ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരിച്ച് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥികൾ. ഇപി ജയരാജൻ്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് ഡോ.പി.സരിൻ പറഞ്ഞു. ഇങ്ങനെയൊരു വാർത്ത ഇ.പി തന്നെ നിഷേധിച്ചിട്ടുണ്ട് പുസ്തകം വായനക്കാരുടെ കൈയിൽ എത്തിയിട്ടാണ് ചർച്ചയാകേണ്ടതെന്നും  തനിക്കെതിരെ പരാമർശം ഉണ്ടെങ്കിൽ ഉറപ്പായും മറുപടി പറയുമെന്നും സരിൻ പറഞ്ഞു. വിഷയത്തിൽ ഇടതുമുന്നണി നേതാക്കളും മുഖ്യമന്ത്രിയും മറുപടി പറയുമെന്നാണ് യു.ആർ പ്രദീപ് പറഞ്ഞത്. ആദ്യം പുസ്തകം വായിക്കട്ടെയെന്ന് പറഞ്ഞ വയനാട്ടിലെ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് തന്നെ വാർത്ത വന്നതിൽ ദുരുദ്ദേശമുണ്ടെന്നും പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *