◾https://dailynewslive.in/ അമേരിക്കയെ സ്വപ്‌നം കാണുന്നവര്‍ക്ക് തിരിച്ചടിയായി വിസാ നിയമങ്ങളില്‍ സമഗ്ര മാറ്റത്തിനൊരുങ്ങി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. നിയമം പ്രാബല്യത്തില്‍വന്നാല്‍ വിദേശവിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കുടിയേറ്റയിതര വിസയായ എച്ച്-1 ബി വിസാപദ്ധതിയിലും യുഎസില്‍ സ്ഥിരതാമസത്തിന് അനുമതിനല്‍കുന്ന ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള പ്രക്രിയയിലും സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് യുഎസ് വാണിജ്യസെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് പറഞ്ഞു.
◾https://dailynewslive.in/ മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
◾https://dailynewslive.in/ വയനാട് ചുരത്തിന്റെ 26 മുതല്‍ ഇതുവരെയുള്ള കാര്യങ്ങളില്‍ കൃത്യമായി അവലോകനം നടത്തിയെന്നും തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും മന്ത്രി കെ രാജന്‍. 80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്നും ഇത് വളരെ ഗുരുതരമായ കാര്യമാണെന്നും കര്‍ശന നിയന്ത്രണം യാത്രക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടര്‍ച്ചയായി ചുരം പാതയില്‍ ഉണ്ടാകുന്ന മണ്ണിടിച്ചിലുകള്‍ തടയുന്നതിന് വേണ്ട നടപടികള്‍ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും ബദല്‍ പാത ഒരുക്കുന്നതിലും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രിയോട് കത്തിലൂടെ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*101 വര്‍ഷത്തെ വിശ്വാസ്യത*
◾https://dailynewslive.in/ തന്റെ എംപി സ്ഥാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയില്‍ വന്ന ഹര്‍ജി അഭിഭാഷകന്റെ തമാശ ആയി തോന്നുന്നില്ലെന്ന് സി സദാനന്ദന്‍ എംപി. ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും ഭരണഘടന പദവികള്‍ വ്യവഹാരത്തില്‍ എത്തിക്കുന്നത് ശരിയല്ലെന്നും ഭരണഘടനയോടുള്ള വെല്ലുവിളി ആണിതെന്നും സി സദാനന്ദന്‍ എംപി പറഞ്ഞു.
◾https://dailynewslive.in/ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെതിരായ പീഡനാരോപണത്തില്‍ പ്രതികരണവുമായി പരാതിക്കാരി. നൂറുക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍വെച്ചാണ് തന്നെ മര്‍ദിച്ചതെന്നും സ്ത്രീസുരക്ഷയെ കുറിച്ച് പറയാന്‍ സി കൃഷ്ണകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്നും അവര്‍ ചോദിച്ചു. തനിക്ക് മര്‍ദമേറ്റപ്പോള്‍ സുരേഷ് ഗോപി നല്‍കിയ പണം ഉപയോഗിച്ചാണ് സര്‍ജറി അടക്കമുള്ള ചികിത്സ നടത്തിയതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പോലീസ് അന്ന് ശരിയായ രീതിയില്‍ കേസ് അന്വേഷിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നു.
◾https://dailynewslive.in/ മുന്‍ എംഎല്‍എയും കെടിഡിസി ചെയര്‍മാനുമായ പി.കെ. ശശിയും സിപിഎമ്മും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മുറുകുന്നു. ആരും കണ്ണുരുട്ടി പേടിപ്പിക്കാമെന്ന് വിചാരിക്കണ്ടെന്നും ഇത് വെള്ളരിക്കാപ്പട്ടണമല്ല എന്നുമാണ് ബാങ്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ പി.കെ. ശശി പറഞ്ഞത്.
◾https://dailynewslive.in/ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. രാവിലെ 8:30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7:30 വരെയും സിഗ്നല്‍ ഓഫ് ചെയ്യാനാണ് നിര്‍ദേശം.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ആത്മീയതയും മാനുഷിക മൂല്യങ്ങളും സമൂഹത്തില്‍ പ്രചരിപ്പിച്ച മഹാപ്രതിഭയുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന വേളയാണിതെന്നും മതാതീതമായ ആത്മീയത ഇന്നത്തെ കാലഘട്ടത്തിലും ഏറെ പ്രാധാന്യമുള്ള സന്ദേശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ കെആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ ഹ്രസ്വചിത്രം മികച്ച ക്യാമ്പസ് ഫിക്ഷന്‍ പുരസ്‌കാരം നേടി. ഉറ എന്ന ഹ്രസ്വ ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
◾https://dailynewslive.in/ വൈറ്റില ജങ്ഷനില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് മര്‍ദനം. കെഎസ്ആര്‍ടിസി ഡ്രൈവറെ ഇടിവള കൊണ്ട് ലോറി ഡ്രൈവര്‍ മര്‍ദിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ റിന്റോയ്ക്കാണ് മര്‍ദനമേറ്റത്. പാഴ്സല്‍ ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷിഹാസ് ഉമ്മറിനെ കസ്റ്റഡിയിലെടുത്തു. ലോറിക്ക് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം.
◾https://dailynewslive.in/ സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തന ഫണ്ട് കണ്ടെത്താന്‍ ഇന്ന് മുതല്‍ 5 ദിവസത്തേക്ക് വീടുകളിലേക്കിറങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണം സുഗമമാക്കാനാണ് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ നേതാക്കള്‍ വീടുകള്‍ കയറുന്നത്. സമീപകാല ചരിത്രത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഫണ്ട് പിരിവിനായി വീടുകള്‍ കയറിയിറങ്ങിയിട്ടില്ല.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിപുത്രിയെയും ഭര്‍ത്താവിനെയും വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂരിലെ അലവില്‍ സ്വദേശികളായ പ്രേമരാജന്‍, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രാഥമിക പരിശോധനയില്‍ ശ്രീലേഖയുടെ തലയ്ക്ക് പിറകില്‍ പൊട്ടുള്ളതായും മൃതദേഹങ്ങള്‍ക്കടുത്തുനിന്ന് ചുറ്റികയും മറ്റൊരു ഭാരമുള്ള വസ്തുവും കണ്ടെത്തി. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജന്‍ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
◾https://dailynewslive.in/ കനല്‍’ എന്ന പേരില്‍ യുട്യൂബ് ചാനലുമായി സിപിഐ. മുഖ്യധാര മാധ്യമങ്ങളില്‍ സിപിഐക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാലാണ് യു ട്യൂബ് ചാനലുമായി സിപിഐ മുന്നോട്ട് പോവുന്നത്. ‘കനല്‍’ എന്നാണ് സിപിഐയുടെ ചാനലിന്റെ പേര്. അതേസമയം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് വിവരം. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതോടെ പാര്‍ട്ടിയുടെ പരിപാടികള്‍ക്കും നേതാക്കള്‍ക്കും ഒരു സ്പേസ് കിട്ടുമെന്നാണ് വിലയിരുത്തുന്നത്.
◾https://dailynewslive.in/ ഫിഷറീസ് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം കാരണം ഫോര്‍ട്ടു കൊച്ചി – വൈപ്പിന്‍ റോ റോ സര്‍വീസ് കുറച്ച് സമയം നിര്‍ത്തിവെച്ചു. ലൈസന്‍സ് പുതുക്കുവന്‍ ഒരു ദിവസം വൈകിയതിന്റെ പേരില്‍ ജപമാല എന്ന വള്ളം പിടിച്ചെടുത്ത് 2.50 ലക്ഷം രൂ പിഴയിട്ടതില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ അഴിമുഖത്ത് ബോട്ടുകള്‍ കൂട്ടി കെട്ടിയിട്ട് പ്രതിഷേധിച്ചു. എന്നാല്‍, വേലിയിറക്കമായതിനാല്‍ റോ റോ സര്‍വ്വീസ് നടത്തുവാന്‍ കഴിയില്ലെന്നാണ് കെ.എസ് ഐ.എന്‍.സി അധികൃതര്‍ അറിയിച്ചത്.
◾https://dailynewslive.in/ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
◾https://dailynewslive.in/ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ 2038 ഓടെ മാറുമെന്ന് റിപ്പോര്‍ട്ട്. ആഗോള ഓഡിറ്റിംഗ് പ്രമുഖരായ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ 2025 ലെ എക്കണോമി വാച്ച് റിപ്പോര്‍ട്ടിലാണ് ഈ പ്രവചനം.
◾https://dailynewslive.in/ ക്ഷേത്രങ്ങളുടെ പണം ക്ഷേത്രങ്ങളുടെ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. സംസ്ഥാനത്തെ 27 ക്ഷേത്രങ്ങളില്‍ മിച്ചമുള്ള പണം ഉപയോഗിച്ച് കല്യാണമണ്ഡപങ്ങള്‍ പണിയാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ബെഞ്ചിന്റെ വിധി.
◾https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനു പിന്നാലെ, ടിവികെ നേതാവ് വിജയ് പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടുകൊള്ളയ്‌ക്കെതിരേ രാഹുല്‍ ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് വിജയ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
◾https://dailynewslive.in/ ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആര്‍എസ്എസ് അല്ലെന്നു സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. ബിജെപിയുടെ വിഷയങ്ങളില്‍ ആര്‍എസ്എസ് ഇടപെടാറില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ബിജെപി അധ്യക്ഷനെ തീരുമാനിക്കാന്‍ ഇത്ര വൈകുമോ എന്നും മോഹന്‍ ഭാഗവത് ചോദിച്ചു. വിവിധ പരിവാര്‍ സംഘടനകള്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി വിരമിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നേതാക്കള്‍ 75ാം വയസില്‍ വിരമിക്കണമെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു.
◾https://dailynewslive.in/ ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജനസംഖ്യാപരമായ മാറ്റത്തെയും ജനസംഖ്യാ നിയന്ത്രണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. മൂന്നില്‍ താഴെ ജനനനിരക്കുള്ള സമുദായങ്ങള്‍ പതുക്കെ ഇല്ലാതാകുമെന്ന് വിദഗ്ധര്‍ പറയുന്നതായും ഭാഗവത് അവകാശപ്പെട്ടു. ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് മതപരിവര്‍ത്തനവും നിയമവിരുദ്ധ കുടിയേറ്റവുമാണ് പ്രധാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ രാജ്യത്തെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളായി കോഹിമ, വിശാഖപട്ടണം, ഭുവനേശ്വര്‍, ഐസ്വാള്‍, ഗാങ്ടോക്ക്, ഇറ്റാനഗര്‍, മുംബൈ എന്നിവയെ തിരഞ്ഞെടുത്തതായി നാഷണല്‍ ആന്വല്‍ റിപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഡക്സ് ഓണ്‍ വിമന്‍സ് സേഫ്റ്റി. അതേസമയം, പട്ന, ജയ്പൂര്‍, ഫരീദാബാദ്, ദില്ലി, കൊല്‍ക്കത്ത, ശ്രീനഗര്‍, റാഞ്ചി എന്നീ നഗരങ്ങള്‍ സുരക്ഷാ സൂചികയില്‍ ഏറ്റവും പിന്നിലാണ്. രാജ്യത്തെ 31 നഗരങ്ങളില്‍ നിന്നുള്ള 12,770 സ്ത്രീകളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഈ സൂചിക തയ്യാറാക്കിയത്.
◾https://dailynewslive.in/ കാനഡയിലെ ഇന്ത്യയുടെ സ്ഥാനപതിയായി ദിനേഷ് കെ പട്നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ദിനേഷ് നിലവില്‍ സ്പെയിനിലെ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. കാനഡയുമായുള്ള ബന്ധം മോശമായതിന്റെ പശ്ചാത്തലത്തില്‍ 2024 ഒക്ടോബറില്‍ സ്ഥാനപതിയെ പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ഇതിനുശേഷം ഒമ്പത് മാസങ്ങള്‍ ശേഷമാണ് കാനഡയില്‍ ഇന്ത്യ ഇപ്പോള്‍ പുതിയ സ്ഥാനപതിയെ നിയമിക്കുന്നത്.
◾https://dailynewslive.in/ നേപ്പാളിലെ കാഠ്മണ്ഡു വഴി മൂന്ന് പാകിസ്ഥാന്‍ ഭീകരര്‍ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബിഹാറില്‍ അതീവ ജാഗ്രത. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളാണ് ഭീകരരെന്നും ഓഗസ്റ്റ് 15 ന് അരാരിയ വഴി ബിഹാറില്‍ പ്രവേശിച്ചുവെന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ പറയുന്നു. റാവല്‍പിണ്ടി സ്വദേശിയായ ഹസ്‌നാനിന്‍ അലി, ഉമര്‍കോട്ടില്‍ നിന്നുള്ള ആദില്‍ ഹുസൈന്‍, ഭവാല്‍പൂരില്‍ നിന്നുള്ള മുഹമ്മദ് ഉസ്മാന്‍ എന്നിവരാണ് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
◾https://dailynewslive.in/ മെക്സിക്കോ പാര്‍ലമെന്റില്‍ എംപിമാര്‍ തമ്മിലടിച്ചു. സെനറ്റില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാവ് അലജാന്‍ഡ്രോ അലിറ്റോ മൊറീനോ സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡോ ഫെര്‍ണാണ്ടസ് നൊറോണയെ ശാരീരികമായി ആക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് എംപിമാര്‍ തമ്മില്‍ കൂട്ടയടിയായി. എ.എഫ്.പിയുടെ റിപ്പോര്‍ട്ട് പ്രകാരം, മെക്സിക്കോയിലെ വിദേശ സായുധ സേനയെക്കുറിച്ചുള്ള തര്‍ക്കവിഷയമായ ചര്‍ച്ചയുടെ അവസാനത്തിലാണ് നിയമസഭാംഗങ്ങള്‍ ദേശീയഗാനം ആലപിച്ചുകൊണ്ടിരിക്കെ സംഭവം നടന്നത്.
◾https://dailynewslive.in/ അമേരിക്കയിലെ ടെക്സസിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വാലന്റീന ഗോമസ് ഖുര്‍ആന്‍ കത്തിച്ച് വിദ്വേഷ പരാമര്‍ശം നടത്തി. ടെക്സസില്‍ നിന്ന് ഇസ്ലാമിനെ ഇല്ലാതാക്കുമെന്നാണ് പറഞ്ഞത്. ടെക്സസിലെ 31-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റ് സീറ്റിലേക്ക് മത്സരിക്കുന്ന റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് വാലന്റീന ഗോമസ്.
◾https://dailynewslive.in/ എഫ്-35 വിമാനം പരിശീലന പറക്കലിനിടെ താഴെ വീണ് തീഗോളമാകും മുന്‍പ് പ്രശ്നം പരിഹരിക്കാന്‍ പൈലറ്റ് എഞ്ചിനീയര്‍മാരുമായി ഫോണില്‍ സംസാരിച്ചത് 50 മിനിറ്റ്. 1750 കോടി രൂപ വിലയുള്ള വിമാനം അലാസ്‌കയിലെ എയര്‍ബേസിലെ റണ്‍വേയില്‍ പതിക്കുന്നതിന് മുന്‍പാണ് പൈലറ്റ് എഞ്ചിനീയര്‍മാരുടെ നിര്‍ദേശം തേടിയതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനം ഈല്‍സണ്‍ എയര്‍ഫോഴ്‌സ് ബേസില്‍ ജനുവരി 28-നാണ് തകര്‍ന്നുവീണത്.
◾https://dailynewslive.in/ റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം നിയന്ത്രിക്കാത്തപക്ഷം ശിക്ഷാപരമായ തീരുവ നിലപാട് യുഎസ് മയപ്പെടുത്തില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസെറ്റ്. ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമാണെന്നും അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കായി തങ്ങളുടെ വിപണി തുറക്കുന്നതില്‍ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണെന്നും യുഎസ് നാഷണല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ ഡയമണ്ട് ലീഗ് ഫൈനലില്‍ രണ്ടാം കിരീടം തേടിയിറങ്ങിയ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ പോരാട്ടം വെള്ളി മെഡലില്‍ അവസാനിച്ചു. അവസാന ശ്രമത്തില്‍ 85.01 മീറ്റര്‍ ദൂരം മാത്രം കണ്ടെത്തായ ഇന്ത്യന്‍ പ്രതീക്ഷയായ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് തന്റെ മികച്ച പ്രകടനത്തിന് അടുത്തെങ്ങുമെത്താനായില്ല. 91.51 മീറ്റര്‍ ദൂരം കണ്ടെത്തി ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ ജേതാവായി.
◾https://dailynewslive.in/ ഉപകമ്പനി ആയ മുത്തൂറ്റ് ഹോംഫിനില്‍ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാന്‍സ്. രാജ്യത്തെ 250 ഓളം രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യം വയ്ക്കുന്നു. നിലവില്‍ മുംബൈ ആസ്ഥാനമാക്കിയാണ് മുത്തൂറ്റ് ഹോംഫിന്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ് സി ആയ മുത്തൂറ്റ് ഫിനാന്‍സിന്റെ സമ്പൂര്‍ണ്ണ സബ്‌സിഡിയറി കമ്പനി ആണ് മുത്തൂറ്റ് ഹോംഫിന്‍. ഇടത്തരം ഭവനങ്ങളുടെ വിഭാഗത്തില്‍ വളര്‍ച്ചക്ക് സാധ്യമായ പട്ടണങ്ങളിലേക്ക് കമ്പനി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. സുസ്ഥിര വളര്‍ച്ചയ്ക്കായി സാങ്കേതികവിദ്യ, ഭരണക്രമം എന്നിവയിലാണ് തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തുക. കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ ആറിരട്ടി വളര്‍ച്ചയാണ് മുത്തൂറ്റ് ഹോംഫിന്‍ കൈവരിച്ചത്. രാജ്യത്തെ ഇടത്തരം, ചെറുകിട പട്ടണങ്ങളിലാവും ഭവന രംഗത്ത് ശക്തമായ വളര്‍ച്ച ഇനിയുണ്ടാകുക. ഈ വിപണികളില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ നിക്ഷേപം സഹായകമാകും. ആദ്യമായി വീടു വാങ്ങുന്നവര്‍ക്കും സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭകര്‍ക്കും മാന്യമായ രീതിയില്‍ ഉടമസ്ഥത നേടാനും ഇതു സഹായകമാകും.
◾https://dailynewslive.in/ നാദിര്‍ഷ, വിഷ്ണു ഉണ്ണി കൃഷ്ണന്‍ ടീം വീണ്ടും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ടോട്ടല്‍ ഫണ്‍ ഫീല്‍ഗുഡ് എന്റര്‍ടെയ്നറായി എത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ അഷ്റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഇപ്പോഴിതാ ചിത്രത്തിലെ പിന്നണി ഗായകര്‍ ആരൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശങ്കര്‍ മഹാദേവന്‍, കെഎസ് ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാന്‍ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പിക്കാം.
◾https://dailynewslive.in/ അര്‍ജുന്‍ അശോകന്‍ നായകനായെത്തിയ ചിത്രം ‘തലവര’യിലെ മനോഹരമായൊരു പ്രണയ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘കായാമ്പൂ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ്. എഴുതിയിരിക്കുന്നത് മുത്തുവും പാടിയിരിക്കുന്നത് വിജയാനന്ദും ദാലിയ നവാസും ചേര്‍ന്നാണ്. ചിത്രത്തിലെ കണ്ട് കണ്ട്, ഇലകൊഴിയേ തുടങ്ങിയ പാട്ടുകള്‍ ഇതിനകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാര്‍ മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ‘തലവര’ അഖില്‍ അനില്‍കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. അര്‍ജുന്‍ അശോകനെത്തിയപ്പോള്‍ സന്ധ്യ എന്ന നായിക കഥാപാത്രമായാണ് രേവതി ശര്‍മ്മ എത്തിയിരിക്കുന്നത്. അശോകന്‍, ഷൈജു ശ്രീധര്‍, അശ്വത് ലാല്‍, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണന്‍, ദേവദര്‍ശിനി, അമിത് മോഹന്‍ രാജേശ്വരി, സാം മോഹന്‍, മനോജ് മോസസ്, സോഹന്‍ സീനുലാല്‍, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിന്‍ ബെന്‍സണ്‍, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാര്‍, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിച്ചിരിക്കുന്നത്.
◾https://dailynewslive.in/ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ അവരുടെ ഏറ്റവും ജനപ്രിയ എസ്യുവിയായ പുതുതലമുറ ടി-റോക്ക് അവതരിപ്പിച്ചു . ലോകമെമ്പാടും ഇതിനകം 20 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിക്കപ്പെട്ട മോഡലിന്റെ പുതിയ പതിപ്പാണിത്. പുതിയ ടി-റോക്ക് ഇപ്പോള്‍ കൂടുതല്‍ ഷാര്‍പ്പായിട്ടുള്ളതും പ്രീമിയവുമായി കാണപ്പെടുന്നു. ഈ എസ്യുവി ഇപ്പോള്‍ 12 സെന്റീമീറ്റര്‍ നീളമുള്ളതായി മാറിയിരിക്കുന്നു, ഇത് റോഡിലും ക്യാബിന്‍ സ്ഥലത്തും അതിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിച്ചു. കൂപ്പെ-സ്റ്റൈല്‍ ഡിസൈന്‍ പിന്നില്‍ നല്‍കിയിട്ടുണ്ട്. ഇത് ഇതിന് ഒരു സ്പോര്‍ട്ടി ലുക്ക് നല്‍കുന്നു. ഈ പുതിയ ടി-റോക്കില്‍ പൂര്‍ണ്ണമായും ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണുള്ളത്. രണ്ട് 1.5 ലിറ്റര്‍ ഇടിഎസ്ഐ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനുകളും. 2.0 ലിറ്റര്‍ ഇടിഎസ്ഐ ഹൈബ്രിഡ് (എഡബ്ല്യുഡി സഹിതം) എഞ്ചിനും ലഭിക്കും. പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ടി-റോക്ക് ആര്‍ പതിപ്പും ഇതിനുണ്ട്. വാഹനത്തിനായി ജര്‍മ്മനിയില്‍ പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ചു. 2025 നവംബര്‍ മുതല്‍ ഡെലിവറികള്‍ ആരംഭിക്കും. ആഗോളതലത്തില്‍ 2025 അവസാനമോ 2026 ആദ്യമോ ആയിരിക്കും ലോഞ്ച് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
◾https://dailynewslive.in/ എഴുപതോളം മിനിക്കഥകളാണ് ഈ സമാഹാരത്തില്‍ സമാഹരിച്ചിരിക്കുന്നത്. പരിമിതമായ വാക്കുകളില്‍ പൂര്‍ണ്ണമായ ഒരു കഥ പറയുന്നു എന്നതാണ് മൈക്രോ ഫിക്ഷന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള യുവതലമുറ ഏറ്റവും കൂടുതല്‍ വായനയ്ക്കായി ആശ്രയിക്കുന്ന സാഹിത്യരൂപമായി ഇന്ന് മൈക്രോ ഫിക്ഷന്‍ മാറിയിട്ടുണ്ട്. ഡി സി ബുക്സ് പുറത്തിറക്കുന്ന മൈക്രോ ഫിക്ഷന്‍ പരമ്പരയിലെ ആദ്യ പുസ്തകമാണ് പി.കെ. പാറക്കടവിന്റെ ‘വേരുകളുടെ ചോര’. ഡിസി ബുക്സ്. വില 114 രൂപ.
◾https://dailynewslive.in/ ശരീരഭാരം കുറയ്ക്കാന്‍ കഠിനമായ പരിശ്രമങ്ങള്‍ ആവശ്യമാണ്. ഫലം കാണാന്‍ ഒരുപാട് സമയമെടുക്കും എന്നു മാത്രമല്ല ഇതിനിടയില്‍ പല പ്രശ്‌നങ്ങളെയും അതിജീവിക്കേണ്ടിയും വരികയും ചെയ്യും. അതിലൊന്നാണ് മുടികൊഴിച്ചില്‍. ശരീരഭാരം കുറയ്ക്കാനായി ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും. ഭക്ഷണം നിയന്ത്രിക്കുമ്പോള്‍ ശരീരത്തിന് അവശ്യം വേണ്ട ചില പോഷകങ്ങളുടെ ലഭ്യത കുറയാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കല്‍ പ്രക്രിയയാണ് മുടികൊഴിച്ചില്‍ തടയാനുള്ള ഒരേയൊരു മാര്‍ഗം. ക്രാഷ് ഡയറ്റുകള്‍ പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. ശരീരത്തിന്‍ ഊര്‍ജ്ജം വേണമെങ്കില്‍ പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നത് സമ്മര്‍ദ്ദവും ക്ഷീണവും അനുഭവപ്പെടാന്‍ ഇടയാക്കും. ഇത് മുടിയുടെ ആരോഗ്യത്തെ കൂടുതല്‍ ബാധിക്കും. സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവില്‍ ആവശ്യമാണ്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തില്‍ പ്രതിഫലിക്കും. ക്രാഷ് ഡയറ്റുകള്‍ നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങള്‍ സമ്മാനിക്കുമെങ്കിലും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പല പാര്‍ശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.
*ശുഭദിനം*
*കവിത കണ്ണന്‍*
വിവാഹമോചനം ചെയ്തതോടെ ജീവിതം അപ്പാടെ അസ്വസ്ഥമായപ്പോള്‍ അവള്‍ക്ക് വണ്ണം കൂടാന്‍ തുടങ്ങി. രണ്ടുവര്‍ഷം കൊണ്ട് വണ്ണം കൈവിട്ടുപോയി. വണ്ണം കുറയ്ക്കാന്‍ അവള്‍ പല വഴികള്‍ തേടി. ഭക്ഷണം കുറച്ചു. വ്യായാമം ചെയ്തു. ജിമ്മില്‍ പോയി. ഒരു പ്രയോജനവും കണ്ടില്ല. അവള്‍ സമ്പൂര്‍ണ്ണനിരാശയില്‍ വീണു. ഒരു ജോലിയും ചെയ്യാനാവുന്നില്ല. ചിലനേരം കണ്ണില്‍ ഒന്നുംകാണുന്നില്ല. അവസാന ശ്രമമെന്ന നിലയില്‍ ഭാരം കുറയ്ക്കാമെന്ന വാഗ്ദാനം മുന്നോട്ട് വെച്ച ഒരു സ്ഥാപനത്തില്‍ പരിശീലനത്തിന് പോകാന്‍ അവള്‍ തീരുമാനിച്ചു. നീളന്‍ ഉടുപ്പിട്ട ഒരു സ്ത്രീക്കുസമീപത്താണ് അവള്‍ക്ക് കസേരകിട്ടിയത്. അവര്‍ നിര്‍ത്താതെ സംസാരിക്കാന്‍ തുടങ്ങി. ഈ വണ്ണം കുറഞ്ഞിട്ടുവേണം ജിമ്മില്‍ പോയിതുടങ്ങാന്‍, എന്നിട്ട് വേണം നീന്തല്‍ വസ്ത്രമണിഞ്ഞ് പുഴയില്‍ ചാടാന്‍. ഇതിനിടയില്‍ അവര്‍ സ്വന്തം ജീവിതകഥ പറഞ്ഞുതുടങ്ങി. കുറച്ചുവര്‍ഷം മുമ്പ് അവര്‍ ഒരു കാറടപകടത്തില്‍ പെട്ടു. കഷ്ടിച്ചാണ് ജീവന്‍ തിരിച്ചുകിട്ടിയത്. കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. ഒരുപാട് കാലം ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. ഭക്ഷണം കഴിക്കുക എന്നത് മാത്രമായിരുന്നു ഏക ആശ്വാസം. വണ്ണം കൂടിയപ്പോള്‍ എന്റെ പൊയ്ക്കാല്‍ വെയ്ക്കാന്‍ പറ്റാതായി. അതുകൊണ്ടാണ് ഇവിടെ ചേര്‍ന്നത്. കുറച്ച് വണ്ണം കുറച്ചാല്‍ എന്റെ പൊയ്ക്കാല്‍ എനിക്ക് വെയ്ക്കാന്‍ സാധിക്കും. അപ്പോള്‍ ജിമ്മില്‍ പോകാം.. കഥകഴിഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ക്ക് അവരോട് കൂടുതല്‍ ഇഷ്ടം തോന്നി. സമയം കിട്ടുമ്പോഴെല്ലാം അവള്‍ അവരെ തേടിയെത്തി. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു. അവരെ കൈപിടിച്ചു നടത്തുക പുറത്തേക്ക് കൊണ്ടുപോകുക.. ക്രമേണ അവരുടെ വണ്ണം കുറഞ്ഞുതുടങ്ങി. കൃത്രിമക്കാര്‍ പുനഃസ്ഥാപിക്കാന്‍ പറ്റി. ഇതിനുസമാന്തരമായി അവളുടേയും വണ്ണം കുറഞ്ഞു. ജീവിതത്തിന് മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു. ജീവിതത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ നിറഞ്ഞതായി അവര്‍ക്ക് തോന്നി.. മറ്റുള്ളവര്‍ക്കായി നാം ചെയ്യുന്ന നന്മയുടെ ഫലം നമ്മളറിയാതെ നമുക്ക് കൂടി വന്നുഭവിക്കുന്നു.. ചിലപ്പോഴൊക്കെ ജീവിതത്തില്‍ നന്മ കടന്നുവരുന്ന വഴികള്‍ ഇങ്ങനെയൊക്കെയാണ്.. നമുക്ക് മറ്റുളളവരുടെ ജീവിതത്തെ സ്‌നേഹിക്കാന്‍ ശീലി്ക്കാം.. ഒപ്പം നമ്മളേയും. നന്മകള്‍ കടന്നുവരട്ടെ – ശുഭദിനം.