yt cover 7

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകര്‍ന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്‌കാരം പൂര്‍ത്തിയായി. സ്ഥലമില്ലാത്തതിനാല്‍ സഹോദരിയുടെ വീട്ടുവളപ്പിലാണ് ബിന്ദുവിന് ചിതയൊരുക്കിയത്. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാജ്ഞലി അര്‍പ്പിക്കാനും ഒരു നാട് മുഴുവന്‍ തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു.

https://dailynewslive.in/ ബിന്ദുവിന്റെ മരണത്തില്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും തിരുവനന്തപുരത്തുമടക്കം പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തിലേക്ക് എത്തി. പൊലീസ് ലാത്തി വീശി. ചിലയിടങ്ങളില്‍ ജലപീരങ്കി പ്രയോഗിച്ചു.

https://dailynewslive.in/ ആരോഗ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധവും സംഘര്‍ഷത്തിലേക്ക് എത്തി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

https://dailynewslive.in/ കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തിലാണ് ഉപരോധം. സൂപ്രണ്ട് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി. മുദ്രാവാക്യം വിളിയുമായി പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ക്യാബിനുള്ളില്‍ പ്രതിഷേധിച്ചു. യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.തൃശ്ശൂരില്‍ യൂത്ത് ലീഗ് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആരോഗ്യമന്ത്രി രാജി വെക്കണാവശ്യപ്പെട്ടാണ് പ്രതിഷേധം.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സ്വീകരിച്ചത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . ആരോഗ്യ രംഗത്തെ മന്ത്രി വെന്റിലേറ്ററിലാക്കിയെന്നും സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കണമെന്നും സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാരില്ലായ്മ എന്ന അവസ്ഥയാണെന്നും ആവശ്യമുള്ളപ്പോള്‍ മിണ്ടാതിരിക്കുക എന്ന കൗശലമാണ് സ്ഥലത്തെത്തിയ മുഖ്യമന്ത്രി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ ബിന്ദുവിന്റെ മരണത്തിന് ഇടയാക്കിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയതാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ആരോപിച്ചു. മെഡിക്കല്‍ കോളേജിലെ രോഗികളും ബന്ധുക്കളും ഉപയോഗിച്ചിരുന്ന ഒരു കെട്ടിടമാണ് തകര്‍ന്നത്. സ്ഥലത്തെത്തിയ രണ്ട് മന്ത്രിമാരും ആരെങ്കിലും തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാതെ സംഭവത്തെ ലഘൂകരിക്കാനും വെള്ളപൂശാനുമാണ് ശ്രമിച്ചത് എന്നും കുറ്റപ്പെടുത്തി.ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ സിസ്റ്റവും അത് റണ്‍ ചെയ്യേണ്ട മന്ത്രിയും തോല്‍വിയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി. അപകടം ഉണ്ടായാല്‍ ആദ്യം മാധ്യമങ്ങളെ കാണുകയാണോ വേണ്ടതെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കേണ്ടേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. ഉദ്യോഗസ്ഥര്‍ പറയുന്നത് മാത്രം വിശ്വസിക്കല്‍ ആണോ മന്ത്രിയുടെ പണിയെന്നും മന്ത്രിക്ക് ജനങ്ങളോട് ഉത്തരവാദിത്തം ഇല്ലേയെന്നും പറ്റില്ലെങ്കില്‍ മന്ത്രി രാജി വെച്ച് പോകണമെന്നും കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധന സഹായം നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. സംസ്‌കാര ചടങ്ങിന്റെ ചിലവിനു 50,000 രൂപ ഇന്ന് നല്‍കും. ബാക്കി ധനസഹായം പിന്നാലെ നല്‍കും. ഇന്ന് വൈകുന്നേരം തന്നെ ബിന്ദുവിന്റെ വീട്ടിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ തിരുവനന്തപുരത്താണ് മന്ത്രി മാധ്യമങ്ങളെ കണ്ടത്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനാണ് നല്‍കുക.അപകടം നടന്നയുടന്‍ ചാണ്ടി ഉമ്മന്‍ സ്ഥലത്തെത്തിയിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനമുള്‍പ്പെടെ നടന്നത് ചാണ്ടി ഉമ്മന്റേയും പ്രതിഷേധത്തെ തുടര്‍ന്നാണ്.

https://dailynewslive.in/ മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. ബിന്ദുവിന്റെ മരണത്തിന് കാരണമായത് മന്ത്രിമാരുടെ നിരുത്തരവാദിത്തപരമായ സമീപനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്നും കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ്. മന്ത്രിമാര്‍ നുണ പറഞ്ഞത് ആശുപത്രിയുടെ വീഴ്ച മറയ്ക്കാനെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു. കെട്ടിടം ഉപയോഗിച്ചിരുന്നില്ല എന്ന് പറയുന്നത് നുണയാണ്. മന്ത്രിമാരാരും ഇതുവരെ വിളിച്ചില്ല. സ്ഥലത്തുണ്ടായിരുന്നിട്ടും മന്ത്രിമാര്‍ ആരും തന്നെ വന്ന് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും വിശ്രുതന്‍ ആരോപിക്കുന്നു. തലയോലപ്പറമ്പിലെ വസ്ത്രക്കടയില്‍ ജോലി ചെയ്തിരുന്ന ബിന്ദുവിന്റെ വരുമാനമായിരുന്നു ഏക ആശ്രയമെന്നും ഭര്‍ത്താവ് വിശ്രുതന്‍ കൂട്ടിച്ചേര്‍ത്തു. മേസ്തിരി പണിക്കാരനായ വിശ്രുതനെ കാലിന് സുഖമില്ലാത്തതിനാല്‍ ഭാരമുള്ള ജോലി ചെയ്യാന്‍ സാധിക്കുകയില്ല.

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ കെ. ഫിലിപ്പ്. കാലാകാലങ്ങളായി മെഡിക്കല്‍ കോളേജ് സംബന്ധിച്ച കാര്യങ്ങളില്‍ അധികൃതര്‍ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് ഉടന്‍ നടത്തും. അതിവേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ കളക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് വീണ് സത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍. മന്ത്രിമാരുടെ സാന്നിധ്യം ഉണ്ടായിട്ടും കോട്ടയത്ത് രക്ഷാദൗത്യം വൈകി എന്ന വാര്‍ത്ത കണ്ടപ്പോള്‍ ഭൂതകാലം ഓര്‍ത്തുപോയി എന്നാണ് മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത ശിവരാമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പഴയ കാലത്തെ രക്ഷാദൗത്യത്തില്‍ ജന പ്രതിനിധികളുടെ പ്രവര്‍ത്തനം ഓര്‍മിപ്പിച്ച് കൊണ്ടാണ് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കാലത്ത് ആരോഗ്യ ഡയറക്ടറായിരുന്ന ഡോ. സരിത ശിവരാമന്റെ ഫേസ്ബുക്ക് കുറിപ്പ്.

https://dailynewslive.in/ പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വന്നേക്കും. പോസ്റ്റുകള്‍ വിശദമായി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. പുറത്താക്കപ്പെട്ട സിഡബ്ലുസി ചെയര്‍മാന്‍ എന്‍ രാജീവാണ് പരിഹസിച്ചവരില്‍ ഒരാള്‍. മന്ത്രി അല്ല എംഎല്‍എ പോലും ആകാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം പിജെ ജോണ്‍സന്റെ പോസ്റ്റ്.

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവത്തിലും ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തലിലും കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോടതി ഇടപെടണം എന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

https://dailynewslive.in/ കണ്ണൂര്‍ ജില്ലാ ആശുപത്രി കെട്ടിടവും അപകടാവസ്ഥയില്‍. ഓക്സിജന്‍ സിലിണ്ടറുകള്‍ സൂക്ഷിക്കുന്നത് ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ്. കാലപ്പഴക്കം കാരണം കെട്ടിടം പൊളിക്കാന്‍ തീരുമാനം എടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡിന് അരികെയാണ് അപകടവസ്ഥയിലുള്ള കെട്ടിടം.കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഡെന്റല്‍ കോളേജിനോട് ചേര്‍ന്നുള്ള ചുറ്റുമതിലും അപകടാവസ്ഥയിലാണ്.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് അര്‍ധരാത്രിയോടെ ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോവുക. ചികിത്സയുടെ ഭാഗമായി ഒരാഴ്ചയോളം അമേരിക്കയില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ജീവനക്കാര്‍ മദ്യപിച്ച് ജോലിക്ക് എത്താന്‍ പാടില്ലെന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ സര്‍ക്കുലര്‍. ജോലിക്കല്ലാതെ ജനറല്‍ ആശുപത്രിയില്‍ എത്തുന്നുവെങ്കില്‍ അതിനു മുന്‍പ് സി എം ഒ യുടെ അനുമതി തേടണമെന്നും സര്‍ക്കുലറിലുണ്ട്. ആര്‍എംഒ വളര്‍ത്തു നായയുമായി ഓഫീസില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് സര്‍ക്കുലര്‍. താത്ക്കാലിക ജീവനക്കാരില്‍ ചിലര്‍ മദ്യപിച്ച് ജോലിക്ക് എത്തിയതായി പരാതികള്‍ ലഭിച്ചിരുന്നുവെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തോട് സൂപ്രണ്ടിന്റെ വിശദീകരണം.

https://dailynewslive.in/ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍’ ശക്തമാക്കി. കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും, 36 രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധന.

https://dailynewslive.in/ പാലക്കാട് തച്ചനാട്ടുകര സ്വദേശിനിക്ക് നിപ തന്നയെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചതോടെ മേഖലയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലെ നൂറിലധികം പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലാണ്.

https://dailynewslive.in/ രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മൂന്ന് ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം മൂന്ന് ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും.

https://dailynewslive.in/ പാലക്കാട് 38കാരിയ്ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. പ്രദേശത്തെ ആരാധനാലയങ്ങള്‍ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥന ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. പാലക്കാട്ടെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. തച്ഛനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9 11 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണ്‍ ആണ്. വീട്ടുകാര്‍, അയല്‍വാസികള്‍, നാട്ടുകാര്‍ എന്നിവരും ഹൈറിസ്‌ക് പട്ടികയിലാണ് ഉള്‍പ്പെടുന്നത്.

https://dailynewslive.in/ മൃഗങ്ങളെ ആകര്‍ഷിക്കുന്ന പൈനാപ്പിള്‍, കശുവണ്ടി, പ്ലാവ്, മാവ്, വാഴ എന്നിവയുടെ കൃഷി വനാതിര്‍ത്തികളില്‍ ഒഴിവാക്കണമെന്ന് കളക്ടര്‍ എന്‍. ദേവിദാസ്. മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ-നിയന്ത്രണ സമിതിയുടെ ജില്ലാതലയോഗത്തിലാണ് നിര്‍ദേശം. ബോധവത്കരണം നടത്താനും പ്രാദേശിക ജാഗ്രതാസമിതികള്‍ പുനഃസംഘടിപ്പിക്കാനും നിര്‍ദേശം നല്‍കി.

https://dailynewslive.in/ യൂണിയന്‍ ബാങ്ക് മഞ്ഞുമ്മല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ ഇന്ദു കൃഷ്ണയ്ക്ക് (35) നേരേയായിരുന്നു ബാങ്കിലെ മുന്‍ അപ്രൈസര്‍ സെന്തില്‍കുമാറി (44) ന്റെ അക്രമം. ഇറച്ചിവെട്ടുന്ന കത്തികൊണ്ടുള്ള വെട്ടേറ്റ് ഇന്ദുവിന്റെ വലത് കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റു.

https://dailynewslive.in/ വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവില്‍ ഡിഫന്‍സ് അംഗത്തെ മര്‍ദിച്ച ഒരാള്‍ അറസ്റ്റില്‍. ബേപ്പൂര്‍ നടുവട്ടം സ്വദേശി അനുരാഗ് (29) ആണ് അറസ്റ്റിലായത്. മെയ് 18നാണ് സംഭവം. അഞ്ചംഗ സംഘം പുതിയപാലം സ്വദേശിയായ അനീസിനെ മര്‍ദിക്കുകയായിരുന്നു. അന്വേഷണത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ മറ്റ് നാല് പേര്‍ക്കായി പൊലീസിന്റെ തെരച്ചില്‍ തുടരുകയാണ്.

https://dailynewslive.in/ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ അച്യുതാനന്ദന്റെ ചികിത്സ. രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലാക്കാനാണ് ശ്രമം. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിര്‍ദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നല്‍കുന്നുണ്ട്.

https://dailynewslive.in/ കൊവിഡ് വാക്സിന്‍ വികസനത്തിന് പിന്നിലെ ശാസ്ത്രത്തെ അംഗീകരിക്കാതെ പഴഞ്ചന്‍ കുറ്റപ്പെടുത്തലുകളില്‍ ഏര്‍പ്പെടരുതെന്ന ബയോകോണ്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ കിരണ്‍ മജുംദാര്‍-ഷായുടെ വിമര്‍ശനത്തിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ‘ഉത്തരം തേടുന്നത് പഴഞ്ചന്‍ കുറ്റപ്പെടുത്തലല്ലെന്നും ഓരോ ജീവനും വിലമതിക്കുന്ന ഒരു സര്‍ക്കാരിന്റെ കടമയാണതെന്നും സിദ്ധരാമയ്യ തിരിച്ചടിച്ചു

https://dailynewslive.in/ റോഡ് നികുതി അടയ്ക്കാതെ ചീറിപ്പാഞ്ഞ ഫെരാരി പിടിച്ചെടുത്ത് ബെംഗളൂരു സൗത്ത് ആര്‍ടിഒ. കാറുടമയെക്കൊണ്ട് 1.41 കോടി രൂപയിലധികം പിഴയായി അടപ്പിച്ചു. മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത ഈ ആഡംബര കാര്‍ കര്‍ണാടകയില്‍ റോഡ് നികുതി അടയ്ക്കാതെയാണ് ഓടിയിരുന്നത്.

https://dailynewslive.in/ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഹിമാചല്‍പ്രദേശില്‍ ഇതുവരെ 63 മരണവും 400 കോടിയുടെ നാശനഷ്ടവും ഉണ്ടായെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ജൂലൈ ഏഴുവരെ ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക് നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

https://dailynewslive.in/ വിവാദങ്ങളെ കൂസാതെ ഒരുമിച്ചാഘോഷിച്ച് ലളിത് മോദിയും വിജയ് മല്യയും. ഒരു ആഡംബര പാര്‍ട്ടിയിലാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ലണ്ടനിലെ ലളിത് മോദിയുടെ വസതിയില്‍ നടന്ന വാര്‍ഷിക സമ്മര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. തന്റെ ‘വാര്‍ഷിക സമ്മര്‍ പാര്‍ട്ടി’ എന്ന് ലളിത് മോദി വിശേഷിപ്പിച്ച പരിപാടിയില്‍ വെച്ച് ഇരുവരും ഫ്രാങ്ക് സിനാത്രയുടെ ‘മൈ വേ’ എന്ന ഗാനം ആലപിക്കുന്ന വീഡിയോ ക്ലിപ്പ് ലളിത് മോദി തന്നെയാണ് പങ്കുവെച്ചത്.

https://dailynewslive.in/ രാജ്യത്തെ ഞെട്ടിച്ച മേഘാലയയിലെ ഹണിമൂണ്‍ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയില്‍നിന്ന് മേഘാലയ പോലീസ് രണ്ട് താലിമാലകള്‍ കണ്ടെടുത്തതായി കൊല്ലപ്പെട്ട രാജ രഘുവംശിയുടെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാമുകനായ രാജ് കുശ്വാഹ അണിയിച്ചതാകാം രണ്ടാമത്തെ താലിമാലയെന്നും കൊലപാതകത്തിന് ശേഷം കമിതാക്കളായ ഇരുവരും വിവാഹംചെയ്തിരിക്കാമെന്നും സഹോദരന്‍ പറഞ്ഞു.

https://dailynewslive.in/ ബിജെപിയുടെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് വനിത എത്തിയേക്കുമെന്ന് സൂചന. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുതിര്‍ന്ന നേതാക്കള്‍ വിശദമായ ചര്‍ച്ചയിലാണെന്നും നിര്‍മലാ സീതാരാമന്‍, ഡി. പുരന്ദേശ്വരി, വാനതി ശ്രീനിവാസന്‍ തുടങ്ങിയവര്‍ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളുടെ മുന്‍നിരയിലുണ്ടെന്നാണ് വിവരം.

https://dailynewslive.in/ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. താലിബാന്‍ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടേത് ധീരമായ തീരുമാനമെന്ന് താലിബാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി വിശേഷിപ്പിച്ചു.

https://dailynewslive.in/ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണക്കമ്പനിയായ ഫോക്‌സ്‌കോണ്‍ ടെക്‌നോളജീസ് ഇന്ത്യയിലെ പ്ലാന്റുകളില്‍നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കുന്നു. ഐഫോണ്‍ ഉത്പാദനത്തിന് നേതൃത്വം നല്‍കാനും ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് പരിശീലനം നല്‍കാനുമാണ് ഫോക്‌സ്‌കോണിന്റെ ചൈനയിലെ പ്ലാന്റില്‍നിന്നുള്ള എന്‍ജിനിയര്‍മാരെത്തിയത്.

https://dailynewslive.in/ ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമയുടെ പിന്‍ഗാമിയെ നിര്‍ണ്ണയിക്കുന്ന കാര്യത്തിലുള്ള ചൈനയുടെ വാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയ്ക്ക് മാത്രമേ അവകാശമുള്ളു എന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. ദലൈലാമയുടെ ജന്മദിനാഘോഷത്തില്‍ രണ്ട് മന്ത്രിമാര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്‍ഗാമിയെ നിശ്ചയിക്കുന്നതില്‍ ചൈനയുടെ ഇടപെടല്‍ തടഞ്ഞ് നേരത്തെ ദലൈലാമയും രംഗത്തെത്തിയിരുന്നു.

https://dailynewslive.in/ സ്‌കോട്ട്ലന്‍ഡിന്റെ ആകാശത്തുണ്ടായ ഉല്‍ക്കാപതനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാത്രി ആകാശത്ത് വെളിച്ചം വിതറി ചീറിപ്പായുന്ന ഉല്‍ക്കയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഗ്ലാസ്‌ഗോയിലെ സ്റ്റിര്‍ലിംഗിലെയും ലൂയിസ് ദ്വീപിലെയും ആര്‍ഗില്‍ ആന്‍ഡ് ബ്യൂട്ടിലെയും ജനങ്ങളാണ് ഓറഞ്ച് വെളിച്ചവും ഒപ്പം വലിയ സ്ഫോടന ശബ്ദത്തിനും സാക്ഷ്യം വഹിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

https://dailynewslive.in/ ചൊവ്വയിലെ പൊടിപടലങ്ങള്‍ ഊര്‍ജ പ്രവാഹങ്ങള്‍ കൊണ്ട് മിന്നല്‍പ്പിണരുകള്‍ സൃഷ്ടിക്കുമെന്ന് സൂചന നല്‍കി ഒരു പുതിയ കമ്പ്യൂട്ടര്‍ മോഡലിംഗ് പഠനം. അത്തരം ചാര്‍ജുകള്‍ സൃഷ്ടിക്കപ്പെടുന്നത് ചൊവ്വയുടെ ഉപരിതലത്തില്‍ കറങ്ങുന്ന റോവറുകള്‍ക്ക് അപകടകരമാണ് എന്നതിനാല്‍ ശാസ്ത്രലോകം ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ഇടത്തരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ചരക്ക് സേവന നികുതി പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 12 ശതമാനം ജിഎസ്ടി സ്ലാബ് പൂര്‍ണ്ണമായും ഒഴിവാക്കിയോ നിലവില്‍ 12 ശതമാനം നികുതി ചുമത്തുന്ന പല ഇനങ്ങളെയും 5 ശതമാനം സ്ലാബിലേക്ക് പുനഃക്രമീകരിച്ചോ ഇത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍, കുട, തയ്യല്‍ മെഷീന്‍, പ്രഷര്‍ കുക്കര്‍, അടുക്കള ഉപകരണങ്ങള്‍, ഗീസര്‍, ചെറിയ ശേഷിയുള്ള വാഷിങ് മെഷീന്‍, സൈക്കിള്‍, 1,000 രൂപയില്‍ കൂടുതല്‍ വിലയുള്ള റെഡിമെയ്ഡ് വസ്ത്രം, 500 മുതല്‍ 1,000 രൂപ വരെ വിലയുള്ള പാദരക്ഷ, സ്റ്റേഷനറി വസ്തുക്കള്‍, വാക്‌സിനുകള്‍, സെറാമിക് ടൈലുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നീക്കം സര്‍ക്കാരിന് 40,000 കോടി മുതല്‍ 50,000 കോടി രൂപ വരെ ഭാരം വരുത്തുമെങ്കിലും മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജിഎസ്ടി പ്രകാരം, നിരക്ക് മാറ്റങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണ്. കൗണ്‍സിലില്‍ ഓരോ സംസ്ഥാനത്തിനും വോട്ടവകാശമുണ്ട്. നിലവില്‍, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ നീക്കത്തിന് എതിര്‍പ്പുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഇന്റര്‍നെറ്റിന്റെ ഭാഗമാണെങ്കിലും എല്ലാവര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഒരു മേഖല അല്ലെങ്കില്‍ ഇന്റര്‍നെറ്റിലെ അധോലോകം എന്ന് ഡാര്‍ക് വെബിനെ വിശേഷിപ്പിക്കാം. സാധാരണ വെബ്സൈറ്റ് ലിങ്കുകളുടെ ഇന്‍ഡക്‌സ് ഫലങ്ങള്‍ നല്‍കാന്‍ ഗൂഗിളും മറ്റ് സെര്‍ച്ച് എഞ്ചിനുകളും നല്‍കുമ്പോള്‍ ഡാര്‍ക്ക് വെബിലെ വെബ്സൈറ്റുകള്‍ സെര്‍ച്ച് എഞ്ചിനുകള്‍ ഇന്‍ഡക്‌സ് ചെയ്യില്ല. പകരം, ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ ഡാര്‍ക്ക് വെബ് വ്യക്തിഗത ഇമെയില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഡാറ്റാബേസുകള്‍, ഡോക്യുമെന്റുകള്‍ എന്നിവയില്‍ നിന്നുള്ള ഡാറ്റകള്‍ നല്‍കുന്നു. എന്‍ക്രിപ്റ്റ് ചെയ്ത പിയര്‍-ടു-പിയര്‍ നെറ്റ്വര്‍ക്ക് കണക്ഷന്‍ വഴിയോ ടോര്‍ (ദി ഒനിയന്‍ റൂട്ട്) ബ്രൗസര്‍ പോലുള്ള ഒരു ഓവര്‍ലേ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് മാത്രമേ ഇത് ആക്സസ് ചെയ്യാന്‍ കഴിയൂ. ഡാര്‍ക്ക് വെബ് ആക്സസ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ ഐഡന്റിറ്റികള്‍ കൂടുതല്‍ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പല രാജ്യങ്ങള്‍ സുരക്ഷാ സൈനിക രഹസ്യങ്ങള്‍ സുരക്ഷിക്കാന്‍ എന്‍ക്രിപ്റ്റഡ് വെബ് സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു. അനധികൃത ആയുധ വില്‍പ്പന, ലഹരിമരുന്നിന്റെ കൈമാറ്റം, കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഡാര്‍ക് വെബില്‍ നടക്കുന്നു.

https://dailynewslive.in/ സംവിധായകന്‍ ലാല്‍ജോസ് അവതരിപ്പിക്കുന്ന ‘കോലാഹലം’ ചിത്രത്തിലെ ‘എട്ടിന്‍ പണി’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. മനോഹരമായ വരികളും അത്ര തന്നെ മികവുറ്റ വിഷ്വല്‍സും കൂടെ ചേര്‍ന്നപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്നത് മനോഹരമായ ഗാനമാണ്. വിഷ്ണു ശിവശങ്കര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് ഗണേഷ് മലയത്ത് ആണ്. സംഗീത സംവിധായകനൊപ്പം, പ്രണവ് സി.പിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തിന് ശേഷം റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ചിത്രം തീര്‍ത്തും കോമഡി ഫാമിലി ഡ്രാമ വിഭാഗത്തിലുള്ളതാണ്. ഫൈന്‍ ഫിലിംസ്, പുത്തന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സന്തോഷ് പുത്തന്‍, രാജേഷ് നായര്‍, സുധി പയ്യപ്പാട്ട്, ജാക് ചെമ്പിരിക്ക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നവാഗതനായ വിശാല്‍ വിശ്വനാഥിന്റേതാണ്. ചിത്രം ജൂലൈ 11ന് തീയേറ്റര്‍ റിലീസ് ആയി എത്തും.

https://dailynewslive.in/ ലക്കി ഭാസ്‌കറെന്ന ഹിറ്റിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് വെങ്കി അറ്റ്ലൂരി. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിലുള്ള പുതിയ ചിത്രത്തില്‍ സൂര്യ നായകനാകുമ്പോള്‍ മലയാളി നടി മമിത നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘സൂര്യ 46’ എന്ന് താല്‍ക്കാലികമായി പേരിട്ട സിനിമ ഒരു ഹാപ്പി ഫാമിലി സിനിമയായിരിക്കും എന്ന് വെളിപ്പെടുത്തിയിരുന്നു വെങ്കി അറ്റ്ലൂരി. വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂര്യ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് റെട്രോ. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജാകുമ്പോള്‍ ചിത്രത്തില്‍ പൂജ ഹെഗ്ഡെ നായികയും ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയത് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് യുടെ മിഡ് സൈസ് എസ് യു വി യായ ക്രെറ്റയാണ്. 2015 ല്‍ രാജ്യത്ത് അവതരിപ്പിക്കപ്പെട്ട കാലം മുതല്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ് യു വി കളില്‍ ഒന്ന് എന്ന പേര് സ്ഥിരതയോടെ നിലനിര്‍ത്തുന്നുണ്ട് ക്രെറ്റ. നിരത്തിലെത്തി പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് ഈ നേട്ടമെന്നത് നിര്‍മാതാക്കള്‍ക്കും ഇരട്ടി മധുരമാണ്. 2025 ജൂണിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 15786 യൂണിറ്റ് ക്രെറ്റയാണ് ഉപഭോക്താക്കളുടെ കൈകളിലെത്തിയത്. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ മാത്രം 12 ലക്ഷം ഹാപ്പി കസ്റ്റമേഴ്സ് ക്രെറ്റയ്ക്കുണ്ട്. 2015ല്‍ പുറത്തിറക്കിയ ക്രെറ്റ സ്റ്റാന്‍ഡേഡ്, എന്‍ലൈന്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ ലഭ്യമാണ്. വില 11 ലക്ഷം രൂപ മുതല്‍ 20.15 ലക്ഷം വരെ. കൂടുതല്‍ സ്‌പോര്‍ട്ടി മോഡലായ ക്രെറ്റ എന്‍ ലൈനിന്റെ വില 16.82 ലക്ഷം മുതല്‍ 20.45 ലക്ഷം രൂപ വരെയാണ്.

https://dailynewslive.in/ തന്നോടും ലോകത്തോടും ഒരേ മട്ടില്‍ മിണ്ടുന്ന, ലോകത്തെ തന്നിലേക്കും തന്നെ ലോകത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്തുന്ന കവിതകളാണ് അനിത തമ്പിയുടേത്. അത് തന്നെയും ലോകത്തെയും ഭാഷകൊണ്ട് കെട്ടുകയും അഴിക്കുകയും ചെയ്യുന്നു. ദേശവും കാലവും വസ്തുക്കളും ഓര്‍മ്മകളും കലര്‍ന്ന് പലതരം അടയാളപ്പെടലുകള്‍ ഉണ്ടാക്കുന്നു. അനിത തമ്പിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും അടങ്ങുന്ന സമാഹാരം. ‘മുരിങ്ങ വാഴ കറിവേപ്പ്’. ഡിസി ബുക്സ്. വില 142 രൂപ.

https://dailynewslive.in/ പ്രമേഹത്തിനെതിരെ മരുന്നിനേക്കാള്‍ പവര്‍ഫുള്‍, ആരോഗ്യകരമായ ജീവിതശൈലിയെന്ന് അമേരിക്കയിലെ ന്യൂ മെക്സിക്കോ സര്‍വകലാശാല ഗവേഷകര്‍. പ്രമേഹം പ്രതിരോധ മരുന്നായ മെറ്റ്‌ഫോര്‍മിന്റെ ഗുണങ്ങളും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന്റെ ഗുണങ്ങളാണ് പ്രീഡയബെറ്റീസ് രോഗികളില്‍ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ചായിരുന്നു പഠനം. മെറ്റ്‌ഫോര്‍മിന്‍ കഴിക്കുന്നതിനെക്കാള്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നത് ഫലപ്രദമാണെന്നും അതിന്റെ ഗുണങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുമെന്നും ലാന്‍സെറ്റ് ഡയബറ്റിസ് ആന്‍ഡ് എന്‍ഡോക്രൈനോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. 1996 ആണ് യുഎസ് ബയബെറ്റീസ് പ്രിവെന്‍ഷന്‍ പ്രോഗ്രാം എന്ന പേരില്‍ പഠനം ആരംഭിക്കുന്നത്. 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 കേന്ദ്രങ്ങളിലെ 3,234 പ്രീഡയബറ്റീസ് ആയ രോഗികളാണ് പഠനത്തില്‍ പങ്കെടുത്തത്. പഠനത്തില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 24 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. അതേസമയം, മെറ്റ്‌ഫോമിന്‍ 17 ശതമാനമാണ് പ്രമേഹ സാധ്യത കുറച്ചത്. ജീവിതശൈലി ഇടപെടലുകള്‍ ടൈപ്പ് 2 പ്രമേഹത്തിന്റെ ആരംഭത്തില്‍ 58 ശതമാനം കുറവിന് കാരണമായി. മെറ്റ്ഫോര്‍മിന്‍ കഴിക്കുമ്പോള്‍ ഇത് 31 ശതമാനം കുറവായിരുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടര്‍ന്ന പ്രമേഹമില്ലാത്ത ആളുകള്‍ക്ക് 22 വര്‍ഷത്തിന് ശേഷവും പ്രമേഹം ഉണ്ടായില്ലെന്ന് പഠനത്തില്‍ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടര്‍ന്ന ഗ്രൂപ്പിലെ ആളുകള്‍ക്ക് പ്രമേഹമില്ലാതെ 3.5 വര്‍ഷം കൂടി അനുഭവപ്പെട്ടു. അതേസമയം മെറ്റ്‌ഫോര്‍മിന്‍ ഗ്രൂപ്പിലുള്ളവര്‍ക്ക് 2.5 വര്‍ഷം കൂടി അധികമായി ലഭിച്ചു. പഠനം ആരംഭിച്ച ആദ്യ മൂന്ന് വര്‍ഷത്തില്‍ തന്നെ മെറ്റ്‌ഫോര്‍മിനെക്കാള്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് പ്രമേഹത്തിനെതിരെ ഫലം ചെയ്യുമെന്ന് കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു.

ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 85.40, പൗണ്ട് – 116.71, യൂറോ – 100.54, സ്വിസ് ഫ്രാങ്ക് – 107.60, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.00, ബഹറിന്‍ ദിനാര്‍ – 226.52, കുവൈത്ത് ദിനാര്‍ -279.81, ഒമാനി റിയാല്‍ – 222.13, സൗദി റിയാല്‍ – 22.77, യു.എ.ഇ ദിര്‍ഹം – 23.25, ഖത്തര്‍ റിയാല്‍ – 23.41, കനേഡിയന്‍ ഡോളര്‍ – 62.84.

*മലേഷ്യയിലെ പെട്രോണാസ് ടവര്‍*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -4*

ഇന്ത്യയില്‍ നിന്നു വളരെ കുറഞ്ഞ ചെലവില്‍ എത്തിച്ചേരാന്‍ കഴിയുന്ന രാജ്യമാണ് മലേഷ്യ. കേരളത്തില്‍ നിന്നും മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരിലേക്കു യാത്രാവിമാനങ്ങളുണ്ട്. ഏകദേശം പതിനായിരത്തില്‍ താഴെ രൂപ മാത്രമേ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കു ചെലവ് വരികയുള്ളൂ. അഞ്ചുമണിക്കൂറില്‍ താഴെ സമയം കൊണ്ട് അവിടെ എത്തിചേരാന്‍ കഴിയും. മലേഷ്യ സന്ദര്‍ശിക്കുന്നതിനുള്ള വിസ നടപടികളും വളരെ ലളിതമാണ്.മലേഷ്യയിലെ ആകര്‍ഷകമായ കാഴ്ചകളിലൊന്നാണ് പെട്രോണാസ് ടവര്‍. ദീപപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ഈ സൗധത്തിന്റെ രാത്രികാഴ്ച അതിമനോഹരമാണ്. നിരവധി ബഹുമതികള്‍ സ്വന്തമായുണ്ട് ഈ മനുഷ്യനിര്‍മിതിയ്ക്ക്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ടഗോപുരം, ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആകാശപ്പാലം, ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ ഗോപുരം എന്നെല്ലാം അറിയപ്പെടുന്നത് പെട്രോണാസ് ടവര്‍ ആണ്.അര്‍ജന്റീന – അമേരിക്കന്‍ വാസ്തുവിദ്യയില്‍ പണിതീര്‍ത്ത ഈ ഗോപുരങ്ങളുടെ രാത്രികാഴ്ചയാണ് കൂടുതല്‍ ആകര്‍ഷകം. മലേഷ്യയില്‍ എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും സന്ദര്‍ശിക്കുന്ന ഒരിടമാണ് പെട്രോണാസ് ഗോപുരങ്ങള്‍. പെട്രോണാസ് ടവറിലെ ആകാശപ്പാലം സന്ദര്‍ശിക്കാന്‍ ചില നിയന്ത്രണങ്ങളൊക്കെയുണ്ട്. ഒരു ദിവസം 1700 പേര്‍ക്കു മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളു. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന മുറയ്ക്കാണ് പാലത്തിലേക്ക് കടക്കാനുള്ള അനുമതി. തിങ്കളാഴ്ചകളില്‍ പ്രവേശനമില്ല, പാലം അടച്ചിടും. മലേഷ്യ സഞ്ചാരപ്രിയരുടെ മുഴുവന്‍ സ്വപ്‌നമാണ്. സൂക്ഷിച്ചു പണം ചെലവാക്കിയാല്‍ കീശ കാലിയാകാതെ തന്നെ കണ്ടുവരാന്‍ കഴിയുന്ന ഒരു ഏഷ്യന്‍ രാജ്യം.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *