yt cover 12

https://dailynewslive.in/ സ്വര്‍ണ വില പവന് 64000 കടന്നു. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8,060 രൂപയും പവന് 640 രൂപ ഉയര്‍ന്ന് 64,480 രൂപയുമായി. വെറും രണ്ട് ദിവസം കൊണ്ട് 925 രൂപയാണ് പവന്‍ വിലയില്‍ കൂടിയത്. ഈ മാസം ഇതുവരെ 2,840 രൂപ വര്‍ധിച്ചു. നിലവിലെ മുന്നേറ്റം തുടര്‍ന്നാല്‍ അധികം വൈകാതെ പവന്‍ വില 70,000 കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

https://dailynewslive.in/ ബന്ദികളെ മുഴുവന്‍ വിട്ടയച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന്് ഹമാസിന് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഴുവന്‍ ബന്ദികളും തിരിച്ചെത്തിയില്ലെങ്കില്‍ എല്ലാ കരാറുകളും റദ്ദാക്കുമെന്നാണ് ട്രംപ് പറയുന്നത്. സാഹചര്യം വഷളാകട്ടെ, എന്നായിരുന്നു വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടുള്ള ട്രംപിന്റെ പ്രതികരണം.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 10 ലെ വിജയി : മോഹനന്‍ പൂഴിക്കല്‍, നെടുവ പോസ്റ്റ്, പരപ്പനങ്ങാടി, മലപ്പുറം*

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം. എ.ഐ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്നലെ പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിലായിരുന്നു അത്താഴവിരുന്ന്. എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചു.

https://dailynewslive.in/ പാരിസില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പം സഹ അദ്ധ്യക്ഷനായി പങ്കെടുക്കും. എഐ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാനാണ് ഉച്ചകോടി. ഇന്ത്യയിലെയും ഫ്രാന്‍സിലെയും വ്യവസായികളുടെ യോഗത്തിലും മോദി പങ്കെടുക്കും. നാളെ മാര്‍സെയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും മക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

https://dailynewslive.in/ കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് വീണ്ടും മരണം. വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടത്. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മാനുവിനെ കാട്ടാന ആക്രമിച്ചത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മാനുവിനൊപ്പം ഭാര്യ ചന്ദ്രികയും സംഭവസമയത്ത് കൂടെയുണ്ടായിരുന്നു. ആദ്യം ഇവരെ കാണാതായെങ്കിലും പിന്നീട് സുരക്ഷിതയായി കണ്ടെത്തി. ഇടുക്കി പെരുവന്താനം കൊമ്പന്‍ പാറയില്‍ കാട്ടാന ആക്രമണത്തില്‍ സോഫിയ എന്ന സ്ത്രീ ഇന്നലെ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണിപ്പോള്‍ വയനാട്ടിലും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നത്.

*

class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ വന്യമൃഗശല്യത്തില്‍ മലയോര ജനത പൊറുതി മുട്ടിയെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. മലയോര ജനതയെ സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്നും അതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും കാതോലിക്ക ബാവ പറഞ്ഞു. നഷ്ടപരിഹാരമല്ല, പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും കാട്ടുമൃഗങ്ങള്‍ എന്ന പ്രയോഗം ഇന്ന് അപ്രസക്തമായിക്കഴിഞ്ഞുവെന്നും കാട്ടിലെ മൃഗങ്ങള്‍ മുഴുവന്‍ നാട്ടിലാണെന്നും മനുഷ്യന്റെ അധ്വാനം മുഴുവന്‍ മൃഗങ്ങള്‍ നശിപ്പിക്കുന്നുവെന്നും കാതോലിക്ക ബാവ വിമര്‍ശിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇനിയും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയിത്തം കല്‍പിക്കേണ്ടതില്ലെന്നും എസ്എഫ്ഐക്ക് യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ബില്ലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ കേരളത്തിലേക്ക് വരാന്‍ താല്‍പര്യം അറിയിച്ച് വിദേശ സര്‍വകലാശാലകള്‍. അസിം പ്രേംജി സര്‍വകലാശാല, ലൗലി പ്രൊഫഷണല്‍, അമിറ്റി തുടങ്ങിയ പ്രമുഖ സര്‍വകലാശാലകള്‍ കേരളത്തിലേക്ക് വരാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ അനന്തുകൃഷ്ണന്‍ സമാഹരിച്ച പണം മുഴുവന്‍ ആദ്യഘട്ടത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഉപയോഗിച്ചുവെന്ന് അനന്തു മൊഴി നല്‍കി. ബാക്കി വന്ന തുക ഭൂമിയും വാഹനങ്ങളും വാങ്ങാന്‍ വിനിയോഗിച്ചുവെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ജനപ്രതിനിധികളുടെയടക്കം പങ്ക് അന്വേഷിക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ടുണ്ട്.

https://dailynewslive.in/ പാതി വില തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന്‍ വിതരണം ചെയ്ത ഉത്പന്നങ്ങള്‍ ഗുണനിലവാരമില്ലാത്തവയെന്ന് കണ്ടെത്തല്‍. നല്‍കിയ തയ്യല്‍ മെഷീന്‍ ആറു മാസത്തിനകം ഉപയോഗശൂന്യമായിയെന്നും കൊച്ചി ഞാറയ്ക്കലിലും നിരവധി സ്ത്രീകള്‍ക്ക് പണം നഷ്ടപ്പെട്ടുവെന്നും വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളില്‍ ബൈക്ക് വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ പാതി വില തട്ടിപ്പില്‍ അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കൂടുതല്‍ കേസ്. 918 പേരില്‍ നിന്ന് ആറുകോടി 32 ലക്ഷം തട്ടിയെന്ന പരാതിയില്‍ കോഴിക്കോട് ഫറോഖ് പൊലീസ് കേസെടുത്തു. ഇതിനിടെ, ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നല്‍കിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങള്‍ രംഗത്തെത്തി.

https://dailynewslive.in/ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റ മരണത്തില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അപ്പീലില്‍ വീണ്ടും വാദം കേട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വിധി പറയാനായി മാറ്റി. സിബിഐ അന്വേഷണമില്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിബിഐ അന്വേഷണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാര്യ മഞ്ജുഷ അടക്കമുളളവര്‍ നിലപാടെടുത്തു.

https://dailynewslive.in/ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുല്‍ ഖാദറിനെ തിരഞ്ഞെടുത്തു . തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാര്‍ട്ടിയെ ഒരുക്കുക എന്ന വെല്ലുവിളിയാണ് മുന്നിലുള്ളതൊന്നും പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിറവേറ്റുമെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു. സഹകരണ മേഖലയില്‍ ആക്ഷേപം ഉണ്ടാകാതിരിക്കാന്‍ ജാഗ്രത തുടരുമെന്നും അബ്ദുല്‍ ഖദര്‍ പ്രതികരിച്ചു.

https://dailynewslive.in/ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാകാന്‍ തിരുവനന്തപുരത്തെ പൊഴിയൂര്‍. പ്രദേശവാസികളുടെ നീണ്ട കാലത്തെ സ്വപ്നമാണ് ഇതെന്നും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഏത് കാലാവസ്ഥയിലും വള്ളമിറക്കാന്‍ കഴിയുന്ന ആധുനിക മത്സ്യബന്ധന തുറമുഖമാകുമിതെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ നിര്‍മ്മാണ ചെലവ് 343 കോടി രൂപയാണ്. തുറമുഖത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടി രൂപ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിരുന്നു.

https://dailynewslive.in/ ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് പറഞ്ഞ സുപ്രീം കോടതി, ഇതില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി. ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന ഒരു സേവനമല്ല, മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും കോടതി വിധിച്ചു.

https://dailynewslive.in/ ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനക്ക് താരസംഘടനയായ അമ്മ കത്തയച്ചു. അമ്മ സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചതില്‍ അതൃപ്തി അറിയിച്ചുകൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്. അമ്മ സംഘടനക്ക് നാഥനില്ലെന്ന് പറഞ്ഞത് തെറ്റായിപ്പോയെന്നും നിര്‍മ്മാതാക്കള്‍ ഖേദം പ്രകടിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

https://dailynewslive.in/ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി തള്ളി. കോടതിയില്‍നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും മുന്‍കൂര്‍ ജാമ്യം തള്ളിക്കൊണ്ട് സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു.

https://dailynewslive.in/ തിരുവനന്തപുരം-ഷൊര്‍ണൂര്‍ ലൈനിലോടുന്ന16302 നമ്പര്‍ വേണാട് എക്സ്പ്രസ് നിലമ്പൂര്‍ വരെ നീട്ടണമെന്ന ആവശ്യം റയില്‍വേയുടെ പരിഗണനയില്‍. രാവിലെ നിലമ്പൂരില്‍ നിര്‍ത്തിയിടുന്ന 16349 നമ്പര്‍ രാജ്യറാണി എക്സ്പ്രസ് എറണാകുളം വരെ പകല്‍ സര്‍വീസ് നടത്തണമെന്ന ആവശ്യവും റയില്‍വേ പരിശോധിക്കുന്നുണ്ട്. കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പി പി സുനീര്‍ എം പിയ്ക്ക് അയച്ച കത്തിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്

https://dailynewslive.in/ ലഹരി മരുന്ന് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ഷൈന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. 2015 ജനുവരി 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടവന്ത്രയിലെ ഫ്ളാറ്റില്‍ മൂന്നാം പ്രതി ഷൈനും നാല് യുവതികളും ചേര്‍ന്ന് കൊക്കൈന്‍ ഉപയോഗിച്ച് സ്മോക് പാര്‍ടി നടത്തി എന്നതായിരുന്നു കേസ്.

https://dailynewslive.in/ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുല്ലേപ്പടിയിലേക്ക് അധിക ചാര്‍ജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് കടലുണ്ടി സ്വദേശികളായ കുടുംബത്തില്‍ നിന്നാണ് ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അമിത ചാര്‍ജ് ഈടാക്കിയത്. മീറ്റര്‍ പ്രകാരമുള്ള 46 രൂപക്ക് പകരം 80 രൂപയാണ് വാങ്ങിയത്.

https://dailynewslive.in/ സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതല്‍ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വാഹന്‍ വെബ്സൈറ്റില്‍ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.

https://dailynewslive.in/ ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. ഇതോടെ കെഎസ്ആര്‍ടിസി വഴി പാഴ്സല്‍ അയക്കാന്‍ ചെലവേറും. എന്നാല്‍ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധന ഉണ്ടാവില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ് വഴി കൊറിയര്‍ അയക്കാന്‍ കഴിയുക.

https://dailynewslive.in/ കൊച്ചി കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡന പരാതി നല്‍കിയ ജീവനക്കാരി ജോളി മധു മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് എംഎസ്എംഇ. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കയര്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

https://dailynewslive.in/ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ 60 ാം സംസ്ഥാന സമ്മേളനം ‘സല്‍ക്കാര്‍ 2025’ ഫെബ്രുവരി 14, 15, 16 തീയതികളില്‍ തൃശൂരിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഹോട്ടല്‍, റസ്റ്റോറന്റ്, ലോഡ്ജ്, ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പന്തീരായിരത്തോളം പ്രതിനിധികള്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും.

https://dailynewslive.in/ മാലിന്യ സംസ്‌കരണ ഉത്തരവാദിത്വം നഗരപാലിക നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഓരോ ഹോട്ടലിലും മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഹോട്ടലുകളെ അടച്ചുപൂട്ടിക്കുന്നതുമൂലം അനേകരാണു തൊഴിലും വരുമാനവും ഇല്ലാത്തവരാകുന്നതെന്നും നികുതിയും ലൈസന്‍സ് ഫീസും യൂസര്‍ ഫീയും വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങള്‍തന്നെ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കണമെന്നും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എഎപി മുതിര്‍ന്ന നേതാവ് സോംനാഥ് ഭാരതി. ദില്ലിയില്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിച്ചുവെന്നും ഇന്ത്യ സഖ്യത്തില്‍ എഎപി തുടരണോ എന്നതില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും സോംനാഥ് ഭാരതി പറഞ്ഞു. തെരഞ്ഞടുപ്പിനായി നാല് ലക്ഷം കള്ളവോട്ടുകള്‍ ബിജെപി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തെന്നും സോംനാഥ് ഭാരതി ആരോപിച്ചു.

https://dailynewslive.in/ വീരപ്പന്‍ വേട്ടയെ തുടര്‍ന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടതില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 36കാരന്‍ നല്‍കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. വീരപ്പന്റെ സഹോദരി മാരിയമ്മാളുടെ മകന്‍ സതീഷ് കുമാര്‍ നല്‍കിയ ഹര്‍ജി ആണ് കോടതി തള്ളിയത്. വീരപ്പനെ കണ്ടെത്താനെന്ന പേരില്‍ നടന്ന പൊലീസ് അതിക്രമങ്ങളില്‍ അച്ഛനമ്മമാരെ നഷ്ടമായെന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു കൃഷ്ണഗിരി സ്വദേശിയായ സതീശിന്റെ ഹര്‍ജി.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദി ഡി.എം.കെ.യെ ബി.ജെ.പി. സഖ്യത്തിലേക്ക് ക്ഷണിച്ചിരുന്നെന്ന് പാര്‍ട്ടി ഖജാന്‍ജിയും എം.പി.യുമായ ടി.ആര്‍. ബാലുവിന്റെ വെളിപ്പെടുത്തല്‍. എന്‍.ഡി.എ.യില്‍ ചേര്‍ന്നാല്‍ തമിഴ്‌നാടിനു കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് മോദി സൂചിപ്പിച്ചെന്നും ബാലു പറഞ്ഞു. എന്നാല്‍, ഹിന്ദി അറിയാത്ത ബാലു പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധരിച്ചതാവും എന്നാണ് തമിഴ്‌നാട് ബി.ജെ.പി. പറയുന്നത്.

https://dailynewslive.in/ പൂനെയില്‍ ഗില്ലിന്‍-ബാരെ സിന്‍ഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവര്‍ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂര്‍വ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ മഹാ കുംഭമേളയില്‍ നാളെ നടക്കുന്ന പ്രധാന സ്നാനമായ മാഗി പൂര്‍ണിമയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രയാഗ് രാജില്‍ ഗതാഗത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. മേള നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ഇന്ന് വൈകിട്ട് 5 മണി മുതല്‍ പ്രയാഗ് രാജ് നഗരത്തില്‍ മുഴുവന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

https://dailynewslive.in/ വൈദ്യുത സബ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കുരങ്ങ് ശ്രീലങ്കയെ ഇരുട്ടിലാക്കി. ഞായറാഴ്ച ശ്രീലങ്കയില്‍ ഉടനീളം വൈദ്യുതി മുടങ്ങി. ഞായാറാഴ്ച രാവിലെ 11.30-ഓടെ തുടങ്ങിയ വൈദ്യുതിതടസ്സം ചൊവ്വാഴ്ചയും പരിഹരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ മദ്ധ്യ അമേരിക്കന്‍ നഗരമായ ഗ്വാട്ടിമാലയില്‍ ബസ് പാലത്തില്‍ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 51 ആയി. 75 പേരുമായി പോയ ബസാണ് മറിഞ്ഞത്. ഗ്വാട്ടിമാല സിറ്റിയിലാണ് സംഭവം. എല്‍ റാഞ്ചോ എന്ന ഗ്രാമത്തില്‍ നിന്ന് ഗ്വാട്ടിമാലയിലേക്ക് വരുകയായിരുന്ന ബസ് കാറിനെ ഇടിച്ച ശേഷമാണ് കൊക്കയിലേക്ക് വീണത്. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ചെങ്കുത്തായ മലയിടുക്കിലേക്കും അവിടെ നിന്ന് പുഴയിലേക്കും ബസിലെ യാത്രക്കാര്‍ വീഴുകയായിരുന്നു. ബസ് പുഴയിലേക്ക് തലകുത്തി വീണ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

https://dailynewslive.in/ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദേശം മൂവായിരം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്നും പകരം മെഷീന്‍ ലേണിങ് എന്‍ജിനീയര്‍മാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ രാജ്യത്തെ അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി യുകെ ഗവണ്‍മെന്റ്. അനധികൃതമായി കുടിയേറി, നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്റ് രാജ്യത്ത് വ്യാപക റെയ്ഡ് നടത്തി. ഇന്ത്യന്‍ റെസ്റ്റോറെന്റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്ററുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്.

https://dailynewslive.in/ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ ജിംനാസ്റ്റിക്‌സില്‍ കേരളത്തിന് മൂന്നുമെഡലുകള്‍. രണ്ടുവെള്ളിയും ഒരു വെങ്കലവുമാണ് ജിംനാസ്റ്റിക്‌സില്‍ കേരളം സ്വന്തമാക്കിയത്. ആക്രോബാറ്റിക് ജിംനാസ്റ്റിക്‌സില്‍ പുരുഷന്മാരുടെ ഗ്രൂപ്പ് വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലുമാണ് കേരളം വെള്ളി നേടിയത്. ജിംനാസ്റ്റിക്‌സില്‍ വിമന്‍സ് പെയര്‍ വിഭാഗത്തില്‍ ലക്ഷ്മി ബി.നായര്‍, പൗര്‍ണമി ഋഷികുമാര്‍ എന്നിവരുടെ ടീമാണ് വെങ്കലമെഡല്‍ നേടിയത്.

https://dailynewslive.in/ രാജ്യാന്തര സ്വര്‍ണ വിലയില്‍ പുതിയ റെക്കോഡ്. ആദ്യമായി ഔണ്‍സിന് 2,942.69 ഡോളറിലെത്തി. രണ്ട് ദിവസം കൊണ്ട് മൂന്ന് ശതമാനത്തോളമാണ് വില ഉയര്‍ന്നത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും പുതിയ റെക്കോഡ് കുറിച്ചു. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 8,060 രൂപയും പവന് 640 രൂപ ഉയര്‍ന്ന് 64,480 രൂപയുമായി. വെറും രണ്ട് ദിവസം കൊണ്ട് 925 രൂപയാണ് പവന്‍ വിലയില്‍ കൂടിയത്. ഈ മാസം ഇതുവരെ 2,840 രൂപ വര്‍ധിച്ചു. നിലവിലെ മുന്നേറ്റം തുടര്‍ന്നാല്‍ അധികം വൈകാതെ പവന്‍ വില 70,000 കടക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. 18 കാരറ്റ് സ്വര്‍ണ വിലയും ഉയര്‍ന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6,585 രൂപയിലാണ് വ്യാപാരം. ട്രംപിന്റെ ചുങ്ക നടപടികളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ വിലയെ മുന്നേറ്റത്തിലാക്കിയത്. അതിനൊപ്പം ചൈനയുടെ അപ്രതീക്ഷിത നീക്കം കൂടിയായപ്പോള്‍ സ്വര്‍ണത്തിന്റെ കുതിപ്പിന് ആക്കം കൂടി. കഴിഞ്ഞ ആറ് മാസമായി സ്വര്‍ണം വാങ്ങുന്നത് നിര്‍ത്തി വച്ചിരുന്ന ചൈനയുടെ കേന്ദ്ര ബാങ്ക് ഇപ്പോള്‍ വാങ്ങല്‍ പുനരാരംഭിച്ചു. മാത്രമല്ല, ചൈനീസ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനും ആദ്യമായി അനുമതി നല്‍കി. ഇതുപ്രകാരം ഏകദേശം 2740 കോടി ഡോളര്‍ (23,800 കോടി രൂപ) സ്വര്‍ണത്തിലേക്ക് ഒഴുകുമെന്നാണ് കണക്കുകൂട്ടല്‍.

https://dailynewslive.in/ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ സര്‍വകാല റെക്കോഡ്. ജനുവരിയില്‍ ഓര്‍ഡറുകള്‍ വര്‍ധിച്ചതോടെ 2024-25 വര്‍ഷത്തെ കയറ്റുമതി ഒരുലക്ഷം കോടി രൂപക്ക് മുകളിലെത്തി. ഇതാദ്യാമായാണ് ആപ്പിള്‍ ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ജനുവരി വരെയുള്ള കാലഘട്ടത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 70 ശതമാനം വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ സമാനകാലയളവില്‍ 76,000 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ജനുവരിയില്‍ മാത്രം 19,000 കോടി രൂപയുടെ കയറ്റുമതി നടന്നതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോക്‌സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്‌സ്, പെഗാട്രോണ്‍ എന്നിങ്ങനെ പ്രധാനമായും മൂന്ന് കമ്പനികളാണ് ഇന്ത്യയില്‍ ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ രണ്ടാം സ്ഥാനമാണ് സ്മാര്‍ട്ട് ഫോണിനുള്ളത്. 2015 ല്‍ 167-ാം സ്ഥാനമായിരുന്നു. യു.എസിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പ്രസിഡന്റ് ട്രംപ് 10 ശതമാനം നികുതി ചുമത്തിയതോടെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ അടക്കമുള്ള സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതി വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

https://dailynewslive.in/ 2016ല്‍ രാധിക റാവു വിനയ് സപ്രു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘സനം തേരി കസം’. ഹൃദ്യമായ ഒരു പ്രണയ കഥയാണ് ചിത്രം പറഞ്ഞത്. ഹര്‍ഷവര്‍ദ്ധന്‍ റാണെ, മാവ്ര ഹോകെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സനം തേരി കസം അന്ന് റിലീസ് ചെയ്തപ്പോള്‍ അതിലെ സംഗീതം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സോഫീസില്‍ വെറും 9 കോടി രൂപയുടെ ആജീവനാന്ത കളക്ഷന്‍ നേടി ഫ്ലോപ്പായി പ്രഖ്യാപിക്കപ്പെട്ടു. 25 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. എന്നാല്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ഫെബ്രുവരി 7 ന് വീണ്ടും പ്രണയദിനത്തിനോട് അനുബന്ധിച്ച് ചിത്രം റീറിലീസ് ചെയ്തു. ആദ്യത്തെ രണ്ട് ദിവസത്തില്‍ തന്നെ ചിത്രത്തിന്റെ ആദ്യ റിലീസ് കളക്ഷന്‍ മറികടന്ന ചിത്രം, ഞായറാഴ്ചയും വന്‍ കളക്ഷനാണ് നേടിയത്. 6.25 കോടി രൂപ വാരാന്ത്യത്തില്‍ ചിത്രം നേടി. റീ-റിലീസില്‍ ഇതുവരെ സനം തേരി കസത്തിന്റെ മൊത്തം കളക്ഷന്‍ ഏകദേശം 18 കോടി രൂപയായി.

https://dailynewslive.in/ ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്സാണ്ടര്‍, മീന രാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരിവാര്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സോഹന്‍ സീനുലാല്‍,പ്രമോദ് വെളിയനാട്, ഉണ്ണി നായര്‍, ഷാബു പ്രൗദീന്‍, ആല്‍വിന്‍ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയന്‍, ശോഭന വെട്ടിയാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി കെ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അല്‍ഫാസ് ജഹാംഗീര്‍ നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. മുഴുനീള ഹാസ്യ സിനിമയായ പരിവാര്‍ മാര്‍ച്ച് ഏഴിന് പ്രദര്‍ശനത്തിനെത്തും.

https://dailynewslive.in/ എന്‍ട്രി ലെവല്‍ ഇവി പുറത്തിറക്കുന്നതിന് മുന്നോടിയായി വിശദാംശങ്ങള്‍ പുറത്തുവിട്ട് ഫോക്‌സ്വാഗണ്‍. ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ മോഡല്‍ യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിക്കായി ഐഎംപി പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നുണ്ട്. 2027ലാണ് ഫോക്‌സ്വാഗണ്‍ അവരുടെ എന്‍ട്രി ലെവല്‍ ഇവി പുറത്തിറങ്ങുക. റഫ് ലുക്കില്‍ ക്രോസ് ഓവര്‍ ഡിസൈനാവും ഫോക്‌സ്വാഗണ്‍ എന്‍ട്രി ലെവല്‍ വൈദ്യുത കാറിന്. 20000 യൂറോയിലാണ് (ഏകദേശം 18 ലക്ഷം രൂപ) പുതിയ ഇ കാറിന്റെ വില ആരംഭിക്കുക എന്നാണ് വാഹനത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ഫോക്സ്വാഗന്‍ അറിയിച്ചത്. ഫോക്‌സ്വാഗണ്‍ ഐഡി.2ഓള്‍ ഹാച്ച് ബാക്കിന് താഴെയായാണ് പുതിയ ഫോക്‌സ്വാഗണ്‍ ഇവിയുടെ സ്ഥാനം. ഐഡി.വണ്‍ എന്നായിരിക്കും ഫോക്‌സ്വാഗണ്‍ ഇവിയുടെ പേര്. 5 ഡോര്‍ മോഡലായിരിക്കും ഈ വൈദ്യുത കാര്‍. 2027ല്‍ പുറത്തിറങ്ങുന്ന ഒമ്പത് ഫോക്‌സ്വാഗണ്‍ വൈദ്യുത മോഡലുകളില്‍ ഒന്നായിരിക്കും ഈ മോഡലും. വൈദ്യുത വിപണിയിലേക്ക് കൂടുതല്‍ മാറാനുള്ള കമ്പനിയുടെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണിത്.

https://dailynewslive.in/ കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠന-ചികിത്സാ- മേഖലയുടെ വളര്‍ച്ചയില്‍ ആദ്യം മുതല്‍ പങ്കെടുക്കുകയും ചികിത്സകന്‍, അധ്യാപകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ അതിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത സമുന്നത മനഃശാസ്ത്ര വിദഗ്ധനാണ് ഡോ. കെ എ കുമാര്‍. കേരളത്തിലെ മനോരോഗ ചികിത്സ കടന്നുപേ ാന്ന ദരിദ്രവും അസന്തുലിതവുമായ ഘട്ടങ്ങള്‍ക്കും അതിന്റെ പടിപടിയായുള്ള പുരോഗതിക്കും ഒരുപോലെ ദ്യക്‌സാക്ഷിയാണ് ഡോ. കുമാര്‍. അതിനാലാണ് ഡോ. കുമാറിന്റെ ആത്മകഥ സ്വന്തം ജീവിതാനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും മാത്രമല്ല, മാനസികചികിത്സയുടെ ഒരു കാലഘട്ടത്തിന്റെ കഥ കൂടിയായി മാറുന്നത്. കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ വിലയേറിയ ചരിത്രമാണ് ഡോ. കുമാറിന്റെ ആത്മകഥ. ‘നോവും നിലാവും’. ഡോ. കെ എ കുമാര്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 420 രൂപ.

https://dailynewslive.in/ ജീവിതശൈലിയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ വരെ മുടികൊഴിച്ചിലിന് കാരണമാകും. മുടികൊഴിയുക, തിളക്കം നഷ്ടപ്പെടുക, അറ്റം പിളര്‍ന്ന് പോകുക ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ട്. പക്ഷേ ഭക്ഷണത്തില്‍ ശ്രദ്ധിക്കണമെന്ന് മാത്രം. മുടിയുടെ വളര്‍ച്ചയ്ക്ക് ഡയറ്റില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നറിയാം. മുടി വളരാന്‍ യോഗര്‍ട്ട് നല്ലതാണ്. യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സും പ്രോട്ടീനും മുടി വളരാനും അവയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. പച്ച ചീരയില്‍ ധാരാളം വൈറ്റാമിന്‍ ബിയും സിയും അടങ്ങിയിരിക്കുന്നു. ധാരാളം ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് സംയുക്തങ്ങളാലും സമ്പുഷ്ടമാണ് ചീര. മുടികൊഴിച്ചില്‍ ഉള്ളവര്‍ ഡയറ്റില്‍ ഇലക്കറികള്‍ ഉപയോഗിക്കുന്നതിലൂടെ ഇത് കുറയ്ക്കാനാവും. മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റ്, ആന്റിഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ ബെറീസില്‍ അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബെറീസില്‍ ആണ് ഏറ്റവും കൂടുതല്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നത്. ബ്ലാക്ക് കറന്റ്, റെഡ് റാസ്‌ബെറി, റെഡ് കറന്റ്, നെല്ലിക്ക, എന്നിവയിലും ഈ സംയുക്തം അടങ്ങിയിട്ടുണ്ട്. നട്സില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, കൊഴുപ്പ്, ബയോട്ടിന്‍, സിങ്ക് എന്നിവ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും, ആരോഗ്യം നിലനിര്‍ത്താനും ഏറെ സഹായകരമാണ്. മുടികൊഴിച്ചിലിനുള്ള പരിഹാരം കൂടിയാണ് ചീയാ സീഡ്സ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഓമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. അവക്കാഡോ അടങ്ങിയിട്ടുള്ള ഹെയര്‍ മാസ്‌ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പും ബയോട്ടിനും മുടിയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. ആരോഗ്യമുള്ള മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹയകരമാണ് പ്രോട്ടീന്‍. സസ്യാഹാരികള്‍ പയറുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അവര്‍ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.75, പൗണ്ട് – 107.06. യൂറോ – 89.40, സ്വിസ് ഫ്രാങ്ക് – 95.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.49, ബഹറിന്‍ ദിനാര്‍ – 230.13, കുവൈത്ത് ദിനാര്‍ -280.87, ഒമാനി റിയാല്‍ – 225.31, സൗദി റിയാല്‍ – 23.13, യു.എ.ഇ ദിര്‍ഹം – 23.62, ഖത്തര്‍ റിയാല്‍ – 23.82, കനേഡിയന്‍ ഡോളര്‍ – 60.53.