Posted inആരോഗ്യം

ചൊറിച്ചില്‍ അവഗണിക്കരുത്; അര്‍ബുദ ലക്ഷണവുമാകാം

ദേഹത്തെ ചൊറിച്ചില്‍ അലര്‍ജി പ്രതികരണം കൊണ്ട് മാത്രമല്ല പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം കൊണ്ടും വരാമെന്ന് വിദഗ്ധര്‍. അതുകൊണ്ടുതന്നെ ചൊറിച്ചിലിനെ അവഗണിക്കരുതെന്ന് അര്‍ബുദരോഗ വിദഗ്ധന്മാര്‍ പറയുന്നു. അടിവയറ്റില്‍ വയറിന് പിന്നിലായി കാണപ്പെടുന്ന ദഹനസംവിധാനത്തിന്റെ ഭാഗമായ അവയവമാണ് പാന്‍ക്രിയാസ്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ദഹനരസങ്ങള്‍ ഭക്ഷണത്തെ വിഘടിപ്പിച്ച് ഊര്‍ജോര്‍പാദനം നടത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും പാന്‍ക്രിയാസില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ നിയന്ത്രിക്കുന്നു. കരളില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ബൈലും പാന്‍ക്രിയാറ്റിക് ദഹനരസങ്ങളും ഒരേ നാളിയിലൂടെ ചെറുകുടലിലേക്ക് എത്തി ദഹനത്തെ സഹായിക്കുന്നത്. പാന്‍ക്രിയാസിസില്‍ ഉണ്ടാകുന്ന […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍ | 14.11

പാല്‍വില ലിറ്ററിന് ഒമ്പതു രൂപയോളം വര്‍ധിപ്പിക്കണമെന്നു മില്‍മ. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് ഈ മാസം അവസാനത്തോട വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ഇപ്പോള്‍ ലിറ്ററിന് അമ്പതു രൂപയാണു വില. പാല്‍ വില കൂട്ടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയും വ്യക്തമാക്കി. രാജ്ഭവനിലേക്ക് എല്‍ഡിഎഫിന്റെ ലക്ഷം പേരുടെ പ്രതിഷേധ മാര്‍ച്ച് ഇന്ന്. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ എന്ന പേരിലാണ് മാര്‍ച്ച് നടത്തുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ സ്ഥലത്തില്ലാത്ത […]

Posted inലേറ്റസ്റ്റ്

ലോകകപ്പ് ഫുട്ബോളിന്റെ സ്വർണക്കപ്പ് ദോഹയിലെത്തി

  ലോകകപ്പ് ഫുട്ബോളിന്റെ സ്വർണക്കപ്പ് ദോഹയിലെത്തി ഫുട്ബോൾ മാമാങ്കത്തിന് ഒടുവിൽ കാൽപന്തുകളിയിലെ രാജാക്കന്മാരുടെ കൈകളിലേക്ക് എത്തുന്ന ലോകകപ്പ് ഫുട്ബോളിന്റെ സ്വർണക്കപ്പ് അറേബ്യൻ മണ്ണിൽ എത്തിച്ചു. ഇനി ഖത്തറിന്റെ രാപ്പകലുകൾക്ക് ഫുട്ബോൾ എന്ന ചിന്ത മാത്രം. വന്‍കരകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഫിഫ ലോകകപ്പ് ട്രോഫി ദോഹയിൽ എത്തിയത്. രാഷ്ട്രത്തലവന്മാര്‍ക്കോ വിശ്വ ജേതാക്കൾക്കോ മാത്രമേ ഫിഫ ട്രോഫിയിൽ തൊടാനാകൂ എന്ന ചട്ടം ഉള്ളതിനാല്‍ ലോകകപ്പ് കിരീടം അനാവരണം ചെയ്തത് 1998ല്‍ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീമംഗം മാഴ്സെൽ ദേസൊയിയാണ്. ഫിഫ ലോകകപ്പിന്‍റെ […]

Posted inലേറ്റസ്റ്റ്

കാൽപ്പന്തു കളിയുടെ മാമാങ്കത്തിൽ ബ്രസീല്‍ ജേതാക്കളാകുമെന്ന് സര്‍വെ

കാൽപ്പന്തു കളിയുടെ മാമാങ്കത്തിൽ ബ്രസീല്‍ ജേതാക്കളാകുമെന്ന് സര്‍വെ   ലോകകപ്പ് ഫുട്ബോളിന്റെ കിക്കോഫിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ബ്രസീൽ ആരാധകർക്ക് ആവേശവും ആഹ്ലാദവും പകർന്ന് ബ്രസീൽ ലോകകപ്പ് ജേതാക്കൾ ആകുമെന്ന് സർവേ റിപ്പോർട്ട്.   ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ കിരീടം നേടുമെന്ന് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ പ്രവചന സർവെ . ലോകമെമ്പാടുമുള്ള 135 ഫുട്‌ബോള്‍ വിദഗ്ധര്‍ക്കിടയില്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയിലാണ് ബ്രസീല്‍ കിരീടം നേടുമെന്ന പ്രവചനം. സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം പേര്‍ ബ്രസീല്‍ കിരീടം നേടുമെന്നാണ് […]

Posted inലേറ്റസ്റ്റ്

നാളെ സംസ്ഥാനത്ത് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് 

  നാളെ സംസ്ഥാനത്ത് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്.

Posted inലേറ്റസ്റ്റ്

രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകി 

രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയിൽ ഹർജി നൽകി ഹർജി നൽകിയത് കെ.സുരേന്ദ്രൻ   എൽ ഡി എഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവൻ മാർച്ചിനെതിരെ ബി ജെ പി ഹൈക്കോടതിയെ സമീപിച്ചു. ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോസ്ഥരെയടക്കം പലരെയും സമരത്തിനിറക്കാൻ ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ബി ജെ പി ഹൈക്കോടതിയെ സമീപിച്ചത്. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഹർജിക്കാരൻ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയിൽ പറയുന്നു. ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും […]

Posted inലേറ്റസ്റ്റ്

കണികണ്ടുണരുന്ന നന്മയ്ക്കു വില കൂടുന്നു

കണികണ്ടുണരുന്ന നന്മയ്ക്കു വില കൂടുന്നു പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ. ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടാനാണ് ശുപാർശ. സർക്കാരിന് നാളെ ശുപാർശ സമർപ്പിക്കും. ഈ മാസം 21 നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് ശുപാർശ. പാല്‍ വില വർദ്ധനവിന്‍റെ 82% കർഷകർക്ക് കൊടുക്കാനാണ് ശുപാർശ.

Posted inലേറ്റസ്റ്റ്

നാളെ തലസ്ഥാനത്ത് രാജ്ഭവനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ

നാളെ തലസ്ഥാനത്ത് രാജ്ഭവനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ രാജ്ഭവനില്‍ നാളെ ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ. ഗവർണറുടെ നടത്തുന്ന വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ട്  വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്.  ഇതോടെ ഗവർണർക്കെതിരെയുള്ള പ്രതിഷേധം പ്രത്യക്ഷത്തിൽ തെരുവിലേക്ക് എത്തുകയാണ്. ക്യാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിൽ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 14. 11

◾കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. കെ. റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനമെന്ന് ഹൈക്കോടതി. യുജിസി ചട്ടങ്ങള്‍ പാലിച്ച് പുതിയ വിസിയെ നിയമിക്കണമെന്നും വിധി. എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ◾സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ […]

Posted inലേറ്റസ്റ്റ്

ആർ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിയ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്ന് കെ സുധാകരൻ

പുതിയൊരു വിവാദ പരാമർശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ആർ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വർഗീയതയോട് സന്ധി ചെയ്തെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞത്. പ്രഥമ പ്രധാന മന്ത്രിയുടെ ജന്മദിനത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നവോത്ഥാന സദസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു എകെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി. ഇതെല്ലാം നെഹ്റുവിന്റെ […]