*1985ലെ ഏറ്റവും മികച്ച ജനപ്രിയ വില്ലൻ?*
*ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/DFS_WVT-uLM | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾ഗാസക്കെതിരെ ത്രിതല ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചും വടക്കന്‍ ഗാസയിലെ ജനങ്ങള്‍ ഒഴിയണമെന്ന് ആവര്‍ത്തിച്ചും ഇസ്രയേല്‍. കരയിലൂടെയും കടലിലൂടെയും വ്യോമ മാര്‍ഗവും ഗാസയെ ആക്രമിക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. സൈനിക നടപടി പൂര്‍ത്തിയാകുമ്പോള്‍ ഗാസയുടെ വിസ്തൃതി കുറയുമെന്നും ഇസ്രയേലിന്റെ സുരക്ഷയ്ക്കായി ഗാസ അതിര്‍ത്തിയില്‍ സംരക്ഷിത മേഖല തീര്‍ക്കുമെന്നും അവിടെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും ഇസ്രയേല്‍ മന്ത്രി ഗിഡിയോണ്‍ സാര്‍ വ്യക്തമാക്കി.
◾ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനികരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസ അതിര്‍ത്തിയിലെ ഇസ്രയേല്‍ സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും ബെഞ്ചമിന്‍ നെതന്യാഹു എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ഞങ്ങള്‍ എല്ലാവരും സജ്ജം എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
◾ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണ അടിയന്തര യോഗം വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ. സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ച് ബുധനാഴ്ചയാണ് യോഗം. ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ അധ്യക്ഷ പദവി വഹിക്കുന്ന സൗദിയുടെ ക്ഷണപ്രകാരമാണ് അറബ് രാജ്യങ്ങള്‍ മന്ത്രിതലത്തില്‍ അടിയന്തര യോഗം ചേരുന്നത്.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾ഇസ്രയേലിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയ ഹമാസ് സംഘത്തെ നയിച്ച കമാണ്ടര്‍ അലി ഖാദിയെ വധിച്ചതായി ഇസ്രയേല്‍. ഹമാസ് മിലിട്ടറി കമാന്‍ഡര്‍ അബു മുറാദിനെയും വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ അറിയിച്ചു.
◾ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഇന്നലെ വൈകീട്ട് ഇസ്രയേലില്‍ നിന്ന് ഡല്‍ഹിയില്‍ എത്തി. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 235 പേരുള്ള വിമാനത്തില്‍ 33 മലയാളികള്‍ ഉണ്ടെന്നാണ് വിവരം. രണ്ടാമത്തെ പ്രത്യേക സ്പൈസ് ജെറ്റ് വിമാനം ഇന്ന് രാവിലെ 7 മണിക്ക് ദില്ലിയില്‍ എത്തും.
◾പതിറ്റാണ്ടുകള്‍ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവ 15-ന് ഇന്ന് ഔദ്യോഗിക സ്വീകരണമൊരുക്കും. നാടിന്റെ ദീര്‍ഘകാലത്തെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാന തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍, അദാനി ഗ്രൂപ്പ് സി.ഇ.ഒ. കരണ്‍ അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.
*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍
ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*
◾വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നത് പരിഹാസ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നായനാരുടെ കാലത്തായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ ആരംഭമെന്നും ഇടതുപക്ഷ മുന്നണി അധികാരത്തില്‍ എത്തിയപ്പോഴാണ് പദ്ധതി മുന്നോട്ട് പോയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾കരുവന്നൂരില്‍ നടന്നത് വലിയ തട്ടിപ്പാണെന്നും എന്നാല്‍, ഇക്കാര്യത്തില്‍ ജാഗ്രതയോടെയാണ് പാര്‍ട്ടി ഇടപെട്ടതെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഇതിന്റെ പേരില്‍ പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
◾കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ ആര്‍ക്കൊക്കെ നല്‍കണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണെന്ന ഇഡിയുടെ റിപ്പോര്‍ട്ട് തട്ടിപ്പിലെ സിപിഎം പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അരവിന്ദാക്ഷന്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ ബിനാമിയാണെന്ന് ഉറപ്പാണെന്നും ഇഡിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അരവിന്ദാക്ഷന് വേണ്ടി സമരം ചെയ്തതിന് സിപിഎം നേതൃത്വം പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാന്‍ ബിജെപി ലീഗല്‍ സെല്‍. തൃശ്ശൂരില്‍ ചേര്‍ന്ന മേഖല സമ്മേളനത്തിലാണ് തീരുമാനം.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിലും ഇഡി അന്വേഷണം. കണ്ടല സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് സഹകരണ രജിസ്ട്രാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി.
◾കെഎസ്എഫ്ഇ ക്കെതിരായ വിമര്‍ശനം വിവാദമായതോടെ വിശദീകരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍. താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മനസിലാകാതെ തെറ്റായ രൂപത്തില്‍ വാര്‍ത്ത നല്‍കുകയായിരുന്നുവെന്നും കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് കെഎസ്എഫ്ഇ കൈവരിച്ചതെന്നും അതൊടൊപ്പം തിരുത്തപ്പെടേണ്ട ചില പ്രവണതകളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും എ.കെ ബാലന്‍ വിശദീകരിച്ചു.
◾പിണറായി മന്ത്രിസഭയില്‍ ഗണേഷ്‌കുമാറിനെ ഉള്‍പ്പെടുത്തിയാല്‍ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മുഖം മിനുക്കാന്‍ പോയാല്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും എന്നേ തനിക്ക് പറയാനുള്ളൂവെന്നും വെളളാപ്പള്ളി നടേശന്‍ പറഞ്ഞു.
◾തനിക്കെതിരേ പറഞ്ഞാല്‍ കഥ മുഴുവന്‍ പറയാന്‍ കഴിയുന്ന അനേകം ആളുകളുണ്ടെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എം.എല്‍.എ. സോളാര്‍ ആരോപണങ്ങളില്‍ നിയമസഭയില്‍ താന്‍ അര്‍ധസത്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ബാക്കി സത്യം കൈയിലിരിപ്പുണ്ടെന്നും യു.ഡി.എഫിന്റെ ചില പ്രമുഖനേതാക്കള്‍ ആവശ്യപ്പെട്ടിട്ടാണ് സോളാര്‍ കേസില്‍ ആര്‍.ബാലകൃഷ്ണപിള്ള ഇടപെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
◾പതിനാറ് വര്‍ഷം മുന്‍പ് മാറ്റി നിര്‍ത്തപ്പെട്ട പ്രൊഫ.എം.എന്‍ വിജയന്റെ കൊടുങ്ങല്ലൂരിലുള്ള വസതിയില്‍ നിന്നും സ്മൃതി യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന വാദം വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള സമൂഹത്തിന് കഴിയില്ലെന്ന് പ്രൊഫ.എം.എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി.എസ് അനില്‍കുമാര്‍. പ്രൊഫ.എം.എന്‍ വിജയനെ പു.ക.സ വീണ്ടും ഉപയോഗിക്കുന്നത് വേവലാതികളില്‍പ്പെട്ട് ഉഴലുന്ന പ്രസ്ഥാനത്തിന് രക്ഷപ്പെടാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
◾നിസഹായരായ മനുഷ്യരെ കൊന്നൊടുക്കുന്ന ഭരണകൂട-സാമ്രാജ്യത്വ-ഇസ്രായേലുകള്‍ നടത്തുന്ന കൊടും ഭീകരത അവസാനിപ്പിക്കണമെന്ന് കെ.ടി.ജലീല്‍. ജനതയുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊടുത്തില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഹമാസുകള്‍ ജനിക്കുമെന്നും അത് സ്വാഭാവികമാണെന്നും കെടി ജലീല്‍ വ്യക്തമാക്കി.
◾മൂന്നാറിലെ കയ്യേറ്റ വിഷയങ്ങളില്‍ ശാശ്വത പരിഹാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമാണ് മൂന്നാര്‍ ഹില്‍ അതോറിറ്റി. വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഒപ്പം അനധികൃത നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾എറണാകുളം കോണ്‍ഗ്രസിലും തമ്മിലടി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെബി മേത്തര്‍ എം പിക്കെതിരേയും ആരോപണങ്ങളുമായി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വിമത പ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്നുവെന്നാണ് എല്‍ദോസിന്റെ പ്രധാന ആരോപണം.
◾കിലെയിലെ പിന്‍വാതില്‍ നിയമനത്തില്‍ ന്യായീകരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമന്‍ യോഗ്യതയുള്ള ആളാണെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആളെ കിട്ടാഞ്ഞതുകൊണ്ടാണ് അവരെ നിയമിച്ചതെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
◾ആരെയും യുഎപിഎ ചുമത്തി ജയിലില്‍ ഇടുന്ന നടപടിയാണ് ഇപ്പോള്‍ ഉളളതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രീയ ലക്ഷ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
◾പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടര്‍ച്ചയായുള്ള വിദ്യാകിരണം പദ്ധതിയും പൊതുവിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന 973 സ്‌കൂള്‍ കെട്ടിടങ്ങളില്‍ 411 എണ്ണം പൂര്‍ത്തിയാക്കാനായെന്നും 127ല്‍ അധികം സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം ഈ അക്കാദമിക് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
◾ഇരുചക്രവാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു.
◾അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കള്‍ക്കും 3 മാസത്തിനുള്ളില്‍ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
◾പത്തനംതിട്ട കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. 25 വര്‍ഷമായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫ് പാനലിലെ 13 പേരും-വിജയിച്ചു.
◾വിവാഹം നടക്കാത്തതില്‍ വിഷമിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ശ്രമം നടത്തിയ യുവാവ് മരിച്ചു. ഇടുക്കി പണിക്കന്‍കുടി സ്വദേശി തെക്കേ കൈതക്കല്‍ ജിനീഷ് (39) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
◾നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രചിച്ച ഗര്‍ബോ എന്ന ഗാനം പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്കുമുമ്പ് മോദി രചിച്ച ഗാനം ജസ്റ്റ് മ്യൂസിക് യൂട്യൂബ് ചാനലാണ് പുറത്തിറക്കിയത്. വീഡിയോ കണ്ട മോദി താന്‍ പുതിയൊരു ഗര്‍ബ ഗാനം രചിച്ചിട്ടുണ്ടെന്നും അത് നവരാത്രിക്കു പുറത്തിറക്കുമെന്നും വെളിപ്പെടുത്തി.
◾40 വര്‍ഷത്തിന് ശേഷം തമിഴ്‌നാട്ടില്‍ നിന്നും ശ്രീലങ്കയ്ക്ക് നടത്തുന്ന ഫെറി സര്‍വീസിന് തുടക്കമായി. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് സര്‍വീസിന് വീണ്ടും ആരംഭമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു.
◾പോപ്പുലര്‍ ഫ്രണ്ടിനു ബിഹാറില്‍ സ്വാധീനം വര്‍ധിക്കുന്നുവെന്നും നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ തുഗ്ലക് ഭരണമാണു ബിഹാറിലെന്നും ആരോപിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഹിന്ദുക്കളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാനാണു നിതീഷ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
◾ചൈനയും അഫ്ഗാനും തമ്മിലുള്ള ഔദ്യോഗികബന്ധം ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സ്വപ്നമായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുമായി സഹകരിക്കാനൊരുങ്ങുകയാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച ബെയ്ജിങ്ങില്‍ നടക്കുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഫോറത്തില്‍ താലിബാന്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
◾ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ. മാനുഷിക ദുരന്തം ഒഴിവാക്കാന്‍ മുന്‍ഗണന നല്‍കണമെന്നും സൗദി അറേബ്യ വ്യക്തമാക്കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ചര്‍ച്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്.
◾ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ടെല്‍ അവീവിലേക്കും തിരിച്ചും ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനങ്ങള്‍ ഒക്ടോബര്‍ 18 വരെ എയര്‍ ഇന്ത്യ റദ്ദാക്കി.
◾2036ലെ ഒളിംപിക്സിന്റെ ആതിഥേയരാകാന്‍ ഇന്ത്യ ഒരുക്കമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) 141-ാം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഐഒസി പ്രസിഡന്റ് തോമസ് ബാച്ചിനെ സാക്ഷിയാക്കിയായിരുന്നു മോദിയുടെ വാക്കുകള്‍. 40 വര്‍ഷത്തിനു ശേഷം രണ്ടാമത്തെ ഐഒസി സെഷനാണു രാജ്യം വേദിയാകുന്നത്.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ പാകിസ്ഥാനെതിരായ ക്രിക്കറ്റ് യുദ്ധത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 63 പന്തില്‍ നിന്ന് 86 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
◾പരിക്കേറ്റതിനെ തുടര്‍ന്ന് ഏഴ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്നശേഷം ലോകകപ്പിലൂടെ ടീമില്‍ തിരിച്ചെത്തിയ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് വീണ്ടും പരിക്കേറ്റു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ വില്യംസണ് അടുത്ത മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന് ഉറപ്പായി.
◾കൊറിയര്‍ സേവനത്തിലേക്കും ചുവടുവച്ച് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ. 3 ലക്ഷത്തിലധികം പേരുടെ ഇരുചക്രവാഹന വിഭാഗത്തെ ഉള്‍ക്കെള്ളിച്ചുകൊണ്ട് സൊമാറ്റോ കൊറിയര്‍ സേവനമായ ‘എക്സ്ട്രീം’ ആരംഭിച്ചു. സോമാറ്റോ ഭക്ഷണ വിതരണം ചെയ്യുന്ന 750-800 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. എക്സ്ട്രീം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് 10 കിലോ വരെ ഭാരമുള്ള ഡോക്യുമെന്റുകള്‍, മരുന്നുകള്‍, ഭക്ഷണം, പലചരക്ക്, വസ്ത്രങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയ പാഴ്സലുകള്‍ അയയ്ക്കാന്‍ കഴിയും. ചെറുതും വലുതുമായ വ്യാപാരികളെയാണ് പ്രധാനമായും എക്സ്ട്രീം ലക്ഷ്യമിടുന്നത്. ആദ്യ കിലോമീറ്ററിന് 25 രൂപയാണ് ഈടാക്കുന്നതെന്നും ഓരോ കിലോമീറ്റര്‍ കൂടുന്തോറും താരിഫ് വര്‍ധിക്കുമെന്നും കമ്പനി അറിയിച്ചു. ഇത് ചരക്ക് സേവന നികുതി ഒഴിവാക്കിയുള്ള തുകയാണ്. കൊറിയര്‍ സേവനത്തിലേക്കുള്ള സൊമാറ്റോയുടെ വരവ് സമാനമായ സേവനം നല്‍കുന്ന ഡണ്‍സോ, ഓല, സ്വിഗ്ഗി തുടങ്ങിയ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അടുത്തിടെയാണ് ബെംഗളൂരുവില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഉപയോഗിച്ച് ഓല പാഴ്‌സല്‍ പിക്ക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് സേവനം ആരംഭിച്ചത്. സ്വിഗ്ഗിക്കും സമാനമായ കൊറിയര്‍ സേവന വിഭാഗമായ സ്വിഗ്ഗി ജീനിയുണ്ട്. മുന്‍ വര്‍ഷം ജൂണ്‍ പാദത്തില്‍ 186 കോടി രൂപ നഷ്ടം നേരിട്ട സൊമാറ്റോ 2022-23 ജൂണ്‍ പാദത്തില്‍ 2 കോടി രൂപയുടെ സംയോജിത അറ്റാദായമാണ് നേടിയത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2022-23 ജൂണ്‍ പാദത്തില്‍ 71% ഉയര്‍ന്ന് 2,416 കോടി രൂപയായി.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച ഗാനം നവരാത്രി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പുറത്തിറങ്ങി. ധ്വനി ഭാനുശാലി ആലപിച്ച ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് തനിഷ്‌ക് ബാഗ്ചിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി രചിച്ച ഈ ഗാനം മ്യൂസിക് ലേബലായ ജസ്റ്റ് മ്യൂസിക്കിന്റെ ബാനറിലാണ് വീഡിയോ ആല്‍ബമായി ഇപ്പോള്‍ പുറത്തിറങ്ങിയത്. ഔദ്യോഗിക അക്കൗണ്ടിലൂടെ ഗാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ചു. അഞ്ച് മണിക്കൂറിനുള്ളില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ ഗാനം യൂട്യൂബിലൂടെ കണ്ടു കഴിഞ്ഞു. നവരാത്രിയോടനുബന്ധിച്ച് ഗുജറാത്തിലുള്ള വിശേഷചടങ്ങുകളും ആഘോഷങ്ങളുമെല്ലാം ഉള്‍കൊള്ളിച്ചുള്ള ‘ഗര്‍ഭോ’ എന്ന പേരിലുള്ള നൃത്ത സംഗീത വീഡിയോ ആല്‍ബമാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ഗുജറാത്തിലെ ഗര്‍ബ നൃത്തത്തിന്റെ ചുവടുകള്‍ക്കു ചേര്‍ന്നരീതിയിലാണ് ഗാനത്തിന് സംഗീത നല്‍കിയിരിക്കുന്നത്. താനെഴുതിയ വരികള്‍ക്ക് മനോഹരമായ സംഗീതം നല്‍കിയതിന് നിഷ്‌ക് ബാഗ്ചിയെ അഭിനന്ദിച്ചുകൊണ്ടാണ് നരേന്ദ്ര മോദി വീഡിയോ ഗാനം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താന്‍ ഒന്നും എഴുതിയിരുന്നില്ലെന്നും എന്നാല്‍ കുറച്ചു ദിവസംകൊണ്ട് പുതിയൊരു ഗാനം എഴുതാനായെന്നും നവരാത്രിയോടനുബന്ധിച്ച് അത് പങ്കുവെക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
◾ഹാസ്യ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ഒട്ടേറെ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളായെത്തിയ കോട്ടയം നസീര്‍ അച്ഛന്‍ കഥാപാത്രമായും ജോസ്‌കുട്ടി ജേക്കബ് മകനായുമെത്തുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ മാസം 27ന് തിയേറ്ററുകളിലെത്തും. ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധ നേടിയ കീര്‍ത്തന ശ്രീകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് ചിത്രം എത്തുന്നത്. ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട് കഴിയുന്ന മറ്റ് പലരുടേയും ജീവിതങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോവുന്നത്. ഒരു മെഡിക്കല്‍ ഷോപ്പ് ഉടമയായ അച്ഛനില്‍ നിന്ന് ആ ബിസിനസ് മകന്‍ ഏറ്റെടുക്കുന്നതും അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കന്‍ഡ് ജനറേഷന്‍ ബിസിനസ് പ്രശ്നങ്ങളും, അതിനിടയില്‍ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് റൊമാന്റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്. വൈശാഖ് വിജയന്‍, അഭിഷേക് രവീന്ദ്രന്‍, ഷിന്‍സ് ഷാന്‍, കിരണ്‍ പിതാംബരന്‍, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
◾സ്വീഡിഷ് ആഡംബര വാഹന ബ്രാന്‍ഡായ വോള്‍വോ സി40 റീചാര്‍ജ് കൂപ്പെ എസ്യുവിയുടെ ഇന്ത്യയില്‍ വില വര്‍ദ്ധിപ്പിച്ചു. കാറിന്റെ വില ഇപ്പോള്‍ ആരംഭിക്കുന്നത് 62.95 ലക്ഷം രൂപയിലാണ് (എക്സ്-ഷോറൂം, ഡല്‍ഹി). അതായത് എസ്യുവിക്ക് 1.7 ലക്ഷം രൂപയുടെ വിലവര്‍ദ്ധനയുണ്ടായി. 61.25 ലക്ഷം രൂപയ്ക്കാണ് വോള്‍വോ സി40 റീചാര്‍ജ് രാജ്യത്ത് അവതരിപ്പിച്ചത്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 100 ലേറെ ബുക്കിംഗുകള്‍ ലഭിച്ചതായി കമ്പനി അവകാശപ്പെട്ടു. വോള്‍വോ സി40 റീചാര്‍ജ് ഇങഅ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് 408എച്പി പവറും 660 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ലഭിക്കുന്നു. മണിക്കൂറില്‍ 180 കിലോമീറ്ററാണ് കാറിന് കൈവരിക്കാന്‍ കഴിയുന്ന ഉയര്‍ന്ന വേഗത. ബ്ലൂ സ്റ്റോണ്‍, ഫ്യൂഷന്‍ റെഡ്, തണ്ടര്‍ ഗ്രേ, സേജ് ഗ്രീന്‍, ക്രിസ്റ്റല്‍ വൈറ്റ് തുടങ്ങി എട്ട് വ്യത്യസ്ത നിറങ്ങളില്‍ വോള്‍വോ സി40 റീചാര്‍ജ് ലഭ്യമാകും.
◾വൃക്ഷങ്ങളില്‍നിന്നും നവോന്മേഷമാര്‍ജിക്കാനുള്ള കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഫോണ്‍ ഓഫാക്കിവെക്കുന്നതും പ്രകൃതിയിലെ ക്രമരാഹിത്യങ്ങളെ തേടുന്നതും ഇവയില്‍ ചിലതാണ്. ലോകത്തെയും അവനവനെത്തന്നെയും കുറേക്കൂടി സൗമ്യമായി സമീപിക്കാന്‍ ഇതുവഴി സാധിക്കും. വനാനുഭൂതികളില്‍ പൂര്‍ണ്ണമായി മുഴുകാനും വീട്ടിലേക്കു മടങ്ങുമ്പോള്‍ അവയെ കൂടെക്കരുതാനുമുള്ള എളുപ്പവഴികളും ഇതില്‍പ്പെടും. നിങ്ങളുടെ ഗൃഹാന്തരീക്ഷം എത്ര തിരക്കുപിടിച്ചതായാലും അടുത്ത വനയാത്രവരെ ശാന്തിയുടെ ഉറവ വറ്റാതെ നിലനിര്‍ത്താന്‍ ഇത്രയും മതി. ‘ഷിന്റിന്‍യോക്കു – വനധ്യാനം എന്ന പുനരുജ്ജീവനകല’. വിവര്‍ത്തനം: സഞ്ജയ് എ. ആര്‍. ഡിസി ബുക്സ്. വില 284 രൂപ.
◾ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ബി 6, തയാമിന്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പോഷകങ്ങളുടെ ഏറ്റവും മികച്ച ഉറവിടമാണ് പിസ്ത. ഒരു ദിവസം 30 ഗ്രാം നട്സ് കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പിസ്തയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പിസ്ത കഴിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. അവയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, പിസ്തയില്‍ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഭാരം കുറയ്ക്കാനും സഹായകമാണ്. പിസ്തയില്‍ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. പിസ്ത കഴിക്കുന്നത് നല്ല കുടല്‍ ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഫ്ലോറിഡ യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിസ്തയിലെ വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ധാരാളം ആന്റിഓക്‌സിഡന്റുകള്‍ പിസ്തയില്‍ അടങ്ങിയിരിക്കുന്നു. പിസ്തയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നത് കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി 6 എന്ന പോഷകം പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ നാട്ടിലെ വളരെ പ്രസിദ്ധനായ പണ്ഡിതന്‍ സന്യാസിയെ കാണുവാനായി എത്തി. അദ്ദേഹം സന്യാസിയോട് ചോദിച്ചു: എനിക്ക് ജീവിതത്തിന്റെ സത്യമെന്താണെന്ന് അറിയണം. എനിക്കത് പറഞ്ഞുതരാമോ? സന്യാസി തിരിച്ചു ചോദിച്ചു: താങ്കള്‍ ആരാണ്? അയാള്‍ പറഞ്ഞു: അങ്ങേക്ക് എന്നെ അറിയില്ലേ, ഞാനീ നാട്ടിലെ വളരെ പ്രശസ്തനായ പണ്ഡിതനാണ്. ഞാനൊരുപാട് വേദ ഗ്രന്ഥങ്ങളെല്ലാം വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഞാന്‍ ധാരാളം പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. എല്ലാവര്‍ക്കും ഇതേക്കുറിച്ചെല്ലാം വളരെ നല്ല അഭിപ്രായമാണ്. ഇത്രയധികം ഗ്രന്ഥങ്ങള്‍ വായിച്ചിട്ടും എനിക്കാ സത്യം മനസ്സിലാക്കാനായില്ല. ആ സത്യം കണ്ടെത്താനാണ് ഞാന്‍ അങ്ങയുടെ അടുത്ത് വന്നിരിക്കുന്നത്. സന്യാസി പറഞ്ഞു: നിങ്ങള്‍ ഇത്രയധികം വായിക്കുകയും പഠിക്കുകയും ചെയ്തതല്ലേ, അതെന്താണെന്ന് എഴുതികൊണ്ടുവരാമോ? നീണ്ട മൂന്ന് വര്‍ഷത്തിനൊടുവില്‍ തനിക്കറിയാവുന്നതെല്ലാം എഴുതി വലിയ ബാഗുകളിലാക്കി അദ്ദേഹം സന്യാസിയെ കാണാന്‍ ചെന്നു. സന്യാസി പറഞ്ഞു: ഇതെല്ലാം ഞാന്‍ വായിച്ചുതീരാന്‍ ഇനിയും ഒരുപാട് വര്‍ഷങ്ങളെടുക്കും. ഇതൊന്നു ചുരുക്കി എഴുതാമോ? അയാള്‍ പിന്നെ വന്നത് 6 മാസങ്ങള്‍ക്ക് ശേഷമാണ്. ഇത്തവണ അത് ഒരു ബാഗായി ചുരുങ്ങി. സന്യാസി അതിനെ വീണ്ടും ചെറുതാക്കാന്‍ പറഞ്ഞു: പണ്ഡിതന്‍ ഏഴ് പേജിലേക്ക് ചുരുക്കി രണ്ടു ദിവസത്തിനകം എത്തി. സന്യാസി പറഞ്ഞു: ഇനിയും ഇതിനെ ചെറുതാക്കാമോ? പണ്ഡിതന്‍ കുറച്ചുനേരം ആലോചിച്ചു: എനിട്ട് അടുത്ത മുറിയില്‍ പോയി അവിടെ നിന്നും ശൂന്യമായ വെള്ളക്കടലാസ്സ് എടുത്തുകൊണ്ടു വന്നു. സന്യാസി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: ഈ ശൂന്യമായ കടലാസ്സ് അര്‍ത്ഥമാക്കുന്നത്, ഇതുപോലെ നിന്റെ മനസ്സും ശൂന്യമാണ് എന്നാണ്. ഇപ്പോള്‍ താങ്കള്‍ പുതിയകാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറായിരിക്കുന്നു. ജീവിത്തില്‍ ഒരു കാര്യം പഠിക്കാന്‍ ആദ്യം നാം ചെയ്യേണ്ടത്. ശൂന്യമായ മനസ്സോടെ അതിനെ സ്വീകരിക്കുക എന്നത് തന്നെയാണ്. ശൂന്യതയിലേ നിറവിനുള്ള സാധ്യതയുള്ളൂ… മനസ്സ് അടച്ചുവെച്ചിരുന്നാല്‍ ഒന്നും അതിനകത്തേക്ക് കടന്നുവരികയില്ല… മനസ്സ് തുറക്കുക, വിശാലമാക്കുക.. നന്മകള്‍ നിറയ്ക്കാന്‍ , അറിവ് നിറയ്ക്കാന്‍ പ്രാപ്തമാക്കുക – ശുഭദിനം.