◾https://dailynewslive.in/ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിന്. 20 കോടി രൂപയാണ് സമ്മാനത്തുക. കണ്ണൂരിലെ അനീഷ് എം.വി. എന്നയാളുടെ ഏജന്‍സിയില്‍നിന്നാണ് ടിക്കറ്റ് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്കാണ്. 45 ലക്ഷത്തിലധികം ടിക്കറ്റുകളുടെ റെക്കോഡ് വില്‍പ്പനയാണ് ഇത്തവണ നടന്നത്.
◾https://dailynewslive.in/ കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാന്‍ ഇടത് മുന്നണി തത്വത്തില്‍ തീരുമാനിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്. ടോള്‍ പിരിക്കാനുള്ള തീരുമാനം നയംമാറ്റം അല്ലെന്നും, കാലം മാറുന്നതിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും, ബ്രൂവറി വിഷയം സങ്കീര്‍ണമാക്കിയത് മാധ്യമങ്ങളാണെന്നും ടിപി രാമകൃഷ്ണന് പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 4 ലെ വിജയി : രജില അനീഷ്, ഡോംബിവ്ലി ഈസ്റ്റ്, മഹാരാഷ്ട്ര*
◾https://dailynewslive.in/ വികലമായ ധനകാര്യ മാനേജ്മെന്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകര്‍ത്ത തോമസ് ഐസക്ക് കേരളത്തിന്റെ അന്തകനാണെന്ന് ചെറിയാന് ഫിലിപ്പ് കുറ്റപ്പെടുത്തി. കിഫ്ബിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ മുഖേന നടത്തിയ വികസനപദ്ധതികളും സാമഗ്രി വാങ്ങലും സംബന്ധിച്ച കരാറുകള്‍ ഒന്നും സുതാര്യമല്ല. പല കാര്യത്തിലും വ്യക്തമായ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
◾https://dailynewslive.in/ ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സിലെ രണ്ട് അധ്യാപകര്‍ കസ്റ്റഡിയില്‍. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ജിഷ്ണു, മലപ്പുറം സ്വദേശി ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതി എംഎസ് സൊല്യൂഷന് സിഇഒ ഷുഹൈബിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു.പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
◾https://dailynewslive.in/ പട്ടാമ്പി വല്ലപ്പുഴയില്‍ ഫുട്ബോള്‍ ഗ്യാലറി തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു. ഗ്യാലറി തകര്‍ന്ന് എഴുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. കണക്കില്‍ കൂടുതല്‍ പേര് എത്തിയോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഡിയം നിര്‍മ്മിച്ചത് പിഡബ്ല്യുഡി ബില്‍ഡിംഗ് വിഭാഗത്തിന്റെ അനുമതിയോടെയാണ്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനല്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയ മുതിര്‍ന്ന നേതാവ് പി.കെ ദിവാകരന് വീണ്ടും ജില്ലാ കമ്മിറ്റിക്ക് കത്ത് നല്കി . വടകരയിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയതില്‍ അതൃപ്തി രേഖപ്പെടുത്തിയുമാണ് ജില്ലാ നേതൃത്വത്തിന് പി.കെ ദിവാകരന് കത്ത് നല്‍കിയത്. ഒഴിവാക്കാന്‍ മതിയായ കാരണങ്ങളല്ല നല്‍കിയതെന്ന് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
◾https://dailynewslive.in/ കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് മരുമകന് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. പാല അന്ത്യാളം സ്വദേശി നിര്‍മല, മരുമകന് കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്.
◾https://dailynewslive.in/ കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. മുക്കത്തെ ഹോട്ടലുമടയായ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായുളള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേരള വനിത കമ്മീഷന് കോഴിക്കോട് റൂറല്‍ എസ്പിയോട് അടിയന്തര റിപ്പോര്‍ട്ട് തേടി.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പകുതി വിലയ്ക്ക് ഇരുചക്ര വാഹനവും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികള്‍. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. പ്രൊമോട്ടര്‍മാരും തട്ടിപ്പില്‍ പെട്ടുപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതിയാണ്.
◾https://dailynewslive.in/ സ്കൂട്ടര്‍ തട്ടിപ്പ് കേസില്‍ പങ്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. കണ്ണൂര്‍ ടൗണ്‍ പോലീസെടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. കേസിലെ മുഖ്യപ്രതിയായ അനന്തുകൃഷ്ണന്റെ അഭിഭാഷകയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ ലാലി വിന്‍സന്റ്. അനന്തുകൃഷ്ണന്റെ പേരിലുള്ള കേസുകള്‍ ഇതിന് മുമ്പും കൈകാര്യം ചെയ്തിട്ടുണ്ടെന്നും സീഡില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരുമുണ്ടെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.
◾https://dailynewslive.in/ കൊല്ലം കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര് മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ ദമ്പതികള്‍ അടക്കമുള്ള സംഘത്തിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. മര്‍ദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ എസ് ഐയ്ക്ക് ഗുരുതര വീഴ്ചയെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് .വിവാഹ റിസപ്ഷന് കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികള്‍ക്കാണ് പൊലീസിന്റെ മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. ബാറിന് മുന്നില്‍ ചിലര്‍ പ്രശ്നമുണ്ടാക്കുന്നെന്ന് വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലിസ് സംഘം ആള് മാറിയാണ് അതിക്രമം നടത്തിയത്. അതേ സമയം പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ സ്ഥലംമാറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട എസ്പി ഓഫീസിലേക്കാണ് മാറ്റം.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ ഇന്നലെ രാത്രി നടന്നത് പോലീസിന്റെ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തില്‍പ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചത്. ആളുമാറിയാണ് വിവാഹ സംഘത്തിലുള്ളവരെ പോലീസ് തല്ലിച്ചതച്ചതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുവെന്നും പോലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്നും അധികാര ദുര്‍വിനിയോഗവും നരനായാട്ടും നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമമെങ്കില്‍ അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുമായി നടത്തിയ തെളിവെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയായി. എലവഞ്ചേരി അഗ്രോ എക്യുപ്സ് എന്ന സ്ഥാപനത്തിലെത്തിച്ചാണ് പ്രതി ചെന്താമരയുമായി ഇന്ന് തെളിവെടുപ്പ് നടത്തിയത്. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയത് ഇവിടെ നിന്നാണെന്ന് പ്രതി മൊഴി നല്‍കിയിരുന്നു.
◾https://dailynewslive.in/ ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹരികുമാറിന് മാനസികപ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടര്‍മാര്‍. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്നമുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യം കോടതിയെയും അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതി മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്.
◾https://dailynewslive.in/ പാലക്കാട് ജില്ലാ കളക്ടറായി ജി. പ്രിയങ്ക ചുതലയേറ്റു . കര്‍ണാടക സ്വദേശിയായ പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് . സാമൂഹ്യ നീതി വകുപ്പ് -. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്മെന്റിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
◾https://dailynewslive.in/ അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു.
◾https://dailynewslive.in/ കര്‍ണാടകയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക രാമനഗരയിലെ ദയാനന്ദ സാഗര്‍ കോളജില്‍ ഒന്നാം വര്‍ഷ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ത്ഥിയായ അനാമിക (19) ആണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ പ്രശസ്ത തെന്നിന്ത്യന്‍ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ നായികയായി ഉള്‍പ്പടെ അഭിനയിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ദില്ലിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് രാവിലെ പത്ത് മണിക്ക് ശേഷം ഭേദപ്പെട്ട് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.
◾https://dailynewslive.in/ യമുനയിലെ ജലത്തില്‍ ഹരിയാന വിഷം കലര്‍ത്തുന്നുവെന്ന പ്രസ്താവനയില്‍ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്തു. ഹരിയാന പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞയാഴ്ച അരവിന്ദ് കെജ്രിവാള് നടത്തിയ ഈ പരാമര്‍ശം വലിയ രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായിരുന്നു.
◾https://dailynewslive.in/ ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ ഓഫീസിലെ ജീവനക്കാരായ രണ്ടു പേരെ 5 ലക്ഷം രൂപയുമായി കസ്റ്റഡിയിലെടുത്തെന്ന് ദില്ലി പൊലീസ്. പുലര്‍ച്ചയോടെയാണ് സംഭവം. വിഷയത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ന്യൂ ദില്ലി അടക്കമുള്ള ചില മേഖലകളില്‍ ചില ആളുകള്‍ പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധനയിലേക്ക് കടന്നതെന്ന് ദില്ലി പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ്. സൈനിക വിമാനം പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങി. പഞ്ചാബില്‍ നിന്നുള്ള ആളുകളാണ് ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ അധികവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ മഹാകുംഭമേളയില്‍ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഗംഗാതീരത്ത് മോദി പൂജയും നടത്തി. കുംഭമേളയില്‍ പങ്കെടുക്കാനായത് അനുഗ്രഹമെന്ന് മോദി പറഞ്ഞു. രാവിലെ 11 മണിക്കാണ് സംഗം ഘാട്ടിലെത്തി ത്രിവേണി സംഗമത്തില്‍ പ്രധാനമന്ത്രി സ്നാനം നടത്തിയത്.
◾https://dailynewslive.in/ മഹാകുംഭമേളയില്‍ മരിച്ചവരുടെ വിവരങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മറച്ചുവെച്ചിരിക്കയാണെന്നും മരണസംഖ്യ പുറത്തുവിടണമെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ജെ.സി.ബി. ഉപയോഗിച്ച് ഭരണകൂടം മൃതദേഹങ്ങള്‍ നീക്കംചെയ്ത് തെളിവുകള്‍ നശിപ്പിച്ചെന്നും അഖിലേഷ് ആരോപിച്ചു. കുംഭമേളയുടെ സുരക്ഷാച്ചുമതല സൈന്യത്തെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ മതപരമായ ചടങ്ങില്‍ പങ്കെടുക്കാനായി അനധികൃതമായി ബംഗ്ലാദേശിലേക്ക് കടന്ന ഇന്ത്യന്‍ പൗരന് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തു. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വച്ചായിരുന്നു സംഭവം. അക്തര്‍ ജമാല്‍ റോണി എന്നയാള്‍ക്കാണ് സുരക്ഷാ സേനയുടെ (ബിഎസ്എഫ്) വെടിയേറ്റത്. തിങ്കളാഴ്ച്ച ഒരു മതപരമായ ചടങ്ങില്‍ പങ്കെടുക്കാനായി ബംഗ്ലാദേശിലേക്ക് അനധികൃതമായി കടന്ന ഇയാള്‍ ചൊവ്വാഴ്ച്ചയോടെ മടങ്ങാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വെടിയേറ്റത് .
◾https://dailynewslive.in/ ഇറാന് ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിലേതിന് സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അതേ സമയം തന്നെ വകവരുത്താനാണ് ഇറാന്റെ ഉദേശമെങ്കില്‍ പിന്നെ ആ രാജ്യം ബാക്കിയുണ്ടാവില്ലെന്ന മുന്നറിയിപ്പും ട്രംപ് നല്‍കുന്നുണ്ട്.
◾https://dailynewslive.in/ ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ യു.എസ് തയ്യാറാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചക്കുശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് നെതന്യാഹു ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും നല്ല സുഹൃത്താണ് ട്രംപ് എന്നും എല്ലാവരും ശ്രദ്ധ നല്‍കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ടുവെച്ചതെന്നും നെതന്യാഹു വ്യക്തമാക്കി.
◾https://dailynewslive.in/ സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നും റെക്കോഡിട്ടു. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 7,905 രൂപയിലെത്തി. പവന് വില 760 രൂപ വര്‍ധിച്ച് 63,240 രൂപ എന്ന നിലയിലാണ്. കഴിഞ്ഞ ദിവസം കുറിച്ച പവന് 62,480 രൂപയെന്ന റെക്കോഡ് ഇതോടെ മറികടന്നു. സ്വര്‍ണ വില ഇതാദ്യമായാണ് 63,000 കടക്കുന്നത്. കഴിഞ്ഞ മാസം 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഇക്കൊല്ലം സ്വര്‍ണം പവന് 6,360 രൂപയാണ് കൂടിയത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6,535 രൂപയിലെത്തി. വെള്ളി ഗ്രാമിന് 2 രൂപ കൂടി 106 രൂപയിലുമെത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് ചൈന മറുപണിയുമായി രംഗത്തിറങ്ങിയതാണ് സ്വര്‍ണ വില റെക്കോഡിലെത്താന്‍ കാരണം. ഗാസ മുനമ്പിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് വിപണിയെ വീണ്ടും ആശങ്കയിലാഴ്ത്തി. ഇതോടെ കൂടുതല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ കാണുന്നതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
◾https://dailynewslive.in/ സാംസങിന്റെ എസ് സീരീസില്‍ 24 പ്ലസിലേക്കൊരു അപ്ഗ്രേഡ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മികച്ച ഓഫറുമായി ആമസോണ്‍. 99,999 രൂപ വിപണി വിലയുണ്ടായിരുന്നു ഗ്യാലക്സി എസ് 24 പ്ലസ് ഫോണ്‍ 39 ശതമാനത്തോളം ഡിസ്കൗണ്ടിനുശേഷം 61,199 രൂപ വിലയില്‍ വാങ്ങാം. എന്നാല്‍ തൊട്ട് മുന്‍പുള്ള മോഡലുകള്‍ക്ക് 22,800 രൂപയോളം എക്സ്ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. 120ഹെര്‍ട്സ് റിഫ്രഷ് നിരക്ക് പിന്തുണയ്ക്കുന്ന 6.7 ഇഞ്ച് 2കെ എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് എസ് 24 പ്ലസില്‍ വരുന്നത്. ഗോറില്ല വിക്ടസ് 2 പരിരക്ഷയുമുണ്ട്. മാത്രമല്ല, ഇതിന് 2600 നിറ്റ് പീക്ക് ബ്രൈറ്റ്നസും ലഭ്യമാണ്.ഗ്യാലക്സി എസ് 24 പ്ലസില്‍ എക്സിനോസ് 2400 എസ്ഒസി , 12 ജിബി റാമും 512 ജിബി സ്റ്റോറേജും സജ്ജീകരിച്ചിരിക്കുന്നു. ഈ സ്മാര്‍ട്ട്ഫോണില്‍ 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്, 15 വാട്ട് വയര്‍ലെസ് ചാര്‍ജിംഗ്, 4.5 വാട്ട് റിവേഴ്സ് വയര്‍ലെസ് ചാര്‍ജിങ് പിന്തുണ എന്നിവയുള്ള 4900 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. ഫോട്ടോഗ്രാഫിക്കായി, ഒഐഎസ് പിന്തുണയുള്ള 50 എംപി പ്രധാന ക്യാമറയും 3x ഒപ്റ്റിക്കല്‍ സൂമോടുകൂടിയ 10എംപി ടെലിഫോട്ടോ സെന്‍സറും 12എംപി അള്‍ട്രാവൈഡ് ലെന്‍സും അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമുണ്ട്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 12 എംപി ക്യാമറയുണ്ട്.
◾https://dailynewslive.in/ മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ നോവലായ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ സിനിമ ആക്കുകയാണെങ്കില്‍ മമ്മൂട്ടി ആയിരിക്കും നായകനെന്ന് എഴുത്തുകാരന് ടി.ഡി രാമകൃഷ്ണന്. മമ്മൂട്ടിയല്ലാതെ മറ്റൊരാളെ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാവില്ല എന്നാണ് ടി.ഡി രാമകൃഷ്ണന് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. ”ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് മമ്മൂക്ക. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് വായിച്ചു. ആ കാലം മുതല്‍ ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതാണ് പിന്നീട് ഭ്രമയുഗത്തില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നതിലേക്ക് എത്തിച്ചത്” എന്നാണ് ടി.ഡി രാമകൃഷ്ണന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഭ്രമയുഗം സിനിമയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയത് ടി.ഡി രാമകൃഷ്ണന് ആണ്. ഫ്രാന്‍സിസ് ഇട്ടിക്കോര 2009ല്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലാണ്. കേരളത്തിലെ കുന്നംകുളത്ത് ജനിച്ച് ഇറ്റലിയിലെ ഫ്ലോറന്‍സില്‍ വച്ച് മരിച്ച പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച മലയാളിയായ വ്യാപാരിയായ ഫ്രാന്‍സിസ് ഇട്ടിക്കോരയുടെയും അയാളുടെ പാരമ്പര്യം പേറുന്ന പതിനെട്ടാം കൂറ്റുകാര്‍’ എന്ന വിഭാഗത്തിന്റെയും കഥയാണ് നോവല്‍ പറയുന്നത്.
◾https://dailynewslive.in/ ആസിഫ് അലി ചിത്രം ‘സര്‍ക്കീട്ടി’ലെ വീഡിയോ എത്തി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ ആഗോള റിലീസായെത്തും. അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ഈ എട്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഫ്ളോറിന് ഡൊമിനിക്കും പങ്കാളിയാണ്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നിവയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി അഭിനയിച്ചു റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. ആസിഫ് അലിയും ഒരു ബാലതാരവും തമ്മില്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്ന വളരെ മനോഹരമായ ഒരു രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. താമര്‍ ഒരുക്കുന്ന സര്‍ക്കീട്ടില്‍ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ദീപക് പറമ്പോല്‍, ബാലതാരം ഓര്ഹാന്, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന് പകരുന്നത്.
◾https://dailynewslive.in/ പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല പുതിയ റോഡ്സ്റ്റര്‍ എക്സ് എന്‍ട്രി ലെവല്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 74,999 രൂപയാണ് പ്രാരംഭ വില. മൂന്ന് ബാറ്ററി ഓപ്ഷനുകളോടെ ഈ ബൈക്ക് ലഭ്യമാകും. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു. 2.5 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉള്ള ബൈക്കിന്റെ അടിസ്ഥാന വേരിയന്റിന് 74,999 രൂപ വിലവരും. ബേസ് മോഡലില്‍ ഒറ്റ ചാര്‍ജില്‍ 117 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. മിഡ് സ്പെക്ക് മോഡലിന് 84,999 രൂപയാണ് വില. 3.5 കിലോവാട്ട്അവര്‍ ബാറ്ററിയാണ് ഇതില്‍ ക്രമീകരിക്കുക. ഒറ്റ ചാര്‍ജില്‍ 159 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ടോപ്പ് സ്പെക്ക് വേരിയന്റിന് ഒരു ലക്ഷം രൂപയാണ് വില വരിക. 4.5 കിലോവാട്ട്അവര്‍ വേരിയന്റില്‍ ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ഈ മോഡലുകള്‍ക്ക് പുറമേ, 4.5 കിലോവാട്ട്അവര്‍ ബാറ്ററിയും 9.1 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും ഉള്ള പുതിയ റോഡ്സ്റ്റര്‍ എക്സ് പ്ലസ് ബ്രാന്‍ഡും കമ്പനി പുറത്തിറക്കും. ബൈക്കുകളുടെ വില 1.05 ലക്ഷം മുതല്‍ 1.55 ലക്ഷം രൂപ വരെയായിരിക്കും.
◾https://dailynewslive.in/ പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കുന്ന തരത്തിലുള്ള നൂതനങ്ങളായ തട്ടിപ്പുകളാണ് ബാങ്കിങ് മേഖലയില്‍ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വ്യത്യസ്തമായ തട്ടിപ്പുകള്‍ക്കു പിന്നാലെ സഞ്ചരിക്കുന്ന, ബാങ്കിന്റെ വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഏകെയുടെ അന്വേഷണവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഷെര്‍ലക്ഹോംസ്-വാട്സണ് ശൈലിയില്‍ അത്യന്തം ഉദ്വേഗജനകമായി വായനക്കാരെ പിടിച്ചിരുത്തുന്ന നാലു നോവെല്ലകള്‍. ‘മാര്‍ച്ച് 31 ലെ കിഡ്നാപ്പ്’. അമിത് കുമാര്‍. മാതൃഭൂമി. വില 153 രൂപ.
◾https://dailynewslive.in/ വിഷാദ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിന് നല്ല ചുവന്ന പഴുത്ത തക്കാളി ഡയറ്റില്‍ ചേര്‍ക്കുന്നത് ഫലപ്രദമാണെന്ന് ഗവേഷകര്‍. ഫുഡ് സയന്‍സ് ആന്റ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ തക്കാളിയില്‍ അടങ്ങിയ ആന്റിഓക്സിഡന്റ് ആയ ലൈക്കോപീന്‍ വിഷാദലക്ഷണങ്ങള്‍ ലഘൂകരിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. തക്കാളിയില്‍ മാത്രമല്ല, തണ്ണിമത്തനിലും മറ്റ് ചുവന്ന നിറമുള്ള പഴങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു ആന്റി-ഓക്സിഡന്റ് ആണ് ലൈക്കോപീന്‍. ലൈക്കോപീന്‍ ആണ് പഴങ്ങള്‍ക്ക് ചുവന്ന നിറം നല്‍കുന്നത്. ലൈക്കോപീന്‍ തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ പറയുന്നു. പരീക്ഷണത്തില്‍ ലൈക്കോപീന്‍ പതിവായി നല്കിയ എലികള്‍ കൂടുതല്‍ സാമൂഹികവും സംവേദനാത്മകവുമായി മാറിയതായി കണ്ടെത്തി. വിഷാദത്തിലാകുമ്പോള്‍ തലച്ചോറിലെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ദുര്‍ബലമാകുന്നു. ഇത് തലച്ചോറിലെ വൈകാരിക പ്രോസസ്സിംഗ്, മെമ്മറി എന്നിവയുമായി ബന്ധപ്പെട്ട ഭാഗമായ ഹിപ്പോകാമ്പസിനെയും ബാധിക്കുന്നു. ലൈക്കോപീന്‍ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റിയും മെച്ചപ്പെടുകത്തുന്നുവെന്ന് കണ്ടെത്തി. തലച്ചോറിലെ കോശങ്ങളുടെ നിലനില്‍പ്പിനും ആശയവിനിമയത്തിനും അത്യാവശ്യമായ ബ്രെയിന്‍-ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടറിന്റെ അളവ് ലൈക്കോപീന്‍ വര്‍ധിപ്പിച്ചുവെന്ന് പഠനം വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ കൂടുതല്‍ പരീക്ഷണം ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം പഠനത്തില്‍ മനുഷ്യര്‍ക്ക് ലൈക്കോപീന്‍ വളരെ ഉയര്‍ന്ന അളവില്‍ ആവശ്യമാണ്. ശരാശരി മുതിര്‍ന്ന ഒരാള്‍ക്ക് പ്രതിദിനം ഏകദേശം 110 മില്ലിഗ്രാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 87.43, പൗണ്ട് – 109.27. യൂറോ – 90.90, സ്വിസ് ഫ്രാങ്ക് – 96.69, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.87, ബഹറിന്‍ ദിനാര്‍ – 232.06, കുവൈത്ത് ദിനാര്‍ -283.40, ഒമാനി റിയാല്‍ – 227.09, സൗദി റിയാല്‍ – 23.31, യു.എ.ഇ ദിര്‍ഹം – 23.81, ഖത്തര്‍ റിയാല്‍ – 24.11, കനേഡിയന്‍ ഡോളര്‍ – 61.19.