yt cover 31

https://dailynewslive.in/ കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ആണ് മരിച്ചത്. ചെരിപ്പ് എറിഞ്ഞ് കളിക്കുന്നതിനിടയില്‍ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ സമീപത്തെ കെട്ടിടത്തില്‍ കയറി ഷെഡിന് മുകളിലൂടെ നടന്നു പോയി ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

https://dailynewslive.in/ ശാസ്താംകോട്ട തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്ത്. അപകടം സംഭവിച്ച സമയത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മിഥുന്‍ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. തെന്നിവീഴാന്‍ പോകുന്ന സമയത്ത് മിഥുന്‍ വൈദ്യുത കമ്പിയില്‍ പിടിക്കുന്നു. തുടര്‍ന്നാണ് ഷോക്കേല്‍ക്കുന്നത്.

https://dailynewslive.in/ കൊല്ലത്ത് വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിഭ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവം ചീഫ് ഇക്ട്രിക്കല്‍ ഇന്‍സ്പെക്ടറും കെഎസ്ഇബിയും അന്വേഷിക്കും.

https://dailynewslive.in/ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായതായി സംശയിക്കുന്നുവെന്ന് മന്ത്രി രാജന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കി. ഗൂഢാലോചനയെ സഹായിക്കുന്ന രീതിയിലായിരുന്നു തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട ദിവസം പൊലീസിന്റെ നടപടികളെന്നാണ് മന്ത്രിയുടെ മൊഴി. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ മൊഴിയെടുത്തത്.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ഇടുക്കി പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്കെതിരെ സെപ്റ്റംബര്‍ മുതല്‍ നടപടി ആരംഭിക്കുമെന്ന് ജില്ല കളക്ടര്‍ വി വിഘ്നേശ്വരി. പത്ത് സെന്റില്‍ താഴെ ഭൂമി കൈവശം വച്ച പാവപ്പെട്ടവര്‍ക്ക് അവരുടെ കയ്യിലുളള സ്ഥലമോ പകരം ഭൂമിയോ അനുവദിക്കും. ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ ഹാജരാക്കിയ രേഖകളുടെ പരിശോധന പുരോഗമിക്കുകയാണ്.

https://dailynewslive.in/ സംസ്ഥാനത്ത് ശക്തമായ മഴയില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപക നാശം. കുറ്റ്യാടി ചുരം വഴിയുള്ള ഗതാഗതം മണ്ണിടിഞ്ഞ് വീണ് പൂര്‍ണമായും തടസപ്പെട്ടു. കോഴിക്കോട് വിലങ്ങാട് പാലത്തില്‍ വെള്ളം കയറി. പുല്ലുവ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. കോഴിക്കോട് കടന്തറ പുഴയില്‍ മലവെള്ള പാച്ചിലുണ്ടായി. മരുതോങ്കര പശുക്കടവ് മേഖലകളില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് ചെമ്പനോടയില്‍ നിന്നും 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

https://dailynewslive.in/ കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും ചേര്‍ന്ന് വിവധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

https://dailynewslive.in/ നടിയെ ആക്രമിച്ച കേസിലെ അന്തിമവിചാരണ ഇന്നും തുടരും. വാദത്തിനിടെ കൂടുതല്‍ കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി സമയം നല്‍കിയതോടെ പ്രോസിക്യൂഷന്‍ വാദമാണ് നിലവില്‍ തുടരുന്നത്. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാന്‍ പ്രതിഭാഗത്തിന്റെ വാദവും കോടതിയില്‍ നടക്കും. വിചാരണ അന്തിമ ഘട്ടത്തിലായതിനാല്‍ ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ മുഖ്യമന്ത്രിയുടെ നവ കേരള യാത്രയിലെ പരാമര്‍ശത്തില്‍ എറണാകുളം സിജെഎം കോടതിയിലെ ഹര്‍ജിയിലുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. മൂന്നു മാസത്തേക്കാണ് സ്റ്റേ. എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ആണ് സിജെഎം കോടതിയെ സമീപിച്ചിരുന്നത്.

