yt cover 8

https://dailynewslive.in/ യുഎസ്സുമായുള്ള 1987-ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ് ഉടമ്പടിയില്‍നിന്ന് പിന്മാറി റഷ്യ. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം വര്‍ധിക്കുന്നതിനിടെയാണ് റഷ്യയുടെ പുതിയ പ്രഖ്യാപനം. റഷ്യക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ സൈന്യത്തിനോട് ട്രംപ് ഉത്തരവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ഈ നീക്കം. രാജ്യ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണി സൃഷ്ടിച്ചുകൊണ്ടുള്ള യുഎസ്സിന്റെ നീക്കങ്ങളാണ് റഷ്യയെ പുതിയ നടപടികള്‍ കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചതെന്നും പാശ്ചാത്യ രാജ്യങ്ങള്‍ മിസൈലുകള്‍ വിന്യസിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണി സൃഷ്ടിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

https://dailynewslive.in/ ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ദില്ലിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2018 ഓഗസ്റ്റ് മുതല്‍ 2019 ഒക്ടോബര്‍ വരെ ജമ്മു കശ്മീരിന്റെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിരുന്നു. 2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. പിന്നീട് ഗോവ ഗവര്‍ണറായി നിയമിതനായിരുന്നു. 2022 ഒക്ടോബര്‍ വരെ മേഘാലയ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് കനത്ത മഴ. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

https://dailynewslive.in/ സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്ത നിവാരണ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ സ്‌കൂളിലെ ബാക്ക് ബെഞ്ച് സങ്കല്‍പ്പം മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പഴഞ്ചന്‍ രീതികള്‍ എന്നും പറ്റില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും നല്ല മാറ്റം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അവധിക്കാല മാറ്റ നിര്‍ദേശത്തിന് പിന്നാലെയാണ് പുതിയ ആശയം മന്ത്രി പങ്കുവച്ചിരിക്കുന്നത്.

https://dailynewslive.in/ 64-ാമത് കേരള സ്‌കൂള്‍ കലോത്സവ തീയതികള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 2026 ജനുവരി 07 മുതല്‍ 11 വരെ തൃശ്ശൂര്‍ ജില്ലയില്‍ വച്ചാണ് കലോത്സവം നടക്കുക. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്‌കൂള്‍തല മത്സരങ്ങള്‍ സെപ്തംബര്‍ മാസത്തിലും, സബ്ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങള്‍ നവംബര്‍ ആദ്യവാരവും പൂര്‍ത്തിയാക്കും.

https://dailynewslive.in/ നഗരങ്ങളിലെ ശുചിത്വനിലവാരം സംബന്ധിച്ച് കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം നടത്തിവരുന്ന ദേശീയ ശുചിത്വ സര്‍വ്വേയായ സ്വഛസര്‍വേക്ഷന്റെ ഒന്‍പതാം പതിപ്പില്‍ കേരളത്തിന് വന്‍ മുന്നേറ്റം. സംസ്ഥാനത്തെ 93 നഗരസഭകളില്‍ 82 ഉം ആയിരം റാങ്കിനകത്താണ്, ജനസംഖ്യാടിസ്ഥാനത്തില്‍ ആദ്യ 100 നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി, മട്ടന്നൂര്‍, തൃശ്ശൂര്‍, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂര്‍, തിരുവന്തപൂരം, കൊല്ലം എന്നീ 8 നഗരങ്ങള്‍ ഇടം പിടിച്ചു.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു. എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് മഞ്ജുഷ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വര്‍ഷമായി കിട്ടാത്തതില്‍ ഭര്‍ത്താവ് ഷിജോ ആത്മഹത്യ ചെയ്തതതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി സ്‌കൂള്‍ മാനേജര്‍. അധ്യാപികയുടെ ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് രേഖകള്‍ നല്‍കിയതാണെന്നും അത് ഉദ്യോഗസ്ഥര്‍ മുക്കിയെന്നും നാറാണംമൂഴി സെന്റ് ജോസഫ്സ് സ്‌കൂള്‍ മാനേജര്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഇടപെട്ടിട്ടും ഡി ഇ ഓഫീസ് ജീവനക്കാര്‍ അനങ്ങിയില്ലെന്നും സ്‌കൂള്‍ മാനേജര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഡിഇഒ, എഇഒ ഇവരെല്ലാം സ്ഥാനക്കയറ്റം വഴി വരുന്നവരാണെന്നും ഇവര്‍ക്കെല്ലാം ഭരണപരിചയം കുറവാണെന്നും മന്ത്രി വി ശിവന്‍കുട്ടി. അത് ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സ്വന്തം അനുഭവം ആണെന്നും പറഞ്ഞാല്‍ വിവാദമാകുമെന്ന് അറിയാമെന്നും എന്നാലും കുഴപ്പമില്ല മന്ത്രി പറഞ്ഞു. ഡിഇഒ, എഇഒ എന്നിവര്‍ക്കെല്ലാം ഭരണപരിശീലനം കാര്യമായി നല്‍കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട നാറാണമൂഴി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ അധ്യാപികയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ലിയോണല്‍ മെസിയുള്‍പ്പെടുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്(എഎഫ്എ) 130 കോടി രൂപ കൈമാറിയിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ എം ഡി ആന്റോ അഗസ്റ്റിന്‍. പണം വാങ്ങിയ ശേഷം വരാതിരിക്കുന്നത് ചതിയാണെന്നും വരാതിരുന്നാല്‍ നിയമ നടപടികള്‍ ആലോചിക്കുമെന്നും ആന്റോ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ദില്ലിയിലെത്തി. ഇന്നും നാളെയുമായി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി പുനസംഘടനപട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഉടന്‍ നടപടിയുണ്ടാകുമെന്നും നന്നായി പ്രവര്‍ത്തിച്ച നേതാക്കളുടെ സേവനം തുടര്‍ന്നും പാര്‍ട്ടി പ്രയോജനപ്പെടുത്തുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി.

https://dailynewslive.in/ പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പത്രിക തള്ളിയതിനെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയില്‍ ഹര്‍ജി നല്‍കി. ബൈലോ പ്രകാരം താന്‍ മത്സരിക്കാന്‍ യോഗ്യയാണെന്നാണ് സാന്ദ്ര ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്.

https://dailynewslive.in/ കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതിന് ഭരണം നഷ്ടമായത്. സിപിഎം വിമത കല രാജു യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്.

https://dailynewslive.in/ ടിപി കേസ് പ്രതി കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തില്‍ കേസെടുക്കാനാകില്ലെന്ന നിലപാടു ആവര്‍ത്തിച്ചു തലശ്ശേരി പൊലീസ്. സ്വമേധയാ പൊലീസിന് കേസെടുക്കാന്‍ തെളിവില്ലെന്നും ആര്‍ക്കും പരാതിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാന്‍ പറ്റാതെ കേസ് നില്‍ക്കില്ലെന്നുമാണ് പൊലീസിന്റെ വാദം.

https://dailynewslive.in/ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും അടൂരിന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും ശ്രീകുമാരന്‍ തമ്പി വിമര്‍ശിച്ചു.

https://dailynewslive.in/ തൃക്കാക്കര നിയോജകമണ്ഡലത്തിലെ 28 സര്‍ക്കാര്‍, എയ്ഡഡ് എല്‍പി, യുപി സ്‌കൂളുകളില്‍ പഠിക്കുന്ന 7081 കുട്ടികള്‍ക്കായി ഉമ തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതിയ്ക്ക് തുടക്കമായി. പിടി തോമസ് ഫൗണ്ടേഷന്റെ സഹകരണത്തില്‍ ബിപിസിഎല്ലിന്റെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപയുടെ ചെലവില്‍, 165 അധ്യയനദിനങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ‘സുഭിക്ഷം തൃക്കാക്കര’ എന്നാണ് പേര്.

https://dailynewslive.in/ കോടതിയലക്ഷ്യ പരാതിയില്‍ സിപിഎമ്മിനെതിരെ നടപടിയെടുക്കുന്നതിലും നല്ലത് അവഗണിച്ച് ഒഴിവാക്കുന്നതാണെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ ജൂലൈ 25 ലെ വിധിക്കെതിരെ സിപിഎം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിനെതിരെയായിരുന്നു പരാതി.

https://dailynewslive.in/ ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

https://dailynewslive.in/ രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീംകോടതി പരാമര്‍ശത്തില്‍ തിരിച്ചടിച്ച് പ്രിയങ്ക ഗാന്ധി. യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ ആരെന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ടെന്നും കോടതി പരാമര്‍ശത്തോട് ബഹുമാനത്തോടെ വിയോജിക്കുന്നുവെന്നും സര്‍ക്കാരിനെ ചോദ്യം ചെയ്യുകയെന്നതാണ് പ്രതിപക്ഷ നേതാവിന്റെ കടമയെന്നും സൈന്യത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു

https://dailynewslive.in/ കര്‍ണാടകയിലെ നാല് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളിലെയും ജീവനക്കാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ ദൈനംദിന ജീവിതം സാരമായി തടസ്സപ്പെട്ടു. കര്‍ണാടക ഹൈക്കോടതി ഇന്നലെ സമരങ്ങള്‍ക്കെതിരെ ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചിട്ടും നാല് യൂണിയനുകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുയായിരുന്നു.

https://dailynewslive.in/ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ അമിത് ഷായെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടര്‍ച്ചയായി ഇരുന്നതിനാണ് അഭിനന്ദനം. അമിത് ഷാ ഇനിയും റെക്കോഡുകള്‍ തകര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

https://dailynewslive.in/ 17,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പില്‍ ഹാജരായി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി. കേസില്‍ ചോദ്യം ചെയ്യലിന് ദില്ലിയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ അനില്‍ അംബാനിക്ക് ഇഡി സമന്‍സ് അയച്ചിരുന്നു.

https://dailynewslive.in/ ദില്ലിയില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ചെങ്കോട്ടയില്‍ നടന്ന മോക് ഡ്രില്‍ പരാജയപ്പെട്ടു. ഡമ്മി ബോംബ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ചെങ്കോട്ടയിലുണ്ടായിരുന്ന പൊലീസുകാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി.

https://dailynewslive.in/ താരിഫ് വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഇന്ത്യ യു എസ് ബന്ധം വഷളായിട്ടുണ്ടെന്ന് വ്യക്തമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അമേരിക്കയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന് ജയറാം രമേശ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

https://dailynewslive.in/ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ വിമര്‍ശനവുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച് 183.3 ഓവറുകള്‍ എറിഞ്ഞ മുഹമ്മദ് സിറാജ്, ജോലിഭാരത്തിന്റെ പേരിലാണ് കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുന്നതെന്ന ഇന്ത്യന്‍ ടീമിന്റെ വാദത്തെത്തന്നെ തള്ളിക്കളഞ്ഞുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു. സിറാജിന്റെ പ്രകടനം മറ്റ് താരങ്ങളും മാതൃകയാക്കണമെന്നും ജോലിഭാരമെന്ന വാക്കുതന്നെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിഘണ്ടുവില്‍ നിന്ന് എടുത്തുകളയണമെന്നും ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ ഐഎസ്എല്‍ പ്രതിസന്ധിക്ക് പിന്നാലെ താരങ്ങളുടെ ശമ്പളം മരവിപ്പിച്ച് ബെംഗളൂരു എഫ്‌സി. അനിശ്ചിതകാലത്തേക്കാണ് തീരുമാനമെന്ന് ക്ലബ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ക്ലബിന്റെ ഉടമകളായ ജെ എസ് ഡബ്ല്യു ഗ്രൂപ്പ് അഭ്യര്‍ത്ഥിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിന്റെ ഭാവിയെ പറ്റിയുള്ള അനിശ്ചിതത്വം കണക്കിലെടുത്ത്, ഫസ്റ്റ് ഇലവന്‍ ടീമിലെ കളിക്കാരുടെയും സ്റ്റാഫുകളുടെയും ശമ്പളം അനിശ്ചിതമായി മരവിപ്പിക്കുക എന്ന തീരുമാനം കൈക്കൊള്ളാന്‍ ടീം നിര്‍ബന്ധിതമായിരിക്കുകയാണെന്ന് ബെംഗളൂരു എഫ്‌സി പ്രസ്താവനയില്‍ വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 9,370 രൂപയിലും പവന്‍ വില 74,960 രൂപയിലുമെത്തി. ഈ മാസം വെറും അഞ്ച് ദിവസത്തിനുള്ളില്‍ പവന് 1,760 രൂപയാണ് വര്‍ധിച്ചത്. ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 7,690 രൂപയിലെത്തി. രണ്ടു ദിവസമായി അനക്കമില്ലാതിരുന്ന വെള്ളി വിലയും മുന്നോട്ടാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 122 രൂപയിലെത്തി. രാജ്യാന്തര സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 3,385 ഡോളര്‍ വരെ എത്തിയിരുന്നു. ഇന്ന് 3,373 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഈ വര്‍ഷം രണ്ടു തവണ കുറച്ചേക്കുമെന്ന പ്രതീക്ഷകളാണ് വില ഉയര്‍ത്തിയത്. ഇതിനൊപ്പം ഇന്ത്യയില്‍ രൂപയുടെ നിരക്ക് കുറഞ്ഞതും സ്വര്‍ണ വിലയെ ബാധിച്ചു. ഇന്ന് ഒരു പവന് 74,960 രൂപയാണെങ്കിലും പണിക്കൂലി കണക്കാക്കിയാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 81,122 രൂപ വരും.

https://dailynewslive.in/ 2025 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍നിന്ന് കയറ്റിയയച്ചത് 600 കോടി ഡോളറിന്റെ (ഏകദേശം 52,500 കോടി രൂപ) ഐഫോണുകള്‍. മുന്‍വര്‍ഷം ഇതേ കാലത്തെ 320 കോടി ഡോളറിനെ അപേക്ഷിച്ച് 82 ശതമാനമാണ് വളര്‍ച്ച. ആപ്പിളിന്റെ ഇന്ത്യയിലെ കരാര്‍ ഉത്പാദകര്‍ സര്‍ക്കാരിനു കൈമാറിയ കണക്കുകള്‍ പ്രകാരമാണിത്. ആപ്പിളിന്റെ കരുത്തില്‍ ഇന്ത്യയില്‍നിന്നുള്ള മൊത്തം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഇക്കാലത്ത് 772 കോടി ഡോളറില്‍ (ഏകദേശം 67,600 കോടി രൂപ) എത്തി. മുന്‍വര്‍ഷം ഇതേകാല ത്തെ 490 കോടി ഡോളറിനെ അപേക്ഷിച്ച് 58 ശതമാനം അധികമാണിത്. രാജ്യത്തുനിന്ന് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇതുവരെയുള്ളതില്‍ ഏറ്റവുമുയര്‍ന്ന സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയാണിത്. മൊത്തം കയറ്റുമതിയില്‍ 78 ശതമാനം വിഹിതം ആപ്പിളിനു സ്വന്തമാണ്. ഇന്ത്യക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളിലും കൂടുതല്‍ സ്റ്റോറുകള്‍ക്ക് ആപ്പിള്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ആഗോള റിലീസിനൊരുങ്ങി മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യു ഡബ്ല്യു ഇ സ്റ്റൈല്‍ ആക്ഷന്‍ ചിത്രം ‘ചത്ത പച്ച- റിങ് ഓഫ് റൗഡിസ്’. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് 115ലധികം രാജ്യങ്ങളില്‍ ചിത്രം റിലീസിന് ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്നര്‍ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്, ലെന്‍സ്മാന്‍ ഗ്രൂപ്പ് എന്നിവര്‍ കൂടി ചേര്‍ന്ന് രൂപം നല്‍കിയ റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ല്യു ഡബ്ല്യു ഇ സ്റ്റൈല്‍ റസലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിന് വേണ്ടി താരങ്ങളായ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്, വിശാഖ് നായര്‍ എന്നിവര്‍ റസലിങ് ട്രെയിനിങ് നേടിയിരുന്നു.

https://dailynewslive.in/ വിജയ് ദേവരകൊണ്ട നായകനായ ‘കിങ്ഡം’ ചിത്രം ആഗോളതലത്തില്‍ ആകെ 75 കോടി രൂപയോളം നേടി. കേരളത്തില്‍ മാത്രം ചിത്രം 1.52 കോടിയും നേടിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് റിലീസിനുമുന്നേ കിങ്ഡം സിനിമയുടെ ഒടിടി റൈറ്റ്സ് 53 കോടി നേടി. ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിയ പ്രതിഫലവും ചര്‍ച്ചയാണ്. 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിച്ചത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. സംവിധായകന്‍ ഗൗതം തിണ്ണനൂരിയാണ് കിങ്ഡമിന്റെ രചനയും സംവിധാനവും. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. തെലുങ്ക് പതിപ്പില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നറേറ്റര്‍ ആയി എത്തുന്നത്. തമിഴില്‍ ഈ സ്ഥാനത്ത് സൂര്യയും ഹിന്ദിയില്‍ രണ്‍ബീര്‍ കപൂറുമാണ്.

https://dailynewslive.in/ അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍ ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്നു. മോഡല്‍ വൈ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ആണ് ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ വണ്‍ ബികെസിയില്‍ കാര്‍ നിര്‍മ്മാതാവ് തങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പുതുതായി ആരംഭിച്ച ചാര്‍ജിംഗ് സ്റ്റേഷനില്‍ നാല് വി4 സൂപ്പര്‍ചാര്‍ജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ് സ്റ്റാളുകളും ഉള്‍പ്പെടുന്നു. 2025 സെപ്റ്റംബര്‍ പാദത്തോടെ ഇന്ത്യയില്‍ മൂന്ന് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി തുറക്കുമെന്ന് ടെസ്ല പറയുന്നു. ലോവര്‍ പരേല്‍, താനെ, നവി മുംബൈ എന്നിവിടങ്ങളിലായിരിക്കും ഈ സ്റ്റേഷനുകള്‍. ടെസ്ലയുടെ ഇടത്തരം ഇലക്ട്രിക് എസ്യുവിയായ ടെസ്ല മോഡല്‍ വൈയുടെ രണ്ട് വകഭേദങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇതിന്റെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റിന് 59.89 ലക്ഷം മുതല്‍ വില ആരംഭിക്കുന്നു. ലോംഗ്-റേഞ്ച് റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റിന് 67.89 ലക്ഷം മുതല്‍ വിലയുണ്ട്. ജൂലൈ 15 നാണ് ടെസ്ല ഇന്ത്യയില്‍ പ്രവേശിച്ചത്. 59.89 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന വിലയുള്ള മോഡല്‍ വൈ കമ്പനി പുറത്തിറക്കി.

https://dailynewslive.in/ നാട്ടുകാരുടെ കഥകളിലൂടെയും നാടിന്റെ ചരിത്രം പറയാം. അങ്ങനെ പറയുമ്പോള്‍ അത് കഥപറച്ചിലുകാരന്റെയും കഥയാകുന്നു. മാപ്പിളപ്പാട്ടിന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ഹൃദയഭൂമികകള്‍ ‘മസ്തിഷ്‌ക പ്രദേശം’ കൈയേറ്റം ചെയ്ത കഥ നീളുന്നത് ശാസ്ത്രം/മതം, ആത്മീയത/ഭൗതികത, പാശ്ചാത്യം/പൗരസ്ത്യം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ കെണിയില്‍നിന്നും സ്വത്വത്തെ വീണ്ടെടുക്കാനുള്ള യാത്രയുടെ കഥയായിട്ടാണ്. ഒരു ഇന്ത്യന്‍ മുസല്‍മാന്‍ ശരിക്കും പറഞ്ഞാല്‍ മലപ്പുറത്തെ മാപ്പിളക്കുട്ടി കാശിയിലെത്തുന്ന കഥ. ഈ കഥ വായിക്കുന്ന നമുക്ക് ഇതില്‍ നമ്മെത്തന്നെ തിരിച്ചറിയാന്‍ കഴിയും. ‘ഒരു ഇന്ത്യന്‍ മുസല്‍മാന്റെ കാശിയാത്ര’. പി.പി ഷാനവാസ്. റാറ്റ് ബുക്സ്. വില 313 രൂപ.

https://dailynewslive.in/ ഏത് പ്രായത്തിലാണ് കൊളസ്ട്രോള്‍ പരിശോധിച്ചു തുടങ്ങേണ്ടതെന്ന് പലര്‍ക്കും സംശയമാണ്. ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഒരു തരം ലിപിഡാണ് കൊളസ്ട്രോള്‍. ഇത് കോശ സ്തരങ്ങളുടെ ഭാഗമാണ്. കൂടാതെ കരളിനെ പിത്തരസം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഹോര്‍മോണുകള്‍ക്കുള്ള ഒരു നിര്‍മാണ വസ്തുവായും കൊളസ്ട്രോള്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ രക്തത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവു കൂടുമ്പോഴാണ് പ്രശ്നം. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ രക്തത്തിലെ കൊളസ്ട്രോള്‍ നില വിലയിരുത്തേണ്ടത് പ്രധാനമാണ്. 20 വയസു മുതല്‍ കൊളസ്ട്രോള്‍ പരിശോധിക്കാവുന്നതാണെന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്നു. കൂടാതെ അത് ഒരു ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈല്‍ ഉപയോഗിച്ച് ചെയ്യണം. പരിശോധനയില്‍ കൊളസ്ട്രോള്‍ സാധാരണ നിലയിലാണെങ്കില്‍ നാല് അല്ലെങ്കില്‍ ആറ് വര്‍ഷത്തിന് ശേഷം പരിശോധനകള്‍ ആവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ കുംടുംബത്തില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കിലോ, പ്രമേഹ രോഗികള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, പിസിഒഎസ്, പുകവലിക്കുന്ന ശീലം, ഉദാസീനമായ ജീവിതശൈലി തുടങ്ങിയ സാഹചര്യമുള്ളവര്‍ എത്രയും വേഗം പരിശോധന നടത്തണമെന്നും വിദഗ്ധര്‍ പറയുന്നു. അമിതവണ്ണമുള്ളവരും ശക്തമായ കുടുംബ പാരമ്പര്യമുള്ളവരുമാണെങ്കില്‍ 12 വയസ്സുള്ളപ്പോള്‍ തന്നെ ആദ്യത്തെ ലിപിഡ് പ്രൊഫൈല്‍ പരിശോധന നടത്തണമെന്ന് ഇന്ത്യന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.81, പൗണ്ട് – 116.61, യൂറോ – 101.36, സ്വിസ് ഫ്രാങ്ക് – 108.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.72, ബഹറിന്‍ ദിനാര്‍ – 232.97, കുവൈത്ത് ദിനാര്‍ -287.17, ഒമാനി റിയാല്‍ – 228.35, സൗദി റിയാല്‍ – 23.40, യു.എ.ഇ ദിര്‍ഹം – 23.91, ഖത്തര്‍ റിയാല്‍ – 24.12, കനേഡിയന്‍ ഡോളര്‍ – 63.68.

*കേപ് ടൗണ്‍*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -24*

ദക്ഷിണാഫ്രിക്കയുടെ നിയമനിര്‍മ്മാണ തലസ്ഥാനമാണ് കേപ് ടൗണ്‍. കേപ് ടൗണിന്റെ ഔദ്യോഗിക മെട്രോപൊളിറ്റന്‍ പരിധിക്കുള്ളില്‍ 300 മീറ്ററില്‍ (980 അടി) കൂടുതല്‍ ഉയരമുള്ള 70-ലധികം കൊടുമുടികളുണ്ട് . നഗരത്തിന്റെ പല പ്രാന്തപ്രദേശങ്ങളും കേപ് ഫ്‌ലാറ്റ്‌സ് എന്നറിയപ്പെടുന്ന വലിയ സമതലത്തിലാണ് സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ ഔദ്യോഗിക അതിര്‍ത്തികള്‍ കിഴക്ക് സിറ്റി ബൗളിനും അറ്റ്‌ലാന്റിക് കടല്‍ത്തീരത്തിനും തെക്ക് തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ക്കും ഇടയിലാണ്. കേപ്പ് ടൗണ്‍ നഗരം എന്ന പേരില്‍ അറിയപ്പെടുന്ന മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി , കേപ്പ് മെട്രോപോള്‍ എന്നറിയപ്പെടുന്ന ഗ്രേറ്റര്‍ കേപ്പ് ടൗണ്‍ മെട്രോപൊളിറ്റന്‍ പ്രദേശത്തെ ഉള്‍ക്കൊള്ളുന്നു. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ രണ്ട് ലാന്‍ഡ്മാര്‍ക്കുകള്‍ ഉണ്ട്, ടേബിള്‍ മൗണ്ടന്‍ , കേപ്പ് പോയിന്റ് എന്നിവ പെനിന്‍സുല പര്‍വത ശൃംഖലയുടെ എതിര്‍ അറ്റങ്ങളിലായി, കിഴക്ക് കേപ്പ് ഫ്‌ലാറ്റ്‌സും ഫാള്‍സ് ബേയും പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രവും ഉണ്ട് .തെക്ക് ഭാഗത്ത് മണല്‍ക്കൂനകളുള്ള ഒരു താഴ്ന്ന മണല്‍ക്കല്ല് പീഠഭൂമിയാണ്.ഗ്രേറ്റര്‍ കേപ് ടൗണിലെ ഹെല്‍ഡര്‍ബര്‍ഗ് പ്രദേശം , മുമ്പ് ‘ഹോട്ടന്റോട്‌സ്-ഹോളണ്ട്’ എന്നറിയപ്പെട്ടിരുന്നു, ഇതില്‍ ഭൂരിഭാഗവും താമസക്കാരാണ്, പക്ഷേ കേപ് ഫ്‌ലാറ്റ്‌സിന് കിഴക്ക്, ഹോട്ടന്റോട്‌സ് ഹോളണ്ട് പര്‍വതനിരയ്ക്ക് പടിഞ്ഞാറ്, ഹെല്‍ഡര്‍ബര്‍ഗ് പര്‍വതത്തിന് തെക്ക് ഭാഗങ്ങളിലായി വീഞ്ഞ് ഉത്പാദിപ്പിക്കുന്ന ഒരു പ്രദേശം കൂടിയാണ്.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *