പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തെ വിമർശിച്ച് ബിജെപി. രാഹുൽ വയനാട് യാത്രയും ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് അമിത് മാളവ്യ പറഞ്ഞു. മുതല കണ്ണീർ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതർക്ക് സഹായമാകില്ല, ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് കുഴിച്ച് മൂടിയത് യുപിഎ സർക്കാറാണ്. മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവർത്തനങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടുവെന്നും അമിത് മാളവ്യ ആരോപി്ച്ചു.
രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തെ വിമർശിച്ച് ബിജെപി
