◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂര്‍ എംപി. ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാനായെന്നും തരൂര്‍ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടിയില്‍ തെറ്റില്ലെന്നും എന്നാല്‍ അവരെ കൊണ്ടുവരുന്ന രീതി സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാത്തതിലാണ് നിരാശയെന്നും ശശി തരൂര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയ ശശി തരൂര്‍ എംപിയുടെ നിലപാട് തള്ളി കോണ്‍ഗ്രസ്. തരൂരിന്റെത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടി നിലപാടല്ലെന്നും ദേശീയ വക്താവ് പവന്‍ ഖേര പറഞ്ഞു.
*കെ.എസ്.എഫ്.ഇ
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 14 ലെ വിജയി : എ.കെ.അബ്ബാസ്,പുതുവശ്ശേരി, നെടുമ്പാശ്ശേരി പോസ്റ്റ്, ആലുവ, എറണാകുളം*
◾https://dailynewslive.in/ കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും നേട്ടങ്ങളേയും പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും കേരളം അകപ്പെട്ടിരിക്കുന്ന സ്തംഭനാവസ്ഥയില്‍നിന്ന് കരകയറാന്‍ സാമ്പത്തിക പരിവര്‍ത്തനം അനിവാര്യമാണെന്നും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഈ മാറ്റത്തെ അംഗീകരിക്കുമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും തരൂര്‍ പറയുന്നു. ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച തരൂരിന്റെ ലേഖനത്തിലാണ് പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ വ്യവസായ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ പുകഴ്ത്തുന്നത്.
◾https://dailynewslive.in/ കേരളത്തിലെ സംരംഭത്തിന്റെ കണക്ക് ശശിതരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും ലേഖനം പാര്‍ട്ടി പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ദിനപത്രത്തില്‍ തരൂരിന്റെ ലേഖനം.
◾https://dailynewslive.in/ ശശി തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് കെ. മുരളീധരന്‍. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഒരുകാരണവശാലും ഇടതുപക്ഷ മുന്നണിയുടെ ഒരു നയങ്ങളെയും അംഗീകരിക്കില്ലെന്നും അംഗീകരിക്കാന്‍ സാധ്യമല്ലെന്നും സര്‍ക്കാറിനെതിരായ ശക്തമായ നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വ്യവസായങ്ങള്‍ വളരുകയോ പുതിയ വ്യവസായങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശശി തരൂര്‍ തെറ്റിദ്ധരിച്ച് പറഞ്ഞതാണെന്നാണ് തന്റെ വിശ്വാസമെന്നും ഇതുസംബന്ധിച്ച് മന്ത്രി പറഞ്ഞ വിവരങ്ങള്‍ മാത്രമേ അദ്ദേഹത്തിന് കിട്ടിക്കാണുകയുള്ളൂവെന്നും ഒരു മിനിട്ടില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതിനല്ല, പൂട്ടുന്നതിനുള്ള സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
◾https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം അനുവദിച്ച വായ്പ എങ്ങനെ വിനിയോഗിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍കൈയ്യെടുത്ത് എത്രയും പെട്ടെന്ന് തുക വിനിയോഗിക്കാന്‍ വഴി ആലോചിക്കും. പദ്ധതി തുടങ്ങി വെച്ച ശേഷം കേന്ദ്രത്തോട് കൂടുതല്‍ സമയം തേടും. വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനെന്ന പേരിലുള്ള 529.50 കോടിയുടെ വായ്പ മാര്‍ച്ച് 31 നകം ഉപയോഗിക്കണമെന്ന വ്യവസ്ഥയോടെയാണ് മൂലധനിക്ഷേപ പദ്ധതികള്‍ക്കുള്ള പ്രത്യേക സഹായ പദ്ധതിയില്‍ വായ്പ അനുവദിച്ചത്.
◾https://dailynewslive.in/ വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ശ്രമിക്കുന്ന കേരളത്തിന് മുന്നില്‍ കേന്ദ്രം വല്ലാത്ത പ്രതിസന്ധി ഉണ്ടാക്കുകയാണെന്ന് മന്ത്രി കെ രാജന്‍. കേന്ദ്രം, വയനാട് ദുരന്തത്തോട് മനുഷ്യത്വരഹിതമായ നിലപാടാണ് ആദ്യം തന്നെ എടുത്തതെന്നും തന്ന വായ്പക്ക് മുകളില്‍ തന്നെ കേന്ദ്രം വെച്ചിരിക്കുന്ന നിബന്ധനകള്‍ പേടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതരോടുള്ള കേന്ദ്ര സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും കെ രാജന്‍ ആരോപിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാര്‍ 529.50 കോടി വായ്പയായാണ് അനുവദിച്ചതെങ്കിലും ഇത് ഗ്രാന്റിന് തുല്യമാണെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍. 50 വര്‍ഷത്തിനുശേഷം തിരിച്ചടക്കേണ്ട വായ്പയെ കുറിച്ച് പിണറായി ഇപ്പോള്‍ ബേജാറാകേണ്ടെന്നും ലഭിച്ച തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സിനിമ മേഖലയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളില്‍ അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നല്‍കാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.
◾https://dailynewslive.in/ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ 1 മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പിന്തുണയുമായി ഫിലിം ചേംബര്‍. നിര്‍മാതാക്കള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ 24 ന് കൊച്ചിയില്‍ സംഘടനയുടെ യോഗം ചേരുമെന്ന് അറിയിച്ചു.
*അമല ആശുപത്രി വാര്‍ത്തകള്‍*
അമല ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ന്യൂതന സാങ്കേതിക വിദ്യകളോടെ ന്യൂക്ലിയര്‍ മെഡിസിന്‍ പുനപ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഏറ്റവും ആധുനിക സീമന്‍സ് ബയോഗ്രാഫ് ഹോറിസണ്‍ പെറ്റ് സി. ടി. യാണ് അമലയില്‍ സ്ഥാപിച്ചിട്ടുള്ളത്. രോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിനും രോഗിക്ക് ലഭിക്കുന്ന റേഡിയേഷന്റെ അളവ് വളരെ കുറയ്ക്കാനും ക്യാന്‍സറിനുള്ള കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്തിയെപ്പറ്റി അറിയുന്നതിനും ശരിയായ കീമോ മരുന്ന് തിരഞ്ഞെടുത്ത് ചികിത്സ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പെറ്റ് സി. ടി ഏറെ പ്രയോജനകരമാണ്. ഒട്ടും വേദന ഉണ്ടാവുകയില്ല. രോഗനിര്‍ണയം അരമണിക്കൂറിനുള്ളില്‍ സാധ്യമാകുകയും ചെയ്യും. വൃക്ക ലിവര്‍ ഹൃദയം തുടങ്ങിയ ഭാഗങ്ങളിലെ രോഗബാധിതര്‍ക്കും ടെസ്റ്റിന് വിധേയമാകാം.
https://www.amalaims.org/
*Contact*
*9526670007(Amala PET Scan)*
*9778968558 (Amala Nuclear Medicine)*
◾https://dailynewslive.in/ സിനിമ മേഖലയിലെ നയപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും എന്നാല്‍, അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ പറഞ്ഞുതീര്‍ക്കട്ടെയെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നിര്‍മാതാക്കളും അഭിനേതാക്കളും തമ്മിലുള്ളത് അവരുടെ ആഭ്യന്തര പ്രശ്നമാണെന്നും സൂപ്പര്‍ സ്റ്റാറുകള്‍ അഭിനയിക്കുന്ന സിനിമകളെ ഓടുവെന്ന കാലം മാറിയെന്നും മികച്ച സിനിമയാണെങ്കില്‍ ഓടുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ നിന്ന് ലാഭം ഉള്ളതുകൊണ്ടാണ് വീണ്ടും വീണ്ടും സിനിമ ഇറക്കുന്നതെന്നും അടുത്ത നിയമസഭയില്‍ സിനിമയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ മൂന്നാറില്‍ നിയമം ലംഘിച്ച് സര്‍വ്വീസ് നടത്തുന്ന ടാക്സികള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടാര്‍ വാഹന വകുപ്പ്. നാല് ദിവസത്തിനകം നടത്തിയ പരിശോധനയില്‍ ഇതുവരെ ഏഴര ലക്ഷം രൂപയിലേറെയാണ് നിയമ ലംഘകര്‍ക്ക് പിഴ ചുമത്തിയത്. വിനോദ സഞ്ചാരികള്‍ക്കായി മൂന്നാറില്‍ സര്‍വ്വീസ് തുടങ്ങിയ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിനെതിരെ ടാക്സി ഡ്രൈവര്‍മാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കര്‍ശന പരിശോധനക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്.
◾https://dailynewslive.in/ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ നിയമ നടപടിയുമായി മുന്നോട്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനകള്‍ എങ്ങനെ വിരണ്ടു എന്നതിലെ അവ്യക്തത വിശദാന്വേഷണത്തില്‍ തെളിയുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ആനയെഴുന്നള്ളിപ്പുകള്‍ ഒരാഴ്ചത്തേക്ക് വിലക്കിയിരിക്കുകയാണ്.
◾https://dailynewslive.in/ ദേശീയ ഗെയിംസില്‍ കേരളം ഇതിലും മോശം പ്രകടനം നടത്തിയിട്ടുണ്ടെന്നും മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നും വിമര്‍ശനം പറഞ്ഞയാള്‍ ഹോക്കി പ്രസിഡന്റാണെന്നും കായിക മന്ത്രി വി അബ്ദുറഹിമാന്‍. ദേശീയ ഗെയിംസിലെ മോശം പ്രകടനത്തിന് പിന്നാലെ കായിക മന്ത്രി വി അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമാണെന്ന് കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് വി സുനില്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. സ്വന്തം ജോലി ആത്മാര്‍ഥമായി ചെയ്യുന്നുണ്ടോയെന്ന് പറഞ്ഞയാള്‍ ആദ്യം സ്വയം ഓര്‍ക്കണമെന്നും കളരിയെ ഇത്തവണ ഒഴിവാക്കിയതിന് പിന്നില്‍ ഒളിമ്പിക്സിന്റെ കേരളത്തില്‍ നിന്നുള്ള ദേശീയ പ്രസിഡന്റും സംസ്ഥാന പ്രഡിഡന്റും അടങ്ങിയ കറക്കു കമ്പനിയാണെന്നും മന്ത്രി ആരോപിച്ചു.
◾https://dailynewslive.in/ പൊതു ജനപങ്കാളിത്തോടെ രാജ്യത്തെ സമുദ്ര തീരദേശ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി, കേരള വനം വന്യജീവി വകുപ്പ്, ഇക്കോളജിക്കല്‍ റെസ്റ്റോറേഷന്‍ അലയന്‍സുമായി ചേര്‍ന്ന് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എസ്ബിഐ ഫൗണ്ടേഷന്റെ പിന്തുണയോടെ ദേശീയ സമുദ്ര തീരദേശ ആവാസവ്യവസ്ഥ പുനരുജ്ജീവന സിംപോസിയം സംഘടിപ്പിച്ചു. തീരദേശ ആവാസവ്യവസ്ഥകളുടെ പുനരുജ്ജീവനം തീരദേശത്തെ ജനങ്ങളുടെ സംരക്ഷണത്തിനും ഉപജീവനത്തിനും സമ്പദ് വ്യവസ്ഥക്കും നിര്‍ണായകമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിങ്ങില്‍ പ്രതികളായ 5 നഴ്സിങ് വിദ്യാര്‍ത്ഥികളുടേയും തുടര്‍ പഠനം തടയാന്‍ നഴ്സിംഗ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കോളേജ് അധികൃതരെയും സര്‍ക്കാരിനേയും തീരുമാനം അറിയിക്കും. ബര്‍ത്ത് ഡേ ആഘോഷത്തിന് പണം നല്‍കാത്തിന്റെ പേരിലായിരുന്നു ക്രൂരതയെന്നാണ് പ്രതികളുടെ മൊഴി.
◾https://dailynewslive.in/ പാതി വില തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന സായ് ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാറിന്റെ വാദം പൊളിച്ച് നിര്‍ണായക രേഖകള്‍. കെ എന്‍ ആനന്ദ് കുമാര്‍, അനന്തു കൃഷ്ണന്‍, ഷീബ സുരേഷ്, ജയകുമാരന്‍ നായര്‍, ബീന സെബാസ്റ്റ്യന്‍ എന്നിവരാണ് എന്‍ജിഒ കോണ്‍ഫെഡറേഷന്‍ സ്ഥാപക അംഗങ്ങളെന്ന് രേഖകളില്‍ നിന്നും വ്യക്തമാകുന്നു. അഞ്ച് പേര്‍ക്കും പിന്തുടര്‍ച്ചാവകാശമുണ്ടെന്നും രേഖകളില്‍ പറയുന്നു.
◾https://dailynewslive.in/ ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിലെ കവര്‍ച്ചാ കേസില്‍ വഴിത്തിരിവ്. പ്രതി രക്ഷപ്പെട്ടത് തൃശ്ശൂര്‍ ഭാഗത്തേക്കാണെന്ന് സൂചന ലഭിച്ചു. സി.സി.ടി.വി. പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രതി പോലീസിനെ കബളിപ്പിക്കാന്‍ ആദ്യം അങ്കമാലി ദിശയിലേക്ക് പോയെന്നും പിന്നീട് തൃശ്ശൂര്‍ ഭാഗത്തേക്ക് വരികയായിരുന്നുമെന്നാണ് നിഗമനം.
◾https://dailynewslive.in/ മലപ്പുറം പുത്തനങ്ങാടിയില്‍ അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞ് അടക്കം ഏഴ് പേരെ കടിച്ച നായയെ ചത്ത നിലയില്‍ കണ്ടെത്തി. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾https://dailynewslive.in/ ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തില്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്.
◾https://dailynewslive.in/ മൂന്നാറില്‍ കാട്ടാന ഓടികൊണ്ടിരുന്ന കാര്‍ ചവിട്ടി മറിച്ചു. മൂന്നാര്‍ ദേവികുളം റോഡില്‍ സിഗ്നല്‍ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. വിദേശ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്. ആര്‍ ആര്‍ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.
◾https://dailynewslive.in/ ഇടുക്കി കൂട്ടാറില്‍ ഓട്ടോ ഡ്രൈവര്‍ മുരളീധരനെ മര്‍ദ്ദിച്ച മര്‍ദ്ദിച്ച കമ്പംമെട്ട് സിഐ ഷമീര്‍ഖാനെ വെള്ളപ്പൂശി അന്വേഷണ റിപ്പോര്‍ട്ട്. കൂട്ടം കൂടി നിന്ന ആളുകളെ പിരിച്ചു വിടാന്‍ നിയമ പരമായി മാത്രമാണ് ബലം പ്രയോഗിച്ചതെന്നാണ് കട്ടപ്പന ഡിവൈഎസ്പി ഇടുക്കി എസ്പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. സി ഐക്കെതിരെ നടപടി ആവശ്യം ഇല്ലെന്നും ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പംമെട്ട് സി ഐ ഷമീര്‍ഖാനെ സംരക്ഷിച്ച് കേസ് തേച്ച് മായ്ച്ച് കളയാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് മുരളീധരന്റെ ആരോപണം. സിഐയുടെ മര്‍ദ്ദനത്തില്‍ മുരളീധരന്റെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചു പരാതി നല്‍കിയിട്ടും കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടിനെതിരെ മുഖ്യമന്ത്രിയെയും കോടതിയും സമീപിക്കാനാണ് മുരളീധരന്റെ നീക്കം.
◾https://dailynewslive.in/ ചേന്ദമംഗലം കൂട്ടക്കൊലപാതകം മുന്‍ വൈരാഗ്യത്തോടെയുള്ള കൊടും ക്രൂരതയെന്ന് കുറ്റപത്രം. പ്രതി ഋതുവിന് ജിതിന്‍ ബോസിന്റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ടെന്നും കൊലപാതകത്തിന് ശേഷം പക തീര്‍ത്തു എന്ന് വിളിച്ച് പറഞ്ഞതായും സാക്ഷി മൊഴിയുമുണ്ട്. ഋതു ലഹരിക്ക് അടിമയാണെന്നും മാനസിക പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും 1000 പേജുള്ള കുറ്റപത്രത്തിലുണ്ട്. കൂട്ടക്കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ടിനൊടുവില്‍ മരണ കാരണം വ്യക്തമാകണമെങ്കില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
◾https://dailynewslive.in/ ഛത്തീസ്ഗഡില്‍ നിന്ന് കുംഭമേളയ്ക്ക് എത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് പത്തു മരണം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീര്‍ത്ഥാടകരുമായി എത്തിയ കാര്‍ ബസിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ രാജ്ഗഡ് സ്വദേശികളാണ് ബസിലുണ്ടായിരുന്നത്.
◾https://dailynewslive.in/ തമിഴ്നാട് മയിലാടുതുറ മുട്ടത്ത് അനധികൃത മദ്യവില്‍പ്പന എതിര്‍ത്തതിന് രണ്ട് യുവാക്കളെ കൊലപ്പെടുത്തി. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഹരി ശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നു പ്രതികളെ പൊലീസ് പിടികൂടി.
◾https://dailynewslive.in/ അരവിന്ദ് കെജ്രിവാളിന്റെ ആഡംബര വസതിയുമായി ബന്ധപ്പെട്ട പരാതികളില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനോട് വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദില്ലി പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദര്‍ ഗുപ്ത അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
◾https://dailynewslive.in/ ട്രംപ് ഭരണകൂടം പുനര്‍നാമകരണം ചെയ്ത ഗള്‍ഫ് ഓഫ് അമേരിക്കയെ, ഗള്‍ഫ് ഓഫ് മെക്സിക്കോ എന്ന് തുടര്‍ന്നും വിശേഷിപ്പിച്ചതിന് അസോസിയേറ്റഡ് പ്രസ്സിന് വിലക്ക് ഏര്‍പ്പെടുത്തി വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് പ്രതിദിന വാര്‍ത്ത സമ്മേളനത്തില്‍ നിന്നും പ്രസിഡന്റിന്റെ എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ നിന്നുമാണ് അസോസിയേറ്റഡ് പ്രസ്സിന്റെ മാധ്യമ പ്രവര്‍ത്തകരെ അനിശ്ചിത കാലത്തേക്ക് വിലക്കിയത് .
◾https://dailynewslive.in/ പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിനോക്കുന്ന ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ജനുവരിയില്‍ രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കേരളത്തില്‍. 6.76 ശതമാനമാണ് ജനുവരിയിലെ കേരളത്തിന്റെ പണപ്പെരുപ്പ നിരക്ക്. ദേശീയ ശരാശരി അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.31 ശതമാനം രേഖപ്പെടുത്തിയപ്പോഴാണ് കേരളത്തിലെ വര്‍ധന. കേരളത്തില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നത് തുടരുകയാണ്. കേരളത്തിന് തൊട്ടുപിന്നില്‍ ഒഡിഷ ആണ്. 6.05 ശതമാനമാണ് ഒഡിഷയിലെ പണപ്പെരുപ്പനിരക്ക്. ഛത്തീസ്ഗഡ് ആണ് മൂന്നാം സ്ഥാനത്ത്. 5.85 ശതമാനം. എണ്ണയുടെ അടക്കം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ കുതിച്ചുചാട്ടമാണ് കേരളത്തില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുനില്‍ക്കാന്‍ കാരണം. 7.31 ശതമാനമാണ് കേരളത്തിലെ ഗ്രാമീണ പണപ്പെരുപ്പ നിരക്ക്. നഗര പണപ്പെരുപ്പ നിരക്ക് ആയ 5.81 ശതമാനം മറികടന്നാണ് ഗ്രാമീണ മേഖലയിലെ കുതിപ്പ്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കേരളത്തിലെ പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലക്ഷ്യമായ ആറുശതമാനത്തിന് മുകളിലാണ്. പണപ്പെരുപ്പ നിരക്ക് ആറുശതമാനത്തില്‍ കൂടാതെ പിടിച്ചുനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. 2024 ഏപ്രില്‍ മുതല്‍ സംസ്ഥാനത്തെ വിലക്കയറ്റം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.
◾https://dailynewslive.in/ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലാഭം രുചിച്ച് ബിഎസ്എന്‍എല്‍. മൂന്നാം പാദത്തിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കമ്പനിയുടെ ലാഭം 262 കോടി രൂപ. 2007 ന് ശേഷം ആദ്യമായാണ് ബിഎസ്എന്‍എല്‍ ലാഭത്തിലെത്തുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ മൊബിലിറ്റി സേവനങ്ങളില്‍ 15 ശതമാനം വളര്‍ച്ചയുണ്ടായി. ഫൈബര്‍ ടു ഹോം സേവനങ്ങള്‍ 18 ശതമാനവും ലീസ്ഡ് ലൈന്‍ വരുമാനം 14 ശതമാനവും വര്‍ധിച്ചു. കമ്പനിയുടെ മൊത്തത്തിലുള്ള ചിലവുകള്‍ കുറച്ചതിലുടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1,800 കോടി രൂപയുടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. അടുത്തിടെ സജീവമാക്കിയ നാഷണല്‍ വൈഫൈ റോമിംഗ്, മൊബൈല്‍ ഉപഭോക്താക്കള്‍ക്കുള്ള സൗജന്യ വിനോദ സേവനങ്ങള്‍ എന്നിവ ഉപഭോക്താക്കളുടെ പിന്തുണ കൂട്ടാന്‍ സഹായിച്ചു. സേവന മികവ്, 5ജി ക്ഷമത, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുകയാണ്. ഇത് ബിഎസ്എന്‍എല്ലിനെ മത്സരക്ഷമത നിലനിര്‍ത്താന്‍ സഹായിക്കും.
◾https://dailynewslive.in/ വിക്കി കൗശല്‍ നായകനായെത്തിയ ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘ഛാവ’. വാലന്റൈന്‍സ് ദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മറാത്താ യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലയെയി രശ്മിക മന്ദാനയും ചിത്രത്തിലെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. ഈ അടുത്തകാലത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ വച്ച് മികച്ച ഓപ്പണിങ് ആണ് ഛാവയ്ക്ക് ലഭിച്ചിരിക്കുന്നത്. എല്ലാ ഭാഷകളില്‍ നിന്നുമായി ഇന്ത്യയില്‍ ആദ്യ ദിനം 33.1 കോടിയാണ് ചിത്രം കളക്ഷന്‍ നേടിയത്. ലോകമെമ്പാടുമായി ആദ്യ ദിനം 50 കോടിയാണ് ഛാവ നേടിയിരിക്കുന്നത്. ഇതോടെ വിക്കിയുടെ കരിയറില്‍ തന്നെ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് ഛാവ. അക്ഷയ് കുമാറിന്റെ സ്‌കൈ ഫോഴ്സിനെയും മറികടന്നാണ് ആദ്യ ദിന കളക്ഷനില്‍ ഛാവ ബോളിവുഡില്‍ ചരിത്രം കുറിച്ചിരിക്കുന്നത്. 15.30 കോടി രൂപയാണ് സ്‌കൈ ഫോഴ്സിന്റെ ആദ്യ ദിന കളക്ഷന്‍.
◾https://dailynewslive.in/ ആസിഫ് അലി-അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ‘രേഖാചിത്രം’. ഈ വര്‍ഷം പുറത്തിറങ്ങിയ മലയാളസിനിമകളില്‍ മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ നിന്നും 75 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ രേഖാചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. മാര്‍ച്ച് 14 മുതല്‍ സോണി ലൈവില്‍ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജന്‍ നായികയായെത്തിയ സിനിമയില്‍ മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിന്‍ ശിഹാബ് തുടങ്ങി വലിയ ഒരു താരനിര തന്നെയാണ് ഉള്ളത്. ആസിഫ് അലിയുടെയും അനശ്വര രാജന്റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിലെ മമ്മൂട്ടി സാന്നിധ്യവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
◾https://dailynewslive.in/ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ബൈക്ക് ആയ എന്‍എക്സ്200 പുറത്തിറക്കി. പുതിയ ഹോണ്ട എന്‍എക്സ്200ന്റെ വില 1,68,499 രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി). പുതിയ ഒബിഡി2ബി-കംപ്ലയന്റ് 184.4 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 12.5 കിലോവാട്ട് പവറും 6000 ആര്‍പിഎമ്മില്‍ 15.7 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നു. എന്‍ജിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ഇണക്കി ചേര്‍ത്തിരിക്കുന്നു. റൈഡര്‍മാരെ നാവിഗേഷന്‍ ആക്‌സസ് ചെയ്യാനും കോള്‍ അറിയിപ്പുകള്‍ സ്വീകരിക്കാനും എസ്എംഎസ് അലര്‍ട്ടുകള്‍ സ്വീകരിക്കാനും സഹായിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടുകൂടിയ 4.2 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ടിഎഫ്ടി ഡിസ്‌പ്ലേയും ഹോണ്ട റോഡ്‌സിങ്ക് ആപ്ലിക്കേഷന്‍ കോംപാറ്റിബിലിറ്റിയുമാണ് മറ്റു പ്രത്യേകതകള്‍. യാത്രയിലായിരിക്കുമ്പോഴും ഉപകരണങ്ങള്‍ പരിധിയില്ലാതെ ചാര്‍ജ് ചെയ്യുന്നതിന് ഒരു പുതിയ യുഎസ്ബി സി-ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടും ഉണ്ട്. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നീ മൂന്ന് കളര്‍ ഷേഡുകളുള്ള ഒരൊറ്റ വേരിയന്റില്‍ വാഹനം ലഭിക്കും.
◾https://dailynewslive.in/ ഒരു ശാസ്ത്രകാരനില്‍ ഉറങ്ങിക്കിടക്കുന്ന കഥാകാരന്‍ ഉണര്‍ച്ചയാണ് ഈ കഥാസമാഹാരം. ഇതിലെ ഓരോ കഥകളും മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലുകളാണ്. ആരും അന്യരല്ല എന്നുള്ളതാണ് ഈ കഥകള്‍ പറഞ്ഞു വെയ്ക്കുന്നത്. സ്നേഹത്തിന്റെ ഒരു അരുവി നമ്മളോരോരുത്തരിലേക്കും ജീവിതയാത്രയിലെ ഏതു നിമിഷത്തിലും ഒഴുകിയെത്താം. എന്റെ വിശ്വാസവും അതുതന്നെയാണ്. ഇനിയും ഒത്തിരി കഥകള്‍ എഴുതി ജയചന്ദ്രന്‍ ഹൃദയങ്ങളെ പ്രചോദിപ്പിക്കട്ടെ. മനസ്സുകളെ ജ്വലിപ്പിക്കട്ടെ. ആ കഥകളിലൂടെ നിര്‍മല സ്നേഹപ്രവാഹം ഈ ലോകത്തെ നനയിക്കട്ടെ. ‘ചിദഗ്നി’. ഡോ. ജയചന്ദ്രന്‍ വി.പി. ഗ്രീന്‍ ബുക്സ്. വില 266 രൂപ.
◾https://dailynewslive.in/ ഉറക്കമില്ലായ്മ മുതല്‍ കാന്‍സറിനെ വരെ തുരത്താന്‍ കഴിയുന്ന പഴമാണ് കിവി അല്ലെങ്കില്‍ ചൈനീസ് ചൈനീസ് ഗൂസ്ബെറി എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബര്‍, ആന്റി ഓക്‌സിഡന്റ് എന്നിവയുടെ സമ്പന്ന ഉറവിടമാണ് കിവി. ഗുണത്തിനൊപ്പം രുചിയിലും കിവി തന്നെ കേമന്‍. സ്മൂത്തിയിലും ജ്യൂസ് ആയും സാലഡിനോടൊപ്പവും ഡിസേര്‍ട്ടുകളോടൊപ്പവും കിവി ചേര്‍ക്കാം. കിവിയില്‍ സെറോടോണിന്‍, ഫോളേറ്റ് എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ക്രമരഹിതമായ ഉറക്കം തടയുന്നതിനായി ഉറങ്ങാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവികള്‍ കഴിക്കുന്നത് നല്ലതാണെന്ന് ദി ജേര്‍ണല്‍ ഓഫ് സ്ലീപ്പ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. കൂടാതെ ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തില്‍ അയണിന്റെ ആഗിരണം മെച്ചപ്പെടുത്താനും വളരെയധികം ഗുണം ചെയ്യും. കിവിയില്‍ ഓറഞ്ചിനേക്കാള്‍ 100 ഗ്രാമിലധികം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ധാരാളം നാരുകള്‍ അടങ്ങിയ കിവി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതിനും കിവി ഗുണകരമാണ്. ഗര്‍ഭകാല ആരോഗ്യം സംരക്ഷിക്കുന്നതിനും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും കിവി നല്ലതാണ്. ശ്വാസകോശാര്‍ബുദം, വയറ്റിലെ കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയെ ചെറുക്കാന്‍ കിവി സഹായകരമാണെന്ന് പഠനങ്ങള്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.67, പൗണ്ട് – 109.10. യൂറോ – 90.89, സ്വിസ് ഫ്രാങ്ക് – 96.27, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.03, ബഹറിന്‍ ദിനാര്‍ – 230.12, കുവൈത്ത് ദിനാര്‍ -281.10, ഒമാനി റിയാല്‍ – 225.26, സൗദി റിയാല്‍ – 23.11, യു.എ.ഇ ദിര്‍ഹം – 23.60, ഖത്തര്‍ റിയാല്‍ – 23.80, കനേഡിയന്‍ ഡോളര്‍ – 61.08.