◾https://dailynewslive.in/ തിരഞ്ഞെടുപ്പുകള്‍ ‘മോഷ്ടിക്കപ്പെടുന്ന’ കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വര്‍ധിച്ചുകൊണ്ടിരിക്കുമെന്നും എന്നാല്‍ രാജ്യത്തെ യുവാക്കള്‍ തൊഴില്‍ മോഷണവും വോട്ട് മോഷണവും ഇനി സഹിക്കില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിആര്‍ പ്രവര്‍ത്തനങ്ങളിലും പ്രശസ്തരെക്കൊണ്ട് പുകഴ്ത്തിപ്പാടിക്കുന്നതിലും ശതകോടീശ്വരന്മാരുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിലുമുള്ള തിരക്കിലാണെന്നും വോട്ടുകള്‍ മോഷ്ടിച്ചും സ്ഥാപനങ്ങളെ തടവിലാക്കിയും ബിജെപി അധികാരത്തില്‍ തുടരുകയാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.
◾https://dailynewslive.in/ കേന്ദ്രതലത്തില്‍ ദേവസ്വംബോര്‍ഡ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രതലത്തില്‍ ദേവസ്വംബോര്‍ഡ് പോലെ ഒരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവര്‍ത്തനം ഒരേ രീതിയിലാകുമെന്നും സുരേഷ്ഗോപി പറഞ്ഞു. അതേസമയം ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന ആഗ്രഹം സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വന്നാല്‍ കേരളത്തിന്റെ തലയിലെഴുത്ത് മാറുമെന്നും അതിനായി തറക്കല്ലെങ്കിലും ഇടാതെ അടുത്തതവണ വോട്ട് ചോദിച്ച് ജനസമക്ഷം എത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ പാലായില്‍ നടന്ന കലുങ്ക് സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾
◾https://dailynewslive.in/ ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി അപഹാസ്യനാവുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തെല്ലാം കോണ്‍ക്ലേവ് ആണ് സര്‍ക്കാര്‍ നടത്തുന്നത്. ഉള്ള ബഹുമാനം കൂടി പിണറായി വിജയന്‍ കളഞ്ഞു. ഇങ്ങനെ ഒരു മനുഷ്യന് കാപട്യം കാണിക്കാന്‍ കഴിയുമോ എന്നും ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി അപഹാസ്യനായി നില്‍ക്കുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം പിന്‍വലിക്കുമോ, അന്ന് എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറാക്കുമോ എന്ന ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ അതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ സിനിമാ മേഖലക്കാകെയുള്ള പുരസ്‌കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാല്‍. ഇതൊരിക്കലും സ്വപ്നം കാണാത്ത നിമിഷമാണെന്നും ഈ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. പുരസ്‌കാരം മലയാള സിനിമക്കും, പ്രേക്ഷകര്‍ക്കും സമര്‍പ്പിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന് നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
◾https://dailynewslive.in/
◾https://dailynewslive.in/ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ദില്ലി വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വന്തമാക്കി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള പുരസ്‌കാരം മോഹന്‍ദാസും മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം മിഥുന്‍ മുരളിയും മികച്ച മലയാള ചിത്രമായ ഉള്ളൊഴുക്കിനുള്ള പുരസ്‌കാരം സംവിധായകന്‍ ക്രിസ്റ്റോ ടോമിയും രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങി.
◾https://dailynewslive.in/ സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി. 500 എംബിബിഎസ് സീറ്റുകള്‍ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായാണ് 500 സീറ്റുകള്‍ അധികമായി അനുവദിച്ചത്. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സര്‍വകലാശാലയാണ് സീറ്റുകള്‍ ഉയര്‍ത്തിയത്. തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, മലബാര്‍ മെഡിക്കല്‍ കോളേജ്, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ്, അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, എസ്യുടി, പികെ ദാസ് മെഡിക്കല്‍ കോളേജ്, കേരള മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ സീറ്റുകളാണ് വര്‍ധിപ്പിച്ചത്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ആശാ പ്രവര്‍ത്തകര്‍. ആശാ സമരം ആരംഭിച്ചിട്ട് 227 ദിവസം പൂര്‍ത്തിയാകുന്നു. ഒക്ടോബര്‍ പത്താകുമ്പോള്‍ സമരം എട്ടുമാസം പൂര്‍ത്തിയാകുമെന്നും സര്‍ക്കാരിന്റെ അവഗണനയും അനീതിയുമാണ് സമരം നീണ്ടുപോകാന്‍ കാരണമെന്നും ആശമാരുടേത് സഹന സമരമാണെന്നും അവര്‍ പറഞ്ഞു.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിന് ആളുകള്‍ കുറഞ്ഞെങ്കില്‍ വീഴ്ച പറ്റിയത് സംഘാടകര്‍ക്കെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉദ്ഘാടന സമ്മേളനം വരെ ഹാള്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. പലരും സീറ്റ് കിട്ടാതെ നില്‍ക്കുകയായിരുന്നു. പിണറായി വിജയന്‍ സംസാരിച്ചപ്പോള്‍ വേദി നിറഞ്ഞിരുന്നു. ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ താന്‍ ഇറങ്ങിയെന്നും പിന്നീട് ആളുകള്‍ കുറഞ്ഞോ എന്ന് തനിക്കറിയില്ലെന്നും ഇത്രയും ചര്‍ച്ചകള്‍ ഒരുമിച്ച് നടന്നത് കൊണ്ട് ആളുകള്‍ പലയിടത്ത് ആയിപ്പോയതാകാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
◾https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനായി മാറിയെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഭക്തന്‍ തന്നെയാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്യവാങ്മൂലം തിരുത്തിയില്ലെങ്കിലും കാര്യങ്ങള്‍ തിരുത്തിയത് പോലെയാണ് നടക്കുന്നതെന്നും ഭക്തരുടെ ഹിതത്തിന് എതിരായി ഒന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചുള്ള തട്ടിപ്പില്‍ സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ നടന്ന പരിശോധന വിശദീകരിച്ച് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ്. 150 മുതല്‍ 200 വരെ വാഹനങ്ങള്‍ കേരളത്തില്‍ ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്നും ഇതില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ടിജു തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ ഓപ്പറേഷന്‍ നുംഖോര്‍ പരിശോധനയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കാറും കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്. തമിഴ്നാട് റെജിസ്‌ട്രേഷനുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറാണ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുല്‍ഖര്‍ സല്‍മാനെന്നാണ് വിവരം. ഇന്നലെ രാവിലെ മുതല്‍ ദുല്‍ഖറിന്റെ വാഹനങ്ങളില്‍ പരിശോധന നടന്നിരുന്നു. തന്റെ എംപി രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസറും കസ്റ്റംസ് പിടിച്ചെടുത്തുന്നുവെന്നും ഇനി നേരിട്ട് ചെന്ന് മൊഴി നല്‍കണമെന്നും സിനിമ നടന്‍ അമിത് ചക്കാലക്കലും പ്രതികരിച്ചു.
◾https://dailynewslive.in/ ഭൂട്ടാനില്‍നിന്നെത്തിച്ച വാഹനങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ചെയ്യാന്‍ കേന്ദ്ര റോഡ്-ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മിഷണര്‍ ടിജു പറഞ്ഞു. സൈറ്റ് ഹാക്ക് ചെയ്തിട്ടാണോ ഇത് ചെയ്തതെന്ന് കണ്ടെത്തേണ്ടതുണ്ട്. 2014-ല്‍ നിര്‍മിച്ച വാഹനം 2005-ല്‍ രജിസ്റ്റര്‍ ചെയ്തതായി രേഖയുണ്ടാക്കിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
◾https://dailynewslive.in/ ന്യായമായ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കയര്‍ത്തു സംസാരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. മാധ്യമപ്രവര്‍ത്തകരും ജനങ്ങളും വിനീത വിധേയരും ദാസന്മാരുമായി നില്‍ക്കണമെന്ന മട്ടിലുള്ള മാടമ്പി ആക്രോശങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ വിലപ്പോവില്ലെന്നും മാടമ്പി മേലാളിത്തങ്ങളെ കെട്ടുകെട്ടിച്ച മണ്ണാണ് കേരളത്തിന്റെതെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട്ടേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരിച്ച് വരുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയര്‍മാന്‍ മരക്കാര്‍ മാരായമംഗലം. പാലക്കാടിന്റെ നാഥനില്ലാത്ത അവസ്ഥ ഉടന്‍ പരിഹരിക്കപ്പെടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജില്ലയിലേക്ക് തിരിച്ച് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ വിഷയം വോട്ടര്‍മാരെ ബാധിക്കില്ലെന്നും ജനങ്ങള്‍ക്ക് ഇടയില്‍ ഈ വിഷയം ചര്‍ച്ച ആയിട്ടില്ലെന്നും തിരഞ്ഞെടുപ്പിനെ രാഹുല്‍ വിവാദം ബാധിക്കില്ലെന്നും മരക്കാര്‍ മാരായമംഗലം പറയുന്നു.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് റദ്ദാക്കിയതിന് 82,000 രൂപ പിഴ. പണം അടച്ച് എംഡി അറസ്റ്റ് ഒഴിവാക്കി. അടൂരിലെ അധ്യാപിക പ്രിയയുടെ യാത്ര മുടങ്ങിയതിലാണ് നടപടി. യാത്രക്കാരിയുടെ ഹര്‍ജിയില്‍ കെഎസ്ആര്‍ടിസിക്ക് 82,000 രൂപ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പിഴ വിധിച്ചിരുന്നു. പിഴ തുക അടയ്ക്കാന്‍ വൈകിയതോടെ എംഡിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാരിക്ക് കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കി അറസ്റ്റ് ഒഴിവാക്കിയത്.
◾https://dailynewslive.in/ കേരളത്തില്‍ എസ് ഐ ആര്‍ നീട്ടിവയ്ക്കണമെന്ന വിഷയത്തില്‍ പ്രതികരിച്ച് ബി ഗോപാലകൃഷ്ണന്‍. പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ തല്‍ക്കാലം വേണ്ടതില്ല എന്ന നിലപാടാണ് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉള്ളതെന്നും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഉണ്ടാക്കി വോട്ട് തട്ടിയെടുക്കാനുള്ള ശ്രമമാണ് മറ്റു പാര്‍ട്ടികള്‍ നടത്തുന്നതെന്നുമാണ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇടതുപക്ഷവും വലതുപക്ഷവും എന്തുകൊണ്ടാണ് വോട്ടര്‍ പട്ടിക പുതുക്കലിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
◾https://dailynewslive.in/ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി ജോണ്‍ പ്രിന്‍സ് ഇടിക്കുളയെ ആണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ജോജോ അസോസിയേട്സ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം വഴി വിദേശത്തു ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. ഏറ്റുമാനൂര്‍ സ്വദേശിയായ യുവതിയില്‍ നിന്നു രണ്ട് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസില്‍ ആണ് ഇയാളെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പൊലീസ് പിടിയിലായി. ചാവക്കാട് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായത്. ഗുരുവായൂരിലെ ഹോട്ടലില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പൊലീസെത്തിയത്.
◾https://dailynewslive.in/ വഴിയില്‍ വീണുകിട്ടിയ കണ്ണട ഉടമസ്ഥന് തിരികെ കിട്ടാന്‍ കുറിപ്പെഴുതിവെച്ച മൂന്ന് വിദ്യാര്‍ത്ഥികളെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ചീമേനിയിലെ കൂളിയാട് ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവരുടെ പ്രവൃത്തി ഇന്നത്തെ സമൂഹത്തിന് വലിയൊരു പാഠമാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ ജലാശയങ്ങളില്‍ മുങ്ങി കുളിക്കരുതെന്നും നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ ജലാശയങ്ങളില്‍ ക്ലോറിനേഷന്‍ നടത്തണമെന്നും ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററില്‍ നടത്തിപ്പുകാര്‍ രേഖപ്പെടുത്തണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു .
◾https://dailynewslive.in/ അമീബിക് മസ്തിഷ്‌കജ്വര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളം അടച്ചിടുന്നതിന് ദേവസ്വത്തോട് നിര്‍ദേശം നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ പൊതു കുളങ്ങള്‍ നേരത്തെ അടച്ചിരുന്നു. രോഗബാധ ഇല്ലാതാക്കാന്‍ സ്വകാര്യ കുളങ്ങളും സ്വിമ്മിങ് പൂളുകളും ഉപയോഗിക്കരുതെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു.
◾https://dailynewslive.in/ സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
◾https://dailynewslive.in/ പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശാന്താനന്തയ്ക്കെതിരെയാണ് പൊലീസില്‍ പരാതി. പന്തളം രാജകുടുംബാംഗമായ എ.ആര്‍. പ്രദീപ് വര്‍മ്മ ആണ് പൊലീസില്‍ പരാതി നല്‍കിയത്. വാവര്‍ സ്വാമിയെ മുസ്ലിം തീവ്രവാദിയായും ആക്രമണകാരിയായും ചിത്രീകരിച്ചുവെന്നാണ് പരാതിയിലെ ആരോപണം.
◾https://dailynewslive.in/ ചേലക്കര അന്തിമഹാകാളന്‍ കാവില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറ് വയസ്സുകാരി മരിച്ചു. മേപ്പാടം സ്വദേശി അണിമ (6) ആണ് മരിച്ചത്. അമ്മയും മക്കളുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആറു വയസുകാരി മരിക്കുകയായിരുന്നു. അണിമയുടെ അമ്മ ഷൈലജ (34), സഹോദരന്‍ അക്ഷയ് (4) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണുള്ളത്. ഷൈലജയുടെ ഭര്‍ത്താവ് പ്രദീപ് അടുത്തിടെ അസുഖം മൂലം മരിച്ചിരുന്നു.
◾https://dailynewslive.in/ പുനലൂര്‍ മുക്കടവിലെ റബ്ബര്‍ തോട്ടത്തിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച് മരത്തില്‍ കെട്ടിയ നിലയിലുള്ള മൃതദേഹം ഒരു സ്ത്രീയുടേതാണെന്ന് സംശയിക്കുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയ നിലയിലാണ്.
◾https://dailynewslive.in/ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി ശിക്ഷ നല്‍കുന്ന രീതി തടഞ്ഞ വിധി മനുഷ്യരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായതിനാല്‍ അതിയായ തൃപ്തി നല്‍കിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്. സുപ്രീംകോടതി അഭിഭാഷകരുടെ അക്കാദമിക് ഗ്രൂപ്പ് സംഘടിപ്പിച്ച ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ബുള്‍ഡോസര്‍ വിധിയെക്കുറിച്ച് പരാമര്‍ശിച്ചത്. 2024 നവംബര്‍ 13-നാണ് സുപ്രീംകോടതി ബെഞ്ച് ബുള്‍ഡോസര്‍ നീതി നിയമരഹിതാവസ്ഥയ്ക്ക് തുല്യമാണെന്ന് വിധിച്ചത്.
◾https://dailynewslive.in/ ജനജീവിതം ദുസഹമാക്കി പശ്ചിമബംഗാളില്‍ ശക്തമായ മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു. മഴയത്ത് വൈദ്യുതി ലൈനില്‍ ഉണ്ടായ കേടുപാടുകളില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത് എന്നാണ് വിവരം. കനത്ത മഴയില്‍ കൊല്‍ക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി കടകളിലും വീടുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് നൂറുകണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ റാഗിങ്ങിന്റെ പേരില്‍ ക്രൂരത. വിദ്യാര്‍ത്ഥിയെ നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിച്ചു. മധുര തിരുമംഗലത്തെ ഐടിഐയില്‍ ആണ് സംഭവം ഉണ്ടായത്. വിദ്യാര്‍ത്ഥിയെ ചെരുപ്പൂരി അടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെ സസ്പെന്‍ഡ് ചെയ്തു. റാഗിങ്ങിനെ തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കുകയും മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ ഇന്ത്യയില്‍ സര്‍ക്കാരിനെ മാറ്റാന്‍ ചൈന ശ്രമിക്കുന്നുവെന്ന് ടിബറ്റന്‍ നേതാവിന്റെ ആരോപണം. ഇന്ത്യയിലെ ടിബറ്റന്‍ പ്രവാസി സര്‍ക്കാരിലെ മുന്‍ പ്രസിഡന്റായിരുന്ന ലൊബ്‌സാങ് സങ്‌ഗെയാണ് ഗുരുതരമായ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
◾https://dailynewslive.in/ ചൈനയുമായുള്ള ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയയുടെ സ്ഥാപക വാര്‍ഷികത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് അയച്ച അഭിനന്ദന സന്ദേശത്തിന് നല്‍കിയ മറുപടിയിലാണ് കിമ്മിന്റെ പരാമര്‍ശമെന്ന് ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ ഗാസയില്‍ വെടിനിര്‍ത്തല്‍ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടന്‍ വിട്ടയക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ന് എല്ലാ രാജ്യങ്ങളും ഏറ്റവുമധികം ബഹുമാനിക്കുന്ന രാജ്യം അമേരിക്കയാണ്. ഏഴ് യുദ്ധങ്ങള്‍ 7 മാസം കൊണ്ട് അവസാനിപ്പിച്ചത് താനാണെന്നും ഇന്ത്യ- പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചതും താനാണെന്നും എന്നാല്‍ ഒരു നന്ദി പോലും യുഎന്‍ രേഖപ്പെടുത്തിയില്ല എന്നും ട്രംപ് കുറ്റപ്പെടുത്തി.
◾https://dailynewslive.in/ എച്ച് 1 ബി വിസ ഫീസ് ഉയര്‍ത്തിയതില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും അമേരിക്ക ഇളവ് നല്‍കിയേക്കും. വൈറ്റ് ഹൗസ് വക്താവ് ടെയ്ലര്‍ റോജേഴ്സിനെ ഉദ്ധരിച്ച് ബ്ലൂബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യമേഖലയില്‍ രാജ്യതാത്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ലക്ഷ്യമിട്ടാണ് ഇളവ് പരിഗണിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷണലുകളുടെ കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യം കൂടിയാണ് അമേരിക്ക.
◾https://dailynewslive.in/ ഗര്‍ഭിണികള്‍ പാരസീറ്റമോള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം ലോകാരോഗ്യസംഘടന തള്ളി. ഗര്‍ഭിണിയായ സ്ത്രീകള്‍ പാരസീറ്റമോള്‍ കഴിക്കുന്നതും ഓട്ടിസവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും ഈ വിഷയത്തില്‍ ട്രംപിന്റെ വാദം അംഗീകരിക്കാനാകുന്ന തെളിവുകളോ പഠനങ്ങളോ നിലവില്‍ ലഭ്യമല്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് വ്യക്തമാക്കി. പാരസീറ്റമോള്‍ പ്രധാനഘടകമായ ടൈലനോള്‍ എന്ന വേദനാസംഹാരി ഓട്ടിസത്തിലേക്ക് നയിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പ്രതികരണം.
◾https://dailynewslive.in/ റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങള്‍ മുഴുവനും തിരിച്ചുപിടിക്കാന്‍ യുക്രെയ്നു സാധിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിച്ചത്. ക്രൈമിയ ഉള്‍പ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്ന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. റഷ്യ വെറും ‘കടലാസു പുലി’യാണെന്നും യഥാര്‍ഥ സൈനിക ശക്തിക്ക് ഒരാഴ്ച കൊണ്ടു വിജയിക്കാന്‍ കഴിയുന്ന ഒരു യുദ്ധത്തിലാണ് ലക്ഷ്യബോധമില്ലാതെ അവര്‍ മൂന്നരവര്‍ഷമായി പോരാടിക്കൊണ്ടിരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.
◾https://dailynewslive.in/ പലസ്തീനു രാഷ്ട്രപദവി നല്‍കുന്നതു ഹമാസിന്റെ ഭീകരതയ്ക്കുള്ള സമ്മാനമായിരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ സഖ്യകക്ഷികളായ ബ്രിട്ടണും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ പലസ്തീന്‍ രാഷട്രത്തെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പരാമര്‍ശം. യുഎന്‍ പൊതുസഭയില്‍ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
◾https://dailynewslive.in/ ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ നിര്‍ണ്ണായക മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ രണ്ട് ഓവര്‍ ബാക്കി നില്‍ക്കേ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.
◾https://dailynewslive.in/ യു.പി.ഐ ഇടപാടുകള്‍ നിശ്ചിത മാസത്തവണകളായി തിരിച്ചടക്കാനുള്ള സംവിധാനം വരുന്നു. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഇതിന്റെ ഒരുക്കങ്ങളിലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ്പിലൂടെയാണ് ഭൂരിഭാഗം പണമിടപാടുകളും നടക്കുന്നത്. ഇതിന് പകരം ക്രെഡിറ്റ് കാര്‍ഡ് മാതൃകയില്‍ യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ച് ഇടപാട് പൂര്‍ത്തിയാക്കാം. അക്കൗണ്ടില്‍ പണമില്ലെങ്കിലും ഷോപ്പിംഗ് നടക്കുമെന്ന് അര്‍ത്ഥം. ഈ തുക മാസത്തവണകളായി തിരിച്ചടച്ചാല്‍ മതിയാകും. ഫിന്‍ടെക് സ്ഥാപനങ്ങളുമായി എന്‍.പി.സി.ഐ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ റുപേ ക്രെഡിറ്റ് കാര്‍ഡ്, ക്രെഡിറ്റ് ലൈന്‍ എന്നീ വായ്പാ സേവനങ്ങള്‍ യു.പി.ഐ ആപ്പുകളിലൂടെ ലഭിക്കുന്നുണ്ട്. ഇതിന് പുറമെയാണ് മറ്റൊരു വായ്പാ രീതി കൂടി അവതരിപ്പിക്കാന്‍ എന്‍.പി.സി.ഐ നീക്കം. ഇതിലൂടെ യു.പി.ഐ സേവന ദാതാക്കള്‍ക്ക് വരുമാന വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ ക്രെഡിറ്റ്, ഡെബിറ്റ്, ഇ.എം.ഐ എന്നീ ഓപ്ഷനുകള്‍ നിലവിലുണ്ട്. ഇതേ മാതൃകയില്‍ യു.പി.ഐ ആപ്പുകളിലും കൊണ്ടുവരാനാണ് നീക്കം. ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഷോപ്പിംഗ് നടത്തുമ്പോള്‍ മാസത്തവണയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇതിലൂടെ കഴിയും.
◾https://dailynewslive.in/ കേരള – തമിഴ്നാട് അതിര്‍ത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയറ്ററുകള്‍ കീഴടക്കാന്‍ എത്തുകയാണ് സ്പോര്‍ട്സ് ആക്ഷന്‍ ജോണറില്‍ എത്തുന്ന ‘ബള്‍ട്ടി’. ആക്ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘര്‍ഷവും പ്രതികാരവുമൊക്കെ ചേര്‍ത്തുവെച്ച ചിത്രമായിരിക്കും ഷെയിന്‍ നിഗത്തിന്റെ 25-ാം സിനിമയായി എത്തുന്ന ‘ബള്‍ട്ടി’ എന്ന് സൂചന നല്‍കിയിരിക്കുകയാണ് രണ്ട് മിനിറ്റ് 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍. സെപ്റ്റംബര്‍ 26നാണ് ‘ബള്‍ട്ടി’യുടെ വേള്‍ഡ് വൈഡ് റിലീസ്. ‘ബള്‍ട്ടി’യുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍, തമിഴ് താരങ്ങളായ ശന്തനു ഭാഗ്യരാജ്, സെല്‍വരാഘവന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പ്രീതി അസ്രാനി എന്നിവരും ചിത്രത്തിലുണ്ട്. ‘ബള്‍ട്ടി’യിലൂടെ തമിഴ് സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
◾https://dailynewslive.in/ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘മാ വന്ദേ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. സ്പെഷ്യല്‍ പോസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ വീര്‍ റെഡ്ഡി എം ആണ് പാന്‍ ഇന്ത്യന്‍ ചിത്രമായ ‘മാ വന്ദേ’ നിര്‍മിക്കുന്നത്. ക്രാന്തി കുമാര്‍ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദിയുമായുള്ള ആഴത്തിലുള്ള ബന്ധവും ചിത്രത്തില്‍ പ്രതിപാദിക്കും. അന്താരാഷ്ട്ര നിലവാരത്തില്‍ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ധ്യം എന്നിവ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നത്. പാന്‍ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിര്‍മിക്കുന്നുണ്ട്.
◾https://dailynewslive.in/ പുതിയ ഇലക്ട്രിക് മോട്ടര്‍സൈക്കിള്‍ അവതരിപ്പിച്ച് അള്‍ട്രാവയലറ്റ്. ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലെ ആദ്യ ക്രോസ് ഓവര്‍ ബൈക്ക് എന്ന പേരില്‍ എത്തുന്ന എക്സ് 47 ന്റെ ഷോറൂം വില 2.49 ലക്ഷം രൂപയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 1000 ബൈക്കുകള്‍ക്ക് മാത്രമായിരിക്കും ഈ വിലയെന്നും അതിന് ശേഷം 2.74 ലക്ഷം രൂപയായിരിക്കുമെന്നാണ് അള്‍ട്രാവയലറ്റ് അറിയിക്കുന്നത്. ബുക്കിങ് ആരംഭിച്ചെന്നും ഒക്ടോബര്‍ 25 മുതല്‍ വിതരണം ആരംഭിക്കും. നിലവില്‍ ഇന്ത്യന്‍ ഇരുചക്രവാഹനങ്ങളിലെ ഏറ്റവും വലിയ ബാറ്ററി പാക്കായ 10.7 കിലോവാട്ട് ബാറ്ററിയാണ് എക്സ്47ല്‍. ഒറ്റ ചാര്‍ജില്‍ 323 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കും ഈ ബൈക്ക്. 40 എച്ച്പി കരുത്തും 610 എന്‍എം ടോര്‍ക്കും നല്‍കുന്ന മോട്ടറാണ് വാഹനത്തില്‍. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 2.7 സെക്കന്‍ഡും 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.1 സെക്കന്‍ഡും മാത്രം മതി. ഉയര്‍ന്ന വേഗം 145 കിലോമീറ്റര്‍. അള്‍ട്രവയലറ്റിന്റെ ആദ്യ വാഹനം എഫ്77ന്റെ പ്ലാറ്റ്ഫോമില്‍ തന്നെയാണ് രണ്ടാം മോഡലായ എക്സ്47ഉം എത്തുന്നത്.
◾https://dailynewslive.in/ വര്‍ത്തമാനകേരള സാഹചര്യത്തില്‍ നിന്നും പശ്ചിമബംഗാളി ലേക്ക് ഊളിയിടുന്ന കഥാപശ്ചാത്തലത്തിലാണ് ‘അപരസമുദ്ര’ ജീവന്‍ വയ്ക്കുന്നത്. പണിയിടങ്ങളില്‍ വന്നുനിറയുന്ന, അന്നന്ന ത്തെ അധ്വാനം കൊണ്ടുമാത്രം ജീവിക്കുന്ന, കുടിയേറ്റത്തൊഴിലാളികള്‍ മലയാളികള്‍ക്ക് ബംഗാളികളാണ്. എന്നാല്‍ ഈ ബംഗാള്‍ സ്വത്വനിര്‍മ്മിതിയിലൂടെ മലയാളികള്‍ സൃഷ്ടിച്ചെടുക്കുന്ന അപരത്വത്തെ ഈ നോവല്‍ അന്വേഷണവിധേയമാക്കുന്നു. സിംഗൂര്‍, നന്ദിഗ്രാം തുടങ്ങി ഏതാനും ദശാബ്ദങ്ങള്‍ക്കുമുമ്പ് ബംഗാളില്‍ അരങ്ങേറിയ സംഭവങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിതനാളില്‍ സൃഷ്ടിച്ച ഉലച്ചിലുകളും പിഴുതെടുക്കലുകളും ബംഗാള്‍ ഭൂമികയില്‍ നിന്നുകൊണ്ട് വിശകലനം ചെയ്യുകയാണ് ഈ നോവല്‍. ‘അപരസമുദ്ര’. മിഥുന്‍ കൃഷ്ണ. ചിന്ത പബ്ളിക്കേഷന്‍സ്. വില 260 രൂപ.
◾https://dailynewslive.in/ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആരോഗ്യമുള്ള യുവാക്കളിലാണ് ഹൃദയാഘാതം ഉണ്ടാകുന്നതാണ് ആശങ്കയുര്‍ത്തുന്നത്. ഇതിന് പിന്നില്‍ നിസാരമെന്ന് തോന്നിപ്പിക്കുന്ന രണ്ട് പ്രധാന കാരണങ്ങളാണ് ഉള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. തൊഴിലിലെ മാനസിക സമ്മര്‍ദം, ഷിഫ്റ്റ് സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ യുവാക്കളിലെ ഭക്ഷണ രീതികളെ തന്നെ മാറ്റി മറിച്ചു. തിരക്കിനിടെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ഇതില്‍ ഒരു പ്രധാന ഘടകമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നാമെങ്കിലും ഈ ദുശ്ശീലം ഹൃദയാരോഗ്യത്തെ ഗണ്യമായി ബാധിക്കാം. ബ്രേക്ക്ഫാസ്റ്റ് സ്ഥിരമായ ഒഴിവാക്കുന്നത് ഹോര്‍മോണുകളുടെ സന്തുലനം നഷ്ടമാക്കുകയും രക്തക്കുഴലുകളില്‍ പ്ലേക്കുകള്‍ അടിഞ്ഞുകൂടാനും കാരണമാകുന്നു. മാത്രമല്ല, ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോള്‍ ശരീരം ദീര്‍ഘനേരം ഉപവസിക്കുകയും ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസാളിന്റെ ഉല്‍പാദനം കൂട്ടാനും ഹൃദയാഘാത സാധ്യത ഏതാണ്ട് 27 മുതല്‍ 35 ശതമാനം വരെ കൂടാനും കാരണമാകുന്നു. രാത്രി വൈകി ഭക്ഷണം കഴിച്ച ശേഷം നേരെ കിടക്കുന്നത് മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാനും ഇത് ശരീരവീക്കം വര്‍ധിക്കാനും കാരണമാകും. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ നേരത്തെയെങ്കിലും അത്താഴം കഴിച്ചിരിക്കണം.
*ശുഭദിനം*
*കവിത കണ്ണന്‍*
വളരെ പുരാതന കാലത്ത് റോമില്‍ നടപ്പിലിരുന്ന അതിക്രൂരമായ ഒരു ശിക്ഷാരീതി ഉണ്ടായിരുന്നു. കുറ്റവാളിയായ മനുഷ്യനെ ഒരു മൃതശരീരത്തോട് ചേര്‍ത്തുവെച്ച് കെട്ടുക. കൈകാലുകള്‍ മൃതശരീരത്തിന്റെ കൈകാലുകളോടും മുഖം മൃതശരീരത്തിന്റെ മുഖത്തോടും. അങ്ങനെ എല്ലാ അവയവങ്ങളും ആ മൃതശരീരത്തിന്റെ അവയവങ്ങളോടു ചേര്‍ന്നിരിക്കത്തക്ക വിധം കെട്ടി വെക്കുക. നിമിഷങ്ങള്‍ കഴിയും തോറും മൃതശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് അഴുകുവാന്‍ തുടങ്ങുന്നു, മൃതശരീരത്തിന്റെ ദുര്‍ഗന്ധം ഈ വ്യക്തിയുടെ മൂക്കിലേക്ക് പ്രവേശിക്കുന്നു. ക്രമേണ അതില്‍ പുഴുക്കള്‍ വ്യാപിക്കുന്നു. ഈ പുഴുക്കള്‍ ജീവനുള്ള വ്യക്തിയുടെ ശരീരത്തിലും പ്രവേശിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അയാള്‍ മൃതശരീരം പോലെ ആയിത്തീരുന്നു. ക്രമേണ ഈ കുറ്റവാളിയും പഴുത്ത് പുഴുത്ത് മരണത്തിലേക്ക് വഴുതി വീഴുന്നു. ഇത് റോമിലെ കഥ മാത്രമല്ല, നമ്മിലെ അനേകരുടെയും ജീവചരിത്രം കൂടെയാണ്. നമ്മുടെ ജീവിതത്തിലെ ദുശ്ശീലങ്ങള്‍, നമ്മുടെ ജീവിതത്തോട് ചേര്‍ത്തുവെച്ചു കെട്ടിയ ഒരു മൃതശരീരം എന്നപോലെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. ക്രമേണ ഈ ദുശ്ശീലങ്ങള്‍ നാം ഇച്ഛിക്കാത്ത ഒരു നികൃഷ്ട ജീവി എന്നതുപോലെ നമ്മുടെ ജീവിതത്തില്‍ ആധിപത്യം പുലര്‍ത്തുന്നു. ഇതു കാരണം ജീവിതം പഴുത്ത്, പുഴുത്ത്, ദുര്‍ഗന്ധം വമിക്കുകയും നിത്യ നാശത്തിലേക്ക് അവ നമ്മെ എത്തിക്കുകയും ചെയ്യുന്നു. ഏതൊരു ദുശ്ശീലവും പ്രാരംഭ കാലത്ത് ഒരു വൃക്ഷത്തൈ പിഴുതു കളയുന്നതു പോലെ അവയെ ജീവിതത്തില്‍ നിന്നും പിഴുത് കളയുവാന്‍ നിഷ്പ്രയാസം കഴിയുന്നതാണ്. എന്നാല്‍ അവയില്‍ ഉല്ലാസം കണ്ടെത്തി തുടര്‍ന്നു കൊണ്ടിരുന്നാല്‍ അതൊരു വൃക്ഷമായി വളരുകയും പിഴുത് കളയുവാന്‍ കഴിയാത്ത വിധം ആകമാന ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവയെ വിട്ടുമാറണമെന്ന് കരുതിയാലും കഴിയാത്ത ഒരു അവസ്ഥയിലേക്ക് നാം നീങ്ങുന്നു. തത്ഫലമായി ശാരീരികമായി ജീവിച്ചിരിക്കുമ്പോള്‍ തന്നെ, നാം ഒരു മൃതശരീരത്തിന് സമാനമായി ഭവിക്കുന്നു. ശീലങ്ങളാണ് ഒരാളുടെ ഭാവി നിര്‍ണയിക്കുന്നത്. പുതു തലമുറയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച എ പി ജെ അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ ഇങ്ങനെ: ‘നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല. എന്നാല്‍, നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റിമറിക്കാന്‍ സാധിക്കും.’ തുടര്‍ച്ചയായി ചെയ്യുമ്പോഴോണ് ഒരു പ്രവൃത്തി ശീലമായി മാറുന്നത്. നിരന്തര പ്രവര്‍ത്തനങ്ങള്‍ ഉപബോധ മനസ്സിനെ സ്വാധീനിക്കുന്നു. ഉപബോധ മനസ്സിനെ ഉണര്‍ത്തിയെടുത്താല്‍ അത്ഭുതങ്ങള്‍ പലതും സൃഷ്ടിക്കാന്‍ സാധിക്കുമത്രേ. മാറ്റങ്ങള്‍ ആരംഭിക്കേണ്ടത് സ്വന്തത്തില്‍ നിന്നാണ്. വ്യക്തികളുടെ മാറ്റങ്ങളാണ് സാമൂഹിക പരിവര്‍ത്തനമായി മാറുന്നത്. ഉള്‍പ്രേരണയാലുണ്ടാകുന്ന മാറ്റങ്ങളേ ശാശ്വതമാകുകയുള്ളൂ. – ശുഭദിനം.