S7 yt cover

https://dailynewslive.in/ ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍ വെച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ പോലീസ് സംഘം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാന്‍ ബോബി ചെമ്മണ്ണൂര്‍ കാറുമെടുത്ത് വരുമ്പോള്‍ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തുക, അത്തരം പരാമര്‍ശങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്.

https://dailynewslive.in/ ബോബി ചെമ്മണ്ണൂരിനെതിരെ നടപടി എടുത്തതില്‍ സന്തോഷമുണ്ടെന്നും ആശ്വാസമെന്നും നടി ഹണി റോസ്. നീതിക്കായാണ് തന്റെ പോരാട്ടമെന്നും അത് ഫലം കാണുമെന്ന് തന്നെയാണ് വിശ്വാസമെന്നും കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഉറപ്പ് നല്‍കിയിരുന്നുവെന്നും ഹണി റോസ് വ്യക്തമാക്കി. തന്റെ പ്രതികരണം കുറച്ചുകൂടി നേരത്തെയാകണമായിരുന്നു എന്ന് തോന്നിയതായും ഹണി റോസ് പ്രതികരിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 7 ലെ വിജയി : രശ്മി, പൈങ്കുളം പോസ്റ്റ്, തൃശൂര്‍*

https://dailynewslive.in/ ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത സൈബര്‍ അധിക്ഷേപ കേസില്‍ ഫെയ്സ്ബുക്കില്‍ നിന്ന് കൊച്ചി പൊലീസ് വിവരങ്ങള്‍ തേടി. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചു.

https://dailynewslive.in/ ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ പരാതിയില്‍ ഹണി റോസിന് പിന്തുണയുമായി സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക. നടി തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് പിന്തുണ അറിയിക്കുന്നതായും സൈബര്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിന്റെ നാന്ദിയായാണ് ഇത് കാണുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ഫെഫ്ക വ്യക്തമാക്കി.

https://dailynewslive.in/ ഐഎസ്ആര്‍ഒ നടത്തുന്ന സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ. ഇസ്രൊ 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 8 മണിക്ക് സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കും. ഇസ്രൊയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ബഹിരാകാശ ഡോക്കിംഗ് തത്സമയം കാണാം.

*

class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ചന്ദ്രയാന്‍-4 ആണ് ഭാവിയിലെ പ്രധാന ദൗത്യമെന്ന് ഐഎസ്ആര്‍ഒയുടെ നിയുക്ത ചെയര്‍മാന്‍ ഡോ. വി നാരായണന്‍. ചുമതല ഏല്‍പിച്ച പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിനും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2040 വരെയുള്ള കൃത്യമായ സ്പെയ്സ് വിഷന്‍ ഇസ്രൊയ്ക്കുണ്ട്. ഐഎസ്ആര്‍ഒ ഒരു വ്യക്തിയുടെ വിജയമല്ല, ഒരു ടീമിന്റെ വിജയമാണ്’ എന്നും ചെയര്‍മാന്‍ പദവിയിലെത്തിയ ശേഷം വി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ ടോവിനൊ തോമസും ആസിഫ് അലിയും മുഖ്യാഥിതികള്‍ ആകും. സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്.

https://dailynewslive.in/ കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസിലെ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം 4 പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്തു . 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെവി കുഞ്ഞിരാമന്‍, കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെവി ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്.

*