◾https://dailynewslive.in/ കണ്ണൂര്‍ കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരു മരണം. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗോവിന്ദന് എന്നയാളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്കിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന് രാജ് പറഞ്ഞു. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും.
◾https://dailynewslive.in/ കണ്ണൂര്‍ കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ സ്ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തു. ഉത്സവങ്ങള്‍ക്ക് വലിയതോതില്‍ പടക്കം എത്തിച്ചു നല്‍കുന്നയാളാണ് അനൂപ് എന്ന് പൊലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്നാണ് സൂചന. 2016ല്‍ കണ്ണൂര്‍ പൊടികുണ്ടിലെ വീട്ടില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
◾https://dailynewslive.in/ കണ്ണൂര്‍ കണ്ണപുരം സ്ഫോടനത്തിലെ പ്രതി അനൂപ് മാലിക് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണെന്നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. കേസ് എടുത്ത അനൂപ് മാലിക്കിന്റെ രാഷ്ട്രീയം പരിശോധിക്കണമെന്നും ഉത്സവങ്ങളും ആഘോഷങ്ങളോ അടുത്തൊന്നും ഇല്ലാത്ത സമയത്ത് ഇത്രയും മാരകമായ സ്ഫോടക വസ്തുക്കള്‍ എന്തിനാണ് നിര്‍മിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും കെകെ രാഗേഷ് ആവശ്യപ്പെട്ടു. അതേസമയം പ്രദേശത്ത് ഇത്രകാലമായിട്ടും ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നുണ്ടെന്നതിനെക്കുറിച്ച് പോലീസിന് കൃത്യമായ ധാരണയില്ലാതെപോയതില് വിമര്‍ശിച്ച് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജും രംഗത്തെത്തി. ഉത്പാദകര്‍ സ്ഫോടകവസ്തുക്കള്‍ എന്തിനുവേണ്ടിയാണ് നിര്‍മിച്ചതെന്ന് അന്വേഷിച്ച് കണ്ടെത്തി നടപടിയെടുക്കണം അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ആഗോള അയ്യപ്പസംഗമം സിപിഎം ആണോ നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന് ചോദിച്ചു. ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്ന് പറഞ്ഞ കുമ്മനം രാജശേഖരന് മുഖ്യമന്ത്രിക്ക് അയ്യപ്പനില്‍ വിശ്വാസമുണ്ടോ എന്നും ചോദ്യമുന്നയിച്ചു. എക്സ്പോ പോലെയല്ല ഇത് നടത്തേണ്ടതെന്നും ബിജെപി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി യോഗക്ഷേമസഭയും രംഗത്തെത്തി.
*പുളിമൂട്ടില്‍ സില്‍ക്സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*101 വര്‍ഷത്തെ വിശ്വാസ്യത*
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ശബരിമലയുടെ വികസനമാണ് ലക്ഷ്യമിട്ടതെന്നും വിശ്വാസവും വികസനവും ഒരുമിച്ച് കൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതസമുദായ സംഘങ്ങളെ ക്ഷണിക്കുമെന്നും ആചാര വിരുദ്ധമായ ഒന്നും അയ്യപ്പ സംഗമത്തിന്റെ ഭാഗമായി നടക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
◾https://dailynewslive.in/ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ എര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം നീക്കി. കെഎസ്ആര്‍ടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതല്‍ നിയന്ത്രണങ്ങളോടെ കടത്തിവിട്ടു. വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് മാത്രം നിരോധനം തുടരും. ചരക്കുമായെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണമൊരുക്കും. മണ്ണിടിച്ചിലുണ്ടായ ഒന്‍പതാം വളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ വയനാടിന്റെ തുരങ്ക പാത നിര്‍മാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയില്‍ -കള്ളാടി -മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയുടെ നിര്‍മാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റര്‍ പാതയുടെ 8.1 കിലോമീറ്റര്‍ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡാണ് പാതയുടെ നിര്‍വ്വഹണ ഏജന്‍സി.
◾https://dailynewslive.in/ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുന്ന എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്തു. നിലവില്‍ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടതും മഴ മുന്നറിയിപ്പും, അതുമായി ബന്ധപ്പെട്ടുള്ള മെസേജസുകള്‍ അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കുന്നില്ല. പ്രശ്നം നിലവില്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. ഇന്ന് രാവിലെ പത്തിന് തിരുവനന്തപുരത്തെ ഓഫീസില്‍ എത്താനായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നോട്ടീസ് ലഭിച്ചില്ലെന്നും അതിനാല്‍ ഹാജരാകില്ലെന്നുമാണ് രാഹുല്‍ പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രാഹുലിന്റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടില്‍ പരിശോധന നടത്തുകയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പേരിലുണ്ടായ വിവാദങ്ങള്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയെന്ന് കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്. എന്നാല്‍, അത് പറയാന്‍ തങ്ങളെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിക്കും ധാര്‍മികമായോ നിയമപരമായോ അവകാശമില്ല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്നും അങ്ങനെയൊരു കീഴ്വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ വന്നാല്‍ ശക്തമായ സമരം ഉണ്ടാകും. എംഎല്‍എ എന്ന നിലയില്‍ ക്ലബ്ബിന്റെയോ റെസിഡന്‍സ് അസോസിയേഷന്റെയോ പരിപാടികളില്‍ പങ്കെടുത്താലും തടയുമെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.
◾https://dailynewslive.in/ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍, കാട്ടാക്കട സ്വദേശി സുമയ്യയുടെ പരാതി വിദഗ്ദ്ധ സമിതി അന്വേഷിക്കും. നിലവിലുള്ള വിദഗ്ദ്ധ സമിതി തന്നെ തുടരന്വേഷണം നടത്തണമോ, അതോ പുതിയ സമിതി രൂപീകരിക്കണമോ എന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. നാല് ദിവസത്തിനുള്ളില്‍, പരിശോധന പൂര്‍ത്തിയാക്കി മറുപടി നല്‍കാം എന്നാണ് പരാതിക്കാരിക്ക് ആരോഗ്യവകുപ്പ് നല്കിയ ഉറപ്പ്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കൊച്ചിയിലെ കാനറാ ബാങ്ക് ശാഖയില്‍ പുതുതായെത്തിയ ബാങ്ക് മാനേജര്‍ കാന്റീനില്‍ ബീഫ് നിരോധിച്ചതിന് പിന്നാലെ ബാങ്കില്‍ ബീഫ് ഫെസ്റ്റ് നടത്തി തൊഴിലാളി സംഘടന. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയാണ് ബാങ്കില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ചത്. ബീഹാറി സ്വദേശീയായ റീജിയണല്‍ മാനേജറാണ് കാന്റീനില്‍ ബീഫ് വിളമ്പരുതെന്ന് നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.
◾https://dailynewslive.in/ കൊല്ലം തെന്മല ശെന്തുരുണിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടന്നല് കൂട്ടത്തിന്റെ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിന്‍കര കീഴാരൂര്‍ എല്‍പി സ്കൂളിലെ കുട്ടികള്‍ക്കാണ് കുത്തേറ്റത്. ശെന്തുരുണി കളംകുന്ന് ഭാഗത്ത് ട്രെക്കിങ്ങിന് പോയ സംഘത്തെയാണ് കടന്നല് കൂട്ടം ആക്രമിച്ചത്. ശക്തമായ കാറ്റില്‍ കടന്നല് കൂട് ഇളകിയതാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റ കുട്ടികളെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ വടകരയില്‍ എസ് എന്‍ ഡി പി നേതാവിന്റ വീടിന് നേരെ അക്രമണം. വടകര ശാഖ പ്രസിഡന്റ് ദാമോദരന്റെ വടകര കുറുമ്പയിലെ മീത്തലെ മഠത്തില്‍ വീടിന് നേരെയാണ് അക്രമണമുണ്ടായത്. വീടിന്റ മുന്‍ഭാഗത്തെ അഞ്ച് ജനല്‍ ചില്ലുകള്‍ അക്രമി തകര്‍ത്തു. വീട്ടിലെ സിസിടിവി ക്യാമറയും തകര്‍ത്തു. അക്രമി വീട്ടിലേക്ക് വരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങി.
◾https://dailynewslive.in/ മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവായ ആണ്ടവര്‍ മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ആണ്ടവര്‍ (84)ആണ് മരിച്ചത്. സംഭവത്തില്‍ മകന് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീര്‍ഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവര്‍.
◾https://dailynewslive.in/ ഇടുക്കിയില്‍ ആദിവാസി യുവാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മറയൂര്‍ ഇന്ദിരാനഗര്‍ സ്വദേശി സതീഷിനെയാണ് (35) മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയില്‍ രക്തംവാര്‍ന്ന അവസ്ഥയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ മരണം സംബന്ധിച്ച പ്രാഥമിക നിഗമനത്തിലെത്തിച്ചേരാന്‍ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
◾https://dailynewslive.in/ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകുന്നു.ധനവിനിമയ സ്ഥാപനങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഎഇയില്‍ ഒരു ദിര്‍ഹത്തിന് 24.01 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്.
◾https://dailynewslive.in/ ജപ്പാന് സന്ദര്‍ശനത്തിനിടെ ബുള്ളറ്റ് ട്രെയിനില്‍ യാത്രചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന് പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കൊപ്പമായിരുന്നു യാത്ര. ടോക്കിയോയില്‍നിന്ന് സെന്‍ഡായിലേക്കായിരുന്നു ഇരുവരുടെയും യാത്ര. സാമൂഹികമാധ്യമമായ എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യമറിയിച്ചത്.
◾https://dailynewslive.in/ ഷിംലയിലെ ശ്രീ താര മാതാ കുന്നിനെ ‘ഗ്രീന്‍ ഏരിയ’ ആയി പ്രഖ്യാപിച്ച ഹിമാചല്‍ സര്‍ക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് പ്രിസ്റ്റൈന്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് നല്കിയ ഹര്‍ജി പരിഗണിക്കവെ ഹിമാചല്‍ പ്രദേശില്‍ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ കുറിച്ച് സുപ്രീം കോടതി മുന്നറിയിപ്പ് നല്കി. വര്‍ഷങ്ങളായി തുടരുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥയും അശ്രദ്ധമായ പാരിസ്ഥിതിക രീതികളും ഹിമാചല്‍ പ്രദേശില്‍ ആവര്‍ത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും കാര്യങ്ങള്‍ ഇതേ രീതിയില്‍ മുന്നോട്ട് പോയാല്‍, ഹിമാചല്‍ പ്രദേശ് മുഴുവന്‍ രാജ്യത്തിന്റെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ദിവസം വിദൂരമല്ലെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും കോടതി പറഞ്ഞു.
◾https://dailynewslive.in/ കശ്മീര്‍ പ്രശ്നം ഉള്‍പ്പെടെ ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്ത ചര്‍ച്ചയ്ക്കു തയാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ യാചിക്കാനില്ലെന്നും പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധര്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഡപ്യൂട്ടി പ്രധാനമന്ത്രി കൂടിയായ ധര് പറഞ്ഞു.
◾https://dailynewslive.in/ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തിര സാമ്പത്തിക നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി തീരുവകള്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. തീരുവകള്‍ പ്രഖ്യാപിക്കാനുള്ള അധികാരം ഭരണഘടന അനുസരിച്ച് നിയമനിര്‍മാണ സഭക്ക് മാത്രമാണ്. അതേസമയം കേസുകള്‍ തീരുന്നത് വരെ നിലവിലെ തീരുവകള്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി.
◾https://dailynewslive.in/ ഇന്ത്യക്ക് മേല്‍ ഇരട്ടത്തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്. ഡോണള്‍ഡ് ട്രംപിന്റെ തീരുവ പ്രതികാരം യുഎസിന്റെ നയത്തിനെതിരാണെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വര്‍ഷങ്ങളായി നടത്തിയ പ്രയത്നത്തെ പിറകോട്ടടിപ്പിക്കുന്നതാണെന്നും സള്ളിവന് പറഞ്ഞു. ട്രംപിന്റെ തീരുവ പ്രതികാരത്തില്‍ ഇന്ത്യയും ചൈനയും അടുത്തുവെന്നും എന്നാല്‍, ട്രംപിന്റെ നയം കാരണം ഇന്ത്യയും ചൈനയും ഒരുമിച്ച് യുഎസിനെതിരെ തിരിയുന്ന സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും സള്ളിവന് വിമര്‍ശിച്ചു
◾https://dailynewslive.in/ ഐപിഎല്ലിലെ 2008 സീസണില്‍ വന്‍വിവാദമായ ശ്രീശാന്ത്-ഹര്ഭജന് സിംഗ് അടിയുടെ വീഡിയോ പുറത്തുവിട്ട മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദിക്കും ഓസ്ട്രേലിയന്‍ മുന്‍ നായകന് മൈക്കല്‍ ക്ലാര്‍ക്കിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. ലളിത് മോദിയെയും മൈക്കല്‍ ക്ലാര്ക്കിനെയുമോര്ത്ത് ലജ്ജിക്കുന്നുവെന്ന് ഭുവനശ്വരി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
◾https://dailynewslive.in/ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. മരിച്ച 11 പേരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതമാണ് ആര്‍സിബി സഹായധനം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആര്‍സിബി മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിക്കുന്നതായി അറിയിച്ചത്.
◾https://dailynewslive.in/ മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന് റോയല്‍സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനെ ടി20 ലോകകപ്പ് ജേതാക്കളാക്കിയശേഷം ഇന്ത്യന്‍ ടീം പരീശിലക സ്ഥാനം ഒഴിഞ്ഞശേഷമാണ് ദ്രാവിഡ് രാജസ്ഥാന് റോയല്‍സിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. ദ്രാവിഡിന് കൂടുതല്‍ വിപുലമായ ഒരു പദവി വാഗ്ദാനംചെയ്തിരുന്നുവെങ്കിലും അദ്ദേഹം അത് ഏറ്റെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്നും രാജസ്ഥാന് റോയല്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. പവന് ഇന്ന് 1200 വര്‍ധിച്ചതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോഡ് നിലയില്‍ എത്തിയത്. 76,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്. 9620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസം കൊണ്ട് 3700 രൂപയാണ് വര്‍ധിച്ചത്. എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപ് നയത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി ഇടിവിലാണ്. ഇതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
◾https://dailynewslive.in/ നിര്‍മിതബുദ്ധിയുടെ (എ.ഐ) മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്ന പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ആഗോള ടെക് ഭീമന്മാരായ ഗൂഗ്ള്‍, മെറ്റ എന്നിവയുമായി എ.ഐ പങ്കാളിത്തവും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയിലെയും വിദേശത്തെയും കമ്പനികള്‍ക്ക് എ.ഐ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലെ ചെറുകിട ബിസിനസുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ റിലയന്‍സിന്റെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി സേവനം നല്കാന് പുതിയ സംരംഭത്തിനാകും. കുറഞ്ഞ ചെലവില്‍ ഹൈ പെര്‍ഫോമന്‍സ് മോഡലുകള്‍ വിന്യസിക്കാന്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും. ഇടത്തരം സംരംഭങ്ങള്‍ക്ക് മുതല്‍ ബ്ലൂചിപ്പ് കോര്‍പറേറ്റുകള്‍ക്ക് വരെ സേവനങ്ങള്‍ ലഭ്യമാക്കി എന്റര്‍പ്രൈസ് എ.ഐ ജനാധിപത്യവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ജാംനഗറില്‍ ഡാറ്റാ സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഗൂഗ്ളും റിലയന്‍സും കൈകോര്‍ത്താണ് ജാംനഗറില്‍ പ്രത്യേക ക്ലൗഡ് റീജിയന് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
◾https://dailynewslive.in/ നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്’ സിനിമയിലെ പ്രണയം നിറച്ച ‘കല്യാണ ഹാല്…’ എന്ന ഗാനം പുറത്ത്. നന്ദഗോപന് വി ഈണമിട്ട് ബിന്‍സ് എഴുതിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഷെയിന്‍ നിഗം തന്നെയാണ്. സെപ്റ്റംബര്‍ 12നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാല്’ സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്, കെ. മധുപാല്‍, സംഗീത മാധവന് നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകല, സുരേഷ് കൃഷ്ണ, രവീന്ദ്രന്, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ ഗായകന് അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.
◾https://dailynewslive.in/ രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ദി ഗേള്‍ഫ്രണ്ട്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്. ‘നീ അറിയുന്നുണ്ടോ’ എന്ന വരികളോടെ എത്തിയിരിക്കുന്ന ഈ ഗാനത്തിന്റെ മലയാളം പതിപ്പിന് വരികള്‍ രചിച്ചത് അരുണ്‍ ആലാട്ട് ആണ്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചത് അദ്ദേഹവും ചിന്മയി ശ്രീപദയും ചേര്‍ന്നാണ്. ഗീത ആര്‍ട്സും ധീരജ് മൊഗിലിനേനി എന്റര്ടൈന്മെന്റും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിര്‍മ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുല്‍ രവീന്ദ്രന് സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് അവതരിപ്പിക്കുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ ലിറിക്കല്‍ വീഡിയോ ആയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. രശ്മിക അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും നായകനായ ദീക്ഷിത് ഷെട്ടിയുടെ കഥാപാത്രവും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്.
◾https://dailynewslive.in/ കരുത്തിന്റെ കാര്യത്തില്‍ ഒരു പടി മുന്നില്‍ നില്ക്കുന്ന കാറുകളാണ് ഫോക്സ്വാഗണ് ഗോള്‍ഫ് മോഡലുകള്‍. 2027 ലായിരിക്കും ഏറ്റവും കരുത്തുള്ള ഗോള്‍ഫിന്റെ വരവ്. ഔഡി ആര്‍എസ്3യുടെ 2.5 ലീറ്റര്‍ 5 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഈ ഗോള്‍ഫ് ആറിന്റെ കരുത്ത്. ഫോക്സ്വാഗന് ഗോള്‍ഫ് സീരീസിലെ ഏറ്റവും കരുത്തേറിയ മോഡല്‍ മാത്രമല്ല അവസാനത്തെ പെട്രോള്‍ മോഡല്‍ കൂടിയാവും ഈ ഗോള്‍ഫ് ആര്. ഗോള്‍ഫ് ആര് 333നേക്കാള്‍ മികച്ച വാഹനമായിരിക്കും പുറത്തിറങ്ങാനിരിക്കുന്ന ഗോള്‍ഫ് ആര്. 333എച്ച്പി കരുത്തും പരമാവധി 400എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിലുള്ളത്. പുതിയ ഗോള്‍ഫ് ആറിലേക്കു വരുമ്പോള്‍ 2.5ലീറ്റര്‍ 5 സിലിണ്ടര്‍ എന്ജിന് 400എച്ച്പി കരുത്തും 480എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഗോള്‍ഫ് ആര് 333ന് 0-100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 4.6 സെക്കന്‍ഡാണ് വേണ്ടതെങ്കില്‍ വരാനിരിക്കുന്ന ഗോള്ഫിന് 3.8 സെക്കന്‍ഡ് മതിയാവും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സും വാഹനത്തിന് അധിക കരുത്ത് നല്‍കും.
◾https://dailynewslive.in/ രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ഗാന്ധിക്കുശേഷം എന്ന പുസ്തകത്തിലെ ചില ഏടുകളും അടിയന്തരാവസ്ഥയുടെ അമ്പതാം വാര്ഷത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ രണ്ടു ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്ഷത്തോടനുബന്ധിച്ച് എഴുതിയ ഒരു ലേഖനം അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മകളാണെങ്കില്‍ രണ്ടാമത്തേത് അടിയന്തരാവസ്ഥക്കാലവും സമകാലീന രാഷ്ട്രീയാനുഭവവും തമ്മിലുള്ള താരതമ്യമാണ്. അടിയന്തരാവസ്ഥയിലേക്കുനയിച്ച സാഹചര്യങ്ങള്‍, അടിയന്തരാവസ്ഥ നിലനിന്നിരുന്ന കാലം, അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള രാഷ്ട്രീയമാറ്റങ്ങള്‍ തുടങ്ങിയവ ഈ പുസ്തകത്തില്‍ ചര്‍ച്ചാവിഷയങ്ങളാണ്. ‘അടിയന്തരാവസ്ഥയുടെ ചരിത്രം’. പരിഭാഷ: പി.കെ. ശിവദാസ്, ആര്.കെ. ബിജുരാജ്. ഡിസി ബുക്സ്. വില 266 രൂപ.
◾https://dailynewslive.in/ മുഖത്തുണ്ടാകുന്ന അമിതമായ രോമവളര്‍ച്ച പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജീനുകളും ജനിതക സംബന്ധമായ സാഹചര്യങ്ങള്‍ കൊണ്ടുമെല്ലാം സ്ത്രീകളില്‍ അമിത രോമവളര്‍ച്ച ഉണ്ടാകാം. എന്നാല്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് അനാവശ്യ രോമ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന പ്രേരകങ്ങളിലൊന്ന് കുറയ്ക്കും. ഓറഞ്ച്, മധുരനാരങ്ങ, മുന്തിരി എന്നീ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ഹോര്‍മോണുകള്‍ക്ക് ഗുണം ചെയ്യുക മാത്രമല്ല, ചര്‍മത്തെയും പ്രതിരോധശേഷിയെയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് ചെറുചൂടുള്ള കറുവപ്പട്ട ചേര്‍ത്ത വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കും. ഇത് ക്രമേണ അധിക രോമ വളര്‍ച്ച കുറയ്ക്കും. മത്തങ്ങ വിത്തുകളില്‍ സിങ്ക് ധാരളം അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ഹോര്‍മോണ്‍ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. ബ്രോക്കോളി, കോളിഫ്ലവര്‍, കാബേജ് എന്നിവ പാകം ചെയ്യുമ്പോള്‍, ഈസ്ട്രജനെ കാര്യക്ഷമമായി മെറ്റബോളിസ് ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ പിന്തുണയ്ക്കുന്നു. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും രോമ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ കുറയ്ക്കുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ ഉലുവ കുതിര്‍ക്കുന്നത് ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും ആന്‍ഡ്രോജന്‍ അളവ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മഞ്ഞളില്‍ അടങ്ങിയ കുര്ക്കുമിന് ശരീരത്തിലെ വീക്കം കുറയ്ക്കും. ഇത് ആന്‍ഡ്രോജന്‍ പ്രവര്‍ത്തനത്തെ മോഡുലേറ്റ് ചെയ്യാന്‍ സഹായിക്കുന്നു കൂടാതെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 88.15, പൗണ്ട് – 119.05, യൂറോ – 103.04, സ്വിസ് ഫ്രാങ്ക് – 109.79, ഓസ്ട്രേലിയന്‍ ഡോളര്‍ – 57.66, ബഹറിന്‍ ദിനാര്‍ – 233.86, കുവൈത്ത് ദിനാര്‍ -288.44, ഒമാനി റിയാല്‍ – 229.25, സൗദി റിയാല്‍ – 23.49, യു.എ.ഇ ദിര്‍ഹം – 24.01, ഖത്തര്‍ റിയാല്‍ – 24.21, കനേഡിയന്‍ ഡോളര്‍ – 64.18.