ശരീരത്തിലുണ്ടാകാറുള്ള മുറിവുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് പിന്നീട് മറ്റ് അസുഖങ്ങളിലേക്ക് നയിച്ചേക്കാം. മരുന്ന് പുരട്ടിയിട്ടുണ്ടെങ്കിലും മുറിവുകള്‍ തുറന്ന് വെക്കുന്നത് അണുബാധയ്ക്കും ചിലര്‍ക്ക് ശരീരം പഴുക്കാനും കാരണമാകും. അതില്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും മുറിവുകള്‍ തുറന്ന് വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇപ്പോഴും മുറിവുകള്‍ കൃത്യമായി പരിപാലിക്കാന്‍ അറിയാത്തവര്‍ ഉണ്ട്. ചര്‍മത്തില്‍ വലിയ രീതിയില്‍ പാട് അവശേഷിക്കാതെ മുറിവിനെ പെട്ടെന്ന് ഭേദമാക്കാനുള്ള സിംപിള്‍ ടെക്‌നിക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയാണ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. സാമന്ത ഏലീസ്. തുറന്ന മുറവ് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി തൊപ്പിയെടുത്ത ശേഷം വാസ്ലിന്‍ പോലെ വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന അണ്‍-മെഡിക്കേറ്റഡ് ഓയില്‍മെന്റ് പുരട്ടുക. അതിന് ശേഷം ബാന്‍ഡ് ഏയ്ഡ് ഉപയോഗിച്ച് മുറിവു മറച്ചുവെക്കാമെന്ന് സാമന്ത വിഡിയോയില്‍ പറയുന്നു. മുറിവു ഉണങ്ങി ഏകദേശം പിങ്ക് നിറത്തില്‍ തൊലി ദൃശ്യമാകുന്നതു വരെ എല്ലാ 24 മണിക്കൂറിലും ഈ പ്രക്രിയ തുടരാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുറിവുകള്‍ തുറന്ന് വെക്കുന്നത് മുറിവില്‍ മറ്റ് രോഗാണുക്കള്‍ കയറാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം മുറിവ് ഉണങ്ങാന്‍ വൈകിപ്പിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. കൂടാതെ മുറിവ് ബാന്‍ഡ് ഏയ്ഡ് വെച്ച് മറയ്ക്കുന്നത് ചര്‍മത്തില്‍ വലിയ പാടുകള്‍ വരാതെ സൂക്ഷിക്കാനും സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.