◾https://dailynewslive.in/ ലോകത്തിന്റെ നിലനില്‍പിനെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക്കിലേക്ക് മടങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരിസ്ഥിതി സൗഹാര്‍ദമായ കടലാസ് സ്‌ട്രോകള്‍ ഉപയോഗിക്കാനുള്ള മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ബന്ധം അവസാനിപ്പിക്കുമെന്നും അതിനുവേണ്ടി കൊണ്ടുവന്ന നയം തിരുത്തുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ അടുത്തയാഴ്ച ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞു. ഇതിനെ പിന്തുണച്ച ഇലോണ്‍ മസ്‌ക് ‘ഏറ്റവും മഹാനായ പ്രസിഡന്റ്’ എന്ന് കുറിച്ചുകൊണ്ടാണ് ട്രംപിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്. പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ട്രംപിന്റെ ഈ തീരുമാനത്തിനും മസ്‌കിന്റെ പിന്തുണയ്ക്കും എതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്.
◾https://dailynewslive.in/ ഡല്‍ഹിയിലേത് ഐതിഹാസിക വിജയമെന്ന് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. മോദി ഗ്യാരണ്ടിയില്‍ വിശ്വാസം അര്‍പ്പിച്ച ജനങ്ങള്‍ക്ക് നന്ദിയറിയിച്ച മോദി, ഡല്‍ഹി ഇപ്പോള്‍ ദുരന്ത മുക്തമായെന്നും ആംആദ്മിയെ പരിഹസിച്ച് കൂട്ടിച്ചേര്‍ത്തു. വികസനം വിജയിച്ചുവെന്നും കേന്ദ്രത്തിന്റെ നല്ല ഭരണത്തിനുള്ള ഫലമാണിതെന്നും പറഞ്ഞ മോദി ഡല്‍ഹി മിനി ഹിന്ദുസ്ഥാനാണെന്നും ഡല്‍ഹി ഇപ്പോള്‍ ബിജെപിക്ക് അവസരം നല്‍കിയിരിക്കുന്നുവെന്നും രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയൊക്കെ സമാനതകളില്ലാത്ത വികസനം നടപ്പാക്കിയെന്ന് മണിപ്പൂരടക്കമുള്ള സംസ്ഥാനങ്ങള്‍ പരാമര്‍ശിച്ച് പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 8 ലെ വിജയി : അയാന്‍, ചുള്ളിയോട് പോസ്റ്റ്, വയനാട്*
◾https://dailynewslive.in/ എലപ്പുള്ളി ബ്രൂവറിയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഭൂമി തരംമാറ്റല്‍ അനുമതി നിഷേധിച്ചത് സിപിഐ എതിര്‍പ്പായി കാണുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും തടസമായ ഘടകങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ബ്രൂവറിക്ക് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതി സമ്മതമറിയിച്ചെന്നത് തെറ്റായ പ്രചരണമെന്ന് കോണ്‍ഗ്രസ് എംപി വി.കെ ശ്രീകണ്ഠന്‍. പഞ്ചായത്ത് ഭരണത്തെ മദ്യക്കമ്പനിക്ക് വേണ്ടി അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സിപിഎം അവിശ്വാസം കൊണ്ടുവരുന്നത് കുതിരക്കച്ചവടം നടത്താനാണെന്നും ശ്രീകണ്ഠന്‍ എംപി ആരോപിച്ചു.
◾https://dailynewslive.in/ കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ വിശദമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ടോളിനോട് പൊതുവെ അനുകൂല സമീപനം ഇടതുപക്ഷത്തിനില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി മുന്നണിയില്‍ ഇക്കാര്യം ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന ഇടതുമുന്നണി കണ്‍വീനറുടെ വാദവും തള്ളി.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന്‍ എറണാകുളം, ഇടുക്കി ജില്ലകളിലെ ചെറുതും വലുതുമായ അന്‍പതോളം രാഷ്ട്രീയക്കാരുടെ ‘പൊളിറ്റിക്കല്‍ ഫണ്ടര്‍’ ആണെന്നു പൊലീസ് കണ്ടെത്തി. പല പരിപാടികളും സ്പോണ്‍സര്‍ ചെയ്തതിനു പുറമേ, തിരഞ്ഞെടുപ്പു ഫണ്ടായും പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മുന്‍നിര പാര്‍ട്ടികളെയെല്ലാം ബാധിക്കുന്ന കേസായതിനാല്‍ പണം വാങ്ങിയവരുടെ പട്ടിക പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
◾https://dailynewslive.in/ കേരളത്തിലെ ആദിവാസി മേഖലയിലെ ആരോഗ്യ ഇടപെടലുകള്‍ക്ക് പിന്തുണയുമായി ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഇക്കാര്യമറിയിച്ചത്. ആദ്യമായി സംസ്ഥാന തലത്തില്‍ വികസിപ്പിക്കുന്ന ട്രൈബല്‍ ഹെല്‍ത്ത് ആക്ഷന്‍ പ്ലാനിന് വേണ്ട സാങ്കേതിക സഹായം ലോകാരോഗ്യ സംഘടന നല്‍കുമെന്ന് പ്രതിനിധികള്‍ അറിയിച്ചു.
◾https://dailynewslive.in/ ഐസിയു പീഡന കേസില്‍ അതിജീവിതയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് വൈദ്യ പരിശോധന നടത്തിയതെന്നും സ്ത്രീകളുടെ വാര്‍ഡുകളില്‍ പുരുഷ അറ്റന്റര്‍മാരെ നിയോഗിക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ ഡല്‍ഹിയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സ്വയം ഇല്ലാതാകാനും ആം ആദ്മി പാര്‍ട്ടിയെ തോല്‍പിക്കാനും കോണ്‍ഗ്രസ് ചിന്തിച്ചതുകൊണ്ടാണ് ബിജെപി അധികാരത്തില്‍വന്നതെന്ന് എംവി ഗോവിന്ദന്‍ ആരോപിച്ചു.. ഒരു ഐക്യമുന്നണി രൂപപ്പെടുത്തി വിശാലമായ ഒരു ബിജെപി വിരുദ്ധ മുന്നണിക്ക് രൂപംകൊടുക്കുന്ന നിലപാട് സ്വീകരിക്കാത്തതിന്റെ ഫലമായി വലിയ നഷ്ടമാണ് ഇന്ത്യാ ബ്ലോക്കിന് മുഴുവന്‍ ഉണ്ടായതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾https://dailynewslive.in/ കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിനെതിരെ പരാതികള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖ. നവീന്‍ ബാബു ജോലിചെയ്തിരുന്ന ഘട്ടത്തില്‍ പരാതികള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്.
◾https://dailynewslive.in/ തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റായി അഡ്വ. ജോസഫ് ടാജറ്റിനെ പ്രഖ്യാപിച്ചു. നിയമനത്തിന് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുമതി നല്‍കിയതായി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ പി.കെ ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് വടകരയില്‍ വീണ്ടും സിപിഎം വിമതരുടെ പ്രകടനം. മണിയൂര്‍ പഞ്ചായത്തിലെ നടുവയലില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഇരുപതോളം പേര്‍ പങ്കെടുത്തു. പാര്‍ട്ടി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമങ്ങള്‍ നടത്തവെയാണ് വീണ്ടും വിമതരുടെ പ്രതിഷേധം ഉണ്ടായത്.
◾https://dailynewslive.in/ ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ ഹെല്‍ത്ത് സെന്ററില്‍ സ്വകാര്യ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ലോഡ് കണക്കിന് പഴയ പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും കത്തിനശിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടുമണിക്കാണ് സംഭവം. ഷീറ്റ് മേഞ്ഞ സംഭരണ കേന്ദ്രത്തില്‍നിന്നുള്ള തീ റേഡിലേക്കും ജനവാസ മേഖലയിലേക്കും ആളിപ്പടരുന്നത് നാട്ടുകാര്‍ അണച്ചു.
◾https://dailynewslive.in/ മലപ്പുറം എളങ്കൂറിലെ വിഷ്ണുജ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് പ്രഭിനെ ജോലിയില്‍ നിന്ന് ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കേസില്‍ ജയിലിലായതോടെയാണ് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്സായ പ്രഭിനെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തത്. ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രഭിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.
◾https://dailynewslive.in/ തിരുമുക്ക് എം.ഇ.എസ്. എന്‍ജിനിയറിങ് വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് പരിക്കേറ്റ യുവതികളില്‍ ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ തോളൂര്‍ പള്ളാട്ടില്‍ മനോജിന്റെയും ശര്‍മിളയുടെയും മകള്‍ പി.എം.മനീഷ (26)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. മനീഷയ്‌ക്കൊപ്പം വീണ കണ്ണൂര്‍ സ്വദേശി സ്വാതി സത്യന്‍ ഇപ്പോഴും തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്നും താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
◾https://dailynewslive.in/ 27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദില്ലിയില്‍ അധികാരം തിരികെ പിടിച്ച ബിജെപി നേടിയത് ആകെയുള്ള 70 സീറ്റില്‍ 48 സീറ്റുകള്‍. കഴിഞ്ഞ തവണ 62 സീറ്റുണ്ടായിരുന്ന ആംആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല. ബിജെപിയും സഖ്യകക്ഷികളും ചേര്‍ന്ന് 47.17 ശതമാനം വോട്ടും ആംആദ്മി പാര്‍ട്ടി 43.5 ശതമാനം വോട്ടും നേടി. 6.36 ശതമാനമാണ് കോണ്‍ഗ്രസിന്റെ വോട്ടു വിഹിതം. അതേ സമയം ഇന്നത്തെ ഫലമനുസരിച്ച് ആം ആദ്മി – കോണ്‍ഗ്രസ് സഖ്യമുണ്ടായിരുന്നെങ്കില്‍ 13 സീറ്റുകളില്‍ കൂടി ഇന്ത്യാ സഖ്യത്തിന് ജയിക്കാമായിരുന്നുവെന്നും ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി മത്സരിച്ചിരുന്നെങ്കില്‍ അന്തിമ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾https://dailynewslive.in/ നാക് അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ പ്രൊഫസര്‍മാരെ സസ്പെന്‍ഡ് ചെയ്തു. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഉള്‍പ്പെടെ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഇന്‍സ്പെക്ഷന്‍ കമ്മിറ്റി അധ്യക്ഷനെയും ആറ് അംഗങ്ങളെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇവരെ സസ്പെന്‍ഡ് ചെയ്തു.
◾https://dailynewslive.in/ അരവിന്ദ് കെജ്രിവാളിന്റെ പരാജയത്തില്‍ പ്രതികരിച്ച് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡല്‍ഹിയിലെ ജനങ്ങള്‍ അരവിന്ദ് കെജ്രിവാളിന് കനത്ത പരാജയമാണ് നല്‍കിയതെന്നും ഇപ്പോള്‍ ജയിലില്‍ പോകാനും സ്വന്തം കുറ്റകൃത്യങ്ങള്‍ക്ക് പ്രതിഫലം നല്‍കാനും അവര്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കിയിരിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
◾https://dailynewslive.in/ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. നവി മുംബൈയിലെ സീവുഡ്സ് മേഖലയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. ക്ലാസുകള്‍ ആരംഭിക്കാന്‍ പോകുന്നതിന് മുമ്പ് രാവിലെ 7 മണിയ്ക്കാണ് സംഭവം.
◾https://dailynewslive.in/ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്റെ നയവും ഭീഷണിയും കാരണം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപ് മടങ്ങിയെത്തിയതിന് പിന്നാലെ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നിടങ്ങളിലെ പൊലീസിന്റെയും മറ്റ് അധികൃതരുടെയും പരിശോധനകള്‍ വര്‍ധിച്ചതാണ് ജോലി ഉപേക്ഷിക്കുന്നതിന് കാരണമാകുന്നത്.
◾https://dailynewslive.in/ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ട്രഷറി വകുപ്പ് രേഖകള്‍ എടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ശ്രമം തടഞ്ഞ് കോടതി. മസ്‌കിന് കീഴിലുള്ള ഗവണ്‍മെന്റ് എഫിഷന്‍സി വകുപ്പിനെയാണ് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സോഷ്യല്‍ സെക്യൂരിറ്റി വിവരങ്ങളും അടങ്ങുന്ന ട്രഷറി വകുപ്പ് രേഖകള്‍ എടുക്കുന്നതില്‍നിന്ന് യുഎസ് ജില്ലാ ജഡ്ജിയായ പോള്‍ എ. എംഗല്‍മെയര്‍ തടഞ്ഞത്.
◾https://dailynewslive.in/ ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാം ദേശീയ ഗെയിംസില്‍ ഇന്നലേയും കേരളത്തിന് സ്വര്‍ണം. വനിതകളുടെ തെയ്ക്വാന്‍ഡോയില്‍ കേരളത്തിന്റെ മാര്‍ഗരറ്റ് മരിയ റെജിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്.
◾https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്ന്. ഒഡീഷയിലെ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ഉച്ചക്ക 1.30 മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ആദ്യ ഏകദിനത്തില്‍ കോലിയുടെ അഭാവത്തില്‍ അവസരം ലഭിച്ച ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടാം ഏകദിനത്തില്‍ കോലി തിരിച്ചെത്തിയാല്‍ ശ്രേയസ് വീണ്ടും പുറത്താകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
◾https://dailynewslive.in/ കേരള ബജറ്റില്‍ കെഎസ്എഫിയുടെ അംഗീകൃത മൂലധനം ഉയര്‍ത്തിയതടക്കമുള്ള പ്രഖ്യാപനങ്ങള്‍ക്കൊപ്പം പിഎസ്സി വഴി 3275 പേര്‍ക്ക് നിയമനം നല്‍കിയതും സ്ഥാപനത്തിന്റെ വിറ്റുവരവ് 2025ല്‍ ഒരു ലക്ഷം കോടിയിലേക്ക് എത്തുന്ന സന്തോഷവും പരാമര്‍ശിക്കപ്പെട്ടു. ഫിന്‍ടെക് മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്എഫ്ഇ-കെഎഫ്സി സ്ഥാപനങ്ങളുുടെ പ്രവര്‍ത്തനം കൂട്ടിയോജിപ്പിച്ച് പദ്ധതി രൂപീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു
◾https://dailynewslive.in/ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് മൂന്നാം പാദത്തില്‍ ലാഭത്തില്‍ ഗണ്യമായ ഇടിവ്. വരുമാനത്തില്‍ വര്‍ധനവുണ്ടായെങ്കിലും മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 27 ശതമാനമാണ് ലാഭത്തില്‍ കുറവ് വന്നത്. 177 കോടി രൂപയാണ് മൂന്നാം പാദത്തിലെ ലാഭം. കഴിഞ്ഞ വര്‍ഷം മൂന്നാ പാദത്തില്‍ 244 കോടിയായിരുന്നു ലാഭം. മൊത്ത വരുമാനം ഈ പാദത്തില്‍ 1,148 കോടി രൂപയായാണ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇത് 1,056 കോടി രൂപയായിരുന്നു. ഓഹരി ഉടകള്‍ക്ക് ഒരു ഷെയറിന് 3.5 രൂപ ഡിവിഡന്റ് നല്‍കാന്‍ ഷിപ്പ്യാര്‍ഡ് ബോര്‍ഡ് തീരുമാനിച്ചു. ഫെബ്രുവരി 12 റെക്കോഡ് തീയ്യതി കണക്കാക്കിയാണ് ഡിവിഡന്റ് നല്‍കുക. ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ ഇടക്കാല ഡിവിഡന്റാണിത്. മാര്‍ച്ച് 7 നുള്ളിലാണ് ഡിവിഡന്റ് നല്‍കുക. ഡിസംബര്‍ പാദത്തില്‍ കമ്പനി 237 കോടി രൂപയാണ് ലാഭമുണ്ടാക്കിയിരുന്നത്. അതിന് മുമ്പുള്ള സമാന പാദത്തെ അപേക്ഷിച്ച് 23 ശതമാനം കുറവാണ് അന്ന് രേഖപ്പെടുത്തിയത്.
◾https://dailynewslive.in/ ബനാറസ്’ എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന ചിത്രത്തിലെ പുതിയ ഗാനം ‘മായ്ക്കുന്നു ഞാനെന്നെ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വിഡിയോ പ്രേക്ഷകര്‍ക്കരികില്‍ എത്തി. നേമം പുഷ്പരാജിന്റെ വരികള്‍ക്ക് മോഹന്‍ സിത്താര സംഗീതം നല്‍കി. ഗൗരി ലക്ഷ്മി ആണ് ഗാനം ആലപിച്ചത്. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍.ആര്‍.നിര്‍മിക്കുന്ന ചിത്രമാണ് ‘രണ്ടാം യാമം’. ചിത്രത്തില്‍ സ്വാസിക മുഖ്യ വേഷത്തിലെത്തുന്നു. ധ്രുവന്‍, ഗൗതം കൃഷ്ണ, ജോയ് മാത്യു, നന്ദു, സുധീര്‍ കരമന, രാജസേനന്‍, ഷാജു ശ്രീധര്‍, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍. ഫെബ്രുവരി 28ന് ‘രണ്ടാം യാമം’ പ്രദര്‍ശനത്തിനെത്തും.
◾https://dailynewslive.in/ വിട പറഞ്ഞ അനശ്വര കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. സുമിത്ര ഹോം സിനിമ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാംഗ്ലൂര്‍ ലോഡ്ജ് ഹോം സിനിമാ സീരിസ് യൂട്യൂബ് ചാനലില്‍ കൂടി പുറത്തിറങ്ങിയ ‘മോഹം’ എന്ന ചെറു സിനിമയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമാകുന്നത്. റിലീസായി കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ മൂന്നര ലക്ഷത്തിലധികം പ്രേക്ഷകര്‍ വിഡിയോ കണ്ട് കഴിഞ്ഞു. ജി. ഹരികൃഷ്ണന്‍ തമ്പിയാണ് തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രേണു സുധിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ഹ്രസ്വചിത്രത്തില്‍ നിന്നും മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിേലക്കും രേണു കടക്കണമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
◾https://dailynewslive.in/ ലോഞ്ച് ചെയ്തതുമുതല്‍ വളരെ ജനപ്രിയമായ ഒരു കാറാണ് മാരുതി സുസുക്കി ഫ്രോങ്ക്സ്. ഓരോമാസവും മികച്ച വില്‍പ്പനയാണ് വാഹനം നേടുന്നത്. എന്നിട്ടും പല മാസങ്ങളിലും ഈ കാറിന് മാരുതി ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ഈ ഫെബ്രുവരിയിലും മാരുതി സുസുക്കി ഇന്ത്യ ഫ്രോങ്ക്സ് എസ്യുവിക്ക് മികച്ച കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ എസ്യുവിയുടെ 2024, 2025 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച മോഡലുകള്‍ക്ക് കമ്പനി വ്യത്യസ്ത കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഫ്രോങ്ക്‌സിന്റെ ടര്‍ബോ-പെട്രോള്‍ വകഭേദങ്ങള്‍ 93,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. അതേസമയം സാധാരണ പെട്രോള്‍ വകഭേദങ്ങള്‍ക്ക് 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണുള്ളത്. സിഎന്‍ജി വകഭേദങ്ങള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപയും സ്‌ക്രാപ്പേജ് ആനുകൂല്യമായി 15,000 രൂപയും ഉണ്ട്. ഫ്രോങ്ക്സിന്റെ 2024 സ്റ്റോക്കിന് പെട്രോളിന് 45,000 രൂപ വരെയും ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്ക് 1.03 ലക്ഷം രൂപ വരെയും കിഴിവുകള്‍ ലഭിക്കും. അതേസമയം ഫ്രോങ്ക്സ് സിഎന്‍ജി മോഡലുകള്‍ക്ക് 25,000 രൂപ കിഴിവ് ലഭിക്കുന്നു. 7.52 ലക്ഷം രൂപയാണ് മാരുതിസുസുക്കി ഫ്രോങ്ക്സിന്റെ ബേസ് വേരിയന്റിന്റെ എക്സ് ഷോറൂം വില.
◾https://dailynewslive.in/ കഥയോളങ്ങള്‍ തിമര്‍ത്തുചെന്ന് ചിരിക്കക്കകള്‍ വാരാനായി ഇത്തിരിക്കുഞ്ഞന്മാരെ വിളിച്ചുകൂട്ടുകയാണ് ഇവിടെയൊരു എഴുത്തുകാരി. നാഴിപ്പയറ് വറുത്ത കൊച്ചുകുട്ടത്തിയും, പുഴയില്‍ ‘ബ്ലുമ്മിയ’ ഉറുമ്പും, കിട്ടാമുന്തിരിയുടെ പുളിപ്പറിഞ്ഞ കുട്ടിക്കുറുക്കനും, ഓട്ടമത്സരത്തില്‍ തോറ്റുതൊപ്പിയിട്ട മുയലും, തുമ്പിക്കൈയില്‍ സൂചിക്കുത്തേറ്റ ആനയും, സ്വരസ്തുതിയില്‍ മയങ്ങിയ കാക്കയും ഒക്കെ ഇതില്‍ പുതുനിറക്കുപ്പായത്തോടെ, പുതുശബ്ദക്കുരലോടെ കൂട്ടുകാരെ തേടിയെത്തുന്നു; അവരേയും റാഞ്ചി കഥയുടെ വിസ്മയാകാശത്തേക്കു പറക്കുന്നു. ‘കഥകഥത്താരാട്ട്’. പ്രിയ എ എസ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 85 രൂപ.
◾https://dailynewslive.in/ മുഖത്ത് ആവി പിടിക്കുന്നതു കൊണ്ട് ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുകയും അതില്‍ അടിഞ്ഞു കൂടിയ അഴുക്ക്, എണ്ണ, മാലിന്യം എന്നിവ എളുപ്പത്തില്‍ നീക്കം ചെയ്യാനും സഹായിക്കും. എന്നാല്‍ ദിവസവും ഇത് ശീലമാക്കിയാല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും ഫലം. ആഴ്ചയില്‍ ഒരിക്കല്‍ അഞ്ച് മിനിറ്റ് നേരിയ തോതില്‍ ആവി പിടിക്കുന്നതാണ് നല്ലത്. ആവി പിടിക്കുന്നത് രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു ഇത് ചര്‍മത്തിലേക്ക് ഓക്സിജനെ സജീവമാക്കുന്നു. കൂടാതം കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുകയും ചെയ്യുന്നു. ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇതിലൂടെ മോയ്‌സ്ചറൈസറുകളുടെയും സെറമുകളുടെയും ഫലപ്രാപ്തി വര്‍ധിപ്പിക്കും. മുഖക്കുരു തടയാനും ആഴ്ചയില്‍ ഒരു ദിവസം ആവി പിടിക്കുന്നത് നല്ലതാണ്. ആവിയുടെ ചൂട് ചര്‍മത്തെ ഈര്‍പ്പമുള്ളതാക്കുകയും മൃദുലത നിലനിര്‍ത്തുകയും വരള്‍ച്ച ഒഴിവാക്കുകയും ചെയ്യുന്നു. ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കുകയും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കുന്നു. ആവി പിടിച്ച ശേഷം മോയ്സ്ചറൈസര്‍ അല്ലെങ്കില്‍ ഹൈഡ്രേറ്റിംഗ് സെറം പുരട്ടുന്നത് പരമാവധി ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. നല്ലതാണെന്ന് കരുതി ദിവസവും ആവി പിടിക്കുന്നത് ശീലമാക്കരുത്. ആവി പിടിക്കുന്നത് ചര്‍മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും ചര്‍മം വളരെ വരണ്ടതോ സെന്‍സിറ്റീവോ ആക്കുകയും ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ദിവസം ഹോജ മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ ഒരു ധനാഢ്യന്‍ ഒരു വലിയ പെട്ടിയും ചുമന്നുകൊണ്ട് വന്ന് ഹോജയോട് പറഞ്ഞു: ഹോജ, എനിക്ക് ആവശ്യത്തിലേറെ പണവും മറ്റു സമ്പാദ്യങ്ങളുമുണ്ട്. പക്ഷേ, സമാധാനം എന്നൊന്ന് ഇല്ല. സമാധാനം കിട്ടാനുളള എന്തെങ്കിലും വഴി പറഞ്ഞുതരുമോ? ഈ പെട്ടിയിലെന്താണ്? ഹോജ അയാളോട് ചോദിച്ചു. ഇതെല്ലാം എന്റെ സമ്പാദ്യങ്ങളാണ് എന്ന് പറഞ്ഞ് അയാള്‍ ആ പെട്ടി തുറന്ന് കാണിച്ചു. അതില്‍ നിറയെ വിലകൂടിയ രത്‌നങ്ങളും ആഭരണങ്ങളും പണവുമായിരുന്നു. ഹോജ അയാളോട് പെട്ടി ഭദ്രമായി അടക്കാന്‍ പറഞ്ഞു. പെട്ടി അടച്ച ഉടനെ ഹോജ ആ പെട്ടിയുമെടുത്ത് ഓടിക്കളഞ്ഞു. ഒരു നിമിഷം അയാള്‍ സ്തബ്ദനായിപ്പോയി. എന്റെ പെട്ടി, എന്റെ പണം എന്നെല്ലാം അയാള്‍ അലവിളിച്ചു കരഞ്ഞു. കുറെ ദൂരം അയാള് ഹോജ പോയ വഴിയേ ഓടിയെങ്കിലും ഹോജയെ കണ്ടെത്താനായില്ല. കരഞ്ഞകൊണ്ട് അയാള് വഴിയരുകില്‍ ഇരുന്നു. ആളുകള്‍ കാര്യമന്വേഷിച്ചെത്തി. അയാള്‍ പറഞ്ഞു: സമാധാനം കിട്ടാനുളള എന്തെങ്കിലും വഴിയന്വേഷിച്ച് ഞാന്‍ ഹോജയുടെ അടുത്തേക്ക് വന്നതാണ്. അയാള്‍ എന്നെ പറ്റിച്ച് എന്റെ സമ്പാദ്യമവുമായി ഓടിക്കളഞ്ഞു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഹോജ പെട്ടിയുമായി തിരിച്ചെത്തി. ആ പെട്ടി അയാളെ ഏല്‍പ്പിച്ച് തുറന്ന് നോക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ തുറന്ന് നോക്കി. എല്ലാം അതുപോലെ തന്നെയുണ്ട്. അപ്പോള്‍ അയാള്‍ ആശ്വാസത്തോടെ പറഞ്ഞു: ഹാവൂ, സമാധാനമായി എന്ന്. അപ്പോള്‍ ഹോജ പറഞ്ഞു: നിങ്ങള്‍ എന്റെ അടുക്കല്‍ വന്നത് സമാധാനം കിട്ടാനുളള മാര്‍ഗ്ഗം അന്വേഷിച്ചാണ്. ഇപ്പോള്‍ നിങ്ങള്‍ പറഞ്ഞത് സമാധാനമായി എന്നും,. ഈ പെട്ടി മുന്‍പും നിങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. പക്ഷേ, സമാധാനം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പെട്ടിയും സമ്പാദ്യവും നിങ്ങളുടെ പക്കല്‍ ഉണ്ട്. കൂടെ സമാധാനവും കിട്ടി. അയാള്‍ക്ക് കാര്യം മനസ്സിലായി. സമാധാനം എന്നത് നമ്മുടെ ഉള്ളില്‍ തന്നെയാണ് ഉളളത്. അത് കണ്ടെത്താതെ, പകരം അതിനെ അന്വേഷിച്ച് എവിടെയൊക്കെയോ നടക്കുകയാണ് നാം. – ശുഭദിനം.