ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനു കേരള യൂണിവേഴ്സിറ്റിയില്‍നിന്നു വിരമിച്ച വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള മറുപടി നല്‍കി. വിസിയാകാനുള്ള യോഗ്യത ഉണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് വിശദീകരണം. ഒക്ടോബര്‍ 24 നാണു ഡോ. വി പി മഹാദേവന്‍പിള്ള വിരമിച്ചത്. പുറത്താക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണം എന്ന് രാജ്ഭവൻ വി സി മാർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിന് മറുപടി നൽകാതെ 7 വിസിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനിടയിലാണ് തന്നെ ചട്ടപ്രകാരമാണ് നിയമിച്ചത് എന്നറിയിച്ച് കേരളം […]
നവംബര്‍ 3, വ്യാഴം
◾ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ജുഡീഷ്യറിക്കും മുകളിലാണെന്ന ഭാവത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കാനാണു ശ്രമം. ഇല്ലാത്ത അധികാരങ്ങളാണു പ്രയോഗിക്കുന്നത്. നിയമസഭ പാസാക്കിയ നിയമങ്ങള്‍ ഒപ്പുവയ്ക്കാതെ മാറ്റിവച്ചതു നിയമവിരുദ്ധമാണ്. പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരേയുള്ള ജനകീയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (കൂട്ടക്കുരുതി കുട്ടികളോടോ? ഫ്രാങ്ക്ലി സ്പീക്കിംഗ്: https://youtu.be/ZeTAGEN5kkg ) ◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ ഏഴു വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ […]
സ്റ്റോറേജ് പരിധി 1 ടിബിയായി ഉയര്‍ത്തി ഗൂഗിള്‍
‘നിങ്ങളുടെ സ്റ്റോറേജ് പരിധി കഴിഞ്ഞിയിരിക്കുന്നു’ എന്ന മെസേജ് പലപ്പോഴായി കണ്ടുമടുത്ത ഉപഭോക്താക്കള്‍ക്ക് പുതിയ സഹായവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിള്‍ സേവനമായ വര്‍ക്ക്‌സ്‌പേസ് ഇന്‍ഡിവിജ്വല്‍ ഉപഭോക്താക്കള്‍ക്കായി സ്റ്റോറേജ് 15 ജിബിയില്‍ നിന്ന് 1 ടിബിയായി ഉയര്‍ത്തിയിരിക്കുകയാണ്. നിരവധി രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ 1ടിബി സ്റ്റോറേജ് ലഭിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പ്ലാന്‍ ലഭ്യമല്ല. ഉടന്‍ തന്നെ എല്ലാ ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് ഇന്‍ഡിവിജ്വല്‍ അക്കൗണ്ടിലും 1ടിബി സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും. അപ്ഗ്രേഡ് ചെയ്ത സ്റ്റോറേജ് ലഭിക്കാന്‍ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതുമില്ല. ഞങ്ങള്‍ […]
Shubarathri – 889
തന്ത്രങ്ങളുടെ മാന്ത്രികത. കാഞ്ചി രാജ്യത്തെ എതിരിട്ടു തോല്‍പിക്കാന്‍ പുരിക്ക് വേണ്ടി യുദ്ധം ചെയ്ത സൈനികരുടെ കഥ The magic of tricks. The story of the soldiers who fought for Puri to defeat the kingdom of Kanchi
ഈസ്ട്രജന്‍ കുറവ് നിസാരമല്ല; കരുതണം ഹൃദ്രോഗസാധ്യതയെ
സ്ത്രീകളില്‍ ഈസ്ട്രജന്റെ അഭാവം ഉണ്ടെങ്കില്‍ കൊറോണറി ആര്‍ട്ടറി ഡിസീസ് അഥവാ സിഎഡി വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ഇടുങ്ങുകയും കൊഴുപ്പ് അടിഞ്ഞുകൂടി രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് കൊറോണറി ആര്‍ട്ടറി ഡിസീസ് എന്ന ഹൃദ്രോഗം. സമയത്തിനു ചികിത്സിച്ചില്ലെങ്കില്‍ ഹൃദയത്തിനും തലച്ചോറിനും രക്തവും ഓക്‌സിജനും ലഭിക്കാതെ ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആര്‍ത്തവമുള്ള 95 സ്ത്രീകളിലാണ് പഠനം നടത്തിയത്. അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം ഹോര്‍മോണിന്റെ അഭാവം മൂലം തടസ്സപ്പെടുന്നതാണ് സിഎഡിക്കുള്ള സാധ്യത കൂട്ടുന്നതെന്നു പഠനത്തില്‍ കണ്ടു. […]
എല്‍എംഎല്‍ സ്റ്റാര്‍ ബുക്ക് ചെയ്യാം, പണമടയ്ക്കാതെ!
ഇന്ത്യന്‍ വാഹന വിപണിയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്ന ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ എല്‍എംഎല്‍ വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക്ക് മോഡലുകളില്‍ ഒന്നിന്റെ ബുക്കിംഗ് ആരംഭിച്ചു. മൂണ്‍ഷോട്ട് മോട്ടോര്‍സൈക്കിള്‍, സ്റ്റാര്‍ സ്‌കൂട്ടര്‍, ഓറിയോണ്‍ ബൈക്ക് എന്നിവയാണ് പുതിയ മൂന്ന് എല്‍എംഎല്‍ മോഡലുകള്‍. എല്ലാം ഇലക്ട്രിക് വാഹനങ്ങളാണ്. ഇതില്‍ എല്‍എംഎല്‍ സ്റ്റാര്‍ എന്ന മോഡലിന്റെ ബുക്കിംഗാണ് തുടങ്ങിയത്. ഉപഭോക്താക്കള്‍ക്ക് എല്‍എംഎല്ലിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ഈ സ്‌കൂട്ടര്‍ ബുക്ക് ചെയ്യുകയും ചെയ്യാം. എല്‍എംഎല്‍ സ്റ്റാര്‍ റിസര്‍വ് ചെയ്യുന്നതിന് ഉപഭോക്താവ് ഒരു പണവും അടയ്‌ക്കേണ്ടതില്ല. […]
ടര്‍ക്കിയുടെ ചരിത്രം പറയുന്ന നോവല്‍ ‘ഉന്മാദികളുടെ വീട്’
ഉത്തര ടര്‍ക്കിയില്‍ കടലിനു പുറം തിരിഞ്ഞ് നില്‍ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില്‍ 1875 മുതല്‍ ടര്‍ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു. ഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്‍നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന്‍ ടര്‍ക്കി, റിപ്പബ്ലിക്കന്‍ ടര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളിലൂടെയൊക്കെ സഞ്ചരിക്കുന്ന കഥ, മാനസിക ഉന്മത്തതയുടെ പുതുവ്യാഖ്യാനമാണ്. ആത്മഹത്യാപ്രവണത, നാഡീസ്തംഭനം, ഒ സി ഡി, വിഷാദം തുടങ്ങിയ രോഗാവസ്ഥകളും കഥാപാത്രങ്ങളും ഡോക്ടര്‍മാരും അണിനിരക്കുന്ന ഈ നോവല്‍, വര്‍ത്തമാനകാല ടര്‍ക്കിയുടെ പരിച്ഛേദമാണ്. […]
പ്രിയ വാര്യര്‍ വീണ്ടും മലയാളത്തില്‍, ചിത്രം ഫോര്‍ ഇയേര്‍സ്
ക്യാംപസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേര്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രിയ വാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 25ന് തിയറ്ററുകളിലെത്തുന്നു. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മാണം. ഒരിടവേളയ്ക്കു ശേഷം പ്രിയ വാര്യര്‍ കേന്ദ്ര കഥാപാത്രമായി മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഫോര്‍ ഇയേഴ്‌സ്. പതിനായിരത്തിലധികം കോളെജ് വിദ്യാര്‍ഥികളാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. […]
കടലിനടിയിലെ വിസ്മയ ലോകവുമായി അവതാര്‍ രണ്ടാം ഭാഗം
ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ ട്രെയിലര്‍ റിലീസ് ചെയ്തു. കടലിനടിയിലെ വിസ്മയ ലോകമാകും ഇത്തവണ കാമറൂണ്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക. അവതാര്‍ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നു. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍ പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. ഉഷ്ണമേഖലാ ബീച്ചുകളും പാന്‍ഡോറ തീരങ്ങളും ഒരു കടല്‍ത്തീര സ്വര്‍ഗമായി ചിത്രത്തില്‍ […]
ഐഫോണ്‍ ഫാക്ടറിക്കായി ടാറ്റയുടെ റിക്രൂട്ട്‌മെന്റ്
ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിക്കായി വന്‍തോതില്‍ റിക്രൂട്ട്‌മെന്റിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഹൊസൂരില്‍ തുടങ്ങുന്ന ഫാക്ടറിക്കായാണ് റിക്രൂട്ട്‌മെന്റ്. 24 മാസത്തിനുള്ളില്‍ 45,000 ജീവനക്കാരെ നിയമിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറിയില്‍ നിലവില്‍ 10,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ചൈനക്ക് പുറമേ മറ്റ് വിപണികളിലും ഫോണ്‍ നിര്‍മ്മാണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടാറ്റ ഗ്രൂപ്പുമായി ആപ്പിള്‍ കരാറില്‍ ഏര്‍പ്പെട്ടത്. 500 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്നതാണ് ഹൊസൂരിലെ ആപ്പിള്‍ നിര്‍മ്മാണശാല. ഏകദേശം 5,000ത്തോളം പേരെ ഇവിടെ ജോലിക്കെടുത്തിരുന്നു.