◾https://dailynewslive.in/ വൈറ്റ് ഹൗസില്‍ നരേന്ദ്ര മോദി – ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് വേണ്ടി ഒരുമിച്ച് മുന്നേറുമെന്നും ഇന്ത്യയും അമേരിക്കയും ഇരട്ടി വേഗത്തില്‍ ഒരുമിച്ച് മുന്നോട്ട് നീങ്ങുമെന്നും മോദി പറഞ്ഞു. ട്രംപുമായി യോജിച്ചു പ്രവര്‍ത്തിച്ച് ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ പ്രവര്‍ത്തനങ്ങളെ ട്രംപ് അഭിനന്ദിച്ചു. മോദി അടുത്ത സുഹൃത്താണെന്നും കഴിഞ്ഞ നാല് വര്‍ഷവും സൗഹൃദം നിലനിര്‍ത്തിയെന്നും ട്രംപ് പറഞ്ഞു. മികച്ച വ്യാപാര ബന്ധവും കരാറുകളും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. നേരത്തെ ശതകോടീശ്വരനും ടെസ്ല -സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്‌കുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
◾https://dailynewslive.in/
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 13 ലെ വിജയി : ഗണേഷ്.സി.പി, മണലൂര്‍ പോസ്റ്റ്, തൃശൂര്‍*
◾https://dailynewslive.in/ കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. എഴുന്നളളത്തിന് കൊണ്ടുവന്ന ആനകള്‍ തമ്മിലുളള ഏറ്റമുട്ടിലിനിടെ ക്ഷേത്രത്തിന്റെ ഓഫീസ് തകര്‍ന്ന് വീണും ആനയുടെ ചവിട്ടേറ്റുമാണ് മൂന്ന് പേര്‍ മരിച്ചത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ ഓഫീസ് തകര്‍ന്നു വീണതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. ഓഫീസ് കെട്ടിടം തകര്‍ന്ന് അതിന്റെ അടിയിലകപ്പെട്ടവര്‍ക്ക് എഴുന്നേറ്റ് പോകാനായിരുന്നില്ല. ഇവരില്‍ ചിലരെ ആന തിരിഞ്ഞോടുന്നതിനിടെ ചവിട്ടി. ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ഉത്സവത്തിനിടെ കതിന പൊട്ടിച്ചതോടെ വിരണ്ട പീതാംബരന്‍ ഗോകുലിനെ കുത്തുകയായിരുന്നു.
◾https://dailynewslive.in/ പാതിവില തട്ടിപ്പില്‍ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളില്‍ റെയ്ഡുമായി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന. തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. സമീപകാലത്തൊന്നും കാണാത്ത വമ്പന്‍ സംഘവുമായി പാതിവില തട്ടിപ്പ് അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് ആദ്യപടിയായി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങള്‍ അരിച്ചു പെറുക്കുകയാണ്.
◾https://dailynewslive.in/ പെരളശ്ശേരി എകെജി സ്മാരക ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം ഫെബ്രുവരി 15 -നു ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി. കെട്ടിടത്തിന്റെ പഴയതും പുതിയതുമായ ചിത്രം പങ്കുവച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ കുറിപ്പ്. 20 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്‌കൂളുകള്‍ ലോകശ്രദ്ധ നേടുന്ന മികവിന്റെ കേന്ദ്രങ്ങളാക്കി പൊതുവിദ്യാലയങ്ങളെ മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു സാധിച്ചുവെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ കാന്‍സര്‍ സ്‌ക്രീനിംഗ് ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആരോഗ്യ വകുപ്പ് കാന്‍സറിനെതിരെ വലിയൊരു ക്യാമ്പയിനാണ് നടത്തി വരുന്നത്. കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ നേരത്തെ സ്‌ക്രീനിംഗ് നടത്തി കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ വനിതാ എംഎല്‍എമാര്‍ക്കും വനിതാ ജീവനക്കാര്‍ക്കുമുള്ള കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
◾https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാര്‍ജ്. ഡിസംബര്‍ 29നാണ് എംഎല്‍എ വീണ് പരിക്കേല്‍ക്കേറ്റത്.ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയില്‍ ഉമ തോമസ് എംഎല്‍എ പങ്കെടുത്തിരുന്നു.
◾
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും കോടതി മാറ്റിവെച്ചു. ഏത് ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത് എന്ന വിവരം പിന്നാലെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. റിയാദ് ക്രിമിനല്‍ കോടതിയാണ് കേസ് പിന്നീട് പരിഗണിക്കാനായി മാറ്റിയിരിക്കുന്നത്. ഇത് എട്ടാം തവണയാണ് അബ്ദുല്‍ റഹീമിന്റെ കേസ് മാറ്റിവെക്കുന്നത്.
◾https://dailynewslive.in/ കോട്ടയം നേഴ്സിങ് കോളേജിലെ റാഗിങിന് പിന്നില്‍ എസ്എഫ്ഐ നേതാക്കളാണെന്ന് എംഎസ്എഫ് ആരോപിച്ചു. എസ്.എഫ്.ഐ നഴ്‌സിങ് സംഘടനയായ കെജിഎസ്എന്‍എയുടെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ വണ്ടൂര്‍ ലോക്കല്‍ കമ്മിറ്റി ഭാരവാഹിയുമായ അഖില്‍ രാജ് ഉള്‍പ്പെടെ അഞ്ച് പ്രതികളും എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ആരോപിച്ചു. ഇവരെ നിയമത്തിന് പൂര്‍ണമായി വിധേയരാക്കി മാതൃകാപരമായി ശിക്ഷിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും എം.എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു.
◾https://dailynewslive.in/ കുടുംബ വഴക്കിന്റെ പേരില്‍ രക്ഷിതാക്കള്‍ക്ക് ഇടയിലുള്ള ശത്രുത അവരുടെ കുട്ടികളിലേക്കും വ്യാപിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സമൂഹത്തിലുള്ളതെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍.
◾https://dailynewslive.in/ വരും നാളുകളില്‍ കര്‍ഷകര്‍ക്കും വിവിധ പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള കേന്ദ്രമായി ‘സമേതി’യെ (സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ മാനേജ്മെന്റ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്) മാറ്റുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കാര്‍ഷിക മേഖലയിലെ ഒരു സെന്റര്‍ ഓഫ് എക്സല്ലെന്‍സ് എന്ന തരത്തില്‍ രൂപം കൊടുത്തിട്ടുള്ള സ്ഥാപനമാണ് സമേതിയെന്ന് മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ പെരിന്തല്‍മണ്ണ പുലാമന്തോളില്‍ 10 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ദേബ് കുമാര്‍ ബിശ്വാസ് (32) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പുലാമന്തോള്‍ ചെമ്മലശ്ശേരി ഭാഗങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായി കഞ്ചാവ് വില്‍പ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
◾https://dailynewslive.in/ കൊച്ചിയിലെ കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം അന്വേഷിക്കുന്ന കേന്ദ്ര സംഘം കൊച്ചി കയര്‍ബോര്‍ഡ് ആസ്ഥാനത്ത് എത്തി. ജോളി മധുവിന്റെ സഹപ്രവര്‍ത്തകരുടെയും ജീവനക്കാരുടെ മൊഴിയെടുത്ത് 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. എംഎസ്എംഇ നിയോഗിച്ചിരിക്കുന്ന മൂന്നംഗ അന്വേഷണ സംഘമാണ് കൊച്ചി ഓഫീസിലെത്തിയത്.പരാതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് എംഎസ്എംഇ മന്ത്രാലയത്തിന് കൈമാറുക എന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട നിര്‍ദേശം.
◾https://dailynewslive.in/ ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തില്‍ ഭര്‍ത്താവ് സോണിക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പൊലീസ്. കസ്റ്റഡിയിലുള്ള സോണിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സജിയുടെ തലയ്ക്ക് പിന്നില്‍ ചതവും തലയോട്ടിയില്‍ പൊട്ടലുമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. പരിക്കേറ്റ് തലയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഒരു മാസത്തോളം ചികിത്സയിലിരുന്ന ശേഷമാണ് സജി മരിക്കുന്നത്.
◾https://dailynewslive.in/ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാല് കോടിയിലേറെ രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്ലാന്റില്‍ നിന്നും വന്ന പഞ്ചാബ് സ്വദേശിയുടെ പക്കല്‍ നിന്നാണ് 15 കിലോയോളം കഞ്ചാവ് കസ്റ്റംസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പരിശോധന. എന്നാല്‍ പിടിയിലായ പഞ്ചാബ് സ്വദേശിയുടെ കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
◾https://dailynewslive.in/ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് സ്ത്രീകളെ ശരീരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്ന് ശേഖരവുമായി ദില്ലി അന്താരാഷ്ട്ര വിമാനത്തില്‍ പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റംസാണ് ഇരുവരെയും നിരീക്ഷിച്ചത്. വിശദ പരിശോധനയില്‍ മയക്കുമരുന്ന് കടത്ത് കൈയോടെ പിടികൂടിയതോടെ ഇരുവരും പിടിയിലായി.രണ്ട് പേരെയും ലഹരിവിരുദ്ധ നിയമങ്ങള്‍ പ്രകാരം അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ്.
◾https://dailynewslive.in/ സ്‌കൂളില്‍ പോകാന്‍ അമ്മയ്ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറ് വയസുകാരനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയറിലാണ് സംഭവം. അമ്മയുടെ കണ്ണുകളിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. ഇന്നലെ രാവിലെ ഗ്വാളിയര്‍ സിറ്റിയിലെ മൊറാല്‍ ഏരിയയിലായിരുന്നു സംഭവം.മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
◾https://dailynewslive.in/ തമിഴ്നാട് തേനിയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ മടങ്ങിയ ടെംപോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഹൊസൂര്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനം ആണ് അപകടത്തില്‍ പെട്ടത്. പത്തു വയസുകാരനടക്കം ടെംപോ ട്രാവലറിലുണ്ടായിരുന്ന മൂന്നു പേരാണ് മരിച്ചത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. ഹൊസൂര്‍ സ്വദേശി ഗോപിയുടെ മകന്‍ പത്തു വയസുള്ള കനിഷ്‌ക്, നാഗരാജ് (45), കൃഷ്ണഗിരി സ്വദേശിയാ ടെംപോ ട്രാവലര്‍ ഡ്രൈവര്‍ സൂര്യ എന്നിരാണ് മരിച്ചത്.
◾https://dailynewslive.in/ പിന്നാലെ നടന്ന് ഉപ്രദവിക്കുന്നതായുള്ള സഹപ്രവര്‍ത്തകയുടെ ലൈംഗിക അതിക്രമ പരാതിയില്‍ ചെന്നൈയില്‍ ഐപിഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചെന്നൈ നോര്‍ത്ത് സോണ്‍ ട്രാഫിക്ക് പൊലീസ് ജോയിന്റ് കമ്മീഷറായ ഡി.മാഗേഷ് കുമാറിനെതിരെയാണ് നടപടി. മാഗേഷ് കുമാറിനെതിരെ കഴിഞ്ഞ ആഴ്ചയാണ് സഹപ്രവര്‍ത്തകയായ വനിതാ കോണ്‍സ്റ്റബിള്‍ ലൈംഗികാതിക്രമപരാതി നല്‍കിയത്.
◾https://dailynewslive.in/ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ വഖഫ് നിയമ ഭേദഗതിയിലെ ജെപിസി റിപ്പോര്‍ട്ടിന് പാര്‍ലമെന്റിന്റെ അംഗീകാരം. ലോക് സഭയിലും രാജ്യസഭയിലും പ്രതിഷേധം ശക്തമായതോടെ പ്രതിപക്ഷത്തിന്റെ വിയോജന കുറിപ്പ് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാമെന്ന് അമിത് ഷാ സമ്മതിച്ചു. ഇരുസഭകളുടെയും നടുത്തളത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തെ സഭാധ്യക്ഷന്മാര്‍ രൂക്ഷമായി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച പശ്ചാത്തലത്തില്‍ വഖഫ് നിയമഭേദഗതി ബില്ല് മാര്‍ച്ച് 10ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ പാസാക്കും.
◾https://dailynewslive.in/ മണിപ്പൂരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന ശേഷം ജവാന്‍ ജീവനൊടുക്കി. കേന്ദ്ര റിസര്‍വ് പൊലീസ് സേനയില്‍ ഹവില്‍ദാറായ സഞ്ജയ് കുമാറാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മണിപ്പൂരിലെ ഇംഫാല്‍ ജില്ലയിലുള്ള ലാഫെല്‍ സിആര്‍പിഎഫ് ക്യാമ്പില്‍ ഇന്നലെ രാത്രി 8.20ഓടെ ആയിരുന്നു സംഭവമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. ഇന്ത്യക്കാരെ മനുഷ്യത്വരഹിതമായി നാടുകടത്തിയതില്‍ രാജ്യത്തിന്റെ രോഷം അറിയിക്കുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഇന്ത്യക്കാരെ തിരിച്ചു കൊണ്ടു വരാന്‍ ഇന്ത്യ സ്വന്തം വിമാനങ്ങള്‍ അയക്കുമോ, ഗാസ ഏറ്റെടുത്ത് ടൂറിസ്റ്റു കേന്ദ്രമാക്കും എന്ന ട്രംപിന്റെ വിചിത്ര വാദത്തിനെതിരെ പ്രതിഷേധം അറിയിക്കുമോ തുടങ്ങിയ ചോദ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു.
◾https://dailynewslive.in/ പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. നികുതി സമ്പ്രദായം ലളിതമാക്കുകയും ആധുനിക വത്കരിക്കുകയുമാണ് ലക്ഷ്യമെന്ന് ബില്ല് അവതരിപ്പിച്ച ധനമന്ത്രി അവകാശപ്പെട്ടു. 23 അധ്യായങ്ങളിലായി 298 വകുപ്പുകളാണ് പുതിയ ബില്ലില്‍ ഉള്ളത്. 2026 ഏപ്രില്‍ മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് ലക്ഷ്യമിടുന്നത്.
◾https://dailynewslive.in/ ടിബറ്റന്‍ ബുദ്ധ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. ദലൈലാമയുടെ ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഇസഡ് കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്.
◾https://dailynewslive.in/ തങ്ങള്‍ ബന്ധികളാക്കിയവരില്‍ അടുത്ത സംഘത്തെ മോചിപ്പിക്കുമെന്ന് ഹമാസ് ഇന്നലെ അറിയിച്ചു. ഇതോടെ ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ അവസാനിച്ച് വീണ്ടും യുദ്ധത്തിലേക്ക് പോയേക്കുമെന്ന ഭീതി ഒഴിവായി. വെടിനിര്‍ത്തല്‍ കരാറിനെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് മദ്ധ്യസ്ഥരായ ഈജിപ്ത്, ഖത്തര്‍ സംഘങ്ങളെ ഹമാസ് അറിയിച്ചു. നേരത്തെ ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന തരത്തില്‍ ഹമാസ് പ്രഖ്യാപനം നടത്തിയിരുന്നു.
◾https://dailynewslive.in/ ഐപിഎല്‍ 2025 സീസണിലെ ക്യാപ്റ്റനായി രജത് പടിദാറിനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പടിദാറിനെ ക്യാപ്റ്റനായി ടീം പ്രഖ്യാപിക്കുകയായിരുന്നു.
◾https://dailynewslive.in/ രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പനിരക്ക് കുറഞ്ഞു. അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയായ 4.31 ശതമാനത്തിലേക്കാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം മാസമാണ് പണപ്പെരുപ്പനിരക്ക് കുറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പനിരക്ക് കുറയാന്‍ കാരണം. പച്ചക്കറി, പയറുവര്‍ഗങ്ങള്‍ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലാണ് കുറവ് ഉണ്ടായത്. അതേസമയം ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മീന്‍ എന്നിവയുടെ വിലക്കയറ്റം തുടരുന്നു. കഴിഞ്ഞ ആര്‍ബിഐയുടെ പണവായ്പ നയ അവലോകന യോഗത്തില്‍ മുഖ്യ പലിശനിരക്ക് കുറച്ചിരുന്നു. കാല്‍ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യമായാണ് പലിശനിരക്ക് കുറച്ചത്. പണപ്പെരുപ്പനിരക്ക് കുറഞ്ഞ പശ്ചാത്തലത്തില്‍ വീണ്ടും പലിശനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തയ്യാറാകുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഏപ്രിലിലാണ് ഇനി അടുത്ത പണവായ്പ നയ അവലോകന യോഗം.
◾https://dailynewslive.in/ ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്കു ശേഷം അരുണ്‍ ഡി ജോസ് സംവിധാനത്തില്‍ യുവനിര അണിനിരക്കുന്ന ‘ബ്രോമാന്‍സ്’ പ്രണയദിനത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. രാജേന്ദ്ര മൈതാനിയില്‍ നടന്ന എം ജി യൂണിവേഴ്സ്റ്റിയുടെ നാടകോത്സവം വേദിയിലെത്തിയ ബ്രോമാന്‍സ് താരങ്ങള്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ചിത്രത്തിന്റെ പ്രി റിലീസ് പ്രമോഷന്‍ ആഘോഷങ്ങളാണ് ഇതോടെ അവസാനിച്ചത്. ചിത്രത്തിലെ ‘പിരാന്ത്’ എന്ന ലിറിക്കല്‍ ഗാനവും, മുന്നേ ഇറങ്ങിയ പ്രൊമോ ഗാനം ജെന്‍ സീ ആന്തവും യുവാക്കള്‍ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞിട്ടുമുണ്ട്. മാത്യു തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കലാഭവന്‍ ഷാജോണ്‍, ശ്യാം മോഹന്‍ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
◾https://dailynewslive.in/ ഒറ്റനോട്ടത്തില്‍ ഫ്രഷ്നെസ് നിറയ്ക്കുന്ന രസകരമായ കളര്‍ഫുള്‍ പോസ്റ്ററുകളും കാതോരത്ത് കൂടുകൂട്ടിയ കിടിലന്‍ പാട്ടുകളുമായി ഇതിനകം ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയ സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’ പ്രണയദിനമായ ഫെബ്രുവരി 14ന് തിയേറ്ററുകളില്‍. ‘ആവേശ’ത്തിലെ അമ്പാനായും ‘പൊന്‍മാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകര്‍ച്ചകളിലൂടെ വിസ്മയിപ്പിച്ച സജിന്‍ ഗോപു ആദ്യമായി നായക വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ‘ചുരുളി’, ‘ജാന്‍ എ. മന്‍’, ‘രോമാഞ്ചം’, ‘നെയ്മര്‍’, ‘ചാവേര്‍’ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ സജിന്‍ എത്തിയിട്ടുണ്ട്. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവന്‍ രചന നിര്‍വഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.
◾https://dailynewslive.in/ പുതിയ വെസ്പ 125 സിസി സ്‌കൂട്ടറുകള്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ പിയാജിയോ ഇന്ത്യ. 2025ലെ പുതിയ വെസ്പ ശ്രേണിയില്‍ സ്‌റ്റൈല്‍, നിറങ്ങള്‍, ഫീച്ചറുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ വെസ്പ ശ്രേണിയില്‍ കമ്പനി നാല് സ്‌കൂട്ടറുകളാണ് പുറത്തിറക്കിയത്. വെസ്പ, വെസ്പ എസ് എന്നിവയാണ് താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന വേരിയന്റുകള്‍. അതേസമയം വെസ്പ ടെക്, വെസ്പ എസ് ടെക് എന്നിവയാണ് ടോപ്പ് എന്‍ഡ് മോഡലുകള്‍. ബേസ് വേരിയന്റ് വെസ്പയ്ക്ക് 1.33 ലക്ഷം രൂപയും എസ് മോഡലിന് 1.36 ലക്ഷം രൂപയുമാണ് വില. ടോപ്പ് എന്‍ഡ് വേരിയന്റുകള്‍ക്ക് യഥാക്രമം 1.92 ലക്ഷം രൂപയും 1.96 ലക്ഷം രൂപയുമാണ് (എക്‌സ്-ഷോറൂം) വില. പ്രകടനത്തിന്റെ കാര്യത്തില്‍, 125 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 7100 ആര്‍പിഎമ്മില്‍ 9.5 ബിഎച്പി കരുത്തും 5600 ആര്‍പിഎമ്മില്‍ 10.1 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയും. സിവിടി ഗിയര്‍ബോക്‌സിലും ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ വെസ്പ 125 സിസി ശ്രേണി ഫെബ്രുവരി 25 മുതല്‍ വില്‍പ്പനയ്ക്കെത്തും. മാര്‍ച്ച് മുതല്‍ ഡെലിവറികള്‍ ആരംഭിക്കും.
◾https://dailynewslive.in/ ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ ജനിച്ച്, തന്റെ സമൃദ്ധമായ ബാല്യവും കൗമാരവും കോഴിക്കോടിന്റെ ഗ്രാമീണ നന്മകള്‍ക്കൊപ്പം ആഘോഷിച്ച്, വളര്‍ന്ന് വലുതായ മുനീര്‍ എന്ന യുവാവ് ഒരു സുപ്രഭാതത്തില്‍ കാശിയിലെ ശ്മശാനഘാട്ടിലെത്തി നഗ്ന സന്യാസിയായി മാറിയ അസാമാന്യ ജീവിതയാത്രയുടെ കഥ. ദൈവത്തിന്റെ പൊരുള്‍ അന്വേഷിച്ച് ഇറങ്ങുന്നവന്‍ അജ്മീറിലും, വേളാങ്കണ്ണിയിലും, ബുദ്ധഗയയിലും, അമൃ തസറിലുമെല്ലാം പല ജന്മങ്ങള്‍ ജീവിച്ചുതീര്‍ക്കുവാന്‍ വിധിക്കപ്പെടുന്നു. നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ എന്ന നഗ്നസന്യാസിയായി രൂപാന്തരപ്പെടുന്നു. മുനീറിന്റെ ഗൃഹാതുരമായ ബാല്യവും, നഷ്ടമായ ഗ്രാമീണ നന്മകളും, സൗഹൃദത്തിന്റെ അഗാധമായ ആഴങ്ങളും, ഭൗതികതയുടെ നശ്വരതയും, അതിജീവനങ്ങളും ഇടകലര്‍ന്ന ആഖ്യാനം നവ്യമായ ഒരു വായനാനുഭവം നല്‍കുമെന്ന് തീര്‍ച്ചയാണ്. നരേന്ദ്രമോദിയും വാരണാസിയും കഥാപാത്രവും കഥാപശ്ചാത്തലവുമായി വന്ന ആദ്യത്തെ നോവല്‍. ‘നൂറുല്‍ മുനീറുല്‍ പൂര്‍ണ്ണാനന്ദ’. നാലാം പതിപ്പ്. നിസാര്‍ ഇല്‍ത്തുമിഷ്. ലിപി പബ്ളിക്കേഷന്‍സ്. വില 309 രൂപ.
◾https://dailynewslive.in/ പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടുള്ള പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിന്നും ഭക്ഷണത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന രാസവസ്തുക്കള്‍ കുടലിലെ രക്തചംക്രമണത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ള വീക്കത്തിന് കാരണമാകുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 20000ത്തോളം രാസവസ്തുക്കളുടെ സാന്നിധ്യമാണ് പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുള്ളത്. ഇതില്‍ ബിപിഎ (ബിസ് ഫിനോള്‍ എ), ഫ്താലേറ്റുകള്‍, പോളിഫ്‌ലൂറോഅല്‍കൈല്‍ വസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണ്. ഭക്ഷണത്തിലൂം ഭക്ഷണ പാക്കേജുകളിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്ന രാസ വസ്തുക്കള്‍ കാന്‍സര്‍ മുതല്‍ പ്രത്യുല്‍പാദന ശേഷിയെ വരെ പ്രതികൂലമായി ബാധിക്കുന്നവയാണ്. പ്ലാസ്റ്റിക് ചെറിയ രീതിയില്‍ തന്നെ ചൂടാകുമ്പോള്‍ ഇതില്‍ നിന്നും അപകടകരമായ രാസവസ്തുക്കള്‍ പുറംതള്ളപ്പെടുന്നു. ചൂടുള്ള ഭക്ഷണ വസ്തുക്കള്‍ പാക്ക് ചെയ്യുമ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടാകുന്നത്. മൈക്രോവേവ് ചെയ്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്ന് ചതുരശ്ര സെന്റിമീറ്ററില്‍ 4.2 ദശലക്ഷം മൈക്രോപ്ലാസ്റ്റിക് കണികകള്‍ വരെ ചോര്‍ന്നൊലിക്കുന്നു എന്ന മുന്‍ കണ്ടെത്തലുകളും പുതിയ പഠനത്തില്‍ പരാമര്‍ശിക്കുന്നു. പ്ലാസ്റ്റിക് കണികകള്‍ കലര്‍ന്ന വെള്ളം നല്‍കി എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇവയുടെ സാന്നിധ്യം കുടലിലെ ബാക്ടീരിയകളെ ബാധിക്കുന്നതായും ഇത് മെറ്റബോളിസത്തെ തകരാറിലാക്കുന്നതായും കണ്ടെത്തിട്ടുണ്ട്. പരീക്ഷണം നടത്തിയ എലികളുടെ ഹൃദയ പേശികളിലെ കോശഘടനയെ തകരാറിലാക്കിയെന്നും പഠനം പറയുന്നു.