ആസിഫ് അലി, അമല പോള്, ഷറഫുദ്ദീന് എന്നിവര് പ്രധാന വേഷങ്ങളിലെത്തുന്ന ‘ലെവല് ക്രോസ്’ എന്ന സിനിമയുടെ ടീസര് എത്തി. അര്ഫാസ് അയൂബ് ആണ് സംവിധാനം. ജീത്തു ജോസഫ് ആണ് സിനിമ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ആസിഫ് അലിയുടേതാി അവസാനം റിലീസ് ചെയ്ത ‘തലവന്’ തിയറ്ററുകളില് മികച്ച വിജയം നേടികൊണ്ട് മുന്നേറുകയാണ്. ഇതിനിടയിലാണ് വേറിട്ടു നില്ക്കുന്ന വേഷവുമായി ആസിഫ് എത്തുന്നത്. ടുണീഷ്യയില് ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന് ചിത്രം എന്ന പ്രത്യേകതയും ‘ലെവല് ക്രോസി’നുണ്ട്. ബിഗ് ബജറ്റ് ചിത്രം ‘റാ’മിന്റെ നിര്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടേതായി റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. വിശാല് ചന്ദ്രശേഖര് സംഗീതം. കഥയും തിരക്കഥയും അര്ഫാസിന്റേതാണ്. വരികള് എഴുതിയത് വിനായക് ശശികുമാര്. ചായഗ്രഹണം അപ്പു പ്രഭാകര്. ജെല്ലിക്കെട്ട് ചുരുളി,നന്പകല് നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര് ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്. സംഭാഷണം ആദം അയൂബ്ബ്. ചിത്രം ജൂണ് രണ്ടാം വാരം തിയറ്ററുകളിലെത്തും.
‘ലെവല് ക്രോസ്’ സിനിമയുടെ ടീസര്
