yt cover 11

https://dailynewslive.in/ തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങുന്നു. പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂര്‍ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.

https://dailynewslive.in/ തൃശൂര്‍ പുലിക്കളി സംഘങ്ങള്‍ക്ക് ഓണസമ്മാനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം തൃശൂര്‍ പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്‌കീമിന്റെ ഭാഗമായി അനുവദിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇത് സാധ്യമാക്കുന്നതില്‍ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു.

https://dailynewslive.in/ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പങ്കെടുക്കാനിരുന്ന തൃശൂരിലെ നാളത്തെ പരിപാടി റദ്ദാക്കി. ദില്ലിയില്‍ അടിയന്തരമായി മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് സുരേഷ് ഗോപി പരിപാടികള്‍ റദ്ദാക്കിയത്. ഇതിനാല്‍ പുലിക്കളി കാണാനും ഓണാഘോഷത്തില്‍ പങ്കെടുക്കാനും സുരേഷ് ഗോപിക്ക് കഴിയില്ല.

https://dailynewslive.in/ പ്രശസ്തമായ ആറന്‍മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. വള്ളംകളി പ്രമാണിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രാദേശിക അവധി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ തലസ്ഥാനത്തെ ഓണം സമാപന ഘോഷയാത്ര നാളെ വൈകീട്ട് വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയില്‍ സമാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഘോഷയാത്രയില്‍ ആയിരത്തില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ ഉണ്ടാകും.60 ഓളം ഫ്ലോട്ടുകള്‍ ഉണ്ടാകും. ചൊവ്വാഴ്ച വൈകീട്ട് ഘോഷയാത്ര ഗവര്‍ണര്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യന്‍ ആര്‍മിയുടെ ബാന്‍ഡ് സംഘവും ഘോഷയാത്രയില്‍ പങ്കുചേരും. ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കും.

https://dailynewslive.in/ ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നത് ഏറെ ജാഗ്രതയോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ ജാതിയുടെ സവിശേഷ ഗുണം മനുഷ്യത്വം ആണെന്ന് ഗുരു അടിവരയിടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെമ്പഴന്തിയില്‍ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തില്‍ വര്‍ഗ്ഗീയത പടര്‍ത്തി, മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്ന വേളയാണിതെന്നും മനുഷ്യത്വത്തെക്കാള്‍ വലുതാണ് ജാതിയെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്നും ജാതിയും മതവും പടര്‍ത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങള്‍ വേരുപിടിക്കുകയാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

https://dailynewslive.in/ ഗുരുദേവന്‍ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയിനെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാമ്പയിന്‍ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് വിഡി സതീശന്‍ പറഞ്ഞു. ശ്രീനാരായണ ദര്‍ശനത്തിന് പോറല്‍ പോലുമേല്‍ക്കാന്‍ അനുവദിക്കാതെ പൊതുപ്രവര്‍ത്തനത്തില്‍ താനുണ്ടാകുമുണ്ടാകുമെന്നും വിഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/ യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതുകൊണ്ടാണ് യുഡിഎഫിന് ആശയ ഐക്യം ഉണ്ടാകാത്തതെന്നും വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സല്‍ ആണ് സതീശന്‍ നടുത്തുന്നത് എന്നാല്‍ സതീശന്റെ സംസാരം ശരിയല്ലെന്നും മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണ്, പ്രതിപക്ഷ നേതാവ്, എംഎല്‍എ എന്ന നിലയിലാണ് വി ഡി സതീശനെ എസ് എന്‍ ഡി പി പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അതില്‍ മഞ്ഞുരുകലിന്റെ പ്രശ്നമില്ലെന്നും വെള്ളാപ്പള്ളി കുട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മുഖ്യമന്ത്രിയുടെ ഓണവിരുന്നിനായി പോകുന്ന സമയത്ത് കുന്നംകുളത്തെ കസ്റ്റഡി മര്‍ദ്ദന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നില്ലെന്നും അങ്ങനെ വാര്‍ത്തകള്‍ വന്നിരുന്നെങ്കില്‍ ഒരുപക്ഷേ സതീശന്‍ മുഖ്യമന്ത്രിയുടെ വിരുന്നിനു പോകുമായിരുന്നില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അതേസമയം സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമാണെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*

class="selectable-text copyable-text xkrh14z x117nqv4">കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം അത്ഭുതമായി മാറുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഭക്തരെ പങ്കെടുപ്പിച്ചുള്ള പരിപാടി അത്ഭുതമാണെന്നും ശബരിമല വികസനത്തിലേക്ക് പോകുന്നുവെന്നും പിന്നില്‍ നിന്ന് കുത്തുന്നതും പിന്തിരിഞ്ഞ് നില്‍ക്കുന്നതും അപഹാസ്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

https://dailynewslive.in/ സാമൂഹിക മാധ്യമങ്ങളെ അന്തസ്സുള്ള രാഷ്ട്രീയ വിമര്‍ശനത്തിനല്ല വി ടി ബല്‍റാം ഇതുവരെ ഉപയോഗിച്ചതെന്ന് എം ബി രാജേഷ് ആരോപിച്ചു. എകെജി, എഴുത്തുകാരി കെ ആര്‍ മീര, ബെന്യാമിന്‍, മുഖ്യമന്ത്രി, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി തുടങ്ങി സ്വന്തം പാര്‍ട്ടി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളിയേയും വി എം സുധീരനെയും വരെ വി ടി ബല്‍റാം സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപിച്ചത് എം ബി രാജേഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരായ അധിക്ഷേപം വാളയാര്‍ കുട്ടികളുടെ കൊലയാളികളെ രക്ഷിച്ചവന്‍ എന്നായിരുന്നുവെന്നും എം ബി രാജേഷ് കുറിച്ചു.

https://dailynewslive.in/ ജനമൈത്രി പോലീസിനെ പിണറായി വിജയന്‍ കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മര്‍ദനത്തിന് വിധേയനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ ചൊവ്വന്നൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് അല്‍പമെങ്കിലും കരുണ ഉണ്ടെങ്കില്‍ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് പുറത്താക്കണമെന്നും പോലീസിനെ നരനായാട്ടിന്റെ കാരണക്കാരനാക്കിയ കാരണഭൂതനെന്നായിരിക്കും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുകയെന്നും ഇത്രയേറെ മൃഗീയ സംഭവം പുറത്ത് വന്നിട്ടും ഒരക്ഷരം പ്രതികരിക്കാതെ അഭംഗുരം പീഢനങ്ങള്‍ തുടരട്ടെയെന്ന് മൗനാനുവാദം നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

https://dailynewslive.in/ ആഭ്യന്തര വകുപ്പിനും വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ആഭ്യന്തര വകുപ്പില്‍ അരാജകത്വം അഴിഞ്ഞാടുമ്പോള്‍ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മൗനിയായിരിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ പ്രതിയോഗികളെയെല്ലാം ഭീകര മര്‍ദ്ദനങ്ങളിലൂടെ അടിച്ചൊതുത്തി ഇല്ലാതാക്കുകയെന്ന കമ്മ്യൂണിസ്റ്റ് ഉന്മൂലന സിദ്ധാന്തമാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ്. കഴിഞ്ഞ നാലു വര്‍ഷമായി ആയിരക്കണക്കിന് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു , മഹിളാ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമാണ് പോലീസിന്റെയും സി.പി.എം ഗുണ്ടകളുടെയും കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായി ജീവച്ഛവങ്ങളായതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലുള്ള കുന്നംകുളം, പീച്ചി സ്റ്റേഷനുകളില്‍ ഉണ്ടായ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ കമ്മീഷണര്‍ അങ്കിത് അശോകന്റെ കാലഘട്ടത്തിലാണ് നടന്നതെന്നും ഇത് സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടും എന്തുകൊണ്ടാണ് അന്ന് കമ്മീഷണറായിരുന്ന അങ്കിത് അശോകന്‍ നടപടിയെടുക്കാതിരുന്നതെന്നും കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ചോദിച്ചു

https://dailynewslive.in/ വയനാട് പുല്‍പ്പള്ളി കേസില്‍ താന്‍ നിരപരാധിയെന്ന് പൊലീസിനോട് നിരവധി തവണ പറഞ്ഞിരുന്നതായി തങ്കച്ചന്‍. വീട്ടില്‍നിന്ന് മദ്യവും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്ത സംഭവത്തില്‍ 17 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തങ്കച്ചന്‍ മോചിതനായി. തങ്കച്ചന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതോടെ മദ്യം വാങ്ങിയ പ്രസാദ് എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

https://dailynewslive.in/ വയനാട് പുല്‍പ്പള്ളി കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ച തങ്കച്ചനെ പിന്തുണച്ച് പുല്‍പ്പള്ളി സിപിഎം. കള്ളക്കേസിന് പിന്നിലുള്ള മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നിരപരാധിയായ തങ്കച്ചന്‍ ജയിലില്‍ കിടന്നതിലെ പൊലീസ് വീഴ്ചയും അന്വേഷിക്കണമെന്നും പുല്‍പ്പള്ളി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

https://dailynewslive.in/ പീച്ചി കസ്റ്റഡി മര്‍ദനം നടന്ന സംഭവത്തില്‍ പണം വാങ്ങിയിട്ടില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയ വണ്ടാഴി സ്വദേശി ദിനേശ്. ഹോട്ടലില്‍ വച്ച് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കല്‍ ഉണ്ടെന്നുമാണ് ദിനേശ് പറയുന്നത്. അതുകൊണ്ടാണ് എസ്ഐ ഔസേപ്പിനെയും ജീവനക്കാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നാണ് ദിനേശന്റെ വാദം.

https://dailynewslive.in/ പീച്ചി സ്റ്റേഷനിലെ മര്‍ദനത്തിന്റെ അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും അന്വേഷണത്തെക്കുറിച്ച് തനിക്കറിയില്ലെന്നും കൊച്ചി കമ്മിഷണര്‍ പറഞ്ഞു. പീച്ചി സ്റ്റേഷന്‍ മര്‍ദനത്തില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ രതീഷ് നിലവില്‍ കടവന്ത്ര സ്റ്റേഷനിലാണ്.

https://dailynewslive.in/ ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ഇടി വീരന്‍മാരെ പിണറായി സംരക്ഷിക്കുകയാണെന്നും കളകള്‍ പറിക്കാന്‍ പിണറായി തയാറല്ലെങ്കില്‍ കോണ്‍ഗ്രസ് കള പറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഹോട്ടലില്‍ ഭക്ഷണം മോശമെന്ന് പറഞ്ഞവരെ മര്‍ദിച്ചെന്ന പരാതി ഒത്തു തീര്‍ക്കാന്‍ പീച്ചി പൊലീസ് പണം ആവശ്യപ്പെട്ടുവെന്നും മര്‍ദിച്ചുവെന്നുമാണ് ഹോട്ടലുടമ കെ.പി ഔസേപ്പിന്റെ ആക്ഷേപം.

https://dailynewslive.in/ 2012 ല്‍ നടന്ന കസ്റ്റഡി മര്‍ദനം വിവരിച്ച് മുന്‍ എസ്എഫ്ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണന്‍ തണ്ണിത്തോടാണ് നേരിട്ട മര്‍ദനത്തെ കുറിച്ച് പോസ്റ്റ് ഇട്ടിരിക്കുന്നത്. ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുന്‍ സിഐയുമായ മധു ബാബുവിനെതിരെയാണ് ജയകൃഷ്ണന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

https://dailynewslive.in/ മര്‍ദ്ദനത്തിനെതിരായ ലീഗ് നേതാവിന്റെ പരാതിയില്‍ ഇതുവരെയും നടപടിയില്ല. മുസ്ലിംലീഗ് പ്രാദേശിക നേതാവ് മാമുക്കോയയ്ക്കാണ് രണ്ട് വര്‍ഷം മുന്‍പ് മര്‍ദനമേറ്റത്. കുറ്റിക്കാട്ടൂര്‍ യത്തീംഖാനയിലെ ഭൂമി സംബന്ധിച്ച പ്രശ്നത്തിനിടെയാണ് സംഭവമുണ്ടായത്. ഇത് പരിഹരിക്കാനെത്തിയ പൊലീസ്, മാമുക്കോയയെ കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം വിട്ടയച്ചിരുന്നു.ഇവിടെവെച്ച് പൊലീസ് മര്‍ദ്ദനമേറ്റുവെന്നും എന്നാല്‍ പരാതിപ്പെട്ടിട്ടും ഇതുവരെയും നടപടിയുണ്ടായില്ലെന്നുമാണ് ആരോപണം.

https://dailynewslive.in/ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുപോകുന്നതിനാല്‍ ജാഗ്രത വേണമെന്ന് 2024ല്‍ പൊലീസ് ആസ്ഥാനത്ത് നിന്നും നല്‍കിയ കത്ത് പുറത്ത്. ഒരു വര്‍ഷം മുന്‍പ് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഡിജിപി അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്. 2024 സെപ്റ്റംബറില്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപി എ ശ്രീജിത്താണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് കത്ത് അയച്ചത്.

https://dailynewslive.in/ പാതി വില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതോടെ ആശങ്കയിലായി തട്ടിപ്പിനിരയായ വീട്ടമ്മമാര്‍. പ്രത്യേക അന്വേഷണസംഘം ഇക്കാലമത്രയും ഒരു നടപടികളും കാര്യക്ഷമമായി സ്വീകരിച്ചിട്ടില്ലെന്നാണ് തട്ടിപ്പിന് ഇരയായവര്‍ പറയുന്നത്. കേന്ദ്രീകൃത അന്വേഷണം ഇല്ലെങ്കില്‍ അനുകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷപ്പെടുമെന്നാണ് ഇവരുടെ ആശങ്ക.

https://dailynewslive.in/ യുവതിക്ക് മെസേജ് അയച്ച കേസില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. അടൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുനിലിനാണ് സസ്പെന്‍ഷന്‍. യുവതിയുടെ മൊഴിയില്‍ തിരുവല്ല പൊലീസ് ആണ് കേസെടുത്തത്. കേസെടുത്തതോടെ പൊലീസുകാരന് സസ്പെന്റ് ചെയ്ത് നടപടിയെടുക്കുകയായിരുന്നു.

https://dailynewslive.in/ തിരുവോണ ദിവസം പാലക്കാട് കൊല്ലങ്കോട് ബെവ്കോ മദ്യശാലയില്‍ നടന്ന മോഷണ കേസിലെ മുഖ്യപ്രതി കസ്റ്റഡിയില്‍. മോഷണം ആസൂത്രണം ചെയ്ത കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിന് കെപിഎംഎസിന്റെയും പിന്തുണ. ശബരിമല വികസനം മാത്രമാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറിയെ നേരിട്ട് കണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിശദീകരിച്ചു. യുവതി പ്രവേശനത്തില്‍ ഇപ്പോള്‍ വിവാദം വേണ്ടെന്നും സുപ്രീം കോടതി തീരുമാനിക്കട്ടെയന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

https://dailynewslive.in/ കേരളത്തില്‍ വീണ്ടും ശക്തമായ മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഇടിമിന്നലോടെ മഴ തിരിച്ചെത്തുമെന്നാണ് പ്രവചനം. ഇത് പ്രകാരം ഇന്ന് മുതല്‍ 3 ദിവസത്തേക്ക് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

https://dailynewslive.in/ കൊല്ലം മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അത്തപ്പൂക്കളം വിവാദമായ സ്ഥലം സന്ദര്‍ശിച്ച് സുരേഷ് ഗോപി. കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ക്ഷേത്രത്തിന് മുന്നിലുള്ള പൂക്കളത്തിനുള്ളില്‍ സിന്ദൂരം വിതറിക്കൊണ്ട് സുരേഷ് ഗോപി പിന്തുണ അറിയിച്ചു. ആര്‍എസ്എസുകാരും അനുഭാവികളുമായ 27 പേര്‍ക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ സന്ദര്‍ശനം.

https://dailynewslive.in/ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ കോപ്പിയടി വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച സെനറ്റ് അംഗത്തിന്റെ ചോദ്യത്തിനു മറുപടിയായി അച്ചടിച്ച് കൈമാറിയ അജണ്ടാ പുസ്തകത്തിലാണ് കോപ്പിയടി വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. 2024 ജനുവരി മുതല്‍ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ എഴുതിയവരില്‍ 3,786 പേര്‍ കോപ്പിയടിച്ച് പിടിക്കപ്പെട്ടുവെന്നാണ് വിവരം.

https://dailynewslive.in/ സ്ത്രീകളുടെ ക്ഷേമത്തിനെന്ന പേരില്‍ കോഴിക്കോട് എരഞ്ഞിപ്പാലത്ത് തുടങ്ങിയ സിറ്റി വനിത കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്നത് കോടികളുടെ വെട്ടിപ്പെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ വായ്പകള്‍ അനുവദിച്ചും തോന്നിയതുപോലെ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങി ധൂര്‍ത്തടിച്ചുമെല്ലാം ഭരണസമിതി സൃഷ്ടിച്ചത് 9 കോടിയിലേറെ രൂപയുടെ ബാധ്യതയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ കൊച്ചി കണ്ടയ്നര്‍ റോഡില്‍ ശനിയാഴ്ച രാത്രി കാറിടിച്ച് പരിക്കേറ്റ കുതിര ചത്തു. കുതിരയെ അലക്ഷ്യമായി കൈകാര്യം ചെയ്ത ഫക്രുദ്ദീന്‍ എന്നയാള്‍ക്കെതിരെ ചേരാനെല്ലൂര്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുളള ക്രൂരത ഉള്‍പ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇടപ്പളളി സ്വദേശി നാദിറിന്റെ ഉടമസ്ഥതയിലുളളതാണ് കുതിര.

https://dailynewslive.in/ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ച് ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി. ഇന്ത്യയുടെ ആത്മാവിന് വേണ്ടി വോട്ട് ചെയ്യണമെന്നും ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും ബി സുദര്‍ശന്‍ റെഡ്ഡി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

https://dailynewslive.in/ ബിജെപി എംപിമാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ മുഴുവന്‍ സമയവും പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ പത്തേ മുക്കാലിന് തുടങ്ങി രാത്രി വരെ നീണ്ട സന്‍സദ് കാര്യശാലയില്‍ നരേന്ദ്രമോദി പങ്കെടുത്തു. ഏറ്റവും പിന്‍നിരയില്‍ ഇരുന്നാണ് മോദി കാര്യശാലയില്‍ പങ്കെടുത്തത്. സന്‍സദ് കാര്യശാല പോലുള്ള പരിപാടികള്‍ ബിജെപിയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും, ജനങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സേവിക്കാനാണ് ഇത്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പരിശീലന പരിപാടിക്ക് പിന്നാലെ പ്രതികരിച്ചു.

https://dailynewslive.in/ ജിഎസ്ടി പരിഷ്‌ക്കരണത്തിലെ പരാതികള്‍ പരിഹരിക്കാന്‍ യോഗം വിളിച്ച് കാബിനറ്റ് സെക്രട്ടറി. വസ്ത്ര മേഖലയിലുള്ളവരും സൈക്കിള്‍ നിര്‍മ്മാതാക്കളും ഇന്‍ഷുറന്‍സ് രംഗത്തുള്ളവരും പരാതി ഉന്നയിച്ചിട്ടുണ്ട്. സാങ്കേതിക വിഷയങ്ങള്‍ പരിഹരിക്കുന്നത് യോഗം ചര്‍ച്ച ചെയ്യും എന്നാണ് റിപ്പോര്‍ട്ട്

https://dailynewslive.in/ ദില്ലിയില്‍ ഈ വര്‍ഷം ജനുവരി ഒന്നിനും സെപ്റ്റംബര്‍ ആറിനും ഇടയില്‍ 163 ശുദ്ധ വായു ലഭിച്ച ദിനങ്ങള്‍ രേഖപ്പെടുത്തി. ഈ വര്‍ഷത്തെ കണക്കുകള്‍ കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശ്രദ്ധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2016 -ല്‍ 110 ദിനങ്ങള്‍, 2017-ല്‍ 152 ദിനങ്ങള്‍, 2018 -ല്‍ 159 ദിനങ്ങള്‍ എന്നിങ്ങനെയായിരുന്നു ഡല്‍ഹിയിലെ ഓരോ വര്‍ഷത്തെയും ആകെ ശുദ്ധവായു ലഭിച്ച ദിനങ്ങളുടെ എണ്ണം.

https://dailynewslive.in/ പഞ്ചാബിലെ പ്രളയബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സന്ദര്‍ശിക്കും. മോദിയുടെ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര സഹായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. പ്രളയം ഏറ്റവുമധികം ബാധിച്ച ഗുരുദാസ്പൂര്‍ ജില്ലയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുക. പ്രളയബാധിതരുടെ ക്യാമ്പിലെത്തി കുടുംബളെ മോദി കാണും.

https://dailynewslive.in/ 2300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ക്രിക്കറ്റ് വാതുവെപ്പ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ ഹര്‍ഷിത് ജെയിനിനെ യുഎഇ, ഇന്ത്യക്ക് കൈമാറി. ഗുജറാത്ത് പോലീസും സിബിഐയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഇയാളെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചത്.

https://dailynewslive.in/ റഷ്യന്‍ സര്‍വകലാശാലകളില്‍ ഹിന്ദി ഭാഷാപഠനം വിപുലപ്പെടുത്തണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി കോണ്‍സ്റ്റാന്റിന്‍ മൊഗിലേവ്സ്‌കി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍, ദൈനംദിന ജീവിതത്തില്‍ ഇംഗ്ലീഷിനേക്കാള്‍ കൂടുതല്‍ പേര്‍ ഹിന്ദി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ റഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ഹിന്ദി പഠിക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ചെങ്കടലിലെ സമുദ്രാന്തര്‍ നെറ്റ്വര്‍ക്കിംഗ് കേബിള്‍ ശൃംഖല വിച്ഛേദിക്കപ്പെട്ടതോടെ ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും വിവിധയിടങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെട്ടു. മൈക്രോസോഫ്റ്റ് അസ്യൂര്‍ അടക്കമുള്ള സേവനങ്ങളില്‍ വേഗക്കുറവാണ് അനുഭവപ്പെടുന്നത്. ഹൂതികള്‍ നടത്തിയ ആക്രമണമാണോ ഇതെന്ന് സംശയമുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരണമില്ല.

https://dailynewslive.in/ ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു. 68കാരനായ ഷിഗെരു ഇഷിബ ഞായറാഴ്ചയാണ് രാജി പ്രഖ്യാപിച്ചത്. ജൂലൈയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായിരുന്നു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിളരുന്ന സാഹചര്യം ഒഴിവാകുന്നത് ലക്ഷ്യമിട്ടാണ് രാജിയെന്നാണ് പുറത്ത് വരുന്ന വിവരം.

https://dailynewslive.in/ ഖലിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് രാജ്യത്ത് നിന്ന് പണം കിട്ടുന്നു എന്ന് സമ്മതിച്ച് കാനഡ. ബബ്ബര്‍ ഖല്‍സ അടക്കം സംഘടനകള്‍ക്ക് പണം കിട്ടുന്നു എന്ന് കനേഡിയന്‍ ധനമന്ത്രാലയം വ്യക്തമാക്കി. സ്വതന്ത്ര പഞ്ചാബ് രാജ്യത്തിന്റെ പേരിലാണ് ധനശേഖരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

https://dailynewslive.in/ ഫെഡറല്‍ സൈന്യത്തെ വിന്യസിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനിടെ കുടിയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാന്‍ ചിക്കാഗോ. കുറ്റകൃത്യങ്ങളും അനധികൃത കുടിയേറ്റവും നിയന്ത്രിക്കാനാണ് സൈന്യത്തെ വിന്യസിക്കുന്നതെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് നീക്കം. ഫെഡറല്‍ സൈന്യത്തെ നഗരത്തിലേക്ക് അയക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് എതിരെ ചിക്കാഗോ മേയര്‍ ബ്രാന്‍ഡന്‍ ജോണ്‍സണും ഇല്ലിനോയിസ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കറും രംഗത്തെത്തി.

https://dailynewslive.in/ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പടിവാതില്‍ക്കലെന്ന് മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ദനായ മാര്‍ക്ക് സാന്‍ഡി. രാജ്യത്തെ ജിഡിപിയുടെ മൂന്നിലെന്ന് സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ സമ്പദ്വ്യവസ്ഥ താഴേക്കാണെന്നും മറ്റ് സംസ്ഥാനങ്ങളും അതേ പാതയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നുമാണ് സാന്‍ഡിയുടെ മുന്നറിയിപ്പ്.

https://dailynewslive.in/ തെക്കന്‍ ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തിലേക്ക് യെമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ പതിച്ചതോടെ വിമാനത്താവളത്തിന് പരിധിയിലുള്ള വ്യോമാതിര്‍ത്തി അടച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

https://dailynewslive.in/ റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏര്‍പ്പെടുത്താന്‍ തന്റെ ഭരണകൂടം തയ്യാറാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ താരിഫ് ആലോചിക്കുമോയെന്ന ചോദ്യത്തിനും അതെ എന്നായിരുന്നു ട്രംപിന്റെ ഉത്തരം. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞതിനോട് യോജിക്കുകയാണ് ട്രംപ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. യുക്രെയിന്‍യുദ്ധം നിര്‍ത്താന്‍ ഉപരോധം വഴി റഷ്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കണമെന്നും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞിരുന്നു.

https://dailynewslive.in/ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കേരള ക്രിക്കറ്റ് ലീഗ് ജേതാക്കള്‍. നിലവിലെ ചാമ്പ്യന്മാരായ കൊല്ലം സെയ്‌ലേഴ്‌സിനെ 75 റണ്‍സിന് തകര്‍ത്താണ് സാലി സാംസണ്‍ നയിക്കുന്ന ബ്ലൂ ടൈഗേഴ്‌സ് ചാമ്പ്യന്മാരായത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സെയ്‌ലേഴസ് 16.3 ഓവറില്‍ 106ന് എല്ലാവരും പുറത്തായി.

https://dailynewslive.in/ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകര്‍ത്താണ് ഇന്ത്യയുടെ കിരീട നേട്ടം. ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ നാലാം ഏഷ്യാ കപ്പ് ഹോക്കി കിരീടമാണിത്. ജയത്തോടെ ഇന്ത്യ ലോകകപ്പ് പ്രവേശനവും ഉറപ്പിച്ചു.

https://dailynewslive.in/ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 342 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 100 റണ്‍സെടുത്ത ജോ റൂട്ടിന്റേയും 110 റണ്‍സെടുത്ത ജേക്കബ് ബേഥലിന്റേയും മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 414 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 20.5 ഓവറില്‍ കേവലം 72 റണ്‍സിന് എല്ലാവരും പുറത്തായി.

https://dailynewslive.in/ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം കാര്‍ലോസ് അല്‍കാരസിന്. ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാംപ്യനും ഒന്നാം നമ്പര്‍ താരവുമായ ഇറ്റലിയുടെ യാനിക് സിന്നറെയാണ് അല്‍കാരസ് തോല്‍പിച്ചത്. നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അല്‍കാരസ് സീസണിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടം വിജയിച്ചത്.

https://dailynewslive.in/ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 1,06,250 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്‌സ് 901 പോയിന്റ് ആണ് മുന്നേറിയത്. 1.12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിനാന്‍സ് 37,960 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 5,83,451 കോടിയായാണ് ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. 23,343 കോടിയുടെ വര്‍ധനയോടെ റിലയന്‍സിന്റെ വിപണി മൂല്യം 18,59,767 കോടിയായാണ് വര്‍ധിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക് 17,580 കോടി, എല്‍ഐസി 15,559 കോടി, എസ്ബിഐ 4,246 കോടി, ഭാരതി എയര്‍ടെല്‍ 4,134 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ടിസിഎസ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടു. യഥാക്രമം 13,007 കോടി, 10,427 കോടി, 6,296 കോടി എന്നിങ്ങനെയാണ് ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. റിലയന്‍സ് തന്നെയാണ് ഈ ആഴ്ചയും വിപണി മൂല്യത്തില്‍ ഒന്നാമത്.

https://dailynewslive.in/ ഭാരതക്കുന്ന് എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ വര്‍ഷങ്ങളായി നിലനിന്നു പോരുന്ന വിചിത്രമായ വിവാഹം മുടക്കല്‍ സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിലൂടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘വത്സലാ ക്ലബ്ബ്’. അന്നാട്ടുകാര്‍ക്ക് ഈ വിവാഹം മുടക്കല്‍ ഒരു മത്സരവും ആഘോഷവും ആണ്. ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ തലമുറ തലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു. നവാഗതനായ അനുഷ് മോഹന്‍ സംവിധാനം ചെയ്യുന്ന വത്സലാ ക്ലബ്ബ് എന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, അഖില്‍ കവലയൂര്‍, കാര്‍ത്തിക്ക് ശങ്കര്‍, രൂപേഷ് പീതാംബരന്‍, അരിസ്റ്റോ സുരേഷ്, അംബി, വിശാഖ്, ഗൗരി, മല്ലിക സുകുമാരന്‍, ജിബിന്‍ ഗോപിനാഥ്, അനില്‍ രാജ്, അരുണ്‍ സോള്‍, ദീപു കരുണാകരന്‍, പ്രിയ ശ്രീജിത്ത്, ബിനോജ് കുളത്തൂര്‍, രാഹുല്‍ നായര്‍, ദീപു നാവായിക്കുളം, അനീഷ്, ഷാബു പ്രൗദീന്‍, ഗൗതം.ജി. ശശി, അസീന, റീന, അരുണ്‍ ഭാസ്‌ക്കര്‍, ആമി തിലക് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ഈ ചിത്രത്തിലെ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

https://dailynewslive.in/ കന്നഡയില്‍ നിന്നെത്തി വമ്പന്‍ വിജയമായി മാറിയ ചിത്രമാണ് ‘സു ഫ്രം സോ’. നവാഗതനായ ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. കര്‍ണാടകത്തിലെ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിച്ച ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിലും വിജയം നേടിയിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ വലിയ വിജയത്തിന് പിന്നാലെ ഒടിടി റിലീസിന് ഒരുങ്ങുകയാണ് സു ഫ്രം സോ. സു ഫ്രം സോയുടെ ഒടിടി റൈറ്റ്സ് പ്രമുഖ പ്ലാറ്റ്ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിന് ആണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബില്‍ എത്തിയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 121.78 കോടിയാണ്. ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 91 കോടിയും ഗ്രോസ് കളക്ഷന്‍ 106.78 കോടിയുമാണ്.

https://dailynewslive.in/ വിയറ്റ്‌നാമീസ് കാര്‍ നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യ ഇവി കാറുകള്‍ പുറത്തിറക്കി. വിന്‍ഫാസ്റ്റ് വിഎഫ്6, വിഎഫ്7 എന്നി പേരുകളിലാണ് പുതിയ ഇവി കാറുകള്‍ അവതരിപ്പിച്ചത്. വിന്‍ഫാസ്റ്റ് വിഎഫ്6ന്റെ വില 16.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. കൂടുതല്‍ പ്രീമിയം ഫീച്ചറുകളുള്ള വിന്‍ഫാസ്റ്റ് വിഎഫ്7ന്റെ വില 20.89 രൂപ മുതലാണ്. രണ്ടിന്റേതും എക്‌സ്‌ഷോറൂം വിലയാണ്. പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിങ്, 18 ഇഞ്ച് അലോയ് വീലുകള്‍, ഡ്യുവല്‍-ടോണ്‍ ക്യാബിന്‍, 12.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍, ഹെഡ് അപ് ഡിസ്‌പ്ലേ എന്നിവയാണ് വിഎഫ്6ന്റെ പ്രധാനമായ ഫീച്ചറുകള്‍. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, റിയര്‍ വെന്റുകളുള്ള ഡ്യുവല്‍-സോണ്‍ ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍. രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളോടെയാണ് ഈ കാര്‍ വരുന്നത്. 59.6 കിലോവാട്ട്അവര്‍/ 70.8 കിലോവാട്ട്അവര്‍. ഒറ്റ ചാര്‍ജില്‍ 500ലധികം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

https://dailynewslive.in/ സംരംഭകര്‍ക്ക് അറിവ് പകരുക ഒരു തപസ്യയാണ്. കേരളത്തിന്റെ ബിസിനസ് സാഹിത്യ മണ്ഡലത്തില്‍ അധികം എഴുത്തുകാരില്ല. സംരംഭകര്‍ക്കായി തനതായ മലയാളം പുസ്തകങ്ങള്‍ വിരളമാണ്. സംരംഭകരെ പ്രചോദിപ്പിക്കുവാന്‍, വഴികാട്ടുവാന്‍, അറിവിന്റെ അനന്തമായ ആകാശത്തിലേക്ക് പറന്നുയരാനുള്ള ചിറകുകള്‍ നല്കുവാന്‍ ഈ പുസ്തകം സഹായകമാണ്. പ്രത്യാശ തുളുമ്പുന്ന ഭാവിയിലേക്കാണ് ഈ പുസ്തകം വാതില്‍ തുറന്നിടുന്നത്. ‘സംരംഭകരേ ഇതിലേ’. ഡോ. കെ.പി. നജീമുദ്ദീന്‍. ഡിസി ബുക്സ്. വില 456 രൂപ.

https://dailynewslive.in/ പനിയോ ജലദോഷമോ വന്നാല്‍ നല്ല ചൂട് കാപ്പി കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ സമയം കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കാപ്പിയില്‍ അടങ്ങിയ കഫൈന്‍ ആണ് വില്ലന്‍. കഫൈന്‍ ഉണര്‍ന്നിരിക്കാന്‍ പ്രോത്സാഹിപ്പിക്കും. എന്നാല്‍ രോ?ഗാവസ്ഥയില്‍ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്. കാപ്പിയോ കഫൈന്‍ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോള്‍ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും. കാപ്പി കുടിച്ച് കഴിഞ്ഞാല്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതിന്റെ കാരണമിതാണ്. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിര്‍ജലീകരണം ശരീരത്തിന് അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ് ഈ സമയത്ത് ആവശ്യം. കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിടത്ത് ഒരു സന്യാസി ഉണ്ടായിരുന്നു. എല്ലാ വാരാന്ത്യത്തിലും അദ്ദേഹം അടുത്തുള്ള പട്ടണത്തില്‍ പോകുക പതിവായിരുന്നു. അദ്ദേഹം നല്ലൊരു വാഗ്മി ആയിരുന്നു. വാരാന്ത്യ ചന്ത നടക്കുന്ന സ്ഥലത്ത് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ച് അവരോട് കൊടുക്കല്‍ വാങ്ങലിന്റെയും പങ്കു വെക്കലിന്റെയും മഹത്വത്തെ പറ്റി ധാരാളം പ്രസംഗിക്കും. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടരായി പലരും തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള സാധനങ്ങളോ പണമോ അദ്ദേഹത്തിന് സമ്മാനിക്കും. അദ്ദേഹം അവ അതൊക്കെ അപ്പോള്‍ത്തന്നെ പാവങ്ങള്‍ക്ക് വിതരണം ചെയ്യും. വൈകുന്നേരം ആകുമ്പോള്‍ അദ്ദേഹം തന്റെ കുടിലിലേക്ക് തിരിച്ചുപോകും. ഒരുദിവസം വൈകുന്നേരം അദ്ദേഹം തന്റെ കുടിലില്‍ വിശ്രമിക്കുന്ന സമയം രണ്ടു മൂന്നു പേര്‍ അദ്ദേഹത്തെ കാണാന്‍ വന്നു. സന്യാസി അവരെ സ്വീകരിച്ചിരുത്തി. വന്ന കാര്യം അന്വേഷിച്ചു. അവര്‍ പറഞ്ഞു: ‘മഹാത്മന്‍, അങ്ങ് പ്രശസ്തനായ ഒരു സന്യാസി ആണെന്ന് ഞങ്ങള്‍ക്കറിയാം. അങ്ങയുടെ കീര്‍ത്തി ഈ നാടെങ്ങും പരന്നിരിക്കുന്നു. ഞങ്ങള്‍ അടുത്ത പട്ടണത്തില്‍ നിന്ന് വരുന്നവരാണ്. അങ്ങ് പ്രസംഗിക്കുകയും കൊടുക്കുകയും പങ്ക് വെക്കുകയും ഒക്കെ ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. അല്‍പ്പം മാത്രമുള്ളവര്‍ക് കൊടുക്കുവാന്‍ വളരെയധികമുള്ളവരെ പഠിപ്പിക്കുന്നുണ്ട് എന്നും കേട്ടിട്ടുണ്ട്. അങ്ങയുടെ പ്രശസ്തി അങ്ങേക്ക് ധാരാളം സമ്പത്തു നേടി തന്നിട്ടുണ്ടാവുമല്ലോ. അതൊക്കെ ഞങ്ങള്‍ക്ക് തന്നാലും. കാരണം ഞങ്ങള്‍ വളരെ ദരിദ്രരാണ്.’ സന്യാസി മറുപടി പറഞ്ഞു: ‘കൂട്ടരേ, എനിക്ക് സമ്പത്തായി ഇതാ ഈ പായും കിടക്കയും പിന്നെ ഒരു കുടം ദാഹ ജലവും മാത്രമേ ഉള്ളൂ. നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അവ എടുത്തുകൊള്ളുക. വേറൊന്നും എന്റെ പക്കലില്ല.’ ആഗതര്‍ സന്യാസിയോട് ദേഷ്യപ്പെട്ടു. ‘നീ ഒരു കപട വേഷക്കാരനാണ്. വഞ്ചകനാണ്. നീ സ്വയം പ്രവര്‍ത്തിക്കാത്തവ മറ്റുള്ളവരെ പഠിപ്പിക്കുന്നു, പ്രസംഗിക്കുന്നു. പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ നീ പ്രാവര്‍ത്തികമാക്കുന്നുമില്ല. നടപ്പാക്കാനാവാത്ത പല ആദര്‍ശങ്ങളും ആശയങ്ങളുമാണ് പ്രസംഗിച്ചു നടക്കുന്നവര്‍ ഉണ്ട്. ജന നന്മക്കായി ആവിഷ്‌കരിക്കുന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകതന്നെ വേണം. അപ്പോള്‍ മാത്രമേ സമൂഹവും നാടും പുരോഗമിക്കുകയുള്ളൂ. നാടിന്റെ വികസനത്തിലൂടെ ജനങ്ങള്‍ക്ക് തിരിച്ചുകൊടുക്കുമ്പോള്‍ മാത്രമേ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ പൂര്‍ണമാകുന്നുമുള്ളൂ. – ശുഭദിനം.