◾https://dailynewslive.in/ പിണറായി സര്‍ക്കാരിനെ വിശ്വാസമാണെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സര്‍ക്കാരിന് വേണമെങ്കില്‍ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്നും എന്നാല്‍ അവര്‍ അത് ചെയ്തില്ലല്ലോയെന്നും എന്നും അദ്ദേഹം ചോദിച്ചു. അതേസമയം കോണ്‍ഗ്രസിന്റേത് കള്ളക്കളിയാണെന്നും വിശ്വാസപ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ലെന്നും ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കുന്നില്ലെന്നും ബിജെപിയാകട്ടെ വിശ്വാസികള്‍ക്കായി ഒന്നും ചെയ്തില്ലെന്നും നിയമം കൊണ്ട് വരുമെന്ന ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പങ്കെടുത്തതില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല. എന്‍എസ്എസ് ഇടതിനോടടുക്കുന്നോയെന്ന ചോദ്യത്തിന് അതങ്ങനെ കാണേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വാസപരമായ കാര്യങ്ങളില്‍ എന്‍എസ്എസിന് അവരുടേതായ നിലപാടുണ്ടെന്നും അതങ്ങനെ മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പിണറായി സര്‍ക്കാരില്‍ എന്‍എസ്എസിന് വിശ്വാസമാണെന്നും വിശ്വാസ പ്രശ്നത്തിലെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നുമുള്ള ജി സുകുമാരന്‍ നായരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മന്ത്രി വിഎന്‍ വാസവന്‍. ആഗോള അയ്യപ്പ സംഗമത്തിന് സുകുമാരന്‍ നായര്‍ നേരത്തെ തന്നെ പിന്തുണ അറിയിച്ചിരുന്നുവെന്നും അയ്യപ്പ സംഗമത്തിലേക്ക് അദ്ദേഹം പ്രതിനിധിയെയും അയച്ചതാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.
◾https://dailynewslive.in/ എന്‍എസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് കാര്യങ്ങളില്‍ പിന്തുന്ന നല്‍കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തന്റെ നിലപാടിനോട് ഒപ്പം എന്‍എസ്എസ് എത്തിയോ എന്നറിയില്ലെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും സ്ത്രീപ്രവേശനം പാടില്ലെന്നും എന്‍എസ്എസ് പറയുന്നുവെന്നും ഞങ്ങളും അത് തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്‍എസ്എസ് നിലപാട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനു ഗുണം ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ അര്‍ബന്‍ ബാങ്കിലെ 63 ലക്ഷം രൂപയുടെ ബാധ്യത കോണ്‍ഗ്രസ് അടച്ച് തീര്‍ത്തു. ഏറ്റെടുത്ത കടം അടച്ചു തീര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് വയനാട്ടില്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ 20 ലക്ഷം രൂപ പണമായി കുടുംബത്തിന് നേരിട്ട് കോണ്‍ഗ്രസ് നല്‍കിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 10 ലക്ഷം രൂപ നല്‍കി ബാധ്യതയും തീര്‍ത്തിരുന്നു.
◾
◾https://dailynewslive.in/ ഓപ്പറേഷന്‍ നുംഖോര്‍ വഴി കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകള്‍ ഉടമകള്‍ തന്നെ സൂക്ഷിക്കണം. കാറുകള്‍ സേഫ് കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ നോട്ടീസ് നല്‍കും. എന്നാല്‍ നിയമ നടപടികള്‍ അവസാനിക്കും വരെ അവ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഉടമകളെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തും. നിയമ വിരുദ്ധമായല്ല എത്തിച്ചത് എന്ന് തെളിയിക്കേണ്ടത് ഉടമകളുടെ ബാധ്യതയാണ്.
◾https://dailynewslive.in/ നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ ഊര്‍ജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെ വാഹന ഉടമകള്‍ക്ക് ഉടന്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കും. വീട്ടില്‍ നിന്ന് രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തതില്‍ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അര്‍ദ്ധ രാത്രി മുഴുവന്‍ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതല്‍ കാറുകള്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും വിവരമുണ്ട്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കസ്റ്റംസിന്റെ മൊഴിയെടുപ്പ് രാത്രി തന്നെ പൂര്‍ത്തിയായതായും താന്‍ സമര്‍പ്പിച്ച രേഖകളെല്ലാം പരിശോധിച്ചുവെന്നും നടന്‍ അമിത് ചക്കാലയ്ക്കല്‍. തന്റെ പക്കല്‍ നിന്ന് 6 വണ്ടികള്‍ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാര്‍ മാത്രം ആണ് തന്റെ ഉടമസ്ഥതയില്‍ ഉള്ളതെന്നും അമിത് പറയുന്നു. വണ്ടി പത്തു ദിവസത്തിനുള്ളില്‍ വിട്ടു നല്‍കും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് ചക്കാലയ്ക്കല്‍ പറയുന്നു.
◾https://dailynewslive.in/ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി ഇടുക്കിയിലും പരിശോധന. ഇടുക്കിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ കാര്‍ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശില്‍പ്പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂയിസറാണ് പിടിച്ചെടുത്തത്.മലപ്പുറം തിരൂര്‍ സ്വദേശികളില്‍ നിന്നാണ് ഇവര്‍ വാഹനം വാങ്ങിയത്. മെക്കാനിക്ക് പണികള്‍ക്കായാണ് അടിമാലിയില്‍ കാര്‍ എത്തിച്ചത്. ഇതിനിടെയാണ് കസ്റ്റംസ് കാര്‍ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്.
◾https://dailynewslive.in/ നിയമസഭാ മാര്‍ച്ച് കൊണ്ട് പരിഹാരമായില്ലെങ്കില്‍ നവംബര്‍ 1 മുതല്‍ താലൂക്ക് കേന്ദ്രങ്ങളില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്ന് ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ വ്യക്തമാക്കി. നിയമസഭാ മാര്‍ച്ച് ഒക്ടോബര്‍ 7 ന് നടത്താനിരിക്കെയാണ് പുതിയ പ്രഖ്യാപനം. റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടി.
◾https://dailynewslive.in/ നീണ്ട ഇടവേളക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് എത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ വീട്ടിലാണ് രാഹുല്‍ രാവിലെ എത്തിയത്. സേവിയറിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആദ്യമായാണ് പാലക്കാട് എത്തുന്നത്. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
◾https://dailynewslive.in/ കെ ജെ ഷൈനിനെതിരായ സൈബര്‍ അധിക്ഷേപക്കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ അന്വേഷണ സംഘം. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഒന്നും രണ്ടും പ്രതികളായ സി.കെ. ഗോപാലകൃഷ്ണനും കെ. എം. ഷാജഹാനും നോട്ടീസ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല. ഗോപാലകൃഷ്ണന് പിന്നാലെ ഷാജഹാനും മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
◾https://dailynewslive.in/ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച കേസില്‍ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ പേരില്‍ 2000 വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്നാണ് കേസ്.
◾https://dailynewslive.in/ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് എസ്പിയായിരുന്ന ശശിധരനെ വീണ്ടും അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. വിജിലന്‍സ് എസ്പിയായിരുന്ന ശശിധരനെ പൊലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
◾https://dailynewslive.in/ കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്‍കിയായി മന്ത്രി പി. രാജീവ്. എച്ച്. എം.ടി യുടെ കൈവശമുള്ള 27 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാനാണ് തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാര്‍ഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം.
◾https://dailynewslive.in/ മുന്‍ മന്ത്രിയും കെപിസിസി മുന്‍ പ്രസിഡന്റുമായ സി വി പത്മരാജന്റെ മരണാനന്തര ചടങ്ങില്‍ പൂര്‍ണ ഔദ്യോഗ്യക ബഹുമതി നല്‍കാത്തതില്‍ വിവാദം. ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ മരണാനന്തര ചടങ്ങില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയെങ്കിലും ആചാരവെടി നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനാലാണ് ആചാരവെടി നല്‍കാത്തത് എന്നായിരുന്നു പൊതുഭരണ വകുപ്പിന്റെ മറുപടി. എന്നാല്‍ സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എയും വിവേചനത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിന്ദു കൃഷ്ണയും പ്രതികരിച്ചു.
◾https://dailynewslive.in/ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യത. ഇന്ന് വൈകുന്നേരം 5.30 വരെ കേരള തീരത്ത് 0.4 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ള കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം.
◾https://dailynewslive.in/ കാട്ടാക്കട അതിവേഗ പോക്സോ കോടതിയിലെ രേഖകള്‍ തീയിട്ട് നശിപ്പിച്ച കേസിലെ പ്രതിയും കോടതി ജീവനക്കാരനുമായ പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി. കാട്ടാക്കട പോക്സോ കോടതിയിലെ സീനിയര്‍ ക്ലാര്‍ക്കും നെടുമങ്ങാട് പനവൂര്‍ സ്വദേശിയുമായ ശ്രീലാലിന്റെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം എട്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
◾https://dailynewslive.in/ കലാ, സാഹിത്യ രംഗത്തെ മികവിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കലൈമാമണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ ജെ യേശുദാസിനാണ് എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സിനിമ, സംഗീതം, നാടകം, നൃത്തം, ഗ്രാമീണകലകള്‍, സംഗീതനാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകെ 90 പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.
◾https://dailynewslive.in/ ശൈശവ വിവാഹ കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. തമിഴ്നാട് പാലക്കോട് വനിതാ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വീരമ്മാളിനെയാണ് വിജിലന്‍സ് പിടി കൂടിയത്. കരിമംഗലം തുമ്പലഹള്ളി സ്വദേശി മങ്കമ്മാളിന്റെ പരാതിയിലാണ് വിജിലന്‍സ് വീരമ്മാളിനെ അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയില്‍ നഗരം വെള്ളത്തിനടിയിലായി 24 മണിക്കൂറിനു ശേഷവും ജനജീവിതം ദുഷ്‌കരമായി തുടരുന്നു. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍പ്പെട്ട് 10 പേര്‍ മരിച്ചതായാണ് വിവരം. അതേ സമയം മഴ ഇനിയും തുടരാനാണ് സാധ്യതയെന്നാണ് പ്രവചനം.
◾https://dailynewslive.in/ ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിയെ ദക്ഷിണ കന്നട ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. റായിച്ചൂരിലേക്കാണ് തിമരോടിയെ നാട് കടത്തുക. അഞ്ച് കേസുകളില്‍ പ്രതിയായ സാഹചര്യത്തിലാണ് നീക്കം. എന്നാല്‍ നാടുകടത്തലിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് തിമരോടി.
◾https://dailynewslive.in/ വിദ്യാര്‍ത്ഥിനികള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ദില്ലിയില്‍ ആശ്രമം ഡയറക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെയാണ് കേസ്. ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാര്‍ത്ഥികളായ 17 പെണ്‍കുട്ടികള്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ മൊഴി നല്‍കി. വിദ്യാര്‍ഥികളോട് മോശം ഭാഷ ഉപയോഗിക്കുകയും ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുകയും ചെയ്തെന്നാണ് പരാതി. ആരോപണങ്ങള്‍ക്കുപിന്നാലെ സ്വാമിയെ സ്ഥാപനത്തില്‍നിന്നു പുറത്താക്കി.
◾https://dailynewslive.in/ നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നടന്ന വിദേശ ആക്രമണങ്ങളും കൊളോണിയല്‍ ഭരണവും, വിഭവങ്ങളെയും ജനങ്ങളെയും ചൂഷണം ചെയ്യുന്നതിന് മാത്രമല്ല, ഹിന്ദു ജനസംഖ്യയില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1100 കളില്‍ ഏകദേശം 60 കോടിയായിരുന്ന ഹിന്ദു ജനസംഖ്യ 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ഏകദേശം 30 കോടിയായി കുറഞ്ഞുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
◾https://dailynewslive.in/ ഇന്ത്യക്കെതിരെ പാകിസ്ഥാനില്‍ പ്രസ് മീറ്റ് നടത്തിയ ഖാലിസ്ഥാന്‍ സംഘടന സിഖ് ഫോര്‍ ജസ്റ്റിസിനും ഗുര്‍പത്വന്ത് സിംഗ് പന്നൂവിനെതിരെയും കേസ്. എന്‍ഐഎ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചാബിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രസ് മീറ്റ്.
◾https://dailynewslive.in/ ന്യൂയോര്‍ക്ക് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ കുടുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി എല്ലാ റോഡുകളും അടച്ചതോടെയാണ് ഇമ്മാനുവല്‍ മാക്രോണ്‍ ന്യൂയോര്‍ക്കിലെ തെരുവില്‍ കുടുങ്ങിയത്. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിലെ പ്രസംഗത്തിനുശേഷം എംബസിയിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ന്യൂയോര്‍ക്ക് പൊലീസ് മാക്രോണിനെ തടഞ്ഞത്.
◾https://dailynewslive.in/ അമേരിക്ക എച്ച്-1ബി വിസ നിയമങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ജര്‍മ്മനി. അമേരിക്കയ്ക്ക് പകരം സുസ്ഥിരമായ ഒരു ബദലായി യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയെ തിരഞ്ഞെടുക്കാന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍ ക്ഷണിച്ചു. ജര്‍മ്മനിയിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന ശമ്പളത്തെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിസ അനുവദിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കാനാണ് നിര്‍ദേശം. നിലവില്‍ എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. പകരം, കൂടുതല്‍ യോഗ്യതയും ശമ്പളവും വൈദഗ്ധ്യവും ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്ന വെയ്റ്റഡ് സെലക്ഷന്‍ രീതി നടപ്പിലാക്കാനാണ് ആലോചന.
◾https://dailynewslive.in/ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്ഥാന് ചുട്ടമറുപടി നല്‍കി ഇന്ത്യ. ഇന്ത്യന്‍ പ്രതിനിധി ക്ഷിതിജ് ത്യാഗി പാകിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന പാകിസ്ഥാന്‍, ഇന്ത്യക്കെതിരെ മനുഷ്യാവകാശ കൗണ്‍സില്‍ വേദി ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവനയോട് മൗനം പാലിച്ച് വിദേശകാര്യമന്ത്രാലയം. യുഎന്നില്‍ ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച വിമര്‍ശനത്തില്‍ വലിയ കാര്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. എസ് ജയശങ്കര്‍ യുഎന്നില്‍ നടത്തുന്ന പ്രസംഗത്തില്‍ യുക്രെയിന്‍ യുദ്ധം ഇന്ത്യ നടത്തുന്നതാണെന്ന വിമര്‍ശനത്തിന് മറുപടി നല്കിയേക്കും. ഇതിനിടെ ഡോണള്‍ഡ് ട്രംപിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇടയില്‍ കുടിക്കാഴ്ചയ്ക്കുള്ള സാധ്യത ഏറുന്നതായാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാന്‍ അമേരിക്ക ശ്രമിച്ചാല്‍ മറ്റൊരു യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തുമെന്ന് താലിബാന്‍. ബഗ്രാം തിരിച്ചുപിടിക്കാനുള്ള യുഎസ് ശ്രമങ്ങളുമായി സഹകരിച്ചാല്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്നും താലിബാന്‍ നേതാക്കള്‍ പ്രതികരിച്ചു. കാണ്ഡഹാറില്‍ ചേര്‍ന്ന താലിബാന്റെ ഉന്നതതല നേതൃ യോഗത്തിലാണ് മുന്നറിയിപ്പ്.
◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 80-ാമത് ഉന്നതതല സമ്മേളനം നടക്കുന്നതിനിടെയാണ് ഇരുവരും നേരില്‍ക്കണ്ടത്. ഉച്ചകോടി അവസാനിച്ചതിന് ശേഷം ട്രംപുമായി അനൗപചാരിക സംഭാഷണത്തില്‍ ഏര്‍പ്പെട്ടു എന്ന തലക്കെട്ടില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ പ്രവേശനം ഉറപ്പിക്കാം. ഇന്ന് രാത്രി എട്ടുമണിക്ക് ദുബായിലാണ് മത്സരം.
◾https://dailynewslive.in/ പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി അപേക്ഷ സമര്‍പ്പിച്ചു. റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 12,000 കോടി രൂപയുടെ ഐ.പി.ഒയ്ക്കാണ് ഫോണ്‍പേ തയാറെടുക്കുന്നത്. ഈ വര്‍ഷം നടക്കുന്ന വലിയ ഐപിഒകളിലൊന്നാകുമിത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കും. മൂന്നു നിക്ഷേപകരും ചേര്‍ന്ന് 10 ശതമാനത്തോളം ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് വിവരം. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ എന്നിവരാകും ഓഹരി വില്പനയിലെ ഉപദേശക സ്ഥാപനങ്ങള്‍. വാള്‍മാര്‍ട്ടാണ് ഫോണ്‍പേയില്‍ ഏറ്റവും കൂടുതല്‍ ഓഹരിപങ്കാളിത്തമുള്ളവര്‍. ഫോണ്‍പേ 2024-25 സാമ്പത്തികവര്‍ഷം നഷ്ടം നേരിയതോതില്‍ കുറച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 1,996 കോടി രൂപയില്‍ നിന്ന് നഷ്ടം 1,720 കോടി രൂപയിലേക്ക് നഷ്ടം താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വരുമാനം 40 ശതമാനം ഉയര്‍ന്ന് 7,115 കോടി രൂപയായി. 5,064 കോടി രൂപയില്‍ നിന്നാണ് വരുമാന വര്‍ധന.
◾https://dailynewslive.in/ വിന്‍ഡോസ് 10നുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നു. നിലവിലെ പ്രഖ്യാപനമനുസരിച്ച് 2025 ഒക്ടോബര്‍ 14നാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ ഔദ്യോഗികമായി അവസാനിപ്പിക്കുക. പിന്തുണ അവസാനിപ്പിക്കുക എന്നാല്‍ 14ന് ശേഷവും വിന്‍ഡോസ് 10 പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കും, എന്നാല്‍ മൈക്രോസോഫ്റ്റ് ഇനി ഇനിപ്പറയുന്നവ നല്‍കില്ല, ഇതോടെ വിന്‍ഡോസിന്റെ ഈ പതിപ്പിനുള്ള സാങ്കേതിക സഹായം, പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍, നിര്‍ണായക സുരക്ഷാ അപ്‌ഡേറ്റുകള്‍ എന്നിവ അവസാനിക്കും. സുരക്ഷാ അപ്ഡേറ്റുകള്‍ അവസാനിക്കുന്നതോടെ പുതിയ സൈബര്‍ ഭീഷണികളെ പ്രതിരോധിക്കാനുള്ള കംപ്യൂട്ടറിന്റെ ശേഷി കുറക്കും. ഇതുകൊണ്ടുതന്നെ കംപ്യൂട്ടറുകള്‍ സുരക്ഷിതവും പ്രവര്‍ത്തനക്ഷമവുമാണെന്ന് ഉറപ്പുവരുത്താന്‍ ഉപഭോക്താക്കള്‍ നിലവിലുള്ള പിസിയില്‍ വിന്‍ഡോസ് 11 ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ച്ചയായ സോഫ്‌റ്റ്വെയര്‍, സുരക്ഷാ അപ്‌ഡേറ്റുകള്‍ ഇല്ലാതെ തന്നെ വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന ഒരു പി.സി ഉപയോഗിക്കുന്നത് തുടരാമെങ്കിലും, ഇത് കംപ്യൂട്ടറുകളില്‍ വൈറസുകള്‍ക്കും മാല്‍വെയറുകള്‍ക്കും കടന്നുകയറുന്നത് എളുപ്പമാക്കുമെന്നും മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു.
◾https://dailynewslive.in/ ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വള’. ഇപ്പോഴിതാ ചിത്രത്തിന്റെ ജൂക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 10 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യുട്യൂബ് ചാനലിലൂടെയാണ് ജൂക്ബോക്സ് എത്തിയിരിക്കുന്നത്. സ്വര്‍ണ്ണത്തേക്കാള്‍, വജ്രത്തേക്കാള്‍ വിലപിടിപ്പുള്ള ഒരു വളയെ ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത്. രാഷ്ട്രീയക്കാരനായി ധ്യാനും, പൊലീസുകാരനായി ലുക്മാനും മത്സരിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. രവീണ രവി ധ്യാനിന്റെ ഭാര്യയായും ശീതള്‍ ജോസഫ് ലുക്മാന്റെ ഭാര്യയായും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കിയിരിക്കുന്നു. വളരെയധികം അഭിനയപ്രാധാന്യം ഉള്ള വേഷങ്ങള്‍ ആണ് വിജയരാഘവനും ശാന്തികൃഷ്ണയും ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. അബു സലിം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങളുമുണ്ട്. സംഗീതസംവിധായകന്‍ ഗോവിന്ദ് വസന്ത ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നു.
◾https://dailynewslive.in/ വിപിന്‍ദാസിന്റെ സംവിധാനത്തില്‍ 60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. ‘സന്തോഷ് ട്രോഫി’ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. പ്രശസ്ത നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സൂപ്പര്‍സ്റ്റാര്‍ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയില്‍ വച്ച് നടന്ന ഓഡീഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനല്‍ ഒഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു. നിര്‍മ്മാണത്തില്‍ മാത്രമല്ല കെജിഎഫ്, കാന്താര, സലാര്‍ എന്നീ ചിത്രങ്ങളുടെ വിതരണത്തിലും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും കൈകോര്‍ത്ത് ഗംഭീര വിജയങ്ങള്‍ നേടിയിട്ടുണ്ട്. പുതിയ ചിത്രമായ കാന്താര ചാപ്റ്റര്‍ -1 ലൂടെയും ഇരുകമ്പനികളും വീണ്ടും കൈകോര്‍ക്കുന്നു. വിജയങ്ങള്‍ കുറിക്കുന്ന ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം ‘ സന്തോഷ് ട്രോഫി’ യുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
◾https://dailynewslive.in/ ഇന്ത്യന്‍ വിപണിയില്‍ വാഗണ്‍ ആറിന്റെ വില്‍പനയുടെ പെരുമ ഉടനെയൊന്നും തീരുന്ന ലക്ഷണമില്ല. ഏറ്റവും ഒടുവിലായി ഓഗസ്റ്റിലെ ഹാച്ച്ബാക്കുകളുടെ വില്‍പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ മാരുതി സുസുക്കി വാഗണ്‍ ആറാണ് ഒന്നാമതുള്ളത്. മാരുതി സുസുക്കിയുടെ തന്നെ ബലേനോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വാഗണ്‍ ആറിന്റെ നേട്ടം. 1999 ഡിസംബര്‍ 18നാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം വാഗണ്‍ ആര്‍ വില്‍പനയുടെ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. അതും അവസാനത്തെ മൂന്നു വര്‍ഷങ്ങളിലും (2022, 2023, 2024) തുടര്‍ച്ചയായി ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാര്‍ എന്ന നേട്ടവും സ്വന്തമാക്കിക്കൊണ്ട് നിലവില്‍ മൂന്നാം തലമുറ വാഗണ്‍ ആറാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ഇതുവരെ 31 ലക്ഷം വാഗണ്‍ ആറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റിട്ടുണ്ട്. ഓഗസ്റ്റില്‍ 14,552 യൂണിറ്റുകള്‍ വിറ്റാണ് വാഗണ്‍ ആര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബലേനോയുടെ 12,549 യൂണിറ്റുകളാണ് ഇന്ത്യയില്‍ ഓഗസ്റ്റില്‍ വിറ്റുപോയത്.
◾https://dailynewslive.in/ പല കാലത്തു ജീവിച്ച പ്രഗല്ഭ വ്യക്തികളെയും അവരുടെ സംഭാവന കളെയും അനാവരണം ചെയ്യുന്നതിനൊപ്പം അറിവിന്റെയും എഴുത്തുജീവിതത്തിന്റെയും വളര്‍ച്ചയ്ക്കിടയാക്കിയ പശ്ചാത്തലവും എക്കാലത്തും പ്രസക്തമായ മൂല്യാധിഷ്ഠിത കാര്യങ്ങളും ഭാഷയുടെ വര്‍ത്തമാനകാലസ്ഥിതിയെപ്പറ്റിയുള്ള വീണ്ടുവിചാരങ്ങളും സാഹിത്യനിരൂപണവും അടങ്ങുന്ന ഇരുപത്തിയെട്ടു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇവയില്‍ പലതിലും പലരുടെയും ജീവചരിത്രമുണ്ട്. ഗ്രന്ഥാവലോകനമുണ്ട്. വിമര്‍ശനമുണ്ട്, അനുസ്മരണമുണ്ട്, മൂല്യവിചാരമുണ്ട്, പ്രഗല്ഭരും പ്രശസ്തരുമായ വ്യക്തികളുടെ ശോഭായമാനമായ ചിത്രങ്ങളുണ്ട്, സ്വാനുഭവ വിവരണമുണ്ട്, ഭിന്നവ്യക്തിത്വങ്ങളുമായുള്ള ഗാഢസൗഹൃദത്തിന്റെ സൗരഭമുണ്ട്, ഭാഷാവിചാരമുണ്ട്. ‘അമൃതകിരണങ്ങള്‍’. ഡോ എഴുമറ്റൂര്‍ രാജരാജവര്‍മ്മ.
◾https://dailynewslive.in/ ചില ഭക്ഷണം അമിതമാകുന്നത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കാം. അതില്‍ പ്രധാനിയാണ് ഉപ്പ്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍, സ്നാക്സ് പോലുള്ളവയില്‍ അടങ്ങിയ അമിതമായ ഉപ്പിന്റെ അളവ് ശരീരത്തില്‍ എത്തുന്നത് പതിവാകുമ്പോള്‍, ഫ്ലൂയ്ഡ് റിറ്റന്‍ഷനിലേക്കും ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്കും നയിക്കും. ഇത് വൃക്കകളുടെ ആരോഗ്യം നശിപ്പിക്കാന്‍ ഇടയാക്കും. റെഡ് മീറ്റില്‍ യൂറിക് ആസിഡിന്റെ അളവു കൂടുതലായതിനാല്‍ ഇത് വൃക്കകളുടെ പണി ഇരട്ടിയാക്കും. കാലക്രമേണ വൃക്കകളില്‍ കല്ലു വരാനുള്ള സാധ്യത കൂടുതലാണ്. സോഡ, സോഫ്റ്റ് ഡ്രിങ്ക്സ് പോലുള്ള ശീതള പാനീയങ്ങള്‍ സ്ഥിരമായാല്‍ പഞ്ചസാരയും ഫോസ്ഫറസ് അഡിറ്റീവുകളും ധാരാളമായി ശരീരത്തിലെത്താന്‍ കാരണമാകും. ഇത് പൊണ്ണത്തടിക്കും ഇന്‍സുലിന്‍ റസിസ്റ്റന്‍സിനും കാരണമാകും. വൃക്കരോഗസാധ്യതയുള്ളവരില്‍ രോഗം വരാനും ഇത് കാരണമാകും. പാല്‍ ഉല്‍പ്പന്നങ്ങള്‍ അമിതമാകുന്നതും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതില്‍ അടങ്ങിയ ഫോസ്ഫറസും കാത്സ്യവും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്നതിലേക്ക് നയിക്കാം. വൃക്കരോഗം ഉള്ളവര്‍ അമിതമായി പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ അത് വൃക്കകളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. കാപ്പി, ചായ തുടങ്ങിയ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ വൃക്കകള്‍ക്ക് ക്രമേണ ആയാസമുണ്ടാക്കുകയും വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്യും. ഇവ അമിതമായാല്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനും ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കാനും കാരണമാകും. എണ്ണമയമുള്ള വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകളും സോഡിയവും അഡിറ്റീവുകളും അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമാകും. ഒപ്പം ഇത് വൃക്കകള്‍ക്ക് ആയാസമുണ്ടാക്കുകയും വൃക്കകളുടെ ആരോഗ്യം നശിപ്പിക്കുകയും ചെയ്യും.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 88.74, പൗണ്ട് – 119.67, യൂറോ – 104.62, സ്വിസ് ഫ്രാങ്ക് – 111.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.75, ബഹറിന്‍ ദിനാര്‍ – 235.36, കുവൈത്ത് ദിനാര്‍ -290.62, ഒമാനി റിയാല്‍ – 230.80, സൗദി റിയാല്‍ – 23.66, യു.എ.ഇ ദിര്‍ഹം – 24.18, ഖത്തര്‍ റിയാല്‍ – 24.37, കനേഡിയന്‍ ഡോളര്‍ – 64.05.
*പട്ടായ*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -58*
പട്ടായ കിഴക്കന്‍ തായ്ലന്‍ഡിലെ ഒരു നഗരമാണ് , ചോന്‍ബുരി പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരവും തായ്ലന്‍ഡിലെ എട്ടാമത്തെ വലിയ നഗരവുമാണ് .ഒരുകാലത്ത് ഒരു മത്സ്യബന്ധന നഗരമായിരുന്ന പട്ടായ, 2018 ല്‍, ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന 18-ാമത്തെ നഗരമായി. നഗരത്തിലെ നിരവധി ഹോസ്റ്റ് ബാറുകള്‍ , ഗോഗോ ബാറുകള്‍ , മസാജ് പാര്‍ലറുകള്‍ , സൗനകള്‍ , മണിക്കൂര്‍ ഹോട്ടലുകള്‍ എന്നിവ വിദേശ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും സേവനം നല്‍കുന്നു.ഈന്തപ്പനകള്‍ നിറഞ്ഞ ബീച്ചുകളാല്‍ ചുറ്റപ്പെട്ട ഈ കോസ്മോപൊളിറ്റന്‍ കേന്ദ്രം, റെസ്റ്റോറന്റുകള്‍, ബാറുകള്‍, നൈറ്റ്ക്ലബ്ബുകള്‍, തിയേറ്ററുകള്‍, ഗോള്‍ഫ് കോഴ്സുകള്‍, വാട്ടര്‍ പാര്‍ക്കുകള്‍, റിസോര്‍ട്ടുകള്‍, സ്പാകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു.നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നു. മറ്റ് തായ് നഗരങ്ങളിലെന്നപോലെ കാറുകളും മോട്ടോര്‍ ബൈക്ക് ടാക്‌സികളും സര്‍വ്വവ്യാപിയാണെങ്കിലും, ഈ തീരദേശ എന്‍ക്ലേവിനുള്ളിലെ സാധാരണ ഗതാഗത മാര്‍ഗ്ഗം ‘ബാഹ്ത് ബസ്’ ആണ്. നഗരത്തിലെ എല്ലാ പ്രധാന റോഡുകളിലൂടെയും വിനോദസഞ്ചാര മേഖലകളിലൂടെയും സഞ്ചരിക്കുന്ന ഈ പുനര്‍നിര്‍മ്മിച്ച പിക്കപ്പ് ട്രക്കുകള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലാണ് പട്ടായ ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവല്‍ നടക്കുന്നത്. ബീച്ച് റോഡിലെയും ബാലി ഹായ് പിയറിലേയും വിവിധ വേദികളിലേക്ക് വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ഈ ഫെസ്റ്റിവല്‍, തായ്, അന്താരാഷ്ട്ര കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നിരവധി സംഗീത ശൈലികള്‍ അവതരിപ്പിക്കുന്നു.2023 നവംബര്‍ 4 ന്, ഏറ്റവും ഉയര്‍ന്ന വികസന വിഭാഗത്തിനുള്ള സമഗ്രത, സുതാര്യത വിലയിരുത്തല്‍ അവാര്‍ഡ് പട്ടായയ്ക്ക് ലഭിച്ചു.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*