yt cover 50

https://dailynewslive.in/ ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതില്‍ വന്‍പ്രതിഷേധം. കത്തോലിക്ക കന്യാസ്ത്രീകള്‍ ആഗ്രയില്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്കായി മൂന്നു പെണ്‍കുട്ടികളെയും ഒരു ആദിവാസി യുവാവിനെയും കൊണ്ടുപോകുമ്പോള്‍ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍വച്ച് മലയാളികളായ സിസ്റ്റര്‍ പ്രീതിമേരി, സിസ്റ്റര്‍ വന്ദന എന്നിവരെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കള്ളക്കേസുണ്ടാക്കിയാണ് ജയിലിലടച്ചത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായതെന്നാണ് ആരോപണം.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പ്രവര്‍ത്തകര്‍ ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ പരിശോധിച്ചതായാണ് വിവരം.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് സിബിസിഐ. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ സിബിസിഐ, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കന്യാസ്ത്രീകള്‍ക്കു വേണ്ടി ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍മൂലം ഉത്തരേന്ത്യയില്‍ സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്നാണ് ആരോപണം.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചുവെന്ന് അറസ്റ്റിലായ കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തക. നിരന്തരമായി ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും കന്യാസ്ത്രീകളുടെ സഹപ്രവര്‍ത്തക പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘപരിവാര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണെന്നും ഛത്തീസ്ഗഡില്‍ തടവിലാക്കിയ കന്യാസ്ത്രീകളെ ഉടന്‍ മോചിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രാകൃതവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു. രാജ്യത്തുടനീളം ബിജെപിയും സംഘപരിവാരങ്ങളും നടത്തുന്ന ക്രൈസ്തവവേട്ടയുടെ തുടര്‍ച്ചയാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കസ്റ്റഡിയില്‍ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി സമീപിച്ചുവെന്നും വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മലയാളികളായ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവം അറിഞ്ഞപ്പോള്‍ തന്നെ അടിയന്തരമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

https://dailynewslive.in/ സിപിഎമ്മില്‍ വീണ്ടും ക്യാപിറ്റല്‍ പണിഷ്മെന്റ് വിവാദം. ഒരു കൊച്ചു പെണ്‍കുട്ടിയുടെ ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശത്തെ തുടര്‍ന്നാണ് ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിഎസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോയതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തി. വിഎസിന്റെ വിയോഗശേഷം ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശം എടുത്തിട്ട പിരപ്പന്‍കോട് മുരളിയെ സിപിഎം നേതൃത്വം നേരിടുന്നതിനിടെയാണ് പുതിയ തുറന്നുപറച്ചില്‍.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ക്യാപിറ്റല്‍ പണിഷ്മെന്റ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുരേഷ് കുറുപ്പിനെ തള്ളി മന്ത്രി വി.ശിവന്‍ കുട്ടി. ആലപ്പുഴ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും അന്ന് അങ്ങനെ ഒരു ചര്‍ച്ചയെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു വനിതാ നേതാവും ഇങ്ങനെ ചര്‍ച്ച നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ സീനിയര്‍ നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് കൊടുക്കാന്‍ കഴിയുന്ന എല്ലാ ബഹുമാനവും പാര്‍ട്ടിയിലുള്ള എല്ലാവരും നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വിഎസ് അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശം ആരും ഉയര്‍ത്തിയിട്ടില്ലെന്ന് യുവ വനിതാ നേതാവ് ചിന്ത ജെറോം. ആലപ്പുഴ സമ്മേളനത്തില്‍ ആരും ക്യാപിറ്റല്‍ പണിഷ്മന്റ് എന്നൊരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും സുരേഷ് കുറുപ്പിന്റെ ആരോപണങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം പ്രതികരിച്ചു.

https://dailynewslive.in/ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശവാദത്തില്‍ നിന്ന് ഒരു പൂജ്യത്തെ ഒഴിവാക്കേണ്ടി വരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസ് തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം.

https://dailynewslive.in/ തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന് നല്‍കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവെച്ചതോടെയാണ് എന്‍ ശക്തന് താല്‍ക്കാലിക ചുമതല നല്‍കിയത്.

*എല്ലാവർഷവും ജൂലൈ 28ന് വേൾഡ് ഹെപ്പറ്റൈറ്റിസ് ദിവസം ആയി ആചരിക്കുന്നു*.ഹെപ്പറ്റൈറ്റിസ് എന്നത് കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്, ഇത് പല തരത്തിലുള്ള വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്.*ഹെപ്പറ്റൈറ്റിസ് A, E എന്നിവ സാധാരണയായി മലിനമായ വെള്ളം അല്ലെങ്കിൽ ഭക്ഷണം വഴി പകരുന്നു. B, C, D വകഭേദങ്ങൾ രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെ പകരുന്നവയാണ്*. ഹെപ്പറ്റീസ് രോഗത്തെക്കുറിച്ചുള്ള അവബോധം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനും ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതും വഴി 2030 ഓടുകൂടി രോഗനിർമാർജനം സാധ്യമാക്കാനും ഈ ദിനത്തെ പ്രമേയം. ഈ വർഷത്തെ തീം – Hepatitis – let’s break it down എന്നതാണ്.**2022 ലെ കണക്കുകൾ പ്രകാരം ഏകദേശം 304 ദശലക്ഷം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി രോഗബാധിതരാണ്. എന്നാൽ 45% നവജാതശിശുക്കളിൽ മാത്രമാണ് വാക്സിൻ ലഭിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നത്.ഹെപ്പറ്റൈറ്റിസ് ബി ആൻഡ് സി മൂലമുണ്ടാകുന്ന കരൾ രോഗവും കരൾ ക്യാൻസറും മൂലം 1.3 ദശലക്ഷം ആൾക്കാർ മരണപ്പെട്ടിട്ടുണ്ട്*. ഇവയ്ക്ക് ഫലപ്രദമായ ചികിത്സകൾ നിലവിലുണ്ട്. ഹെപ്പറ്ററ്റീവ് പ്രതിരോധ വാക്സിനുകൾ ലഭ്യമാണ്. *ഹെപ്പറ്റൈറ്റിസിനുള്ള എല്ലാവിധ മികച്ച ചികിത്സയും വാക്‌സിനുകളും അമല ആശുപത്രയിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് 0487 – 2304000* .

https://dailynewslive.in/ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ ഈഴവ വിരോധിയാണെന്നും അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഈഴവന്റെ ബുദ്ധിയെയാണ് സതീശന്‍ ചോദ്യം ചെയ്യുന്നതെന്നും ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചുവെന്നും മതേതരവാദിയാണെങ്കില്‍ ഈഴവര്‍ക്ക് എന്താണ് നല്‍കിയത് എന്ന് സതീശന്‍ പറയട്ടെയെന്നും ഏതെങ്കിലും ഈഴവന് എന്തെങ്കിലും നല്‍കിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും അഹങ്കാരിയും ധാര്‍ഷ്ട്യവും ഉള്ള പ്രതിപക്ഷ നേതാവാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നും 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവച്ച് വനവാസത്തിന് പോകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

https://dailynewslive.in/ പ്രതിപക്ഷ നേതാവിനെപ്പറ്റി സംസാരിക്കുമ്പോള്‍ മാന്യമായ ഭാഷ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും വെള്ളാപ്പള്ളിയുടെ ചില പദപ്രയോഗങ്ങള്‍ ഒട്ടും നിലവാരം ഉള്ളതല്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയാണ് വി ഡി സതീശന്‍ കൈ ഉയര്‍ത്തി സംസാരിച്ചതെന്നും പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നും ദൈവമല്ലെന്നും പിണറായിക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കേണ്ടവര്‍ക്ക് അങ്ങനെയാകാമെന്നും പറയേണ്ടത് മൂര്‍ച്ചയുള്ള വാക്കുകളില്‍ പറയുക തന്നെ ചെയ്യുമെന്നും കെ സി ജോസഫ് കുറിച്ചു.

https://dailynewslive.in/ ജനഹിതം മാനിക്കാന്‍ ഗവര്‍ണര്‍മാര്‍ തയ്യാറാവണം എന്ന പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന മന്ത്രി വി. ശിവന്‍കുട്ടി സ്വാഗതം ചെയ്തു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരുമാണ് യഥാര്‍ത്ഥത്തില്‍ ജനഹിതം പ്രതിനിധീകരിക്കുന്നതെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന ഹെഡ് ഓഫ് സ്റ്റേറ്റ് ആണ് ഗവര്‍ണര്‍ എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ മഴ ശക്തമായതിന് പിന്നാലെ പത്തനംതിട്ട കക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടുതലായതിനെ തുടര്‍ന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്‌കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാല്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി നല്‍കി.

https://dailynewslive.in/ കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുല്‍ സത്താറിനെ ജയില്‍ ഡിഐജി സസ്പെന്‍ഡ് ചെയ്തു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത് വകുപ്പിന് മാനക്കേട് ഉണ്ടാക്കിയെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുവെന്നും ജയില്‍ വകുപ്പിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

https://dailynewslive.in/ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയില്‍ സംസ്ഥാനത്തെ 4 സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തു. സിപിഎം എതിര്‍പ്പ് മറികടന്നാണ് 4 പേരും പരിപാടിയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭഗവത് പങ്കെടുക്കുന്ന ഇന്നത്തെ പരിപാടിയില്‍ രാജ്യത്തെ നിരവധി സര്‍വകലാശാല വിസിമാര്‍ പങ്കെടുക്കുമെന്നാണ് വിവരം.

https://dailynewslive.in/ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ മറവില്‍ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് നേതൃത്വം വഹിക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുക്കുന്നു എന്ന വാര്‍ത്ത ഏറെ ആശങ്ക ഉണ്ടാക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള കരട് വോട്ടര്‍ പട്ടികയില്‍ പുതിയ വാര്‍ഡുകള്‍ക്ക് പുറത്തുള്ളവരും ഉള്‍പ്പെട്ടതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടല്‍. ഇത്തരത്തില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ പട്ടിക നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കുള്ള കമ്മീഷന്‍ നിര്‍ദ്ദേശം. ആക്ഷേപമുണ്ടെങ്കില്‍ അത് കേട്ട ശേഷം വോട്ടര്‍മാരെ സ്വന്തം വാര്‍ഡിലേയ്ക്ക് മാറ്റണമെന്നും കമ്മീഷന്‍, സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ പിഎം കുസും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അഴിമതിയെകുറിച്ചുള്ള അനര്‍ട്ടിന്റെ വിശദീകരണം പച്ചക്കള്ളമെന്ന് രമേശ് ചെന്നിത്തല. വൈദ്യുത മന്ത്രിയുടെ അഴിമതി മറയ്ക്കാന്‍ അനര്‍ട്ട് സിഇഒ നിരത്തുന്നത് പച്ചക്കള്ളങ്ങളാണെന്നും ഈ ഉദ്യോഗസ്ഥനെ കാത്തിരിക്കുന്നത് പണ്ട് അഴിമതി ന്യായീകരിച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഗതിയായിരിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.

https://dailynewslive.in/ ശശി തരൂര്‍ അനുഭവിക്കുന്നത് ‘ഉയരം’ കൂടിപ്പോയതിന്റെ പ്രശ്നം എന്ന് സംവിധായകന്‍ അടൂര്‍ ഗോപാല കൃഷ്ണന്‍. ശരാശരിക്കാര്‍ മാത്രം മതിയെന്ന കാഴ്ചപ്പാടാണ് മലയാളിക്കെന്നും ഒരാള്‍ കുറച്ച് ഉയര്‍ന്നാല്‍ വെട്ടിക്കളയുമെന്നും തരൂരിനെ രാഷ്ട്രീയത്തിലും എല്ലായിടത്തും ഇരുകയ്യും നീട്ടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ശശി തരൂരിന് പി കേശവദേവ് പുരസ്‌കാരം നല്‍കുന്ന ചടങ്ങിലാണ് അടൂരിന്റെ പരാമര്‍ശം.

https://dailynewslive.in/ കേരള നിയമസഭയില്‍ തുടര്‍ച്ചയായി ഇരുപത്തിയഞ്ച് വര്‍ഷക്കാലം അംഗമാക്കിയതിന് പത്തനാപുരത്തെ ജനതയോട് ഫേസ്ബുക്കില്‍ നന്ദി പറഞ്ഞ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇക്കാലമത്രയും എല്ലാ ദുഷ്പ്രചരണങ്ങളേയും പ്രതിബന്ധങ്ങളേയും തൃണവല്‍ഗണിച്ച്,അചഞ്ചലമായ സ്നേഹവിശ്വാസങ്ങള്‍ അടിവരയിട്ടുറപ്പിച്ച്, എനിക്ക് കൂട്ടായി, കരുത്തായി ചേര്‍ത്തുപിടിച്ച നിങ്ങളില്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരമെന്ന് കൃതാര്‍ത്ഥതയോടെ സ്മരിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ വനിത മാധ്യമ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് സൈബര്‍ ഇടങ്ങളില്‍ നടക്കുന്ന ആസൂത്രിത ആക്രമണത്തിന് അറുതിവരുത്താന്‍ അടിയന്തര നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ശക്തമായ നിയമ നടപടികളിലൂടെ ഈ സൈബര്‍ ആക്രമണത്തിന് അറുതിവരുത്താനും സൈബര്‍ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു ശിക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ മലയോര മേഖലകളിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കി പൊതുവിതരണ വകുപ്പിന്റെ സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതി. പദ്ധതി തുടങ്ങി ഏഴാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 5,85,590 കിലോഗ്രാം ഭക്ഷ്യധാന്യങ്ങളാണ് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തതെന്നാണ് കണക്കുകള്‍.

https://dailynewslive.in/ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി മുതിര്‍ന്ന സംവിധായകന്‍ കെ മധു നിയമിതനായി. ഈ സ്ഥാനത്തുണ്ടായിരുന്ന സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. മൂന്ന് മാസത്തിനിപ്പുറമാണ് നിയമനം.

https://dailynewslive.in/ പത്തനംതിട്ട കോയിപ്രം നെല്ലിക്കലില്‍ പുഞ്ചയില്‍ വള്ളം മറിഞ്ഞു രണ്ട് യുവാക്കള്‍ മരിച്ചു. മൂന്നാമത്തെ ആളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ സിഎന്‍, നെല്ലിക്കല്‍ സ്വദേശി മിഥുന്‍ എം എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

https://dailynewslive.in/ തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ വീഴ്ചവരുത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നടപടി വേണമെന്ന് വൈദ്യുതി മന്ത്രി. ആര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശയില്ലാതിരുന്ന കെഎസ്ഇബി ചീഫ് സുരക്ഷാ കമീഷണറുടെ റിപ്പോര്‍ട്ട് തള്ളിയാണ് മന്ത്രിയുടെ ഇടപെടല്‍.

https://dailynewslive.in/ നെടുമങ്ങാട് റോഡില്‍ വെച്ച് ഷോക്കേറ്റ് മരിച്ച 19 കാരന്‍ അക്ഷയ് യുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് കെ എസ് ഇബി കുടുംബത്തിന് കൈമാറി. മുന്‍പ് 25,000 രൂപയുടെ അടിയന്തര ധനസഹായം നല്‍കിയിരുന്ന കെഎസ്ഇബി, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഈ തുക കൈമാറുകയായിരുന്നു. റോഡില്‍ ഒടിഞ്ഞുവീണ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടായത്.

https://dailynewslive.in/ കൊല്ലം പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാന്‍ ആണ് അറസ്റ്റിലായത്. നിലവിളിച്ച ദന്ത ഡോക്ടറുടെ വായില്‍ തുണി തിരുകിയായിരുന്നു പീഡന ശ്രമം. ഇന്നലെ വൈകിട്ട് പത്തനാപുരത്തെ ക്ലിനിക്കില്‍ വച്ചാണ് വനിതാ ദന്ത ഡോക്ടര്‍ക്ക് നേരെ പീഡന ശ്രമം നടന്നത്.

https://dailynewslive.in/ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാക്കിയ ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കി. കൊല്ലം എരൂരില്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയത്. ചാഴിക്കുളം നിരപ്പില്‍ സ്വദേശി റജി , ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്.

https://dailynewslive.in/ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ത്യക്കാര്‍ക്കാകെ അഭിമാനമെന്ന് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പെയ്സ് സ്റ്റാര്‍ട്ടപ്പുകളുടെ ഇന്ത്യയിലെ വളര്‍ച്ചയും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. 12 മറാത്ത കോട്ടകള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയതും, കൈത്തറി, ചരിത്ര ഗ്രന്ഥങ്ങളുടെ സംരക്ഷണം, ശുചിത്വമിഷന്‍ എന്നീ വിഷയങ്ങളെക്കുറിച്ചും മോദി മന്‍കീബാത്തില്‍ പരാമര്‍ശിച്ചു. വേള്‍ഡ് പൊലീസ് ആന്‍ഡ് ഫയര്‍ ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡലുകള്‍ നേടിയ വിജയികള്‍ക്ക് ആശംസകള്‍ അറിയിച്ചാണ് മോദി മന്‍ കി ബാത്ത് അവസാനിപ്പിച്ചത്.

https://dailynewslive.in/ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലുമാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരുടെ കയ്യില്‍ നിന്ന് വന്‍ ആയുധ ശേഖരവും പിടികൂടി. ബിജാപ്പൂരിലെ വനമേഖലയില്‍ പരിശോധനയ്ക്ക് ഇറങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

https://dailynewslive.in/ ഒരാള്‍ക്ക് വൈദ്യുതാഘാതം ഏറ്റെന്ന അഭ്യൂഹം പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ ഹരിദ്വാറിലെ മന്‍സാദേവി ക്ഷേത്രത്തില്‍ ഇന്നലെ ഉണ്ടായ തിക്കിലും തിരക്കിലും എട്ട് പേര്‍ മരിച്ചു. 35ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

https://dailynewslive.in/ ബാല്‍ താക്കറെയുടെ മരണശേഷം ആദ്യമായി മാതോശ്രീയില്‍ കാലുകുത്തി രാജ് താക്കറെ. 13 വര്‍ഷത്തിന് ശേഷമാണ് ബാല്‍ താക്കറെയുടെ വസതിയായ മാതോശ്രീയില്‍ രാജ് താക്കറെ എത്തുന്നത്. ഉദ്ധവ് താക്കറെയുടെ 65ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് പിണക്കം മറന്ന് രാജ് താക്കറെ എത്തിയത്. നേരത്തെ ഇരുവരും വേദി പങ്കിട്ടതും വലിയ വാര്‍ത്തയായിരുന്നു.

https://dailynewslive.in/ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കൊളോണിയല്‍ കാലത്തെ പാഠ്യരീതിയുടെ സ്വാധീനമുണ്ടെന്നും ഇന്ത്യന്‍ തത്വചിന്തയില്‍ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം ആവശ്യമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ആര്‍എസ്എസുമായി ബന്ധമുള്ള ശിക്ഷ സന്‍സ്‌കൃതി ഉത്തന്‍ ന്യാസ് സംഘടിപ്പിച്ച ചിന്തന്‍ ബൈഠക് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്കെതിരായ പ്രതിഷേധപരിപാടിക്ക് മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി തള്ളി, ബോംബൈ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് സിപിഎം. കോടതി സിപിഎമ്മിന്റെ രാജ്യസ്‌നേഹത്തെ ചോദ്യംചെയ്യാന്‍ മുതിര്‍ന്നുവെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

https://dailynewslive.in/ ദുബൈ പൊലീസിലെ ആദ്യത്തെ വനിതാ ബ്രിഗേഡിയര്‍ ആയി ചരിത്രം കുറിച്ച് കേണല്‍ സമീറ അബ്ദുല്ല അല്‍ അലി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഈ സ്ഥാനക്കയറ്റം.നിലവില്‍ സേനയുടെ ഇന്‍ഷുറന്‍സ് വിഭാഗം മേധാവിയാണ്.

https://dailynewslive.in/ തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനകളില്‍ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ 22,497 നിയമലംഘകര്‍ പിടിയിലായി. ജൂലൈ 18 മുതല്‍ 24 വരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസത്) നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്.

https://dailynewslive.in/ ബ്രിജിറ്റ് മക്രോണ്‍ പുരുഷനാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച അമേരിക്കന്‍ വനിതാ പോഡ്കാസ്റ്ററിനെതിരെ നിയമനടപടിക്കൊരുങ്ങി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഭാര്യ ബ്രിജിറ്റും. അമേരിക്കയിലെ പ്രമുഖ തീവ്രവലതുപക്ഷ അനുഭാവിയും കണ്‍സര്‍വേറ്റീവ് ഇന്‍ഫ്ളുവന്‍സറുമായ കാന്‍ഡേസ് ഓവന്‍സിനെതിരെയാണ് ഫ്രാന്‍സ് പ്രസിഡന്റും ഭാര്യയും നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്.

https://dailynewslive.in/ ഗാസ മേഖലയില്‍ പട്ടിണി അതിരൂക്ഷമായതിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ മൂന്നിടങ്ങളില്‍ സൈനിക നീക്കം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ച് ഇസ്രയേലി സേന. മുവാസി, ദെര്‍-അല്‍-ബലാഹ്, ഗാസ സിറ്റി മേഖലയില്‍ എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ വൈകിട്ട് എട്ട് വരെ സൈനിക നീക്കങ്ങള്‍ നടത്തില്ലെന്നാണ് പ്രഖ്യാപനം.

https://dailynewslive.in/ വാട്ടര്‍ തീം പാര്‍ക്കിലെ റൈഡില്‍ അച്ഛനൊപ്പം കയറിയ ജര്‍മനിയില്‍ നിന്നുള്ള ഒന്നരവയസുകാരിക്ക് കോണ്‍ക്രീറ്റ്് തറയില്‍ തലയടിച്ച് വീണ് ദാരുണാന്ത്യം. മകളുമൊന്നിച്ച് റൈഡില്‍ കയറിയ യുവാവിന്റെ കയ്യില്‍ നിന്നും വഴുതി വീണ കുഞ്ഞ് 12 അടി താഴ്ചയിലേക്ക് വീണാണ് മരിച്ചത്. ക്രൊയേഷ്യയിലെ അക്വാഗാന്‍ വാട്ടര്‍ തീം പാര്‍ക്കിലാണ് സംഭവം.

https://dailynewslive.in/ തെക്കന്‍ ജര്‍മനിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മ്യൂണിക്കില്‍ നിന്ന് 158 കിലോമീറ്റര്‍ അകലെയുള്ള റീഡ്ലിംഗനിലാണ് അപകടമുണ്ടായത്.

https://dailynewslive.in/ കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് ആക്രമണത്തിന് പിന്നില്‍. പള്ളി സമുച്ചയം ആക്രമിച്ച ഭീകരര്‍ വീടുകളും കടകളും കത്തിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.

https://dailynewslive.in/ ലോക യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് മീറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അങ്കിത ധ്യാനി. വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ വെള്ളിമെഡല്‍ നേടിയിരിക്കുകയാണ് ഇരുപത്തിമൂന്നുകാരിയായ അങ്കിത. യൂണിവേഴ്‌സിറ്റി മീറ്റിന്റെ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയുടേയും വാഷിംഗ്ടണ്‍ സുന്ദറിന്റേയും പ്രതിരോധ മികവില്‍ ഇന്ത്യക്ക് വീരോചിത സമനില. 174 ന് 2 എന്ന നിലയില്‍ അവസാന ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രാഹുലിനെയും ഗില്ലിനെയും നഷ്ടപ്പെട്ടെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 203 റണ്‍സ് കൂട്ടിച്ചേര്‍ത്ത രവീന്ദ്ര ജഡേജ- വാഷിംഗ്ടണ്‍ സുന്ദര്‍ സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ സമനില പിടിച്ചത്. ശുഭ്മാന്‍ ഗില്‍ 103 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 101 റണ്‍സെടുത്ത വാഷിംഗ്ണ്‍ സുന്ദറും 107 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. നാലാം മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് ഇപ്പോഴും 2-1ന് മുന്നിലാണ്.

https://dailynewslive.in/ ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. അഞ്ചുദിവസത്തിനിടെ ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.22 ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 294 പോയിന്റ് ആണ് താഴ്ന്നത്. റിലയന്‍സിന് മാത്രം 1,14,687 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 18,83,855 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. ഇന്‍ഫോസിസ് 29,474 കോടി, എല്‍ഐസി 23,086 കോടി, ടിസിഎസ് 20,080 കോടി, ബജാജ് ഫിനാന്‍സ് 17,524 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 17,339 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. വിപണി മൂല്യത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് വിപണി മൂല്യത്തില്‍ 37,161 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഐസിഐസിഐ ബാങ്ക് 35,814 കോടി, ഭാരതി എയര്‍ടെല്‍ 20,841 കോടി, എസ്ബിഐ 9,685 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍.

https://dailynewslive.in/ ‘എന്നാ താന്‍ കേസ് കൊട്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബന്‍-രതീഷ് പൊതുവാള്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമായ ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിനായി മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ഒരുമിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണ്. കുഞ്ചക്കോ ബോബന്‍, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംവിധായകന്‍ രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും പ്രധാന വേഷം ചെയ്യുന്നു.

https://dailynewslive.in/ തമിഴ് സിനിമയില്‍ ഫഹദ് ഫാസിലിന്റെ തെരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ അവ ഒന്നിനൊന്ന് വ്യത്യസ്തമാണെന്ന് കാണാം. ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് ‘മാരീസന്‍’. ഫഹദിനൊപ്പം വടിവേലുവും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുധീഷ് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആദ്യ ദിനം ചിത്രം നേടിയത് 75 ലക്ഷമായിരുന്നു. രണ്ടാം ദിനം ഇത് 1.11 കോടിയായും വര്‍ധിച്ചു. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 1.86 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി നിര്‍മ്മിച്ച ഈ ചിത്രം നിര്‍മ്മാണ കമ്പനിയുടെ 98-ാമത് സംരംഭമാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായ വി കൃഷ്ണമൂര്‍ത്തിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്‍, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് എന്നിവരുള്‍പ്പെടെ ശ്രദ്ധേയമായ ഒരു കൂട്ടം അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്.

https://dailynewslive.in/ കയറ്റുമതിയില്‍ ഒരു ലക്ഷം യൂണിറ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ എസ്യുവിയായി ഫ്രോങ്ക്സ് മാറിയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. വെറും 25 മാസത്തിനുള്ളിലാണ് കോംപാക്റ്റ് ക്രോസ്ഓവര്‍ ഈ നേട്ടം കൈവരിച്ചത്. മാരുതി സുസുക്കിയുടെ ഗുജറാത്ത് നിര്‍മ്മാണ കേന്ദ്രത്തിലാണ് ഫ്രോങ്ക്സ് നിര്‍മ്മിക്കുന്നത്. 2023 ഏപ്രിലില്‍ ആദ്യമായി പുറത്തിറക്കിയ മാരുതി ഫ്രോങ്ക്സ് നിലവില്‍ മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷമായി ഇന്ത്യയില്‍ നിന്നുള്ള യാത്രാ വാഹന കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്താണ് മാരുതി സുസുക്കി. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 96,000-ത്തിലധികം വാഹനങ്ങള്‍ കയറ്റുമതി ചെയ്തതോടെ, ഇന്ത്യയില്‍ നിന്നുള്ള പാസഞ്ചര്‍ വാഹന കയറ്റുമതിയില്‍ കമ്പനിയുടെ പങ്ക് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 47 ശതമാനത്തില്‍ എത്തി. മാരുതി സുസുക്കി നിലവില്‍ ഏകദേശം 100 രാജ്യങ്ങളിലേക്ക് 17 മോഡലുകള്‍ കയറ്റുമതി ചെയ്യുന്നു.

https://dailynewslive.in/ അകലെ സ്വര്‍ണ്ണസിംഹാസനത്തില്‍നിന്ന് ഒരു മഹാശബ്ദം കേള്‍ക്കുന്നു. ‘പോരൂ എന്റെ കൂടാരത്തിലേക്ക് പോരൂ… നീ ഇനിമേല്‍ എന്നോടൊപ്പം വസിക്കും. നീ ഇനിമേല്‍ എന്റെ ജനത്തില്‍ ഒരുവന്‍. ഞാന്‍ നിന്റെ കണ്ണീരെല്ലാം തുടച്ചുകളയും. ദുഃഖവും കഷ്ടതയും ഇനി നിനക്കുണ്ടാവുകയില്ല.’ തൊണ്ണൂറു വര്‍ഷക്കാലം കണ്ട പഴയ ഭൂമിയും പഴയ ആകാശവും കുഞ്ഞേനാച്ചനില്‍നിന്ന് എപ്പോഴേ ഒഴിഞ്ഞുപോയിരുന്നു. ആ ശരീരം ഒരിക്കല്‍ക്കൂടി ഞെട്ടിവിറച്ചു. തല ഒരുവശത്തേക്കു തിരിഞ്ഞു. കുഞ്ഞേനാച്ചന്റെ ഓര്‍മ്മകളിലൂടെ ചുരുള്‍നിവരുന്ന ലോകം. കണ്ടതും അനുഭവിച്ചറിഞ്ഞതുമായ ആ വിശാലമായ ലോകത്തിന്റെ ഹൃദ്‌സ്പന്ദനങ്ങള്‍ അസാധാരണമായ കരവിരുതോടെ ആവിഷ്‌കരിക്കാന്‍ പാറപ്പുറത്തിനു കഴിഞ്ഞിരിക്കുന്നു. ഉത്കൃഷ്ടമായ ഒരു കലാസൃഷ്ടിയുടെ പുതിയ പതിപ്പ്. അവതാരിക : ഡി സി കിഴക്കെമുറി. ‘അരനാഴികനേരം’. പാറപ്പുറത്ത്. ഡിസി ബുക്സ്. വില 332 രൂപ.

https://dailynewslive.in/ ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ഒരു പ്രധാനകാരണം രക്തത്തിലെ സോഡിയത്തിന്റെ അളവു കൂടുന്നതാണ്. ഭക്ഷണത്തില്‍ ഉപ്പ് കുറച്ചിട്ടു മാത്രം കാര്യമില്ല കുടിക്കുന്ന പാനീയങ്ങളിലും ശ്രദ്ധ വേണമെന്ന് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യം, അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കാം. പൊട്ടസ്യം, നൈട്രേറ്റുകള്‍ അടങ്ങിയ പോഷകസമൃദ്ധമായ പാനീയങ്ങള്‍ കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ സോഡിയം അളവു നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. വൈകുന്നേരങ്ങളില്‍ വൈന്‍, സോഡ പോലുള്ളവ കുടിക്കുന്നതിന് പകരം ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചു ശീലിക്കുന്നത് മികച്ചതാണെന്ന് വിദഗ്ധര്‍ പറയുന്നു. പൊട്ടാസ്യം, നൈട്രേറ്റുകള്‍ കൂടാതെ ആന്റിഓക്‌സിഡന്റുകളും ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസില്‍ ഭക്ഷണ നൈട്രേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ വെച്ച് നൈട്രിക് ഓക്സൈഡായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും വികസിപ്പിക്കാനും സഹായിക്കുന്ന ഒരു സംയുക്തമാണ്. കൂടാതെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസില്‍ ബീറ്റാലൈന്‍സ്, വിറ്റാമിന്‍ സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും. ബീറ്റ്റൂട്ടിന് കടും ചുവപ്പ് നിറം നല്‍കുന്നത് ബീറ്റാലൈനുകളാണ്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് നീക്കാന്‍ സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

കള്ളന് വലിയ സന്തോഷമായി. വലിയൊരു കൂടയാണ് ഉടമസ്ഥനറിയാതെ മോഷ്ടിക്കാനായത്. അതും ഒരു പൊതുസ്ഥലത്ത് വെച്ച്. പക്ഷേ, കൂടയുടെ ഉടമക്ക് വളരെ സങ്കടമായി. പാമ്പുപിടുത്തം പരിശീലിച്ചശേഷം ആദ്യമായി പിടിച്ച പാമ്പായിരുന്നു ആ കൂടക്കുളളില്‍. അയാള്‍ കള്ളനെ അന്വേഷിച്ചിറങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ വഴിയരുകില്‍ ആള്‍ക്കൂട്ടം കണ്ട് അയാള്‍ അവിടെയെത്തി. ഒരാള്‍ പാമ്പുകടിയേറ്റ് മരിച്ചുകിടക്കുന്നു. തന്റെ കയ്യില്‍ നിന്നും മോഷണം പോയ പാമ്പാണ് അതെന്ന് ആ കൂടകണ്ടപ്പോള്‍ അയാള്‍ക്ക് മനസ്സിലായി. ആരോ പറയുന്നത് കേട്ടു: ഏററവും വിഷമേറിയ പാമ്പാണ് ആ കൂടക്കുളളില്‍.. ആ പാമ്പുപിടുത്തക്കാരന്റെ ഭാഗ്യം. എല്ലാ നഷ്ടങ്ങളും നഷ്ടങ്ങളല്ല. എല്ലാ നേട്ടങ്ങളും നേട്ടങ്ങളുമല്ല. അനാവശ്യമായ പലതും സ്വന്തമാക്കിയതാണ് പിന്നീട് സംഭവിച്ച അനര്‍ത്ഥങ്ങളുടെ അടിസ്ഥാനമെന്ന് അപകടശേഷമുളള ജീവിതത്തെ വിലയിരുത്തിയാല്‍ മനസ്സിലാകും. നഷ്ടം വിലയിരുത്തേണ്ടത് നഷ്ടപ്പെട്ട വസ്തുവിന്റെ പേരിലല്ല. അതിന്റെ അസാന്നിധ്യത്തില്‍ വില കണ്ടുപിടിച്ചാണ്. ചിലകാര്യങ്ങള്‍ അപ്രത്യക്ഷമാകുമ്പോഴാണ് ആ നഷ്ടം സമ്മാനിക്കുന്ന സ്വാതന്ത്ര്യം എത്രമാത്രമാണെന്ന് നമുക്ക് മനസ്സിലാകുക. അനാവശ്യമായി സ്വന്തമാക്കിയ പലതും പൂട്ടുപൊളിച്ച് പുറത്തേക്ക് വിട്ടാല്‍ നമുക്ക് സമാധാനവും സന്തോഷവും നേടാനാകും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *