yt cover 56

https://dailynewslive.in/ അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും തമ്മിലുള്ള നിര്‍ണായക ചര്‍ച്ച ഇന്ന്. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി ചൈനയിലെ ടിന്‍ജിയാനില്‍ ഇന്നലെ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി വ്യക്തമാക്കി. ഏഴു കൊല്ലത്തിനു ശേഷം ചൈനീസ് മണ്ണിലിറങ്ങിയ നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്കാണ് ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റഷ്യയിലെ കസാനില്‍ പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി മോദിയും ഷീയും വിലയിരുത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള കൂടുതല്‍ നടപടികള്‍ ചര്‍ച്ചയാകും. ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ ഭാഗമായ വിരുന്നിലും മോദി ഇന്ന് പങ്കെടുക്കും. നാളെ രാവിലെ മോദി ഉച്ചകോടിയില്‍ സംസാരിക്കും. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും മോദി നാളെ ചര്‍ച്ച നടത്തും.

https://dailynewslive.in/ യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെയും നാളെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെയും കാണാനിരിക്കെയാണ് സെലന്‍സ്‌കിയുമായി മോദി സംസാരിച്ചത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മോദി സെലന്‍സ്‌കിയെ അറിയിച്ചു. അമേരിക്കയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സെലന്‍സ്‌കി മോദിയോട് വിശദീകരിച്ചു.

https://dailynewslive.in/ കോഴിക്കോടിനേയും വയനാടിനേയും ബന്ധിപ്പിക്കുന്ന, ഒപ്പം യാത്ര സുഗമമാക്കുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിക്ക് ഇന്ന് ഔദ്യോഗിക തുടക്കം. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററും ആകെ 8.735 കിലോമീറ്റര്‍ നീളം വരുന്ന കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ സംഘടിപ്പിക്കും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഓണാഘോഷക്കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാനും പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത

*

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂര്‍ണ്ണ പിന്തുണ അല്ലെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കില്‍ നല്ലത്. സമിതി നേതൃത്വ രാഷ്ട്രീയ മുക്തമാകണമെന്ന നിര്‍ദേശവും എന്‍എസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരന്‍ നായര്‍ സമിതിയില്‍ അയ്യപ്പ ഭക്തര്‍ വേണമെന്നും നിര്‍ദ്ദേശിച്ചു

https://dailynewslive.in/ 71-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടന്‍. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിന്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടന്‍. കഴിഞ്ഞ തവണ മില്ലിസെക്കന്‍ഡില്‍ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്. ഒന്നാം ട്രാക്കില്‍ മേല്‍പ്പാടം, രണ്ടാം ട്രാക്കില്‍ നിരണം, മൂന്നാം ട്രാക്കില്‍ നടുഭാഗം, 4ാം ട്രാക്കില്‍ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തില്‍ പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേല്‍പ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണവും എത്തി.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന് കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശ്. രാഹുല്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും എല്ലാവര്‍ക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും ആരോപണവിധേയരായവര്‍ സഭയിലുണ്ടെന്നും പറഞ്ഞ അദ്ദേഹം രാഹുലിനെ മാത്രം എന്തിന് മാറ്റി നിര്‍ത്തണമെന്നും ചോദിച്ചു

https://dailynewslive.in/ കണ്ണപുരം സ്ഫോടന കേസിലെ പ്രതി അനൂപ് മാലിക് പൊലീസ് പിടിയിലായി. ഇന്നലെ വൈകിട്ടോടെ കാഞ്ഞങ്ങാട് വെച്ചാണ് ഇയാള്‍ കണ്ണപുരം പൊലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാടുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു. സുഹൃത്താണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ വിവരം അറിയിച്ചത്. അനൂപ് മാലിക്കിനേയും കൂട്ടി സ്റ്റേഷനില്‍ എത്താന്‍ പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

*

class="selectable-text copyable-text xkrh14z x117nqv4">കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് രാജ്യത്തെ മുസ്ലിം വിഭാഗമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. വഖഫ് സ്വത്തുക്കള്‍ കയ്യേറ്റം ചെയ്യാന്‍ മഹല്ല് കമ്മിറ്റികള്‍ അനുവദിക്കരുതെന്നും ബില്ലിന്റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെന്നും എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആശങ്ക അകറ്റാന്‍ മുന്നോട്ട് വരണമെന്നും എപി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മര്‍ദിച്ചത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴി മങ്ങാട്ട് കവലയില്‍ ആണ് സംഭവം. പരിക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജന്‍ സ്‌കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല. ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന വലിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

https://dailynewslive.in/ സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. എന്‍ഡിഎയില്‍ നിന്ന് അവഗണന നേരിട്ടതായി സികെ ജാനു പറഞ്ഞു. ഇതേതുടര്‍ന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഇന്നലെ കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകള്‍ ആരംഭിച്ച ഓഗസ്റ്റ് 25 മുതല്‍ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതില്‍ ജില്ലാ ഫെയറുകളില്‍ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയില്‍ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചതെന്ന് സര്‍ക്കാരിന്റെ കണക്ക്. ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി.

https://dailynewslive.in/ പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണയില്‍ പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സഹായിയായി പ്രവര്‍ത്തിച്ച കാറല്‍മണ്ണ മണ്ണിങ്ങല്‍ വീട്ടില്‍ എംകെ ഹരിദാസന്‍, പാട്ടത്തിനെടുത്ത ഭൂമിയില്‍ വാഴകൃഷി നടത്തിയിരുന്ന ചെര്‍പ്പുളശ്ശേരി പാറക്കല്‍ വീട്ടില്‍ പ്രഭാകരന്‍ എന്നിവരാണ് അറസ്റ്റിലായത്.

https://dailynewslive.in/ നിലവില്‍ ഒരു വിവാഹം ബന്ധം ഉള്ളപ്പോള്‍ മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഇക്കാര്യത്തില്‍ നിരീക്ഷണം നടത്തിയത്.

https://dailynewslive.in/ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്നും തുറന്നു പ്രവര്‍ത്തിക്കും. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണവും സ്പെഷ്യല്‍ അരിയുടെ വിതരണവും ഇന്നത്തോടെ പൂര്‍ത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷന്‍ ഇനിയും വാങ്ങാത്തവര്‍ ഇന്ന് തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് നാളെ റേഷന്‍കടകള്‍ക്ക് അവധിയായിരിക്കും.

https://dailynewslive.in/ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വിദേശ നിക്ഷേപത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികള്‍ ചില ആഗോള കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുകയാണെന്നും ഈ ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത ചികിത്സയിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ വെല്‍കെയര്‍ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ എറണാകുളത്ത് കാരിക്കാമുറിയില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ 12 കോടി രൂപ അനുവദിക്കുമെന്ന് ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. പുതിയ കെ എസ് ആര്‍ ടി ബസ് സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നതിന്റെ പ്രാരംഭ നടപടികള്‍ക്കായി മന്ത്രി നടത്തിയ സന്ദര്‍ശനത്തിലാണ് പ്രഖ്യാപനം.

https://dailynewslive.in/ മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഏറ്റെടുത്ത കല്‍പ്പറ്റയിലെ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമയ്ക്ക് 24 കോടി അനുവദിച്ചു. എസ്റ്റേറ്റ് ഉടമ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ച തുകയില്‍ നിന്നാണ് 24 കോടി രൂപ അനുവദിച്ചത്. എസ്റ്റേറ്റ് ഉടമയ്ക്ക് ലഭിച്ച തുകയില്‍ നിന്നും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങള്‍ അഞ്ച് ദിവസത്തിനകം വിതരണം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ കേര പദ്ധതി വാര്‍ത്ത ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. ടിങ്കു ബിസ്വാളിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഉത്തരവിന് പിന്നാലെ ടിങ്കു ബിസ്വാള്‍ ചുമതലയേറ്റു. ബി അശോകിന് ഇപ്പോള്‍ നല്‍കിയത് കെടിഡിഎഫ്സി ചെയര്‍മാന്‍ പദവിയാണ്.

https://dailynewslive.in/ കാസര്‍കോട് മധുവാഹിനി പുഴയോട് ചേരുന്ന തോട്ടില്‍ ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെര്‍ക്കള പാടിയിലെ മിഥിലാജിന്റെ (12) മൃതദേഹം ആണ് കണ്ടെത്തിയത്. തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് കുട്ടി ഒഴുക്കില്‍പ്പെട്ടത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റര്‍ മാറി ആലംപാടി പാലത്തിന് സമീപമുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.

https://dailynewslive.in/ കോഴിക്കോട് വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയര്‍ അജിത് കുമാര്‍, ഓവര്‍സീയര്‍ അനീഷ പി പി എന്നിവരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഫയലുകള്‍ കൈകാര്യം ചെയ്തതില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലന്‍സ് വിഭാഗം നഗരസഭ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

https://dailynewslive.in/ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. തൃശ്ശൂര്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കാലടി സ്വദേശിനി ലിവിയ ജോസും തൃപ്പുണിത്തുറ സ്വദേശി നാരായണദാസുമാണ് കേസിലെ പ്രതികള്‍. എക്സൈസ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.

https://dailynewslive.in/ ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മലയാളിയായ ടി ജയന്തിന്റെ ബെംഗളൂരുവിലെ വീട്ടില്‍ പൊലീസ് പരിശോധന. വെളിപ്പെടുത്തല്‍ നടത്തുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ചിന്നയ്യക്കൊപ്പമാണ് എസ്ഐടി സംഘം ജയന്തിന്റെ വീട്ടിലെത്തിയത്. ചിന്നയ്യ നേരത്തെ ഈ വീട്ടിലെത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേതുടര്‍ന്നാണ് പരിശോധന നടത്തിയത്.

https://dailynewslive.in/ 16-ാം നൂറ്റാണ്ടില്‍ വൈഷ്ണവ സന്യാസി ശ്രീ ശങ്കരന്‍ നിര്‍മ്മിച്ച ‘വൃന്ദാവനി വസ്ത്ര’ എന്ന പട്ടുതുണി 2027 ല്‍ അസമില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയമാണ് വൃന്ദാവനി വസ്ത്രം വായ്പ നല്‍കാന്‍ സമ്മതിച്ചത്. 18 മാസത്തേക്കാണ് പ്രദര്‍ശനമുണ്ടാകുക. അതേ സമയം, ‘വൃന്ദാവന്‍ വസ്ത്രം’ പ്രദര്‍ശിപ്പിക്കുന്നതിന് ബ്രിട്ടീഷ് മ്യൂസിയം ഒരു അത്യാധുനിക മ്യൂസിയം ഉള്‍പ്പെടെയുള്ള ചില നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ബെല്‍ജിയത്തിലെ അപ്പീല്‍ കോടതി വീണ്ടും തള്ളി. 6300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം നയതന്ത്ര തലത്തില്‍ തുടരുന്നതിനിടെയാണ് മെഹുല്‍ ചോക്‌സി ബെല്‍ജിയത്തിലെ കോടതിയെ സമീപിച്ചത്.

https://dailynewslive.in/ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനജീവിതം ദുസഹമാക്കി കനത്ത മഴ തുടരുന്നു. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മഴയിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം പതിനേഴായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. പഞ്ചാബില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം കരസേന തുടരുകയാണ്.

https://dailynewslive.in/ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഉല്‍പ്പാദനക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജപ്പാന്‍ സന്ദര്‍ശനം ഫലം ചെയ്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനുമായി 13 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച നരേന്ദ്ര മോദി രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ശേഷം ഇന്ന് നടക്കുന്ന എസ്സിഒ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ ചൈനയിലെത്തി.

https://dailynewslive.in/ ദില്ലിയില്‍ പ്രസാദം നല്‍കാന്‍ വൈകിയതിന് ക്ഷേത്ര ജീവനക്കാരനെ യുവാക്കള്‍ അടിച്ചുകൊന്നു. യുവാക്കളിലൊരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു. ജനമധ്യത്തില്‍ നടന്ന നടുക്കുന്ന സംഭവത്തിന്റ ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് കേസിനാസ്പദമായ സംഭവം.

https://dailynewslive.in/ വടക്കന്‍ ഗാസയിലെ ചില മേഖലയിലേക്കുള്ള സഹായ വിതരണം വീണ്ടും തടയാന്‍ ഇസ്രയേല്‍ സൈന്യം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ഗാസയില്‍ നിന്ന് താമസക്കാരെ തെക്കന്‍ ഗാസയിലേക്ക് ഒഴിപ്പിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടത്തും. ഇതിന്റെയെല്ലാം ഭാഗമായാണ് സഹായവുമായി വരുന്ന ട്രക്കുകളുടെ വടക്കന്‍ ഗാസയിലേക്കുള്ള സഞ്ചാരം നിയന്ത്രിക്കുന്നതെന്നാണ് വിവരം.

https://dailynewslive.in/ വര്‍ഷങ്ങള്‍ക്ക് ശേഷം എസ്&പി ഇന്ത്യയുടെ ദീര്‍ഘകാല സോവറിന്‍ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി. വിദേശത്ത് നിന്ന് വായ്പയെടുക്കാന്‍ താല്‍പ്പര്യമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ ഇനി വായ്പ ലഭ്യമാകും. ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും റേറ്റിംഗ് ഉയര്‍ത്തല്‍ സഹായിക്കും. മികച്ച റേറ്റിംഗ് കാരണം സര്‍ക്കാരിനും ഇനി കുറഞ്ഞ ചെലവില്‍ കടം ലഭിക്കും. റേറ്റിംഗില്‍ ഉണ്ടായ പുരോഗതി ആഗോള നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും കടബാധ്യതകള്‍ നികത്താനുള്ള ഇന്ത്യയുടെ കഴിവ് മെച്ചപ്പെട്ടുവെന്ന സൂചന നല്‍കുകയും ചെയ്യും. പുതിയ മൂലധനം ആകര്‍ഷിക്കാനും രാജ്യത്തിന്റെ പരിവര്‍ത്തനം ത്വരിതഗതിയിലാക്കാനും ഇത് സഹായകരമാകും. 2007ല്‍ ഇന്ത്യ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായിരുന്നു. ഇന്ന് 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത് നാല് ട്രില്യണ്‍ ഡോളര്‍ കടന്നിരിക്കുന്നു.

https://dailynewslive.in/ പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ എന്ന സിനിമയുടെ ചിരിയൊളിപ്പിച്ച ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമെന്നാണ് ട്രെയിലര്‍ കാണുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് ‘ഇന്നസെന്റ് ‘ എത്തുന്നത്. ചിത്രം ഒരു ടോട്ടല്‍ ഫണ്‍ റൈഡ് ആണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്‍, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന്‍ വിജയന്‍, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് എ.കെ.ഡി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തന്‍വിയാണ്.

https://dailynewslive.in/ ‘ഹോം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കത്തനാര്‍’. ജയസൂര്യയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നാളെ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഗോകുലം മൂവീസ്. 212 ദിവസവും 18 മാസവും കൊണ്ടാണ് റോജിനും സംഘവും ഈ പടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. 75 കോടിയാണ് ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തട്അങ്ങീ 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 2023ല്‍ ആയിരുന്നു കത്തനാരിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 36 ഏക്കറില്‍ നാല്‍പ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടു കൂറ്റന്‍ സെറ്റും അണിയറ പ്രവര്‍ത്തകര്‍ ഒറുക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു. അനുഷ്‌ക ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന കത്തനാരില്‍ പ്രഭു ദേവയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രീഡിയില്‍ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്.

https://dailynewslive.in/ വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്ത് വീണ്ടും പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുക്കി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്. സ്‌കൂട്ടര്‍ വിപണിയില്‍ ടിവിഎസിന്റെ ജനകീയ മോഡലായ എന്‍ടോര്‍ക്കിന്റെ പരിഷ്‌കരിച്ച പതിപ്പായ എന്‍ടോര്‍ക്ക് 150 ആണ് വിപണിയില്‍ എത്തിക്കുന്നത്. സെപ്റ്റംബര്‍ നാലിന് എന്‍ടോര്‍ക്ക് 150 വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 125 സിസി സ്‌കൂട്ടറുകളില്‍ ടിവിഎസ് എന്‍ടോര്‍ക്ക് ഏറെ മുന്നിലാണ്. അതിന്റെ അടുത്ത പതിപ്പായ ഉയര്‍ന്ന ശേഷിയുള്ള മോഡലാണ് കമ്പനി അവതരിപ്പിക്കുന്നത്. ലോഞ്ചിന്റെ ഭാഗമായി കമ്പനി എന്‍ടോര്‍ക്ക് 150ന്റെ എല്‍ഇഡി ഹെഡ്ലാമ്പ് ഡിസൈന്‍ ടീസര്‍ പുറത്തിറക്കി. ഒരു പ്രത്യേക സ്പ്ലിറ്റ് ഡിസൈനോടുകൂടിയ ബോള്‍ഡ് ക്വാഡ്-എല്‍ഇഡി ഹെഡ്ലാമ്പ് ക്ലസ്റ്റര്‍ ഈ ചിത്രത്തില്‍ കാണാം. വലിയ എന്‍ജിനുള്ള ഈ മോഡല്‍ 125 സിസി മോഡലിന്റെ ആക്രമണോത്സുകമായ രൂപകല്‍പ്പന നിലനിര്‍ത്തും എന്നാണ് സൂചിപ്പിക്കുന്നത്. എന്‍ടോര്‍ക്ക് 150-ല്‍ സിംഗിള്‍-ചാനല്‍ എബിഎസ് ഉണ്ടാകുമെന്നും കരുതുന്നു. ഒന്നര ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

https://dailynewslive.in/ ആനന്ദതീര്‍ത്ഥസ്വാമികളുടെ ക്രിയാബഹുലവും ത്യാഗനിര്‍ഭരവുമായ ജീവിതമാണ് ഈ നോവലില്‍ കലാചാതുര്യത്തോടുകൂടി ആഖ്യാനം ചെയ്തിരിക്കുന്നത്. ഇന്ദ്രിയവേദ്യവും ചലനാത്മകവുമായ ആഖ്യാനങ്ങളാല്‍ ‘ചേയാ’ ഒരു കാലഘട്ടത്തിന്റെ സജീവരംഗങ്ങള്‍ വായനക്കാരുടെ മനസ്സുകളില്‍ മുദ്രിതമാക്കുന്നു. ഈ കൃതിയിലൂടെ കടന്നുപോകുമ്പോള്‍ കലാപകലുഷിതമായ ഒരു കാലഘട്ടത്തിന്റെ നെഞ്ചിടിപ്പുകള്‍ നാം കേള്‍ക്കുന്നു. കേരളനവോത്ഥാനചരിത്രത്തിലെ ഒറ്റയാള്‍പ്പോരാട്ടമായ ആനന്ദതീര്‍ത്ഥസ്വാമികളുടെ ത്യാഗോജ്ജ്വലവും സമരോന്മുഖവുമായ ജീവചരിത്രനോവല്‍. ‘ചേയാ’. ആര്‍. ഉണ്ണിമാധവന്‍. മാതൃഭൂമി. വില 289 രൂപ.

https://dailynewslive.in/ ഓണനാളുകളില്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രണം ഒരു വലിയ വെല്ലുവിളിയായിരിക്കും, പ്രത്യേകിച്ച് പ്രമേഹ രോഗികളില്‍. ഭക്ഷണം കഴിച്ചാല്‍ ഉടന്‍ ഷുഗര്‍ സ്പൈക്ക് ഉണ്ടാകുമോ എന്ന ഉള്‍ഭയം ഇവയെല്ലാം അകറ്റി നിര്‍ത്താന്‍ കാരണമാകും. എന്നാല്‍ ഭക്ഷണശേഷമുള്ള ഷുഗര്‍ സ്പൈക്ക് കുറയ്ക്കാന്‍ സിംപിളായ ഒരു ടെക്നിക് വെളിപ്പെടുത്തുകയാണ് ഫ്രഞ്ച് ബയോകെമിസ്റ്റ് ആയ ജെസ്സി ഇന്‍ചൗസ്‌പെ. ‘കാഫ് റൈസ്’ എന്ന ലളിതമായ വ്യായാമത്തിലൂടെ ഭക്ഷണ ശേഷമുള്ള ഷുഗര്‍ സ്‌പൈക്ക് കുറയ്ക്കാനും ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജെസ്സി പറയുന്നു. നല്ല മധുരമുള്ള പായസം കഴിച്ച ശേഷം, ഇതൊന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. കാല്‍ പാദങ്ങള്‍ നിലത്ത് വിശ്രമിക്കാന്‍ അനുവദിക്കുക. ശേഷം കാലുകളുടെ ഉപ്പൂറ്റി മാത്രം പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഉപ്പൂറ്റിയില്‍ ഉള്ള സോളിയസ് പേശികള്‍ ചുരുങ്ങുകയും ഇത് രക്തത്തില്‍ നിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഷുഗര്‍ സ്‌പൈക്ക് വലിയെ രീതിയില്‍ ഉണ്ടാകാതെ സംരക്ഷിക്കും. 5 മുതല്‍ 10 മിനിറ്റ് വരെ ഈ വ്യയാമം ആവര്‍ത്തിക്കാവുന്നതാണ്. വീട്ടിലിരുന്നോ ജോലി സ്ഥലത്തിരുന്നോ കാല്‍ഫ് റൈസ് എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഒരു പഠനത്തില്‍ ഭക്ഷണ ശേഷം അഞ്ച് മണിക്കൂര്‍ കാല്‍ഫ് റൈസ് ചെയ്തിലൂടെ ആളുകളില്‍ ഷുഗര്‍ സ്‌പൈക്ക് 52 ശതമാനമായും എക്‌സ്ട്രാ ഇന്‍സുലിന്‍ നില 60 ശതമാനമായും കുറഞ്ഞതായി കണ്ടെത്തി. എന്നാല്‍ അഞ്ച് മണിക്കൂറിന്റെ ആവശ്യമൊന്നുമില്ല, വെറും പത്ത് മിനിറ്റ് ചെയ്താല്‍ പോലും വ്യായാമം ഫലപ്രദമാണ്. ആര്‍ക്കും എവിടെയിരുന്നും പരീക്ഷിക്കാവുന്ന ഒരു ലളിതമായ ഒരു വ്യായാമമാണിതെന്നും ജെസ്സി പറയുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

യാത്രയ്ക്കിടയില്‍ സുമുഖനായ ഒരാളെ യുവാവ് പരിചയപ്പെട്ടു. ആരാണെന്ന ചോദ്യത്തിന് ചെകുത്താന്‍ എന്നായിരുന്നു മറുപടി. യുവാവ് പറഞ്ഞു: നിങ്ങള്‍ നുണ പറയുകയാണ്. ഞാന്‍ പറഞ്ഞുകേട്ടിട്ടുളള ചെകുത്താന്‍ വിരൂപനും ആകര്‍ഷണമില്ലാത്തവനുമാണ്. അപ്പോള്‍ ചെകുത്താന്‍ പറഞ്ഞു: അത് എന്നെക്കുറിച്ച് അപവാദം പറയുന്നവര്‍ പറഞ്ഞുപരത്തുന്നതാണ്. കണ്ണുകൊണ്ട് കണ്ടതിന്റെ പേരില്‍ കാണുന്നതെല്ലാം സത്യമാണെന്നു വിശ്വസിക്കുന്നവര്‍ വിഢ്ഢികളും പ്രായോഗിക ജ്ഞാനമില്ലാത്തവരുമാണ്. ഒളിപ്പിക്കേണ്ടതെല്ലാം ഒളിപ്പിച്ചാണ് എല്ലാവരും പുറത്തിറങ്ങുന്നത്. കാപട്യവും വഞ്ചനയും ശീലമാക്കിയവര്‍ തങ്ങള്‍ക്കനുയോജ്യമായ മുഖംമൂടികള്‍ മാറിമാറി അണിയുന്നവരാകും. അത്തരക്കാരെ തിരിച്ചറിയാനാകാത്തവിധം മങ്ങിയതാകരുത് നമ്മുടെ കാഴ്ചകള്‍. വികൃതമായെതെല്ലാം വിശുദ്ധമല്ലെന്ന് കരുതരുത്. പുഞ്ചിരിക്കുന്നവരില്‍ പ്രതികാരം കണ്ടേക്കാം, പിണക്കം നടിക്കുന്നവരില്‍ സ്‌നേഹം ഒളിഞ്ഞിരിപ്പുണ്ടാകും. ശകാരിക്കുന്നവരില്‍ കരുതലുണ്ടാകാം. പ്രണയിക്കുന്നവരില്‍ പ്രാകൃതസ്വഭാവവും ഉണ്ടാകും. പുറമേ പ്രദര്‍ശിപ്പിക്കപ്പെടുന്നവ കാണാനുള്ള കഴിവു മാത്രമേ കണ്ണുകള്‍ക്കുളളൂ. അകകാമ്പ് കണ്ടെത്തണമെങ്കില്‍ അകത്തേക്കു നോക്കണം. – ശുഭദിനം.