yt cover

https://dailynewslive.in/ കേന്ദ്ര ബജറ്റ് ഇന്ന്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തേയും നിര്‍മ്മല സീതാരാമന്റേയും എട്ടാമത്തേയും ബജറ്റാണ് ഇന്നവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും എന്തൊക്കെ പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടാകുകയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇടത്തരക്കാര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ് ആയിരിക്കുമെന്ന് സൂചന. ഇന്നത്തെ ബജറ്റ് അവതരണത്തോടെ ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും.

https://dailynewslive.in/ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയത്തിലടക്കം വലിയ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുള്ളതാണ് ഇത്തവണത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 31 ലെ വിജയി : ജയ സുധീര്‍, കടലായി, കരുമാത്ര പോസ്റ്റ്, തൃശൂര്‍*

https://dailynewslive.in/ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . മദ്യ നിര്‍മ്മാണശാലകള്‍ തുടങ്ങാനുള്ള ഓട്ടത്തിനിടയില്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെ കാര്യം കൂടി സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ നിയമസഭയിലും പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

https://dailynewslive.in/ ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ മരണം സ്ഥിരീകരിച്ചത്. പോക്സോ കേസ് അതിജീവിതയാണ് 19കാരിയായ പെണ്‍കുട്ടി. അതേസമയം പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിറയെ മുറിവേറ്റ പരിക്കുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം പൊലീസ് സ്ഥിരീകരിച്ചു. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളേജില്‍ ഫ്രീസര്‍ ഒഴിവില്ലാത്തതിനാല്‍ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

https://dailynewslive.in/ ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവില്‍ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഷെറിന് ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

*

class="selectable-text copyable-text false x117nqv4">Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ ഹരികുമാറിന് മാനസിക പ്രശ്‌നമുണ്ടെന്നും ഇതിനാല്‍ തന്നെ പലപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതെന്നും പൊലീസ്. അഞ്ചു വര്‍ഷത്തോളമായി ചില മാനസിക പ്രശ്‌നങ്ങള്‍ക്ക് ഹരികുമാര്‍ ചികിത്സയിലാണെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഹരികുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഹരികുമാറിന് വേണ്ടി അഭിഭാഷകര്‍ ആരും കോടതിയില്‍ ഹാജരായില്ല. ഹരികുമാറിനെ നെയ്യാറ്റിനകര സബ് ജയിലിലേക്ക് മാറ്റി.

https://dailynewslive.in/ ദേവന്ദുവിന്റെ കൊലപാതകത്തിന് പിന്നില്‍ ജ്യോത്സ്യന്‍ ദേവീ ദാസന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ്. 36 ലക്ഷം തട്ടിയെടുത്തുവെന്ന കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നത്. പണം വാങ്ങിയ കാര്യം നിഷേധിച്ച ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത ശേഷമാണ് ഇയാളെ വിട്ടയച്ചത്. ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമെന്ന് സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ദേവീദാസന്‍ പ്രതികരിച്ചു. നൂറു ശതമാനം കള്ള പരാതിയാണ് തനിക്കെതിരെ ഉന്നയിച്ചതെന്നും കൊവിഡിന് മുന്‍പാണ് ഹരികുമാര്‍ തന്റെ അടുക്കല്‍ ജോലി ചെയ്തിരുന്നതെന്നും അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും ദേവീ ദാസന്‍ വിശദീകരിച്ചു.

https://dailynewslive.in/ തൃപ്പൂണിത്തുറയിലെ 15 വയസ്സുകാരന്‍ മിഹിറിന്റെ ആത്മഹത്യയില്‍ പൊലീസ് അടിയന്തര നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളില്‍ സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ഫെയ്സ് ബുക്കിലൂടെ അറിയിച്ചു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ മീററ്റില്‍ ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ ആദരിച്ചു എന്ന പത്രവാര്‍ത്തയില്‍ ‘തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചു കൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദുസഭ’ എന്ന കെ ആര്‍ മീരയുടെ പോസ്റ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചില എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തി. ഏത് ഏതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റെന്നും അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ലെന്നും അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടമെന്നും ബെന്യാമിന്‍ കുറിച്ചു. ഫിക്ഷന്‍ എഴുതാന്‍ നിങ്ങള്‍ക്ക് നല്ല കഴിവുണ്ട്, ഈ പോസ്റ്റിലും അത് കാണാന്‍ കഴിയുന്നു എന്ന് ടി സിദ്ദിഖ് എംഎല്‍എയും സംഘികളോ അവര്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുന്ന മലയാളത്തിലെ പിണറായിസ്റ്റ് എഴുത്തുജീവികളോ എന്തുതന്നെ അധിക്ഷേപിച്ചാലും എത്രതന്നെ ആക്രമിച്ചാലും മഹാത്മാഗാന്ധി പ്രസിഡന്റായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ഇവിടെത്തന്നെയുണ്ടാവുമെന്ന് വി ടി ബല്‍റാമും പ്രതികരിച്ചു.

https://dailynewslive.in/ പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളില്‍ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയ്ക്കിടെയായിരുന്നു വാളയാര്‍, വേലന്താവളം ചെക്പോസ്റ്റുകളില്‍ നിന്ന് കൈക്കൂലി പണം കണ്ടെത്തിയത്. 1,61,060 രൂപയാണ് 3 ചെക്ക്പോസ്റ്റുകളില്‍ നിന്നായി വിജിലന്‍സ് സംഘം കണ്ടെത്തിയത്.

https://dailynewslive.in/ അടിയന്തര ഘട്ടങ്ങളില്‍ രക്തം എത്തിച്ചു നല്‍കാനായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ്. അടിയന്തര ഘട്ടങ്ങളില്‍ ഈ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് കേരള പൊലീസ് അറിയിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടു കൂടിയാണ് പ്രവര്‍ത്തനം. രക്തദാനത്തിന് എല്ലാവരും മുന്നോട്ട് വന്നാല്‍ മാത്രമേ ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്ന് കേരള പൊലീസ് അറിയിച്ചു.

https://dailynewslive.in/ ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് കെഎസ്ഇബി. ഇന്ധന സര്‍ചാര്‍ജായി പിരിക്കുന്ന 19 പൈസയില്‍ നിന്ന് ഒമ്പത് പൈസ കുറവ് വരുത്തിയതോടെയാണ് ഇത്.

https://dailynewslive.in/ തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് സജ്ജമാക്കിയതിനാല്‍ കൂടുതല്‍ രോഗികള്‍ക്ക് ഒരേ ദിവസം ശസ്ത്രക്രിയകള്‍ നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി നല്‍കി സര്‍വകലാശാല ഉത്തരവ് ഇറക്കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസില്‍ താത്കാലികമായി പഠനം തുടരാമെന്നും പക്ഷേ ആര്‍ക്കും ഹോസ്റ്റല്‍ സൗകര്യം അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്. ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയില്‍ നിന്ന് ഇളവ് നേടിയത്.

https://dailynewslive.in/ ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മല്‍സ്യത്തൊഴിലാളി യൂണിയനുകള്‍. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് തീരുമാനം.

https://dailynewslive.in/ നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്റെ നഴ്സിങ് പാസായ മൂത്ത മകള്‍ അതുല്യക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട സുധാകരന്റെ രണ്ടാമത്തെ മകള്‍ അഖിലയുടെ വിദ്യാഭ്യാസം വനിത വികസന കോര്‍പ്പറേഷന്‍ ഏറ്റെടുക്കുമെന്നും, ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ വീട് സന്ദര്‍ശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

https://dailynewslive.in/ വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇന്നലെ വൈകുന്നേരം പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയില്‍ കയറി യാത്രയ്ക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളില്‍ നിന്ന് ബാഗ് താഴേക്കെറിഞ്ഞതില്‍ സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ആരിഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

https://dailynewslive.in/ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ആശങ്കയില്‍ മതസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. കന്യാകുമാരിയില്‍ സണ്‍ഡേ സ്‌കൂള്‍ കെട്ടിട നിര്‍മാണം തടഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിഎസ്ഐ സഭ ഭാരവാഹി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മറ്റ് മതവിശ്വാസികള്‍ എതിര്‍ത്തേക്കുമെന്നത് അനുമതി നിഷേധിക്കാന്‍ മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു.

https://dailynewslive.in/ ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ തോട്ടിപ്പണി സമ്പ്രദായം പൂര്‍ണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. തോട്ടിപ്പണി പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.ഫെബ്രുവരി 13ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമാണെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. കടുത്ത അതൃപ്തിയറിയിച്ച് വാര്‍ത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവന്‍ അന്തസിനെ മുറിവേല്‍പിച്ചുവെന്ന് അപലപിച്ചു. രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പ്രതിരോധം പറഞ്ഞു.

https://dailynewslive.in/ വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി. മൂന്ന് മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെക്കുകയായിരുന്നു. ബലാത്സംഗ കേസില്‍ പ്രതി ആയതോടെ 2019ല്‍ നിത്യാനന്ദ ഇന്ത്യ വിട്ടിരുന്നു.

https://dailynewslive.in/ ദില്ലിയിലെ കുടിവെള്ളത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലക്കിയെന്ന പ്രസ്താവനയില്‍ തെരഞ്ഞടുപ്പ് കമ്മീഷന് മുന്നില്‍ നേരിട്ടെത്തി മറുപടി നല്‍കി അരവിന്ദ് കെജ്രിവാള്‍. അമോണിയയുടെ അളവിനെ സംബന്ധിച്ച് ദില്ലി ജല ബോര്‍ഡിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മറുപടി. വിഷയത്തില്‍ ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയെ സഹായിക്കുകയാണെന്ന് കെജ്രിവാള്‍ മറുപടിയില്‍ ആരോപിച്ചു.

https://dailynewslive.in/ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ എഎപിയില്‍ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് സൂചന. ഏഴ് എഎപി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

https://dailynewslive.in/ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയതും അദ്ദേഹത്തിന്റെ വസതിയിലെ സിസിടിവിയില്‍ പതിഞ്ഞ മുഖവും ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുള്‍ ഇസ്ലാമിന്റേതെന്ന് അന്വേഷണ സംഘം. പ്രതിക്ക് നടത്തിയ ഫെയ്സ് റെക്കഗ്നിഷന്‍ പരിശോധനാഫലം ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് പോലീസ് വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പാണ് സെയ്ഫിനെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി പരിക്കേല്‍പ്പിച്ചത്.

https://dailynewslive.in/ നിരോധിത ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് മണിപ്പൂരില്‍ വിഘടനവാദത്തിന് ശ്രമിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യ തിരയുന്ന ഗുര്‍പത്വന്ത് സിങ് പന്നുവാണ് സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവന്‍. മുസ്ലീങ്ങള്‍, തമിഴര്‍, മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ എന്നിവരെ വിഘടനവാദത്തിന് പ്രേരിപ്പിക്കാന്‍ സിഖ് ഫോര്‍ ജസ്റ്റിസ് ശ്രമിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

https://dailynewslive.in/ സ്വകാര്യ മേഖലയില്‍ ജോലിസമയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സാമ്പത്തിക സര്‍വേ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ തയ്യാറാക്കി ധനമന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലാണ് ഓവര്‍ടൈം അടക്കമുള്ള വിഷയങ്ങളില്‍ നിയമത്തില്‍ മാറ്റം വരുത്താനടക്കമുള്ള മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

https://dailynewslive.in/ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ് ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. 114 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ, ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഞ്ചു ഓവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു. നാളെ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 15 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 182 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലീഷ് നിരയുടെ മറുപടി 19.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കെ 3-1ന് ഇന്ത്യ ഉറപ്പാക്കി. രണ്ടാമത്തെ ഓവറില്‍ സഞ്ജു സാംസണ്‍ ഒരു റണ്‍സെടുത്തും സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും പൂജ്യത്തിലും മടങ്ങി തകര്‍ച്ച നേരിട്ട ഇന്ത്യക്ക പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹര്‍ദിക്ക് പാണ്ഡ്യ-ശിവം ദുബെ കൂട്ടുകെട്ടാണ്. ദുബെ 34 പന്തില്‍ 53 റണ്‍സും ഹര്‍ദിക്ക് 30 പന്തില്‍ 53 റണ്‍സുമെടുത്തു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവി ബിഷ്‌ണോയും ഹര്‍ഷിത് റാണയുമാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ നാട്ടെല്ലൊടിച്ചത്. പരിക്കേറ്റ ദുബെയുടെ കണ്‍കഷന്‍ സബ്ബായാണ് ഹര്‍ഷിത് റാണ കളത്തിലിറങ്ങിയത്.

https://dailynewslive.in/ കൊച്ചി ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 2024-25 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദ ലാഭത്തില്‍ രണ്ട് ശതമാനം ഇടിവ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 37.91 കോടി രൂപയില്‍ നിന്ന് ലാഭം 37.05 കോടിയായി കുറഞ്ഞു. സെപ്റ്റംബര്‍ പാദത്തിലെ 57.42 കോടിയുമായി നോക്കുമ്പോള്‍ 35 ശതമാനം ഇടിവുണ്ട്. കമ്പനിയുടെ സംയോജിത വരുമാനം ഇക്കാലയളവില്‍ 153.92 കോടി രൂപയില്‍ നിന്ന് 12 ശതമാനം ഉയര്‍ന്ന് 172.11 കോടിയായി. തൊട്ട് മുന്‍ പാദത്തിലെ 218.55 കോടിയുമായി നോക്കുമ്പോള്‍ വരുമാനത്തില്‍ 21 ശതമാനമാണ് ഇടിവ്. നികുതിക്കും പലിശയ്ക്കും മറ്റും മുമ്പുള്ള ലാഭം അഞ്ച് ശതമാനം വര്‍ധിച്ച് 64.24 കോടി രൂപയായി. 2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം 1.06 ലക്ഷം കോടി രൂപയാണ്. കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 14.28 ലക്ഷവും.

https://dailynewslive.in/ തമിഴ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയിര്‍ച്ചി’. അജിത് നായകനാകുന്ന ചിത്രം മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലറിനെ പ്രശംസിച്ച് നടന്‍ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ട്രെയ്‌ലറിന്റെ ബിടിഎസ് വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു വര്‍ഷത്തിലേറെയായി ചിത്രം പ്രഖ്യാപിച്ചിട്ട്. അസര്‍ബൈജാനിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. അര്‍ജുന്‍ സര്‍ജയാണ് ചിത്രത്തില്‍ വില്ലനായെത്തുക. റിലീസിന് മുന്‍പ് തന്നെ ചിത്രം വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. രവി കെ ചന്ദ്രന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. സുന്ദര്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി ആറിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

https://dailynewslive.in/ ഇന്ത്യയൊട്ടാകെ തരംഗമായ ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ ഇനി ഒ.ടി.ടിയിലേക്ക്. 115 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം കഴിഞ്ഞ വര്‍ഷം ഡിസബംര്‍ 20ന് ആയിരുന്നു കേരളത്തില്‍ റിലീസ് ചെയ്തത്. പിന്നാലെ മറ്റ് ഭാഷകളിലും സിനിമ എത്തിയിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ കന്നഡയിലും സിനിമ എത്തിക്കഴിഞ്ഞു. ചിത്രം ഫെബ്രുവരി 14ന് സോണി ലിവ്വ് പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീം ചെയ്യും. റെക്കോര്‍ഡ് തുകയ്ക്കാണ് സിനിമയുടെ സ്ട്രീമിങ് അവകാശം സോണി സ്വന്തമാക്കിയത്. അതേസമയം, ‘ബാഹുബലി’ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും സിനിമ നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ എത്തുന്നത്. മാര്‍ക്കോയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

https://dailynewslive.in/ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മൂന്നാം തലമുറ മോഡലുകള്‍(ഒല ജെന്‍ 3) പുറത്തിറക്കി. എസ്1 എക്‌സ്, എസ്1 എക്‌സ് പ്ലസ്, എസ്1 പ്രൊ, എസ്1 പ്രൊ പ്ലസ് എന്നീ നാല് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 79,999 രൂപ മുതല്‍ 1.70 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. മുന്‍ മോഡലിനെ അപേക്ഷിച്ച് ജെന്‍ 3ല്‍ പ്രകടമായ മാറ്റങ്ങളുണ്ട്. ചെയിന്‍ ഡ്രൈവോടെ എത്തുന്ന മിഡ് ഡ്രൈവ് മോട്ടോര്‍, ഇന്റഗ്രേറ്റഡ് മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ഡ്യുവല്‍ എബിഎസ് എന്നിവയും മികച്ച ഫീച്ചറുകളാണ്. ജെന്‍ 2 മോഡലുകളെ അപേക്ഷിച്ച് പീക്ക് പവറില്‍ ചാര്‍ജില്‍ 20 ശതമാനം വര്‍ധനവും 20 ശതമാനം റെയ്ഞ്ചും 11 ശതമാനം കുറഞ്ഞ ചെലവും വാഗ്ദാനം ചെയ്യുമെന്ന കമ്പനി അവകാശപ്പെടുന്നു. ടോപ് വേരിയന്റ് എക്‌സ്‌ഷോറൂം വില യഥാക്രമം 1.35 ലക്ഷം രൂപയും 1.15 ലക്ഷം രൂപയുമാണ്.

https://dailynewslive.in/ സരളവും പ്രസന്നമധുരവുമായ ഗദ്യശൈലിയുടെ ഉടമ എന്ന നിലയില്‍ മലയാള സാഹിത്യരംഗത്ത് കെ.പി. കേശവമേനോന്‍ പ്രസിദ്ധനാണ്. ആ ഗദ്യശൈലിയുടെ വികാസഘട്ടത്തിന്റെ പ്രതിനിധികളാണ് ഈ സമാഹാരത്തിലെ കഥകള്‍. സന്ദര്‍ഭങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വാക്യങ്ങള്‍ക്ക് ഭാവശക്തി പകരാനും കാവ്യാത്മകതയുടെ പ്രസരം നല്‍കാനും കഴിഞ്ഞിട്ടുള്ള ആഖ്യാനഭാഷയാണ് ഈ കഥകളുടേത്. ലളിതവും തെളിമയാര്‍ന്നതുമായ ആഖ്യാനശൈലിയില്‍ രചിച്ച, ജീവിതമൂല്യങ്ങളുടെ പ്രകാശം ചൊരിയുന്ന കഥകള്‍. ‘അസ്തമനം’. മാതൃഭൂമി. വില 306 രൂപ.

https://dailynewslive.in/ പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടി നന്നായി വളരാന്‍ ഉറപ്പായും ഡയറ്റില്‍ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങി തലമുടിയുടെ ആരോഗ്യത്തിന് വേണ്ട എല്ലാ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. വിറ്റാമിനുകളും സിങ്കും അയേണും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രോട്ടീനും സിങ്കും ബയോട്ടിനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചിക്കന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ബയോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ബയോട്ടിന്‍, സിങ്ക്, മറ്റ് ധാതുക്കളും വിറ്റാമിനുകളും അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകള്‍, ചിയ വിത്തുകള്‍ തുടങ്ങിയ നട്‌സും വിത്തുകളും കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

*ശുഭദിനം*

കവിത കണ്ണന്‍

ആ പക്ഷികളെല്ലാം താമസിച്ചിരുന്നത് മൃഗശാലയിലെ കൂടുകളിലാണ്. കാവല്‍ക്കാരന്‍ ദിവസവും കൂട് തുറന്ന് ഭക്ഷണവും വെള്ളവും നല്‍കും. ഒരു ദിവസം തത്തക്ക് തീറ്റ നല്‍കാനെത്തിയ കാവല്‍ക്കാരന്‍ കൂട് അടയ്ക്കാന്‍ മറന്നുപോയി. അതു കണ്ട് അടുത്ത കൂട്ടിലെ കിളി തത്തയോട് പറഞ്ഞു. നിന്റെ കൂട് തുറന്ന് കിടക്കുന്നത് കണ്ടില്ലേ.. വേഗം രക്ഷപ്പെടൂ. തത്ത പറഞ്ഞു: കൂട് തുറന്ന് കിടക്കുന്നത് ഞാനും കണ്ടതാണ്. പക്ഷേ, മാസങ്ങളായി ഇവിടെ കിടക്കുന്നത് കൊണ്ട് എനിക്ക് ചിറകുകളുണ്ടെന്ന കാര്യം ഞാന്‍ മറന്നുപോയി. താന്‍ ആരാണെന്ന തിരിച്ചറിവ് നഷ്ടപ്പെടുന്നിടത്താണ് ഒരാളുടെ വളര്‍ച്ചയുടെ പൂര്‍ണ്ണവിരാമം സംഭവിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും സ്വത്വബോധം നഷ്ടപ്പെട്ടാല്‍, ആയിരിക്കുന്ന സ്ഥലത്ത് നിര്‍ജ്ജീവമായി തുടരുകയേ ഉളളൂ. ഒരാളെ തകര്‍ക്കാനുളള എളുപ്പവഴി അയാളെ പറക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ്. വിയര്‍ക്കാത്തതുകൊണ്ടും വിശക്കാത്തതുകൊണ്ടും ഒരു പരാതിയുമില്ലാതെ അവിടെ ജീവിക്കും. ആശ്രിത ജീവിതം തരുന്ന സുഖാനുഭവത്തില്‍ സ്വന്തം കഴിവുകള്‍ മറക്കും. നിയോഗങ്ങളില്ലാതെ നിര്‍ദ്ദേശാനുസരണം ജീവിക്കും. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചിരിക്കും. അവസാന ശ്വാസം നഷ്ടപ്പെടാന്‍ വേണ്ടിയുളള കാത്തിരിപ്പുമാത്രമാകും ജീവിതം. സ്വന്തം നിലനില്‍പ്പ്, മറ്റാരെങ്കിലും വെച്ചുനീട്ടുന്ന സൗകര്യങ്ങള്‍ക്കിടയില്‍ ശ്വാസംമുട്ടുന്നത് തിരിച്ചറിയുന്നവര്‍ മാത്രമേ രക്ഷപ്പടാനുളള മാര്‍ഗ്ഗങ്ങള്‍ തിരയൂ.. സ്വന്തം കഴിവ് മറക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം, സ്വപ്നങ്ങളിലേക്ക് പറക്കാം – ശുഭദിനം.