◾https://dailynewslive.in/ മുണ്ടക്കൈ ചൂരല്‍മല പ്രകൃതി ദുരന്തം അതിജീവിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ വൈകിട്ട് നാലിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റനിലയില്‍ ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നത്.
◾https://dailynewslive.in/ ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ സച്ചിദാനന്ദന്‍. ആശമാരെ അധിക്ഷേപിക്കുകയോ പരിഹസിക്കുകയോ ചെയ്യരുതെന്നും ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും സമരത്തിന് പിന്തുണയുമായി സംഘടിപ്പിച്ച ജനസഭയില്‍ അദ്ദേഹം പറഞ്ഞു. ആശ വര്‍ക്കര്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്‌കാണെന്നും ഇത് തന്നെയാണ് ഇന്ത്യ ഭരിക്കുന്നവര്‍ സാധാരണക്കാരോട് കാണിക്കുന്നതെന്നും നടന്‍ ജോയ് മാത്യുവും വിമര്‍ശിച്ചു.
◾https://dailynewslive.in/ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം നേതാവും എംപിയുമായ കെ രാധാകൃഷ്ണന് സാവകാശം നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ദില്ലിയില്‍ പാര്‍ലമെന്റ് സമ്മേളനം അടക്കം ചൂണ്ടിക്കാട്ടി കെ രാധാകൃഷ്ണന്‍ രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു. അടുത്ത മാസം ഏഴിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളില്‍ രാധാകൃഷ്ണന് നോട്ടീസ് അയക്കുക.
*അജന്ത എല്ലോറയിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*
ഇന്ത്യന്‍ ചരിത്രത്തെയും മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ശ്രദ്ധേയമായ കലാവൈഭവത്തെയും പ്രതിനിധീകരിക്കുന്ന രത്‌നങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തില്‍ നിന്ന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന അജന്ത എല്ലോറയിലേക്ക് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ കേരളത്തെ 20 വര്‍ഷം പിന്നോട്ടടിച്ചത് ഇടതുപക്ഷമെന്ന് ശശി തരൂര്‍. മൊബൈല്‍ ഫോണ്‍ വന്നപ്പോഴും കമ്പ്യൂട്ടര്‍ വന്നപ്പോഴും അവര്‍ എതിര്‍ത്തെന്നും പുരോഗതിക്ക് വേണ്ടി സംസാരിക്കുന്നവര്‍ കുറച്ചു വൈകിയിട്ടാണ് യാഥാര്‍ത്ഥ്യം കണ്ടുപിടിക്കുകയെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ മാത്രമാണ് സ്വകാര്യ സര്‍വകലാശാലകള്‍ ഇല്ലാത്തതെന്നും ഇടതുപക്ഷം കാരണമാണ് ഇതുവരെ ഒഴിവായി നിന്നതെന്നും കുട്ടികള്‍ കേരളം വിട്ട് പുറത്ത് പഠിക്കാന്‍ പോകുന്നുവെന്നും എന്തിനാണ് ഇത്ര വര്‍ഷം കാത്തിരുന്നത് എന്നാണ് ചോദ്യമെന്നും ഇപ്പോള്‍ ചെയ്തത് നന്നായി എന്നും തരൂര്‍ പറഞ്ഞു.
◾https://dailynewslive.in/ ബിജെപി നേതാവ് വിവി രാജേഷിനെതിരെ പോസ്റ്റര്‍. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിലും വിവി രാജേഷിന്റെ വീടിന് മുന്നിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനധികൃത സ്വത്തില്‍ അന്വേഷണം വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം. ഇന്ന് രാവിലെയാണ് വിവി രാജേഷിന്റെ വഞ്ചിയൂരിലെ വീടിന് മുന്നിലും ഒപ്പം തന്നെ ബിജെപി സംസ്ഥാന കമ്മറ്റിയുടെ പുതിയ ഓഫീസിനും പഴയ ഓഫീസിന് മുന്നിലും പോസ്റ്റര്‍ വന്നിട്ടുള്ളത്.
◾https://dailynewslive.in/ വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അതൃപ്തിയറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പാര്‍ട്ടിയില്‍ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീതുനല്‍കി.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷകള്‍ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ലാസ്, പ്ലസ് വണ്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു മൂല്യ നിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ നടക്കും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പ്രധാന അധ്യാപകര്‍ക്ക് കിട്ടിയിട്ടുണ്ട്.
◾https://dailynewslive.in/ കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ കെഎസ്യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരിക്കെതിരായ ക്യാമ്പയിനില്‍ പങ്കെടുക്കാതിരുന്ന 290 കെഎസ്യു ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി. ഇതിന് പുറമെ ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും 58 ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടി വന്നേക്കും. യാത്രയോട് സഹകരിക്കാതിരുന്ന നേതാക്കള്‍ക്കെതിരെയാണ് കൂട്ട നടപടി.
◾
◾https://dailynewslive.in/ ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പുമായി ബന്ധപ്പെട്ട് ഇത്തരം ചര്‍ച്ചകള്‍ സമൂഹം ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് ഇതിനെതിരെയുള്ള ചിന്തകള്‍ ഉയര്‍ന്നുവരുകയുള്ളുവെന്ന് കെ. രാധാകൃഷ്ണന്‍ എം.പി പ്രതികരിച്ചു. സ്ത്രീയെയും ദളിതരെയും ആദിവാസിയേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും എന്തും പറയാമെന്ന കാഴ്ചപ്പെട് ഇന്നും സമൂഹിത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ നിറത്തിന്റെ പേരില്‍ മുന്‍ മന്ത്രി എം.എം.മണിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും അധിക്ഷേപിച്ചിരുന്നെന്നാരോപിച്ച് പ്രതിപക്ഷനേതാവിനെതിരെ ബിനീഷ് കോടിയേരി. നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടുവെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ വെളിപ്പെടുത്തലിന് പിന്നാലെ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
◾https://dailynewslive.in/ കഴിഞ്ഞ ഒരു മാസം ക്ലീന്‍ കേരള കമ്പനി കെഎസ്ആര്‍ടിസിയുടെ വിവിധ ഡിപ്പോകളില്‍ നിന്നും വര്‍ക്ക് ഷോപ്പുകളില്‍ നിന്നും 42,190 കിലോഗ്രാം നിഷ്‌ക്രിയ അജൈവ മാലിന്യം നീക്കം ചെയ്തു. ഇതില്‍ 4,560 കിലോഗ്രാം ഇ- വേസ്റ്റ് ആണ്. വിവിധ ഡിപ്പോകളിലും വര്‍ക്ക്ഷോപ്പുകളിലും വര്‍ഷങ്ങളായി കെട്ടിക്കിടന്ന അജൈവമാലിന്യമാണ് എഗ്രിമെന്റ് അടിസ്ഥാനത്തില്‍ നീക്കം ചെയ്തു കൊണ്ടിരിക്കുന്നത്.
◾https://dailynewslive.in/ കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. നോബിക്ക് ജാമ്യം കൊടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. നോബി ഷൈനിയെയും മക്കളെയും പിന്തുടര്‍ന്ന് പീഡിപ്പിച്ചുവെന്നും മരിക്കുന്നതിന്റെ തലേന്ന് നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരണ ആയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
◾https://dailynewslive.in/ കാസര്‍കോട് കൊളത്തൂര്‍ നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദ്ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഫെബ്രുവരി 23 നും ഇവിടെ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. കുറച്ച് കാലങ്ങളായി പുലിയുടെ ശല്യമുള്ള പ്രദേശമായിരുന്നു കുളത്തൂര്‍. അങ്ങനെയാണ് വനംവകുപ്പ് കൂട് സ്ഥാപിക്കുന്നത്.
◾https://dailynewslive.in/ തൃപ്പൂണിത്തുറ ഹില്‍പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമാകുന്നതിന്റെ ഭാഗമായി മാസ് ക്ലീനിംഗ് ഡ്രൈവ് നടത്തി. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്റെ സഹകരണത്തോടെയാണ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് സ്ഥലം സന്ദര്‍ശിക്കുകയും, എന്‍എസ്എസ് വോളണ്ടിയേഴ്സിനെയും, നഗരസഭയെയും അഭിനന്ദിക്കുകയും ചെയ്തു.
◾https://dailynewslive.in/ എറണാകുളം ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്ന മുഖ്യ കണ്ണി പെരുമ്പാവൂരില്‍ പിടിയിലായി. വിദ്യാര്‍ഥികള്‍ റോബിന്‍ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിന്‍ മണ്ഡല്‍ ആണ് പിടിയിലായത്. പെരുമ്പാവൂര്‍ ഭായി കോളനിയില്‍ നിന്നും 9 കിലോയില്‍ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.
◾https://dailynewslive.in/ സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയിഞ്ച് മുണ്ടക്കൈ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന അരണമല മലവാരത്തെ മാപ്പിള തലമുടി വനഭൂമിയില്‍ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച സംഘം പിടിയിലായി. ഹൈദരാബാദ് രാരന്തപൂര്‍ പുലി ഹരിനാദ് (ഡയറക്ടര്‍), ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ പെരുകലപ്പുടി താഡെപ്പള്ളി രാമഷ് ബാബു, രാരന്തപൂര്‍ ബനാ പ്രശാന്ത്, (അസി. ക്യാമറാമാന്‍) എന്നിവരുള്‍പ്പെടെയാണ് അറസ്റ്റിലായത്.
◾https://dailynewslive.in/ കൊല്ലം ചടയമംഗലത്ത് വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടുവളപ്പില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ കോഴിക്കോട് മുക്കം അഗസ്ത്യന്‍മുഴി തടപ്പറമ്പിലെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അനന്ദു(30) വിന്റെ മരണം കൊലപാതമാണെന്ന പരാതിയുമായി അമ്മ സതി. മൂത്തമകനും തന്റെ സഹോദരനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സതി ആരോപിച്ചു. കഴിഞ്ഞ മാര്‍ച്ച് 15നാണ് അനന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് കരുണ കാണിക്കരുതെന്നും നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ചുമത്തണമെന്നും സുപ്രീം കോടതി. കൂട്ടത്തോടെ ഒരുപാട് മരങ്ങള്‍ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാള്‍ പാപമാണെന്നും, ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിലും മരങ്ങള്‍ മുറിക്കുന്നവരെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും സുപ്രീം കോടതി പറഞ്ഞു.
◾https://dailynewslive.in/ ഓണ്‍ലൈന്‍ ഗെയിമിംഗിനെതിരെ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമവിരുദ്ധമായ ഓണ്‍ലൈന്‍ പണ ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 വെബ്‌സൈറ്റുകള്‍ ഇതുവരെ തടഞ്ഞുവെന്നും അത്തരം 700 സ്ഥാപനങ്ങള്‍ അന്വേഷണത്തിലാണെന്നും സര്‍ക്കാര്‍ ദിവസം അറിയിച്ചു.
◾https://dailynewslive.in/ മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചത്. പരാമര്‍ശങ്ങള്‍ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു.
◾https://dailynewslive.in/ മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റിയെ അറിയിക്കുന്നത്. തുടര്‍ന്ന് പൊലീസെത്തിയാണ് മൃതദേഹം പുറത്തെടുക്കുന്നത്. മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
◾https://dailynewslive.in/ അഫ്ഗാനിസ്ഥാനിലെ കുപ്രസിദ്ധ ഭീകരരുടെ തലയ്ക്ക് വിലയിട്ടിരുന്ന നടപടി പിന്‍വലിച്ച് അമേരിക്ക. പിന്‍വലിച്ചത് യുഎസ്, ഇന്ത്യന്‍ എംബസികളില്‍ ആക്രമണം നടത്തിയ ഹഖാനി നേതാക്കളെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം. താലിബാനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് അഫ്ഗാന്‍ മന്ത്രി സിറാജുദ്ദീന്‍ ഹഖാനി അടക്കമുള്ളവര്‍ക്ക് എതിരായ നോട്ടീസ് അമേരിക്ക പിന്‍വലിച്ചത്.
◾https://dailynewslive.in/ ഹമാസിനെതിരെ ഗാസയില്‍ ജനങ്ങളുടെ പ്രതിഷേധം. ഹമാസ് യുദ്ധം നിര്‍ത്തണമെന്നും ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകള്‍ തെരുവിലിറങ്ങിയത്. ഹമാസിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേരാനുള്ള അഭ്യര്‍ത്ഥനകള്‍ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ടെലിഗ്രാമില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ ഒത്തുകൂടിയത്.
◾https://dailynewslive.in/ യുഎസ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമഗ്രമായ മാറ്റങ്ങള്‍ നിര്‍ബന്ധമാക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ച് ഡോണള്‍ഡ് ട്രംപ്. യുഎസ് വോട്ടര്‍ രജിസ്ട്രേഷന് പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് ആവശ്യപ്പെടുകയും എല്ലാ ബാലറ്റുകളും തെരഞ്ഞെടുപ്പ് ദിവസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെ വലിയ മാറ്റങ്ങളാണ് ഉത്തരവില്‍ ഉള്ളത്. ഉദാഹരണമായി ഇന്ത്യയെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഈ ഉത്തരവില്‍ ഒപ്പുവെച്ചത്.
◾https://dailynewslive.in/ ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ 4 ശതമാനം ഓഹരികള്‍ 97.44 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നു. ഇതിനായി ഏജസ് ഇന്‍ഷുറന്‍സ് ഇന്റര്‍നാഷണല്‍ എന്‍.വിയുമായും ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുമായി കരാര്‍ ഒപ്പുവച്ചതായി ഫെഡറല്‍ ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ഫെഡറല്‍ ബാങ്കിന് ഇന്‍ഷുറന്‍സ് കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം ഇതോടെ 26 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയരും. ഓഹരിയൊന്നിന് 30.45 രൂപ നിരക്കില്‍ 3.2 കോടി ഓഹരികളാണ് സ്വന്തമാക്കുക. ഏജസ് ഇന്‍ഷുറന്‍സ് ഇന്റര്‍നാഷണല്‍ എന്‍.വിയുടെയും ഫെഡറല്‍ ബാങ്കിന്റെയും സംയുക്ത സംരംഭമായ ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 2024 സാമ്പത്തിക വര്‍ഷത്തില്‍ 107 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 17,455 കോടി രൂപയുടേതാണ്. കമ്പനിയ്ക്ക് മൊത്തം 1,176 കോടി രൂപയുടെ അറ്റ ആസ്തിയുമുണ്ട്. ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ ലാഭം 955.4 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1,006.7 കോടി രൂപയില്‍ നിന്ന് 5 ശതമാനം കുറവാണിത്. അറ്റ പലിശ വരുമാനം 14.5 ശതമാനം ഉയര്‍ന്ന് 2,431.3 കോടി രൂപയുമായി.
◾https://dailynewslive.in/ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഡിസൈനിലും ഡിസ്‌പ്ലേ വലിപ്പത്തിലും ക്യാമറ സെറ്റപ്പിലുമായി ഐഫോണ്‍ എയര്‍ എന്ന മോഡല്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ്, ഐഫോണ്‍ 17 എയര്‍ എന്നീ മോഡലുകളാണ് 2025 സെപ്റ്റംബറില്‍ വിപണിയിലെത്തുക. ഐഫോണുകളു ടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ മോഡലായിരിക്കും ഇത്. അടുത്ത വര്‍ഷമാണ് ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലെത്തുക. ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്‌സ് എന്നിവക്ക് നടുവിലായിരിക്കും എയറിന്റെ സ്ഥാനം. ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്‌സ് എന്നിവയേക്കാള്‍ കുറവും ഐഫോണ്‍ 17യേക്കാള്‍ കൂടുതലുമാകും വില. ഫോബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് ഐഫോണ്‍ 6 പ്ലസിന്റെ വിലയായ 899 ഡോളറായിരിക്കും (ഏകദേശം 77,000 രൂപ) ഐഫോണ്‍ 17 എയറിനുണ്ടാവുക. ഇക്കുറി പോര്‍ട്ടുകളില്ലാതെ പൂര്‍ണമായും വയര്‍ലെസ് ചാര്‍ജിംഗില്‍ മാത്രം പ്രവര്‍ത്തിക്കുന്ന രീതി ഐഫോണ്‍ എയറില്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ഫോബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 48 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറയായിരിക്കും ഫോണിനുണ്ടാവുക.
◾https://dailynewslive.in/ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ട്രെയ്‌ലര്‍ പുറത്ത്. വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തും. കോമഡി, ആക്ഷന്‍, ഇമോഷന്‍സ് എല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്ലിന്‍ എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ‘തല്ലുമാല’യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിനായി നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ തുടങ്ങിയവര്‍ നടത്തിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പേ തന്നെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ ആദ്യ ഗാനവും യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
◾https://dailynewslive.in/ ഒരുപാട് നാളുകളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. 20 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്. ഷണ്‍മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാലെത്തുക. മോഹന്‍ലാല്‍- ശോഭന കോമ്പോ തന്നെയാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഗോ റ്റു യുവര്‍ ക്ലാസസ്’ എന്ന ഡയലോഗ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നതും ട്രെയ്‌ലറിലുണ്ട്. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും കെആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾https://dailynewslive.in/ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ ഇപ്പോള്‍ പുതിയ ടെയ്കാന്‍ മോഡലിന്റെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റ് അവതരിപ്പിച്ചു. 1.67 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് ഈ വാഹനം എത്തുന്നത്. ഈ പുതിയ ബേസ് വേരിയന്റ് റിയര്‍-വീല്‍-ഡ്രൈവ് മോഡല്‍ ആണ്. നിലവിലുള്ള ഓള്‍-വീല്‍-ഡ്രൈവ് മോഡലുകള്‍ക്കൊപ്പം ഇത് വില്‍ക്കും. കാറിന്റെ ഈ പുതിയ ആര്‍ഡബ്ല്യുഡി മോഡലിനായുള്ള ബുക്കിംഗുകള്‍ തുറന്നിരിക്കുന്നു. പുതിയ ഫെയ്സ്ലിഫ്റ്റ് ടെയ്കാന്റെ അതേ രൂപകല്‍പ്പനയാണ് ഈ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റില്‍ ഉള്ളത്. ഇത് എക്‌സ്‌ക്ലൂസീവ് പെയിന്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 22 ഇഞ്ച് അലോയി വീലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 89 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക്, സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണവും ടെയ്കാന്‍ ആര്‍ഡബ്ല്യുഡി വാഗ്ദാനം ചെയ്യുന്നു. ഇത് ഏകദേശം 405 ബിഎച്പി കരുത്തും 410 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. 4.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. കൂടാതെ 590 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
◾https://dailynewslive.in/ പരിവര്‍ത്തിത ക്രൈസ്തവനായ പൊന്നച്ചന്റെ ജീവിതത്തിലെ സംഘര്‍ഷഭരിതവും വിസ്മയാവഹവുമായ സന്ദര്‍ഭങ്ങളെ അനാവരണം ചെയ്യുന്ന നോവല്‍. മനുഷ്യജീവിതത്തില്‍ യുക്തി, വിശ്വാസം, നിലപാട്, പൊതുബോധം എന്നിവയുടെ കുഴിമറിച്ചിലുകള്‍ സൃഷ്ടിക്കുന്ന കലഹങ്ങളെയും കലാപങ്ങളെയും ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്ന രചന. ‘പൊന്നച്ഛന്റെ ഉത്പത്തി പുസ്തകം’. മനു ജോസഫ്. ചിന്ത പബ്ളിക്കേഷന്‍സ്. വില 230 രൂപ.
◾https://dailynewslive.in/ ജിമ്മിലെ തീവ്ര വര്‍ക്ക്ഔട്ടിനൊപ്പം പ്രോട്ടീന്‍ പൗഡര്‍ അല്ലെങ്കില്‍ സപ്ലിമെന്റുകളുടെ ഉപയോഗവും സ്ത്രീകളില്‍ വര്‍ധിച്ചു വരുന്നു. എന്നാല്‍ ഇത് സ്ത്രീകളുടെ ആരോഗ്യത്തെയും ആര്‍ത്തവ ചക്രത്തെയും ബാധിക്കുന്നു. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാത്ത പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസത്തില്‍ ശരീരഭാരത്തിന് അനുസരിച്ച് ഒരു ഗ്രാം/കിലോഗ്രാം അല്ലെങ്കില്‍ 0.8 ഗ്രാം/കിലോഗ്രാം ബോഡി വെയിറ്റ് പ്രോട്ടീന്‍ ആവശ്യമാണ്, സ്ത്രീകളില്‍ ആവര്‍ത്തവ സമയത്ത് പ്രത്യേകിച്ച്. ആര്‍ത്തവ സമയം ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താനും വയറു വേദന, അസ്വസ്ഥത, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്ഷീണം എന്നിവ ലഘൂകരിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. കൂടാതെ ഈ സമയം ഊര്‍ജ്ജം നിലനിര്‍ത്താനും പ്രോട്ടീന്‍ സഹായിക്കും. എന്നാല്‍ ദിവസത്തില്‍ ആവശ്യമുള്ള പ്രോട്ടീന്‍ ഒറ്റ പ്രാവശ്യമായി ഉപയോഗിക്കുന്നതിലും നല്ലത് ഓരോ നേരത്തെ ഭക്ഷണത്തിലൂടെയും ചെറിയ തോതില്‍ ഉപയോഗിക്കുന്നതാണ്. പ്രോട്ടീന്‍ പൗഡറുകള്‍ ദോഷകരമല്ലെങ്കിലും, കൃത്രിമ പ്രോട്ടീന്‍ സ്രോതസ്സുകളെ വളരെയധികം ആശ്രയിക്കുന്നത് ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും അമ്മയുടെ ക്ഷേമത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും പോഷകാഹാരം ആവശ്യമാണ്. നട്‌സ്, വിത്തുകള്‍, ധാന്യങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്ന് പ്രോട്ടീന്‍ ലഭ്യമാക്കുന്നതാണ് ആരോഗ്യകരം. ഈ സമയത്ത് പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കുന്നത് ഗുണകരമല്ല. വൃക്ക രോഗങ്ങളുള്ള സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡറുകള്‍ കഴിക്കുന്നതില്‍ ജാഗ്രത പാലിക്കണം. പല പ്രോട്ടീന്‍ പൗഡറുകളും പാല്‍, സോയ, ഗ്ലൂറ്റന്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയതാണ്. ഇത് ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. പ്രോട്ടീന്‍ പൗഡര്‍ പേശികളുടെ ആരോഗ്യത്തിനും വയറിന് സംതൃപ്തിയും നല്‍കുമെങ്കിലും അവയില്‍ അധിക പഞ്ചസാര, കൊഴുപ്പ്, അധിക കലോറി എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കൂടാന്‍ കാരണമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.71, പൗണ്ട് – 110.49, യൂറോ – 92.55, സ്വിസ് ഫ്രാങ്ക് – 97.06, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.17, ബഹറിന്‍ ദിനാര്‍ – 227.38, കുവൈത്ത് ദിനാര്‍ -277.98, ഒമാനി റിയാല്‍ – 222.64, സൗദി റിയാല്‍ – 22.85, യു.എ.ഇ ദിര്‍ഹം – 23.35, ഖത്തര്‍ റിയാല്‍ – 23.46, കനേഡിയന്‍ ഡോളര്‍ – 60.15.