Posted inസായാഹ്ന വാര്‍ത്തകള്‍

സായാഹ്ന വാര്‍ത്തകള്‍

പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ പ്രകടനം, ധര്‍ണ, സത്യഗ്രഹം എന്നിവ നിരോധിച്ചു. പാര്‍ലമെന്റ് സെക്രട്ടറി ജനറലാണ് ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ പാര്‍ലമെന്റിലും പാര്‍ലമെന്റ് പരിസരത്തും പ്രതിഷേധിക്കുന്നതു ഗുരുതരമായ നിയമലംഘനമാക്കി. പാര്‍ലമെന്റില്‍ അഴിമതിക്കാരന്‍, സ്വേച്ഛാധിപതി എന്നിങ്ങനെ 65 വാക്കുകള്‍ നിരോധിച്ചിരിക്കേയാണ് പുതിയ നിരോധനം. കെ.കെ രമയ്ക്കെതിരേ എം.എം മണിയുടെ പ്രസംഗത്തിനെതിരെ സഭയില്‍ ബഹളം. മണി മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മണിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് നിന്ദ്യമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ വിധിച്ചത് പിണറായിയുടെ പാര്‍ട്ടി […]