https://dailynewslive.in/ വിവാദങ്ങള്‍ ഉയര്‍ത്തി ജെഎസ്‌കെ എന്ന സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാന്‍ പാടില്ലെന്ന് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ തൃശൂര്‍ രാഗം തിയറ്ററില്‍ എത്തിയ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു,

https://dailynewslive.in/ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തുവെന്ന തലയോലപ്പറമ്പ് സ്വദേശി ഷംനാസിന്റെ പരാതിയിലാണ് കേസ്. കോട്ടയം തലയോലപ്പറമ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. നടന്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മാതാവ് വി എസ് ഷംനാസാണ് ഇരുവര്‍ക്കുമെതിരേ പരാതി നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ താന്‍ നായകനായ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് നല്‍കിയ വഞ്ചനാ കേസില്‍ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. നേരത്തേ കോടതി നിര്‍ദേശ പ്രകാരമുള്ള മധ്യസ്ഥതയില്‍ പരിഹാരത്തിന് ശ്രമിക്കുന്ന തര്‍ക്കമാണ് ഇതെന്നും കോടതി നിര്‍ദേശത്തെ ബഹുമാനിക്കാതെയാണ് പരാതിക്കാരന്‍ അടുത്ത കേസ് നല്‍കിയിരിക്കുന്നതെന്നും നിവിന്‍ പോളി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

https://dailynewslive.in/ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് തുക അനുവദിച്ചത്.കര്‍ഷകന് നല്‍കുന്ന ഉല്‍പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സര്‍ക്കാരാണ് തീര്‍ക്കുന്നത്. കേരളത്തില്‍ മാത്രമാണ് നെല്‍ കര്‍ഷകര്‍ക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയുണ്ടെന്ന് മധ്യസ്ഥ സംഘം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ ഇന്നലെ വീണ്ടും കണ്ടുവെന്നും യെമനിലെ ഗോത്ര തലവന്മാരുമായി ചര്‍ച്ച നടത്തിയെന്നും മധ്യസ്ഥ സംഘം പറയുന്നു. തുടര്‍ ചര്‍ച്ചകളിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷ.

https://dailynewslive.in/ യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന ഇടപെടലിനെ പുകഴ്ത്തി ശശി തരൂര്‍ എംപി. കാന്തപുരത്തിന്റെ ഇടപെടല്‍ വലിയ പ്രത്യാശ നല്‍കുന്നതാണ്. ഈ ശ്രമം വിജയിക്കാന്‍ കേരളം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നു. മതത്തിന്റെ പേരില്‍ ആളുകളെ വിഭജിക്കാന്‍ ശ്രമം നടക്കുമ്പോള്‍ കാന്തപുരം നല്‍കിയത് ശക്തമായ സന്ദേശമാണെന്നും ശശി തരൂര്‍ പറയുന്നു.

https://dailynewslive.in/ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉറപ്പുനല്‍കി. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതില്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ എത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സ്‌കൂള്‍ സമയമാറ്റത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് സന്ദര്‍ശനത്തിനു പിന്നിലെന്നാണ് വിവരം.

https://dailynewslive.in/ കോണ്‍ഗ്രസ് വേദിയിലെത്തുന്നതിനെ കുറിച്ച് പ്രതികരണവുമായി സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ഐഷ പോറ്റി. ഉമ്മന്‍ചാണ്ടിയെ പോലെ ഒരു മനുഷ്യന്റെ അനുസ്മരണത്തിന് വിളിക്കുമ്പോള്‍ പോകാതിരിക്കേണ്ട ആവശ്യമില്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളെ വിളിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും ഐഷ പോറ്റി പ്രതികരിച്ചു.

https://dailynewslive.in/ പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച് രണ്ടുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളിലും പരിശോധന. തമിഴ്നാടിന്റെ അതിര്‍ത്തികളില്‍ പരിശോധന ഇന്നും തുടരുകയാണ്. ആനക്കട്ടി, മീനാക്ഷിപുരം, ഗോവിന്ദപുരം, വേലന്താവളം ചെക്പോസ്റ്റുകളിലാണ് പരിശോധന നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര താപനില പരിശോധിച്ച ശേഷം പനിയോ മറ്റ് രോഗങ്ങളോ ഇല്ലെന്ന് ഉറപ്പാക്കിയാണ് കടത്തിവിടുന്നത്.

https://dailynewslive.in/ ഹൂതി ആക്രമണത്തില്‍ യെമന്‍ തീരത്തിന് സമീപം ചെങ്കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന മലയാളിയെ കാണാനില്ല. എന്റര്‍നിറ്റി സി എന്ന കപ്പലിലെ ജീവനക്കാരന്‍ കായംകുളം പത്തിയൂര്‍ സ്വദേശി അനില്‍ കുമാറിനെ കാണാനില്ലെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി കുടുംബത്തെ അറിയിച്ചു. അനില്‍ കുമാറിനെ കണ്ടെത്താന്‍ ഇടപെടല്‍ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

https://dailynewslive.in/ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാനായതോടെ ഒരുമാസമായി തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച കേരളം വിടും. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ വിമാനം അടുത്തയാഴ്ച ഇവിടെനിന്നു കൊണ്ടുപോകും. ഇതിന് മുന്നോടിയായി പരീക്ഷണ പറക്കലിനുള്ള അനുമതിക്കായുള്ള നടപടികളും ആരംഭിച്ചു.

https://dailynewslive.in/ ബസില്‍ വച്ച് പ്രസവിച്ച കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ജനലിലൂടെ വലിച്ചെറിഞ്ഞ് കൊന്ന സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ 19കാരിക്കും ഭര്‍ത്താവ് എന്ന് പറയുന്ന 21കാരനുമെതിരെയാണ് കേസ് എടുത്തത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് 19കാരി ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ വച്ച് പ്രസവിച്ചത്.

https://dailynewslive.in/ തമിഴ്നാട് നീലഗിരിയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 31കാരന് ജീവപര്യന്തം തടവ്. ഊട്ടി മഹിളാ കോടതിയുടേതാണ് ഉത്തരവ്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കോടതി വെറുതെവിട്ടു. 2020 ജനുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം. സ്‌കൂളിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന പതിനഞ്ചുകാരിയെ പ്രതി മുരളി കാറിലേക്ക് ബലമായി പിടിച്ചുകയറ്റുകയായിരുന്നു.

https://dailynewslive.in/ ഗുജറാത്തില്‍ പാലം തകര്‍ന്ന് 20 യാത്രക്കാര്‍ മരിച്ച സംഭവത്തിന് പിന്നാലെ നൂറോളം പാലങ്ങള്‍ അടച്ചിട്ടു. പാലങ്ങളുടെ സുരക്ഷയെ സംബന്ധിച്ച മുഴുവന്‍ പരാതികളും പരിശോധിക്കാനും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് പാലങ്ങള്‍ അടച്ചത്. ദേശീയപാതയില്‍ മാത്രം 12 പാലങ്ങള്‍ അടച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ ഒന്‍പതിനാണ് വഡോദരയിലെ പദ്രയില്‍ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം പൊളിഞ്ഞുവീണ് 20 പേര്‍ മരിച്ചത്.

https://dailynewslive.in/ ദില്ലിയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം വഴി തിരിച്ചു വിട്ടു. പറക്കുന്നതിനിടെ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഗോവയിലെ മനോഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ചാര്‍ട്ട് ചെയ്ത വിമാനമിറക്കിയത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു.

https://dailynewslive.in/ ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. പ്രയാഗ് രാജിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. ഹിമാചല്‍പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 109 ആയി. ഹിമാചലില്‍ 202 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായത് 883 കോടി രൂപയുടെ നാശനഷ്ടം എന്ന് സര്‍ക്കാര്‍ കണക്കുകള്‍. ജമ്മുകശ്മീരിലും കനത്ത മഴ തുടരുന്നു. അമര്‍നാഥ് തീര്‍ഥയാത്ര നിര്‍ത്തിവച്ചു. ദില്ലിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

https://dailynewslive.in/ എയര്‍ ഇന്ത്യ തങ്ങളുടെ ബോയിംഗ് 787 വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ലോക്കിംഗ് സംവിധാനത്തിന്റെ മുന്‍കരുതല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. ബോയിംഗ് 787, 737 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളോടും ഇന്ധന സ്വിച്ച് ലോക്കിംഗ് സംവിധാനങ്ങള്‍ പരിശോധിക്കാന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ ഈ ആഴ്ച ആദ്യം നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പരിശോധന.

https://dailynewslive.in/ കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി. വെളിപ്പെടുത്തല്‍ നടത്തിയയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയെന്ന് വിവരം കിട്ടിയതായി ദക്ഷിണ കന്നഡ എസ്പി കെ അരുണ്‍ പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹങ്ങളുണ്ടോ എന്ന് തിരക്കിട്ട് പരിശോധന നടത്താന്‍ കഴിയില്ലെന്ന് എസ്പി പറഞ്ഞു.

https://dailynewslive.in/ ഡിഎംകെ സഖ്യത്തില്‍ തുടരുന്ന സിപിഎമ്മിനെ ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്ക് ക്ഷണിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ. പളനിസാമി. അര്‍ഹമായ പരിഗണന ലഭിക്കാതെ അപമാനിക്കപ്പെട്ട് സ്റ്റാലിനൊപ്പം തുടരുന്നത് എന്തിനെന്നാണ് സിപിഎമ്മിനോട് എടപ്പാടി പളനിസ്വാമിയുടെ ചോദ്യം.

https://dailynewslive.in/ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയാല്‍ അപൂര്‍വ സാഹചര്യങ്ങളില്‍ ബലാത്സംഗക്കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി. പരാതിക്കാരി പിന്മാറിയിട്ടും കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതിവിധിക്കെതിരേ പ്രതി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

https://dailynewslive.in/ ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ വന്‍ അട്ടിമറിയെന്ന് രാഹുല്‍ ഗാന്ധി. വോട്ടര്‍മാര്‍ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥര്‍ പൂരിപ്പിച്ച് വ്യാജ ഒപ്പിടുന്ന വാര്‍ത്താ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം. വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തില്‍ 35.7 ലക്ഷം പേരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

https://dailynewslive.in/ മുന്‍ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി പാകിസ്ഥാനിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയും ടെലിവിഷന്‍ അവതാരകയുമായ ജാസ്മീന്‍ മന്‍സൂര്‍. മുന്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനം ആരോപിക്കുക മാത്രമല്ല പരിക്കേറ്റ ചിത്രങ്ങളും അവര്‍ എക്സില്‍ (ട്വിറ്റര്‍) പങ്കുവച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റില്‍ കണ്ണിനു ചുറ്റും ചതവും വീക്കവും കാണാം.

https://dailynewslive.in/ ഗുജറാത്തില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന് നേരത്തെയും സാങ്കേതി തകരാറുകളുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. അപകടത്തിന് തൊട്ടുമുമ്പുള്ള യാത്രയിലും വിമാനത്തിന് തകരാറുണ്ടായിരുന്നതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയിലാണ് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് പരാതിപ്പെട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

https://dailynewslive.in/ പാര്‍ലമെന്റില്‍ ആര്‍.എസ്.എസിനെതിരെ കടുത്ത വിമര്‍ശനം വേണ്ടെന്ന് കോണ്‍ഗ്രസ് എം.പിമാര്‍ ആവശ്യപ്പെട്ടതായി ജോണ്‍ ബ്രിട്ടാസ് എംപി. വിമര്‍ശനം കടുപ്പിച്ചാല്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് എം.പിമാര്‍ ഉപദേശിച്ചത്. പ്രധാനമന്ത്രി അയോധ്യയിലെ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തിയ സമയത്ത് പ്രധാനമന്ത്രിയുടെ ജോലി ഒരു അമ്പലത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുന്നതല്ലെന്ന് രാജ്യസഭയില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് പറഞ്ഞിരുന്നു. അപ്പാഴാണ് കോണ്‍ഗ്രസ് എം.പിമാര്‍ ഇക്കാര്യം പറഞ്ഞതെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

https://dailynewslive.in/ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്നാണ് പ്രഖ്യാപനം. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

https://dailynewslive.in/ ഇറാഖിലെ അല്‍-കുട്ട് നഗരത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ പ്രാഥമിക അന്വേഷണ ഫലങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ബാങ്കോക്ക്ല്‍ സന്യാസിമാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. മിസ് ഗോള്‍ഫ് എന്ന പേരില്‍ പൊലീസ് വിളിക്കുന്ന യുവതിയാണ് അറസ്റ്റിലായത്. 9 സന്യാസിമാരുമായാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ് മൂന്ന് വര്‍ഷത്തോളമായി സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്ത് നൂറ് കോടിയോളം രൂപയാണ് ഇവര്‍ തട്ടിയത്.

https://dailynewslive.in/ അമേരിക്കയില്‍ അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്‌കയിലെ ദ്വീപ് നഗരമായ സാന്‍ഡ് പോയിന്റില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

https://dailynewslive.in/ ലോക ഒന്നാം നമ്പര്‍ ചെസ് താരം മാഗ്നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര വിസ്മയം ആര്‍ പ്രഗ്നാനന്ദ. ഫ്രീ സ്റ്റൈല്‍ ഗ്രാന്‍സ്ലാം ടൂറിന്റെ ലാസ്വെഗാസ് ലെഗ്ഗിലാണ് വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കാള്‍സണെ 39 നീക്കങ്ങളില്‍ അടിയറവ് പറയിച്ചത്.

https://dailynewslive.in/ സിംഗപ്പൂരിലുള്ള ഇന്ത്യക്കാര്‍ക്ക് യുപിഐ വഴി പണമിടപാട് നടത്താന്‍ കൂടുതല്‍ ബാങ്കുകളില്‍ സൗകര്യമൊരുങ്ങി. ജൂലൈ 17 മുതലാണ് കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിലേക്ക് എത്തുന്നത്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യുകോ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിസിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡിബിഎസ് ബാങ്ക് തുടങ്ങിയവയാണ് ഈ സംവിധാനത്തിലുള്ളത്. തെരഞ്ഞെടുക്കപ്പെട്ട 19 ബാങ്കുകളിലെ അക്കൗണ്ട് ഉടമകള്‍ക്ക് ഭീം ആപ്പ്, ഗുഗ്ള്‍പേ, ഫോണ്‍പേ, ബാങ്കുകളുടെ ആപ്പുകള്‍ എന്നിവ വഴി യുപിഐ സംവിധാനത്തില്‍ സിംഗപ്പൂരില്‍ നിന്ന് പണം സ്വീകരിക്കാം. അതേസമയം, അങ്ങോട്ട് പണം അയക്കുന്നതിന് കനറ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ വഴിയാണ് സൗകര്യം. ക്യുആര്‍ കോഡ് വഴിയുള്ള യുപിഐ പെയ്‌മെന്റ് സൗകര്യം സിംഗപ്പൂരില്‍ ഇപ്പോള്‍ ലഭ്യമാണ്. ലോകത്തിലെ ആദ്യത്തെ ക്ലൗഡ് അധിഷ്ഠിത തല്‍സമയ അന്താരാഷ്ട്ര പെയ്‌മെന്റ് സംവിധാനമാണിത്.

https://dailynewslive.in/ ഇന്ത്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തെ കോംപ്ലിമെന്ററി എ.ഐ പ്രോ പ്ലാന്‍ നല്‍കാന്‍ ഗൂഗ്ള്‍. ഏറ്റവും പുതിയ എ.ഐ ടൂളുകള്‍ അടക്കമുള്ള നിരവധി ഫീച്ചറുകള്‍ അടങ്ങിയ എ.ഐ പ്രോ സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം 19,500 രൂപയാണ് ഗൂഗ്ള്‍ ഈടാക്കുന്നത്. ഇക്കൊല്ലം സെപ്റ്റംബര്‍ 15 വരെയാണ് ഓഫര്‍. ഗൂഗ്‌ളിന്റെ എ.ഐ ഫീച്ചറുകളില്‍ ചിലത് ഫ്രീയായി ലഭിക്കുമെങ്കിലും മിക്കവയും പണം കൊടുത്ത് ഉപയോഗിക്കണം. ഈ പ്ലാന്‍ ഉള്ളവര്‍ക്ക് ജെമിനി 2.5, വിയോ3 ഫ്‌ളോ, വിസ്‌ക്, കൂടുതല്‍ ശേഷിയുള്ള നോട്ട്ബുക്ക്എല്‍.എം, രണ്ട് ടെറാബൈറ്റ് ക്ലൗഡ് സ്റ്റോറേജ്, പ്രതിമാസം 1,000 എ.ഐ ക്രെഡിറ്റുകള്‍ എന്നിവ ലഭിക്കും. ജിമെയില്‍, ഡോക്‌സ്, വീഡിയോസ് എന്നിവയില്‍ ജെമിനിയുടെ സേവനം ഉപയോഗിക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. ഇന്ത്യയില്‍ താമസിക്കുന്ന 18 തികഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പ്ലാനില്‍ ചേരാന്‍ അവസരം. പേഴ്‌സണല്‍ ഗൂഗ്ള്‍ അക്കൗണ്ട് നിര്‍ബന്ധമാണ്. ഐഡന്റിറ്റി വെരിഫിക്കേഷന്‍ കമ്പനിയായ ഷിയര്‍ഐഡി വഴിയാണ് അപേക്ഷകരുടെ ആധികാരികത ഉറപ്പിക്കുന്നത്. വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ യു.പി.ഐ, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നീ പേയ്‌മെന്റ് ഓപ്ഷനും തിരഞ്ഞെടുക്കണം. നിലവില്‍ ഗൂഗ്ള്‍ വണ്‍ അക്കൗണ്ടുള്ളവര്‍ക്ക് ഓഫര്‍ ഇല്ല. മറ്റുള്ളവര്‍ക്ക് ഒരു മാസത്തെ ട്രയല്‍ പ്ലാനും ഗൂഗ്ള്‍ അവതരിപ്പിച്ചിട്ടുണ്ട്.

https://dailynewslive.in/ അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘സര്‍വ്വം മായ’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നിവിന്‍ പോളി – അജു വര്‍?ഗീസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന നിവിനേയും അജുവിനേയും പോസ്റ്ററില്‍ കാണാം. പ്രീതി മുകുന്ദന്‍ ആണ് ചിത്രത്തിലെ നായിക. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനോടൊപ്പം ഇതാദ്യമായി നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നിവിന്‍ – അജു കൂട്ടുകെട്ട് ഒരുമിക്കുന്ന പത്താമത്തെ സിനിമയുമാണ് സര്‍വ്വം മായ. ഇരുവരെയും കൂടാതെ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലീം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ഫയര്‍ ഫ്ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതമൊരുക്കുന്നത്. ഈ വര്‍ഷം ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുക.

https://dailynewslive.in/ രജനീകാന്തിന്റെ അടുത്ത വലിയ റിലീസായ ‘കൂലി’യുടെ പ്രതീക്ഷകള്‍ വര്‍ധിക്കുമ്പോള്‍, 1995-ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഐക്കണിക് ചിത്രമായ ‘ബാഷ’ വീണ്ടും റിലീസ് ചെയ്യുന്നതിലൂടെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ കൂടുതല്‍ അവസരങ്ങളുണ്ട്. സത്യ മൂവീസിന്റെ 30-ാം വാര്‍ഷികവും 60-ാം വാര്‍ഷികവും ആഘോഷിക്കുന്ന ‘ബാഷ’ ജൂലൈ 18-ന് വീണ്ടും തിയേറ്ററുകളിലെത്തും. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് സത്യ മൂവീസിന്റെ ബാനറില്‍ ആര്‍.എം. വീരപ്പന്‍ നിര്‍മ്മിച്ച ‘ബാഷ’ തമിഴ് വാണിജ്യ സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചിത്രങ്ങളിലൊന്നായി പലപ്പോഴും പ്രശംസിക്കപ്പെടുന്നു. നഗ്മ, രഘുവരന്‍ എന്നിവരോടൊപ്പം രജനീകാന്തിന്റെ ഏറ്റവും പ്രശസ്തമായ വേഷങ്ങളിലൊന്നില്‍ അഭിനയിക്കുന്ന ഈ ചിത്രം, ഒരു ഭയാനകമായ ഗുണ്ടാസംഘത്തിന്റെ ശക്തമായ ഭൂതകാലം മറച്ചുവെക്കുന്ന ഒരു എളിമയുള്ള ഓട്ടോ ഡ്രൈവറുടെ കഥയാണ് പറയുന്നത്. ദേവ സംഗീതം നല്‍കിയ ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇന്നും പ്രതീകാത്മകമായി നിലനില്‍ക്കുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന കൂലി ഓഗസ്റ്റ് 14 ന് തിയേറ്ററുകളില്‍ എത്തും.

https://dailynewslive.in/ ഇന്ത്യന്‍ വിപണിയില്‍ അക്കൗണ്ട് തുറക്കാനുള്ള ഒരുക്കത്തിലാണ് വിയറ്റ്നാമീസ് വാഹന നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റ്. 2025 ഓഗസ്റ്റില്‍ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി, വിന്‍ഫാസ്റ്റ് ഓട്ടോ ഇന്ത്യ വരാനിരിക്കുന്ന വിഎഫ് 6, വിഎഫ് 7 ഇലക്ട്രിക് എസ്യുവികള്‍ക്കുള്ള പ്രീ-ബുക്കിങ് ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ വിന്‍ഫാസ്റ്റ് ഡീലര്‍ഷിപ്പുകളിലോ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ, പൂര്‍ണ്ണമായും റീഫണ്ട് ചെയ്യാവുന്ന 21,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്കിങ് നടത്താം. ബ്രാന്‍ഡിന്റെ ഇന്ത്യന്‍ മോഡല്‍ നിരയില്‍ നിലവില്‍ സ്ഥാനം പിടിച്ചിരിക്കുന്ന വിഎഫ് 6 ഉം വിഎഫ് 7 ഉം ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എര്‍ത്ത്, വിന്‍ഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഢഎവിഎഫ് 6 ലഭ്യമാകും. അതേസമയം, വിഎഫ് 7 എര്‍ത്ത്, വിന്‍ഡ്, സ്‌കൈ വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യും. ഇരു മോഡലുകളും ഇവികളാണ്. 201 ബിഎച്പി ഉത്പാദിപ്പിക്കാന്‍ ഫ്രണ്ട്-മൗണ്ടഡ് മോട്ടോറിന് പവര്‍ നല്‍കുന്ന 59.6 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 75.3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും വാഗ്ദാനം ചെയ്യുന്നതും മെച്ചപ്പെട്ട ഡ്രൈവിങ് റേഞ്ച് നല്‍കുന്നതുമായ ഉയര്‍ന്ന സെഗ്മെന്റില്‍ വരുന്ന മോഡലാണ് വിഎഫ് 7.

https://dailynewslive.in/ താനൂര്‍ എന്ന ആവാസ ദേശത്തെയും സാധാരണക്കാരായ ചില മനുഷ്യരുടെയും തീക്ഷ്ണമായ ജീവിതം പറയുന്ന നോവല്‍. ഈ കൃതിക്ക് അതര്‍ഹിക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിക്കുന്നത് കേരളത്തനിമ എന്ന പരവതാനിയുടെ ഊടും പാവും തിരിച്ചറിയാന്‍ എന്നതിലേറെ മലയാണ്മയുടെ ഉയരവും ആഴവും നന്നായി ഉള്‍ക്കൊള്ളാനും നമ്മെ പ്രാപ്തരാക്കുമെന്ന് തീര്‍ച്ച. ഭാഷയുടെയും വ്യക്തിപ്രഭാവങ്ങളുടെയും രൂപപരിണാമങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിലൂടെ ഗൃഹാതുരതയുടെ വേരുകള്‍ തേടിച്ചെല്ലുകയാണ് സുള്‍ഫി. ഒരു എണ്ണച്ചായച്ചിത്രത്തില്‍ എന്നപോലെ നോവലില്‍ അത് തെളിഞ്ഞുകിടക്കുന്നുണ്ട്. ‘പല ജന്മങ്ങളില്‍ ഒരു ജീവിതം’. സുള്‍ഫി. ഡിസി ബുക്സ്. വില 207 രൂപ.

https://dailynewslive.in/ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. എല്ലാത്തരം ഭക്ഷണങ്ങളും നിങ്ങളുടെ പല്ലുകള്‍ക്ക് അനുയോജ്യമല്ല. ചിലത് സ്വാഭാവികമായി നിങ്ങളുടെ ഇനാമലിനെ സംരക്ഷിക്കും. പല്ലുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ചീസില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനുശേഷം നിങ്ങളുടെ വായിലെ ആസിഡുകളെ നിര്‍വീര്യമാക്കാന്‍ ഇവ സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ചീര പോലെയുള്ള ഇലക്കറികളില്‍ കാത്സ്യം, ഫോളിക് ആസിഡ്, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ബദാം, വാള്‍നട്സ്, കശുവണ്ടി തുടങ്ങിയ നട്സുകളില്‍ പഞ്ചസാര കുറവും ധാതുക്കള്‍ കൂടുതലുമാണ്. ഇവ പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ബാക്ടീരിയകളെ ചെറുക്കുകയും നിങ്ങളുടെ വായിലെ ആസിഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്ന പോളിഫെനോളുകള്‍ ചായകളില്‍ അടങ്ങിയിട്ടുണ്ട്. ഇനി പല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണങ്ങളറിയാം. സ്റ്റിക്കി മിഠായികള്‍, പഞ്ചസാര അടങ്ങിയ സോഡകളും എനര്‍ജി ഡ്രിങ്കുകളും, വൈറ്റ് ബ്രെഡ്, സിട്രസ് പഴങ്ങള്‍, ഐസ്‌ക്രീം തുടങ്ങിയവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പല്ലുകളുടെ ആരോഗ്യത്തിന് നല്ലത്.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 85.93, പൗണ്ട് – 115.00, യൂറോ – 99.64, സ്വിസ് ഫ്രാങ്ക് – 106.91, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.59, ബഹറിന്‍ ദിനാര്‍ – 227.90, കുവൈത്ത് ദിനാര്‍ -281.09, ഒമാനി റിയാല്‍ – 223.49, സൗദി റിയാല്‍ – 22.91, യു.എ.ഇ ദിര്‍ഹം – 23.40, ഖത്തര്‍ റിയാല്‍ – 23.65, കനേഡിയന്‍ ഡോളര്‍ – 62.51.

*ജെജു ദ്വീപ്*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -11*

ഔദ്യോഗികമായി പറഞ്ഞാല്‍ ജെജു പ്രത്യേക സ്വയംഭരണ പ്രവിശ്യയാണ്. ദക്ഷിണ കൊറിയയുടെ തെക്കേ അറ്റത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അതില്‍ എട്ട് ജനവാസമുള്ളതും 55 ജനവാസമില്ലാത്തതുമായ ദ്വീപുകള്‍ ഉള്‍പ്പെടുന്നു, അവയില്‍ മറാഡോ, ഉഡോ, ചുജ ദ്വീപസമൂഹം, രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ജെജു ദ്വീപ് എന്നിവ ഉള്‍പ്പെടുന്നു. വടക്ക് പടിഞ്ഞാറ് കൊറിയന്‍ പെനിന്‍സുലയും കിഴക്ക് ജപ്പാനും പടിഞ്ഞാറ് ചൈനയും ഉള്ള കൊറിയന്‍ കടലിടുക്കിലാണ് ജെജുപ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഇതിന് രണ്ട് നഗരങ്ങളുണ്ട്: ദ്വീപിന്റെ വടക്കന്‍ പകുതിയില്‍ തലസ്ഥാനമായ ജെജു സിറ്റി, ദ്വീപിന്റെ തെക്ക് പകുതിയില്‍ സിയോഗ്വിപ്പോ. ദക്ഷിണ കൊറിയയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ഹല്ലാസന്‍ എന്ന ഷീല്‍ഡ് അഗ്‌നിപര്‍വ്വതമാണ് ദ്വീപിലുള്ളത്. ജെജുവും കൊറിയനും പ്രവിശ്യയുടെ ഔദ്യോഗിക ഭാഷകളാണ്, ഭൂരിഭാഗം നിവാസികളും ദ്വിഭാഷക്കാരാണ്. 8,000 മുതല്‍ 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെജു ദ്വീപില്‍ ആദ്യമായി മനുഷ്യര്‍ സ്ഥിരതാമസമാക്കി, ദ്വീപിലെ അറിയപ്പെടുന്ന ആദ്യത്തെ നാഗരികതയാണ് തമ്ന രാജ്യം. എ ഡി അഞ്ചാം നൂറ്റാണ്ടില്‍ തുടങ്ങി, ഈ രാജ്യം വിവിധ കൊറിയന്‍ രാജ്യങ്ങളുടെ ഒരു പോഷക സംസ്ഥാനമായി മാറുകയും 1105-ല്‍ ഗോറിയോയിലേക്കും പിന്നീട് 1392-ല്‍ ജോസിയോണിലേക്കും കൂട്ടിച്ചേര്‍ക്കപ്പെടുന്നതിന് മുമ്പ് മംഗോളിയന്‍ സാമ്രാജ്യത്തിന്റെ ആക്രമണത്തിന് വിധേയമാകുകയും ചെയ്തു.ജെജു ഒരു ചെറിയ സാങ്കേതിക കേന്ദ്രത്തിന്റെ ആസ്ഥാനമാണ്.ജെജുവിലെ ഏറ്റവും പഴക്കമേറിയതും ജനപ്രിയവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഹാലിം പാര്‍ക്ക്. കൊറിയയിലെ ഏറ്റവും പ്രശസ്തമായ സര്‍ഫിംഗ് കേന്ദ്രങ്ങളിലൊന്നായ ജെജു ദ്വീപ് കൊറിയന്‍ സര്‍ഫിംഗിന്റെ ജന്മസ്ഥലം കൂടിയാണ്.ജെജു ദ്വീപിനടുത്ത് സന്ദര്‍ശകര്‍ക്ക് ബോട്ടില്‍ സന്ദര്‍ശിക്കാവുന്ന ചെറിയ ദ്വീപുകളുണ്ട്; അവയില്‍ ഏറ്റവും പ്രശസ്തമായത് ഉഡോ, ഗപാഡോ, മറാഡോ എന്നിവയാണ്. കാണാന്‍ ഏറെയുള്ള ഒരിടം. വ്യത്യസ്തങ്ങളായ കാഴ്ചകളുടെ വസന്തം ഒരുക്കുകയാണ് ജെജു ദ്വീപ്.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *