◾https://dailynewslive.in/ മോദിസര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും മോദിയുടെ ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. 2047 ലെ ഇന്ത്യ എന്ന വിഷയത്തില്‍ ലണ്ടനില്‍ സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് തരൂര്‍ ബിജെപി സര്‍ക്കാരിനെ പുകഴ്ത്തിയത്. അതേസമയം തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യം ദേശീയ തലത്തിലും കേരളത്തിലും ശക്തമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് തരൂരിനോട് വിശദീകരണം തേടണമെന്നും, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി തരൂരിന്റെ നടപടിയെ ചോദ്യം ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ അച്ചടക്ക നടപടി വേണ്ടെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്.
◾https://dailynewslive.in/ ശശി തരൂരിന് പാര്‍ട്ടിക്കുള്ളില്‍ ശ്വാസം മുട്ടുന്ന സ്ഥിതിയാണെങ്കില്‍, സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ച് ഇഷ്ടമുള്ള രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഒഴികെ മറ്റെല്ലാവരേയും പുകഴ്ത്തുന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചിട്ടുള്ളതെന്നും എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
◾https://dailynewslive.in/ സര്‍വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്. സസ്പെന്‍ഷനിലുള്ള റജിസ്ട്രാര്‍ അനധികൃതമായി ഓഫീസില്‍ പ്രവേശിച്ചെന്നും രേഖകള്‍ കടത്തിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ബിജെപി അംഗങ്ങള്‍ ആരോപിക്കുന്നു. സംസ്ഥാന പൊലീസ് പരാജയപ്പെട്ടതിനാല്‍ കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെടുന്നു. ഹര്‍ജി ഇന്ന് സമര്‍പ്പിക്കുമെന്ന് സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ അറിയിച്ചു.
◾https://dailynewslive.in/ കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരമാണെന്നും എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി ആര്‍ ബിന്ദു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോര്‍മുല അവലംബിച്ചതെന്നും തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാര്‍ത്ഥിക്കും നഷ്ടങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ സംസ്ഥാനത്ത് കീം ഫോര്‍മുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും സംശയങ്ങള്‍ ഉയര്‍ന്നിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 30ന് നടന്ന കാബിനറ്റില്‍ ചിലമന്ത്രിമാര്‍ സംശയം ഉയര്‍ത്തിയതായാണ് പുറത്തുവരുന്ന വിവരം. പുതിയ മാറ്റം ഈ വര്‍ഷം വേണോ എന്ന സംശയം ചില മന്ത്രിമാര്‍ ഉയര്‍ത്തിയിരുന്നുവെന്നും പൊതു താല്പര്യതിന്റെ പേരില്‍ ഒടുവില്‍ നടപ്പാക്കുകയായിരുന്നു എന്നാണ് വിവരം.
◾https://dailynewslive.in/ കീം റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി സര്‍ക്കാര്‍ അവതാളത്തില്‍ ആക്കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുകയാണെന്നും ഇതോടെ സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനം വഴിമുട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്നമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്‌കാരം നടത്തുമ്പോള്‍ നല്ല ആലോചന വേണ്ടേയെന്നും വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയിയെന്നും ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളല്ലേയെന്നും തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സര്‍ക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ക്യാംപസുകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവര്‍ണറെ നേരിടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്‌കൂള്‍ സമയ മാറ്റവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇകെ സുന്നി മുഖപത്രം സുപ്രഭാതം. സര്‍ക്കാരിന്റെ അവിവേകത്തിന് വിദ്യാര്‍ത്ഥികള്‍ ബലിയാടായെന്നാണ് മുഖപ്രസംഗത്തില്‍ വിമര്‍ശനം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അലംഭാവത്തിന് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണിത്. വിദ്യാഭ്യാസ – ആരോഗ്യ മേഖലയിലെ നമ്പര്‍ വണ്‍ പെരുമയ്ക്ക് ചില മന്ത്രിമാരുടെ അപക്വ നിലപാട് കൊണ്ട് മങ്ങലേറ്റു. ഒരേ പരീക്ഷാഫലം രണ്ടു തവണ പ്രഖ്യാപിക്കേണ്ടി വരുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ വിദ്യാഭ്യാസ നീതികേടിന്റെ മായാത്ത അടയാളമായി ബാക്കിനില്‍ക്കുമെന്നും മുഖപ്രസംഗത്തിലുണ്ട്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പമ്പുകള്‍ നല്‍കാനുള്ള പിഎം കുസും പദ്ധതിയില്‍ വന്‍ വെട്ടിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനര്‍ട്ട് നടത്തിയത് വന്‍ അഴിമതിയെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും ഇതില്‍ പങ്കുണ്ടെന്ന് ആരോപിച്ചു. അഞ്ച് കോടി രൂപയുടെ ടെണ്ടര്‍ വിളിക്കാന്‍ മാത്രം അധികാരമുള്ള സിഇഒ 240 കോടി രൂപയ്ക്ക് ടെണ്ടര്‍ വിളിച്ചതിലാണ് ആരോപണം. നൂറ് കോടിയുടെ അഴിമതിയാണ് നടന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
◾https://dailynewslive.in/ സ്‌കൂള്‍ സമയ വിവാദത്തില്‍ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. വിദഗ്ധ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു.
◾https://dailynewslive.in/ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. മാറ്റങ്ങള്‍ കൃത്യമായ പഠനത്തിന്‍േറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാകണം. മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ മലപ്പുറം നേതൃക്യാമ്പിലാണ് കാന്തപുരത്തിന്റെ വിമര്‍ശനം.സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ നേരത്തെ ഇകെ വിഭാഗം സമസ്ത സമരം പ്രഖ്യാപിച്ചിരുന്നു.
◾https://dailynewslive.in/ സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണെന്നും ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണെന്നും നാസര്‍ ഫൈസി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നല്‍കിയ പരാതികള്‍ പരിഗണിക്കുക പോലും ചെയ്തില്ലെന്നും പരമാവധി ക്ഷമിച്ചെന്നും ഇടപെടാവുന്ന എല്ലാ വഴികളും അവസാനിച്ചപ്പോള്‍ ആണ് സമരം പ്രഖ്യാപിച്ചതെന്നും നാസര്‍ ഫൈസി പറയുന്നു.
*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*
രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*
◾https://dailynewslive.in/ ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പുതിയ പള്ളാത്തുരുത്തി പാലത്തിന്റെ ആര്‍ച്ച് കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 13 ഞായറാഴ്ച രാവിലെ 6 മണി വരെ എ സി റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം. കളക്ട്രേറ്റില്‍ ചേര്‍ന്ന എ സി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.
◾https://dailynewslive.in/ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിവരങ്ങള്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയ്ക്ക് കൈമാറി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കെആര്‍ സുഭാഷ് ചന്ദ്രനാണ് അറ്റോര്‍ണി ജനറലിനെ വിവരങ്ങള്‍ ധരിപ്പിച്ചത്.
◾https://dailynewslive.in/ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഭര്‍ത്താവ് ടോമി തോമസ്. ഗവര്‍ണറെ ഉള്‍പ്പെടെ കണ്ട് കാര്യങ്ങള്‍ പറഞ്ഞുവെന്നും സാധ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ നന്നായി ഇടപെടുന്നുണ്ടെന്നും ടോമി തോമസ് പറഞ്ഞു.
◾https://dailynewslive.in/ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് രാത്രി പത്തുമണിയോടെ തിരുവനന്തപുരത്ത് എത്തും. നാളെ രണ്ട് പരിപാടികളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പുത്തരിക്കണ്ടം മൈതാനത്തും പൊതുപരിപാടിയുണ്ട്. തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി നാളെ വൈകിട്ട് നാല് മണിയോടെ മടങ്ങും.
◾https://dailynewslive.in/ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ട ഏഴു ലക്ഷം രൂപയുടെ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി രജിസ്ട്രിയില്‍ കെട്ടിവച്ചു. ജൂലൈ നാലിന് പണം ഏല്‍പ്പിച്ചതായി സര്‍ക്കാര്‍ തന്നെ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.
◾https://dailynewslive.in/ ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ ഗവര്‍ണറുടെ അനുമതി. സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചു. ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലമായ 14 വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഷെറിന്‍ സ്വതന്ത്രയാകുന്നത്.
