yt cover 30

https://dailynewslive.in/ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വീടുകളൊരുങ്ങുന്നു. മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 7 സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്ന കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് മുഖ്യമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്.

https://dailynewslive.in/ വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട് നിര്‍മാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിധത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തന്നെ കണ്ണീരില്‍ മുക്കിയ ദുരന്തമാണ് ഉണ്ടായതെന്നും കേന്ദ്ര സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെന്നും ഇതുവരെ ഒന്നും ലഭിച്ചില്ലെന്നും പഴയ അനുഭവം വെച്ച് ഇനി കിട്ടുമോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മേപ്പാടിയില്‍ പുനരധിവാസ പദ്ധതിയടെ പ്രതീകാത്മക തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷമാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം.

*മദ്ധ്യപ്രദേശിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*

ഖജുരാഹോയിലെ സങ്കീര്‍ണ്ണമായ കൊത്തുപണികള്‍ മുതല്‍ ബന്ധവ്ഗഡിലെ വന്യമായ കാടുകള്‍ വരെ സവിശേഷ അനുഭവം വിരിയിക്കുന്ന മദ്ധ്യപ്രദേശിലേക്ക് 8 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ അടുത്ത മാസവും സംസ്ഥാനത്തെ ഉപഭോക്താക്കളില്‍ നിന്ന് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സര്‍ചാര്‍ജ് പിരിക്കുക. ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു.

https://dailynewslive.in/ സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4 ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 216 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.

https://dailynewslive.in/ സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ച ഭക്ഷണ പാചക തൊഴിലാളികള്‍ക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നല്‍കുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി തുക ലഭ്യമാക്കിയതെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ സര്‍ക്കാറിനെതിരായ സമരം തുടരുന്നതിനിടെ ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. കണ്ണൂര്‍ കോര്‍പറേഷനും ആറ് നഗരസഭകളും എലപ്പുള്ളി പഞ്ചായത്തുമാണ് ആശാ വര്‍ക്കര്‍മാര്‍ക്കാണ് ബജറ്റില്‍ തുക വകയിരുത്തിയത്. പ്രതിമാസം 7000 രൂപ അധികം നല്‍കാന്‍ ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമ പഞ്ചായത്തും തീരുമാനിച്ചിട്ടുണ്ട്. തുച്ഛമായ ഓണറേറിയം കൂട്ടണമെന്നാവശ്യപ്പെട്ട് ഒന്നര മാസമായി സമരം ചെയ്തിട്ടും സര്‍ക്കാര്‍ മുഖം തിരിച്ച് നിന്നതോടെയാണ് യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ അധിക വേതനം നല്‍കാന്‍ തീരുമാനമെടുത്തത്.

https://dailynewslive.in/ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് ഇന്നലെ വിദ്യാര്‍ത്ഥികള്‍ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം ആര് വാങ്ങി നല്‍കി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.

https://dailynewslive.in/ ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റാനുള്ള സങ്കീര്‍ണതകള്‍ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും പഠനം നടത്തിയവര്‍ക്ക് ഇങ്ങനെ രേഖകളില്‍ മാറ്റം വരുത്തുന്നത് വലിയ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് നടപടി ക്രമങ്ങള്‍ ലഘൂകരിച്ചത്. ഇതിനുള്ള സൗകര്യം കെ-സ്മാര്‍ട്ടിലും ഒരുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.

https://dailynewslive.in/ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. എക്സാലോജിക്, സിഎം ആര്‍ എല്‍ ഇടപാടില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി സി എംആര്‍ എല്ലില്‍ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു വാദം.വിജിലന്‍സ് കോടതി ഉത്തരവിനെതിരായ റിവിഷന്‍ പെറ്റീഷനിലാണ് ഉത്തരവ്. വാദം കേട്ടശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു.

https://dailynewslive.in/ കേരളത്തിലെ 82ശതമാനം പൊതുജലാശയങ്ങളിലും 78 ശതമാനം വീട്ടുകിണറുകളും മനുഷ്യവിസര്‍ജ്യത്തില്‍നിന്നുള്ള കോളിഫോം ബാക്ടീരിയ അപകടകരമായ അളവിലാണെന്ന് മന്ത്രി എംബി.രാജേഷ്. ശുചിമുറി മാലിന്യം പുഴയിലും കായലിലും മറ്റു ജലസ്രോതസുകളിലും തള്ളുകയാണെന്നും കരിമീനൊക്കെ കഴിക്കുമ്പോള്‍ ഇത് ഓര്‍മയില്‍ വേണമെന്നും മന്ത്രി പറഞ്ഞു.മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷനും കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ചു നടത്തിയ മാധ്യമശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു.

https://dailynewslive.in/ തൃക്കാക്കര നഗരസഭയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ച് എറണാകുളം കളക്ടര്‍. നഗരസഭയ്ക്ക് പിന്നില്‍ മാലിന്യം കെട്ടികിടക്കുന്നവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കളക്ടര്‍ ഇടപെട്ടത്. മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കി. ജൈവ, അജൈവ മാലിന്യം നഗരസഭയ്ക്ക് പിന്നില്‍ കൂന കൂടി കിടക്കുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.

https://dailynewslive.in/ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മാര്‍ച്ച് 26ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 8159 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 605 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 612 പേരാണ് അറസ്റ്റിലായത്.

https://dailynewslive.in/ കണ്ണൂര്‍ കൂട്ടുപുഴ ചെക്പോസ്റ്റില്‍ സ്വകാര്യ ബസില്‍ നിന്ന് നൂറ്റിയന്‍പത് തോക്കിന്‍ തിരകള്‍ കണ്ടെത്തി. വിരാജ്പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ ബര്‍ത്തിനുളളില്‍ ബാഗില്‍ പൊതിഞ്ഞ നിലയിലാണ് മൂന്ന് പെട്ടികളിലായി തിരകള്‍ കണ്ടെത്തിയത്. നാടന്‍ തോക്കില്‍ ഉപയോഗിക്കുന്നവയാണ്. എക്സൈസ് പരിശോധനയിലാണ് കണ്ടെത്തിയത്. പിന്നീട് പൊലീസിന് കൈമാറി. കൊണ്ടുവന്നത് ആരെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരെ ഇരിട്ടി സ്റ്റേഷനിലെത്തിച്ച് പൊലീസ് പരിശോധിക്കുകയാണ്.

https://dailynewslive.in/ തൊടുപുഴ ബിജു ജോസഫ് കൊലപാതക കേസിലെ തെളിവെടുപ്പില്‍ കുത്താനുപയോഗിച്ച കത്തി കണ്ടെത്തി. രണ്ടാം പ്രതി ആഷിക് ജോണ്‍സണുമായി നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക കണ്ടെത്തല്‍. തൊടുപുഴ ബിജു കൊലക്കേസിലെ രണ്ടാം പ്രതിയായ ആഷിക് ജോണ്‍സന്റെ അറസ്റ്റ് അന്വേഷണം സംഘം ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു.

https://dailynewslive.in/ കണിച്ചുകുളങ്ങര കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു. ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സജിത്ത് സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 17 വര്‍ഷമായി ജയിലാണെന്നും പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

https://dailynewslive.in/ പ്രതീക്ഷ ഉയര്‍ത്തി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളും ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളും ശ്രീലങ്കയില്‍ ചര്‍ച്ച നടത്തി. 9 വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യത്തെയും മത്സ്യത്തൊഴിലാളികള്‍ ചര്‍ച്ച നടത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള 5 അംഗ സംഘം ലങ്കയിലെ വടക്കന്‍ മേഖലയിലെ മത്സ്യത്തോഴിലാളികളുമായാണ് ചര്‍ച്ച നടത്തിയത്. മേഖലയിലെ പ്രശ്നങ്ങള്‍ സര്‍ക്കാരുകള്‍ ഇടപെട്ട് പരിഹരിക്കണമെന്ന് ഇരുകൂട്ടരും പറഞ്ഞു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നാവിക സേന അറസ്റ്റ് ചെയുന്നതില്‍ ഇന്ത്യന്‍ സംഘം ആശങ്ക അറിയിച്ചു.

