yt cover 34

https://dailynewslive.in/ ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിലേ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ വിവാഹം അനുവദിക്കുന്നുള്ളൂവെന്ന് ഹൈക്കോടതി. തുല്യനീതി സാധ്യമല്ലെങ്കില്‍ ഒന്നിലേറെ വിവാഹം പാടില്ലെന്ന സന്ദേശമാണ് ഖുര്‍ആന്‍ നല്‍കുന്നതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സമ്പത്തുണ്ടെങ്കിലും മുസ്ലിം സമൂഹത്തിലെ ഭൂരിഭാഗംപേര്‍ക്കും ഒരു ഭാര്യയേയുള്ളൂവെന്നും നീതി ഉറപ്പുവരുത്തണമെന്ന ഉദ്ഘോഷമാണ് ഖുര്‍ആന്‍ എന്ന വിശുദ്ധഗ്രന്ഥത്തിന്റെ യഥാര്‍ഥ ആത്മാവെന്നും ഇത് മറന്നാണ് ചിലര്‍ ബഹുഭാര്യത്വം സ്വീകരിക്കുന്നതെന്നും സമൂഹവും മതനേതൃത്വവും ഇവരെ ബോധവത്കരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

https://dailynewslive.in/ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പാ തീരത്ത് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ പമ്പയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അയ്യപ്പ സംഗമത്തിനായുള്ള ക്ഷണം തമിഴ്നാട് സര്‍ക്കാര്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കള്‍. ആഗോള അയ്യപ്പ സംഗമത്തില്‍ നിന്ന് തമിഴ്നാട് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങള്‍ പിന്‍വാങ്ങിയതിന് പിന്നില്‍ ചില താല്‍പര്യങ്ങള്‍ ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറയുന്നത്. കോണ്‍ഗ്രസും ബി ജെ പിയും അയ്യപ്പ സംഗമം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുമെന്നാണ് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടത്. എസ്.എന്‍ഡിപിയുടേയും എന്‍എസ്എസിന്റേയും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം പന്തളം കൊട്ടാരം പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കും.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്നും സംഗമം ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷം ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുമെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ബഹിഷ്‌കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടമെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാത്തത് പ്രശ്നമല്ലെന്നും സ്ഥിരമായി വരുന്ന തീര്‍ത്ഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവന്‍ വ്യക്തമാക്കി.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മലബാര്‍ ദേവസ്വത്തിന് കീഴിലെ ജീവനക്കാര്‍ക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിര്‍ദേശം ഉണ്ടായിരുന്നത്. യാത്രാ ചിലവുകള്‍ക്ക് അതത് ക്ഷേത്രഫണ്ടില്‍ നിന്ന് പണം നല്‍കാനായിരുന്നു നിര്‍ദേശം. മലബാര്‍ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം എന്തിന് നല്‍കണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും മലബാര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം പിണറായി വിജയന്റെ കാപട്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിശ്വാസികള്‍ ഒന്നും മറന്നിട്ടില്ലെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ശബരിമലയോടും വിശ്വാസികളോടും എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചത് കാട്ടു നീതിയാണെന്നും എട്ടുവര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പിന് മുന്‍പ് അയ്യപ്പ സംഗമം നടത്തുന്നത് കാപട്യം അല്ലാതെ മറ്റെന്താണെന്നും വേണുഗോപാല്‍ ചോദിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂര്‍ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേരാണ് മരിച്ചത്. ഈ മാസം 7 പേരാണ് മരിച്ചത്.

https://dailynewslive.in/ സംസ്ഥാന പൊലീസ് സേനയില്‍ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കി. നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നല്‍കിയത്.

https://dailynewslive.in/ വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ അര്‍ബന്‍ ബാങ്കിലെ കടബാധ്യത തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ധാര്‍മികമായ ബാധ്യത പാര്‍ട്ടിക്കുണ്ടെന്നും നിയമപരമല്ലെന്നും പറഞ്ഞ സണ്ണി ജോസഫ് കടബാധ്യത ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും ഉറപ്പ് നല്‍കി.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ മലങ്കര കത്തോലിക്കാ സഭക്ക് രണ്ട് പുതിയ മെത്രാന്‍മാര്‍. ഡോ. കുര്യക്കോസ് തടത്തില്‍ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ അപ്പസ്‌തോലിക വിസിറ്റേറ്ററായും ഡോ. ജോണ്‍ കുറ്റിയില്‍ തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായും നിയമിതനായി. അടൂര്‍ മാര്‍ ഇവാനിയോസ് നഗറില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് പ്രഖ്യാപനം നടത്തിയത്.

https://dailynewslive.in/ അശ്ലീല പ്രചാരണത്തിലും സൈബര്‍ ആക്രമണത്തിലും സിപിഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് എറണാകുളം റൂറല്‍ സൈബര്‍ പോലീസ്. കെഎം ഷാജഹാന്റെ യൂട്യൂബ് ചാനല്‍, പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിശ്ശേരി എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് കെ ജെ ഷൈന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു.

https://dailynewslive.in/ വലിയ ബോംബ് വരുമെന്ന് സതീശന്‍ പറഞ്ഞിരുന്നുവെന്നും പറവൂര്‍ കേന്ദ്രീകരിച്ചാകുമെന്ന് കരുതിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആസൂത്രണം നടക്കുന്നത് പറവൂര്‍ കേന്ദ്രീകരിച്ചാണെന്നും വലതുപക്ഷ രാഷ്ട്രീയം ജീര്‍ണിച്ചെന്നും എം.വി.ഗോവിന്ദന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എത്തിയാല്‍ സിപിഎം തടയില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ രാഹുല്‍ സാംസ്‌കാരിക ജീര്‍ണതയുടെ പ്രതീകമാണെന്നും വിമര്‍ശിച്ചു. അയ്യപ്പ സംഗമത്തില്‍ ഭൂരിപക്ഷ പ്രീണനം ഇല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

https://dailynewslive.in/ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മാനാഭിമാനങ്ങളെ അവഹേളിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലി കേരളത്തില്‍ വ്യാപകമാകുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീയുടെ അന്തസ്സിനെക്കുറിച്ചും സ്ത്രീപുരുഷ സമത്വത്തേക്കുറിച്ചും കാലങ്ങളായി കേരളം വളര്‍ത്തിയെടുത്ത പ്രബുദ്ധമായ സമീപനങ്ങളെ ചോദ്യംചെയ്യുന്ന ശൈലിയാണിതെന്നും അദ്ദേഹം പറഞ്ഞു.

*മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ് റാബീസ് അഥവാ പേവിഷബാധ.*

റാബീസ് ബാധിച്ച മൃഗത്തിന്റെ കടിയേൽക്കുന്നതിലൂടെയോ, ഇടപഴകലിലൂടെയോ ശ്രവങ്ങളിലൂടെയോ,റാബിസ് രോഗബാധ ഉണ്ടാക്കാം. നമ്മുടെ നാട്ടിൽ പട്ടി,പൂച്ച, എന്നീ മൃഗങ്ങളാണ് പ്രധാനമായും രോഗബാധ ഉണ്ടാക്കുന്നത്. പ്രതിരോധ കുത്തി വെപ്പുകൾ മാത്രമാണ് ഏക ചികിത്സ മാർഗ്ഗം. കടിയേൽക്കാൻ ഇടയായാൽ ഉടനെ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കണം ( (Post exposure prophylaxis). കടി, അല്ലെകിൽ മാന്തൽ ഏറ്റ ശരീര ഭാഗം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ ഉടനെ കഴുകണം. മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവർക്ക് Preexposure prophylaxis പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതാണ്.

അമല ആശുപത്രിയിൽ പൂച്ച, പട്ടി എന്നിവയിലൂടെ ആക്രമണത്തിൽ നിന്നും ഉണ്ടാവുന്ന അപകടങ്ങൾക്ക് ഏറ്റവും കൂടുതൽ ഫലപ്രാപ്തി നൽകുന്ന വാക്‌സിൻ ലഭ്യമാണ്, കൂടാതെ പാമ്പ് കടിക്കുള്ള വിഷ ചികിത്സകളും ലഭ്യമാണ്. *കൂടുതൽ വിവരങ്ങൾക്ക് 0487-2304000*

https://dailynewslive.in/ സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തിലും അപവാദപ്രചരണങ്ങളിലും പ്രതികരണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എല്ലാകാലത്തും ആര്‍ക്കും ഒന്നും ഒളിച്ചുവെക്കാന്‍ പറ്റില്ലെന്നും അത് എന്നെങ്കിലുമൊക്കെ പുറത്തുവരുമെന്നും അത് ജില്ലയിലെ സിപിഎം നേതൃത്വത്തിനും അറിയാമെന്നുമായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.

https://dailynewslive.in/ ലൈംഗിക ആരോപണത്തില്‍ തന്നെയും പുകമറയില്‍ നിര്‍ത്തുന്നുവെന്ന പരാതിയില്‍ കെഎം ഷാജഹാന്റെ പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിനെതിരെ പിവി ശ്രീനിജന്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. ലൈംഗിക ആരോപണത്തില്‍ എറണാകുളം ജില്ലയിലെ സിപിഎം എംഎല്‍എ എന്ന് യൂട്യൂബ് ചാനലില്‍ പറഞ്ഞതില്‍ അപകീര്‍ത്തി ആരോപിച്ചാണ് ശ്രീനിജന്‍ എംഎല്‍എ പരാതി നല്‍കിയത്.

https://dailynewslive.in/ സിപിഎം വനിതാ നേതാവ് കെ. ജെ. ഷൈനിനെതിരായ അപകീര്‍ത്തി പ്രചാരണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ.എം. ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കമെന്ന് സൂചന. ഷൈനിന്റെ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി. മുനമ്പം ഡിവൈഎപിയുടെ നേതൃത്വത്തിലാകും അന്വേഷണസംഘം പ്രവര്‍ത്തിക്കുക. പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ്, കെ.എം. ഷാജഹാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

https://dailynewslive.in/ വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി മറുപടി നല്‍കാതിരിക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്താല്‍ പിഴയും വകുപ്പ് തല നടപടികളും നേരിടേണ്ടി വരുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസ്സുമായി സഹകരിക്കുമെന്ന നിലപാടില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം. സര്‍ക്കാരിന്റെ വികസന സദസ്സില്‍ പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതൃത്വത്തില്‍ മറ്റൊരു പരിപാടി നടത്തുമെന്നാണ് പറഞ്ഞതെന്നും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് വ്യക്തമാക്കി.

https://dailynewslive.in/ ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പെണ്‍കുട്ടികളെ പറ്റിച്ച് പണം തട്ടുന്നയാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശി ദാറുല്‍ നജാത് വീട്ടില്‍ മുഹമ്മദ് അജ്മല്‍ ഹുസൈന്‍(29) ആണ് പിടിയിലായത്. സായുധ പൊലീസ്, ഐപിഎസ്, ഐഎഎസ് എന്നിങ്ങനെ ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കൊച്ചി സിറ്റി എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ സുരേഷ് ഗോപി പരിഹസിച്ച ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് 10,000 മടക്കി നല്‍കി. സിപിഎം പ്രവര്‍ത്തകരാണ് ആനന്ദവല്ലിയെ വിളിച്ചു കൊണ്ടുപോയി 10,000 രൂപ വാങ്ങി നല്‍കിയത്. 1.75 ലക്ഷം രൂപയാണ് ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് നല്‍കാനുണ്ടായിരുന്നത്.

https://dailynewslive.in/ പികെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ ഇഡിക്ക് പരാതി. സിപിഎം പ്രാദേശിക നേതാവും മലപ്പുറം നെടുവ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എ.പി മുജീബാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഫിറോസിനെതിരെ പരാതി നല്‍കിയത്. കെടി ജലീലിന്റെ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി.

https://dailynewslive.in/ ഖദര്‍ ധരിക്കാത്തതിന് നേതാക്കളെ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് കെപിസിസി വൈസ് പ്രിസിഡണ്ട് വി.ടി.ബല്‍റാം. ഒരോരുത്തരുടെയും രൂചിയും ആശ്വാസവും താല്‍പര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നതെന്നും ബല്‍റാം പറഞ്ഞു. ഗാന്ധിജിയുടെ കാലത്താണ് ഖദര്‍ വസ്ത്രം ധരിക്കുന്നത് ആരംഭിച്ചതെന്നും അന്ന് മറ്റ് തരത്തിലുളള വസ്ത്രങ്ങള്‍ കുറവായിരുന്നുവെന്നും ഇന്ന് ഖദര്‍ വിലകൂടുതലുളള വസ്ത്രം കൂടിയാണെന്നും ബല്‍റാം പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ സന്ദേശം കെമാറുന്നതില്‍ ഖദര്‍ വസ്ത്രത്തിനുളള പങ്ക് വലുതാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സാമൂഹികമാധ്യമക്കുറിപ്പില്‍ ജെന്‍ സീ എന്ന വാക്ക് പ്രയോഗിച്ചതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ അതിരൂക്ഷവിമര്‍ശനവുമായി ബിജെപി.രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് പ്രേരണ നല്‍കുകയാണെന്ന ആരോപണമാണ് പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ യുവാക്കളും രാജ്യത്തെ വിദ്യാര്‍ഥികളും രാജ്യത്തിന്റെ ജെന്‍ സീകളും ഭരണഘടനയെ സംരക്ഷിക്കും, ജനാധിപത്യത്തെ രക്ഷിക്കും, വോട്ട് മോഷണത്തെ തടയും. എല്ലായ്‌പ്പോഴും ഞാന്‍ അവര്‍ക്കൊപ്പം നിലകൊള്ളും. ജയ് ഹിന്ദ് എന്നായിരുന്നു രാഹുലിന്റെ എക്‌സിലെ ഹിന്ദിയിലുള്ള കുറിപ്പ്. ഇതിലെ ജെന്‍ സീ എന്ന വാക്കാണ് വിമര്‍ശനത്തിന് വഴിവെച്ചത്.

https://dailynewslive.in/ ഇംഫാലില്‍ അസം റൈഫിള്‍സ് ട്രക്കിന് നേരെ ആക്രമണം. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി വിവരം. ഇംഫാലിന്റെ സമീപ പ്രദേശത്തുള്ള നംബോള്‍ മേഖലയില്‍ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നതെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അക്രമികള്‍ പതിയിരുന്ന് ട്രക്കിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

https://dailynewslive.in/ പാകിസ്ഥാനിലും ബംഗ്ലാദേശിലും നേപ്പാളിലും സന്ദര്‍ശനം നടത്തിയപ്പോള്‍ തനിക്ക് സ്വന്തം നാട്ടില്‍ തോന്നുന്നതുപോലെ തോന്നിയെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മേധാവി സാം പിട്രോഡ. ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദേശ നയത്തില്‍ ആദ്യം നമ്മുടെ അയല്‍പക്കത്ത് ശ്രദ്ധ കേന്ദ്രീകരിക്കണണെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പിട്രോഡ ഇക്കാര്യം പറഞ്ഞത്.

https://dailynewslive.in/ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്യുഐയെ പരാജയപ്പെടുത്തിയാണ് ആര്‍എസ്എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി നേട്ടം കൊയ്തത്. എബിവിപിയുടെ ആര്യന്‍ മന്‍ 16000 വോട്ട് ഭൂരിപക്ഷത്തിനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിച്ചത്.

https://dailynewslive.in/ സൗദി അറേബ്യയുമായുള്ളത് വിവിധ മേഖലകളിലെ തന്ത്രപ്രധാന പങ്കാളിത്തമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. സൗദി- പാകിസ്ഥാന്‍ സൈനിക സഹകരണ കരാറിനോടാണ് പ്രതികരണം. ഛാബഹാര്‍ തുറമുഖത്തിന്റെ ഉപരോധ ഇളവ് അമേരിക്ക പിന്‍വലിച്ചത് പഠിക്കുകയാണെന്ന് വ്യക്തമാക്കിയ രണ്‍ധീര്‍ ജയ്‌സ്വാള്‍ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നല്ല അന്തരീക്ഷത്തില്‍ നടന്നുവെന്നും വ്യക്തമാക്കി.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ മുരിദ്കെയിലുള്ള ലഷ്‌കര്‍-ഇ-തൊയ്ബ ആസ്ഥാനത്തിന് കനത്ത പ്രഹരമേറ്റെന്ന് വെളിപ്പെടുത്തി ലഷ്‌കര്‍-ഇ-തൊയ്ബ ഉന്നത കമാന്‍ഡര്‍. മുരിദ്കെയിലെ തകര്‍ന്ന മര്‍കസ്-ഇ-തൊയ്ബ ക്യാമ്പിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് ലഷ്‌കര്‍ കമാന്‍ഡര്‍ ഖാസിം നില്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.

https://dailynewslive.in/ അഫ്ഗാനിസ്ഥാനിലെ സവ്വകലാശാല അധ്യാപനത്തില്‍ നിന്നും സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ നീക്കം ചെയ്ത് താലിബാന്‍. സ്ത്രീകള്‍ എഴുതിയ 140 പുസ്തകങ്ങളാണ് നീക്കിയത്. സ്ത്രീകളുടെ പുസ്തകങ്ങള്‍ക്ക് പുറമെ 680 പുസ്തകങ്ങള്‍ കൂടി ഇസ്ലാമിക നിയമങ്ങള്‍ക്കും ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും എതിരാണെന്ന കാരണത്താല്‍ വിലക്കിയിട്ടുണ്ട്. 18 വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും സര്‍വ്വകലാശാലകളില്‍ താലിബാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശരീയത്ത് നിയമങ്ങള്‍ക്കും താലിബാന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ നിരോധനം.

https://dailynewslive.in/ ഗാസ സിറ്റിയില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍ സൈന്യം. ബോംബിങ്ങിനു പുറമേ ടാങ്കുകള്‍ രൂക്ഷമായ പീരങ്കിയാക്രമണമാണു നടത്തുന്നത്. ആക്രമണത്തില്‍ 33 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ആറു ലക്ഷത്തോളം പലസ്തീന്‍കാരാണ് ഗാസ സിറ്റിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനകം മൂന്നരലക്ഷത്തോളം പേര്‍ പലായനം ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇസ്രയേല്‍ അതിര്‍ത്തിയില്‍ നൂറുകണക്കിന് ഇസ്രയേല്‍ പൗരന്മാര്‍ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെട്ടു പ്രകടനം നടത്തി.

https://dailynewslive.in/ ഇന്ത്യയും പാകിസ്താനും തമ്മില്‍ മേയ്മാസത്തില്‍ നടന്നത് ഉള്‍പ്പെടെ 11 അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പ്രതിനിധിസഭയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ബൈറോണ്‍ ഡൊണാള്‍ഡ്‌സിന്റെ അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെടുന്ന സാമൂഹികമാധ്യമത്തിലെ പഴയൊരു കുറിപ്പ് പങ്കുവെച്ചാണ് ട്രംപിന്റെ അവകാശവാദം. നേരത്തെ ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് താന്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നത്.

https://dailynewslive.in/ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഒമാനെ 21 റണ്‍സിന് കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തിരുന്നു. 56 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 189 റണ്‍സ് വിജയലക്ഷ്യവുമായിറിങ്ങിയ ഒമാന്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്ത് മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത്. ഗ്രൂപ്പില്‍ മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലേക്ക് മുന്നേറിയത്. 21-ാം തീയതി സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ, പാകിസ്താനെ നേരിടും.

https://dailynewslive.in/ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ രാജ്യത്ത് ഓരോ 30 മിനിറ്റിലും ഒരു കോടീശ്വര കുടുംബം ഉണ്ടാവുന്നതായി റിപ്പോര്‍ട്ട്. കുറഞ്ഞത് 8.5 കോടി രൂപയുടെ ആസ്തിയുള്ള കുടുംബങ്ങളുടെ എണ്ണം 2025ല്‍ 8.71 ലക്ഷമായി ഉയര്‍ന്നു. 2021ല്‍ ഇത് 4.58 ലക്ഷമായിരുന്നു. സാമ്പത്തികമായി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ മഹാരാഷ്ട്രയാണെന്ന് ഹുറുണ്‍ ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോടീശ്വര കുടുംബങ്ങളുടെ പട്ടികയില്‍ മുന്നില്‍. 2021 മുതല്‍ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ 194 ശതമാനം വളര്‍ച്ചയാണ് മഹാരാഷ്ട്ര കാഴ്ചവെച്ചത്. മുംബൈയില്‍ മാത്രം ഇത്തരത്തില്‍ 1,42,000 വീടുകള്‍ ഉണ്ട്. സംസ്ഥാന ജിഎസ്ഡിപിയുടെ 55 ശതമാനം വളര്‍ച്ചയാണ് ഇതില്‍ പ്രതിഫലിച്ചത്. 2025ല്‍ സംസ്ഥാനം 40.5 ലക്ഷം കോടി സമ്പദ് വ്യവസ്ഥയായാണ് വളര്‍ന്നത്. നഗരങ്ങളില്‍, 79,800 കോടീശ്വരന്‍ കുടുംബങ്ങളുള്ള ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ഐടി, സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാല്‍ സമ്പന്നമായ ബംഗളൂരു ആണ് മൂന്നാം സ്ഥാനത്ത്. 31,600 വീടുകളുമായി മൂന്നാം സ്ഥാനത്താണ് ബംഗളൂരു. അഹമ്മദാബാദ്, കൊല്‍ക്കത്ത, ചെന്നൈ, പൂനെ, ഹൈദരാബാദ് എന്നിവയാണ് തൊട്ടുപിന്നിലുള്ള നഗരങ്ങള്‍.

https://dailynewslive.in/ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയുടെ പുതിയ ട്രെയിലറെത്തി. സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷന്‍ ത്രില്ലറുമായാണ് വിനീത് ഇത്തവണ എത്തുന്നത്. ആക്ഷന്‍ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണല്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ ട്രെയിലര്‍ എത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിലെ നായകന്‍. നോബിള്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ നിര്‍മിച്ച നോബിള്‍ ബാബു ‘ഹെലന്റെ’ രചയിതാക്കളില്‍ ഒരാളായിരുന്നു. ഹെലനില്‍ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. ‘ഹൃദയം’, ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ‘കരം’. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തില്‍ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്.

https://dailynewslive.in/ മോഹന്‍ലാല്‍ നായകനായി വന്ന പുതിയ ചിത്രമാണ് ‘ഹൃദയപൂര്‍വം’. സത്യന്‍ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 72 കോടി കളക്ഷന്‍ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 28.8 കോടി ഹൃദയപൂര്‍വം ആകെ നേടി. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഹൃദയപൂര്‍വം ജിയോ ഹോട്സ്റ്റാറിലൂടെ സെപ്തംബര്‍ 26 മുതല്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവില്‍ എത്തിയത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. നവാഗതനായ ടി പി സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായിയായിട്ടുള്ളത്.

https://dailynewslive.in/ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ വാഹന നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബൊലേറോ. ഇതിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ബൊലേറോ നിയോയുടെ അപ്‌ഡേറ്റ് ചെയ്ത 2025 മോഡല്‍ ഈ മാസം അവസാനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഇതിന്റെ സ്‌പൈ ഷോട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌പൈ ഷോട്ടുകള്‍ അനുസരിച്ച് ഡിസൈനില്‍ വലിയ മാറ്റം വരുന്നത് മുന്‍വശത്താണ്. പുതുക്കിയ ഫാസിയ, പുതിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹെഡ്‌ലാമ്പില്‍ ഡിആര്‍എല്‍ ക്രമീകരിച്ചിട്ടുണ്ട്. പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറും മറ്റൊരു ഫീച്ചറാണ്. ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍, ഡിജിറ്റല്‍ ക്ലസ്റ്റര്‍, പുതുക്കിയ ഡാഷ്ബോര്‍ഡ് ലേഔട്ട്, അപ്ഡേറ്റ് ചെയ്ത അപ്‌ഹോള്‍സ്റ്ററി വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് അകത്തളത്തില്‍ പ്രതീക്ഷിക്കുന്ന പുതുമകള്‍.

https://dailynewslive.in/ ഷിജിയുടെ കവിതകളിലെ സ്ത്രീ എപ്പോഴും ആത്മവിചാരങ്ങളിലാണ്. അവളുടെ ആത്മപരിശോധനകള്‍ സ്വതന്ത്രവും ധീരവുമാണ്. അവയില്‍ നിലവിളിയുടെ കീറിയ പാടുകളില്ല; മറിച്ച്, സ്വാതന്ത്ര്യബോധത്തിന്റെ വ്യക്തമായ അടയാളങ്ങളാണുള്ളത്… ഒരു കല്ലേറുദൂരത്തെ, കവിതയുടെ അഗാധതയിലൂടെ കാലത്തെ അതിജീവിക്കുന്ന ബഹുദൂരമാക്കിമാറ്റുന്നു… കൈക്കുമ്പിളിലെ ജാലകത്തിലൂടെ ഭൂമിപ്രപഞ്ചങ്ങളൊന്നാകെ വെളിപ്പെടുന്ന കാഴ്ചയാണ് ഈ കവിതകള്‍. അതീവസ്വകാര്യമായ ഒരു മിണ്ടിപ്പറയല്‍ പോലെ ഇതില്‍ പെണ്‍ജീവിതം സ്വരം ചേര്‍ക്കുന്നു. ‘ഒരു കല്ലേറ് ദൂരം’. ഷിജി വിനോദ്. വില : 120 രൂപ.

https://dailynewslive.in/ നമ്മുടെ നാടന്‍ വിഭവങ്ങളിലെ പ്രധാന ചേരുവയാണ് വെളുത്തുള്ളി. രുചി മാത്രമല്ല, വെള്ളുത്തുള്ളിക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗം തടയാനും കരള്‍, ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കത്തിനും മികച്ചതാണ് ആരോ?ഗ്യ വിദ?ഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും വയറ്റില്‍ നിന്നുള്ള വിഷാംശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം വെളുത്തുള്ളി ഗുണം ചെയ്യും. പ്രമേഹം, കാന്‍സര്‍, വിഷാദം എന്നിവയെ വരെ തടുക്കാന്‍ വെളുത്തുള്ളിക്കു സാധിക്കും. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്മ എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളിയും ഒരു മരുന്നാണ്. അതുപോലെ ചെറിയ തോതിലെ വിഷബാധ തടയാനും ഉപകരിക്കും. മലശോധന ശരിയാകാന്‍ അല്പം ചൂട് വെള്ളത്തില്‍ കുറച്ചധികം വെളുത്തുള്ളി ചേര്‍ത്തു തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ മതി. ചെവിവേദനയ്ക്ക് വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ ഡ്രോപ്പ് നീര് ചെവിയില്‍ ഒഴിക്കുന്നതും നല്ലതാണ്. എന്നാല്‍ വെളുത്തുള്ളിക്കുമുണ്ട് ചില സൈഡ് ഇഫക്ട്സ്. വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നത് അത്ര സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എച്ച്‌ഐവിയ്ക്ക് മരുന്ന് കഴിക്കുന്നവരില്‍ വെളുത്തുള്ളി മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ഉണ്ട്.

*ശുഭദിനം*

*കവിത കണ്ണന്‍*

തനിക്ക് കേള്‍വിക്കുറവുണ്ടെന്ന് അംഗീകരിക്കാന്‍ അയാള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അടുത്ത ബന്ധു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായപ്പോള്‍ അയാളെ ചെന്നൊന്ന് കാണാന്‍ അയാള്‍ നിര്‍ബന്ധിതനായി. തന്റെ കേള്‍വിക്കുറവ് മനസ്സിലാക്കാതിരിക്കാന്‍ രോഗിയുമായുളള സംഭാഷണം മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് അയാള്‍ പോയത്. എങ്ങനെയുണ്ട് എന്ന് ചോദിച്ചുക്കുമ്പോള്‍ രോഗി കുറവുണ്ടെന്ന് പറയും. അപ്പോള്‍ ഈശ്വരാനുഗ്രഹം എന്ന് പറയണം. പിന്നെ എന്ത് കഴിച്ചു എന്ന് ചോദിക്കണം. അപ്പോള്‍ അയാള്‍ കഞ്ഞികുടിച്ചെന്ന് പറയും. വിശപ്പുളളത് നല്ലതാ എന്ന് അതിന് മറുപടിയായി കൂട്ടിച്ചേര്‍ക്കണം. പിന്നീട് ഏത് ഡോക്ടറാണെന്ന് ചോദിക്കണം. ഡോക്ടറുടെ പേര് പറയുമ്പോള്‍ നല്ല ഡോക്ടറാണെന്ന് പറയണം. അങ്ങിനെ അയാള്‍ ഹോസ്പിററലിലെത്തി. അയാള്‍ രോഗിയുടെ അടുത്ത് ചെന്ന് എങ്ങിനെയുണ്ട് ഇപ്പോള്‍ എന്ന് ചോദിച്ചു. രോഗി പറഞ്ഞു: വേദന അസഹനീയമാണ്. അയാള്‍ ഈശ്വരാനുഗ്രഹം എന്ന് പഠിച്ചുവെച്ച മറുപടി പറഞ്ഞു. മറുപടി കേട്ട് രോഗിക്ക് ദേഷ്യം വന്നു. അയാള്‍ അടുത്ത ചോദ്യംചോദിച്ചു. എന്താണ് കഴിച്ചത്? രോഗി ദേഷ്യത്തില്‍ പറഞ്ഞു: വിഷം. അത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഈ സമയത്ത് വിശപ്പുളളത് നന്നായി. അടുത്ത ചോദ്യത്തിന് ഒട്ടും താമസിച്ചില്ല. ആരാ ഡോക്ടര്‍: രോഗിയുടെ നിയന്ത്രണം വിട്ടുപോയിരുന്നു അയാള്‍ പറഞ്ഞു: കാലന്‍. നല്ല ഡോക്ടറാ എന്ന് മറുപടിയും പറഞ്ഞ് തന്റെ വിജയകരമായ സന്ദര്‍ശനത്തില്‍ ആനന്ദിച്ച് അയാള്‍ യാത്രയായി. ഞാന്‍ ചെയ്യാനുളളത് ചെയ്തു എന്നഭിമാനിച്ച് സ്വന്തം കര്‍മവൈശിഷ്ട്യത്തെകുറിച്ച് വാചാലനാകുന്നവര്‍ സ്വയം വിലയിരുത്തേണ്ട ചില കാര്യങ്ങളുണ്ട്. ചെയ്യുന്ന കാര്യങ്ങള്‍ ആര്‍ക്കെങ്കിലും ഉപകരിക്കുന്നുണ്ടോ? എന്ത് ഉദ്ദേശത്തോടെയാണ് ഓരോ പ്രവൃത്തിയിലും ഏര്‍പ്പെടുന്നത്? ഇതുമൂലം ആര്‍ക്കെങ്കിലും മുറിവേല്‍ക്കുന്നുണ്ടോ? വകതിരിവ് എന്നത് വലിയൊരു നേട്ടമാണ്. സ്വന്തം മികവുകളെക്കുറിച്ചെന്നപോലെ പരിമിതികളെക്കുറിച്ചും ബോധമുണ്ടാകണം. ഉദ്ദേശശുദ്ധി മാത്രമല്ല, അടിസ്ഥാനബോധവും കൈമുതലായുണ്ടാകണം. സ്വന്തം ശരിമാത്രമല്ല ശരിയെന്ന് മനസ്സിലാക്കാനും സാധിക്കണം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *