സായാഹ്ന വാര്‍ത്തകള്‍ | 30.07.22
◼️നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാവര്‍ക്കും ലഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജുഡീഷ്യല്‍ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇ- കോര്‍ട്ട് സംവിധാനമെന്നും മോദി പറഞ്ഞു. ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ജില്ലാതല നീതിന്യായ സംവിധാനങ്ങള്‍ ശക്തിപ്പെടണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ അഭിപ്രായപ്പെട്ടു. ◼️ഗൂഡാലോചനയ്ക്കും കലാപാഹ്വാനത്തിനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. എകെജി സെന്റര്‍ […]
പ്രഭാത വാര്‍ത്തകള്‍
◼️കോവിഡ് പ്രതിസന്ധിമൂലം ചൈനയില്‍നിന്നും യുദ്ധംമൂലം യുക്രെയിനില്‍നിന്നും മടങ്ങിയെത്തിയ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയില്‍തന്നെ അവസരം. നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് തീരുമാനമെടുത്തത്. ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാം എഴുതാന്‍ ഇവര്‍ക്ക് അവസരം നല്‍കും. രണ്ടു വര്‍ഷം ഇന്ത്യയില്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ് ചെയ്യണം. ◼️രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നിയെന്നു വിശേഷിപ്പിച്ചതു നാക്കുപിഴയാണെന്നും മാപ്പപേക്ഷിക്കുന്നുവെന്നും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്ത് അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു നല്‍കി. വിവാദ […]
