Posted inസ്വീറ്റ് ബോക്‌സ്

Sweet Box | 02.10

68 ഇരട്ട മോഡലുകളുടെ ഫാഷന്‍ ഷോ | 21 രാജ്യങ്ങളില്‍ പോലിസ് സ്‌റ്റേഷനുകള്‍ തുറന്ന് ചൈന | അഗ്നിപര്‍വ്വതത്തിനു മുകളിലൂടെ ഒരു നടത്തം | 19 മലകള്‍ കടന്ന്, 3,200 കിലോമീറ്റര്‍ ട്രക്കിംഗ് നടത്തിയ ദമ്പതികള്‍ | കോമ എന്ന നഗരത്തിന് ‘സിറ്റി ഓഫ് ദ സൈലന്റ്’ എന്ന പേരു വന്നതെങ്ങനെ?

Posted inലേറ്റസ്റ്റ്

സിപിഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്രനേതൃത്വത്തിന് അതിരൂക്ഷ വിമർശനം

സിപിഐ സംസ്ഥാന സമ്മേളനത്തിൽ കേന്ദ്രനേതൃത്വത്തെ അതിരൂക്ഷമായി വിമർശിച്ച്  പ്രതിനിധികൾ. രാജ്യത്ത് അരശതമാനം വോട്ടുണ്ടാക്കാനുള്ള വഴി കണ്ടിട്ട് വേണം ദേശീയ രാഷ്ട്രീയത്തിൽ ബദലിന് വേണ്ടി വാദിക്കാനെന്ന് കേന്ദ്രനേതൃത്വത്തോട്  പ്രതിനിധികൾ. മന്ത്രി പി പ്രസാദിനും ചിഞ്ചു റാണിക്കും വിമർശനം എന്നാൽ മന്ത്രി ജി ആർ അനിലിന് അഭിനന്ദനവും  പാർട്ടി  നേതൃത്വത്തിൻ്റേയും വകുപ്പുകളുടേയും പ്രവർത്തനം ഇഴ കീറി വിർമശിച്ചാണ് പൊതുചർച്ച പുരോഗമിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ്റെ വേർപാടിനെ തുടർന്ന് അനുബന്ധ പരിപാടികൾ വെട്ടിച്ചുരുക്കി. ആദരസൂചകമായി ആഘോഷങ്ങളെല്ലാം ഒഴിവാക്കി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സൗഹൃദ […]

Posted inലേറ്റസ്റ്റ്

സൗഹൃദ മത്സരമെന്ന് പറയുമ്പോഴും പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരമെന്ന് പറയുമ്പോഴും പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും. നിലവിലുള്ള രീതി തുടരാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ ഖാ‍‍ർഗെയ്ക്ക് വോട്ട് ചെയ്യാം, മാറ്റം  ആഗ്രഹിക്കുന്നുവെങ്കിൽ തനിക്ക് വോട്ട് ചെയ്യൂ എന്നാണ് ശശി തരൂർ വോട്ടർമാരോട് പറയുന്നത് . എന്നാല്‍  കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്‍റെ രീതിയെന്ന് പറഞ്ഞാണ് ഖാർഗെ ഇതിന് മറുപടി നല്‍കിയത്. ഗാന്ധി കുടുംബത്തിന്റെ നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ […]

Posted inലേറ്റസ്റ്റ്

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം തലശ്ശേരി ടൗണ്‍ഹാളിൽ പൊതു ദർശനത്തിന് വച്ചു

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗണ്‍ഹാളിലെത്തി. കോടിയേരിയെ ഒരു നോക്ക് കാണാനായി എത്തിചേര്‍ന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോട് കൂടി, വികാരഭരിതമായാണ്  മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് രാത്രി എട്ടുമണി വരെ തലശ്ശേരി ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശത്തിന് വെക്കും. മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് കോടിയേരിയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്‍പചക്രം അര്‍പ്പിച്ചു.  ടൗണ്‍ഹാളിൽ പൊലീസ് കോടിയേരിക്ക് ആദരം അര്‍പ്പിച്ചു. ഇന്ന് രാവിലെ 11.22 നാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് […]

Posted inലേറ്റസ്റ്റ്

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ചു.

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം പാലിക്കാനാണ് രാജി. എല്ലാവരോടും കൂടിയാലോചിച്ചേ താന്‍ തീരുമാമെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളുടെയും പോഷക സംഘടന നേതാക്കളുടെയും സഹകരണവും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഫുട്ബോള്‍ ഗ്രൗണ്ടില്‍ കൂട്ടക്കുരുതി. ഇന്തോനേഷ്യയിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരക്കില്‍പെട്ടും ശ്വാസംമുട്ടിയും 127 പേര്‍ കൊല്ലപ്പെട്ടു. 180 പേര്‍ക്കു പരിക്ക്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാന്‍ സ്റ്റേഡിയത്തിലാണ് ദുരന്തം. അരേമ എഫ്‌സിയും പെര്‍സെബയ സുരബായയും […]

Posted inലേറ്റസ്റ്റ്

ഇന്തോനേഷ്യയിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ കൂട്ടക്കുരുതി

ഫുട്ബോള്‍ ഗ്രൗണ്ടില്‍ കൂട്ടക്കുരുതി. ഇന്തോനേഷ്യയിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരക്കില്‍പെട്ടും ശ്വാസംമുട്ടിയും 127 പേര്‍ കൊല്ലപ്പെട്ടു. 180 പേര്‍ക്കു പരിക്ക്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാന്‍ സ്റ്റേഡിയത്തിലാണ് ദുരന്തം. അരേമ എഫ്‌സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തില്‍ പെര്‍സെബയ 3-2 ന് ജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്സിയുടെ ആരാധകര്‍ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ തിരക്കില്‍പെട്ടും ശ്വാസംമുട്ടിയുമാണ് ഇത്രയും പേര്‍ മരിച്ചത്. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ […]

Posted inലേറ്റസ്റ്റ്

നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വൻ ജനാവലി

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. അലങ്കരിച്ച തുറന്ന വാഹനത്തില്‍ തലശേരി ടൗണ്‍ ഹാളിലേക്കു വിലാപ യാത്രയായാണു മൃതദേഹം കൊണ്ടുപോയത്. ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെയും നേതൃത്വത്തിലാണ്. വഴിയില്‍ 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ മൃതദേഹവുമായുള്ള വാഹനം നിര്‍ത്തി. ഇന്നു രാത്രി എട്ടു വരെ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ രാവിലെ വീട്ടിലും […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 2, ഞായര്‍

◾അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. അലങ്കരിച്ച തുറന്ന വാഹനത്തില്‍ തലശേരി ടൗണ്‍ ഹാളിലേക്കു വിലാപ യാത്രയായാണു മൃതദേഹം കൊണ്ടുപോയത്. ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെയും നേതൃത്വത്തിലാണ്. വഴിയില്‍ 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ മൃതദേഹവുമായുള്ള വാഹനം നിര്‍ത്തി. ഇന്നു രാത്രി എട്ടു വരെ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ രാവിലെ വീട്ടിലും […]

Posted inഇൻഫോടെയിൻമെന്റ്

രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തകര്‍ത്താടിയ ‘ബ്രഹ്മാസ്ത്ര’യിലെ ഗാനം ‘കേസരിയ’

കൊവിഡ് കാലത്തിനു ശേഷമുണ്ടായ തകര്‍ച്ചയില്‍ ബോളിവുഡിന് പ്രതീക്ഷ പകര്‍ന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയന്‍ മുഖര്‍ജി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തില്‍ ഒരു ലവ് ട്രാക്കും ഉണ്ട്. രണ്‍ബീര്‍ കപൂറും അലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘കേസരിയ’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് പ്രീതം. ശാശ്വത് സിംഗ്, അന്തര മിത്ര എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. സെപ്റ്റംബര്‍ 9 […]