yt cover 1

https://dailynewslive.in/ സ്‌കൂള്‍മേളകളില്‍ വിദ്യാര്‍ഥികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകളെ മത്സരങ്ങളില്‍നിന്ന് വിലക്കാന്‍ സര്‍ക്കാര്‍ നീക്കം. കുട്ടികള്‍ക്ക് പിന്തുണകൊടുക്കുന്ന അധ്യാപകര്‍ക്കെതിരേയും നടപടിയുണ്ടാകും. അടുത്തവര്‍ഷംമുതല്‍ സംഘടിപ്പിക്കുന്ന കലാ-കായിക മേളകള്‍ മുതല്‍ പ്രതിഷേധക്കാര്‍ക്കുനേരേ നടപടിയെടുക്കാനാണ് ആലോചന. അതേസമയം എറണാകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍കായികമേളയുടെ സമാപനച്ചടങ്ങില്‍ വിദ്യാര്‍ഥികളും അധ്യാപകരും പരസ്യപ്രതിഷേധവുമായെത്തിയ സംഭവത്തില്‍ മലപ്പുറം തിരുനാവായ നാവാമുകന്ദ, എറണാകുളം കോതമംഗലം മാര്‍ബേസില്‍ എന്നീ സ്‌കൂളുകളെ അടുത്തവര്‍ഷത്തെ കായികമേളയില്‍നിന്ന് വിലക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

https://dailynewslive.in/ ചുമതലയേറ്റെടുത്ത ആദ്യദിനം തന്നെ സര്‍ക്കാരിന്റെ നീക്കം തടുത്ത് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ വലയത്തിലെ വിശ്വസ്തരായിരുന്ന ഏതാനും പോലിസ് ഉദ്യോഗസ്ഥരെ ഒഴിവാക്കി പുതിയ ആളുകളെ വച്ച സര്‍ക്കാര്‍ തീരുമാനമാണ് ഗവര്‍ണര്‍ തിരുത്തിയത്. ഇതിനായി ഡിജിപിയുടെ ചുമതലയുള്ള എഡിജിപി ഏബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി. ഒഴിവാക്കപ്പെട്ടവര്‍ തന്നെയാണ് ഗവര്‍ണറോട് പരാതി പറഞ്ഞതെന്നാണ് വിവരം. ഇതോടെ സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കമാണ് നടപ്പാകാതെ പോയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 2 ലെ വിജയി : ദീപികാ രാജ്, പൊറത്തിശ്ശേരി, ഇരിഞ്ഞാലക്കുട, തൃശൂര്‍*

https://dailynewslive.in/ കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ സംസ്ഥാനത്തിനും പിഎസ് സി ക്കും മറുപടി നല്‍കാന്‍ ആറ് ആഴ്ച സമയം നല്‍കി സുപ്രീംകോടതി. നേരത്തെ കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികളുടെ മറുപടി ലഭിച്ച ശേഷം സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും.

https://dailynewslive.in/ പൊതുമേഖലാ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിച്ച കോടികളുടെ അഴിമതി ആരോപണത്തില്‍, മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. നിയമം പാലിച്ചാണ് 2018 ല്‍ നിക്ഷേപം നടത്തിയതെന്നും ലാഭവും നഷ്ടവും ബിസിനസില്‍ വരുമെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

https://dailynewslive.in/ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും എന്നാല്‍ വെന്റിലേറ്ററില്‍ തുടരണമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. ശ്വാസകോശത്തിന് പുറത്ത് നീര്‍കെട്ടുള്ളതിനാല്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും നിരീക്ഷണം തുടരേണ്ടതുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ചേര്‍ന്ന സംയുക്ത മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനുശേഷമാണ് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations

*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഉമ തോമസ് എംഎല്‍എ ഗാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെ എം.ഡി നിഗോഷ് കുമാര്‍ അറസ്റ്റില്‍. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരം നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാവിലെ കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ വേദി അശാസ്ത്രീയമായി ഉണ്ടാക്കി അപകടം ഉണ്ടാക്കിയതിനാണ് നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക വഞ്ചനാ കുറ്റത്തില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്കുശേഷമായിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. കേസിലെ മറ്റൊരു പ്രതിയായ ഓസ്‌കാര്‍ ഇവന്റ്സ് ഉടമ ജനീഷ് കുമാര്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നലെ ഹാജരായിരുന്നില്ല.

https://dailynewslive.in/ ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കുന്നത് സംബന്ധിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ പറയുന്നത് മന്നത്ത് പത്മനാഭന്റെ അഭിപ്രായമല്ലെന്ന് സ്വാമി സച്ചിദാനന്ദ. ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കുന്നതിനെ കുറിച്ച് മന്നം പറഞ്ഞിട്ടില്ലെന്നും അപ്പോള്‍ സുകുമാരന്‍ നായര്‍ പറയുന്നത് സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ പറഞ്ഞ വാക്കുകള്‍ അല്ലെന്നും ഗുരുവിന്റെ അനുയായി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ തനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

https://dailynewslive.in/ കൊല്ലം പടപ്പക്കരയില്‍ അമ്മ പുഷ്പലതയെയും മുത്തച്ഛന്‍ ആന്റണിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ നാട്ടിലെത്തിച്ചു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറില്‍ നിന്ന് കുണ്ടറ സിഐ വി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അഖിലിന് കുറ്റബോധത്തിന്റെ കണിക പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിനും മാധ്യമങ്ങള്‍ക്കും മുന്നില്‍ ഇയാള്‍ അശ്ലീല ചേഷ്ട കാണിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍ ദില്ലിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്ന് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ശോഭ സുരേന്ദ്രനെ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് ഷായുമായുള്ള നിര്‍ണായക കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന ജനുവരി 4 മുതല്‍ 8 വരെ കാലയളവില്‍ കിഴക്കേകോട്ടയില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കിഴക്കേകോട്ട മുതല്‍ ഗണപതി ക്ഷേത്രം വരെ റോഡിന്റെ ഇരുവശങ്ങളിലും കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ വാഹനങ്ങളിടെയും സര്‍വ്വീസ് നടത്താന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

https://dailynewslive.in/ ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണകള്‍ക്കും ഒടുവില്‍ പെരിയ ഇരട്ടക്കൊല കേസിലെ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിലെ പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

https://dailynewslive.in/ പത്രാധിപര്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. ബെംഗളൂരുവില്‍ മകളുടെ വസതിയില്‍ ഇന്നലെ വൈകിട്ട് ആയിരുന്നു അന്ത്യം. 85 വയസായിരുന്നു. മലയാളത്തില്‍ വാര്‍ത്താ വാരികകള്‍ക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിച്ച പത്രാധിപരാണ് ജയചന്ദ്രന്‍ നായര്‍. തിരക്കഥാകൃത്ത്, എഴുത്തുകാരന്‍, നിരൂപകന്‍ എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീര്‍ഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപത്യം വഹിച്ചു.

https://dailynewslive.in/ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെഫോണ്‍ സംഘടിപ്പിക്കുന്ന ഗ്രാമീണ ഇന്റര്‍നെറ്റ് ഫോട്ടോഗ്രഫി മത്സരം ജനുവരി 10 വരെ നീട്ടി. മത്സരത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് പരിഗണിച്ചാണ് മത്സരം നീട്ടിയതെന്നും മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നും കെ ഫോണ്‍ അറിയിച്ചു.

https://dailynewslive.in/ ആര്‍.എസ്.എസും ഡോ. ബിആര്‍ അബേദ്കറും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നുവെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം മാധ്യമ വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര. അംബേദ്കര്‍ 1940-ല്‍ മഹാരാഷ്ട്രയിലെ സത്താരയിലുള്ള ആര്‍.എസ്.എസ് ശാഖ സന്ദര്‍ശിച്ചിരുന്നുവെന്നും വിശ്വ സംവാദ് കേന്ദ്ര അവകാശപ്പെടുന്നുണ്ട്.

https://dailynewslive.in/ ആഭ്യന്തര റൂട്ടുകളില്‍ ഇന്‍-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ. ഇനിമുതല്‍, തെരഞ്ഞെടുത്ത എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് അവരുടെ യാത്രക്കിടയില്‍ സൗജന്യ ഇന്റര്‍നെറ്റ് ആസ്വദിക്കാനാകും. എയര്‍ ബസ് എ 350, ബോയിങ് 787-9, എയര്‍ബസ് A321neo വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് സൗജന്യ ഇന്റര്‍നെറ്റ് ആക്‌സസ് തുടക്കത്തില്‍ ആസ്വദിക്കാനാകുക.

https://dailynewslive.in/ നിഖില്‍ കുമാരസ്വാമി ജെഡിഎസ് കര്‍ണാടക അധ്യക്ഷനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സംസ്ഥാനാധ്യക്ഷനായ കേന്ദ്രമന്ത്രി കുമാരസ്വാമി ബാറ്റണ്‍ മകന് കൈമാറുമെന്ന് സൂചനകള്‍. സംക്രാന്തിക്ക് ശേഷം ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ജെഡിഎസ്സിന്റെ യുവജന വിഭാഗം അധ്യക്ഷനാണ് നിഖില്‍ കുമാരസ്വാമി.

https://dailynewslive.in/ ബസ് നിരക്ക് 15 ശതമാനം വര്‍ധിപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്‌കെ പാട്ടീലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇന്ധന വിലയിലും ജീവനക്കാരുടെ വേതനത്തിലുമുള്ള ചെലവ് വര്‍ധിക്കുന്നത് ഉള്‍പ്പെടെ, പ്രവര്‍ത്തനച്ചെലവിലെ ഗണ്യമായ വര്‍ധനവ് കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

https://dailynewslive.in/ ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിറക്കിയ യുവാവും യുവാവിനെ രക്ഷിക്കാനിറങ്ങിയ നാലു പേരും മരിച്ചു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ചാര്‍ഹിയിലാണ് ദാരുണ സംഭവമുണ്ടായത്.

https://dailynewslive.in/ രാജ്യദ്രോഹ കുറ്റത്തിന് ബംഗ്ലാദേശില്‍ അറസ്റ്റിലായ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യ ഹര്‍ജി ചിറ്റഗോംഗ് കോടതി തള്ളി. കൃഷ്ണദാസിന്റെ നടപടി രാജ്യദ്രോഹപരമാണെന്ന് ചിറ്റഗോംഗ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി സൈഫുല്‍ ഇസ്ലാം നിരീക്ഷിച്ചു. 42 ദിവസമായി ജയിലില്‍ കഴിയുന്ന ചിന്മയ് കൃഷ്ണദാസിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല.

https://dailynewslive.in/ ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയായ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് അഥവാ എച്ച്എംപിവി ചൈനയില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ടുകള്‍. ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നുവെന്നും ചൈനയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നു പോലും ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പറയുന്നു. എന്നാല്‍ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല.

https://dailynewslive.in/ യൂറോപ്യന്‍ രാജ്യമായ സ്വിറ്റ്സര്‍ലാന്‍ഡില്‍ ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 1,98,000 രൂപയോളം പിഴ നല്‍കേണ്ടി വരും. ബുര്‍ഖാ ബാന്‍ എന്ന പേരിലാണ് നിയമം നടപ്പാക്കിയത്.

https://dailynewslive.in/ തായ്വാന് ആയുധം വിറ്റതിനെ ഒരാഴ്ചയ്ക്കുള്ളില്‍ പത്ത് യുഎസ് കമ്പനികള്‍ക്കെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ, ചൈന മൊത്തത്തില്‍ 45 യുഎസ് സ്ഥാപനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ പിഴ ചുമത്തുകയോ ചെയ്തു. 17 സ്ഥാപനങ്ങള്‍ക്ക് അനുമതി നിരസിച്ചപ്പോള്‍ മറ്റ് 28 സ്ഥാപനങ്ങള്‍ കയറ്റുമതി നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തി പിഴ ചുമത്തി.

https://dailynewslive.in/ അമേരിക്കയിലെ ന്യൂ ഓര്‍ലീന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ നടന്ന ഭീകരാക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവര്‍ഷാഘോഷം നടത്തുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് ട്രെക്ക് ഇടിച്ച് കയറ്റിയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

https://dailynewslive.in/ വിമതനീക്കത്തെത്തുടര്‍ന്ന് ഭരണം നഷ്ടപ്പെട്ടു റഷ്യയില്‍ അഭയം തേടിയ സിറിയന്‍ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്നു റിപ്പോര്‍ട്ട്. ഞായറാഴ്ച അസദിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെന്നും കടുത്ത ചുമയെയും ശ്വാസംമുട്ടലിനെയും തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മുങ്ങി ടുണീഷ്യയില്‍ 27 പേര്‍ മരിച്ചു. 87 പേരെ രക്ഷപ്പെടുത്തി. മെഡിറ്ററേനിയന്‍ കടല്‍ കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. യൂറോപ്പില്‍ മെച്ചപ്പെട്ട ജീവിതം തേടി അനധികൃതമായി ബോട്ടുകളില്‍ പോയവരാണ് അപകടത്തില്‍ പെട്ടത്.

https://dailynewslive.in/ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്‌കാരത്തിന് ഇത്തവണ നാലു താരങ്ങള്‍ അര്‍ഹരായി. ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, ലോക ചെസ് ചാമ്പ്യന്‍ ഡി ഗുകേഷ്, പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചത്.

https://dailynewslive.in/ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്നാരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മ്മ കളിക്കില്ല. പകരം ശുഭ്മാന്‍ ഗില്ലിനേയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ടീം ഇന്ത്യയെ അഞ്ചാം ടെസ്റ്റില്‍ നയിക്കുക. മോശം ഫോമില്‍ രൂക്ഷ വിമര്‍ശനം നേരിടുന്ന രോഹിത് ശര്‍മ്മ സിഡ്‌നിയില്‍ കളിക്കില്ലെന്ന് ഇന്ത്യന്‍ സെലക്ടര്‍മാരെ അറിയിച്ചിരുന്നു.

https://dailynewslive.in/ റഷ്യയ്ക്ക് ഐസ് ബ്രേക്കര്‍ കപ്പല്‍ നിര്‍മിക്കാനുള്ള കരാറിനരികെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. 4,000 കോടി രൂപയുടേതാകും കരാര്‍. റഷ്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള ന്യൂക്ലിയര്‍ എനര്‍ജി കമ്പനിയായ റോസറ്റോമിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ കരാര്‍. കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സ്വാന്‍ എനര്‍ജിയും സംയുക്തമായാണ് കരാറിനായി പരിശ്രമിക്കുന്നത്. കഴിഞ്ഞ മാസം ഷിപ്പ് യാര്‍ഡിന്റെയും സ്വാനിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ചര്‍ച്ചകള്‍ വിജയകരമായിരുന്നുവെന്നും എത്രയും പെട്ടെന്ന് കപ്പലുകളുടെ നിര്‍മാണം തുടരണമെന്നാണ് റഷ്യയുടെ ആവശ്യമെന്നും ഔദ്യോഗിക റിപ്പോര്‍ട്ടുണ്ട്. സാധാരണ സഞ്ചാരപഥത്തില്‍ മഞ്ഞ് തകര്‍ക്കാനും അതുവഴി യാത്ര സുഗമമാക്കാനുമാണ് ഐസ് ബ്രേക്കര്‍ കപ്പലുകള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 1,500 കോടി രൂപയുടെ കരാറാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് ലഭിച്ചത്. ഇന്ത്യന്‍ നേവിയുടെ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കും ഡ്രൈഡോക്കിംഗിനുമായാണ് 1,000 കോടി രൂപയുടെ ഈ കരാര്‍. ഹാര്‍ബര്‍ ടഗ്ഗുകള്‍ നിര്‍മിക്കാന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോര്‍ട്‌സ് 450 കോടി രൂപയുടെ കരാറും കപ്പല്‍നിര്‍മാണശാലയ്ക്ക് നല്കിയിരുന്നു.

https://dailynewslive.in/ ഷങ്കറിന്റെ സംവിധാനത്തില്‍ രാം ചരണ്‍ നായകനാവുന്ന ‘ഗെയിം ചേഞ്ചര്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരണ്‍ എത്തുന്നത്. ഇന്ത്യന്‍ 2 ന്റെ വന്‍ പരാജയത്തിന് ശേഷമെത്തുന്ന ഷങ്കര്‍ ചിത്രം എന്ന നിലയില്‍ സിനിമാലോകം ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് ഗെയിം ചേഞ്ചര്‍. പല കാരണങ്ങളാല്‍ ഇന്ത്യന്‍ 2 നീണ്ടുപോയതിനാല്‍ പൂര്‍ത്തിയാകാന്‍ വൈകിയ ചിത്രം കൂടിയാണ് ഇത്. ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന ട്രെയ്ലറിന് 2.40 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഷങ്കര്‍ ചിത്രങ്ങളില്‍ സാധാരണമായ വമ്പന്‍ കാന്‍വാസ് കാണാവുന്ന ചിത്രത്തില്‍ രാം ചരണിനൊപ്പം കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്ണ നരേഷ്, ബ്രഹ്‌മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജനുവരി 10 ന് തിയറ്ററുകളിലെത്തും.

https://dailynewslive.in/ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീര്‍ അത്താവറിന്റെ ‘കൊറഗജ്ജ’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. കര്‍ണാടകയിലെ കറാവലി ഭാഗത്തെ (തുളുനാട്) ദൈവാരാധനയിലെ പ്രധാന ദേവതകളില്‍ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. മലയാളം, തമിഴ്, തെലുങ്ക്, തുളു, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്. ബോളിവുഡിലെ പ്രശസ്ത അഭിനേതാവായ കബീര്‍ ബേദി പ്രധാന കഥാപാത്രമായ ഉദ്യാവര അരശു എന്ന രാജാവായി അഭിനയിക്കുന്നു. ഹോളിവുഡ് – ബോളിവുഡ്, ഫ്രഞ്ച് സിനിമകളുടെ കൊറിയോഗ്രാഫറും യൂറോപ്യന്‍ ബോള്‍ ഡാന്‍സറുമായ സന്ദീപ് സോപാര്‍ക്കര്‍, ബോളിവുഡിലെ പ്രശസ്തനായ നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ, കന്നട സിനിമയിലെ പ്രശസ്ത നടി ഭവ്യ, ‘സ്വന്തം എന്ന് കരുതി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ശ്രുതി എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://dailynewslive.in/ ഹ്യുണ്ടായ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനം എന്ന നേട്ടം സ്വന്തമാക്കി ക്രെറ്റ. 51.4 കിലോവാട്ട് അവര്‍ ബാറ്ററി പാക്കും 473 കിലോമീറ്റര്‍ റേഞ്ചുമാണ് ക്രെറ്റ ഇലക്ട്രിക്കിന് ഉണ്ടാവുക. 11 കിലോവാട്ട് എ.സി വാള്‍ ബോക്സ് ചാര്‍ജര്‍ ഉപയോഗിച്ച് 10 ശതമാനം മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ആകാന്‍ നാല് മണിക്കൂറും ഡി.സി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ആകാന്‍ 58 മിനിറ്റും മതിയാകും. ആക്ടിവ് എയര്‍ ഫ്ലാപ്, ലോ റോളിങ് റെസിസ്റ്റന്‍സ് ഉള്ള 17 ഇഞ്ച് എയ്റോ അലോയ് വീല്‍, സ്മാര്‍ട്ട് ഫോണ്‍ വഴി പ്രവര്‍ത്തിപ്പിക്കാവുന്ന ഡിജിറ്റല്‍ കീ മുതലായവയാണ് ഇവയുടെ പ്രധാന ഫീച്ചറുകള്‍. ബോള്‍ഡ് ഡിസൈനിന്റെയും മോഡേണ്‍ ടെക്നോളജിയുടെയും പെര്‍ഫക്റ്റ് ബ്ലെന്‍ഡ് ആയ ഹ്യുണ്ടായിയുടെ ഗ്ലോബല്‍ പിക്സല്‍ ഡിസൈന്‍ ലാംഗ്വേജ് അടിസ്ഥാനമാക്കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ജനുവരി 17 ന് നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയില്‍ ക്രെറ്റ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപിക്കും. മിഡ് സൈസ് എസ്.യു.വി വിഭാഗത്തില്‍ ഇന്ത്യയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ വിറ്റഴിച്ച റെക്കോഡും ഹ്യുണ്ടായ് ക്രെറ്റ നേടി.

https://dailynewslive.in/ പ്രകടനപരതയില്ല. ജീവിതത്തിന്റെ, നാഗരികതയുടെ നില്പിനെയും നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്ത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും! പക്ഷേ, ആഘോഷത്തില്‍ പങ്കാളിയല്ല. ഉള്ളിലിരിക്കുമ്പോഴും ഒരര്‍ത്ഥത്തില്‍ പുറത്താണ്. സാക്ഷിനിലയും പ്രധാനമാണ് എന്നറിയുന്നയാളാണ്. ഇയാള്‍ക്ക് മൃദുല്‍ എന്ന് പേരിട്ടതാരാണ്? അറിയില്ല. ആ പേരിന്റെ അര്‍ത്ഥത്തിനൊത്താണോ കഥാജീവിതം? അതെ-അതറിയാം. ‘കുളെ’. മൃധുല്‍ വി.എം. ഡിസി ബുക്സ്. വില 126 രൂപ.

https://dailynewslive.in/ പുഴുങ്ങിയും പൊരിച്ചുമൊക്കെ മുട്ട പല രീതിയില്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതില്‍ ഏതാണ് ആരോഗ്യകരമെന്ന് ചോദിച്ചാല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കും. ഇടത്തരം വലിപ്പമുള്ള ഒരു പുഴുങ്ങിയ മുട്ടയില്‍ ഏകദേശം 78 കലോറി ഉണ്ടാകും. ഇവ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു ബാലന്‍സ് നല്‍കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഊര്‍ജ ഉല്‍പാദനത്തിനും സഹായിക്കുന്ന റൈബോഫ്ലേവിന്‍, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി 12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമായ കോളിന്റെ മികച്ച ഉറവിടമാണ് പുഴുങ്ങിയ മുട്ട. കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവ മുട്ടയുടെ മഞ്ഞക്കരുവില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകള്‍ പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനില്‍ നിന്ന് സംരക്ഷിക്കുന്നു. ഓംലേറ്റില്‍ ഉപയോഗിക്കുന്ന ചേരുവകള്‍ അനുസരിച്ച് രുചിയിലും പോഷകഗുണത്തിലും വ്യത്യാസമുണ്ടാകാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും എണ്ണ പോലുള്ളത് ഉപയോഗിക്കുന്നതിനാല്‍ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും വര്‍ധിപ്പിക്കും. ഓംലേറ്റ് രുചി കൂട്ടുമ്പോള്‍ പുഴുങ്ങിയ മുട്ട കലോറി കുറയ്ക്കാന്‍ സഹായിക്കും. ഓംലെറ്റില്‍ നാരുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പുഴുങ്ങിയ മുട്ട പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, കോളിന്‍ എന്നിവയുടെ മികച്ച ഉറവിടമാണ്. പ്രോട്ടീന്‍ ഉപഭോഗം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുഴുങ്ങിയ മുട്ട കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. സമീകൃത പ്രഭാതഭക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക് ഓംലെറ്റുകള്‍ ഒരു മികച്ച ഓപ്ഷനാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ക്ക് മറവിരോഗമായിരുന്നു. അതുകൊണ്ട് തന്നെ ഭാര്യയാണ് എപ്പോഴും എല്ലാകാര്യത്തിനും കൂടെയുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം ക്രിസ്തുമസ്സിന് ഓണ്‍ലൈനില്‍ കണ്ട ചുവന്ന ഉടുപ്പ് അവര്‍ക്ക് ഇഷ്ടമായി. അത് വാങ്ങാനായി ഓര്‍ഡര്‍ കൊടുത്തപ്പോള്‍ സ്റ്റോക്ക് തീര്‍ന്നുപോയി. അവര്‍ അത് തന്റെ ഭര്‍ത്താവിനോട് പറഞ്ഞ് സങ്കടപ്പെടുകയും ചെയ്തു. പക്ഷേ, പിന്നെയൊരിക്കലും അവര്‍ ആ ഉടുപ്പ് തേടി പോയതേയില്ല. ഈ വര്‍ഷവും ക്രിസ്തുമസ്സ് വന്നെത്തി. ക്രിസ്തുമസ്സ് ദിനത്തില്‍ രാവിലെ അവള്‍ പുറത്തിറങ്ങിയപ്പോള്‍ ക്രിസ്തുമസ്സ് ട്രീയുടെ ചുവട്ടില്‍ ഒരു സമ്മാനപ്പൊതിയിരിക്കുന്നു. ആകാംക്ഷയോടെ അവളത് തുറന്ന് നോക്കി. അതില്‍ അവള്‍ കഴിഞ്ഞവര്‍ഷം വാങ്ങാനാഗ്രഹിച്ച ഉടുപ്പായിരുന്നു. അതേ ചുവന്ന ഉടുപ്പ്. നിറഞ്ഞകണ്ണുകളോടെ അവള്‍ ആ ഉടപ്പുമായി തന്റെ ഭര്‍ത്താവിന്റെ അരികിലെത്തി. അപ്പോള്‍ അയാളുടെ മുഖത്തും നിറഞ്ഞ ചിരിയുണ്ടായിരുന്നു.. കണ്ണുകളില്‍ തിളക്കവും. ചില സമ്മാനങ്ങള്‍ മനസ്സില്‍ നിന്നും നല്‍കുന്നവയാണ്. അവയ്ക്ക് മറവിരോഗം പോലും തടസ്സമാകില്ല. മനസ്സുകൊണ്ടുനല്‍കുന്ന അത്തരം സമ്മാനങ്ങള്‍ക്ക് വ്യവസ്ഥകളുണ്ടാകില്ല. തിരിച്ചുകിട്ടുണമെന്ന് ഒരു നിര്‍ബന്ധവും അത്തരം പാരിതോഷികങ്ങള്‍ക്കുണ്ടാവില്ല. മറ്റുളളവരുടെ മനസ്സ് കാണാന്‍ കഴിയുന്നവര്‍ക്കാണ് ഹൃദയഹാരിയായ സമ്മാനങ്ങള്‍ നല്‍കാന്‍ കഴിയുക. നല്‍കുന്ന സമ്മാനങ്ങള്‍ ഹൃദയത്തില്‍ നിന്നാകട്ടെ, അപ്പോഴാണ് ബന്ധങ്ങള്‍ ഊഷ്മളവും സത്യസന്ധവുമാകുന്നത് – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *