◾https://dailynewslive.in/ നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ബില്ല് തടഞ്ഞു വയ്ക്കുകയോ രാഷ്ട്രപതിക്ക് അയക്കാനോ തീരുമാനിക്കുകയാണെങ്കില്‍ ഒരു മാസത്തിനകം ഗവര്‍ണര്‍ നടപടി സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്ക് ഗവര്‍ണര്‍മാര്‍ വഴിമുടക്കികളാകരുതെന്നും ജനവിധി അംഗീകരിക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാനവിധി.
◾https://dailynewslive.in/
*തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ക്ഷേത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന, നാല് ലക്ഷത്തിലധികം ഹിന്ദു ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിലേക്ക് 6 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുകൊണ്ടും മോദിയും അമിത്ഷായും പാഠം പഠിക്കുമെന്ന് തോന്നുന്നില്ലെന്നും കോടതി വിധിയുടെ അന്ത:സത്തയില്‍ ജനാധിപത്യ ബോധത്തോടെ ഇനിയെങ്കിലും ഇടപെടണമെന്നും കേന്ദ്രം കല്‍പ്പിച്ചാല്‍ ഏറാന്‍ മൂളുന്ന ഗവര്‍ണര്‍മാര്‍ മനസിലാക്കണമെന്നും പാഠം ഉള്‍ക്കൊള്ളണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
◾https://dailynewslive.in/ ആശവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ആശാവര്‍ക്കര്‍മാര്‍ തൊഴില്‍ മന്ത്രി എന്ന നിലയില്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അവരുടെ നിവേദനം താന്‍ കൈപ്പറ്റിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രി 3 തവണ ചര്‍ച്ച നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ സിപിഐ പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരത്തിന് വിലക്ക്. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്നാണ് നിര്‍ദേശം. മത്സര നീക്കമുണ്ടായാല്‍ സമ്മേളനം സസ്‌പെന്‍ഡ് ചെയ്യുമെന്നും അറിയിപ്പ്. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അമര്‍ഷം നിലനില്‍ക്കെയാണ് തീരുമാനം. സിപിഐയില്‍ ലോക്കല്‍ സമ്മേളനം പുരോഗമിക്കുകയാണ്. സെപ്തംബറിലാണ് സംസ്ഥാന സമ്മേളനം നടക്കുക. ഏതെങ്കിലും സമ്മേളനങ്ങളില്‍ മത്സരമുണ്ടാകുകയോ മത്സരത്തിന് ആരെങ്കിലും തയ്യാറാകുകയോ ചെയ്താല്‍ സമ്മേളനം സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ എഐസിസി സമ്മേളനത്തില്‍ ഡിസിസി ശാക്തീകരണം മുഖ്യ അജണ്ടയെന്നും വിശാല പ്രവര്‍ത്തക സമിതിയില്‍ രൂപരേഖ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. രാജ്യത്തെ ജനങ്ങള്‍ക്ക് നീതി തേടിയുള്ള പ്രമേയങ്ങള്‍ യോഗത്തിലവതരിപ്പിക്കുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. യുഡിഎഫായിരുന്നു അധികാരത്തിലെങ്കില്‍ മുനമ്പം പ്രശ്‌നം എന്നേ പരിഹരിച്ചേനെയെന്നും ചൂണ്ടിക്കാട്ടിയ കെ.സി വേണുഗോപാല്‍ ചര്‍ച്ച് ബില്ല് കൊണ്ടുവരാനുള്ള നീക്കമാണ് ഓര്‍ഗനൈസര്‍ ലേഖനത്തിന് പിന്നിലെന്നും കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെ സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ പഠിക്കുന്ന 26 ലക്ഷം കുട്ടികള്‍ക്ക് 4 കിലോ വീതം അരി വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഏകദേശം 17,313 മെട്രിക് ടണ്‍ അരിയാണ് ആകെ വിതരണം ചെയ്യുന്നത്. മഹത്തായ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കുന്ന അധ്യാപകര്‍ക്കും പാചക തൊഴിലാളികള്‍ക്കും സ്‌കൂള്‍ ഭരണസമിതികള്‍ക്കും മാതാപിതാക്കള്‍ക്കും എല്ലാ ഉദ്യോഗസ്ഥര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.
◾https://dailynewslive.in/ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ ഇനി മുതല്‍ ഡിസിസി അധ്യക്ഷന്മാര്‍ക്കും പങ്കുണ്ടാകും.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഡിസിസി പ്രസിഡന്റുമാരുടെ ശുപാര്‍ശ പരിഗണിക്കും. എന്നാല്‍ എഐസിസി നീക്കത്തില്‍ പിസിസി അധ്യക്ഷന്മാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. പാര്‍ട്ടിയെ കേഡര്‍ സ്വഭാവത്തിലെത്തിക്കാനാണ് ഡിസിസി അധ്യക്ഷന്മാര്‍ക്ക് നിര്‍ണ്ണായക റോള്‍ നല്‍കുന്നതെന്ന് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
◾https://dailynewslive.in/ മുണ്ടൂര്‍ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു വ്യത്യസ്ത റിപ്പോര്‍ട്ടുകളുമായി പാലക്കാട് ഡിഎഫ്ഒയും ജില്ലാ കലക്ടറും. കാട്ടാന ആക്രമണത്തില്‍ വനം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഫെന്‍സിംഗ് തകര്‍ത്താണ് കാട്ടാന എത്തിയതെന്നും ഡിഎഫ്ഒ പറയുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വനം വകുപ്പിന് വീഴ്ച ഉണ്ടായി എന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. വ്യത്യസ്ത റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഡിഎഫ്ഒയോട് വിശദീകരണം ചോദിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
◾https://dailynewslive.in/ ഗോകുലം ഗോപാലനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസില്‍ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.
◾https://dailynewslive.in/ മുസ്ലീം ലീഗ് നേതൃത്വത്തിന് പരോക്ഷ മറുപടിയുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്ത അധ്യക്ഷനെ ചാനലുകള്‍ക്ക് മുന്നില്‍ വന്ന് ചിലര്‍ അപമാനിക്കുന്നുവെന്നും ഒരു തവണ ആണെങ്കില്‍ അബദ്ധമാണെന്ന് മനസിലാക്കാമെന്നും എന്നാല്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും സമസ്ത നേതൃത്വത്തെ ദുര്‍ബലപ്പെടുത്താന്‍ ആണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ എടിഎമ്മുകളില്‍ നിക്ഷേപിക്കാനേല്‍പ്പിച്ച ബാങ്കിന്റെ 28 ലക്ഷം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകള്‍ പിടിയില്‍. ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ പി.ആര്‍. നിധിന്‍രാജ് (34), മേപ്പാടി ലക്കിഹില്‍ പ്ലാംപടിയന്‍ വീട്ടില്‍ പി.പി. സിനൂപ് (31)എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്. കേരള ഗ്രാമിണ്‍ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളില്‍ പണം നിക്ഷേപിക്കുന്ന ബത്തേരി നോഡല്‍ ബ്രാഞ്ചിലെ ജോലിക്കാരായിരുന്ന ഇരുവരും കൂടി 28 ലക്ഷം രൂപയാണ് കവര്‍ന്നത്. 2021 നവംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള വിവിധ കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.
◾https://dailynewslive.in/ എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ് എന്നാണ് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വിമര്‍ശനം നടത്തിയത്. ആയുധ ഇടപാടുകളും സ്വര്‍ണം കടത്തും നടത്തുന്ന അധോലോക നായകന് മാത്രമാണ് കേരളത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് പറഞ്ഞുവയ്ക്കുന്നത് എന്നും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി വീഡിയോയില്‍ പറയുന്നു.
◾https://dailynewslive.in/ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന് പരോള്‍ അനുവദിച്ചു. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. അതിനിടെ സഹതടവുകാരിയെ മര്‍ദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ വനിതാ ജയിലിലാണ് ഷെറിന്‍ ഇപ്പോഴുള്ളത്.
◾https://dailynewslive.in/ തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. സംസ്ഥാന സര്‍ക്കാരിനോട് വ്യവസ്ഥതകള്‍ നിശ്ചയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതല്‍ 15 ദിവസത്തേക്കാണ് പരോള്‍. 2016 ല്‍ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം.
◾https://dailynewslive.in/ കൊച്ചിയിലെ തൊഴില്‍ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുന്‍ ജീവനക്കാരനെതിരെ കൂടുതല്‍ പരാതികള്‍. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയത്. അതിനിടെ, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ മനാഫിനെതിരെ കേസെടുത്തിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
◾https://dailynewslive.in/ സര്‍വ്വീസ് റോഡിന് ആരില്‍ നിന്ന് പണം സ്വീകരിക്കണമെന്ന രാഷ്ട്രീയ തര്‍ക്കത്തിന്റെ ഇരകളായി വാടാനപ്പള്ളി ഉപ്പുപടന്നയിലെ 80 കുടുംബങ്ങള്‍. ദേശീയ പാതയോട് ചേര്‍ന്ന് സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചാലേ ഇവര്‍ക്ക് പുറത്തു കടക്കാനാവൂ. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫണ്ട് നല്‍കാമെന്ന് പറഞ്ഞിട്ടും പഞ്ചായത്ത് തടസം നില്‍ക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. ദേശീയ പാത നിര്‍മ്മാണം തീര്‍ന്നശേഷം എംഎല്‍എ ഫണ്ടുപയോഗിച്ച് സര്‍വ്വീസ് റോഡ് നിര്‍മ്മിച്ചു നല്‍കുമെന്നാണ് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് വാദിക്കുന്നത്.
◾https://dailynewslive.in/ പാചകവാതക വില വര്‍ധനവിനെതിരെ സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷം. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതിന് പിന്നാലെ വില കൂട്ടിയെന്ന് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില ഒരിടവേളയ്ക്ക് ശേഷമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ സിലിണ്ടറിന് 500 രൂപയില്‍ നിന്ന് 550 രൂപയായി വില ഉയര്‍ന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി ഉയര്‍ന്നു.
◾https://dailynewslive.in/ ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന്‍ മാര്‍ക്ക് ശങ്കര്‍ പവനോവിചിന് പൊള്ളലേറ്റു. സിംഗപ്പൂരിലെ സ്‌കൂളില്‍ ഉണ്ടായ തീപിടിത്തത്തിലാണ് കുട്ടിക്ക് പൊള്ളലേറ്റത്. 7 വയസ്സായ മാര്‍ക്ക് അമ്മ അന്ന ലേഴ്‌നേവക്ക് ഒപ്പം സിംഗപ്പൂരിലാണ് ഉള്ളത്. കുട്ടിയുടെ കാലിനും കൈക്കും പൊള്ളലേറ്റു എന്നാണ് വിവരം.
◾https://dailynewslive.in/ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആരാണെന്ന് താന്‍ ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കേണ്ടി വരും എന്ന് മുന്‍ ത്രിപുര മുഖ്യമന്ത്രിയും എംപിയുമായ ബിപ്ലവ് കുമാര്‍ദേവിന്റെ പരിഹാസം. തനിക്ക് എം എ ബേബി ആരാണെന്ന് അറിയില്ല. പാര്‍ട്ടിയോട് വിശ്വസ്തതയുള്ള കഴിവുള്ള വ്യക്തിയാകാം. എന്നാല്‍ മോദിയെപ്പോലെ യോഗിയെ പോലെയോ തലപ്പൊക്കമുള്ള നേതാവ് സിപിഎമ്മില്‍ ഇല്ലെന്നും അദ്ദേഹ വിമര്‍ശിച്ചു
◾https://dailynewslive.in/ അല്ലാഹു എന്നെ ജീവനോടെ നിലനിര്‍ത്തിയതിന് കാരണമുണ്ടെന്നും ആ സുദിനം വരുമെന്നും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സോഷ്യല്‍മീഡിയയില്‍ അവാമി ലീഗ് അംഗങ്ങളെ അഭിസംബോധന ചെയ്താണ് ഹസീന ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുമായി സംവദിക്കുകയായിരുന്നു അവര്‍. ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനെ ഹസീന രൂക്ഷമായി വിമര്‍ശിച്ചു.
◾https://dailynewslive.in/ ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്. ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ മതപരിവര്‍ത്തനം ആരോപിച്ചാണ് കന്യാസ്ത്രീക്കെതിരെ കേസെടുത്തത്. കോട്ടയം സ്വദേശിയായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുങ്കുരി ഹോളി ക്രോസ് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പാളാണ് സിസ്റ്റര്‍ ബിന്‍സി. കോളേജിലെ വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് സിസ്റ്റര്‍ ബിന്‍സിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.
◾https://dailynewslive.in/ വിവിധ തരം സന്ദര്‍ശന വിസകളിലെത്തിയവര്‍ ഏപ്രില്‍ 13 നുള്ളില്‍ മടങ്ങണമെന്ന വാര്‍ത്ത വ്യാജമെന്ന് സൗദി ജവാസത്ത്. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്, ടൂറിസ്റ്റ്, സന്ദര്‍ശന വിസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്നും ഇല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വിശ്വസിക്കരുതെന്ന് സാമൂഹിക മാധ്യമ ഉപയോക്താവിന്റെ അന്വേഷണത്തിന് നല്‍കിയ മറുപടിയില്‍ ഡയറക്ടറേറ്റ് വിശദീകരണം നല്കി.
◾https://dailynewslive.in/ കൂവൈത്തില്‍ ഭൂചലനം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറുള്ള മാനാഖീഷ് പ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്കാണ് രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രതയുള്ള ഭൂകമ്പം പ്രാദേശിക സമയം രാത്രി 11:45നാണ് ഉണ്ടായത്. ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ താഴ്ചയിലാണ് ഇതിന്റെ ഉത്ഭവം എന്നത് കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
◾https://dailynewslive.in/ ആന്ധ്രയില്‍ ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ അടര്‍ന്ന് മാറിയെങ്കിലും തീവണ്ടി ഉടന്‍ നിര്‍ത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 10 മണിയോടെ സെക്കന്തരാബാദ് – ഹൗറ ഫലക്‌നൂമ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസാണ് (12704) അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ തീവണ്ടി പാളം തെറ്റിയെന്ന് കരുതി പരിഭ്രാന്തരായി. ശ്രീകാകുളം പാലസയില്‍ സുമ്മാദേവി – മന്ദസ റോഡ് സ്റ്റേഷനുകള്‍ക്കിടയിലാണ് എ സി കോച്ചുകള്‍ വേര്‍പെട്ടത്. രണ്ട് എ സി കോച്ചുകള്‍ക്കിടയിലുള്ള കപ്ലിംഗ് കണക്ഷന്‍ വേര്‍പെട്ടതാണ് അപകട കാരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തേക്കാണ് സന്ദര്‍ശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കിരീടാവകാശി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടാതെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ന് മോദി ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും ശൈഖ് ഹംദാന്‍ പങ്കെടുക്കും.
◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് വ്യക്തമാക്കി ചൈന. അമേരിക്കക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തിയിരുന്നു.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയും പവന് 480 രൂപ ഇടിഞ്ഞ് 65,800 രൂപയിലുമാണ് ഇന്ന് വ്യാപാരം. കനംകുറഞ്ഞതും കല്ലുപതിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,745 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം നിലവില്‍ വന്ന ഏപ്രില്‍ രണ്ടിന് ശേഷം രാജ്യാന്തര സ്വര്‍ണ വില 3,168 രൂപ വരെ ഉയര്‍ന്ന് പുതിയ റെക്കോഡ് കുറിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ വീഴ്ചയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 3.71 ശതമാനം ഇടിവുണ്ടായി. ഏപ്രില്‍ മൂന്നിന് കുറിച്ച പവന് 68,480 രൂപയെന്ന റെക്കോഡ് വിലയില്‍ നിന്നും 2,680 രൂപയാണ് ഇതിനകം സംസ്ഥാനത്ത് കുറഞ്ഞത്. മൂന്ന് ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് ഇന്ന് ഒരു പവന്‍ വാങ്ങാന്‍ നല്‍കേണ്ടത് 71,216 രൂപയാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് മൂന്നു മുതല്‍ 30 ശതമാനം വരെയാകാറുണ്ട്.
◾https://dailynewslive.in/ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 54 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തോടെ യു.എസില്‍ ഐഫോണ്‍ വിലയില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ധനയുണ്ടായേക്കും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഭാഗങ്ങള്‍ ചൈനയിലെത്തിച്ച് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്. നിലവില്‍ 799 ഡോളറിന് (ഏകദേശം 68,000 രൂപ) കിട്ടുന്ന ഐഫോണ്‍ 16ന് ഇനി മുതല്‍ 1,500 ഡോളറെങ്കിലും (ഏകദേശം 1,28,000 രൂപ) കൊടുക്കേണ്ടി വരും. ടോപ് മോഡല്‍ ഐഫോണ്‍ 16 പ്രോ മാക്‌സ് മോഡലിന് നിലവില്‍ 1,599 ഡോളറാണ് (ഏകദേശം 1,37,000 രൂപ) വില. പുതിയ തീരുവ നിലവില്‍ വരുന്നതോടെ വില 2,300 ഡോളറായി (ഏകദേശം 1,97,000 രൂപ) വര്‍ധിക്കും. ആപ്പിളിന്റെ ഏറ്റവും വിലക്കുറഞ്ഞ ഐഫോണ്‍ 16ഇയുടെ വില നിലവിലുള്ള 599 ഡോളറില്‍ (ഏകദേശം 51,000 രൂപ) നിന്നും 850 ഡോളറായി (72,000 രൂപ) കൂടും. അമിത തീരുവ ഒഴിവാക്കാന്‍ ഇന്ത്യയില്‍ നിന്നും അഞ്ച് വിമാനങ്ങള്‍ നിറയെ ആപ്പിള്‍ ഉത്പന്നങ്ങള്‍ കഴിഞ്ഞ ദിവസം യു.എസിലെത്തിച്ചിരുന്നു. ഇന്ത്യക്ക് മേല്‍ ചുമത്തിയിരിക്കുന്നത് 26 ശതമാനം താരിഫ് മാത്രം. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്.
