◾https://dailynewslive.in/ അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്നാണെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍. നേരത്തെ കരാര്‍ ലംഘനം നടത്തിയത് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ആണെന്നും ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ട 130 കോടി രൂപ ജൂണ്‍ ആറിന് തന്നെ കൈമാറിയെന്നും കേരളത്തിലെ സ്പോണ്‍സര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
◾https://dailynewslive.in/ അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടത് സ്പോണ്‍സറാണ്. അര്‍ജന്റീന ടീമിനെ കേരളത്തില്‍ കൊണ്ടുവരാനുള്ള പണവും സ്പോണ്‍സര്‍ അടച്ചിട്ടുണ്ട്. സര്‍ക്കാരിന് ആരുമായും കരാറില്ല. സ്പോണ്‍സര്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് കരാറൊപ്പിട്ടതെന്നും അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
◾https://dailynewslive.in/ മെസി ഈസ് മിസ്സിംഗ് എന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് പരിഹസിച്ചു. വിഷയത്തില്‍ കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മെസ്സിയാണ് സിപിഎമ്മിന്റെ സ്റ്റാര്‍ ക്യാമ്പേയ്നര്‍ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു. മെസ്സി കേരളത്തിലേക്ക് വരുന്നു എന്ന പ്രചാരണം സര്‍ക്കാര്‍ ‘തള്ളി’ മറിച്ചുണ്ടാക്കിയ അപകടം എന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പുതിയ പദ്ധതിക്ക് തുടക്കമിടുന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂളുകളില്‍ സുരക്ഷാമിത്രം എന്ന പേരില്‍ സഹായപ്പെട്ടികള്‍ സ്ഥാപിക്കും. ഇത് പ്രധാനാധ്യാപികയുടെയോ പ്രിന്‍സിപ്പലിന്റെയോ മുറിയില്‍ വെക്കണം. കുട്ടികള്‍ക്ക് പേര് വെച്ചോ, വെക്കാതെയോ കാര്യങ്ങള്‍ പറയാം. ആഴ്ചയില്‍ ഒരിക്കല്‍ പെട്ടി തുറന്ന് പരാതി വായിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ആലപ്പുഴയിലെ നൂറനാട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ രണ്ടാനമ്മയും പിതാവും ക്രൂരമര്‍ദനത്തിന് ഇരയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ പുലിനഖം കെട്ടി നടന്നവരും ആനക്കൊമ്പ് കൊണ്ടുപോയവരും നമുക്ക് മുന്നിലുണ്ടെന്നും അവര്‍ക്കൊന്നുമില്ലാത്ത നിയമമാണ് വേടന് മാത്രമുള്ളതെന്നും മന്ത്രി ഒ.ആര്‍.കേളു. വേടനെ ഒതുക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നടക്കുന്നതെന്നും ജാതിയുടെ വേലിക്കെട്ടുകളും അതിര്‍വരമ്പുകളും ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും വേടന്റെ പരിപാടികള്‍ക്ക് ആളുകൂടിയപ്പോള്‍ ചിലര്‍ക്ക് വിറളിപിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ജ്യോതിഷികളുടെ വീട്ടില്‍ പോയാല്‍ എന്താണ് കുഴപ്പമെന്ന് എ കെ ബാലന്‍. താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ടെന്നും ജ്യോതിഷികളുമായും മജീഷ്യന്‍മാരുമായും സംസാരിക്കാന്‍ തനിക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നും ബാന്‍ പറഞ്ഞു. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല അവിടെ പോകുന്നതെന്നും ജ്യോത്സ്യന്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ച് എ കെ ആന്റണിക്കെതിരെ താന്‍ നിയമസഭയില്‍ സംസാരിച്ചിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.
◾https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താസമ്മേളത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ് ഡിഎംഇ കെവി വിശ്വനാഥ്. പ്രിന്‍സിപ്പലിന്റെയും സൂപ്രണ്ടിന്റെയും വാര്‍ത്താ സമ്മേളനം അനുചിതം എന്ന് തോന്നുന്നില്ലെന്നും വാര്‍ത്താസമ്മേളനത്തിനിടെ ഫോണില്‍ വിളിച്ചത് താനാണെന്നും അതില്‍ ദുരുദ്ദേശ്യമില്ലെന്നും കെവി വിശ്വനാഥ് പറഞ്ഞു. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന് പറയാനാണ് വിളിച്ചത്. ഒരുപാട് ചോദ്യങ്ങള്‍ നേരിട്ടപ്പോഴാണ് സദുദ്ദേശത്തോടെ ഫോണ്‍ വിളിച്ച് ആവശ്യമായ നിര്‍ദേശം നല്‍കിയത്. അതില്‍ മറ്റു ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണം കാണാതായ സംഭവത്തില്‍ അടക്കം അന്വേഷണം നടക്കട്ടെയെന്നും താന്‍ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍. ആരോഗ്യ മന്ത്രി തന്നെ നേരില്‍ വന്ന് കണ്ട് സംസാരിച്ചിരുന്നുവെന്നും വിവാദങ്ങള്‍ ദു:ഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞുവെന്നും ഡോ. ഹാരിസ് പറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ലെന്നും താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് എത്താഞ്ഞതാണ് പ്രശ്നമെന്നും ഉദ്യോഗസ്ഥ തലത്തില്‍ ഫയല്‍ നീങ്ങാതെ കിടന്നുവെന്നും സര്‍ക്കാര്‍ തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും വിവാദങ്ങള്‍ക്കൊന്നുമില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 15 അംഗ പൊലീസ് സംഘമാണ് മന്ത്രിക്കൊപ്പം ഉള്ളത്. ആലപ്പുഴ നോര്‍ത്ത് സൗത്ത് സ്റ്റേഷനുകളിലെ പൊലീസുകാരാണ് സുരക്ഷ സംഘത്തില്‍ ഉള്ളത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ മുന്‍ കരുതലിനാണ് കൂടുതല്‍ ഉദ്യോഗസ്ഥരെന്നാണ് വിവരം.
◾https://dailynewslive.in/ ചില നേതാക്കള്‍ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നെന്ന വാര്‍ത്തയില്‍ അങ്ങനെയൊരു വിമര്‍ശനം ഉയര്‍ന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് പി ജയരാജന്‍ പ്രതികരിച്ചു. അതിനപ്പുറം താന്‍ വ്യക്തമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ആലപ്പുഴയില്‍ നിര്‍മാണത്തിലുള്ള പാലം തകര്‍ന്ന സംഭവത്തില്‍ 3 പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. അസി.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, എക്സിക്യൂട്ടീവ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
◾https://dailynewslive.in/ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ക്രിസ്ത്യന്‍ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം തുടരുകയാണെന്നും പാകിസ്ഥാനില്‍ ന്യൂനപക്ഷ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞു കേന്ദ്രം നിയമം നിര്‍മിച്ച് ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കിയെന്നും അതുപോലെ ഇന്ത്യയിലെ ന്യൂനപക്ഷം വിദേശ രാജ്യത്തേക്ക് പോകണോ എന്ന് താമരശ്ശേരി ബിഷപ്പ് ചോദിച്ചു.
◾https://dailynewslive.in/ ടിപി കേസ് പ്രതി കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവയുടെ പരസ്യ മദ്യപാനത്തില്‍ കേസെടുത്ത് പൊലീസ്. കൊലക്കേസ് പ്രതിയായ കൊടി സുനിക്ക് മദ്യം കഴിക്കാന്‍ അവസരമൊരുക്കിയ സംഭവത്തില്‍ കണ്ണൂരില്‍ മൂന്ന് സിവില്‍ പൊലീസുകാരെ ദിവസങ്ങള്‍ക്ക് മുന്‍പ് സസ്പെന്റ് ചെയ്തിരുന്നു.
◾https://dailynewslive.in/ താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികള്‍ അറിയിച്ചു. അമ്മയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കരുതെന്നും അറിയിപ്പുണ്ട്.
◾https://dailynewslive.in/ വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന ജീവനക്കാരന്‍ പിടിയില്‍. അക്കൗണ്ടന്റ് വിസി നിധന്‍ ആണ് പിടിയിലായത്. ജീവനക്കാരനെ മലപ്പുറത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട അക്രഡിറ്റഡ് എന്‍ജിനീയര്‍ ജോജോ ജോണി വിദേശത്തേക്ക് കടന്നതായി സംശയം. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
◾https://dailynewslive.in/ ആലപ്പുഴ നൂറനാട് നാലാംക്ലാസുകാരിയെ മര്‍ദിച്ച കേസില്‍ പിടിയിലായ അച്ഛനെയും രണ്ടാനമ്മയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരുവരും ഇന്നലെ രാത്രിയാണ് പിടിയിലായത്. ഇരുവരുടെയും മാസങ്ങള്‍ക്ക് മുന്‍പ് ഉള്ള ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പടെ പൊലീസ് ശേഖരിച്ചിരുന്നു. പ്രതികളെ നൂറനാട് സ്റ്റേഷനില്‍ എത്തിച്ചു. ഇന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മര്‍ദനമേറ്റ കുഞ്ഞിനെ നേരില്‍ കാണും.
◾https://dailynewslive.in/ കഴിഞ്ഞ വര്‍ഷം ബസില്‍ വച്ച് വാളയാര്‍ പൊലീസ് 96.57 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടിയ കേസില്‍ പ്രതിയായ നൈജീരിയന്‍ പൌരന്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ കോളജില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ എബുക്ക പ്രോസ്പര്‍ ഇഗ്ബോനുസ് (27) ആണ് പിടിയിലായത്. വാളയാര്‍ പൊലീസ് ബെംഗളൂരുവിലെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
◾https://dailynewslive.in/ കണ്ണൂരില്‍ കെഎസ്യു പ്രവര്‍ത്തകന് ക്രൂരമര്‍ദനം. കണ്ണൂര്‍ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അസൈനാറിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ അസൈനാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡിവൈഎഫ്ഐ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കെഎസ്യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി. സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അസൈനാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്.
◾https://dailynewslive.in/ പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മു സജീവന്റെ മരണത്തില്‍ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. കുടുംബത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ചുട്ടിപ്പാറ എസ്എംഇ നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അമ്മു സജീവന്‍ 2024 നവംബര്‍ 15നാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചത്. പത്തനംതിട്ട പൊലീസ് അന്വേഷിച്ച കേസില്‍ മൂന്നു സഹപാഠികളെ പ്രതി ചേര്‍ത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരുന്നത്.
◾https://dailynewslive.in/ വോട്ടര്‍ ലിസ്റ്റ് വെബ്സൈറ്റില്‍ നിന്ന് നീക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചില സംസ്ഥാനങ്ങളുടെ വോട്ടര്‍ പട്ടിക സൈറ്റില്‍ നിന്ന് കാണാതായെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പ്രതികരണം. വിഷയത്തില്‍ രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്കണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതേസമയം കത്ത് നല്കിയിട്ടും കമ്മീഷന്‍ ഒഴിഞ്ഞു മാറുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.
◾https://dailynewslive.in/ നോട്ട വോട്ടുകളുടെ നിയമസാധുത പരിശോധിക്കാന്‍ സുപ്രീം കോടതി ആലോചിക്കുന്നു. സര്‍ക്കാരിതര സംഘടനയായ വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെയും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെയും ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി ഈ വിലയിരുത്തല്‍ നടത്തിയത്. എതിരാളികളില്ലാതെ ഒരാള്‍ മാത്രം പത്രിക നല്‍കുകയും വിജയിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നോട്ട വോട്ടുകള്‍ പരിഗണിക്കണോയെന്നാണ് ആലോചന.
◾https://dailynewslive.in/ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെച്ച ജഗ്ദീപ് ധന്‍കറെ ജൂലൈ 22 മുതല്‍ കാണാനില്ലെന്ന് കപില്‍ സിബല്‍. വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെടണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. വ്യക്തിപരമായി തനിക്ക് ബന്ധമുള്ള വ്യക്തിയാണെന്നും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും വിവരമില്ലെന്നും സിബല്‍ പറഞ്ഞു.
◾https://dailynewslive.in/ വയനാട് ലോക്സഭാ എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് ഹരിയാണയിലെ ഗുരുഗ്രാമില്‍ മൂന്നര ഏക്കര്‍ ഭൂമി കൈക്കൂലിയായി ലഭിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ ചില കണ്ടെത്തലുകള്‍ പ്രിയങ്ക ഗാന്ധിക്കും കുരുക്കാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ 6 പാക് വ്യോമസേന വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തു എന്ന് സ്ഥിരീകരണം. വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ എപി സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് യുദ്ധ വിമാനങ്ങള്‍ കൂടാതെ പാകിസ്താന്റെ ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനമാണ് തകര്‍ത്തിട്ടുള്ളതെന്ന് ഐഎഎഫ് മേധാവി പറഞ്ഞു.
◾https://dailynewslive.in/ അംഗീകാരമില്ലാതെ രജിസ്റ്റര്‍ ചെയ്ത 344 പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേരളത്തിലെ ആറ് പാര്‍ട്ടികളുടെ രജിസ്ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. ആര്‍എസ്പി (ബി), എന്‍ഡിപി സെക്കുലാര്‍ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി. രാജ്യത്ത് ആറ് ദേശീയ പാര്‍ട്ടികളാണ് ഇപ്പോഴുള്ളത്. ബിജെപി കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എന്‍പിപി എന്നിവയാണ് ദേശീയ കക്ഷികള്‍.
◾https://dailynewslive.in/ ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. മരണസംഖ്യയെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നും രക്ഷാപ്രവര്‍ത്തനം വളരെ വേഗം പൂര്‍ത്തിയാക്കുമെന്നും തെരച്ചിലിന് റഡാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നും ലെഫ്റ്റനന്റ് കേണല്‍ ടിജു തോമസ് പറഞ്ഞു. അതേസമയം ഡെറാഡൂണില്‍ എത്തിയ മലയാളികള്‍ 3 ദിവസത്തിനകം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായ്ക് പ്രിത്പാല്‍ സിങ്, ശിപായ് ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ ചിനാല്‍ കോര്‍പ്സില്‍ ഭാഗമായിരുന്ന ഇരുവരുടെയും മരണത്തില്‍ സൈന്യം അനുശോചിച്ചു.തുടര്‍ച്ചയായ ഒന്‍പതാം ദിവസത്തിലേക്ക് കടന്ന ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
◾https://dailynewslive.in/ ദോഹ ഫെസ്റ്റിവല്‍ സിറ്റിയുമായി സഹകരിച്ച് ‘10,000 സ്റ്റെപ്സ് ചാലഞ്ച്’ സംഘടിപ്പിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലയം. ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പുവരുത്തുക, ടീം സ്പിരിറ്റ് ശക്തമാക്കുക, പോസിറ്റീവും പ്രചോദനാത്മകവുമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ചലഞ്ച്. മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു.
◾https://dailynewslive.in/ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, തന്ത്രപ്രധാനമായ സഹകരണമാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് റഷ്യന്‍ എംബസി അറിയിച്ചു. സൈനിക സാങ്കേതിക രംഗങ്ങളിലെ സഹകരണം, വിമാനങ്ങളുടെ നിര്‍മ്മാണം, രാസ വ്യവസായം, ഇരുമ്പ് ഉരുക്ക് നിര്‍മ്മാണം തുടങ്ങിയ വിവിധ മേഖകളിലെ സഹകരണം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
◾https://dailynewslive.in/ ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ തീരുമാനം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ. മേഖലയിലെ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കാന്‍ ഇസ്രയേല്‍ അധിനിവേശം ഇടയാക്കുമെന്ന് സെക്രട്ടറി ജനറല്‍ ആന്റണിയൊ ഗുട്ടെറെസ് വ്യക്തമാക്കി.ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ സൗദി അറേബ്യ, ജോര്‍ദാന്‍, തുര്‍ക്കി, ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചു.
◾https://dailynewslive.in/ ഗാസ പിടിച്ചടക്കാനല്ല ശ്രമിക്കുന്നതെന്നും ഹമാസിന്റെ പിടിയില്‍ നിന്ന് ഗാസയെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ പിടിയില്‍ നിന്ന് മോചിപ്പിച്ച് ഗാസയുടെ നിയന്ത്രണം സമാധാനകാംക്ഷികളായ ഭരണ സംവിധാനത്തെ ഏല്‍പ്പിച്ചാല്‍ അതിലൂടെ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഭാവിയില്‍ നടന്നേക്കാവുന്ന ആക്രമണ ഭീഷണി ഇല്ലാതാക്കാനും സാധിക്കും എന്നും നെതന്യാഹു പറയുന്നു.
◾https://dailynewslive.in/ ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലെ പുല്‍ത്തകിടിയുടെ കഷ്ണങ്ങള്‍ മുറിച്ചുവില്‍ക്കാനൊരുങ്ങി സ്റ്റേഡിയം പരിപാലിക്കുന്ന മാര്‍ലിബോള്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി). ഗ്രൗണ്ടിന്റെ നവീകരണത്തിനും പരിപാലത്തിനുമായി ധനസമാഹരണം ലക്ഷ്യമിട്ടാണ് എംസിസി ക്ലബ്ബിന്റെ 25000ത്തോളം വരുന്ന അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഗ്രൗണ്ടിലെ പുല്‍ത്തകിടിയുടെ കഷ്ണങ്ങള്‍ മുറിച്ച് വില്‍ക്കാനൊരുങ്ങുന്നത്.
◾https://dailynewslive.in/ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 138 കോടി രൂപയുടെ ലാഭം. അതേസമയം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ 75 ശതമാനം ഇടിവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം 555 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ പ്രവര്‍ത്തന വരുമാനത്തില്‍ ഒമ്പത് ശതമാനം കുറവുണ്ടായി. സ്വര്‍ണ പണയ വായ്പയില്‍ നിന്നുള്ള വരുമാനം കൂടിയപ്പോള്‍ മൈക്രോ ഫിനാന്‍സില്‍ കനത്ത ഇടിവാണ് നേരിട്ടത്. ഈ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2,262 കോടി രൂപയാണ്. സ്വര്‍ണ പണയ വായ്പയില്‍ നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിച്ച് 1,904 കോടി രൂപയിലെത്തി. 538.79 കോടി രൂപയാണ് സ്വര്‍ണ വായ്പകളില്‍ നിന്നുള്ള ലാഭം. മൈക്രോഫിനാന്‍സ് വിഭാഗത്തില്‍ 53 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 361 കോടി രൂപയാണ് മൈക്രോഫിനാന്‍സ് വരുമാനം. ഓഹരി ഉടമകള്‍ക്ക് മണപ്പുറം ഫിനാന്‍സ് 50 പൈസ വീതം ലാഭവിഹിതം പ്രഖ്യാപിച്ചു. ഒ3ഗസ്റ്റ് 14 ആണ് ഡിവിഡന്റിനുള്ള റെക്കോഡ് തീയ്യതി. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 26 ശതമാനം വര്‍ധനയുണ്ടായിരുന്നു.
◾https://dailynewslive.in/ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ആഗോള കമ്മ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ ട്രൂകോളര്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള മൊബൈല്‍ ആപ്പായ ഖയാലുമായി ട്രൂകോളര്‍ ധാരണയിലെത്തി. ട്രൂകോളറിന്റെ പ്രീമിയം മെമ്പര്‍ഷിപ്പുകളിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുക. ഖലാല്‍ ആപ്പിലെ മെമ്പര്‍മാര്‍ക്ക് ട്രൂകോളര്‍ പ്രീമിയം മെമ്പര്‍ഷിപ്പില്‍ 50 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കും. നിലവില്‍ ട്രൂകോളര്‍ സൗജന്യമായി നല്‍കുന്ന സേവനങ്ങള്‍ തുടരും. തട്ടിപ്പ് കേന്ദ്രങ്ങളില്‍ നിന്നുള്ള കോളുകള്‍ തിരിച്ചറിയുന്നതിനുള്ള പ്രത്യേക അലര്‍ട്ടുകള്‍ പുതിയ ഫീച്ചറിലുണ്ടാകും. തട്ടിപ്പു രീതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ ശില്‍പ്പശാലകള്‍ക്ക് ട്രൂകോളറും ഖയാലും ഓണ്‍ലൈനില്‍ നേതൃത്വം നല്‍കും. 2024 ല്‍ മാത്രം ട്രൂകോളര്‍ ബ്ലോക്ക് ചെയ്തത് 5,600 കോടി സംശയാസ്പദമായ കോളുകളാണ്. 2009 ല്‍ ആരംഭിച്ച ട്രൂകോളര്‍ ഇതിനകം ഒരു കോടിയിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ മഹേഷ് ബാബു- എസ്.എസ് രാജമൗലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘എസ്എസ്എംബി 29’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ബ്രഹ്‌മാണ്ഡ സിനിമയുടെ പുതിയ പോസ്റ്റര്‍ എത്തി. നിലവില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മഹേഷ് ബാബുവിന്റെ 50-ാം പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് രാജമൗലി. ബിഗ് ബജറ്റ് ചിത്രത്തിലെ നടന്റെ കഥാപാത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്ററാണ് സംവിധായകന്‍ പുറത്തുവിട്ടത്. ഗ്ലോബ് ട്രോട്ടര്‍ അഥവാ ലോകം ചുറ്റുന്നവന്‍ എന്നാണ് മഹേഷ് ബാബുവിന്റെ കഥാപാത്രത്തെ പോസ്റ്ററില്‍ വിശേഷിപ്പിച്ചത്. പ്രീ-ലുക്ക് പോസ്റ്ററില്‍ നായകന്റെ നെഞ്ചിന്റെ ഭാഗത്തിന്റെ ക്ലോസപ്പ് ഷോട്ടാണ് കാണിക്കുന്നത്. രാജമൗലി ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ വില്ലനായി പൃഥ്വിരാജ് സുകുമാരനാണ് വേഷമിടുന്നത്. പ്രിയങ്ക ചോപ്ര ചിത്രത്തില്‍ നായികയായി എത്തും. ദുര്‍ഗ ആര്‍ട്‌സിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് കെ എല്‍ നാരായണന്‍ ഒരുക്കുന്ന ഈ ബിഗ് എന്റര്‍ടെയ്‌നര്‍ 1000 കോടി ബജറ്റിലാണ് എടുക്കുന്നത്. ഓസ്‌കാര്‍ ജേതാവായ സംഗീതസംവിധായകന്‍ എം എം കീരവാണിയാണ് ബ്രഹ്‌മാണ്ഡ ചിത്രത്തിന് സംഗീതം നല്‍കുന്നത്.
◾https://dailynewslive.in/ അഡ്വാന്‍സ് ബുക്കിംഗില്‍ ‘കൂലി’ ചിത്രത്തിന് ലഭിച്ച പ്രതികരണം. കേരളത്തിലും വന്‍ പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് ലഭിച്ചിരിക്കുന്നത്. േവിക്രത്തിനും ലിയോയ്ക്കും ശേഷമുള്ള ലോകേഷ് കനകരാജ് ചിത്രം എന്നതും ലോകേഷിന്റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം എന്നതുമാണ് കൂലിയുടെ യുഎസ്പി. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു കൂലിയുടെ കേരള അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ മണിക്കൂറില്‍ത്തന്നെ വന്‍ പ്രതികരണമാണ് അതിന് ലഭിച്ചത്. രാത്രി 12 മണി വരെയുള്ള (ആദ്യ ദിനം) കണക്ക് പ്രകാരം കൂലി കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 4.11 കോടിയാണ്. ട്രാക്കര്‍മാരുടെ കണക്കനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചതിന്റെ ആദ്യ ദിനം എമ്പുരാന്‍ കേരളത്തില്‍ നിന്ന് നേടിയത് 8.14 കോടി ആയിരുന്നു. ലോകേഷിന്റെ തന്നെ വിജയ് ചിത്രം ലിയോ നേടിയത് 5.86 കോടിയും ആയിരുന്നു. അതേസമയം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് എമ്പുരാന്‍ ആകെ നേടിയത് (അഡ്വാന്‍സ് ബുക്കിംഗ് ഉള്‍പ്പെടെ) 14 കോടി ആയിരുന്നു. ലിയോ 12 കോടിയും. റിലീസിന് ഇനിയും അഞ്ച് ദിവസം അവശേഷിക്കുന്നു എന്നതിനാല്‍ കൂലിയുടെ ഫൈനല്‍ അഡ്വാന്‍സ് കളക്ഷന്‍ എവിടെവരെ എത്തും എന്നത് നിലവില്‍ പ്രവചനാതീതമാണ്. അതുപോലെ തന്നെ ഓപണിംഗ് കളക്ഷനും.
◾https://dailynewslive.in/ ഈ ഓണക്കാലത്ത് നിരവധി ഓഫറുകളുമായി ഇഞ്ചിയോണ്‍ കിയ. കിയ മോഡലുകള്‍ക്ക് ലഭിക്കുന്ന ആകര്‍ഷകമായ ഓഫറുകള്‍ക്കൊപ്പം, ‘ലക്കി ഡ്രോ’ മത്സരത്തിലൂടെ ഉപഭോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. ഇഞ്ചിയോണ്‍ കിയയില്‍ ഈ ഓഫര്‍ കാലയളവില്‍ വാഹനം വാങ്ങുന്നവര്‍ക്ക് ബമ്പര്‍ സമ്മാനമായി ഏറ്റവും പുതിയ കിയ സിറോസ് മോഡലാണ് കാത്തിരിക്കുന്നത്. എല്ലാ ആഴ്ചയും തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഐഫോണ്‍ 15, സോണി പ്ലേസ്റ്റേഷന്‍, മൈക്രോവേവ് ഓവന്‍, 32 ഇഞ്ച് എല്‍ഇഡി ടിവി എന്നിവയും സമ്മാനമായി ലഭിക്കും. കൂടാതെ, കിയ സെല്‍റ്റോസിന് 2 ലക്ഷം രൂപ വരെയും, കാരന്‍സ്, സോണറ്റ് മോഡലുകള്‍ക്ക് 1 ലക്ഷം രൂപ വരെയും പ്രത്യേക ആനുകൂല്യങ്ങളും ഈ ഓഫര്‍ കാലയളവില്‍ ലഭിക്കും. കിയ സിറോസിന് 1.14 ലക്ഷം രൂപ വരെയും, കാര്‍ണിവലിന് 1.5 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഉള്ള ഇഞ്ചിയോണ്‍ കിയയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ ഓഫറുകള്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാണ്.
◾https://dailynewslive.in/ കേവലം ഒരു പതിറ്റാണ്ടുകൊണ്ട് കാടിനെ അതിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ എങ്ങനെ നാടാക്കി മാറ്റാം എന്ന സമാനതകളില്ലാത്ത വികസനകാഴ്ചപ്പാടവതരിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കിയ, മലയാളി ആദരിക്കാന്‍ മറന്നുപോയ മഹദ്വ്യക്തിയാണ് പി.ആര്‍. രാമവര്‍മ്മ രാജായെന്ന ആലക്കോട് തമ്പുരാന്‍. കെ.പി. കേശവന്‍ മാസ്റ്ററുടെ ഈ ഉദ്യമം ചരിത്രവും സാമൂഹ്യശാസ്ത്രവും അടക്കം വിവിധ വൈജ്ഞാനിക മേഖലകളിലേക്കു വാതില്‍ തുറക്കുന്നു. ‘ആലക്കോട് തമ്പുരാന്‍’. കെ.പി കേശവന്‍ മാസ്റ്റര്‍. മാതൃഭൂമി. വില 289 രൂപ.
◾https://dailynewslive.in/ നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുമ്പോള്‍ ഉണര്‍ന്നിരിക്കാന്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നത് സ്വാഭാവികം. എന്നാല്‍ ആ ശീലം നിങ്ങളുടെ പെരുമാറ്റത്തെ തന്നെ മാറ്റിമറിക്കും. പ്രത്യേകിച്ച് സ്ത്രീകളില്‍. രാത്രി കാപ്പി കുടിക്കുന്ന സ്ത്രീകളില്‍ ‘എടുത്തുചാട്ട സ്വഭാവം’ അല്‍പം കൂടുതലായിരിക്കുമെന്ന് പഠനം. ടെക്സസ് സര്‍വകലാശാല സമീപകാലത്ത് നടത്തിയൊരു പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ശരീരത്തിന് ഒരു ഉന്മേഷവും ഊര്‍ജവും കിട്ടാന്‍ കാപ്പിയും ചായയുമൊക്കെ എണ്ണം നോക്കാതെ രാത്രിയും പകലും കുടിക്കുന്ന ശീലം നമ്മളില്‍ മിക്കയാളുകള്‍ക്കും ഉണ്ടാവാം. എന്നാല്‍ കാപ്പിയുടെയും ചായയുടെയുമൊക്കെ അളവിലും കുടിക്കുന്ന സമയത്തിലുമൊക്കെ കാര്യമുണ്ടെന്നാണ് ഐസയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീനാണ് ഈ പെരുമാറ്റ വ്യത്യാസത്തിന് പിന്നിലെ കാരണമാരനെന്നാണ് ഗവേഷകരുടെ വാദം. മനുഷ്യരുമായി ജനിതക, നാഡീസംബന്ധമായ സമാനതകള്‍ കാണിക്കുന്ന ഫ്രൂട്ട് ഫ്‌ലൈസിലാണ് പഠനം നടത്തിയത്. ശക്തിയായ വായുപ്രവാഹ ഉത്തേജനം നേരിടുമ്പോള്‍ സാധാരണയായി ഈച്ചകള്‍ മരവിച്ചിരിക്കും. എന്നാല്‍ രാത്രിയില്‍ കഫീന്‍ നല്‍കിയപ്പോള്‍ പ്രതികരണമായി അശ്രദ്ധമായ ‘പറക്കല്‍’ സ്വഭാവം ഈച്ചകള്‍ പ്രകടിപ്പിച്ചുവെന്ന് ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ പകല്‍ സമയത്ത് ഈ പെരുമാറ്റ വ്യത്യാസം ഉണ്ടായിരുന്നില്ലെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു പ്രധാന കാര്യം, സമാന അളവില്‍ നല്‍കിയെങ്കില്‍ പെണ്‍ ഈച്ചകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആവേശകരമായ പെരുമാറ്റം പ്രകടപ്പിച്ചുവെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ പഠനം മനുഷ്യരില്‍ നടത്തിയിട്ടില്ലാത്തതിനാല്‍ വിശാലമായ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 87.58, പൗണ്ട് – 117.66, യൂറോ – 101.86, സ്വിസ് ഫ്രാങ്ക് – 107.89, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 57.06, ബഹറിന്‍ ദിനാര്‍ – 232.30, കുവൈത്ത് ദിനാര്‍ -286.69, ഒമാനി റിയാല്‍ – 227.78, സൗദി റിയാല്‍ – 23.34, യു.എ.ഇ ദിര്‍ഹം – 23.85, ഖത്തര്‍ റിയാല്‍ – 24.06, കനേഡിയന്‍ ഡോളര്‍ – 63.60.