◾https://dailynewslive.in/ പൊതുമരാമത്ത് റോഡില്‍ അലക്ഷ്യമായി ഇറക്കിയിട്ടിരുന്ന മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തൊളിക്കോട് ഗ്രാമപഞ്ചായത്താണ് 22,500 രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ എട്ട് ശതമാനം പലിശ നല്‍കേണ്ടി വരുമെന്ന് ഉത്തരവില്‍ പറയുന്നു.
◾https://dailynewslive.in/ ചെന്നിത്തല നവോദയ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നേഹയുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. പത്താം ക്ലാസുകാരിക്ക് ഡിപ്രഷന്‍ ഉണ്ടായിരുന്നതായിട്ടാണ് പൊലീസ് നിഗമനം. നേഹയുടെ മുറിയില്‍ നിന്ന് ഒരു ഡയറി പൊലീസിന് ലഭിച്ചു. അതില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടുമെന്നും വിഷമിക്കരുതെന്നും ഡിപ്രഷനിലേക്ക് പോകരുതെന്നും ഈ കുറിപ്പില്‍ നേഹ സുഹൃത്തുക്കളോട് പറയുന്നുണ്ട്.
◾https://dailynewslive.in/ അധ്യാപകനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എം ഇ എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ഇടുക്കി സ്വദേശി ഷിബുവിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മണ്ണാര്‍ക്കാട് ചുങ്കത്തെ ഫ്ലാറ്റിലാണ് ബാല്‍ക്കണിയില്‍ നിന്നും വീണ നിലയില്‍ ഷിബുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.
◾https://dailynewslive.in/ മാടായി കോളേജ് നിയമന വിവാദം കണ്ണൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും പുകയുന്നു. പ്രശ്ന പരിഹാരത്തിന് കെപിസിസി നിയോഗിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അടുത്ത മാസം കുഞ്ഞിമംഗലത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ വിളിച്ച് പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
◾https://dailynewslive.in/ ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ എറണാകുളം മുതല്‍ വടക്കോട്ടുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് ആണ്. ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും സാധാരണ കാലവര്‍ഷ മഴയ്ക്ക് സാധ്യതയുണ്ട്.
◾https://dailynewslive.in/ ശശി തരൂരിന്റെ ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ നെഹ്റു കുടുംബത്തിനെതിരെ വിമര്‍ശനം ശക്തമാക്കി ബിജെപി. തരൂരിന്റെ ലേഖനം രാഹുല്‍ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരായ സന്ദേശം കൂടിയെന്ന് ബിജെപി വക്താവ് ആര്‍ പി സിംഗ് പറഞ്ഞു. മോദിയുടെ ജനാധിപത്യത്തെ തരൂര്‍ പുകഴ്ത്തിയത് അതുകൊണ്ടാണെന്നും സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പൂര്‍ണ്ണ നിയന്ത്രണത്തിലാണ് ഇപ്പോഴും പാര്‍ട്ടിയെന്നും ആര്‍പി സിംഗ് ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഒരുപിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാകിസ്താന്റെ 13 വ്യോമതാവളങ്ങള്‍ നമ്മള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ലെന്നും അങ്ങനെ സംവിച്ചതിന്റെ ഒരു ചിത്രമെങ്കിലും ഹാജരാക്കാനാകുമോയെന്നും അജിത് ഡോവല്‍ പറഞ്ഞു.
◾https://dailynewslive.in/ മുന്‍കേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുന്‍കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള തര്‍ക്കം അവസാനിച്ചു. ഇവരുടെ ബന്ധുകൂടിയായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇടപെടല്‍മൂലമാണ് തര്‍ക്കം പരിഹരിച്ചത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി കലാനിധി മാരന്‍ 800 കോടി രൂപ ദയാനിധി മാരന് നല്‍കി. സണ്‍ ടിവി ഗ്രൂപ്പിന്റെ ആയിരക്കണക്കിന് കോടിരൂപ വിലമതിക്കുന്ന ലക്ഷക്കണക്കിന് ഓഹരികള്‍ നിയമങ്ങള്‍ ലംഘിച്ച് കലാനിധി മാരന്‍ തട്ടിയെടുത്തെന്നായിരുന്നു ദയാനിധിയുടെ ആരോപണം.
◾https://dailynewslive.in/ ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ മഖ്ഷാനിന് ശേഷമുള്ള സുല്‍ത്താന്‍ സെയ്ദ് ബിന്‍ തൈമുര്‍ റോഡിലാണ് അപകടം ഉണ്ടായതെന്ന് റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു.
◾https://dailynewslive.in/ നാഗ്പൂരില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുന്നതിനിടെ നേതാക്കള്‍ 75ാം വയസ്സില്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. പുതിയ ആളുകള്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ മോദിയെ ഉദ്ദേശിച്ചാണ് ഈ പ്രസ്താവനയെന്ന ആരോപണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഉന്നയിച്ചു. എന്നാല്‍ മോദിക്ക് പ്രായപരിധിയില്‍ ഇളവുണ്ടാവുമെന്ന് ആര്‍എസ്എസ് നേരത്തെ വ്യക്തമാക്കിയതാണെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ ആര്‍എസ്എസ് വിശദീകരണം നല്‍കിയേക്കും എന്നാണ് വിവരം.
◾https://dailynewslive.in/ ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ശിവസേന എംഎല്‍എ. ബുല്‍ധാന്‍ മണ്ഡലത്തിലെ എംഎല്‍എയായ സഞ്ജയ് ഗായ്ക്വാഡാണ് ദക്ഷിണേന്ത്യക്കാര്‍ ഡാന്‍സ് ബാറുകള്‍ നടത്തി മറാത്തി സംസ്‌കാരം തകര്‍ത്തതായും കുട്ടികളുടെ സ്വഭാവം നശിപ്പിച്ചതായും ആരോപിച്ചത്.കൊളാബയിലെ എംഎല്‍എ ഹോസ്റ്റലിലെ ഭക്ഷണം മോശമായതിന് പിന്നാലെ കാന്റീന്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത ശേഷമായിരുന്നു വിദ്വേഷ പരാമര്‍ശം.
◾https://dailynewslive.in/ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തോടെ ബാന്‍ഗര്‍ ബസാറില്‍ നിന്നും മാരീച്ചയിലുള്ള വീട്ടിലേക്ക് പോകുന്നതിനിടെ കനാലിന് സമീപത്തുവെച്ചാണ് റസാഖ് ഖാനുനേരെ ആക്രമണം ഉണ്ടായത്.
◾https://dailynewslive.in/ വംശീയ മേല്‍ക്കോയ്മ ഗ്രൂപ്പുകളുമായി മകന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി സ്വീഡനിലെ മന്ത്രി. സ്വീഡനിലെ കുടിയേറ്റ കാര്യ മന്ത്രി ജോഹന്‍ ഫോര്‍സെലാണ് മകന് വംശീയ മേല്‍ക്കോയ്മ ഗ്രൂപ്പുകളുമായി അടുത്ത ബന്ധങ്ങളുണ്ടെന്ന് വിശദമാക്കിയത്. വംശീയ വെറിക്കെതിരായ പരിപാടിയില്‍ സ്വീഡനിലെ മന്ത്രിയുടെ ഉറ്റ ബന്ധുവിന് തീവ്ര വലത് പക്ഷ ഗ്രൂപ്പുകളില്‍ സജീവ പങ്കാളിത്തമുണ്ടെന്ന് ആരോപിച്ചിരുന്നു.
◾https://dailynewslive.in/ കാനഡയ്ക്കുമേല്‍ 35% ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം മുതല്‍ കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 35% തീരുവ ചുമത്തുമെന്നും മറ്റ് വ്യാപാര പങ്കാളികള്‍ക്കുമേല്‍ 15% അല്ലെങ്കില്‍ 20% ഏകീകൃത തീരുവ ചുമത്താനും പദ്ധതിയിടുന്നതായും ട്രംപ് വ്യക്തമാക്കി.
◾https://dailynewslive.in/ രാജ്യത്ത് വെള്ളി വില ഇന്ന് സര്‍വകാല റെക്കോഡില്‍. സ്വര്‍ണവിലയിലും വര്‍ധന രേഖപ്പെടുത്തി. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ വെള്ളിവില കിലോഗ്രാമിന് 1,10,000 രൂപയിലെത്തി. സ്‌പോട്ട് മാര്‍ക്കറ്റില്‍ ഗ്രാമിന് 108.90 രൂപയിലും കിലോയ്ക്ക് 1,09,900 രൂപയിലുമാണ് വ്യാപാരം. ആഗോള വിപണിയില്‍ 0.4 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 37.17 ഡോളറിലെത്തി വെള്ളി വില. ഈ വര്‍ഷം ഇതു വരെ രാജ്യാന്തര വില 43 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. അന്താരാഷ്ട്ര വിലയ്ക്കനുസരിച്ചാണ് ഇന്ത്യയില്‍ വെള്ളി വില നീങ്ങുന്നത്. ഇതിനൊപ്പം രൂപ-ഡോളര്‍ വിനിമയ നിരക്കുകളും വിലയെ സ്വാധീനിക്കും. ഡോളറിനെതിരെ രൂപ ദുര്‍ബലമായാല്‍ വെള്ളി വില ഉയരും. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വലിയ മുന്നേറ്റം കാണിക്കാതിരുന്ന വെള്ളി വില പിന്നീട് കുതിച്ചുയരുകയായിരുന്നു. ജനുവരി ഒന്നിന് 87,578 രൂപയായിരുന്നു കിലോ വില. ജൂണ്‍ 30 ആയപ്പോള്‍ ഇത് 1.05 ലക്ഷം ആയി. അതായത് ആറ് മാസം കൊണ്ട് 20.4 ശതമാനം വളര്‍ച്ച. ഇക്കാലയളവില്‍ 10 ഗ്രാം സ്വര്‍ണ വില 76,893 രൂപയില്‍ നിന്ന് 96,075 രൂപയിലേക്ക് എത്തി. 24.95 ശതമാനമാണ് വര്‍ധന. സ്വര്‍ണവില ഇന്ന് പവന് ഒറ്റയടിക്ക് 440 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,600 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
◾https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ മുന്‍ സിഇഒ മാധവ് ഷെത്തിന്റെ പുതിയ സംരംഭമായ എന്‍എക്‌സ്ടി ക്വാണ്ടം, പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എഐ+ സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും ഇന്ത്യയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ ആദ്യത്തെ സോവറീന്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമെന്ന് കമ്പനി അവകാശപ്പെടുന്ന എന്‍എക്‌സ്ടി ക്വാണ്ടം ഒഎസ് ആണ് ഇതിന് കരുത്തുപകരുന്നത്. എഐ+ സ്മാര്‍ട്ട്ഫോണ്‍ നിരയില്‍ പള്‍സ്, നോവ 5ജി എന്നി രണ്ട് മോഡലുകള്‍ ഉള്‍പ്പെടുന്നു. ഓരോന്നിനും 6.7 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയുണ്ട്. ടി615, ടി8200 ചിപ്പുകള്‍ ഉപയോഗിച്ചാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ 1ടിബി വരെ വികസിപ്പിക്കാവുന്ന മെമ്മറി ഓപ്ഷനുകളും ഉണ്ട്. രണ്ട് മോഡലുകളിലും 50-മെഗാപിക്‌സല്‍ ഡ്യുവല്‍ എഐ കാമറ, 5,000എംഎഎച്ച് ബാറ്ററി, ഒരു സൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്. അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്. എഐ+ സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്. 4499 രൂപയാണ് പള്‍സിന്റെ പ്രാരംഭ വില. നോവ 5ജിയുടെ വില 7,499 രൂപ മുതലാണ് ആരംഭിക്കുന്നത്. രണ്ട് മോഡലുകളും ജൂലൈ 12, ജൂലൈ 13 തീയതികളില്‍ നടക്കാനിരിക്കുന്ന ഫ്‌ലാഷ് സെയിലിന്റെ ഭാഗമാകും.
◾https://dailynewslive.in/ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പുതിയ പതിപ്പിന്റെ എഡിറ്റ് പൂര്‍ത്തിയായി. ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലേക്ക് സിനിമ മാറി. സിനിമയിലെ കോടതി രംഗങ്ങളും എഡിറ്റ് ചെയ്തു. പുതിയ പതിപ്പ് ഉടന്‍ സെന്‍സര്‍ ബോര്‍ഡിന് കൈമാറും. സിനിമയില്‍ രണ്ട് കാര്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. സിനിമയുടെ ഒരു മണിക്കൂര്‍ എട്ടാം മിനിറ്റില്‍ 32-ാം സെക്കന്റിലാണ് ക്രോസ് എക്സാമിനേഷന്‍ സീന്‍ സിനിമയില്‍ ആരംഭിക്കുന്നത്. ആ സമയത്തുള്ള ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നാണ് പറഞ്ഞിരുന്നത്. രണ്ടാമത് സിനിമയുടെ പേര് മാറ്റണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ജാനകി വിദ്യാധരന്‍ എന്നാണ് ടൈറ്റില്‍ കഥാപാത്രത്തിന്റെ പേര്. ആ പേര് കൊടുക്കണം എന്നും പറഞ്ഞിരുന്നു. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകന്‍ ചോദിക്കുന്നത് ശരിയല്ലെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ജാനകി എന്ന കഥാപാത്രത്തെ മറ്റൊരു മതവിഭാഗത്തില്‍ പെട്ടയാള്‍ സഹായിക്കാന്‍ എത്തുന്നതായി സിനിമയില്‍ കാണിക്കുന്നത് ഗൂഢോദേശത്തോടെയാണ്. ഇതുവഴി പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും ആണ് സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്.
◾https://dailynewslive.in/ ‘ബണ്‍ ബട്ടര്‍ ജാം’ എന്ന പാന്‍ ഇന്ത്യന്‍ തമിഴ് സിനിമ ജൂലൈ 18ന് തെന്നിന്ത്യയില്‍ റിലീസ് ആകുന്നു. ബിഗ് ബോസ് തമിഴ് താരം രാജുവാണ് നായകനാകുന്നത്. മലയാളം ,തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ വര്‍ണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്. സുരേഷ് സുബ്രഹ്‌മണ്യനാണ് ‘ബണ്‍ ബട്ടര്‍ ജാം’ എന്ന സിനിമ നിര്‍മ്മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ‘ബാരം’ എന്ന ചിത്രത്തിന് തിരക്കഥ-സംഭാഷണം എഴുതുകയും ചെയ്ത രാഘവ് മിര്‍ദത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബോസിലെ രാജു, ആധ്യ പ്രസാദ്, ഭവ്യ ത്രിക എന്നിവര്‍ അഭിനയിച്ച ‘ബണ്‍ ബട്ടര്‍ ജാം’ എന്ന സിനിമ, നിലവിലെ ജെന്‍ ഇസഡിന്റെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. എത്ര പ്രശ്‌നങ്ങള്‍ ഉണ്ടായാലും, ആ നിമിഷം പരമാവധി ആസ്വദിക്കാന്‍ നിങ്ങള്‍ പരിശീലിച്ചാല്‍ ആഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ല എന്ന വിധത്തിലാണ് ചിത്രത്തിന്റെ തിരക്കഥ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശാന്തത പാലിക്കുക, ബണ്‍ ബട്ടര്‍ ജാം കഴിക്കുക എന്നതാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍.
◾https://dailynewslive.in/ ഇലോണ്‍ മസ്‌കിന്റെ വാഹന ബ്രാന്‍ഡായ ടെസ്ല ഇന്ത്യയില്‍ ആദ്യത്തെ ഷോറും തുറക്കുന്നു. ടെസ്ലയുടെ ‘എക്‌സ്പീരിയന്‍സ് സെന്റര്‍’ ജൂലൈ 15 ന് മുംബൈയില്‍ ആരംഭിക്കും. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ടെസ്ല സെന്റര്‍ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെസ്ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂമാകും ഇത്. ചൈനയിലെ ഷാങ്ഹായിലെ ടെസ്ലയുടെ ഫാക്ടറിയില്‍ നിന്ന് അഞ്ച് മോഡല്‍ വൈ വാഹനങ്ങള്‍ ഇതിനകം മുംബൈയില്‍ എത്തി. ടെസ്ല കാറുകള്‍ക്ക് 27.7 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. പൂര്‍ണ്ണമായും നിര്‍മ്മിച്ച കാറുകളുടെ ഇറക്കുമതിക്ക് ഇന്ത്യ 70 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതോടെ കനത്ത തീരുവയാണ് ടെസ്ല നല്‍കുക. 21 ലക്ഷത്തിലധികം രൂപയുടെ ഇറക്കുമതി തീരുവയാണ് ടെസ്ല നല്‍കേണ്ടി വരുക. ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നുണ്ടെങ്കിലും, ഇലക്ട്രിക് വാഹന കമ്പനി ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ക്ലാസ് കഴിഞ്ഞു നേരെ മല്ലികയിലേക്ക് എത്തിയിരുന്ന ലില്ലിയെയും കാത്തു നന്ദനെന്നും കടയില്‍ തന്നെ കാണുമായിരുന്നു. അവിടെയിരുന്നു അവള്‍ അവനോടൊപ്പം കുറച്ചുസമയം സംസാരിച്ചിരിക്കും. അതിനിടയ്ക്ക് എന്നത്തേയും പോലെ ഓരോ ചൂട് ചായയ പരിപ്പുവടയും കൂടി അവരുടെ സൗഹൃദത്തിലേക്ക് കൂടിച്ചേരും. ഒരു ജന്മം മുഴുവനേകിയ തീവ്രമായ സ്നേഹത്തിന് പകരമായി തന്റെ പ്രണയവും പ്രാണനും സമര്‍പ്പിക്കുന്നു. അതിനെല്ലാം മല്ലിക ഫ്ലവര്‍ സ്റ്റാള്‍ സാക്ഷിയായി. അവസാന നിമിഷം വരെ തന്റെ ഓര്‍മ്മകള്‍ മാത്രം പേറി നടക്കുന്ന ഒരു മനുഷ്യന്റെ പ്രണയാര്‍ദ്രമായ മനസ്സിലേക്കുള്ള യാത്ര. ‘മല്ലിക ഫ്ളവര്‍ സ്റ്റാള്‍’. ജിതേഷ് രാജ് പി.ആര്‍. ഗ്രീന്‍ ബുക്സ്. വില 133 രൂപ.
◾https://dailynewslive.in/ എല്ലാ പ്രായക്കാര്‍ക്കും, എല്ലാത്തരം ഫിറ്റ്‌നസ് തോതുള്ളവര്‍ക്കും പിന്തുടരാവുന്ന നല്ലൊരു വ്യായാമമാണ് നടത്തം. കാലറി കത്തിക്കാനും ഹൃദയത്തെ ശക്തിപ്പെടുത്താനും സന്ധിവേദന കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനുമെല്ലാം നടപ്പിലൂടെ സാധിക്കും. മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുത്താനും ഈ വ്യായാമം സഹായിക്കും. നടപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കി കൊണ്ട് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ടെക്‌നിക്കാണ് 6-6-6. എന്താണ് 6-6-6 ടെക്‌നിക്കെന്ന് പരിശോധിക്കാം. മന്ദഗതിയില്‍ സൗകര്യപ്രദമായ വേഗത്തില്‍ പേശികള്‍ക്ക് വാം അപ്പ് കൊടുക്കാന്‍ ആദ്യത്തെ ആറ് മിനിട്ട് ശ്രമിക്കണം. അടുത്ത 60 മിനിട്ട് വേഗം കൂട്ടി നിര്‍ത്താതെ കൈവീശി നടക്കണം. ഇത് ഹൃദയനിരക്ക് ഉയര്‍ത്തി കാലറി കത്തിച്ചു കളയാന്‍ സഹായിക്കുന്നു. അവസാനത്തെ ആറ് മിനിട്ട് അവസാനത്തെ ആറ് മിനിട്ട് വീണ്ടും വേഗം കുറച്ച് പതിയെ നടന്ന് ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തിക്കണം. മൊത്തം 72 മിനിട്ട് നീളുന്ന നടത്തത്തെ മേല്‍പറഞ്ഞ ഘട്ടങ്ങളിലായി തിരിക്കുന്നത് ഇനി പറയുന്ന ഗുണങ്ങള്‍ നല്‍കും. പേശികളുടെ സ്ഥിരത മെച്ചപ്പെടുത്താനും കരുത്ത് വര്‍ദ്ധിപ്പിക്കാനും 6-6-6 ടെക്‌നിക്ക് സഹായിക്കും. വേഗം കുറച്ചും കൂട്ടിയുമുള്ള നടത്തം മാറി മാറി ചെയ്യുന്നത് കൂടുതല്‍ കാലറി കത്തിക്കാന്‍ ഇടയാക്കും. ഹൃദയമിടിപ്പും രക്തചംക്രമണവും മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ധം കുറയ്ക്കാനും ഇത്തരത്തിലുള്ള നടപ്പ് നല്ലതാണ്.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 85.85, പൗണ്ട് – 116.20, യൂറോ – 100.33, സ്വിസ് ഫ്രാങ്ക് – 107.73, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.48, ബഹറിന്‍ ദിനാര്‍ – 227.71, കുവൈത്ത് ദിനാര്‍ -280.83, ഒമാനി റിയാല്‍ – 223.27, സൗദി റിയാല്‍ – 22.90, യു.എ.ഇ ദിര്‍ഹം – 23.37, ഖത്തര്‍ റിയാല്‍ – 23.59, കനേഡിയന്‍ ഡോളര്‍ – 62.69.
*കാഴ്ചകളുടെ വിരുന്നൊരുക്കി ബാങ്കോക്ക് മ്യൂസിയം*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -9*
സമാനതകളില്ലാത്ത ക്ഷേത്രസമുച്ചയങ്ങളും ബുദ്ധ വിഹാരങ്ങളും കൊണ്ട് സമ്പന്നമാണ് ബാങ്കോക്ക്. ഒപ്പം സമകാലീന കലാവൈദഗ്ധ്യങ്ങളും ലോകപ്രശസ്ത വിപണികളും പുഷ്പങ്ങളുടെ നീണ്ട നിരകൾ കൊണ്ട് നിറഞ്ഞ പൂക്കച്ചവട തെരുവുകളും നഗരത്തിനു ഭംഗിയേറ്റുന്നു.കടൽത്തീരങ്ങളാൽ ലോകപ്രശസ്തമായ തായ്‌ലൻഡിന്റെ തലസ്ഥാനം ആണിവിടം.പ്രശസ്തമായ ബാങ്കോക്ക് മ്യൂസിയം തായിലൻഡിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വിതറുന്ന ഒരു നിർമിതിയാണ്. പൂർണമായും തേക്കിൽ നിർമിച്ച മൂന്നു ബംഗ്ളാവുകളാണ് ഇവിടുത്തെ ആകർഷണം. 1937 ൽ പണികഴിപ്പിച്ചു എന്ന് കരുതുന്ന പ്രധാന ബംഗ്ളാവ് തടി കൊണ്ടുള്ള ഗൃഹോപകരണങ്ങളും ചീന പാത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.യുദ്ധത്തിന് മുൻപും ശേഷവുമുള്ള ഇരുപതാം നൂറ്റാണ്ടിലെ തായ്ലാൻഡ് ജീവിതത്തിലേക്ക് വഴി തെളിക്കുന്നു ഈ ബംഗ്ലാവ്. അതിനോട് ചേർന്ന് പണിതിരിക്കുന്നത് ആ കാലഘട്ടത്തിന്റെ ഓർമകൾ നിറഞ്ഞ ഒരു ഷോപ്പ് ഹൗസാണ്. മൂന്നാമത്തേത് 1927ൽ ഒരു ബ്രിട്ടീഷ് ഡോക്ടർക്കു വേണ്ടി പണി കഴിപ്പിച്ച ഒരു സ്വകാര്യ വസതി. ചരിത്രവും സംസ്കാരവും തായ്ലാൻഡിന്റെ വാസ്തു കലയും മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കുന്നു ബാങ്കോക്ക് മ്യൂസിയത്തിൽ.വിപുലമായ കാഴ്ചകളുടെ വിരുന്നൊരുക്കി, തികഞ്ഞ ആതിഥേയ മര്യാദകളുമായി ബാങ്കോക്ക് സഞ്ചാരികളെ കാത്തിരിക്കുന്നു. ആധുനികതയുടെയും പാരമ്പര്യ മൂല്യങ്ങളുടെയും സംഗമം കാണാനാകുന്ന ഒരിടം കൂടിയാണ് ബാങ്കോക്ക്
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*