◾https://dailynewslive.in/ മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം. ചടങ്ങില്‍ ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും തുഷാര്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ബി.ജെ.പി ക്കും ആര്‍.എസ്.എസ്സിനുമെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. തുഷാര്‍ ഗാന്ധിക്ക് പിന്തുണയറിയിച്ച് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിജിക്കും തുഷാര്‍ഗാന്ധിക്കും ജയ് വിളിച്ച് രംഗത്തെത്തി. ആര്‍എസ്എസ് മൂര്‍ദാബാദ് എന്നും ഗാന്ധിജി സിന്ദാബാദ് എന്നും മുദ്രാവാക്യം മുഴക്കിയ തുഷാര്‍ ഗാന്ധി പ്രതിഷേധക്കാരെ വകവെക്കാതെ കാറില്‍ കയറി പോവുകയായിരുന്നു. കാറിന് മുന്നില്‍ നിന്നടക്കം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
◾https://dailynewslive.in/ തുഷാര്‍ ഗാന്ധിയെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതിഷേധവുമായി നേതാക്കള്‍. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ് മാപ്പ് നല്‍കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പറഞ്ഞു. ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നതെന്നും ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ നടപടിക്ക് നീതികരണമില്ലെന്ന് വി എം സുധീരന്‍ പറഞ്ഞു. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആര്‍ എസ് എസ്- ബി ജെ പി അജണ്ട കേരളത്തില്‍ വിലപ്പോവില്ലെന്നും എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുറ്റക്കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്ത പോലിസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ധിക്കാരവും മാപ്പില്ലാത്ത കുറ്റവുമാണിതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിമര്‍ശിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 12 ലെ വിജയി : സൂര്യ.കെ.എസ്, വണ്ടൂര്‍, മലപ്പുറം*
◾https://dailynewslive.in/ ആശാ സമരത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ദില്ലിയില്‍ അദ്ദേഹത്തിന് ഒരു പണിയുമില്ല എന്നത് വ്യക്തമാക്കുന്നതാണ് നിലവിലെ പ്രവര്‍ത്തികളെന്നും പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്നുമാണ് ജോണ്‍ ബ്രിട്ടാസിന്റെ പരിഹാസം. സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ആശാ പ്രവര്‍ത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. ആശാ സമരത്തെ കുറിച്ച് കേന്ദ്ര മന്ത്രിയുമായി എംപിമാര്‍ 45 മിനിറ്റ് ചര്‍ച്ച ചെയ്തു. ആശാ വര്‍ക്കര്‍മാരുടെ പ്രതിസന്ധി അറിയിച്ചുവെന്നും അനുഭാവ പൂര്‍ണമായി ധനമന്ത്രി ആവശ്യങ്ങള്‍ കേട്ടുവെന്നും യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനതലത്തില്‍ ലഹരിക്കെതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി സമഗ്ര നടപടികള്‍ സ്വീകരിക്കാന്‍ എഡിജിപി മനോജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ലഹരിക്കെതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള കടകളിലും മറ്റു സ്ഥാപങ്ങളിലും പരിശോധനകള്‍ ഉര്‍ജ്ജിതമാക്കും. മുന്‍പ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികളുടെ വീടുകളിലും ഒളിത്താവങ്ങളിലും കൂടുതല്‍ പരിശോധനകള്‍ നടത്തും.
*ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ഡല്‍ഹിയിലെ ചെങ്കോട്ട, ആഗ്രയിലെ താജ്മഹല്‍, ജയ്പൂര്‍ സിറ്റി പാലസ് എന്നിവ ഉള്‍പ്പെടുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍ ടൂര്‍ എന്നറിയപ്പെടുന്ന അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ ടൌണ്‍ഷിപ്പിലേക്കുള്ള ഒന്നാംഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട 199 ഗുണഭോക്താക്കളുമായി ജില്ലാ കളക്ടര്‍ കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ അനുസരിച്ച് വീട് നിര്‍മ്മാണത്തിന് വേണ്ടി 22 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്. ഒരാള്‍ മാത്രമാണ് 15 ലക്ഷം എന്ന സാമ്പത്തിക സഹായം അംഗീകരിച്ചത്. നിലവിലെ പാക്കേജ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം ദുരന്തബാധിതരും.
◾https://dailynewslive.in/ കേരളത്തിന്റെ വ്യവസായ റാങ്കിംഗിനെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. കള്ളക്കണക്കുകളാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. പ്രതിപക്ഷം കേരള വിരുദ്ധരാണെന്ന് വ്യവസായ മന്ത്രി തിരിച്ചടിച്ചു. മന്ത്രിയുടെ മറുപടിക്കിടയിലും ബഹളം ഉണ്ടാക്കിയതിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്പീക്കര്‍ ശാസിച്ചു. വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമതാണെന്ന സര്‍ക്കാരിന്റെ അവകാശവാദത്തെ സഭയ്ക്ക് അകത്തും പുറത്തും എതിര്‍ക്കുന്നത് തുടരുകയാണ് പ്രതിപക്ഷം.
◾https://dailynewslive.in/ സംസ്ഥാനത്ത് അക്രമം ഓരോ ദിവസവും ശക്തിപ്പെടുന്ന സ്ഥിതിയാണെന്ന് വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരനും ചടങ്ങില്‍ പങ്കെടുത്തു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സംസ്ഥാനത്തെ ലഹരി വിപത്തിനെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവര്‍ത്തനങ്ങളെ കുറിച്ചും ബിജെപി നേതാവ് പി.സി.ജോര്‍ജ് പറഞ്ഞതില്‍ യാഥാര്‍ത്ഥ്യമുണ്ടെന്ന് സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. പിസി ജോര്‍ജ് ഉന്നയിച്ച കാര്യങ്ങളില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇരകളുടെ സ്വകാര്യത ഉറപ്പാക്കി സമഗ്രമായ അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗം ഉത്തരവിട്ടു. എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാല്‍ നല്‍കിയ ഹര്‍ജിയില്‍ മേലാണ് നടപടി. ഒരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് ക്രിമിനല്‍ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
◾https://dailynewslive.in/ ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. അടുപ്പുകള്‍ കൂട്ടി, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തര്‍. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. 10.15 നാണ് അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സംഭവത്തിന് പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്ഐമാരെയും സ്ഥലംമാറ്റി. എസ്ഐമാരായ ടി.കെ.അഖില്‍, ദീപ്തി എന്നിവരെയാണ് സ്ഥലം മാറ്റിയത്. അഖിലിനെ കൊളവല്ലൂര്‍ സ്റ്റേഷനിലേക്കും ദീപ്തിയെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.
◾https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. അച്ഛന്റെ സഹോദരനെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡില്‍ വാങ്ങിയ പ്രതിയെ പൊലീസ് വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാന്‍ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി.
◾https://dailynewslive.in/ ചോദ്യപ്പേപ്പര്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന പ്രാഥമിക വിലയിരുത്തലിന് പിന്നാലെ അധ്യാപകരെ സസ്പെന്റ് ചെയ്തു. അമരവിള എല്‍.എം.എസ് എച്ച്.എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോയ് ബി ജോണിനെയും പേരിക്കോണം എല്‍.എം.എസ് യു.പി സ്‌കൂള്‍ ഓഫീസ് അസിസ്റ്റന്റ് ലറിന്‍ ഗില്‍ബര്‍ടിനെയുമാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. അമരവിള എല്‍.എം.എസ് എച്ച്.എസ്.എസില്‍, ചോദ്യപ്പേപ്പര്‍ സൂക്ഷിച്ച മുറിക്കു സമീപം കഴിഞ്ഞ രാത്രി 10 മണിക്ക് ശേഷം പ്രിന്‍സിപ്പലിനെയും മറ്റു രണ്ട് പേരെയും സംശയകരമായ സാഹചര്യത്തില്‍ കണ്ട സംഭവത്തിലാണ് നടപടി.
◾https://dailynewslive.in/ മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മാര്‍ച്ച് 5 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
◾https://dailynewslive.in/ വ്യവസായ മന്ത്രി പി.രാജീവ് അമേരിക്കയിലേക്ക് പോകും. അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷന്റെ സമ്മേളനത്തില്‍ മന്ത്രി പങ്കെടുക്കും. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്നു വരെ വാഷിങ്ടണ്‍ ഡിസിയിലാണ് സമ്മേളനം. വ്യവസായ മന്ത്രിക്കൊപ്പം ഉയര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്ത് പോകുന്നുണ്ട്.
◾https://dailynewslive.in/ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്തിന്റെ നടപടി രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് കാട്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഉപദ്രവകാരികളായ കാട്ടു പന്നികളെ കൊല്ലാന്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം റദ്ദാക്കണമെന്നും ശുപാര്‍ശയുണ്ട്.
◾https://dailynewslive.in/ പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സായി ഗ്രാം ഗ്ളോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ആനന്ദ് കുമാറിനെ റിമാന്‍ഡ് ചെയ്തു. ഈ മാസം 26 വരെയാണ് റിമാന്‍ഡ് ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആനന്ദകുമാറിനെ വീഡിയോ കോണ്‍ഫന്‍സിലൂടെയാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ക്രൈം ബ്രാഞ്ച് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്.
◾https://dailynewslive.in/ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പദ്മകുമാറിനെതിരായ നടപടി നാളെ തീരുമാനിക്കും. പരസ്യപ്രതികരണവും അച്ചടക്ക ലംഘനവും സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. നടപടിയിലെ തീരുമാനം നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ അറിയിക്കും. തെറ്റുപറ്റിയെന്ന് പത്മകുമാര്‍ തുറന്നു സമ്മതിച്ചെങ്കിലും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതില്‍ നടപടി വരുമെന്നാണ് സൂചന.
◾https://dailynewslive.in/ കോട്ടക്കലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ തയ്യാറായി സംഘടിച്ച സീനിയര്‍ വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ മരവട്ടം ഗ്രൈസ് വാലി കോളേജിലെ 18 വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് വിട്ട് വരുന്ന വഴിയായ പുത്തൂര്‍ ബൈപ്പാസില്‍ കാറിലും ബൈക്കിലുമായെത്തി ആക്രമിക്കാന്‍ നില്‍ക്കുകയായിരുന്നു. ഇവര്‍ ഉപയോഗിച്ച അഞ്ച് ബൈക്കുകളും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
◾https://dailynewslive.in/ ഇന്റര്‍നെറ്റിന് വേഗതയില്ലെന്ന് കാണിച്ച് ജിയോ കമ്പനിക്കെതിരെ നല്‍കിയ കേസില്‍ അനുകൂല വിധി സമ്പാദിച്ച് മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ്. ഒരു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ 15000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് ജില്ലാ ഉപഭോക്തൃ കോടതിയുടെ വിധി.
◾https://dailynewslive.in/ ഹരിയാനയിലെ പത്ത് മേയര്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പതിടത്തും ബിജെപിക്ക് വമ്പന്‍ ജയം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ഭൂപീന്ദര്‍ ഹൂഡയുടെ ശക്തികേന്ദ്രമായ ഗുരുഗ്രാമും റോഹ്തക്കും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മേയര്‍ സ്ഥാനങ്ങളിലേക്കാണ് ഇത്തവണയും ബിജെപി വിജയിച്ചത്. ഹൂഡയുടെ ശക്തികേന്ദ്രമായതിനാല്‍ ഫലം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.
◾https://dailynewslive.in/ തെലങ്കാനയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിക്കുന്ന കര്‍ഷകന്റെ വീഡിയോ പങ്കുവെച്ചതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 2 ആയി. പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റര്‍ രേവതി പൊഡഗാനന്ദയ്ക്ക് പിന്നാലെ സഹപ്രവര്‍ത്തക തന്‍വി യാദവും അറസ്റ്റിലായി. രാവിലെ വീട്ടില്‍ കയറിയാണ് തന്‍വിയെയും അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്.
◾https://dailynewslive.in/ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഡിജിയാത്ര പദ്ധതിയില്‍ തിരുവനന്തപുരം, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതായി അദാനി എയര്‍പോര്‍ട്ട്സ് ഹോള്‍ഡിംഗ്സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇതോടെ, അദാനി എയര്‍പോര്‍ട്ട്സിന്റെ ഏഴ് വിമാനത്താവളങ്ങളിലും ഡിജിയാത്ര സേവനം ലഭ്യമാകും. തടസ്സമില്ലാത്ത യാത്രാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദാനി എയര്‍പോര്‍ട്സ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ മുംബൈ ലീലാവതി ആശുപത്രിയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിന്നാലെ ദുര്‍മന്ത്രവാദം നടന്നതായും ആരോപണം. ലീലാവതി കീര്‍ത്തിലാല്‍ മെഹ്താ മെഡിക്കല്‍ ട്രസ്റ്റിലെ മുന്‍ ട്രസ്റ്റിമാര്‍ 1200 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതെന്ന് നിലവിലെ അംഗങ്ങള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയില്‍ ദുര്‍മന്ത്രവാദം നടന്നതായുള്ള ആരോപണവും ഉയര്‍ന്നിരിക്കുന്നതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾https://dailynewslive.in/ പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 33 വിഘടനവാദികള്‍ കൊല്ലപ്പെട്ടുവെന്നും സൈന്യം അറിയിച്ചു. അതേ സമയം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ട്രെയിന്‍ റാഞ്ചുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി തന്നെയാണ് ട്രെയിന്‍ തട്ടിയെടുക്കുന്നതിന്റേയും യാത്രികരെ ബന്ദിയാക്കുന്നതിന്റേയും വീഡിയോ പുറത്ത് വിട്ടത്.
◾https://dailynewslive.in/ ഇരുപത് ബില്യണ്‍ ഡോളറിന്റെ യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ അധിക തീരുവ പ്രഖ്യാപിച്ചു. കനേഡിയന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് അമേരിക്കന്‍ നികുതി ചുമത്തിയതിന് പിന്നാലെയാണ് 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ 25% തീരുവ പ്രാബല്യത്തിലായതിനു തൊട്ടുപിന്നാലെ അമേരിക്കയുടെ മേല്‍ പകരംതീരുവ ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 26 ബില്യന്‍ യൂറോ അഥവാ 2800 കോടി ഡോളര്‍ മൂല്യം വരുന്ന ഉല്‍പന്നങ്ങള്‍ക്കു പകരംതീരുവ ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയന്‍ പറഞ്ഞു. നിലവില്‍ ഇത്രയും തുകയ്ക്കുള്ള ഉല്‍പന്നങ്ങളാണ് പ്രതിവര്‍ഷം യൂറോപ്യന്‍ യൂണിയന്‍ യുഎസിലേക്കു കയറ്റുമതി ചെയ്യുന്നത്.
◾https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. ഏഴാം മിനിറ്റില്‍ ദുസാന്‍ ലഗാത്തോറിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും 45ാം മിനിറ്റില്‍ കണ്ണൂര്‍ സ്വദേശി സൗരവ് നേടിയ സീസണിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിലൂടെ ഹൈദരാബാദ് എഫ്‌സി ഒപ്പം പിടിക്കുകയായിരുന്നു.
◾https://dailynewslive.in/ രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏഴുമാസത്തെ താഴ്ന്ന നിലയില്‍. ഫെബ്രുവരിയില്‍ 3.61 ശതമാനമായാണ് താഴ്ന്നത്. ഇതോടെ വരുന്ന റിസര്‍വ് ബാങ്കിന്റെ പണ, വായ്പാ നയ അവലോകന യോഗത്തില്‍ മുഖ്യപലിശനിരക്ക് വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ശക്തമായി. ജനുവരിയില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 4.26 ശതമാനമായിരുന്നു. മുന്‍വര്‍ഷം ഫെബ്രുവരിയില്‍ 5.09 ശതമാനമായിരുന്ന സ്ഥാനത്ത് നിന്നാണ് ഇത്തവണ വിലക്കയറ്റം കുറഞ്ഞത്. ഇതിന് മുന്‍പ് കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കുറഞ്ഞ പണപ്പെരുപ്പനിരക്ക് രേഖപ്പെടുത്തിയത്. അന്ന് 3.60 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞതാണ് പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. ഫെബ്രുവരിയില്‍ ഭക്ഷ്യവിലക്കയറ്റം 3.75 ശതമാനമായാണ് കുറഞ്ഞത്. ജനുവരിയില്‍ ഇത് 5.97 ശതമാനമായിരുന്നു. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ താഴെ സ്ഥിരമായി നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. ഏപ്രില്‍ ഏഴുമുതല്‍ 9 വരെയാണ് റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി യോഗം ചേരുന്നത്. അതിനിടെ രാജ്യത്തിന്റെ വ്യാവസായികോല്‍പ്പാദനവും ഉയര്‍ന്നു. ജനുവരിയില്‍ അഞ്ചുശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഉല്‍പ്പാദന മേഖലയിലെ ഉണര്‍വാണ് വ്യാവസായികോല്‍പ്പാദനത്തെ സ്വാധീനിച്ചത്.
◾https://dailynewslive.in/ വീണ്ടും ഹൊറര്‍ ത്രില്ലറുമായി ഭാവന. ഭാവന നായികയാകുന്ന ‘ദി ഡോര്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തി. ഭാവനയുടെ സഹോദരന്‍ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറില്‍ താരത്തിന്റെ ഭര്‍ത്താവ് നവീന്‍ രാജന്‍ ആണ്. ‘ഹണ്ട്’ എന്ന മലയാള ചിത്രത്തിന് ശേഷം എത്തുന്ന ഭാവനയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണിത്. 15 വര്‍ഷത്തിന് ശേഷം ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അജിത്തിന്റെ നായികയായി ‘ആസല്‍’ എന്ന ചിത്രത്തില്‍ ആയിരുന്നു ഭാവന ഒടുവില്‍ അഭിനയിച്ചത്. തമിഴില്‍ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു. ചിത്രത്തില്‍ ഭാവന ഒരു ആര്‍ക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോള്‍ നടന്‍ ഗണേഷ് വെങ്കിട്ടറാം പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തും. ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാര്‍, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപില്‍, ബൈരി വിഷ്ണു, റോഷ്നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ച് 21ന് തിയേറ്റര്‍ റിലീസ് ആയി എത്തുന്ന ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ സഫയര്‍ സ്റ്റുഡിയോസ്സാണ് വിതരണത്തിന് എത്തിക്കുന്നത്.
◾https://dailynewslive.in/ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സനല്‍ ദേവിന്റേതാണ് സംഗീതം. അഫ്സല്‍ ആണ് പാടിയിരിക്കുന്നത്. ദിലീപിന്റെ 150-ാം ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും. 10 വര്‍ഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തില്‍ അഫ്സല്‍ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ ദിലീപിനോടൊപ്പം ധ്യാന്‍ ശ്രീനിവാസന്‍, ബിന്ദു പണിക്കര്‍, സിദ്ദിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ദിലീപ്- ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ജോസ് കുട്ടി, അശ്വിന്‍ ജോസ്, റോസ്ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നിവരും നിരവധി പുതിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും.
◾https://dailynewslive.in/ ചൈനീസ് വാഹന ബ്രാന്‍ഡായ ബിവൈഡി തങ്ങളുടെ ഇലക്ട്രിക് എസ്യുവി മോഡലായ അറ്റോ 3- ചില പ്രധാന മാറ്റങ്ങളോടെ അവതരിപ്പിച്ചു. ഈ ഇലക്ട്രിക് എസ്യുവിയുടെ പുതുക്കിയ 2025 മോഡലുകള്‍ മെച്ചപ്പെട്ട പ്രകടനം, സുഖസൗകര്യങ്ങള്‍, സാങ്കേതികവിദ്യ എന്നിവയോടെയാണ് വരുന്നത്. എസ്യുവി ഇപ്പോള്‍ 30,000 രൂപയ്ക്ക് ബുക്ക് ചെയ്യാം. ആദ്യത്തെ 3,000 ഉപഭോക്താക്കള്‍ക്ക് കമ്പനി ഒരു പ്രത്യേക ഓഫറും പ്രഖ്യാപിച്ചു. ഈ എക്സ്‌ക്ലൂസീവ് ഓഫര്‍ പ്രകാരം, ആദ്യത്തെ 3,000 ബുക്കിംഗുകള്‍ക്ക് 2024 മോഡലിന്റെ അതേ എക്സ്-ഷോറൂം വിലയില്‍ ഈ ഇലക്ട്രിക് എസ്യുവി ലഭിക്കും. പുതിയ അറ്റോ 3 ലൈനപ്പ് മൂന്ന് ട്രിമ്മുകളിലാണ് വരുന്നത്. പുതുക്കിയ 2025 അറ്റോ 3ക്ക് ഇപ്പോള്‍ മുന്‍ സീറ്റുകള്‍ക്ക് വെന്റിലേഷന്‍ ഫംഗ്ഷനും പൂര്‍ണ്ണമായും കറുപ്പ് നിറത്തിലുള്ള ഇന്റീരിയര്‍ തീമും ഉണ്ട്. ഡൈനാമിക്, പ്രീമിയം, സുപ്പീരിയര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ ഈ എസ്യുവി ലഭ്യമാണ്. ഡൈനാമിക് വേരിയന്റിന് വില 24.99 ലക്ഷം രൂപയും, പ്രീമിയം വേരിയന്റിന് 29.85 ലക്ഷം രൂപയും, സുപ്പീരിയര്‍ വേരിയന്റിന് 33.99 ലക്ഷം രൂപയുമാണ് ഇപ്പോള്‍ വില.
◾https://dailynewslive.in/ ഗ്രാമത്തില്‍ നിന്നും അപ്രത്യക്ഷമാവുന്ന കുട്ടികളെ, പ്രേതങ്ങള്‍ വിഹരിക്കുന്ന കുന്നിന്‍ പുറത്തുള്ള ഗുഹ വിഴുങ്ങുകയാണെന്നാണ് ഇഗ്രാമവാസികളുടെ വിശ്വാസം. സോക്രട്ടീസും നാലു സുഹൃത്തുക്കളും ആരേയും അറിയി ക്കാതെ അവിടേയ്ക്ക് പോകുന്നു. പിന്നീട് നടക്കുന്ന ഞെട്ടിക്കുന്ന സംഭവവികാസങ്ങളും അന്വേഷണങ്ങളുമാണ് ഈ നോവല്‍. ‘ആള്‍ വിഴുങ്ങി ഗുഹ’. ബ്രിജി കെ ടി. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 142 രൂപ.
◾https://dailynewslive.in/ തലച്ചോറിന്റെ ആവരണത്തില്‍ ഉണ്ടാകുന്ന വീക്കമാണ് മസ്തിഷ്‌ക ജ്വരം. കഠിനമായ തലവേദന, പനി, ഛര്‍ദ്ദി എന്നിങ്ങനെ പ്രധാനമായും മൂന്ന് ലക്ഷണങ്ങളാണ് മസ്തിഷ്‌ക ജ്വരത്തിനുള്ളത്. വൈറസ്, ബാക്ടീരിയ, ഫംഗല്‍, അബീബ ബാധയെ തുടര്‍ന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാകാം. ചിലരില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെങ്കിലും ചിലരില്‍ രോഗം ഗുരുതരമാകാം. എന്ത് തരം രോഗാണുവാണ് ബാധിച്ചിരിക്കുന്നത്, രോഗിയുടെ പ്രതിരോധ ശേഷി എന്നിവയെ അടിസ്ഥാനപ്പെടുത്തിയിരിക്കും രോഗത്തിന്റെ തീവ്രത. മൂക്കിനുള്ളിലൂടെയാണ് പലപ്പോഴും രോഗാണുക്കള്‍ തലച്ചോറിന്റെ ആവരണത്തില്‍ എത്തുക. ചില ഘട്ടങ്ങളില്‍ രക്തത്തിലൂടെയും രോഗാണുക്കള്‍ തലച്ചോറിന്റെ ആവരണത്തില്‍ വീക്കം അല്ലെങ്കില്‍ അണുബാധ ഉണ്ടാക്കാം. ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസിന് ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമാണ്. എന്നാല്‍ വൈറല്‍ മെനിഞ്ചൈറ്റിസിന്റെ മിക്ക കേസുകളിലും അത്തരം മരുന്നുകളുടെ ആവശ്യമുണ്ടാകാറില്ല. ചില സന്ദര്‍ഭങ്ങളില്‍ ഏത് വൈറസാണ് എന്നതിനെ ആശ്രയിച്ച് ആന്റിവൈറലുകള്‍ നല്‍കാറുണ്ട്. വൈറല്‍ അണുബാധയാണെങ്കില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയുണ്ട്. മസ്തിഷ്‌ക ജ്വരം എങ്ങനെ പ്രതിരോധിക്കാം. പനി ബാധിതരായ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നത് ഒഴിവാക്കാം. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായ മൂടി പിടിക്കാന്‍ ശ്രമിക്കുക. പ്രത്യേകിച്ച് ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാനും ശ്രദ്ധിക്കണം. രോഗം ബാധിച്ചവരുമായി വ്യക്തിഗത വസ്തുക്കള്‍ പങ്കിടുന്നത് ഒഴിവാക്കുക. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് സമീകൃതാഹാരം കഴിക്കാനും നന്നായി ഉറങ്ങാനും വ്യായാമം ചെയ്യാനും ശ്രദ്ധിക്കുക. സുരക്ഷിതരായിരിക്കാന്‍ ശുദ്ധവും ഫില്‍ട്ടര്‍ ചെയ്തതുമായ വെള്ളം കുടിക്കുക, നന്നായി പാകം ചെയ്ത ഭക്ഷണം കഴിക്കുക. ബാക്ടീരിയ-വൈറല്‍ ബാധകള്‍ക്ക് ലഭ്യമായ വാക്സിന്‍ സ്വീകരിക്കാനും മടിക്കേണ്ട.
*ശുഭദിനം*
*കവിത കണ്ണന്‍*
ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്രെബില്‍ ഒരു മ്യൂസിയമുണ്ട്. ലോകത്തിലെ തന്നെ ആദ്യത്തെ ചിരിമ്യൂസിയം തുറന്നത് ഇവിടെയാണ്. ഹഹ ഹൗസ് എന്നാണ് അതിന്റെ പേര്. ഈ മ്യൂസിയത്തിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ തന്നെ നമ്മുടെ വ്യഥകള്‍, ആശങ്കകള്‍, ചിന്തകള്‍ ഇതെല്ലാം അലിഞ്ഞില്ലാതാകാണം എന്നാണ് ഈ മ്യൂസിയത്തിന്റെ ആഗ്രഹം. ഈ മ്യൂസിയത്തില്‍ സന്തോഷത്തിന്റെ എട്ടു മേഖലകളിലൂടെ നാം കടന്നുപോകുന്നു. ഉദ്ഘാടനം ചെയ്തിട്ട് ഏതാനും മാസങ്ങളേ ആയുളളൂ എങ്കിലും ഹഹ ഹൗസ് വന്‍ ഹിറ്റാണ്. മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നാം ബാല്യത്തിലേക്ക് മടങ്ങുന്നതുപോലെയെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. നാല്‍പത്തിമൂന്ന്കാരിയായ ആന്‍ഡ്രിയ ഗോലൂബിക് ആണ് ഹഹ ഹൗസിന്റെ സൃഷ്ടാവ്. ഏഴാംവയസ്സിലെ ആന്‍്ഡ്രിയയാണ് തന്റെ പ്രചോദനം, ഉത്കണ്ഠകളില്ലാത്ത, ആശങ്കകളില്ലാത്ത, പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന ഏഴുവയസ്സുള്ളൊരു കുട്ടിയാക്കാനാണ് തന്റെ ശ്രമമെന്ന് ആന്‍ഡ്രിയ പറയുന്നു. ക്രൊയേഷ്യ നമ്മില്‍ നിന്നും ഒരുപാട് ദൂരെയാണ്. ചിലപ്പോള്‍ നമുക്കെല്ലാവര്‍ക്കും ഹഹ ഹൗസ് സന്ദര്‍ശിക്കാന്‍ കഴിയണമെന്നില്ല. പകരം, നമുക്ക് നമ്മുടെ കുട്ടിക്കാലത്തിലേക്ക് ഇടക്കൊക്കെ തിരിഞ്ഞുനോക്കാം.. തിരിഞ്ഞു നടക്കാം.. അങ്ങനെ മനസ്സുകൊണ്ടൊരു സ്വകാര്യ ചിരി മ്യൂസിയം നിര്‍മ്മിക്കാം – ശുഭദിനം.