https://dailynewslive.in/ രാജ്യത്ത് അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍, 2025 ലോക്‌സഭ അംഗീകരിച്ചു. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശനശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. വിനോദസഞ്ചാരിയായോ വിദ്യാര്‍ഥിയായോ ഇന്ത്യയിലെത്തുന്നവര്‍ക്ക് സ്വാഗതമരുളാന്‍ എല്ലായ്‌പോഴും ഇന്ത്യ ഒരുക്കമാണെന്നും അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ കര്‍ശനമായി തന്നെ കൈകാര്യം ചെയ്യുമെന്നും ബില്‍ അവതരണവേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

https://dailynewslive.in/ ത്രിഭാഷ വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശനത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. യോഗിയുടെ പരാമര്‍ശങ്ങള്‍ പൊളിറ്റിക്കല്‍ ബ്ലാക്ക് കോമഡിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. തമിഴ്‌നാട് ഒരു ഭാഷയെയും എതിര്‍ക്കുന്നില്ല. സംസ്ഥാനം അടിച്ചേല്‍പ്പിക്കലിനും വര്‍ഗീയതയ്ക്കും എതിരാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

https://dailynewslive.in/ ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചിട്ടുണ്ട്. പ്രദേശത്ത് വൈകിയും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ പാകിസ്ഥാനിലെ ബലൂചിസ്താനിന്‍ രണ്ടിടങ്ങളിലായി നടന്ന ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗ്വാദറിലെ പസ്നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ബസ് തടഞ്ഞുനിര്‍ത്തി ബലൂചികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്വറ്റയില്‍ പൊലീസ് വാഹനത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ട്രെയിന്‍ റാഞ്ചലിന് പിന്നിലുണ്ടായിരുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

https://dailynewslive.in/ ഗാസയില്‍ ഹമാസ് ഭരണകൂടത്തിനും യുദ്ധത്തിനെതിരേയും ജനങ്ങള്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി ഹമാസ്. ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ ജനപ്രക്ഷോഭത്തെ ഹമാസിനെതിരായി ചിത്രീകരിച്ചതാണെന്നും വാസ്തവത്തില്‍ ഇസ്രയേലിന്റെ യുദ്ധത്തിനും അധിനിവേശത്തിനും എതിരെയാണ് ജനങ്ങള്‍ പ്രതിഷേധിക്കുന്നതെന്നും ഹാമസ് വക്താവ് ബാസിം നയിം അല്‍-അറബി ടെലിവിഷന്‍ നെറ്റ്വര്‍ക്കിനോട് പറഞ്ഞു.

https://dailynewslive.in/ തട്ടിപ്പ് കണ്ടെത്തിയെന്ന് ആരോപിച്ച് 2,000 വിസ അപ്പോയിന്റ്മെന്റുകള്‍ റദ്ദാക്കി ഇന്ത്യയിലെ യുഎസ് എംബസി. വിസ അപ്പോയിന്‍മെന്റുകളില്‍ ബോട്ടിന്റെ ഇടപെടല്‍ കണ്ടെത്തിയെന്നും ഇത്തരം വഞ്ചനാ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും എംബസി അധികൃതര്‍ അറിയിച്ചു. തട്ടിപ്പ് വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും എംബസി വ്യക്തമാക്കുന്നു.

https://dailynewslive.in/ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടയില്‍ വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. പുതിന്റെ മരണം ഉടന്‍ സംഭവിക്കുമെന്നും റഷ്യ യുക്രൈന്‍ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും സെലെന്‍സ്‌കി പറഞ്ഞതായി കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

https://dailynewslive.in/ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അഞ്ച് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ 9 വിക്ക്റ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. 26 പന്തില്‍ 70 റണ്‍സെടുത്ത
നിക്കോളാസ് പുരാന്റെ മികവില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു.

https://dailynewslive.in/ ലോകത്തെ അതിസമ്പന്നരുടെ പട്ടികയായ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ ആദ്യ പത്തില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പുറത്ത്. ടെസ്ല ഉടമ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത് തുടരുന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ളവരില്‍ മുമ്പന്‍ ഇപ്പോഴും അംബാനി തന്നെയാണ്. 420 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ സമ്പത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. 8.6 ലക്ഷം കോടി രൂപയാണ് അംബാനിയുടെ മൊത്ത ആസ്തി. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ മൊത്ത ആസ്തി 8.4 ലക്ഷം കോടി രൂപയാണ്. ഒരു വര്‍ഷം കൊണ്ട് 13 ശതമാനം വളര്‍ച്ച. അതേസമയം, ഏഷ്യയുടെ ബില്യണയര്‍ തലസ്ഥാനമെന്ന പദവി മുംബൈയ്ക്ക് നഷ്ടമായി. ഷാങ്ഹായ് ആണ് ഒന്നാമതെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ടോപ് ടെന്‍ സമ്പന്നരില്‍ മൂന്നാംസ്ഥാനത്തേക്ക് കുതിച്ച എച്ച്.സി.എല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാറിന്റെ വരവാണ് ലിസ്റ്റിലെ പ്രധാന സര്‍പ്രൈസ്. ആഗോളതലത്തില്‍ അഞ്ചാമത്തെ സമ്പന്നയായി മാറാനും റോഷ്‌നിക്കു സാധിച്ചു. 3.5 ലക്ഷം കോടി രൂപയാണ് ഈ 43കാരിയുടെ ആസ്തി. ആഗോളതലത്തില്‍ രണ്ടാംസ്ഥാനത്ത് ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആണ്. 266 ബില്യണ്‍ ഡോളര്‍. മൂന്നാംസ്ഥാനത്ത് മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്, 242 ബില്യണ്‍ ഡോളര്‍.

https://dailynewslive.in/ ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍പ് പ്രഖ്യാപനം നടന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രം ‘ദ ടെസ്റ്റ്’ ട്രെയിലര്‍ പുറത്തുവിട്ടു. നയന്‍താര, മാധവന്‍, സിദ്ധാര്‍ത്ഥ്, മീര ജാസ്മിന്‍ എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. ചിത്രത്തിന്റെ രചനയും ശശികാന്തിന്റെതാണ്. ചക്രവര്‍ത്തി രാമചന്ദ്ര ചിത്രത്തിന്റെ സഹരചിതാവാണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ടിഎസ് സുരേഷാണ് എഡിറ്റര്‍. ഏപ്രില്‍ 4നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്നത്. ചെന്നൈയില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍. വളരെ ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

https://dailynewslive.in/ ‘ഫൈനല്‍ ഡെസ്റ്റിനേഷന്‍: ബ്ലഡ്‌ലൈന്‍സി’ന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച ഫ്രാഞ്ചൈസിയെ അവസാന ഭാഗമാണ് ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം മെയ് 16 ന് തിയേറ്ററുകളില്‍ എത്തുന്നത്. 2000-ല്‍ ആരംഭിച്ച് ഇതിനകം ആഗോള ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ കള്‍ട്ട് സ്ഥാനം നേടിയ ചലച്ചിത്ര പരമ്പരയിലെ ആറാമത്തെ ചിത്രമാണ് എത്തുന്നത്. അപ്രതീക്ഷിതമായി മരണം മുന്നിലെത്തുന്ന ഭീകരതയാണ് എന്നും ഫൈനല്‍ ഡെസ്റ്റിനേഷന്‍ ചിത്രങ്ങളുടെ ആകര്‍ഷണം. ട്രെയിലര്‍ അനുസരിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയായ സ്റ്റെഫാനി ലൂയിസ് (കെയ്റ്റ്ലിന്‍) ദുഃസ്വപ്നങ്ങളാല്‍ വലയുന്നു, ലൂയിസ് കുടുംബത്തെ മുഴുവന്‍ മരണം വിഴുങ്ങും എന്നാണ് അവളെ ശല്യപ്പെടുത്തുന്ന സ്വപ്നം. അന്തരിച്ച നടന്‍ ടോണി ടോഡ് വില്യം ബ്ലഡ്വര്‍ത്ത് എന്ന കഥാപാത്രത്തെ ഈ ചിത്രത്തില്‍ വീണ്ടും അവതരിപ്പിക്കുന്നു. ടിയോ ബ്രയോണസ്, റിച്ചാര്‍ഡ് ഹാര്‍മണ്‍, ഓവന്‍ പാട്രിക് ജോയ്‌നര്‍, അന്ന ലോര്‍ എന്നിവരും ബ്രെക് ബാസിംഗറും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

https://dailynewslive.in/ ഏപ്രില്‍ മാസത്തോടെ, രാജ്യത്ത് ഒട്ടുമിക്ക പുതിയ കാറുകളുടെയും വില വര്‍ധിക്കും. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിക്ക് പുറമേ ഹ്യുണ്ടായ്, മഹീന്ദ്ര, കിയ, ബിഎംഡബ്ല്യു എന്നിവയാണ് ഏപ്രില്‍ മാസത്തോടെ പുതിയ കാറുകളുടെ വില വര്‍ധിപ്പിക്കുന്ന മറ്റു കമ്പനികള്‍. മാരുതി കാറുകള്‍ക്ക് നാലുശതമാനം വരെ വില ഉയരും. ഹ്യുണ്ടായ് മോട്ടോര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, കിയ ഇന്ത്യ, ബിഎംഡബ്ല്യൂ എന്നി കമ്പനികള്‍ മൂന്ന് ശതമാനം വരെയാണ് വില വര്‍ധിപ്പിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ് വില വര്‍ധിപ്പിക്കുന്ന തോത് വെളിപ്പെടുത്തിയിട്ടില്ല. നാലുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് കാര്‍ നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നത്. ജനുവരിയില്‍ കമ്പനികള്‍ നാലുശതമാനം വരെയാണ് വില വര്‍ധിപ്പിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. ഇതിന് പുറമേ കറന്‍സി മൂല്യത്തകര്‍ച്ച, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങി മറ്റു നിരവധി കാരണങ്ങളും വില വര്‍ധിപ്പിക്കുന്നതിന് പിന്നിലുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ദുര്‍ബലമാകുന്നത് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ കൂടുതല്‍ ചെലവേറിയതാക്കി.

https://dailynewslive.in/ മനസ്സിന്റെ ആഴങ്ങളില്‍ തൊട്ടറിഞ്ഞവര്‍ വളരെ കുറവ്…എങ്കിലും ചിലര്‍ മനസ്സിന്റെ വിങ്ങലായ് എന്നും…പ്രണയത്തിന്റെ വിരഹത്തിന്റെ ഉറച്ച നിലപാടുകളുടെ സ്വയം വിമര്‍ശനത്തിന്റെ ചില കണ്ടെത്തലുള്ള കവിതകള്‍. ഓര്‍മയിലെവിടെയോ നിറഞ്ഞുനില്‍ക്കുന്ന തീവ്രമായ അനുഭവങ്ങളുടെ വിളക്കി ചേര്‍ക്കലുള്ള കവിതകള്‍. ‘സത്യാനന്തര സത്യം’. പ്രശാന്ത് എ.യു. പൗര്‍ണമി പബ്ളിക്കേഷന്‍സ്. വില 110 രൂപ.

https://dailynewslive.in/ മതിയായ ഉറക്കം ആരോഗ്യത്തിന് എത്രത്തോളം പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഉറക്കം എട്ട് മണിക്കൂര്‍ വരെ തികയ്ക്കുക എന്നതാണ് മിക്കയാളുകളുടെയും മുന്‍ഗണന. എന്നാല്‍ ഉറക്കത്തിന്റെ ദൈര്‍ഘ്യം പോലെ തന്നെ ഉറങ്ങാന്‍ കിടക്കുന്ന സമയത്തിനും പ്രധാന്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ഡയറ്റ്, വ്യായാമം തുടങ്ങിയവ ഹൃദയാരോഗ്യത്തില്‍ വഹിക്കുന്ന പങ്കുപോലെ തന്നെ നിര്‍ണായകമാണ് ഉറക്കവും, ഉറങ്ങാന്‍ കിടക്കുന്ന സമയവും. ഹൃദ്രോഗ സാധ്യത പരമാവധി കുറയ്ക്കുന്നത് ഉറങ്ങാന്‍ ഒരു ‘ഗോര്‍ഡന്‍ അവര്‍’ ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. 43നും 74നും ഇടയില്‍ പ്രായമായ 88,000 പേരുടെ ആരോഗ്യവിവരങ്ങള്‍ ഏഴു വര്‍ഷത്തോളം ഗവേഷകര്‍ വിലയിരുത്തി. ഇവരുടെ ഉറക്കരീതികള്‍ നിരീക്ഷിച്ചതില്‍ നിന്നും രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. അതേസമയം രാത്രി പതിനൊന്നിനും അര്‍ധരാത്രിക്കുമിടയില്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗ സാധ്യത 12 ശതമാനം വരെയും അര്‍ധരാത്രിക്ക് ശേഷം ഉറങ്ങുന്നവര്‍ക്ക് 25 ശതമാനം വരെയും കൂടുതലാണെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. രാത്രി പത്തിനും പതിനൊന്നിനും ഇടയില്‍ ഉറങ്ങുന്നതാണ് ദീര്‍ഘകാല ഹൃദയാരോഗ്യത്തിന് ഗുണകരം. ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയാണ് ആരോഗ്യകരമായ ഉറക്കത്തിന് ആവശ്യമായ ദൈര്‍ഘ്യം. ഇത് ശരീരത്തിന്റെ സ്വാഭാവിക താളം നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ വൈകി ഉറങ്ങുന്നതും ഉറക്കത്തിനിടെ ഇടവേളകള്‍ ഉണ്ടാകുന്നതും ഹൃദയത്ത് അനാവശ്യമായ സമ്മര്‍ദം നല്‍കും.

*ശുഭദിനം*

*കവിത കണ്ണന്‍*

അവരുടെ ഹണിമൂണ്‍യാത്ര മനോഹരവും അതേസമയം അതിഭയാനകവുമായ ഒരു വെള്ളച്ചാട്ടത്തിന്റെ അടുത്തേക്കാണ്. അവര്‍ ബോട്ടിലാണ് സഞ്ചരിക്കുന്നത്. നദി പാറക്കെട്ടില്‍ തട്ടി കുതിച്ചുയരുമ്പോഴുണ്ടാകുന്ന ജലകണങ്ങള്‍ ഒരു മൂടല്‍ മഞ്ഞുപോലെ അവിടമാകെ നില്‍ക്കുന്നുണ്ട്. രണ്ടുപേരും നനയുന്നുമുണ്ട്. മുന്നോട്ട് പോകുന്തോറും വെള്ളത്തിന്റെ ശബ്ദം അതിഭയാനകമായി അവര്‍ക്ക് തോന്നി. യുവതി നിലവിളിക്കാന്‍ തുടങ്ങി. ഇടയ്ക്ക് ബോട്ട് ഒന്ന് ചെരിഞ്ഞപ്പോള്‍ രക്ഷിക്കണേ എന്ന് അവര്‍ ഓളിയിട്ടു. അപ്പോള്‍ ബോട്ടിന്റെ ക്യാപ്റ്റന്‍ പറഞ്ഞു: ഭയപ്പെടേണ്ട, അപകടം കൂടാതെ എവിടെ വരെ പോകാം എന്ന എനിക്കറിയാം. അയാള്‍ അവരെ വെള്ളച്ചാട്ടം കാണിച്ച്, സുരക്ഷിതമായി തിരികെ എത്തിക്കുകയും ചെയ്തു. ഭയപ്പെടരുത് എന്നതിനേക്കാള്‍ പ്രധാനമാണ് ഭയപ്പെടുത്തരുത് എന്നത്. ഏത് കാര്യത്തിലും ഭയത്തിന്റെ ഒരുകണികയെങ്കിലും എല്ലാവരിലും ഉണ്ടാകും. അതു വലുതാക്കുന്നവരുടെ കൂടെ യാത്രചെയ്താല്‍ നാം ഭയംകൊണ്ട് പൊട്ടിത്തകരും. പല പദ്ധതികളും പ്രവര്‍ത്തനക്ഷമമാകാതെ പോകുന്നത് അതേറ്റെടുക്കുന്നവരുടെ ഉത്കണ്ഠകൊണ്ടുകൂടിയാണ്. ഭയത്തെ അതിജീവിക്കാന്‍ അവനവന്റേതായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയാണ് ഉത്തമം. അവരാണ് ലക്ഷ്യസ്ഥാനങ്ങളുലെത്തുന്നവര്‍. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *