Posted inഷോർട് ന്യൂസ്

17.11.22 രാത്രിവാർത്തകൾ

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുത്ത പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്ന് ഹൈക്കോടതി. യുജിസി മാനദണ്ഡമനുസരിച്ചുള്ള അധ്യാപക പരിചയം ഇല്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വര്‍ഗീസ്. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകേണ്ടതുണ്ടോയെന്നു കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി തീരുമാനിക്കുമെന്ന്  ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നിയമനകാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മന്ത്രി ബിന്ദു അവകാശപ്പെട്ടു. പിഎച്ച്ഡി കാലം അധ്യാപന പ്രവര്‍ത്തി പരിചയമായി കണക്കാക്കാമോയെന്നു വിസിക്ക് […]

Posted inശുഭരാത്രി

Shubarathri – 904

ഏഞ്ചല്‍ ഡി മരിയാ എന്ന പ്രചോദനം : അസാധാരണമായ ജീവിതമാണ് ഫുട്‌ബോള്‍ ഇതിഹാസമായ ഏഞ്ചല്‍ ഡി മരിയയുടേത്. ആ ജീവിതം നമ്മെ പഠിപ്പിക്കുന്നത് കളിയുടെ ശൈലി മാത്രമല്ല, ജീവിത ശൈലികൂടെയാണ് Angel Di Maria Inspiration: Football legend Angel Di Maria has had an extraordinary life. That life teaches us not only the style of play but also the style of life

Posted inലേറ്റസ്റ്റ്

പ്രതിപക്ഷം നിരന്തരം പറഞ്ഞത് ഹൈക്കോടതി ശരിവച്ചുവെന്ന് വി ഡി സതീശൻ

  പ്രതിപക്ഷം നിരന്തരം പറഞ്ഞത് ഹൈക്കോടതി ശരിവച്ചുവെന്ന് വി ഡി സതീശൻ പ്രിയ വർഗീസിന്റെ കാര്യത്തിൽ പ്രതിപക്ഷം നിരന്തരം പറഞ്ഞത് ഹൈക്കോടതി ശരിവച്ചുവെന്ന് വി ഡി സതീശൻ പറഞ്ഞു. പാർട്ടിക്കാരെയും ബന്ധുക്കളെയും സര്‍ക്കാര്‍ തിരുകി കയറ്റുകയാണ്. നിലവിലെ ചട്ടങ്ങളെ കാറ്റിൽ പറത്തി ഇങ്ങനെ ചെയ്യാൻ നാണമില്ലേ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയാണ് ഇതിനെല്ലാം ഉത്തരവാദിയെന്നും കുറ്റപ്പെടുത്തി. ഇങ്ങനെ പിൻവാതിൽ നിയമനം ലഭിച്ചവർ രാജിവച്ചുപോകണമെന്ന് പറഞ്ഞ വി ഡി സതീശന്‍, മേയറുടെ കത്തിന്റെ കേസ് തേച്ചുമായ്ച്ചൂ കളയാൻ […]

Posted inലേറ്റസ്റ്റ്

ശബരിമലയിൽ വൻ ഭക്തജന തിരക്ക്

ശബരിമലയിൽ വൻ ഭക്തജന തിരക്ക്   ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ദേവസ്വം ബോർഡ്. വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവർക്ക് അനുവദിക്കപ്പെട്ട സമയത്ത് തന്നെ ദർശനം ഉറപ്പാക്കും. പരമ്പരാഗത കാനനപാതകൾ വഴിയും തീർത്ഥാടകരെ കടത്തിവിട്ട് തുടങ്ങി വൃശ്ചികപുലരിയിൽ ഭക്തജനങ്ങളാൽ നിറഞ്ഞു കവിഞ്ഞു സന്നിധാനം. പുലർച്ചെ മൂന്നുമണിക്ക് നട തുറന്നപ്പോൾ തന്നെ സോപാനം മുതൽ വലിയ നടപ്പന്തൽ വരെ നീണ്ട നിരയായിരുന്നു.

Posted inലേറ്റസ്റ്റ്

കൈപ്പുസ്തകം പിൻവലിച്ചതിനു പുറമേ മറ്റൊരു ഉത്തരവും പിൻവലിക്കേണ്ടി വന്നു 

കൈപ്പുസ്തകം പിൻവലിച്ചതിനു പുറമേ മറ്റൊരു ഉത്തരവും പിൻവലിക്കേണ്ടി വന്നു   ശബരിമല ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാർക്കുളള മെസ് ഫീസ് സർക്കാർ ഏറ്റെടുത്തു. ഇതിനായി രണ്ട് കോടി 87 ലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്. പൊലിസുകാരിൽ നിന്ന് തുകയീടാക്കി മെസ് നടത്താനായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ മുൻ ഉത്തരവ്. എന്നാൽ ഈ ഉത്തരവ് പിൻവലിച്ചാണ് സർക്കാർ ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്. അതേസമയം ശബരിമല തീര്‍ത്ഥാടന കാലത്തിന് മുന്നോടിയായി പൊലീസുകാര്‍ക്ക് നൽകിയ പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ കൈപ്പുസ്തകം പിൻവലിച്ചു. വിവാദമായതോടെയാണ് പുസ്തകം പിൻവലിച്ചത്. സുപ്രീംകോടതി […]

Posted inലേറ്റസ്റ്റ്

സമര പ്രക്ഷോഭവുമായി കർഷകർ വീണ്ടും തെരുവിലേക്ക്

  സമര പ്രക്ഷോഭവുമായി കർഷകർ വീണ്ടും തെരുവിലേക്ക് രാജ്യത്തെ കർഷകർ വീണ്ടും സമര പ്രക്ഷോഭവുമായി  തെരുവിലേക്ക് ഇറങ്ങുന്നു. കർഷക സംഘടനകൾ രാജ്യത്തെ കർഷക സമരത്തിന്റെ അടുത്ത ഘട്ടം തുടങ്ങാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. ദില്ലയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സംയുക്ത കർഷക സംഘടനകളുടെ പ്രഖ്യാപനം. സമരത്തിന്റെ ഭാഗമായി നവംബർ 26 ന് എല്ലാ രാജ്ഭവനുകളിലേക്കും മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. താങ്ങുവില ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിലാണ് ദേശവ്യാപക പ്രതിഷേധം ഉയരുന്നത്. ദില്ലി മാർച്ചിന്റെ […]

Posted inലേറ്റസ്റ്റ്

ഹൈക്കോടതിവിധി സിപിഎമ്മിന് കിട്ടിയ കനത്ത പ്രഹരമെന്ന് കെ സുധാകരൻ 

  ഹൈക്കോടതിവിധി സിപിഎമ്മിന് കിട്ടിയ കനത്ത പ്രഹരമെന്ന് കെ സുധാകരൻ   സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നടത്തിയ സിപിഎം അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയാ വര്‍ഗീസിനെ അസോ. പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്നും നിയമന പട്ടിക പുനഃപരിശോധിക്കണം എന്നുമുള്ള ഹൈക്കോടതി […]

Posted inലേറ്റസ്റ്റ്

പ്രിയാ വർഗീസിന്റെ കാര്യത്തിൽ അടുത്ത നടപടി തീരുമാനിക്കേണ്ടത് കണ്ണൂർ വി സി എന്ന് മന്ത്രി ബിന്ദു 

പ്രിയാ വർഗീസിന്റെ കാര്യത്തിൽ അടുത്ത നടപടി തീരുമാനിക്കേണ്ടത് കണ്ണൂർ വി സി എന്ന് മന്ത്രി ബിന്ദു   പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി മാനിക്കുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അസോസിയേറ്റഡ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ഒരുകാലത്തും ഇടപെട്ടിട്ടില്ലെന്നും അടുത്ത നടപടിയെന്തെന്ന് തീരുമാനിക്കേണ്ടത് കണ്ണൂർ വിസിയെന്നും മന്ത്രി പറഞ്ഞു. പ്രിയ വർഗീസിന്റെ പിഎച്ച്ഡി കാലം പ്രവർത്തി പരിചയമായി കണക്കാക്കേണ്ടതുണ്ടോ എന്നതിൽ വൈസ് ചാൻസിലർക്ക് എജിയോട് നിയമപദേശം തേടാമായിരുന്നു […]

Posted inലേറ്റസ്റ്റ്

കോടതിവിധി മാനിക്കുന്നുവെന്ന്  പ്രിയ വർഗീസ്

കോടതിവിധി മാനിക്കുന്നുവെന്ന്  പ്രിയ വർഗീസ്   കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്ന ഹൈക്കോടതി വിധിയോടുള്ള പ്രതികരണം ഒറ്റവരിയിലൊതുക്കി പ്രിയവര്‍ഗ്ഗീസ്.കോടതി വിധി മാനിക്കുന്നു,തുടര്‍ നടപടി നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് അവര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.

Posted inലേറ്റസ്റ്റ്

പ്രിയ വർഗീസിന് തിരിച്ചടി അസോസിയേറ്റ് പ്രൊഫസർ ആയി പരിഗണിക്കാൻ ആവില്ലെന്ന് ഹൈക്കോടതി

പ്രിയ വർഗീസിന് തിരിച്ചടി അസോസിയേറ്റ് പ്രൊഫസർ ആയി പരിഗണിക്കാൻ ആവില്ലെന്ന് ഹൈക്കോടതി കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ യുജിസി നിലപാടും സുപ്രീംകോടതി വിധിയും ഹൈക്കോടതി എടുത്ത് പറയുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എംപിയുമായ കെ.കെ രാഗേഷിൻ്റെ ഭാര്യയുമാണ് പ്രിയ വര്‍ഗ്ഗീസ്. പ്രിയ വർഗീസിന് എന്തെങ്കിലും അധ്യാപന പരിചയം ലഭിച്ചിട്ടുണ്ടോ എന്നതാണ് […]