◾ഗുജറാത്തിലെ മോര്‍ബി പട്ടണത്തില്‍ മച്ചു നദിയ്ക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് 92 പേര്‍ മരിച്ചു. 143 വര്‍ഷം പഴക്കമുള്ള പാലം പുതുക്കിപ്പണിത് നാലു ദിവസം മുമ്പാണ് തുറന്നുകൊടുത്തത്. അപകടസമയത്ത് 765 അടി നീളുമുള്ള പാലത്തില്‍ അഞ്ഞൂറോളം പേര്‍ കയറിയിരുന്നു. ഭാരം താങ്ങാനാകാതെ തകര്‍ന്ന പാലത്തിലുണ്ടായിരുന്ന മുന്നൂറോളം പേരാണ് മച്ചു നദിയിലേക്കു വീണത്. എല്ലാവരും വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.
◾തിരുവനന്തപുരം പാറശാലയിലെ ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതാണെന്നു പോലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് വിഷം കലര്‍ത്തി കുടിപ്പിച്ചത്. ഇന്നലെ ക്രൈംബ്രാഞ്ച് എട്ടു മണിക്കൂറാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. രാമവര്‍മന്‍ചിറയിലെ വീട്ടില്‍ കൊണ്ടുപോയി ഇന്നു തെളിവെടുത്ത ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾അമ്മയ്ക്കായി വാങ്ങിയ കഷായപ്പൊടി തിളപ്പിച്ച് കാപ്പിക് എന്ന കീടനാശിനിയാണു ചേര്‍ത്തത്. ഷാരോണുമായി ജ്യൂസ് ചലഞ്ചുകള്‍ നടത്തി എന്തു കൊടുത്താലും കുടിക്കുമെന്ന വിശ്വാസം സൃഷ്ടിച്ചിരുന്നു. അമ്മ കുടിച്ചിരുന്ന കഷായം താന്‍ കുടിക്കുന്ന കഷായമാണെന്നു ഷാരോണിനെ വിശ്വസിപ്പിച്ചു. ജ്യൂസ് ചലഞ്ച് അങ്ങനെ കഷായ ചലഞ്ചായി. ജ്യൂസില്‍ വിഷം കലര്‍ത്തിയാല്‍ പെട്ടെന്ന് തിരിച്ചറിയുമെന്നതിനാലാണ് കഷായത്തില്‍ വിഷം കലര്‍ത്താന്‍ തീരുമാനിച്ചത്. എങ്ങനെ കൊലപ്പെടുത്താമെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നു.
◾കാമുകന്റെ കൊലപാതകത്തിലേക്കു നയിച്ചത് അന്ധവിശ്വാസം. ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരിക്കുമെന്നു ജാതകദോഷം ഉണ്ടായിരുന്നതായി ഗ്രീഷ്മയും കുടുംബാംഗങ്ങളും വിശ്വസിച്ചു. അതുകൊണ്ട് ഷാരോണിനെ വിവാഹം ചെയ്തു കൊലപ്പെടുത്തി മറ്റൊരു വിവാഹത്തിനു തയാറെടുത്തതെന്നാണ് ആരോപണം.
◾മുന്‍മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി വിദഗ്ധ ചികില്‍സയ്ക്കായി ജര്‍മനിയിലേക്ക്. തൊണ്ടയിലെ രോഗത്തിനുള്ള ചികില്‍സ ബെര്‍ളിനിലെ ചാരെറ്റി മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ്. രാജഗിരി ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം വിശ്രമത്തിലാണ് അദ്ദേഹം. വ്യാഴാഴ്ചയ്ക്കു മുമ്പ് ജര്‍മനിയിലേക്കു പോകുന്ന അദ്ദേഹത്തിന്റെ ചികില്‍സാ ചെലവ് കെപിസിസി വഹിക്കും.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◾ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍നിന്നു ശോഭാ സുരേന്ദ്രന്‍ പുറത്ത്. ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ തനിക്കു സ്ഥാനമുണ്ടെന്നു ശോഭ പ്രതികരിച്ചു. രണ്ടര പതിറ്റാണ്ടിലധികമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പാര്‍ട്ടിക്ക് സ്വാധീനം ഇല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടകളില്‍ പ്രവര്‍ത്തിച്ചു. സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്നും ശോഭാ പറഞ്ഞു.
◾കേരളത്തില്‍ പോലീസിനും ആഭ്യന്തര വകുപ്പിനും രണ്ടു തരം നീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരേ കേസെടുത്ത പോലീസ് സ്വപ്ന ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിപിഎം നേതാക്കളായ മുന്‍മന്ത്രിമാര്‍ക്കെതിരേ കേസെടുത്തിട്ടില്ല. ഗുരുതരമായ വിലക്കയറ്റത്തിനെതിരേയും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ചെന്നിത്തല.
◾ആലപ്പുഴയില്‍ പക്ഷിപ്പനിക്കുള്ള പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിദ്ഗ്ധ സംഘം എത്തി. ഡോ. രാജേഷ് കടമണി, ഡോ. രുചി ജയിന്‍ എന്നിവരുള്‍പ്പടെയുള്ള ഏഴംഗ സംഘമാണ് ആലപ്പുഴയില്‍ എത്തിയത്.
◾മുന്നാറില്‍ സിപിഐ – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വഴിയോര കച്ചവടക്കാരുടെ തേങ്ങയും കപ്പയും പരസ്പരം വലിച്ചെറിഞ്ഞു. കോണ്‍ഗ്രസ് സമരപന്തലിനു മുന്നിലെത്തി സിപിഐ പഞ്ചായത്ത് അംഗം അശ്ലീല ആംഗ്യം കാണിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
◾ആലപ്പുഴ അരൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന തേവര സ്വദേശികളായ നാലു പേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി പതിനൊന്നിനായിരുന്നു അപകടം. ലോറിയുടെ ഡീസല്‍ ടാങ്കില്‍ കാറിടിച്ചതിനാലാണ് തീ ആളിക്കത്തിയത്.
◾തൊടുപുഴ മുട്ടത്ത് പൊലീസുകാരനെ ആക്രമിച്ച് കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതി സുനീറാണ് മുട്ടം പൊലീസ് സ്റ്റേഷനിലെ എം.എസ്. ഷാജിയെ അക്രമിച്ചത്. ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് ഏഴു വയസുകാരന്‍ മരിച്ചു. മേലെ മുള്ളി രഞ്ജിത വെള്ളിങ്കിരി ദമ്പതികളുടെ മകന്‍ വികാസാണ് മരിച്ചത്. രണ്ടു ദിവസമായി കടുത്ത പനിയായിരുന്നു.
◾മൂന്നാറില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ പി വേലുസ്വാമി (56), എന്‍ മുകേഷ് (19) എന്നിവരെയാണു ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിക്കു വയറു വേദനയെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പീഡനം കണ്ടെത്തിയത്.
◾ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ ആദിവാസിയായ 17 കാരി പ്രസവിച്ചു. വയറുവേദനയ്ക്കു ചികില്‍സ തേടി എത്തിയ ഉളിക്കല്‍ സ്വദേശിനിയാണ് ശുചിമുറിയില്‍ പ്രസവിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
◾പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴയും ശിക്ഷ. തൊടുപുഴ കോടിക്കുളം ചെറുതോട്ടുങ്കല്‍ മക്കു പാറയ്കല്‍ ആല്‍ബിന്‍ ആന്റണിയെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്.
◾പാന്റ്സിന്റെ സിബ്ബിനോടു ചേര്‍ത്ത് സ്വര്‍ണപ്പാളി തുന്നിപിടിപ്പിച്ച് കടത്താന്‍ ശ്രമിച്ച പാലക്കാട് സ്വദേശി മുഹമ്മദിനെ കസ്റ്റംസ് പിടികൂടി. ഇയാളില്‍ നിന്ന് 47 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
◾കോയമ്പത്തൂരിലെ ഉക്കടത്ത് സ്ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വീട്ടില്‍നിന്നു പിടിച്ചെടുത്ത നാലു ഡയറികളില്‍ സുപ്രധാന വിവരങ്ങള്‍. കേസന്വേഷണത്തില്‍ നിര്‍ണായകമാകുന്ന സൂചനകള്‍ ഡയറിക്കുറിപ്പുകളിലുണ്ട്. ഇതര മതങ്ങളോടുള്ള കാഴ്ചപ്പാടുകളും രാജ്യത്തെ വിവിധ രാഷ്ട്രീയ വിഷയങ്ങളെപ്പറ്റിയുള്ള നിലപാടുകളും ഡയറിയിലുണ്ട്.
◾ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഗുജറാത്തില്‍ സമിതിയെ നിയോഗിക്കാനുള്ള ബിജെപി തീരുമാനം തെരഞ്ഞെടുപ്പു തട്ടിപ്പാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍. ഏകാഭിപ്രായത്തോടെ സിവില്‍ കോഡാകാം. ഉത്തരാഖണ്ഡില്‍ രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീട്ടില്‍ പോയെന്നും അദ്ദേഹം പരിഹസിച്ചു.
◾ടാറ്റ-എയര്‍ബസിന്റെ ഉടമസ്ഥതയിലുള്ള സി 295 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്ലാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ഗുജറാത്തിലെ വഡോദരയിലാണ് സൈനിക ഗതാഗത വിമാനങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റ് സജ്ജമാക്കുന്നത്. ഇതോടെ സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും അംഗമാകും.
◾തെലുങ്കാനയില്‍ ഭാരത് ജോഡോ യാത്രക്കിടെ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി രാഹുല്‍ ഗാന്ധി. ‘നമുക്കൊരു മല്‍സരയോട്ടം നടത്താ’മെന്നു കുട്ടികളോടു ചോദിച്ച് ഓടുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍.
◾ലോക്സഭയിലേക്കു മല്‍സരിക്കാന്‍ ടിക്കറ്റു ചോദിച്ച സിനിമാ നടി കങ്കണയെ ബിജെപിയിലേക്കു സ്വാഗതം ചെയ്ത് ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നദ്ദ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു സംബന്ധിച്ച് കൂടിയാലോചനയ്ക്കുശേഷമേ തീരുമാനിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍നിന്ന് മത്സരിക്കാനാണ് കങ്കണ ആഗ്രഹം പ്രകടിപ്പിച്ചത്.
◾കര്‍ണാടകയില്‍ കാളയോട്ട മത്സരമായ ഹോരി ഹബ്ബയ്ക്കിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലാണ് കാളയോട്ട മത്സരത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ശിക്കാരിപുരയിലെ ഗാമ ഗ്രാമത്തില്‍ പ്രശാന്തും (36) സൊറാബ താലൂക്കിലെ ജേഡ് ഗ്രാമത്തില്‍ ആദിയുമാണ് (20) കൊല്ലപ്പെട്ടത്.
◾ക്രിമിയന്‍ തുറമുഖ നഗരമായ സെവാസ്റ്റോപോളില്‍ യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. കരിങ്കടലിലെ കപ്പല്‍ വ്യൂഹത്തിലെ ഒരു യുദ്ധക്കപ്പല്‍ തകര്‍ന്നതായി റഷ്യ. ഒന്‍പത് ഡ്രോണുകളാണു തൊടുത്തുവിട്ടതെന്ന് റഷ്യ പറയുന്നു. ആക്രമണത്തില്‍ ബ്രിട്ടീഷ് സേനയ്ക്ക് പങ്കുണ്ടെന്നാണ് റഷ്യ ആരോപിക്കുന്നത്.
◾ട്വിറ്റര്‍ ഏറ്റെടുത്ത ഇലോണ്‍ മസ്‌ക് കൂട്ടപ്പിരിച്ചുവിടലിനു നോട്ടീസ് നല്‍കി. പിരിച്ചു വിടേണ്ടവരുടെ പട്ടിക സമര്‍പ്പിക്കാന്‍ ടീം മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 7,500 ജീവനക്കാരുള്ള ട്വിറ്ററില്‍നിന്ന് വലിയൊരു വിഭാഗത്തെ ഒഴിവാക്കുമെന്നു നേരത്തെതന്നെ മസ്‌ക് സൂചിപ്പിച്ചിരുന്നു.
◾സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ നിന്ന് കേരളം പുറത്ത്. സൗരാഷ്ട്രയോട് 9 രണ്‍സിന് തോറ്റാണ് കേരളം പ്രീക്വാര്‍ട്ടറില്‍ പുറത്തായത്. നായകന്‍ സഞ്ജു സാംസണിന്റെയും സച്ചിന്‍ ബേബിയുടേയും അര്‍ധസെഞ്ചുറികളും കേരളത്തെ പിന്തുണച്ചില്ല. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് 20 ഓവറില്‍ നാല് വിക്കറ്റിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
◾ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ജംഷേദ്പുര്‍ എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷേദ്പുരിന്റെ ജയം. സീസണില്‍ ജംഷേദ്പുരിന്റെ ആദ്യ ജയം കൂടിയാണിത്.
◾തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ക്കു ശേഷം ട്വന്റി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് ആദ്യ പരാജയം. സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ഒറ്റയ്ക്ക് പോരാടിയ സൂര്യകുമാര്‍ യാദവിന്റെ 40 പന്തില്‍ നിന്ന് നേടിയ 68 റണ്‍സാണ് ഇന്ത്യയെ 133-ല്‍ എത്തിച്ചത്. 134 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നെങ്കിലും ഏയ്ഡന്‍ മാര്‍ക്രം – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായി.
◾തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കൊടുവില്‍ പാകിസ്ഥാന് ആശ്വാസ ജയം. ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ആറു വിക്കറ്റുകള്‍ക്കാണു പാക്കിസ്ഥാന്റെ വിജയം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 13.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
◾പ്രമുഖ മൈക്രോബ്ളോഗിംഗ് ആപ്ളിക്കേഷനായ ട്വിറ്ററിനെ ഏറ്റെടുത്ത ലോകത്തെ ഏറ്റവും സമ്പന്നനായ എലോണ്‍ മസ്‌കിന്റെ നടപടി ടെക്‌നോളജി കമ്പനികള്‍ക്കാകെ ക്ഷീണമായി. ഇവയുടെ തലപ്പത്തുള്ളവരുടെ ആസ്തി കുത്തനെ ഇടിയുകയും ചെയ്തു. ടെസ്ല, സ്‌പേസ്എക്‌സ് എന്നിവയുടെയും സി.ഇ.ഒയായ മസ്‌കിന്റെ ആസ്തിയില്‍ 1,000 കോടി ഡോളറാണ് (ഏകദേശം 82,268 കോടി രൂപ) കുറഞ്ഞതെന്ന് ബ്ളൂംബെര്‍ഗ് ശതകോടീശ്വര സൂചിക വ്യക്തമാക്കുന്നു. ബ്ളൂംബെര്‍ഗിന്റെ റിയല്‍ടൈം കണക്കുപ്രകാരം 20,400 കോടി ഡോളറാണ് മസ്‌കിന്റെ ആകെ ആസ്തി (16.78 ലക്ഷം കോടി രൂപ).
◾ലാന്‍ഡ്‌ഫോണുകളുടെ സ്വീകാര്യത തിരികെപ്പിടിക്കാന്‍ ഇന്റര്‍നെറ്റ് ആയുധമാക്കാനൊരുങ്ങി ബി.എസ്.എന്‍.എല്‍. പഴയ ലാന്‍ഡ്‌ഫോണ്‍ വരിക്കാര്‍ക്ക് അതേനമ്പര്‍ നിലനിറുത്തി ഒപ്ടിക്കല്‍ ഫൈബര്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടി ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാനുള്ള ഓഫറാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്. ഒപ്പം ഇന്ത്യയില്‍ എവിടേക്കും പരിധിയില്ലാതെ സൗജന്യ കാളുകളും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 8.12 ലക്ഷം ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളാണ് കേരളത്തില്‍ മാത്രം ഉപേക്ഷിക്കപ്പെട്ടത്. രാജ്യത്താകെ കമ്പനിക്ക് 2.17 കോടി ലാന്‍ഡ് ഫോണ്‍ കണക്ഷനുകളേ അവശേഷിക്കുന്നുള്ളൂ. കേരളത്തില്‍ 14.15 ലക്ഷം. പ്ളാനിനായി 9496121200 എന്ന നമ്പറില്‍ വാട്സ്ആപ്പ് ചെയ്യാം.
◾കാമ്പസ് മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രം ഹയയിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. മോഡേണ്‍ കള്ളുപാട്ട് എന്ന രീതിയില്‍ എത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ ആണ്. സതീഷ് ഇടമണ്ണേലിന്റെ വരികള്‍ വളരെ വ്യത്യസ്തമായി പാടിയിരിക്കുന്നത് രശ്മി സതീഷ്, ബിനു സരിഗ എന്നിവര്‍ക്കൊപ്പം വരുണ്‍ സുനിലും ചേര്‍ന്നാണ്. സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വ്യത്യസ്ത റോളില്‍ കുടുംബനാഥനായി ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രമായെത്തുന്നു. ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, സണ്ണി സരിഗ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും മറ്റ് വേഷങ്ങളിലെത്തുന്നു.
◾മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ‘സ്ഫടിക’ത്തിന്റെ റീമാസ്റ്ററിങ് പതിപ്പിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഡോള്‍ബി 4 കെ അറ്റ്മോസ് ഫൈനല്‍ മിക്സിങ്ങ് പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. സ്ഫടികത്തിന്റെ 24-ാം വാര്‍ഷിക വേളയിലായിരുന്നു സംവിധായകന്‍ ഭദ്രന്‍ ചിത്രം പുതിയ സാങ്കേതിക മികവില്‍ എത്തുന്നുവെന്ന് അറിയിച്ചത്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തില്‍ പ്രചാരങ്ങള്‍ നടന്നതിനിടെ ആയിരുന്നു 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ പ്രമുഖ തിയറ്ററുകളില്‍ സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിച്ചത്.
◾കഴിഞ്ഞ മാസം മാരുതിയുടെ ഡിസയര്‍ വീണ്ടും മികച്ച വില്‍പ്പനയുള്ള സെഡാന്‍ കാറുകളുടെ പട്ടികയില്‍ ഇടം നേടി. 2022 സെപ്റ്റംബര്‍ മാസത്തില്‍, മാരുതി സുസുക്കി 9,601 യൂണിറ്റ് ഡിസയര്‍ വിറ്റപ്പോള്‍, കഴിഞ്ഞ വര്‍ഷം ഇതേമാസം കമ്പനി 2,141 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. അതായത് ഇത്തവണ കമ്പനി 7,460 യൂണിറ്റുകള്‍ കൂടുതല്‍ വിറ്റു. ഇതുവഴി ഡിസയറിന്റെ വില്‍പനയില്‍ 348.44 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിറ്റ 2862 യൂണിറ്റുകളെ അപേക്ഷിച്ച് 4239 യൂണിറ്റുകള്‍ (സെപ്റ്റംബര്‍ 2022) വിറ്റഴിച്ച ഹ്യൂണ്ടായ് ഓറയാണ് രണ്ടാമത്തെ നമ്പര്‍. 4,082 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട അമേസ് മൂന്നാം സ്ഥാനത്താണ്. 3700 യൂണിറ്റുകള്‍ വിറ്റഴിച്ച ടാറ്റ ടിഗോര്‍ നാലാം സ്ഥാനത്താണ്.
◾ഖലീല്‍ജിബ്രാന്‍ പ്രണയത്തെക്കുറിച്ചെഴുതുമ്പോള്‍ ഹൃദയത്തില്‍സംഗീതം മുഴങ്ങുന്നു. കാറ്റും മഴയും വെളിച്ചവും മരങ്ങളും പുതിയ പുതിയ നിറങ്ങളായി മാറുന്നു. ധ്യാനനിര്‍ഭരമായ പ്രണയം അടയാളപ്പെടുത്തുന്ന കൃതി. ‘പ്രണയവും ധ്യാനവും’. ഖലീല്‍ ജിബ്രാന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 80 രൂപ.
◾രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുന്നത് മുതല്‍ ബുദ്ധിക്കും ഓര്‍മ്മയ്ക്കും വരെ വാള്‍നട്ട് മികച്ചതാണ്. വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. വാള്‍നട്ടില്‍ പോളിഫെനോള്‍സ്, വൈറ്റമിന്‍ ഇ, ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന വാള്‍നട്ട് ബുദ്ധിക്കും ഓര്‍മ്മയ്ക്കും മികച്ചതാണ്. ഡിമന്‍ഷ്യ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്. വാള്‍നട്ടില്‍ അടങ്ങിയിട്ടുള്ള എല്ലാഗിറ്റാനിന്‍സ് എന്ന പോളിഫെനോളുകള്‍ വന്‍കുടല്‍ കാന്‍സറിനെയും ഹോര്‍മോണുമായി ബന്ധപ്പെട്ട കാന്‍സറുകളായ സ്തനാര്‍ബുദത്തെയും പ്രോസ്റ്റേറ്റ് കാന്‍സറിനെയും തടയുന്നുമെന്ന് പഠനങ്ങള്‍ പറയുന്നു. കലോറിയുടെ അളവ് തീരെ കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാനും വാള്‍നട്ട് ഉത്തമമാണ്. ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ബ്യൂട്ടൈറേറ്റ് എന്ന എന്‍സൈം ഉത്പാദിപ്പിക്കാനും വാള്‍നട്ട് കഴിക്കുന്നത് സഹായിക്കും. വൈറ്റമിന്‍ ബി 5, വൈറ്റമിന്‍ ഇ എന്നിവ സമ്പുഷ്ടമായ അളവിലുള്ള വാള്‍നട്ട് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കും. മിനുസമാര്‍ന്നതും മൃദുവായതും തിളക്കമുള്ളതും ജലാംശം ഉള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ ഇത് ഉത്തമമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
പുലര്‍ച്ചെ രണ്ടുമണിയായി. പക്ഷേ അയാള്‍ക്ക് ഉറക്കം വന്നില്ല. കുറെ നേരം വീണ്ടും ഉറക്കത്തെ കാത്തിരുന്നു. എന്നിട്ടും ഉറക്കം വരാഞ്ഞപ്പോള്‍ അയാള്‍ തന്റെ ആഢംബരകാറുമെടുത്ത് പട്ടണത്തിലേക്കിറങ്ങി. വഴിയില്‍ ഒരു ദേവാലയം കണ്ടപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ കയറി. ആ നേരത്ത് അവിടെ അയാളെകൂടാതെ മറ്റൊരാളുകൂടിയുണ്ടായിരുന്നു. ആ ആള്‍ കരയുന്നത് കണ്ട് അയാള്‍ കാരണമന്വേഷിച്ചു. രണ്ടാമന്‍ പറഞ്ഞു: ഭാര്യ ആശുപത്രിയിലാണ്. നാളെ അവളുടെ ഓപ്പറേഷന്‍ നടത്തേണ്ടതുണ്ട്. അത് നടന്നില്ലെങ്കില്‍ അവള്‍ മരിക്കും. എനിക്കാണെങ്കില്‍ ഇതുവരെ അതിനുള്ള കാശ് കണ്ടെത്താന്‍ ആയിട്ടില്ല. അയാള്‍ തന്റെ കാറില്‍ നിന്ന് പണം നല്‍കി. മാത്രമല്ല, ഇനിയും പണമാവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞ് തന്റെ കാര്‍ഡും കൊടുത്തു. അപ്പോള്‍ മറ്റെയാള്‍ പറഞ്ഞു: എനിക്ക് കാര്‍ഡ് വേണ്ട. അദ്ദേഹത്തിന്റെ മേല്‍വിലാസം എന്റെ കയ്യിലുണ്ട്. അത്ഭുതത്തോടെ അയാള്‍ ചോദിച്ചു: ആരുടെ? മറ്റെയാള്‍ പറഞ്ഞു: പുലര്‍ച്ചെ മൂന്ന് മണിക്ക് അങ്ങയെ ഇവിടെയെത്തിച്ച ഈശ്വരന്റെ… തിരിച്ചു വീട്ടിലെത്തിയ അയാള്‍ അന്ന് സുഖമായി കിടന്നുറങ്ങി സൂക്ഷിക്കാനും നിക്ഷേപിക്കാനും മാത്രമുള്ളതാണ് സമ്പാദ്യം എന്ന തെറ്റിദ്ധാരണയാണ് സമ്പത്തിനോടുള്ള ഏറ്റവും വലിയ അവഹേളനം. സ്വരുക്കൂട്ടിയതൊക്കെ മുഴുവാനും അനുഭവിച്ച് തീര്‍ത്തിട്ട് ആരാണ് ഈ ലോകം വിട്ട് പോകുന്നത്? അനുയോജ്യമായ സ്ഥലത്തും സമയത്തും ചെലവഴിക്കുമ്പോഴാണ് സമ്പത്തിന്റെ മൂല്യം വര്‍ദ്ധിക്കുന്നത്. കറന്‍സികളിലും നാണയത്തുട്ടുകളിലും മാത്രം നിക്ഷേപിക്കരുത്. സൗഹൃദത്തിലും യാത്രകളിലും മുതല്‍മുടക്കണം. പഠനത്തിനും അനുഭവത്തിനും വേണ്ടി പണം ചെലവഴിക്കണം. ആഹ്ലാദത്തിനും ആരോഗ്യത്തിനും വേണ്ടി പണമിറക്കണം. ലോക്കറിലിരിക്കുന്ന ധനത്തിനു സ്വന്തമാക്കാന്‍ കഴിയാത്ത പലതും ഉണ്ടെന്ന് നമുക്ക് തിരിച്ചറിയാം. സംതൃപ്തിയാകട്ടെ നമ്മുടെ സമ്പത്ത് – ശുഭദിനം.