◾https://dailynewslive.in/ ഗിന്നസ് പക്രു നായകനാകുന്ന ഫാമിലി എന്റെര്‍റ്റൈനെര്‍ ‘916 കുഞ്ഞൂട്ട’നിലെ ആദ്യ ഗാനം കണ്ണോട് കണ്ണില്‍ ലിറിക് വീഡിയോ റിലീസായി. ആനന്ദ് മധുസൂദനന്‍ സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് അജീഷ് ദാസന്‍ ആണ്. മധു ബാലകൃഷ്ണനും നാരായണി ഗോപനുമാണ് കണ്ണോടു കണ്ണില്‍ ഗാനത്തിന്റെ ആലാപനം. മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന 916 കുഞ്ഞൂട്ടനില്‍ ടിനി ടോമും, രാകേഷ് സുബ്രമണ്യവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടന്‍. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ രാജ് വിമല്‍ രാജനാണ്. ഫാമിലി എന്റെര്‍റ്റൈനറായ ചിത്രത്തില്‍ ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, വിജയ് മേനോന്‍, കോട്ടയം രമേഷ്, , നിയാ വര്‍ഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.
◾https://dailynewslive.in/ അല്ലു അര്‍ജുന്റെ 43-ാം പിറന്നാള്‍ ദിനത്തില്‍ അല്ലു അര്‍ജുന്‍ – അറ്റ്‌ലി ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സ്. ‘എഎ22’ എന്നാണ് ചിത്രത്തിന് താല്ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഗിയര്‍ അപ് വിഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഹോളിവുഡ് സിനിമകളിലെ സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകും. അയണ്‍ഹെഡ് സ്റ്റുഡിയോയുടെ സിഇഒയും ആര്‍ട്ട് ഡയറക്ടറുമായ ജോസ് ഫെര്‍ണാണ്ടസ്, വിഎഫ്എക്സ് സൂപ്പര്‍വൈസറായ ജെയിംസ് മാഡിഗന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. നിരവധി മികച്ച ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറുമായി ചര്‍ച്ചകള്‍ സജീവം. പ്രിയങ്ക ചോപ്ര, സാമന്ത തുടങ്ങിയ നടിമാരുടെ പേരുകളാണ് ഏറ്റവും കൂടുതല്‍ നായികയാകാന്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഓഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്.
◾https://dailynewslive.in/ ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ രണ്ടാം തലമുറ കോഡിയാക് ഈ മാസം 17ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് കോഡിയാക് പ്രദര്‍ശിപ്പിച്ചത്. ബ്രാന്‍ഡിന്റെ പുനെയിലെ നിര്‍മ്മാണ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന പുതിയ കോഡിയാകിന് 40 ലക്ഷത്തിലധികം രൂപയാണ് പ്രതീക്ഷിക്കുന്നത്. സ്‌പോര്‍ട്‌ലൈന്‍, ടോപ്പ്-സ്‌പെക്ക് ലോറിന്‍ ആന്റ് ക്ലെമെന്റ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ മോഡല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 188 ബിഎച്പിയും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് പുതിയ കോഡിയാക് വാഗ്ദാനം ചെയ്യുന്നത്. എന്‍ജിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ഇണക്കിചേര്‍ത്തിരിക്കുന്നു. ഒമ്പത് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360-ഡിഗ്രി കാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ അടക്കം നിരവധി സുരക്ഷാ സംവിധാനങ്ങളുമായി എസ് യുവി പുറത്തിറങ്ങാനാണ് സാധ്യത. മെച്ചപ്പെട്ട സംരക്ഷണത്തിനായി എഡിഎഎസ് ഇതില്‍ സജ്ജീകരിച്ചിരിക്കും.
◾https://dailynewslive.in/ മദ്ധ്യകേരളത്തിലെ ക്ഷേത്രപരിസരത്ത് തലമുറകള്‍ക്കു മുമ്പ് ജീവിച്ചിരുന്ന, വിവരണങ്ങളിലൂടെ അതിമാനുഷനായ ‘ഹനുമാന്‍’ രാമപ്പൊതുവാളിന്റെ ഐതിഹ്യസമാനമായ വീരകൃത്യങ്ങള്‍ ചെറിയമ്മക്കഥകളിലെ മായാചിത്രങ്ങളായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സിലേക്ക് പെയ്തിറങ്ങുമ്പോള്‍…!
കുട്ടികളുടെ ഇഷ്ട്ടപ്പെട്ട പഴയകാല സൂപ്പര്‍ഹീറോ ആയി മാറിയ ‘ഹനുമാന്‍’ രാമപ്പൊതുവാളെ ഒരു നൂതന ശൈലിയില്‍ കുറേ കൂടി ആകര്‍ഷകമാക്കി ഒരുക്കിയിറക്കുകയാണിതില്‍. ‘ചിറ്റമ്മക്കഥകളിലെ സൂപ്പര്‍ഹീറോ’. സന്തോഷ് മാധവന്‍. ഡ്രീംസ് ബുക്സ്. വില 190 രൂപ.
◾https://dailynewslive.in/ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ജങ്ക് ഫുഡ് ഉണ്ടാക്കുമെന്നതു കൊണ്ട് തന്നെ ഇവ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ജങ്ക് ഫുഡിനെക്കൂടി ഉള്‍പ്പെടുത്തി ഒരു ഹെല്‍ത്തി ഡയറ്റ് പ്ലാന്‍ കിട്ടിയാലോ? ജങ്ക് ഫുഡ് ഒഴിവാക്കാതെ തന്നെ ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കാം. ജങ്ക് ഫുഡിലേക്ക് ആളുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നത് അവയുടെ രുചിയും ഘടനയുമാണ്. ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം വീണ്ടും വീണ്ടും അവയിലേക്ക് അടുപ്പിക്കുന്നു. ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ ആസ്വദിച്ചു തന്നെ കഴിക്കണം. നന്നായി വിശന്നിരിക്കുമ്പോള്‍ ജങ്ക് ഫുഡ് കഴിക്കരുത്. കാരണം, വിശക്കുമ്പോള്‍ നമ്മള്‍ ആഹാരം വലിയ അളവില്‍ കഴിക്കാന്‍ ശ്രമിക്കും. എന്നാല്‍ ജങ്ക് ഫുഡ് വലിയ അളവില്‍ കഴിക്കുന്നത് ആരോഗ്യകരമല്ല. വലിയ വിശപ്പ് ഇല്ലാത്ത സാഹചര്യത്തില്‍, അല്ലെങ്കില്‍ വിശപ്പ് നിയന്ത്രണത്തില്‍ ആയ ശേഷം മിതമായ അളവില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് നല്ലതാണ്. വിഷമം തോന്നിയാല്‍, വഴക്കിട്ടാല്‍, ഭക്ഷണം കഴിക്കണം എന്നു തോന്നിയാല്‍ ഉടന്‍ ആപ്പ് തുറന്ന് ഇത്തരം ജങ്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യുന്ന പ്രവണത കൂടുതലാണ്. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പ് ആവശ്യമാണോ എന്ന് ചിന്തിക്കുക. കൂടാതെ ചെറിയ അളവില്‍ വാങ്ങുകയും അത് കഴിച്ചു തീര്‍ക്കുകയും വേണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.04, പൗണ്ട് – 109.80, യൂറോ – 94.14, സ്വിസ് ഫ്രാങ്ക് – 100.06, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.15, ബഹറിന്‍ ദിനാര്‍ – 228.36, കുവൈത്ത് ദിനാര്‍ -279.54, ഒമാനി റിയാല്‍ – 223.49, സൗദി റിയാല്‍ – 22.92, യു.എ.ഇ ദിര്‍ഹം – 23.42, ഖത്തര്‍ റിയാല്‍ – 23.56, കനേഡിയന്‍ ഡോളര്‍ – 60.69.