Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വെടിയേറ്റു മരിച്ചു. ജപ്പാനിലെ നാര നഗരത്തില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വെടിയേറ്റത്. ഷിന്‍സോ ആബേയെ വെടിവച്ച നാവികസേന മുന്‍ അംഗം യാമാഗാമി തെത്സൂയയെ പൊലീസ് പിടികൂടി. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിന്‍സെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിറകില്‍നിന്നാണ് വെടിവച്ചതെന്നും രണ്ടു പ്രാവശ്യം വെടിയുതിര്‍ത്തെന്നുമാണ് റിപ്പോര്‍ട്ട്. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേക്കെതിരായ ആക്രമണം ഏറെ വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. […]

Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാതവാര്‍ത്തകള്‍

നിയമസഭയില്‍ സിപിഎമ്മിന്റെ മുരളി പെരുനെല്ലി ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്കറെ അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ ബഹളം. സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോടു പ്രതികരിക്കവേയാണു മുരളി പെരുനെല്ലിയുടെ വിവാദ പരാമര്‍ശം. കഴിഞ്ഞ ദിവസം ‘ജയ് ഭീം’ എന്നു മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്നു മുരളി പെരുനെല്ലി പരിഹസിച്ചതാണ് ബഹളത്തിനിടയാക്കിയത്. അംബേദ്ക്കറെ അപമാനിച്ച മുരളി പെരുനല്ലി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. പാര്‍ട്ടി നേതൃസ്ഥാനവും […]