പണ്ടോരയുടെ പെട്ടി വന്ന വഴി പലപ്പോഴും പ്രയോഗിക്കുന്ന ഒരു വാചകമാണ് പണ്ടോരയുടെ പെട്ടി തുറന്നു എന്ന്. അതിനു പിന്നിലെ കഥ എന്തെന്നോ… The way Pandora’s box came A phrase often used is that Pandora’s box has been opened. What is the story behind it?
രാത്രിവാർത്തകൾ | 16.11
നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ മുന്‍ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിക്ക് സിബിഐ ശുപാര്‍ശ ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിനെ അറസ്റ്റുചെയ്ത വിവരം എസ്പി അറിഞ്ഞിരുന്നു. എസ്പി തുടര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. രാജ് കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കട്ടപ്പന ഡിവൈഎസ്പി പി.പി ഷംസ് ഗുരുതര കൃത്യവിലോപമുണ്ടെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. (പോലീസ് അധോലോകം- https://youtu.be/n0EJS2q_gRM ) എന്‍എസ്എസിനു പോയി കുഴിവെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്ന് പ്രിയ വര്‍ഗീസ് നിയമനകേസില്‍ ഹൈക്കോടതി. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ […]
മെറ്റയുടെ മുന്‍ പോളിസി മേധാവി സാംസങ്ങിലേക്ക്
മെറ്റയുടെ മുന്‍ പോളിസി മേധാവി രാജീവ് അഗര്‍വാള്‍ സാംസങ്ങിലേക്ക്. സാംസങ്ങിലും അദ്ദേഹം ഇതേ പദവി തന്നെ വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറുമായി വിവിധ നയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയാണ് രാജീവ് അഗര്‍വാളിന്റെ ചുമതല. ഡിസംബര്‍ ഒന്ന് മുതലാണ് രാജീവ് അഗര്‍വാള്‍ സാംസങ്ങില്‍ ജോലിക്ക് ചേരുക. അതേസമയം, നിയമനം സംബന്ധിച്ച് അറിയിപ്പുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ശക്തമായ വിദേശകമ്പനികളിലൊന്നായ സാംസങ്ങിലേക്കാണ് അഗര്‍വാള്‍ എത്തുന്നത്. കഴിഞ്ഞ ദിവസം വാട്‌സാപ്പ് ഇന്ത്യയുടെ മേധാവിയും സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, വാര്‍ത്തകളോട് പ്രതികരിക്കാന്‍ […]
സുധാകര വിവാദം കോൺഗ്രസ് മറുപടിയിൽ ലീഗ് സംതൃപ്തർ
സുധാകര വിവാദം കോൺഗ്രസ് മറുപടിയിൽ ലീഗ് സംതൃപ്തർ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ വിവാദ പരാമർശങ്ങളിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടിയിൽ തൃപ്തിയുണ്ടെന്ന് മുസ്ലിം ലീഗ്. ലീഗിന്റെ പ്രതികരണത്തിന് ഫലമുണ്ടായി. പാണക്കാട് സാദിഖലി തങ്ങളുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും കെ. സുധാകരൻ സംസാരിച്ചു. മുസ്ലിം ലീഗ് യു.ഡി.എഫിൽ തുടരുക തന്നെ ചെയ്യും- ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു. ‘വിഷയത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ലഭിച്ച മറുപടിയിൽ സംതൃപ്തരാണ്. കോൺഗ്രസാണ് ഇനി […]
കുത്തനെ ഉയര്‍ന്ന് വിമാനയാത്രാ നിരക്ക്
ക്രിസ്മസ്, പുതുവത്സര യാത്രകളും ലോകകപ്പ് ഫുട്‌ബോളും കാരണം വിമാനയാത്രാ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നു. വര്‍ധന 500 ശതമാനം വരെ. കൊച്ചി – ദോഹ ശരാശരി നിരക്ക് 20,000 – 25000 രൂപയില്‍ നിന്ന് ഉയര്‍ന്നത് 60,000 – 80000 രൂപ വരെ! കൊച്ചിയില്‍ നിന്നു നേരിട്ടു ഖത്തറിലേക്കു സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് നിരക്കുകളെല്ലാം പറക്കുന്നത് ഉയരങ്ങളിലൂടെയാണ്. യുഎഇയിലെ ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ നഗരങ്ങള്‍ വഴി ദോഹയിലേക്കുള്ള നിരക്കുകളുടെ […]
വിജയ് സേതുപതി നായകനാകുന്ന ‘ഡിഎസ്പി’യിലെ ഗാനമെത്തി
വിജയ് സേതുപതി നായകനാകുന്ന ‘ഡിഎസ്പി’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ഉദിത് നാരായണന്‍, സെന്തില്‍ ഗണേഷ്, മാളവിക സുന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പൊലീസ് കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നത്. പൊന്റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷന്‍ ചിത്രസംയോജനം നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ഡി ഇമ്മനാണ്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്. […]
വംശീയതയ്‌ക്കെതിരെ ഹ്രസ്വചിത്രം; ‘ദ ഗുഡ് മൈന്‍ഡ്‌സെറ്റ്’
വംശീയതയ്‌ക്കെതിരെയും ഒരു നല്ല മാനസികാവസ്ഥ എങ്ങനെ വികസിപ്പിക്കാം എന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്ന ചിത്രമാണ് ‘ദ ഗുഡ് മൈന്‍ഡ്‌സെറ്റ്’എന്ന ഹ്രസ്വചിത്രം. ഒരു ആക്ഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം രണ്ടു വര്‍ഷത്തിന് ശേഷം നാട്ടിലേയ്‌ക്കെത്തുന്ന ഒരു വിദ്യാര്‍ത്ഥിയുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ രചന, സംവിധാനം, നിര്‍മാണം, അഭിനയം എന്നിവയെല്ലാം എസ്.എസ് ഉണ്ണിക്കൃഷ്ണനാണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പിതൃക്കാര്‍ ഉപയോഗിച്ചിരുന്ന ഒരു ഭാഷയും ഉപയോഗിക്കുന്നുണ്ട്. വര്‍ണമോ വംശമോ ജാതിയോ വച്ച് മനുഷ്യനെ തരം തിരിക്കരുതെന്ന സന്ദേശമാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ചിത്രം […]
ഒലയെത്തുന്നു, ഷോറൂമുകളിലേക്ക്!
ഓണ്‍ലൈനില്‍ നിന്ന് 200 ഷോറൂമുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒല. 2021 ഓഗസ്റ്റില്‍ ബ്രാന്‍ഡ് അവതരിപ്പിച്ച് ഒരു വര്‍ഷത്തോളം സമയമെടുത്ത ശേഷമാണ് ഷോറൂമിനെക്കുറിച്ചുള്ള തീരുമാനം ഒല അറിയിക്കുന്നത്. എക്‌സ്പീരിയന്‍സ് സെന്റര്‍ എന്ന് ഒല വിശേഷിപ്പിക്കുന്ന പുതിയ ഷോറൂമുകളില്‍ എസ്1, എസ്1 പ്രോ, എസ്1 എയര്‍ തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളും വകഭേദങ്ങളും പ്രദര്‍ശിപ്പിക്കും. വാഹനങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് നേരിട്ട് കണ്ട് ഉറപ്പാക്കാനും ടെസ്റ്റ് റൈഡ് ചെയ്യാനും സംശയദൂരീകരണം നടത്താനുമെല്ലാം ഒല എക്‌സ്പീരിയന്‍സ് സെന്ററില്‍ സൗകര്യമുണ്ട്. ഒന്നര മാസത്തിനുള്ളില്‍ 100 […]
ബാരക്ക് കോട്ടേജ്
‘ആ തടാകസന്ധ്യ എത്ര ഹൃദ്യമായിരുന്നു!.” ”അവിടെ സഞ്ചാരികളാരും പോകാറില്ല. അല്ലെങ്കില്‍പ്പിന്നെ സൗന്ദര്യം തേടിപ്പിടിക്കുന്നവരാകണം.” ”മനുഷ്യരില്‍ അത്തരക്കാര്‍ കുറവാണ്. തൊട്ടുമുമ്പിലുള്ളതിനെ ആസ്വദിക്കാനേ അവര്‍ക്കറിയൂ. ഏതോ ഒരു മനുഷ്യന്റെ പിന്തുടര്‍ച്ചക്കാരാണ് മനുഷ്യരില്‍ ഭൂരിപക്ഷവും!.” ”അപ്പോള്‍ നമ്മളോ?” ഗിരി ചോദിച്ചു. ”നമ്മള്‍ സ്വയം തേടുകയല്ലേ. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ മനുഷ്യരല്ല.” ”പിന്നെ!.” ”പ്രേതങ്ങള്‍.” ”പ്രേതങ്ങളോ.” ”അതെ ഗിരീ. നമ്മളൊരു മായിക ലോകത്തല്ലേ. പായല്‍ പറഞ്ഞിട്ടുണ്ട് അത്തരക്കാര്‍ വില്യംസായിപ്പിനെപ്പോലെ പ്രേതങ്ങളാണെന്ന്.” ”ഏയ് ബാരക്ക് ഭ്രാന്തു പറയുകയാണ്.” കൊളോണിയല്‍ പൈതൃകം പേറുന്ന ഹൈറേഞ്ച് കോട്ടേജിലെ […]
വിമാനയാത്രക്കാർക്ക് ഇനി മാസ്ക് നിർബന്ധമില്ല
വിമാനയാത്രക്കാർക്ക് ഇനി മാസ്ക് നിർബന്ധമില്ല ആഭ്യന്തര- അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനയാത്രയില്‍ മാസ്‌കോ ഫെയ്‌സ്‌കവറോ ധരിക്കല്‍ നിര്‍ബന്ധമില്ല. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.