sunrise 6

https://dailynewslive.in/ നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങി. 18 മണിക്കൂര്‍ നീണ്ട ജയില്‍ വാസത്തിനുശേഷമാണ് പിവി അന്‍വര്‍ ഇന്നലെ രാത്രി 8.25ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പിവി അന്‍വറിനെ പ്രവര്‍ത്തകര്‍ പൂമാലയും പൊന്നാടയും അണിയിച്ചാണ് സ്വീകരിച്ചത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അന്‍വര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്. വീട്ടിലേക്കുള്ള വഴിയിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അന്‍വറിന് സ്വീകരണമൊരുക്കിയിരുന്നു.

https://dailynewslive.in/ പിണറായിസത്തെ തകര്‍ക്കാന്‍ യുഡിഎഫുമായി കൈകോര്‍ക്കുമെന്നും ഇനി കൂട്ടായ പോരാട്ടമെന്നും പി.വി.അന്‍വര്‍ എം.എല്‍.എ. ജയില്‍ മോചിതനായ ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. അറസ്റ്റിലായ തനിക്ക് ധാര്‍മിക പിന്തുണ നല്‍കിയ യുഡിഎഫ് നേതാക്കള്‍ക്കും അന്‍വര്‍ നന്ദിപറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് നന്ദി അറിയിച്ചത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 6 ലെ വിജയി : ദീപ, ഈസ്റ്റ് കടുങ്ങല്ലൂര്‍, യു.സി കോളേജ് പി.ഒ, ആലുവ, എറണാകുളം*

https://dailynewslive.in/ നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ അന്‍വറിന്റെ അനുയായിയും ഡിഎംകെ പ്രവര്‍ത്തകനുമായ ഇ എ സുകുവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ തന്നെയാണ് സുകുവിനെയും അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

https://dailynewslive.in/ ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ചേലക്കര ജനറല്‍ ആശുപത്രിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പി വി അന്‍വര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കുറ്റപത്രം. കഴിഞ്ഞയാഴ്ച വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ചേലക്കര ജനറല്‍ ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്നതായിരുന്നു കേസ്.

https://dailynewslive.in/ പിവി അന്‍വര്‍ എംഎല്‍എക്ക് പിന്തുണയുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. രാഷ്ട്രീയ വേട്ടയാടല്‍ നേരിടുന്ന അന്‍വറിന് നിരുപാധിക പിന്തുണയുണ്ടാകുമെന്നും തന്‍പ്രമാണിത്തവും ധാര്‍ഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാല്‍ അന്‍വറിനോട് രാഷ്ട്രീയമായി സഹകരിക്കുന്നതില്‍ യുഡിഎഫിന് പ്രശ്നമുണ്ടാവേണ്ട കാര്യമില്ലെന്നും വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ പിന്തുണച്ച് കെ.കെ.രമ എംഎല്‍എ. പിണറായിയുടെ ഭീരുത്വത്തിന്റെ അടയാളമാണ് അന്‍വറിന്റെ അറസ്റ്റെന്നും കേരളം കണ്ട ഏറ്റവും ഭീരുവായ ഭരണാധികാരിയാണ് പിണറായിയെന്നും കെകെ രമ പറഞ്ഞു. പെരിയ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ പി ജയരാജന്‍ സ്വീകരിച്ച ദിവസമാണ് ഒരു ജനപ്രതിനിധിയെ വീട് വളഞ്ഞു അറസ്റ്റു ചെയ്തതെന്നും കെകെ രമ പറഞ്ഞു.

https://dailynewslive.in/ ഉമ തോമസ് എംഎല്‍എ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ചുനേരത്തേക്ക് എങ്കിലും എന്തുകൊണ്ട് നിര്‍ത്തിവെച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. മനുഷ്യത്വം എന്നൊന്നില്ലേയെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചു.

https://dailynewslive.in/ മലപ്പുറം കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡുവായ അഞ്ച് ലക്ഷം രൂപ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കുടുംബത്തിന് കൈമാറി. ശനിയാഴ്ചയാണ് കണ്ണികൈക്ക് സമീപം മണിക്ക് നേരേ കാട്ടാനയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് പത്തുലക്ഷം രൂപ കുടുംബത്തിന് ആശ്വാസ ധന സാഹായം പ്രഖ്യാപിച്ചിരുന്നു.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ചൈനയില്‍ ഹ്യൂമണ്‍ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ആറ് എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെംഗളുരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ചെന്നൈയില്‍ കഴിഞ്ഞ ദിവസം എച്ച്എംപി വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍ അറിയിച്ചു.

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്നതില്‍നിന്ന് രണ്ട് സ്‌കൂളുകളെ വിലക്കിയ നടപടിയില്‍ ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ടുതേടി. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി.മനോജ്കുമാര്‍ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു.

https://dailynewslive.in/ ഭിന്നശേഷിക്കാര്‍ക്കുള്ള പുനരധിവാസ ഗ്രാമങ്ങള്‍ ഉടന്‍ സജ്ജമാകുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു. പെരിന്തല്‍മണ്ണയില്‍ സാമൂഹിക നീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും സംയുക്തമായി നടത്തിയ ഭിന്നശേഷി സഹായ ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ എഴുതിയ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്ത്. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്ത് വന്നത്. നാല് മരണക്കുറിപ്പുകളാണ് എന്‍ എം വിജയന്‍ തയ്യാറാക്കിയത്. കെപിസിസി പ്രസിഡന്റിനും മൂത്ത മകനും പ്രത്യേകം കത്തുകളുണ്ട്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഏറ്റുപറഞ്ഞും മകനോട് മാപ്പു പറഞ്ഞുമാണ് കത്തുകള്‍. പണം വാങ്ങിയത് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് എന്‍ എം വിജയന്‍ കത്തില്‍ സൂചിപ്പിക്കുന്നു. ബാങ്ക് നിയമനത്തിനായി പണം വാങ്ങാന്‍ നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് എംഎല്‍എ ആണെന്നും പ്രശ്നം വന്നപ്പോള്‍ നേതൃത്വം കയ്യൊഴിഞ്ഞുവെന്നും കത്തിലുണ്ട്. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെഴുതിയ സാമ്പത്തിക ബാധ്യതകളെ കുറിച്ചുളള കത്തില്‍ ഐസി ബാലകൃഷ്ണനും എന്‍ഡി അപ്പച്ചനും പണം വാങ്ങിയെന്ന് പരാമര്‍ശമുണ്ട്.

https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ പുറത്തുവന്ന ആത്മഹത്യ കുറിപ്പില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുറത്തുവന്നത് ആത്മഹത്യ കുറിപ്പാണോ എന്ന് സംശയമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്നും ഐസി ബാലകൃഷ്ണന്‍ സത്യസന്ധനായ നേതാവാണെന്നും കോണ്‍ഗ്രസിനെ കരിവാരി തേക്കാനുള്ള സിപിഎം ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രെഷറര്‍ എന്‍എം വിജയന്റെ കത്ത് ലഭിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കത്ത് വായിച്ചിട്ടില്ലെന്നും പുറത്ത് വന്ന വിവരങ്ങള്‍ ഗൗരവതരമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. പരിശോധിച്ചു തെറ്റുകാരനാണെന്ന് കണ്ടാല്‍ ഏത് കൊമ്പനെതിരെയും നടപടി ഉണ്ടാകുമെന്നും കെ സുധാകരന്‍ ഉറപ്പ് നല്‍കി.

https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി കെപിസിസി അറിയിച്ചു. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ മുന്‍ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

https://dailynewslive.in/ വികസനത്തിന്റെ സ്വാദ് എല്ലാവരും അനുഭവിക്കണമെന്നും എല്ലാവരുമതിന്റെ രുചിയറിയണമെങ്കില്‍ സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ വികസനമായിരിക്കണം നടപ്പിലാകേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ശ്രീകാര്യത്ത് മേല്‍പ്പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണം ആറു ലക്ഷം കടന്നു. കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയത് ഡിസംബര്‍ 31 നാണ്. അന്ന് ഒരു ലക്ഷത്തി അഞ്ഞൂറോളം പേര്‍ ദര്‍ശനം നടത്തി. മകര വിളക്കിനായി നട തുറന്നത് മുതല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

https://dailynewslive.in/ മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ദേവസ്വം ബോര്‍ഡ്. മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്പോട്ട് ബുക്കിങ് ചെയ്യുന്നവരുടെ എണ്ണം കുറച്ചു. പതിമൂന്നാം തീയതി 5000 പേര്‍ക്കും പതിനാലിന് 1000 പേര്‍ക്കും മാത്രമായിരിക്കും സ്പോട്ട് ബുക്കിങിന് അവസരം ലഭിക്കുക.

https://dailynewslive.in/ സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിന്മേലെടുത്ത കേസില്‍ എ വി ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡി സി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മേധാവിയാണ് എ വി ശ്രീകുമാര്‍. അതേസമയം, കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി പറഞ്ഞു.

https://dailynewslive.in/ തന്നെ നിരന്തരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്ന പ്രമുഖ ബിസിനസുകാരനെതിരെ പോരാട്ടത്തിനിറങ്ങിയ നടി ഹണി റോസിന് പിന്തുണയുമായി അമ്മ സംഘടന. സ്ത്രീത്വത്തെയും, നടിയുടെ തൊഴിലിനേയും, അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിച്ചു. ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അമ്മ സംഘടനയുടെ അഡ്ഹോക്ക് കമ്മിറ്റി വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

https://dailynewslive.in/ സിപിഎം മുതിര്‍ന്ന നേതാവ് ജി സുധാകരനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജി സുധാകരന്‍ അഴിമതി നടത്താത്ത മന്ത്രിയായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ജി സുധാകരന് ഇന്ന് സിപിഎമ്മില്‍ കറിവേപ്പിലയുടെ വില പോലും ഇല്ലെന്നും പിണറായി വിജയന്റെ കാലത്ത് തന്നെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുഴിച്ചു മൂടുമെന്നും കെ സുരേന്ദ്രന്‍ കായംകുളത്ത് പറഞ്ഞു.

https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പി.ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കമ്മ്യൂണിസ്റ്റുകാര്‍ ജയിലില്‍പോയി പ്രതികളെ കണ്ടതില്‍ ആര്‍ക്കും തെറ്റ് പറയാനാകില്ലെന്നും ഇത് ആദ്യമായി ചെയ്യുന്ന കാര്യവുമല്ലെന്നും മുന്‍പും പോയിട്ടുണ്ടെന്നും എം.വി. ജയരാജന്‍ പറഞ്ഞു.

https://dailynewslive.in/ ഇന്ത്യയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ യാത്രക്കാരുടെ എണ്ണത്തില്‍ വമ്പന്‍ നേട്ടം കുറിച്ച് കൊച്ചി വിമാനത്താവളം. 2024ലും ഒരു കോടി യാത്രക്കാരെ വിമാനത്താവളത്തിലൂടെ കൈകാര്യം ചെയ്യാന്‍ സിയാലിന് സാധിച്ചു എന്നത് വലിയ നേട്ടമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

https://dailynewslive.in/ പ്രതിഭ എംഎല്‍എയുടെ മകന്‍ രണ്ട് പഫ് മാത്രമേ വലിച്ചുള്ളൂ എന്നു പറയാന്‍ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പ്രതിഭയുടെ മകന്‍ കേസില്‍ പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്നും മകന്‍ പോകുന്നിടത്തെല്ലാം അമ്മയ്ക്ക് പോകാനാവുമോയെന്നും സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

https://dailynewslive.in/ മാവൂര്‍ ഗ്രാസിം കേസില്‍ കേരളാ പ്രവാസി അസോസിയേഷന്‍ ചെയര്‍മാനും മാവൂര്‍ ഗ്രാസിം സമര സമിതി നേതാവുമായ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേസില്‍ എതിര്‍കക്ഷികളായ ഗ്രാസിം ഇന്‍ഡസ്ട്രീസിനും കേരള സര്‍ക്കാരിനുമാണ് നോട്ടീസ്. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്.

https://dailynewslive.in/ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍. വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ദില്ലിയിലെ യെമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. യെമന്‍ പ്രസിഡന്റ് വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു എംബസി.

https://dailynewslive.in/ വരാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ നഗരത്തിലെ യോഗ്യരായ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2500 രൂപ ധനസഹായം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ‘പ്യാരി ദീദി യോജന’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ സ്ത്രീകള്‍ക്ക് ധനസഹായമെത്തിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

https://dailynewslive.in/ ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് ജവാന്‍മാര്‍ക്ക് വീരമൃത്യു. സംസ്ഥാനത്തെ മാവോയിസത്തെ നേരിടാന്‍ രൂപീകരിച്ച പ്രത്യേക പൊലീസ് യൂണിറ്റായ ദന്തേവാഡ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും ആണ് കൊല്ലപ്പെട്ടത്.

https://dailynewslive.in/ രാജ്യത്ത് 2026 മാര്‍ച്ചോടെ നക്സലിസം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡില്‍ സുരക്ഷസേനയ്ക്ക് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അമിത്ഷാ.

https://dailynewslive.in/ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയ തമിഴ്നാട് ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടി ബാലിശമെന്നാണ് എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചത്. സംസ്ഥാനത്തെ ജനങ്ങളെ ഗവര്‍ണര്‍ തുടര്‍ച്ചയായി അവഹേളിക്കുകയാണെന്നും സ്റ്റാലിന്‍ ആഞ്ഞടിച്ചു.

https://dailynewslive.in/ രണ്ടുമക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ദമ്പതിമാര്‍ ആത്മഹത്യചെയ്ത നിലയില്‍. ബെംഗളൂരുവിലെ സദാശിവനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ അനൂപ് കുമാര്‍ (38), ഭാര്യ രാഖി (35) എന്നിവരെയാണ് മക്കളായ അനുപ്രിയ (5), പ്രിയാന്‍ഷ് (2) എന്നിവര്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

https://dailynewslive.in/ കിണറ്റില്‍നിന്ന് വെള്ളമെടുക്കുന്നതിനേച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ധാരാശിവ് ജില്ലയിലെ ബാവി ഗ്രാമത്തിലാണ് സംഭവം. അകന്ന ബന്ധുക്കളായ രണ്ടുസംഘം ആളുകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിലേയ്ക്ക് നയിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ലളിത്പുരില്‍ പ്രണയിതാക്കളെ വീട്ടുകാര്‍ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ജനുവരി ഒന്നിന് അര്‍ധരാത്രിയാണ് മിഥുന്‍ കുശവാഹ(22), കാമിനി സാഹു(19) എന്നിവരെ കാമിനിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മാവന്‍ എന്നിവരെ ലളിത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു.

https://dailynewslive.in/ ഇന്ത്യയില്‍ എച്ച്എംപി വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ പറഞ്ഞു.

https://dailynewslive.in/ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു. ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവും രാജിവെക്കുന്നതായും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും ട്രൂഡോ അറിയിച്ചു. പാര്‍ട്ടിയിലെ വലിയ വിഭാഗം എതിരായതോടെയാണ് ട്രൂഡോയുടെ രാജിയെന്നാണ് സൂചന.

https://dailynewslive.in/ ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ജയിച്ച ഓസ്‌ട്രേലിയക്ക് ട്രോഫി നല്‍കാന്‍ തന്നെ ക്ഷണിക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. സുനില്‍ ഗവാസ്‌കറിന്റെയും ഓസ്‌ട്രേലിയന്‍ താരമായ അലന്‍ ബോര്‍ഡറുടെയും പേരില്‍ ഏര്‍പ്പെടുത്തിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നല്‍കാന്‍ തന്നെ ക്ഷണിക്കാത്തതിലുള്ള അതൃപ്തിയാണ് സുനില്‍ ഗവാസ്‌കര്‍ രേഖപ്പെടുത്തിയത്. 1996-1997 മുതലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മത്സരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആരംഭം.

https://dailynewslive.in/ തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിനും സ്വര്‍ണപ്പണയ വായ്പകളുടെ വിതരണത്തില്‍ മികച്ച മുന്നേറ്റം. ഇക്കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സ്വര്‍ണപ്പണയ വായ്പകള്‍ 32.82% വര്‍ധിച്ചെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബാങ്ക് വ്യക്തമാക്കി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 2,675 കോടി രൂപയില്‍ നിന്ന് 3,553 കോടി രൂപയായാണ് വായ്പാമൂല്യം ഉയര്‍ന്നത്. ബാങ്കിന്റെ മൊത്തം വായ്പകള്‍ 10,314 കോടി രൂപയില്‍ നിന്ന് 10.30% വര്‍ധിച്ച് 11,376 കോടി രൂപയായി. 15,067 കോടി രൂപയാണ് മൊത്തം നിക്ഷേപങ്ങള്‍. മുന്‍വര്‍ഷത്തെ ഡിസംബര്‍ പാദത്തിലെ 14,340 കോടി രൂപയേക്കാള്‍ 5.07% അധികം. മൊത്തം ബിസിനസ് 7.26 ശതമാനം ഉയര്‍ന്ന് 26,443 കോടി രൂപയിലുമെത്തി. 24,654 കോടി രൂപയില്‍ നിന്നാണ് വളര്‍ച്ച. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങളില്‍ 3.18 ശതമാനമാണ് വര്‍ധന. ഇതു 4,460 കോടി രൂപയില്‍ നിന്നുയര്‍ന്ന് 4,602 കോടി രൂപയായി.

https://dailynewslive.in/ സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് ‘തണ്ടേല്‍’. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. തണ്ടേലിന്റെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കായി ഗുജറാത്തിലേക്ക് പോകുകയാണ് ഇവര്‍. അറിയാതെ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്‍ കടലിന്റെ ഭാഗത്തില്‍ എത്തിപ്പെടുന്നു. നമോ നമ ശിവായ ഗാനത്തിന്റെ വീഡിയോ പ്രൊമായാണ് പുറത്തുവിട്ടിരിക്കുന്നത്. അനുരാഗ് കുല്‍കര്‍ണിയും ഹരിപ്രിയും ആണ് ചിത്രത്തിലെ ഗാനം പാടിയിരിക്കുന്നത്. സായ് പല്ലവി നായികയാകുമ്പോള്‍ നാഗചൈതന്യയാണ് ചിത്രത്തിലെ നായകന്‍.

https://dailynewslive.in/ ടെലിവിഷന്‍ സീരിസുകളില്‍ തരംഗമായി മാറിയ ഹിന്ദി ക്രൈം ത്രില്ലര്‍ ‘പാതാള്‍ ലോക്’ സീസണ്‍ 2 ട്രെയിലര്‍ എത്തി. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസുമായാണ് സീസണ്‍ 2 എത്തുന്നത്. നാഗാലാന്റിലെ ഒരു ഹൈ പ്രൊഫൈല്‍ കൊലപാതകവും തുടര്‍ന്നു നടക്കുന്ന അന്വേഷണവുമാണ് പ്രേമയം. ഹാതിറാം ചൗദരിയായി ജയ്ദീപ് അഹ്ലാവത് വീണ്ടുമെത്തുന്നു. ഇഷ്വക് സിങ്, തിലോതമ ഷോമി, ഗുല്‍ പനഗ്, നാഗേഷ് കുകുനൂര്‍, അനുരാഗ് അരോറ, പ്രശാന്ത് തമങ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ എഴുതുന്നത് സുദീപ് ശര്‍മ, അഭിഷേക് ബാനര്‍ജി, രാഹുല്‍ കനോജിയ, തമല്‍ സെന്‍ എന്നിവര്‍ ചേര്‍ന്ന്. അവിന്‍ശ് അരുണ്‍ ധവാരെയാണ് സംവിധാനം. ജനുവരി 17 മുതല്‍ സീരിസിന്റെ സ്ട്രീമിങ് പ്രൈം വീഡിയോയിലൂടെ ആരംഭിക്കും. സുദീപ് ശര്‍മ്മ ക്രിയേറ്ററായ ഈ സീരീസ് യൂനോയ ഫിലിംസ് എല്‍എല്‍പിയുമായി സഹകരിച്ച് ക്ലീന്‍ സ്ലേറ്റ് ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. നടി അനുഷ്‌ക ശര്‍മ്മയും സഹോദരന്‍ കര്‍ണേഷ് ശര്‍മ്മയും നടത്തുന്ന പ്രൊഡക്ഷന്‍ ഹൗസാണ് ക്ലീന്‍ സ്ലേറ്റ് ഫിലിംസ്.

https://dailynewslive.in/ വില്‍പ്പനയില്‍ വമ്പന്‍ നേട്ടവുമായി ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യ. 2024 കലണ്ടര്‍ വര്‍ഷത്തിലെ മൊത്തം വില്‍പ്പനയില്‍ കമ്പനി 32% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. ഇതനുസരിച്ച് വില്‍പ്പന 5.8 ദശലക്ഷം യൂണിറ്റുകള്‍ കവിഞ്ഞു. 2024 ഡിസംബറില്‍ ഹോണ്ടയുടെ മൊത്തം വില്‍പ്പന 3,08,083 യൂണിറ്റ് രേഖപ്പെടുത്തി. ആഭ്യന്തര വിപണിയില്‍ 2,70,919 യൂണിറ്റുകള്‍ വിറ്റു. അതേസമയം, കയറ്റുമതി 37,164 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം 2023 ഡിസംബറിനെ അപേക്ഷിച്ച്, വില്‍പ്പനയില്‍ 2.85% ഇടിവുണ്ടായി, അത് 9,040 യൂണിറ്റ് കുറവാണ്. അതേ സമയം, 2024 നവംബറിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 34.83% ഇടിവ് രേഖപ്പെടുത്തി. 2024 ഡിസംബറില്‍ 270,919 ആഭ്യന്തര വില്‍പ്പനയും 37,164 കയറ്റുമതി യൂണിറ്റുകളും ഉള്‍പ്പെടെ 308,083 യൂണിറ്റുകള്‍ ഹോണ്ട ഇന്ത്യ വിറ്റു. 2024 നാലാം പാദത്തില്‍ ഹോണ്ട 13,78,543 യൂണിറ്റുകള്‍ വിറ്റു, 9.59% വാര്‍ഷിക വളര്‍ച്ച. അതിന്റെ ആഭ്യന്തര വില്‍പ്പന 12,56,927 യൂണിറ്റുകളാണ് (മൊത്തം വില്‍പ്പനയുടെ 91.18%). കമ്പനിയുടെ കയറ്റുമതി 1,21,616 യൂണിറ്റുകളാണ് (37.68% വളര്‍ച്ച). 2024ല്‍ ആഭ്യന്തര വിപണിയില്‍ 6 കോടി യൂണിറ്റ് എന്ന നാഴികക്കല്ല് ഹോണ്ട കൈവരിച്ചു.

https://dailynewslive.in/ മൂന്നുഭാഗങ്ങളിലായി 25 കവിതകള്‍. ഒന്നാം ഭാഗമായ ജ്ഞാനത്തില്‍ ബുദ്ധന്‍, യേശുക്രിസ്തു, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു എന്നിവരെക്കുറിച്ചും രണ്ടാം ഭാഗമായ വ്യോമത്തില്‍ അയ്യന്‍കാളി, കുമാരനാശാന്‍, വൈലോപ്പിള്ളി, കാവാലം, അക്കിത്തം, ഒ.എന്‍.വി, സുഗതകുമാരി തുടങ്ങിയ 17 മഹത്തുക്കളെക്കുറിച്ചും മൂന്നാം ഭാഗമായ ഭൗമത്തില്‍ ഏഴാച്ചേരി, വി. മധുസൂദനന്‍ നായര്‍, ചുള്ളിക്കാട്, പാര്‍വതി ബാവുള്‍ എന്നിവരെക്കുറിച്ചും എഴുതിയിരിക്കുന്നു. കെ.സച്ചിദാനന്ദന്റെ പ്രവേശിക. ബ്രിജേഷ് മാമ്പഴക്കരയുടെ മനോഹരമായ ചിത്രങ്ങള്‍. ‘കരയാത്ത കടല്‍’. എന്‍ എസ് സുമേഷ് കൃഷ്ണന്‍. ഡിസി ബുക്സ്. വില 104 രൂപ.

https://dailynewslive.in/ ജീവിതശൈലിയും ജനിതക ഘടകങ്ങളും പ്രീഡയബറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പ്രീഡയബറ്റിക് ആണെന്ന് കണ്ടാല്‍ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റം വഴി ടൈപ്പ് 2 പ്രമേഹം വരാതെ തടയാന്‍ സാധിക്കും. ഭക്ഷണം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. മധുരമുള്ള ലഘുഭക്ഷണങ്ങള്‍, മാധുരപാനീയങ്ങള്‍, ജങ്ക്ഫുഡ്, പ്രോസസ് ചെയ്ത ഭക്ഷണം ഇവ ഒഴിവാക്കാം. സമീകൃത ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പാന്‍ക്രിയാസിന് സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. നടത്തം, നീന്തല്‍, സൈക്ലിങ്ങ് തുടങ്ങിയ മിതമായ വ്യായാമം ആഴ്ചയില്‍ 150 മുതല്‍ 180 മിനിറ്റ് വരെ ആകാം. പേശികള്‍ ഉണ്ടാകാന്‍ സ്ട്രെങ്ങ്ത്ത് ട്രെയിനിങ്ങ് ചെയ്യാം. വ്യായാമം ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും. അമിതഭാരം ഉള്ള ആളാണെങ്കില്‍ ശരീരഭാരത്തിന്റെ അഞ്ച് മുതല്‍ ഏഴു ശതമാനം വരെ കുറയ്ക്കാം. ഇത്രയും ഭാരം കുറയുന്നതു തന്നെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ഫാസ്റ്റിങ്ങിലെ ബ്ലഡ് ഷുഗര്‍ ലെവല്‍ കുറയ്ക്കുകയും ചെയ്യും. ശാരീരിക പ്രവര്‍ത്തനങ്ങളോടൊപ്പം ഭക്ഷണവും നിയന്ത്രിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കാം. ഭക്ഷണം, വ്യായാമം, മറ്റ് മാറ്റങ്ങള്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ എന്തുമാറ്റങ്ങളാണ് ഉണ്ടാക്കിയത് എന്നറിയാന്‍ ഈ പരിശോധന സഹായിക്കും. ഇതനുസരിച്ച് ജീവിതശൈലിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ആവാം. ഉറക്കമില്ലായ്മയും ഉയര്‍ന്ന സമ്മര്‍ദവും ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കും. എല്ലാ ദിവസവും രാതി 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങാം. ധ്യാനം, ശ്വസന വ്യായാമങ്ങള്‍, യോഗ തുടങ്ങിയ റിലാക്സേഷന്‍ ടെക്നിക്കുകള്‍ പരിശീലിക്കുന്നത് സമ്മര്‍ദം നിയന്ത്രിക്കാം. ഈ കാര്യങ്ങളെല്ലാം പിന്തുടരുന്നതിലൂടെ പ്രമേഹം തടയാനും ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താനും സാധിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

മുംബൈ സ്വദേശിനിയായ ആര്യാഹി അഗര്‍വാള്‍ ഒന്‍പതാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അടുക്കളയില്‍ പരീക്ഷണം നടത്തി ഒരു പെര്‍ഫ്യൂം നിര്‍മ്മിച്ചത്. അത് തികച്ചും ഓര്‍ഗാനിക്കായിരുന്നു. പൂര്‍ണ്ണമായ ഓര്‍ഗാനിക് പെര്‍ഫ്യൂം നിര്‍മ്മിക്കാനാവില്ലെന്ന് ഈ മേഖലയിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നീണ്ട മാസങ്ങളിലെ ഗവേഷണപരീക്ഷണങ്ങള്‍ക്കൊടുവിലാണ് ആര്യാഹി ഈ ഓര്‍ഗാനിക്ക് പെര്‍ഫ്യും നിര്‍മ്മിച്ചത്. പിന്നീട് ഇതിനെ ലാബില്‍ പരിശോധിച്ച് കൂടുതല്‍ സേഫ്റ്റി ഉറപ്പുവരുത്തുകയും ചെയ്തു. ആദ്യം ഈ പെര്‍ഫ്യൂം വീട്ടില്‍ പരിക്ഷിച്ചു. അവിടെ നിന്നും നല്ല അഭിപ്രായം കിട്ടിയപ്പോള്‍ അത് ബന്ധുക്കള്‍ക്ക് കൂടി നല്‍കി. അവരില്‍ പലരും ആര്യാഹിയുടെ പെര്‍ഫ്യൂമിന്റെ ആരാധകരായപ്പോഴാണ് ഇത് ഓണ്‍ലൈനില്‍ വിറ്റാലോ എന്നൊരു ആശയം തോന്നിയത്. അങ്ങനെ ആദ്യം ഇന്‍സ്റ്റഗ്രാം വഴിയും ഒപ്പം തന്നെ അടുത്തുളള കടകളിലും തന്റെ പെര്‍ഫ്യൂം വില്‍പനക്ക് വെച്ചു. ആര്യാഹിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഓര്‍ഗാനിക് പെര്‍ഫ്യൂമായതിനാല്‍ ആളുകള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചു. ബെല്ല ഓര്‍ഗാനിക് പെര്‍ഫ്യൂമിന് ആരാധകര്‍ ഏറെയാണ്. മാസം ആയിരത്തിലധികം ബോട്ടിലുകള്‍ വിറ്റ് ലക്ഷങ്ങളാണ് ഈ പ്ലസ് ടുക്കാരി സമ്പാദിക്കുന്നത്. മികച്ച ആശയങ്ങള്‍, നിരന്തര അന്വേഷണങ്ങള്‍, നിരന്തര പരിശ്രമങ്ങള്‍, കഠിനാധ്വാനം, തോല്‍ക്കാന്‍ അനുവദിക്കാത്ത മനസ്സ് ഇതെല്ലാമാണ് വിജയത്തിന്റെ മൂലധനം – ശുഭദിനം.