ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ഓര്‍ഡിനന്‍സ് നിയമമായി അംഗീകരിച്ചുകിട്ടാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമ പോരാട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചാലും ഒപ്പിടാതെ മാറ്റിവച്ചാലും കോടതിയെ സമീപിക്കാനാണു സര്‍ക്കാരിന്റെ തീരുമാനം. ഓര്‍ഡിനന്‍സ് ഇന്നു തന്നെ രാജ്ഭവന് അയക്കും. ഡിസംബര്‍ ആദ്യവാരം നിയമസഭയില്‍ ബില്‍ പാസാക്കുകയും ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ നിയമനകത്ത് വിവാദവും 15 നു […]
കെടിയു വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി
കെടിയു വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. വൈസ് ചാന്‍സലറുടെ ചുമതല സിസാ തോമസിനു നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നിയമനത്തില്‍ നിയമപ്രശ്‌നമുണ്ടെന്നും സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്നു നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഹര്‍ജി സ്വീകരിച്ചത്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസ് തുടങ്ങി
വന്ദേഭാരത് ദക്ഷിണേന്ത്യയിലും സര്‍വീസ് തുടങ്ങി. മൈസൂരു – ബെംഗളൂരു – ചെന്നൈ പാതയിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്‍രെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരുവില്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈയില്‍ നിന്ന് ബെംഗളൂരു വഴി മൈസൂരുവിലേക്ക് ആറര മണിക്കൂര്‍ കൊണ്ടാണ് വന്ദേഭാരത് ഓടി എത്തുക. ട്രാക്ക് നവീകരണം പൂര്‍ത്തിയാകുന്നതോടെ യാത്രാ സമയം 3 മണിക്കൂറായി കുറയും.
മുന്നാക്ക സംവരണത്തിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നു ജി സുകുമാരന്‍ നായര്‍
മുന്നാക്ക സംവരണത്തിലെ സുപ്രീംകോടതിവിധി സംവരണ തത്വം അട്ടിമറിക്കും എന്ന വാദം തെറ്റാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഏറെ നാളത്തെ പോരാട്ടത്തിന്റെ വിജയമാണിതെന്നും സംവരണക്കാരിലെ സമ്പന്നരുടെ തട്ടിപ്പ് ഇതോടെ ഇല്ലാതാകുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
നവംബര്‍ 11, വെള്ളി
◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേരള കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കി. സാംസ്‌കാരിക വകുപ്പിനു കീഴിലാണ് കലാമണ്ഡലം. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് സാംസ്‌കാരിക വകുപ്പ് ഉത്തരവ് പുറത്തിറക്കി. 15 സര്‍വകലാശാലകളുടേയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ആദ്യ പടിയാണിത്. ◾നിയമനങ്ങളില്‍ സുതാര്യത വേണമെന്നും കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴി നടത്തണമെന്നും എല്‍ഡിഎഫ്. സ്ഥിരം നിയമനങ്ങള്‍ പിഎസ് സി വഴി മാത്രമാകണമെന്നും സഹകരണ മേഖലയിലെ അനാരോഗ്യ നിയമന രീതികള്‍ മാറ്റണമെന്നും ഇടതുമുന്നണി യോഗത്തില്‍ സിപിഐ […]
കളി നടക്കുമ്പോൾ കറന്റ് പോകാതിരിക്കാൻ കെഎസ്ഇബിയുടെ കരുതൽ മാതൃകയാക്കാം മലപ്പുറം കെഎസ്ഇബി മോഡൽ
കളി നടക്കുമ്പോൾ കറന്റ് പോകാതിരിക്കാൻ കെഎസ്ഇബിയുടെ കരുതൽ മാതൃകയാക്കാം മലപ്പുറം കെഎസ്ഇബി മോഡൽ ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോൾ ഇന്നു കേരളത്തിൽ മലപ്പുറത്തെ ഫുട്ബോൾ ആരാധകർക്ക് കറണ്ട് പോകാതെ ടി വിയിൽ ലൈവ് ആയി കളി കാണാൻ സൗകര്യമൊരുക്കി കെഎസ്ഇബി. കേരളം മുഴുവൻ മാതൃകയാക്കേണ്ട സംവിധാനമാണ് മലപ്പുറത്ത് കെഎസ്ഇബി ഫുട്ബോൾ ആരാധകർക്കായി ഒരുക്കുന്നത്. ഈ മാസം 20 ന് ലോകകപ്പ് തുടങ്ങാനിരിക്കെയാണ് കെഎസ്ഇബി ഫുട്‌ബോൾ ആരാധകർക്ക് ആവേശം പകർന്ന് രംഗത്തെത്തിയത്. കാളികാവ് സെക്ഷന് കീഴിൽ മൂന്ന് […]
ഒന്നല്ല ഒന്നിലേറെ പുലികൾ വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു
ഒന്നല്ല ഒന്നിലേറെ പുലികൾ വൃന്ദാവൻ ഉദ്യാനം അനിശ്ചിതകാലത്തേക്ക് അടച്ചു പുള്ളിപ്പുലിയുടെ സാന്നിധ്യത്തെ തുടർന്ന് മൈസൂർ ശ്രീരംഗപട്ടണത്തുള്ള വിനോദസഞ്ചാരകേന്ദ്രമായ മൈസൂർ വൃന്ദാവൻ ഉദ്യാനം അടച്ചു. അനിശ്ചിതകാലത്തേക്കാണ് അടച്ചത്. പുലിയെ പിടിക്കുകയോ പുലിയുടെ സാന്നിധ്യം ഉണ്ടാകാതിരിക്കുകയോ ചെയ്താൽ മാത്രമേ ഉദ്യാനം വീണ്ടും തുറക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ഒന്നിലധികം പുലികൾ വൃന്ദാവൻ പരിസരത്ത് ഉണ്ടെന്നാണ് അധികൃതരുടെ സംശയം. ഇവിടെ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞ പുലിയുടെ ചിത്രങ്ങൾ പലദിവസങ്ങളിലും വ്യത്യസ്തമാണെന്നതാണ് സംശയത്തിനു കാരണം. മലയാളികൾ ഉൾപ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് സന്ദർശകരാണ് […]
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ സിബിസിഐ അധ്യക്ഷൻ
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ സിബിസിഐ അധ്യക്ഷൻ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ സിബിസിഐ (കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) അധ്യക്ഷൻ. ബെഗംളൂരുവിൽ ചേർന്ന രാജ്യത്തെ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ് തീരുമാനം. നിലവിൽ തൃശൂർ രൂപതാധ്യക്ഷനാണ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് . എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും വഹിക്കുന്നുണ്ട്. ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ് സ്ഥാനം ഒഴിഞ്ഞ ഒഴിവിലേയ്ക്കാണ് […]
പാഠ്യപദ്ധതി പരിഷ്കരിക്കുക ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ടെന്ന് മന്ത്രി ശിവൻകുട്ടി
പാഠ്യപദ്ധതി പരിഷ്കരിക്കുക ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ടെന്ന് മന്ത്രി ശിവൻകുട്ടി ശാസ്ത്രീയ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ടായിരിക്കും സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അന്ധവിശ്വാസങ്ങളില്‍ നിന്നും തെറ്റായ പ്രവണതകളില്‍ നിന്നും ശാസ്ത്ര അവബോധം നമ്മെ പിന്തിരിപ്പിക്കുമെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എറണാകുളം ടൗൺഹാളിൽ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവവും വൊക്കേഷനൽ എക്‌സ്‌പോയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മള്‍ ശാസ്ത്രീയ യുക്തിയില്‍ വിശ്വാസമുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര മേളയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ […]
സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ശിവൻകുട്ടി
സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ശിവൻകുട്ടി. സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാർക്ക് എതിരെ ആഞ്ഞടിച്ച് മന്ത്രി ശിവൻകുട്ടി. ഈ തോല്‍വിക്ക് കാരണം ബിസിസിഐയും സെലക്ടര്‍മാരുമാണെന്നും ഫോമിലുള്ള മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനും റിഷഭ് പന്തിനും ടീമില്‍ അവസരം നല്‍കിയ സെലക്ടര്‍മാരുടെ ക്വാട്ട കളിയാണ് ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിത്തെറിപ്പിച്ചതെന്നും ശിവന്‍കുട്ടി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കുമെതിരെ മന്ത്രി വി ശിവന്‍കുട്ടി കടുത്ത വിമർശനമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ചത്. സഞ്ജുവിന് പകരം ടീമിലെത്തിയ കാര്‍ത്തിക്കും […]