Posted inപ്രഭാത വാര്‍ത്തകള്‍

പ്രഭാത വാര്‍ത്തകള്‍

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ജപ്പാന്റെ ദുഃഖത്തിനൊപ്പം പങ്കുചേര്‍ന്ന് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാം നാഥ് കോവിന്ദും, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമടക്കമുള്ള പ്രമുഖരെല്ലാം ദുഃഖം പങ്കുവച്ച് രംഗത്തെത്തി. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ഷിന്‍സോ ആബേയോടുള്ള ആദരസൂചകമായി ഇന്ന് ഇന്ത്യയില്‍ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ച് മന്ത്രിമാര്‍ക്കു കൈമാറി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്. […]