◾https://dailynewslive.in/ പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. കേരളത്തില്‍ മദ്യനിര്‍മ്മാണ കമ്പനി വേണ്ടെന്ന് തീരുമാനിച്ചത് നായനാര്‍ സര്‍ക്കാരാണെന്നും പിന്നീട് വന്ന സര്‍ക്കാരുകളെല്ലാം അത് പാലിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ എന്താണ് നിര്‍ബന്ധമെന്നും അദ്ദേഹം ചോദിച്ചു.
◾https://dailynewslive.in/ എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത. സമരത്തെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യവസായങ്ങള്‍ക്കെതിരെയുള്ള സമരം അനാവശ്യമാണെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍. ഇക്കാര്യം പാര്‍ട്ടിയില്‍ അറിയിക്കുമെന്നും എന്‍ ശിവരാജന്‍ പറഞ്ഞു.
*
class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ**സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 21 ലെ വിജയി : ശാരി രാജന്‍, തോളൂര്‍, പറപ്പൂര്‍, തൃശൂര്‍*
◾https://dailynewslive.in/ കൂത്താട്ടുകുളത്തെ പൊലീസ് സ്റ്റേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കിക്കുമെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പോലീസുകാരെ ഭീഷണിപ്പെടുത്തല്‍, പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിരിക്കുന്നത്. കലാ രാജുവിനെ തട്ടിക്കൊണ്ടുപോയതില്‍ പോലീസ് നടപടി വൈകുന്നു എന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷന്‍ ഉപരോധം.
◾https://dailynewslive.in/ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പിച്ച കേസില്‍ പ്രതിരോധത്തിലായതിന് പിന്നാലെ യുഡിഎഫ് സഹായം വാഗ്ദാനം ചെയ്‌തെന്ന കലാ രാജുവിന്റെ വെളിപ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. ഏരിയാ കമ്മറ്റി ഓഫീസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
◾https://dailynewslive.in/ കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനുമില്ലെന്ന് കൗണ്‍സിലര്‍ കലാരാജു. ആരോഗ്യ പ്രശനമുള്ളതു കൊണ്ട് മാത്രമാണ് താന്‍ രഹസ്യമൊഴി കൊടുക്കാന്‍ കോടതിയിലേക്ക് പോകാത്തതെന്നും ഉടന്‍ രഹസ്യമൊഴി കൊടുക്കാന്‍ തന്നെയാണ് തീരുമാനമെന്നും കലാരാജു പറഞ്ഞു. കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ സിപിഎം പുറത്തു വിടട്ടെ എന്നും കലാരാജു പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ മണിയാര്‍ പദ്ധതിയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് ബില്‍ നല്‍കാനുള്ള തീരുമാനവുമായി കെഎസ്ഇബി. കാര്‍ബൊറാണ്ടം കമ്പനിയില്‍ നിന്നാണ് പണം ഈടാക്കുക. ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ് സ്‌പെഷ്യല്‍ റവന്യു വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 31 ന് ബോര്‍ഡുമായുള്ള കരാര്‍ കഴിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
◾https://dailynewslive.in/ മണിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നയത്തെ നിശിതമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. നിയമസഭയില്‍ സബ്മിഷനായാണ് അദ്ദേഹം വിഷയം ഉന്നയിച്ചത്. കാര്‍ബൊറാണ്ടം കമ്പനിയില്‍ നിന്ന് പദ്ധതി ഏറ്റെടുക്കാന്‍ എന്താണ് തടസമെന്ന് ചോദിച്ച ചെന്നിത്തല, വ്യവസായ മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും രണ്ട് നിലപാടെന്നും കുറ്റപ്പെടുത്തി. കരാര്‍ നീട്ടുന്നതിനെ അനുകൂലിച്ചാണ് മുഖ്യമന്ത്രി നിലപാടെടുത്തത്. കാര്‍ബൊറാണ്ടം ഉല്‍പ്പാദിപ്പിക്കുന്നതില്‍ അവരുടെ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി കെഎസ്ഇബിക്ക് നല്‍കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെ അധ്യാപകര്‍ക്ക് നേരെ ഭീഷണി മുഴക്കുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടുന്നു. പുറത്തുവന്ന വീഡിയോയും അത് എങ്ങനെ പുറത്തുവന്നുവെന്ന കാര്യവും കമ്മീഷന്‍ പരിശോധിക്കും. പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിനാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് ബെനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരാറുകള്‍ നല്‍കിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആസിഫും, ദിവ്യയുടെ ഭര്‍ത്താവും ചേര്‍ന്ന് ഭൂമി ഇടപാട് നടത്തിയെന്നും ഷമ്മാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
◾https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയക്കും.
◾https://dailynewslive.in/ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. അന്വേഷണത്തിന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടു.
◾https://dailynewslive.in/ ആലുവയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പി വി അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതിലുള്ള വേട്ടയാടലാണിത്. വിജിലന്‍സ് അന്വേഷണം നടക്കട്ടെയെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും അന്‍വര്‍ പറഞ്ഞു. ആലുവയിലേത് പണം നല്‍കി വാങ്ങിയ സ്ഥലമാണെന്നും അവിടെയുള്ള കെട്ടിടം ആര് വിചാരിച്ചാലും പൊളിച്ച് നീക്കാന്‍ കഴിയില്ലെന്നും ഇതെല്ലാം പ്രതീക്ഷിച്ചാണ് ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ശമ്പള പരിഷ്‌കരണവും ഡിഎ കുടിശ്ശികയും ആവശ്യപ്പെട്ട് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍. സെറ്റോയും സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലുമാണ് സമരത്തിലുള്ളത്. സമരം തുടങ്ങിയതിന് പിന്നാലെ കൊല്ലത്ത് ജോയിന്റ് കൗണ്‍സില്‍ നിര്‍മ്മിച്ച സമരപ്പന്തല്‍ പൊലീസ് പൊളിച്ചു നീക്കി. സമരം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൊലീസ് നടപടിയെന്ന് ജോയിന്റ് കൗണ്‍സില്‍ വിമര്‍ശിച്ചു.
◾https://dailynewslive.in/ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ജീവനക്കാര്‍ക്ക് 6 ഗഡു ഡി എ കുടിശ്ശിക ആണെന്ന് അടിയന്തര പ്രമേത്തിന് അനുമതി തേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു.മുഖ്യമന്ത്രിക്ക് വാഴ്ത്ത് പാട്ട് പാടിയവര്‍ വേദിക്ക് പിന്നില്‍ പോയി പൊട്ടികരഞ്ഞിട്ടുണ്ടാകുമെന്ന് വിഷ്ണുനാഥ് പരിഹസിച്ചു
◾https://dailynewslive.in/ സ്ത്രീപുരുഷ സമത്വം സംബന്ധിച്ചു കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ഞങ്ങള്‍ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ജമാഅത്തെ ഇസ്ലാമിയെപ്പോലെ മുസ്ലിം മതരാഷ്ട്രത്തിനു വേണ്ടി കാന്തപുരം പറഞ്ഞിട്ടില്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കല്‍പ്പിക്കുന്നത് മതത്തില്‍ മാത്രമല്ല, സര്‍വ തലത്തിലുമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
◾https://dailynewslive.in/ ഷാരോണ്‍ വധക്കേസില്‍ വിധി പ്രസ്താവിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ ശ്രമം പോലീസ് തടഞ്ഞു. സെക്രട്ടറിയേറ്റിനു മുന്നില്‍ പടക്കം പൊട്ടിക്കലും പാലഭിഷേകവും നടത്താനും വധശിക്ഷയെ എതിര്‍ത്ത ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയ്ക്കെതിരെ പ്രതിഷേധിക്കാനും ആയിരുന്നു ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. ഇവരില്‍ നിന്ന് ജഡ്ജിയുടെ കട്ടൗട്ടും അഭിഷേകത്തിനുള്ള പാലും പോലീസ് പിടിച്ചെടുത്തു.
◾https://dailynewslive.in/ കാലാവധി കഴിഞ്ഞ മരുന്നുകള്‍ ആശുപത്രികളില്‍ വിതരണം ചെയ്തും പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങിയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വലിയ അഴിമതിയാണ് കൊവിഡ് കാലത്ത് നടത്തിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം കുറഞ്ഞ നിരക്കില്‍ പിപിഇ കിറ്റ് നല്‍കാമെന്നേറ്റ് അനിത ടെക്‌സ്‌കോട്ട് എന്ന കമ്പനി ആരോഗ്യവകുപ്പിന് നല്‍കിയ കത്ത് പ്രതിപക്ഷം പുറത്ത് വിട്ടു. ദുരിതകാലത്ത് തീവെട്ടിക്കൊള്ള നടത്തിയത് ധനമന്ത്രി അടക്കമുള്ള പര്‍ച്ചേസ് കമ്മിറ്റി ആണെന്നും ശൈലജയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. ദുരന്തത്തെ പോലും അഴിമതിക്ക് വേണ്ടി ഉപയോഗിച്ച സര്‍ക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കോവിഡ് കാലത്തെ പി.പി.ഇ കിറ്റി വാങ്ങിയതില്‍ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിനെ തള്ളി മുന്‍മന്ത്രി തോമസ് ഐസക്. പി.പി.ഇ കിറ്റ് വാങ്ങിയതില്‍ ഒരു അപാകതയും ഇല്ലെന്നും സി.എ.ജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയതെന്നും അദ്ദേഹം ചോദിച്ചു. കോവിഡ് കാലത്ത് സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും പി.പി.ഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ആലപ്പുഴയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ പരിശോധന നടത്തി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ വ്യക്തിയുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. 14 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പൊതു ജനങ്ങള്‍ക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നടപടിയിലേക്ക് നീങ്ങുമെന്ന് വിവരാവകാശ കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രിബ്യൂണല്‍ രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണിത്. മാര്‍ച്ചില്‍ കൊച്ചിയില്‍ നടക്കുന്ന സിനിമാ കോണ്‍ക്ലേവിന് മുന്നോടിയായി ട്രിബ്യൂണല്‍ സംബന്ധിച്ച വിജ്ഞാപനമുണ്ടാകുമെന്നാണ് വിവരം.
◾https://dailynewslive.in/ എറണാകുളം പുത്തന്‍വേലിക്കരയില്‍ നാല് വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അയല്‍വാസിയായ സുബ്രഹ്‌മണ്യന്‍ എന്നയാള്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ നിയമ സഭയില്‍ ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്മിഷനുള്ള മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്.
◾https://dailynewslive.in/ താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസില്‍ പ്രതിയായ മകന്‍ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകന്‍ ആഷിഖ് മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
◾https://dailynewslive.in/ കഠിനംകുളം ആതിരയുടെ കൊലപാതകത്തില്‍ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്‌കൂട്ടര്‍ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടറാണ് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുന്നത്.
◾https://dailynewslive.in/ മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി.103 സാക്ഷികളെയാണ് തെളിവെടുപ്പിനായി കമ്മീഷന്‍ വിളിപ്പിച്ചിരിക്കുന്നത്.ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണമാണ് കമ്മീഷന്റെ ലക്ഷ്യം.
◾https://dailynewslive.in/ ട്രെയിനില്‍ കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേരെ എറണാകുളം റെയില്‍വെ പൊലീസ് പിടികൂടി. ബിഹാര്‍ സ്വദേശി പപ്പു കുമാര്‍, ഉത്തര്‍പ്രദേശുകാരനായ മുഹമ്മദ് സാക്കിബ് എന്നിവരാണ് പിടിയിലായത്. പൂനെയില്‍ നിന്നുള്ള ട്രെയിനില്‍ പലയിടങ്ങളിലായി ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പിടിയിലായവര്‍ ഏജന്റുമാര്‍ മാത്രമാണെന്നും കഞ്ചാവ് കടത്തുന്നതിന് 5000 രൂപ മാത്രമാണ് ഇവര്‍ക്ക് പ്രതിഫലം ലഭിച്ചതെന്നും റെയില്‍വെ പൊലീസ് പറയുന്നു.
◾https://dailynewslive.in/ കര്‍ണാടകയിലെ യെല്ലാപുരയില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് ലോറിയില്‍ 25 പേരുണ്ടായിരുന്നു. ബാക്കിയുള്ള 16 പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
◾https://dailynewslive.in/ ഗുജറാത്തില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടയില്‍ രണ്ട് ശുചീകരണ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ദളിത് വിഭാഗത്തില്‍പെട്ട ചിരാഗ് കാണു പട്ടാടിയ (18), ജയേഷ് ഭാരത് പട്ടാടിയ (28) എന്നിവരാണ് മരിച്ചത്. സുരേന്ദ്രനഗര്‍ ജില്ലയിലെ പട്ട്ഡി താലൂക്ക എന്ന സ്ഥലത്ത് ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
◾https://dailynewslive.in/ ആര്‍ജികര്‍ മെഡിക്കല്‍ കോളേജില്‍ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വിധിക്കെതിരെ സംസ്ഥാനത്തിന് അപ്പീല്‍ നല്‍കാനാകില്ലെന്ന് സിബിഐ. കൊല്‍ക്കത്ത ഹൈക്കോടതി സംസ്ഥാനത്തിന്റെ അപ്പീല്‍ പരിഗണിക്കവേയാണ് വാദം. അന്വേഷണ ഏജന്‍സി എന്ന നിലയില്‍ സിബിഐ അപ്പീല്‍ നല്‍കും. കോടതി ഇടപെടല്‍ കൊണ്ടാണ് അന്വേഷണം സിബിഐക്ക് കൈമാറിയതെന്നും ക്രമസമാധാനം സര്‍ക്കാരിന്റെ വിഷയമെന്നും ബംഗാള്‍ സര്‍ക്കാര്‍ പറഞ്ഞു.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ പുണെയില്‍ അപൂര്‍വ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം രോഗികളുടെ എണ്ണം കൂടുന്നു. രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . രോഗ ലക്ഷണമുള്ളവര്‍ പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുണെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
◾https://dailynewslive.in/ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി 10 വര്‍ഷം പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു ദശകത്തിനിടെ ഈ പദ്ധതിയെ ജനങ്ങള്‍ ഏറ്റെടുത്തെന്നും സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ വിജയത്തിന് സഹായിച്ച ജനങ്ങള്‍ക്കും വിവിധ സന്നദ്ധ സംഘടനകള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
◾https://dailynewslive.in/ ഇന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതായി വ്യക്തമാക്കുന്ന സൂചനകള്‍ നല്‍കി യു.എസ്. പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുപിന്നാലെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ട്രംപ് ഭരണകൂടം അധികാരമേറിയതിനുശേഷം ആദ്യമായി നടത്തിയ ഉഭയകക്ഷിചര്‍ച്ച ഇന്ത്യയുമായെന്നതാണ് ശ്രദ്ധേയം.
◾https://dailynewslive.in/ അധികാരത്തിലെത്തിയാലുടന്‍ ചൈനയുടെമേല്‍ ഉയര്‍ന്ന ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കാന്‍ ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി 1 മുതല്‍ ചൈനയ്ക്ക് 10 ശതമാനം തീരുവ ചുമത്താനാണ് നീക്കം. മെക്സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെന്റനില്‍ അയയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ചൈനയുടെ മോശം പെരുമാറ്റമാണ് ഉയര്‍ന്ന തീരുവ ചുമത്താന്‍ കാരണമെന്നും നീതി ലഭിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
◾https://dailynewslive.in/ അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വ സംവിധാനം റദ്ദാക്കിയ ട്രംപിന്റെ നടപടിക്കെതിരെ അമേരിക്കന്‍ സംസ്ഥാനങ്ങള്‍. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച എക്സിക്യുട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വ സംവിധാനം ട്രംപ് റദ്ദാക്കിയത്. ഇതിനെതിരെ അമേരിക്കയിലെ 22 സംസ്ഥാനങ്ങളാണ് നിയമപോരാട്ടത്തിനൊരുങ്ങുന്നത്.
◾https://dailynewslive.in/ സ്വവര്‍ഗാനുരാഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് ബിഷപ്പ്. വാഷിങ്ടണില്‍ നടന്ന പ്രാര്‍ഥനാസമ്മേളനത്തിനിടെയാണ് ജന്മവകാശപൗരത്വത്തെ സംബന്ധിച്ചും ലിംഗസ്വത്വം സംബന്ധിച്ചുമുള്ള ട്രംപിന്റെ പുതിയ നയപ്രഖ്യാപനങ്ങളില്‍ ഇളവ് വേണമെന്ന് ബിഷപ്പ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ അഭ്യര്‍ഥിച്ചത്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡ് കുറിച്ചു. ഗ്രാം വില 75 രൂപ വര്‍ധിച്ച് 7,525 രൂപയും പവന്‍ വില 600 രൂപ വര്‍ധിച്ച് 60,200 രൂപയുമായി. സംസ്ഥാനത്ത് ആദ്യമായാണ് സ്വര്‍ണ വില 60,000 രൂപ കടക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് കുറിച്ച പവന് 59,640 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. വിവാഹ പര്‍ച്ചേസുകാരെ ആശങ്കയിലാഴ്ത്തി ഈ മാസം ഇതുവരെ 2,760 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയില്‍ ഉണ്ടായത്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഉയര്‍ന്നു. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6,205 രൂപയുമായി. വെള്ളി വിലയ്ക്ക് ഇന്നും അനക്കിമില്ല. ഗ്രാമിന് 99 രൂപയില്‍ തുടരുന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വെള്ളി വില മാറാതെ നില്‍ക്കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണത്തിന് പിന്നാലെ അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ 1.34 ശതമാനം ഉയര്‍ന്ന് 2,744.35 ഡോളറിലെത്തിയിരുന്നു. ഇന്നും നേരിയ നേട്ടത്തിലാണ്. നവംബര്‍ ആറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ഒക്ടോബര്‍ 31ന് കുറിച്ച ഔണ്‍സിന് 2,790.15 എന്ന റെക്കോഡിന് തൊട്ടടുത്തെത്തി വില. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്. അധികം താമസിയാതെ സ്വര്‍ണ വില 3,000 ഡോളര്‍ കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
◾https://dailynewslive.in/ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ സംഗീതം ചേര്‍ക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇതിനായി ഇന്‍സ്റ്റഗ്രാം സ്റ്റോറീസ് പോലുള്ള ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്തുള്ള ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ തെരഞ്ഞെടുത്ത വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയത്. സ്റ്റാറ്റസ് എഡിറ്റര്‍ ഇന്റര്‍ഫേസില്‍ ഒരു പുതിയ മ്യൂസിക് ഓപ്ഷന്‍ നല്‍കിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ മെറ്റ നല്‍കുന്നതുപോലെ ഒരു മ്യൂസിക് ലൈബ്രറിയിലൂടെ ബ്രൗസ് ചെയ്ത് സംഗീതം തെരഞ്ഞെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുത്തുന്നതിന് ഗാനം, ആര്‍ട്ടിസ്റ്റ് അല്ലെങ്കില്‍ ട്രെന്‍ഡിംഗ് ട്രാക്കുകള്‍ തിരയാന്‍ കഴിയും. ഉപയോക്താവ് ഒരു ഗാനം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍, ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ട്രാക്കിന്റെ ഭാഗം മാത്രമായി കട്ട് ചെയ്ത് എടുക്കാനും കഴിയുന്ന തരത്തിലാണ് സംവിധാനം. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള സ്റ്റാറ്റസിലെ മ്യൂസിക് ക്ലിപ്പുകള്‍ 15 സെക്കന്‍ഡായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിഡിയോ സ്റ്റാറ്റസില്‍ വീഡിയോയുടെ ദൈര്‍ഘ്യവുമായി പൊരുത്തപ്പെടുത്തി മ്യൂസിക്ക് ചേര്‍ക്കാന്‍ സാധിക്കും. ഉപയോക്താവ് സ്റ്റാറ്റസ് പങ്കിട്ടു കഴിഞ്ഞാല്‍, കാണുന്നവര്‍ക്ക് താഴെയുള്ള പാട്ട് ലേബലില്‍ ടാപ്പ് ചെയ്ത് ട്രാക്കിന്റെ പേര്, ആര്‍ട്ടിസ്റ്റ്, ആല്‍ബം ആര്‍ട്ട് എന്നിവ അറിയാന്‍ കഴിയും. ഓവര്‍ലേയിലെ ത്രീ-ഡോട്ട് മെനു ബട്ടണില്‍ ടാപ്പ് ചെയ്ത് ഗാനത്തിന്റെ ആര്‍ട്ടിസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കാണാനും കഴിയും.
◾https://dailynewslive.in/ മമ്മൂട്ടിയെ നായകനാക്കി ഗൌതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഈ രാത്രി’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തിരുമാലിയും വിനായക് ശശികുമാറും ചേര്‍ന്നാണ്. ദര്‍ബുക ശിവയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന പേരില്‍ കൊച്ചി നഗരത്തില്‍ ഒരു ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രം. ഡൊമിനിക്കിന്റെ അസിസ്റ്റന്റ് ആയി ഗോകുല്‍ സുരേഷും ചിത്രത്തില്‍ എത്തുന്നു. ഗൗതം വസുദേവ് മേനോന്റെ മലയാളം സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാസം 23 ന് (നാളെ) ചിത്രം തിയറ്ററുകളില്‍ എത്തും.
◾https://dailynewslive.in/ ഉണ്ണി മുകുന്ദനെ നായകനാക്കി ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തി വന്‍ വിജയം സ്വന്തമാക്കിയ ചിത്രം ‘മാര്‍ക്കോ’ 115 കോടിയിലേക്ക്. ഇപ്പോഴും 450 ലേറെ സ്‌ക്രീനില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ആഗോളതലത്തില്‍ 115 കോടി ബിസിനസ് നേടി. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷന്‍ നേടി എന്ന ഖ്യാതിയും മാര്‍ക്കോയ്ക്ക് സ്വന്തമായിട്ടുണ്ട്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ എത്തിയ മാര്‍ക്കോ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹനീഷ് അദേനിയാണ്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച മാര്‍ക്കോയുടെ തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയാണ്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. ‘ബാഹുബലി’ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും മാര്‍ക്കോ നേടിയിട്ടുണ്ട്. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ പ്രദര്‍ശനത്തിനെത്തുക.
◾https://dailynewslive.in/ പ്രൊഡക്ഷനു തയ്യാറായ പുതിയ സിയാറ ഓട്ടോ എക്‌സ്‌പോ 2025ല്‍ ടാറ്റ പ്രദര്‍ശിപ്പിച്ചു. അകത്തും പുറത്തും മാറ്റങ്ങളോടെയാണ് സിയാറയുടെ വരവ്. പുതിയ സിയേറയുടെ രൂപകല്‍പനയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുതിയ സിയാറയില്‍ 19 ഇഞ്ചിന്റെ അലോയ് വീലുകളാണ് വരുന്നത്. ടയറുകളാവട്ടെ 195/65 ആര്‍19 വലിപ്പമുള്ളവയാണ്. മൂന്ന് സ്‌ക്രീനുകളാണ് പുതിയ സിയാറയില്‍. ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കാബിന് നടുവിലും യാത്രികരുടെ ഭാഗത്തുമുള്ള ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനുകളും. നാല് അല്ലെങ്കില്‍ അഞ്ച് സീറ്റ് ഓപ്ഷനുകള്‍ എന്നിവയും ഇന്റീരിയര്‍ ഫീച്ചറുകളായെത്തുന്നു. നാച്ചുറലി അസ്പയേഡ് ഡീസല്‍ എന്‍ജിനുമായെത്തിയ സിയാറക്ക് പിന്നീട് ടര്‍ബോ ചാര്‍ജ്ഡ് 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ടാറ്റ നല്‍കി. 91എച്ച്പി കരുത്തും പരമാവധി 186എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. പുതിയ സിയേറ വൈദ്യുതി, പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളിലെത്തുന്നുണ്ട്. ഐസിഇ മോഡലുകളില്‍ 1.5 ലീറ്റര്‍ ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍, 2.0ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. 170 എച്ച്പി, 280 എന്‍എം ടോര്‍ക്ക് പുറത്തെടുക്കും. പെട്രോള്‍ എന്‍ജിന്‍ 170 എച്ച്പി, 350 എന്‍എം ടോര്‍ക്കാണ് ഡീസല്‍ എന്‍ജിന്‍ പുറത്തെടുക്കുക. ഓട്ടമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമുണ്ടാവും. 4 വീല്‍ ഡ്രൈവ് മോഡലിന്റെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
◾https://dailynewslive.in/ ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്‍ഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയഭാഷയിലെ പ്രശസ്തമായ ഈ നോവല്‍ രചിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ഗ്ഗത്തേക്കു നടന്നുകയറുന്നതിനിടയില്‍ കാല്‍വഴുതിവീണ ദ്രൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളില്‍ കിടന്നുകൊണ്ട് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തെയുംകുറിച്ച് സഖാവായ ശ്രീകൃഷ്ണന് ഹൃദയരക്തം ചാലിച്ചെഴുതുന്നു. സ്ത്രീത്വത്തിന്റെ സമസ്യകള്‍ക്കെതിരേ പോരാടുന്ന സ്ത്രീചിത്തത്തിന്റെ ആവിഷ്‌കാരമാണിത്. ലോകത്തെമ്പാടുമുള്ള മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസ്സിന്റെ ഉടമയായി ദ്രൗപദി ഈ നോവലില്‍ നിലകൊള്ളുന്നു. ‘ദ്രൗപദി’. പ്രതിഭ റോയ്. ഡിസി ബുക്സ്. വില 370 രൂപ.
◾https://dailynewslive.in/ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് മുട്ട. പ്രോട്ടീന്‍, വിറ്റാമിനുകളായ എ, ബി, ഡി, ഇ, അയേണ്‍, സിങ്ക്, ഫോസ്ഫറസ്, സെലീനിയം, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയിട്ടുണ്ട്. ദിവസവും പ്രാതലിന് രണ്ട് മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളേറെയാണ്. പ്രോട്ടീനിന്റെ കലവറയായ മുട്ട രണ്ട് എണ്ണം വീതം കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും. വിറ്റാമിന്‍ എ, ഡി, ഇ, ബി 12, ഫോളേറ്റ്, ഇരുമ്പ്, സെലീനിയം, സിങ്ക് എന്നിവയുള്‍പ്പെടെ അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും മുട്ട കഴിക്കുന്നത് നല്ലതാണ്. കാത്സ്യം ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ് മുട്ട. അതിനാല്‍ ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മുട്ടയില്‍ കാണപ്പെടുന്ന കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. മുട്ടയില്‍ അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. ല്യൂട്ടിന്‍, സിയാക്സാന്തിന്‍ എന്നിവയാല്‍ സമ്പന്നമായ മുട്ട ദിവസവും കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മുട്ടയിലെ ഉയര്‍ന്ന പ്രോട്ടീന്‍ ഉള്ളടക്കം വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ബയോട്ടിനും വിറ്റാമിനുകളും അടങ്ങിയ മുട്ട കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.50, പൗണ്ട് – 106.60. യൂറോ – 89.68, സ്വിസ് ഫ്രാങ്ക് – 90.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.18, ബഹറിന്‍ ദിനാര്‍ – 229.51, കുവൈത്ത് ദിനാര്‍ -280.62, ഒമാനി റിയാല്‍ – 224.72, സൗദി റിയാല്‍ – 23.06, യു.എ.ഇ ദിര്‍ഹം – 23.55, ഖത്തര്‍ റിയാല്‍ – 23.86, കനേഡിയന്‍ ഡോളര്‍ – 60.36.