പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ബേസില്‍ ജോസഫ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസര്‍ പുറത്ത്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബേസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവാഹവും പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. ദര്‍ശന രാജേന്ദ്രന്‍ നായികയായി എത്തുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ എത്തും. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, […]
അനുശോചന പ്രസംഗം മുഴുമിപ്പിക്കാതെ പിണറായി വിജയന്‍
വാക്കുകള്‍ ഇടറി പ്രസംഗം പൂര്‍ത്തിയാക്കാനാകാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങിനുശേഷം നടന്ന അനുശോചന യോഗത്തിലാണ് മുഖ്യമന്ത്രി വികാരനിര്‍ഭരനായത്. ‘ഏതു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കാറാണു പതിവ്. എന്നാല്‍ ഇത് പെട്ടെന്ന് പരിഹരിക്കാനാവുന്നതല്ല. ഞങ്ങളത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്താന്‍ ശ്രമിക്കും. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ……. അവസാനിപ്പിക്കുന്നു’ എന്നു പറഞ്ഞാണു മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തിയത്. കോടിയേരിക്കു കണ്ണീരോടെ വിട. പയ്യാമ്പലത്ത് ജനസാഗരം ലാല്‍സലാം മുഴക്കവേ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിതയില്‍ തീ പകര്‍ന്നു. […]
കോടിയേരി ഇനി ഓർമ്മ
കോടിയേരിക്കു കണ്ണീരോടെ വിട. പയ്യാമ്പലത്ത് ജനസാഗരം ലാല്‍സലാം മുഴക്കവേ, സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ചിതയില്‍ തീ പകര്‍ന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് രണ്ടര കിലോമീറ്റര്‍ വിലാപയാത്രയായി നടന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ പയ്യമ്പലത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുടെ മൃതദേഹം ചുമലിലേറ്റി. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്കു നടുവിലാണ് കോടിയേരിക്കു ചിതയൊരുങ്ങിയത്. കുടുംബാഗങ്ങള്‍ക്കും 12 നേതാക്കള്‍ക്കും മാത്രമാണ് സംസ്‌കാര സ്ഥലത്തേക്കു […]
Shubarathri – 862
രത്‌ന രാജുവിന്റെ കവിതകളിലൂടെ: ”കുള്ളന്റെ രോദനം ”എന്ന തലക്കെട്ടില്‍ രത്‌ന രാജു പ്രസീദ്ധീകരിച്ച കവിതകള്‍ വായിക്കുമ്പോള്‍
ബെല്‍ അമി | അദ്ധ്യായം 8
ബെല്‍ അമി | അദ്ധ്യായം 8 | രാജന്‍ തുവ്വാര ലെസ്‌ബോ എന്റെ പുതിയ പുസ്തകത്തിന്റെ ഫൈനല്‍ പ്രൂഫ് അന്നത്തെ മെയിലില്‍ എനിക്ക് ലഭിച്ചു. അത് ഒരുതവണകൂടി വായിച്ചശേഷം രണ്ടു മൂന്നുദിവസത്തിനകം തിരിച്ചയക്കാമെന്ന് ഞാന്‍ മറുപടി നല്‍കി. ഭക്ഷണവേളകളിലാണ് ഞങ്ങള്‍ മൂന്നുപേരും പതിവായി ഒരുമിക്കുന്നത്. അന്ന് ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഞാന്‍ പുസ്തകത്തിന്റെ പ്രൂഫ് എത്തിയ വിവരം പറഞ്ഞു. ജൂഡിത്തിന് പുസ്തകത്തിന്റെ രൂപകല്പനയെക്കുറിച്ച് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. അവള്‍ സൂറിച്ചില്‍വെച്ച് പുസ്തകം രൂപകല്പനചെയ്യുന്നതിനെക്കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ട്. പുസ്തകം രൂപകല്‍പന ചെയ്യുന്നത് […]
ഒക്ടോബര്‍ 3, തിങ്കള്‍
◾ലാല്‍സലാം മുഴക്കി പ്രിയ നേതാവിനു വിടയേകി ജനസാഗരം. സംസ്‌കാരം നടക്കുന്ന പയ്യമ്പലത്തേക്ക് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്ന് കാല്‍നടയായുള്ള വിലാപയാത്രയില്‍ നിരന്നത് ജനസഹസ്രങ്ങള്‍. പയ്യമ്പലത്ത് ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ എത്തി. ദു:ഖ സൂചകമായി കണ്ണൂര്‍, തലശേരി, ധര്‍മ്മടം, മാഹി എന്നിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍. വാഹന ഗതാഗതത്തിനു തടസമില്ല. ◾കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരം ബിജെപിയെ നേരിടാനുള്ള മല്‍സരമാണെന്ന ശശി […]
പി എഫ് ഐ ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടുകൊണ്ട് കൊച്ചിയിലെ എൻഐഎ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന് വിദേശപണം ലഭിച്ചത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന […]
മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കെ സുധാകാരൻ
ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന ഹൈക്കമാണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശം തള്ളി കെപിസിസി പ്രസിഡണ്ട് കെസുധാകരന്‍. ഖാര്‍ഗെയുടെ സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കോണ്‍ഗ്രസിന് കരുത്ത് പകരുമെന്ന് കെ സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞുകൊണ്ട് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ആരെയും പിന്തുണയ്ക്കില്ലെന്ന് നേരത്തേ കെ സുധാകരൻ പറഞ്ഞിരുന്നു. അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ […]
കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുദർശനം നടക്കുന്ന കണ്ണൂരിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് എത്തിയ ഗവർണർ പുഷ്പ ചക്രം അർപ്പിച്ചു.തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനരികിൽ അൽപ്പ സമയം ഇരുന്ന ഗവർണ്ണർ കോടിയേരിയുടെ കുടുംബാംഗങ്ങളുടെ അടുത്തെത്തി അവരെ ആശ്വസിപ്പിച്ചു. ഗവർണർ എത്തുന്നത് പ്രമാണിച്ച് അൽപ്പ സമയം പൊതുദർശനം നിർത്തിവെച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുതെന്ന ഹൈക്കമാണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശം തള്ളി […]
രാമായണത്തെ ആസ്പദമാക്കിയ ചിത്രം ‘ആദിപുരുഷ്’ ടീസര്‍ എത്തി
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന മിത്തോളജിക്കല്‍ ചിത്രം ആദിപുരുഷിന്റെ ടീസര്‍ പുറത്തെത്തി. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകനാണ്. മനോജ് മുന്താഷിര്‍ ആണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സരയൂനദിയുടെ തീരത്തുവച്ചായിരുന്നു അണിയറക്കാര്‍ പങ്കെടുത്ത ടീസര്‍ ലോഞ്ച് ചടങ്ങ്. ബിഗ് ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും എത്തും. ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ചിത്രം […]