◾സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രാ ബസും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് ഒമ്പതു പേര്‍ മരിച്ചു. 18 പേര്‍ക്കു ഗുരുതര പരിക്ക്. തൃശൂര്‍- പാലക്കാട് ദേശീയപാത വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്തെ കൊല്ലത്തറയില്‍ അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിക്കു വിനോദയാത്രയ്ക്കു പോയി തിരിച്ചുവരികയായിരുന്ന ടൂറിസ്റ്റു ബസ് കൊട്ടാരക്കര – കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ടൂറിസ്റ്റു ബസില്‍ 43 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസ് ചതുപ്പിലേക്കു മറിഞ്ഞു. പ്ലസ് വണ്‍, പ്ലസ് […]
Shubarathri – 864
ഗതം ഗതം സര്‍വം… : കഴിഞ്ഞ കാലങ്ങള്‍ നമുക്ക് പറഞ്ഞു തരുന്ന ചില പാഠങ്ങളുണ്ട്. കണിശമായ ആവര്‍ത്തനങ്ങള്‍ പൊന്നിയന്‍ സെല്‍വന്‍, ലങ്കാലക്ഷ്മി, മംഗളം വാരിക. ഇതില്‍ കൂടിയെല്ലാം സഞ്ചരിക്കുമ്പോള്‍
ബെല്‍ അമി | അദ്ധ്യായം 10
ബെല്‍ അമി | അദ്ധ്യായം 10 | രാജന്‍ തുവ്വാര അനാര്‍ക്കി രണ്ട് പ്രതിഭകള്‍ എന്റെ വീട്ടില്‍ താമസിക്കുന്നുണ്ടെന്നും അവര്‍ ഈ വീട് സ്റ്റുഡിയോ ആയി ഉപയോഗിക്കുന്നുണ്ടെന്നും ഉളള വിവരം നൂതന്‍ ആണ് മാധ്യമസുഹൃത്തുക്കളിലൊരാളായ അഘോര്‍ കുല്‍ക്കര്‍ണിക്ക് നല്‍കിയത്. ബാംഗളൂര്‍ ഹെറാള്‍ഡിന്റെ കണ്‍ശാള്‍ട്ടന്റ് എഡിറ്റര്‍ ആയിരുന്നു കുല്‍ക്കര്‍ണി . ഒരു ദിവസം നൂതന്‍ വിളിച്ചപ്പോള്‍ ജൂഡിത്ത് വന്നുചേര്‍ന്ന വിവരവും അവളുടെ ചിത്രമെഴുത്തിന്റെ മികവിനെക്കുറിച്ചും ഞാന്‍ പറയുകയുണ്ടായി. നൂതന്‍ അപ്പോള്‍ സിംഗപ്പൂരില്‍ ഫാര്‍ ഈസ്റ്റ് ഇക്കണോമിക് റിവ്യൂവില്‍ ഒരു […]
ആൾട്ട് ന്യൂസ് സ്ഥാപകരായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും സമാധാനത്തിനുള്ള നോബൽ സമ്മാന സാധ്യതാപട്ടികയിൽ?
2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളെ ഒക്ടോബർ 7 ന് ഓസ്ലോയിൽ പ്രഖ്യാപിക്കാൻ ഇരിക്കേ സാധ്യതാ പട്ടികയിൽ ആൾട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്സ് മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും ഉൾപ്പെട്ടതായി റിപ്പോർട്ടുകൾ. 2018 ൽ നടത്തിയ ഒരു ട്വീറ്റിന്റെ പേരിൽ മുഹമ്മദ് സുബൈറിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുബൈറിന്റെ അറസ്റ്റ് ഇന്ത്യക്ക് പുറത്തും പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായി. ഒരു മാസത്തിന് ശേഷം സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ സുബൈർ തിഹാർ ജയിലിൽ നിന്ന് […]
താൻ ഒരാളെയും ചവിട്ടി താഴ്ത്തി വളർന്ന നേതാവല്ലെന്ന് ശശി തരൂർ
തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് ശശി തരൂര്‍. മറ്റൊരാൾക്ക് വിഷം കൊടുത്തോ ചവിട്ടി താഴ്ത്തിയോ വളർന്ന നേതാവല്ല താനെന്നും തരൂർ ഓർമിപ്പിച്ചു. കെ സി വേണുഗോപാൽ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന അറിവ് മാധ്യമങ്ങളിൽ നിന്നാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും തരൂർ പറഞ്ഞു. ഹൈക്കമാൻഡ് ഇറക്കിയ തെരഞ്ഞെടുപ്പ് മാർഗരേഖ അനുസരിച്ച് ഒരു പിസിസിയും നേതാവും ഒരു സ്ഥാനാർത്ഥിക്കായി പ്രചാരണം പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും ഇത് ലംഘിക്കപ്പെടുന്നുണ്ടെന്ന് അറിയിപ്പ് കൊടുത്തുവെന്നും തരൂർ പറഞ്ഞു. ലൈഫ് മിഷൻ അഴിമതി […]
ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് സിബിഐ നോട്ടിസ്
ലൈഫ് മിഷൻ അഴിമതി കേസിൽ എം ശിവശങ്കറിന് സിബിഐ നോട്ടിസ്. ചോദ്യംചെയ്യലിന് നാളെ രാവിലെ 10.30 ന് സി ബി ഐ ഓഫീസിൽ ഹാജരാകണമെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ ആവശ്യം. ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നും യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന […]
തെലങ്കാന രാഷ്ട്ര സമിതി ഇനി ഭാരത രാഷ്ട്ര സമിതി
ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് ഭാരത രാഷ്ട്ര സമിതി എന്നാക്കി മാറ്റി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രഖ്യാപനം. ജെഡിഎസ് നേതാവ് കുമാരസ്വാമി, തമിഴ്‌നാട്ടിലെ വിടുതലൈ ചിരുതൈഗള്‍ കക്ഷി നേതാവ് തിരുമാവളവന്‍ എന്നിവര്‍ പ്രഖ്യാപന യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹം […]
രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യം; ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.
രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള അസമത്വം അവഗണിക്കാനാവില്ലെന്നും ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം ആവശ്യമാണെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തില്‍ നാഗ്പുരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹം ശശി തരൂരിനും വോട്ട് ഖാര്‍ഗേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. പക്ഷേ, തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. തനിക്ക് എഐസിസി പ്രസിഡന്റോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് […]
സ്നേഹം ശശി തരൂരിനും വോട്ട് ഖാര്‍ഗേയ്ക്കും; കെ മുരളീധരൻ എം പി
സ്നേഹം ശശി തരൂരിനും വോട്ട് ഖാര്‍ഗേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. പക്ഷേ, തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. തനിക്ക് എഐസിസി പ്രസിഡന്റോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകാന്‍ ആഗ്രഹമില്ലാത്തതിനാല്‍ തരൂരിനോട് അസൂയയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷത്തെ മോദി സര്‍ക്കാര്‍ പുറത്താക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യം എന്നീ സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കം ചെയ്ത് ഭരണകക്ഷി നേതാക്കളെ […]