S1 yt cover 1

https://dailynewslive.in/ വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30-ഓടെ പിലാക്കാവിലാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയില്‍ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.

https://dailynewslive.in/ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങള്‍ക്ക് വളരെയധികം ആശ്വാസമായെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അതേസമയം കടുവയെ പിടികൂടാന്‍ വനം വകുപ്പ് നടത്തിയ വെല്ലുവിളികള്‍ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നുവെന്നും പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഉറങ്ങാന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. കടുവയുടെ സാന്നിദ്ധ്യം സ്പോട്ട് ചെയ്ത വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളില്‍ ടാസ്‌ക് ഫോഴ്സ് സ്പെഷ്യല്‍ ഡ്രൈവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 26 ലെ വിജയി : ഷെജീന സക്കീര്‍, വാടാനപ്പള്ളി പോസ്റ്റ്, തൃശൂര്‍*

https://dailynewslive.in/ പിലാക്കാവ്- പഞ്ചാര കൊല്ലി റോഡിലെ പണ്ട്യത്തും പറമ്പില്‍ റിജോയുടെ വീടിനോട് ചേര്‍ന്നാണ് നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വീടിന് 3 മീറ്റര്‍ അകലെ നിന്നുമാണ് കടുവയെ കിട്ടിയത്. വനംവകുപ്പ്ഉദ്യോഗസ്ഥര്‍ രാവിലെ വന്നപ്പോഴാണ് കടുവ വീടിന് സമീപത്ത് ചത്തുകിടക്കുന്ന വിവരമറിയുന്നതെന്ന് റിജോയും കുടുംബവും പറഞ്ഞു. നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത് ആശ്വാസം പകരുന്ന വാര്‍ത്തയാണെന്ന് പഞ്ചാരക്കൊല്ലി നിവാസികള്‍ പറഞ്ഞു. സന്തോഷമുണ്ടെന്നും ഇനിയാര്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബാംഗങ്ങളും പ്രതികരിച്ചു.

https://dailynewslive.in/ പാലക്കാട് ജില്ലയിലെ നെന്മാറയില്‍ ഇരട്ടക്കൊലപാതകം. നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയിലാണ് സംഭവം. ഇവിടുത്തെ താമസക്കാരായ സുധാകരന്‍ (58), മാതാവ് ലക്ഷ്മി (76) എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ അജിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും അയല്‍വാസിയുമായ ചെന്താമരയാണ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. മാനസികരോഗിയായ ഇയാള്‍ അപകടകാരിയാണെന്നും ഇയാളെ ഇവിടെ നിന്ന് മാറ്റണമെന്നും നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ ഇതില്‍ നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

https://dailynewslive.in/ അനിശ്ചിതകാല സമരം നടത്തുന്ന റേഷന്‍ വ്യാപാരികളുമായി വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍കുമാര്‍ റേഷന്‍ വ്യാപാരികളെ ചര്‍ച്ചക്ക് വിളിച്ചു. സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു. തുറക്കാത്ത കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കുമെന്നു പറഞ്ഞ ഭക്ഷ്യമന്ത്രി എല്ലാ ജില്ലകളിലും കണ്‍ ട്രോള്‍ റൂം തുറക്കാന്‍ നിര്‍ദ്ദേശിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മദ്യവിലയില്‍ മാറ്റം. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില വര്‍ധിക്കും. വിവിധ ബ്രാന്റുകള്‍ക്ക് പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് വില വര്‍ധിക്കുന്നത്. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ജവാന് 10 രൂപയാണ് കൂട്ടിയത്. വിവിധ ബിയറുകള്‍ക്ക് 20 രൂപ വരെ കൂടിയിട്ടുണ്ട്.

https://dailynewslive.in/ മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാന്‍ഡുകളുടെ വിലയാണ് 10 രൂപ മുതല്‍ 50 രൂപ വരെ വര്‍ധിപ്പിച്ചത്. മദ്യ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് മദ്യകമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

https://dailynewslive.in/ നീലേശ്വരം വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയില്ലെന്ന് പരാതി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് ഒന്നര കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതവും അപകട സമയത്ത് സര്‍വീസ് നടത്തിയ ആംബുലന്‍സുകള്‍ക്കുള്ള പണവും നല്‍കാനുണ്ടെന്നാണ് വിവരം. ചികിത്സാ ചെലവിനത്തിലെ ബില്‍ കുടിശിക ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി കാസര്‍കോട് എംപിയെ സമീപിച്ചു.ഒക്ടോബര്‍ 29 നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം ഉണ്ടായത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാന്‍ ആര്‍എസ്എസ് ഇടപെട്ടു. ഇതിന് പിന്നാലെ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും രാജിക്കില്ലെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കി. കൗണ്‍സിലര്‍മാര്‍ അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ ഇ കൃഷ്ണദാസും പ്രതികരിച്ചു.

https://dailynewslive.in/ ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റായി പ്രശാന്ത് ശിവന്‍ ചുമതലയേറ്റു. പ്രശാന്ത് ശിവന്‍ ജില്ലാ പ്രസിഡന്റായി ചുമതലയേറ്റാല്‍ രാജിവെക്കുമെന്ന രാജിവെക്കുമെന്ന പാലക്കാട് നഗരസഭയിലെ ഒരു വിഭാഗം ബിജെപി കൗണ്‍സിലര്‍മാരുടെ ഭീഷണിക്കിടെ വരണാധികാരി പ്രമീള ദേവിക്ക് മുമ്പാകെയാണ് പ്രശാന്ത് ശിവന്‍ ചുമതലഏറ്റത്.

https://dailynewslive.in/ കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണം പൂര്‍ത്തിയായെന്ന് ഇഡി. ഒരു മാസത്തിനകം കേസില്‍ കുറ്റപത്രം നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രതികളാവും ഇ.ഡി കുറ്റപത്രത്തിലും ഉണ്ടാവുക. കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഇ.ഡിയുടെ അന്വേഷണം കവര്‍ച്ച കഴിഞ്ഞുള്ള ഇടപാടിലേക്ക് മാത്രം ചുരുങ്ങിയെന്നും പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച അന്വേഷണം നടന്നില്ലെന്നും ഗുരുതര ആരോപണമുയരുന്നുണ്ട്.

https://dailynewslive.in/ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ മുസ്ലിം ലീഗ് കൊണ്ടുവന്ന അവിശ്വാസം പാസായി. 13 അംഗ ഭരണസമിതിയില്‍ 11 വോട്ട് അവിശ്വാസത്തിന് അനൂകൂലമായി ലഭിച്ചു. ഒരു വോട്ട് അസാധുവായി.നേരത്തെ ജില്ലാ തലത്തില്‍ മുന്നണി തീരുമാനപ്രകാരം ഒരു വര്‍ഷം മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസം കൊണ്ടുവന്നത്.

https://dailynewslive.in/ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ തീരുമാനമെടുത്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം ലിജു നേതാക്കള്‍ക്ക് കത്തയച്ചു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും. .

https://dailynewslive.in/ ബിഡിജെഎസ് മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതൃത്വം അടിയന്തര യോഗം വിളിച്ചു. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ സംസ്ഥാന എക്സിക്യുട്ടീവ് യോഗം ചേര്‍ന്ന് മുന്നണി മാറ്റം ചര്‍ച്ച ചെയ്യും. മുന്നണി വിടണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായി ഉയരുന്നുണ്ട്.

https://dailynewslive.in/ പരാതിക്കാരനൊപ്പമെത്തിയ സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൊലീസുകാരനെ സസ്പെന്റ് ചെയ്തു. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. ഇന്നലെ പരാതി ഉയര്‍ന്നതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയില്‍ രഘുകുമാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.

https://dailynewslive.in/ അധ്യാപക നിയമനത്തിന് മാനേജ്മെന്റ് ഒരു കോടി രൂപവരെ കൈക്കൂലി വാങ്ങുന്നുവെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ഇത് തടയാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ രണ്ട് കോളേജുകളില്‍ 40 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് നിയമനത്തിനായി കൈക്കൂലി വാങ്ങുന്നതെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാരാണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നതെന്നും എന്നിട്ടും അധ്യാപകരുടെ കൈയില്‍ നിന്ന് അവര്‍ കൈക്കൂലി വാങ്ങുകയാണെന്നും സുധാകരന്‍ പറഞ്ഞു.

https://dailynewslive.in/ സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്ന നിലപാടിന് സമ്മേളനത്തില്‍ അംഗീകാരം നല്‍കിയെന്നും പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ല എന്ന നിലപാടിന് അംഗീകാരം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ സമൂഹ മാധ്യമങ്ങളിലൂടെയുള്ള നേതാക്കളുടെ സെല്‍ഫ് പ്രമോഷന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പരിഹാസം. ചിലര്‍ക്ക് ഫോണോമാനിയയാണ്. താടിയും മീശയും വടിക്കുന്നത് പോലും വാര്‍ത്തയാക്കുന്നു. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല. ഈ പ്രവണത തിരുത്തണമെന്നും സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതേസമയം കൂത്താട്ടുകുളം നഗരസഭ വിഷയത്തില്‍ പാര്‍ട്ടിക്ക് വീഴ്ചയില്ലെന്ന് സമ്മേളനം വിലയിരുത്തി. എറണാകുളം ജില്ലാ സമ്മേളനമാണ് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി നിലപാടിനെ ശരിവെച്ചത്.

https://dailynewslive.in/ ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതി നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനും അന്തിമ റിപ്പോര്‍ട്ട് നല്‍കി നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

https://dailynewslive.in/ തിരുവനന്തപുരം പ്രസ് ക്ലബ് ഓണററി അംഗവും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററുമായ തുളസി ഭാസ്‌കരന്‍ (77) അന്തരിച്ചു. തിരുവനന്തപുരം മാഞ്ഞാലിക്കുളം ധര്‍മ്മാലയം റോഡ് അക്ഷയയിലായിരുന്നു താമസം.

https://dailynewslive.in/ പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. മൂന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദ്ദേശിച്ച് സംസ്ഥാനത്തിന് നോട്ടീസ് അയച്ചു. നടന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം.

https://dailynewslive.in/ താമരശ്ശേരിയില്‍ ജയിലില്‍ നിന്നും ഇറങ്ങിയ ആളെ ആള്‍ക്കൂട്ടം മര്‍ദിച്ചെന്ന് പരാതി. പെരുമ്പള്ളി സ്വദേശി കുഞ്ഞുമൊയ്തീനാണ് മര്‍ദനമേറ്റത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. സ്ത്രീയോട് മോശമായി പെരുമാറി എന്ന കേസില്‍ കുഞ്ഞുമൊയ്തീന്‍ റിമാന്‍ഡിലായിരുന്നു. ഈ കേസിലെ പരാതിക്കാരിയുടെ ബന്ധുക്കളാണ് ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ കുഞ്ഞുമൊയ്തീനെ കെട്ടിയിട്ട് മര്‍ദിച്ചത്. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.

https://dailynewslive.in/ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ നടത്തുമെന്ന് ഉപമുഖ്യമന്ത്രിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ ഡി.കെ ശിവകുമാര്‍. ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ പരിപാടിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.

https://dailynewslive.in/ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന ആഘോഷപരിപാടികള്‍ക്കിടെ കരിമരുന്ന് സൂക്ഷിച്ചിരുന്ന രണ്ടു ബോട്ടുകള്‍ക്ക് തീപിടിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളുടെ നില അതീവ ഗുരുതരമാണ്. രണ്ട് ബോട്ടുകളിലുമായി 15 പേര്‍ ഉണ്ടായിരുന്നതായി കരുതുന്നു. എന്നാല്‍, പൊലീസോ ഫയര്‍ഫോഴ്സോ ഇത് സ്ഥിരീകരിച്ചിട്ടില്ല.

https://dailynewslive.in/ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് കൊല്‍ക്കത്ത പൊലീസ്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപുര്‍ പൊലീസ് രാഹുലിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ മരണ തീയതി പരാമര്‍ശിച്ചത്.

https://dailynewslive.in/ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ കൊല്ലപ്പെട്ടു. ഓം പ്രാകാശ് സിങ് (42), ഭാര്യ പൂര്‍ണിമ (34), മകള്‍ അഹാന (12), മകന്‍ വിനായക് (4) എന്നിവരെയാണ് ഉത്തര്‍ പ്രദേശിലെ ഫത്തേഹബാദ് ലക്ക്നൗ-ആ?ഗ്ര എക്സ്പ്രസ് ഹൈവേയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

https://dailynewslive.in/ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് രാവിലെ ഉണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ 15 ട്രെയിനുകള്‍ വൈകിയോടി. മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ദൃശ്യപരത കുറഞ്ഞിരുന്നു. പ്രതികൂല സാഹചര്യമായതിനാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെയില്‍വേ സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.പ്രതികൂല സാഹചര്യത്തില്‍ സുരക്ഷാ പ്രൊട്ടൊക്കോളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാര്‍ അവരുടെ ട്രെയിന്‍ സമയം ഉറപ്പാക്കണമെന്നും റെയില്‍വേ അതോറിറ്റികള്‍ അറിയിച്ചു.

https://dailynewslive.in/ പൂനെയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 68 സ്ത്രീകളും 33 പുരുഷന്‍മാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സോലാപ്പുരില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം സംശയിക്കുന്ന ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ മരണം രണ്ടായി. രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാന്‍ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ രൂപീകരിച്ചിട്ടുണ്ട്.

https://dailynewslive.in/ ലുഫ്താന്‍സ വിമാനത്തില്‍ പ്രായമായ ദമ്പതികള്‍ക്കുണ്ടായ ദുരനുഭവത്തെത്തുടര്‍ന്ന് വിമാനക്കമ്പനിക്ക് പിഴ ചുമത്തി ചെന്നൈ കോടതി. 2023 ജൂണ്‍ 12 നാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. വിമാനക്കമ്പനി വരുത്തിയ ഗുരുതരമായ വീഴ്ച്ചയ്ക്കാണ് പിഴ ചുമത്തിയത്. വെള്ളം ഇറ്റു വീണും നനഞ്ഞ സീറ്റിലിരുന്നും യാത്രയിലുടനീളം സഞ്ചരിക്കേണ്ടി വന്നതിന്റെ പിഴയാണ് വിമാനക്കമ്പനിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.

https://dailynewslive.in/ 2024ല്‍ മാത്രം യുഎഇയില്‍ എത്തിയത് 6,700 കോടീശ്വരന്മാര്‍. ഇതോടെ ലോകത്ത് അതിസമ്പന്നര്‍ കൂടുതലുള്ള രാജ്യമായി യുഎഇ മാറിയെന്ന് ആഗോള അനലിറ്റിക്സ് സ്ഥാപനമായ ന്യൂ വേള്‍ഡ് വെല്‍ത്ത് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് മൈഗ്രേഷന്‍ അഡൈ്വസര്‍മാരായ ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സ് വ്യക്തമാക്കി. രണ്ടാം സ്ഥാനത്തുള്ള യുഎസ് (3,800), മൂന്നാം സ്ഥാനത്തുള്ള സിംഗപ്പൂര്‍ (3,500) എന്നീ രാജ്യങ്ങളെക്കാള്‍ ഇരട്ടിയോളം സമ്പന്നരാണ് യുഎഇ തിരഞ്ഞെടുത്തത്. മികച്ച ജീവിത നിലവാരം, സുരക്ഷിതത്വം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍, രാഷ്ട്രീയ സ്ഥിരത, അടിസ്ഥാന സൗകര്യങ്ങള്‍, കുറഞ്ഞ നികുതി എന്നിവയാണ് സമ്പന്നരെ ആകര്‍ഷിക്കുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിലും യുഎഇ മുന്നിലാണ്.

https://dailynewslive.in/ സ്റ്റാറ്റസ് ഫീച്ചര്‍ കൂടുതല്‍ ഫലപ്രദമാകാന്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് കോണ്‍ടാക്റ്റുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍. സ്റ്റാറ്റസ് ഉദ്ദേശിക്കുന്ന വ്യക്തിയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ ഫീച്ചര്‍. ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്യുന്ന പോലെ തന്നെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് സ്റ്റാറ്റസ് ടാഗ് ചെയ്യാന്‍ സാധിക്കൂ. സ്റ്റാറ്റസില്‍ ആരെയെങ്കിലും പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവര്‍ക്ക് ഒരു പ്രത്യേക അറിയിപ്പ് നല്‍കുന്ന തരത്തിലാണ് ടാഗ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. വ്യക്തിപരമായ നിമിഷങ്ങള്‍ പങ്കിടുന്ന സമയത്തെല്ലാം ഈ ഫീച്ചര്‍ ഫലപ്രദമാണ്. സ്റ്റാറ്റസ് നമ്മള്‍ ആഗ്രഹിക്കുന്ന ആള്‍ കണ്ടു എന്ന് ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. സ്റ്റാറ്റസില്‍ ആരെയെങ്കിലും പരാമര്‍ശിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഒരു തല്‍ക്ഷണ അലര്‍ട്ട് അയക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റസ് കൃത്യസമയത്ത് കാണുന്നുണ്ടെന്ന് ഇത് ഉറപ്പാക്കും. ഒരു പ്രത്യേക വ്യക്തിയുമായി വ്യക്തിഗത സന്ദേശങ്ങളോ പ്രധാനപ്പെട്ട അപ്ഡേറ്റുകളോ പങ്കിടുന്നതിന് ഈ ഫീച്ചര്‍ അനുയോജ്യമാണ്.

https://dailynewslive.in/ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാന്‍’ ടീസര്‍ എത്തി. ‘ലൂസിഫറി’ന്റെ പ്രീക്വലായി ഇറങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഖുറേഷി അബ്രാം ആയും സ്റ്റീഫന്‍ നെടുമ്പള്ളിയായും എത്തുന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ടീസര്‍ റിലീസ് ചെയ്തത്. അബ്റാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം വരവിനു വേണ്ടി ആകാംക്ഷയോെടയാണ് ആരാധാകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019 ല്‍ പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വിവരം. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്.

https://dailynewslive.in/ നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ‘മിസിസ്’ റിലീസിനൊരുങ്ങുകയാണ്. ചിത്രം ഉടന്‍ തന്നെ തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നേരിട്ട് ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 7 ന് സീ5-ല്‍ ഈ ചിത്രം സ്ട്രീം ചെയ്യും. സന്യ മല്‍ഹോത്രയും അംഗദ് ബേദിയുമാണ് ഹിന്ദി പതിപ്പിലെ പ്രധാന കഥാപാത്രങ്ങള്‍. അതേസമയം മലയാളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ഗാര്‍ഹിക ജീവിതത്തിലെ പുരുഷാധിപത്യത്തെ വിമര്‍ശിച്ചുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ പ്രമേയമാക്കിയ ചിത്രമായിരുന്നു. ഐശ്വര്യ രാജേഷും രാഹുല്‍ രവീന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അതേ പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഹിന്ദി പതിപ്പായ ‘മിസിസ്’ ഏറെക്കുറെ അതേ കഥാതന്തുവാണ് പിന്തുടരുന്നതെങ്കിലും സാംസ്‌കാരികമായ ചില മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയിട്ടുണ്ട്.

https://dailynewslive.in/ ഒമ്പതാം തലമുറ ടൊയോട്ട ക്യാമ്രി ഹൈബ്രിഡ് കേരളത്തില്‍ പുറത്തിറക്കി. മൂന്നു പതിറ്റാണ്ടിലേറെയായി സെഡാനുകളിലെ രാജാവായി അറിയപ്പെടുന്ന ടൊയോട്ട ക്യാമ്രി ഹൈബ്രിഡിന്റെ ഏറ്റവും പുതിയ മോഡല്‍ 48 ലക്ഷം രൂപക്കാണ് ഇന്ത്യയില്‍ എത്തിയത്. ഫീച്ചറുകളിലും രൂപത്തിലും മാറ്റങ്ങളോടെയാണ് ടൊയോട്ട ക്യാമ്രി ഹൈബ്രിഡിന്റെ ഒമ്പതാം തലമുറയുടെ വരവ്. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് ക്യാമ്രി ഹൈബ്രിഡ് എത്തുന്നത്. ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്ന ക്യാമ്രിയില്‍ 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 230 എച്ച്പി കരുത്ത് പുറത്തെടുക്കും. മുന്‍ തലമുറയെ അപേക്ഷിച്ച് 12 എച്ച്പി കൂടുതലാണിത്. കരുത്ത് കൂടിയെന്നു കരുതി ഇന്ധനക്ഷമതയില്‍(ലീറ്ററിന് 25.49 കിലോമീറ്റര്‍) കുറവു വന്നിട്ടില്ല. സ്‌പോര്‍ട്ട്, ഇകോ, നോര്‍മല്‍ എന്നീ മൂന്നു ഡ്രൈവ് മോഡുകള്‍. ടൊയോട്ടയുടെ മറ്റു ഹൈബ്രിഡ് മോഡലുകളിലേതു പോലെ ഇ-സിവിടി(ഇലക്ട്രോണിക്-കണ്ടിന്യുവസ്ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ട്രാന്‍സ്മിഷനാണ് ക്യാമ്രിയിലും നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ ജീവിതവേഗത്തിന്റെ ഒറ്റക്കുതിപ്പിനിടയില്‍ ഇന്നിന്റെ കോലാഹലങ്ങള്‍ അറിയാതെപോകുന്ന മനുഷ്യര്‍ കടന്നുവരുന്ന രചന. പ്രണയവും വിരഹവും പാപവും പാപമുക്തിയും നിറഞ്ഞ ജീവിതതീരത്തെ വാക്കിന്റെ കടല്‍കൊണ്ട് തൊടുന്ന ചെറുകഥാസമാഹാരം. കര്‍മ്മത്തിന്റെ കയ്പ്പും മധുരവും നുണഞ്ഞുകൊണ്ട് ജനിമൃതികളുടെ ആഴങ്ങളിലേക്ക് ഒഴുകുന്ന മനുഷ്യരെക്കുറിച്ചുള്ള കഥയടയാളങ്ങള്‍. ‘അപരിചിത കാമുകന്‍’. സുഭാഷ് ഒട്ടുംപുറം. മാതൃഭൂമി. വില 127 രൂപ.

https://dailynewslive.in/ പൈനാപ്പിള്‍ കഴിക്കുന്നത് ആര്‍ത്തവ സമയത്തുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പൈനാപ്പിളില്‍ അടങ്ങിയ ബ്രോമെലൈന്‍ എന്ന എന്‍സൈം ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് ആര്‍ത്തവ വേദന ലഘൂകരിക്കാന്‍ സഹായിക്കും. ബ്രോമെലൈന്‍ പ്രോട്ടീനുകളെ തകര്‍ക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ആര്‍ത്തവ സമയത്ത്, പ്രോസ്റ്റാഗ്ലാന്‍ഡിനുകളുടെ (ഗര്‍ഭാശയ സങ്കോചത്തിന് കാരണമാകുന്ന സംയുക്തങ്ങള്‍) അളവ് വര്‍ധിക്കുന്നതാണ് മലബന്ധത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും. പൈനാപ്പിളിലെ ബ്രോമെലൈന്‍ ഈ പ്രോസ്റ്റാഗ്ലാന്‍ഡിനുകളെ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുവഴി മലബന്ധത്തിന്റെ തീവ്രതയും ആര്‍ത്തവ വേദനയും നിയന്ത്രിക്കും. ആര്‍ത്തവത്തിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളിലോ ആര്‍ത്തവ സമയത്തോ നേരിയതും കഠിനവുമായി വേദന അനുഭവപ്പെടാം. ഡിസ്മനോറിയ എന്നും ആര്‍ത്തവ വേദനയെ വിളിക്കുന്നു. ആന്റി-ഓക്സിഡന്റുകള്‍ നിരവധി പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയ വിറ്റാമിന്‍ സിയും മാംഗനീസും ഗര്‍ഭാശയ പേശികളിലും കലകളിലുമുളള വീക്കവും അസ്വസ്ഥതയും കുറയ്ക്കാന്‍ സഹായിക്കുന്നു. ആര്‍ത്തവ വേദന മാത്രമല്ല, ആര്‍ത്തവ സമയത്ത് വയറു വീര്‍ക്കുന്നതും തടയാന്‍ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. പൈനാപ്പിളിന്റെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരത്തെ അധിക ദ്രാവകങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.42, പൗണ്ട് – 107.54. യൂറോ – 90.50, സ്വിസ് ഫ്രാങ്ക് – 95.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.30, ബഹറിന്‍ ദിനാര്‍ – 229.25, കുവൈത്ത് ദിനാര്‍ -280.49, ഒമാനി റിയാല്‍ – 224.47, സൗദി റിയാല്‍ – 22.98, യു.എ.ഇ ദിര്‍ഹം – 23.04, ഖത്തര്‍ റിയാല്‍ – 23.65, കനേഡിയന്‍ ഡോളര്‍ – 60.05.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *