◾https://dailynewslive.in/ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഹാജരാകാന്‍ പൊലീസ് ഇന്ന് നോട്ടീസ് അയക്കും. പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് തൃശ്ശൂരിലെ വീട്ടില്‍ എത്തിക്കാനാണ് പോലീസ് തീരുമാനം. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കും. കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്.
◾https://dailynewslive.in/ പോലീസിന്റെ ഡാന്‍സാഫ് സംഘം ഷൈനിനെ തേടിയല്ല ഹോട്ടലില്‍ പോയതെന്നും മറ്റൊരു ലഹരി കച്ചവടക്കാരനെ തേടിയാണെന്നും നാര്‍ക്കോട്ടിക്‌സ് എസിപി അബ്ദുള്‍ സലാം. അതേസമയം ഷൈന്‍ ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും റൂം പരിശോധിച്ചപ്പോള്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ചോദ്യം ചെയ്താലെ എന്തുകൊണ്ടാണ് ഓടിപ്പോയതെന്ന് വ്യക്തമാകൂ എന്നും എസിപി പറഞ്ഞു.
*ബാലി യാത്ര ഫോര്‍ച്ചൂണിനൊപ്പം*
പ്രകൃതിസ്‌നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെ ഇഷ്ടപ്പെടുന്ന ഇന്‍ഡൊനീഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപായ ബാലിയിലേക്ക് 5 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെയുള്ള വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എക്സൈസ് അനുമതി തേടിയെങ്കിലും അന്വേഷണവുമായി സഹകരിക്കാന്‍ താത്പര്യമില്ലെന്ന് നടി വിന്‍ സി അലോഷ്യസിന്റെ കുടുംബം അറിയിച്ചു. സിനിമയിലെ പരാതി സിനിമയില്‍ തീര്‍ക്കാമെന്നും വിന്‍സിയുടെ കുടുംബം പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകാനില്ലെന്ന് വിന്‍സി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
◾https://dailynewslive.in/ പരിശോധന ഒഴിവാക്കാന്‍ മാത്രം പവിത്രതയൊന്നും സിനിമ സെറ്റിനില്ലെന്നും ലഹരി പരിശോധനയില്‍ നിന്ന് സിനിമ സെറ്റിന് മാത്രം പ്രത്യേക പരിഗണനയില്ലെന്നും എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്നും ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും എക്സൈസ് നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. നടി വിന്‍സി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്നും എംബി രാജേഷ് പറഞ്ഞു.
◾https://dailynewslive.in/ ഷൈന്‍ ടോം ചാക്കോയെ താന്‍ വെള്ളപൂശിയിട്ടില്ലെന്നും എന്നാല്‍ വിന്‍സിയുടെ പരാതി ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്ന് തിരിച്ചറിയുന്നുവെന്നും നടി മാല പാര്‍വതി. ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും വിന്‍സിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണത്തില്‍ മറുപടി പറയുകയായിരുന്നു നടി മാല പാര്‍വതി. സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും നടി വിശദീകരിച്ചു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഷൂട്ടിംഗിനിടയില്‍ ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കുകയും ധൈര്യപൂര്‍വ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖലയെന്നും അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ നടി വിന്‍സി അലോഷ്യസിന്റെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോ തിങ്കളാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് താരസംഘടനയായ അമ്മ. തിങ്കളാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറല്‍ ബോഡിയോട് ശുപാര്‍ശ ചെയ്യും. അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം.
◾https://dailynewslive.in/ ലഹരി, ബുദ്ധി നശിച്ച തലമുറയെ സൃഷ്ടിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ. ദുഃഖവെള്ളി ദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് ഗൂഢസംഘങ്ങള്‍ സമൂഹത്തില്‍ അഴിഞ്ഞാടുന്നുവെന്ന് കാതോലിക്ക ബാവ ചൂണ്ടിക്കാട്ടിയത്. പൊതുസമൂഹത്തിന്റെ വേദനയെ ചേര്‍ത്തുനിര്‍ത്താമെന്നും കുരിശ് മതചിഹ്നം മാത്രമല്ലെന്നും രക്ഷയുടെ അടയാളം കൂടിയാണെന്നും കുരിശിനെ മാനിക്കാന്‍ ചുറ്റും നില്‍ക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ദുഃഖവെള്ളി ക്ഷമയുടെ സന്ദേശമാണ് നല്‍കുന്നതെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. വിട്ടുവീഴ്ചയുടെ മനോഭാവം വേണമെന്നും പക്ഷേ ഇപ്പോള്‍ ലോകത്ത് നടക്കുന്നത് അതല്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. മുനമ്പം പ്രശ്നം പരിഹരിക്കപ്പെടണമെന്നും സര്‍ക്കാര്‍ മനപൂര്‍വ്വം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്നും പ്രശ്നം പരിഹരിക്കപ്പെടണമെന്നും അത് സര്‍ക്കാരിന്റെ മൈലേജ് കൂട്ടുകയേ ഉള്ളൂവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. കോടതിക്കപ്പുറം എങ്ങനെ പ്രശ്നം പരിഹരിക്കാമെന്ന് നോക്കണമെന്നും കോടതി ഇടപെട്ടതിനാല്‍ കോടതി വിധി തന്നെയാകും അന്തിമമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വയനാട് ദുരന്തബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്നാണ് വാദം. ഭൂമി ഏറ്റെടുക്കുകയാണെങ്കില്‍ 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ലഭിക്കണമെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ആവശ്യം ഉന്നയിച്ചു.
◾https://dailynewslive.in/ വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ രണ്ടുദിവസം ബാക്കി നില്‍ക്കെ സമരം ചെയ്ത 3 പേര്‍ക്ക് ഉള്‍പ്പെടെ 45 ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു.വിവിധ വിഭാഗങ്ങിലായി 45 വേക്കന്‍സികള്‍ വന്നതോടെയാണിത്. അതേസമയം, അഡൈ്വസ് മെമ്മോ ലഭിക്കാത്തവര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ അഭിനന്ദിച്ചുള്ള കുറിപ്പില്‍ വിവാദം തുടരവെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യര്‍. ബോധ്യമുള്ളപ്പോള്‍ സ്നേഹാദരവ് അര്‍പ്പിക്കുന്നത് അന്നും ഇന്നും ഒരു പതിവാണെന്നും അത് പതയല്ല, എന്റെ ജീവിത പാതയാണെന്നും ദിവ്യ എസ്. അയ്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മഴ പെയ്തു കഴിഞ്ഞ് മരം പെയ്യുന്ന പോലെ എവിടൊക്കെയോ ചിലമ്പുന്നതും പുലമ്പുന്നതും കേള്‍ക്കുന്നുണ്ടെന്നും ദിവ്യ കുറിച്ചു.
◾https://dailynewslive.in/ സംസ്ഥാന കോണ്‍ഗ്രസില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടം വരുന്നു. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ ഉന്തും തള്ളും പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. പാര്‍ട്ടി യോഗങ്ങളിലും പൊതു പരിപാടികളിലും പാലിക്കേണ്ട മാര്‍ഗരേഖ കെപിസിസി ഉടന്‍ പുറത്തിറക്കും. പെരുമാറ്റച്ചട്ടം പാലിക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും എന്നാണ് മുന്നറിയിപ്പ്.
◾https://dailynewslive.in/ കോന്നി ആനത്താവളത്തില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാലു വയസ്സുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് അജി-ശാരി ദമ്പതികളുടെ ഏക മകന്‍ അഭിരാം ആണ് മരിച്ചത്. ഇളകി നില്‍ക്കുകയായിന്ന തൂണ്‍ കുട്ടി പിടിച്ചതിന് പിന്നാലെ തലയിലേക്ക് വീഴുകയായിരുന്നു.
◾https://dailynewslive.in/ സോണിയ ഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും ഒന്നും രണ്ടും പ്രതികളാക്കി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി കുറ്റപത്രം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി രാഹുല്‍ ഗാന്ധി. അതേ സമയം ഇഡി നീക്കത്തില്‍ പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ദില്ലിയിലും സംസ്ഥാനങ്ങളിലും തുടര്‍പ്രതിഷേധം സംഘടിപ്പിക്കും. കേസ് പരിഗണിക്കുന്ന 25 ന് ഇഡി ഓഫീസുകള്‍ ഉപരോധിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
◾https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടേയും ഡാല്‍മിയ സിമന്റ്സിന്റേയും 800 കോടിയുടെ സ്വത്തുക്കള്‍ ഇഡി പിടിച്ചെടുത്തു. ഡാല്‍മിയ സിമന്റ്സില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളും ഡാല്‍മിയ സിമന്റ്സിന്റെ 793 കോടി രൂപ വില വരുന്ന ഭൂമിയും കണ്ടുകെട്ടി. 2011-ല്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിലാണ് 14 വര്‍ഷത്തിന് ശേഷം ഇഡി നടപടി.
◾https://dailynewslive.in/ വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്ത പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദും മാള്‍ഡയും ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് സന്ദര്‍ശിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഗവര്‍ണറുടെ സന്ദര്‍ശനം. ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച സംഘം സംഘര്‍ഷബാധിത പ്രദേശമായ മാള്‍ഡയിലെത്തി.
◾https://dailynewslive.in/ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയെ വളരെയധികം ഇഷ്ടമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താരിഫുകള്‍ ചുമത്തിയ ശേഷം വ്യാപാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യ യൂറോപ്യന്‍ നേതാവ് കൂടിയാണ് മെലോനി. ഓവല്‍ ഓഫീസിലെ പ്രസംഗത്തിനിടെ ജോര്‍ജിയ മെലോനിയുടെ സാന്നിദ്ധ്യത്തില്‍ ട്രംപ് അവരെ പ്രശംസിക്കുകയും റോമിലേക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്തു.
◾https://dailynewslive.in/ സംസ്ഥാനത്ത് റെക്കോഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 71,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധിച്ച് പുതിയ ഉയരം കുറിച്ചു. ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപ കൂടി. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71,000 കടന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസം താഴ്ന്നെങ്കിലും വീണ്ടും ശക്തമായി തിരിച്ചുവരികയായിരുന്നു. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
◾https://dailynewslive.in/ ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. 60 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗാണ് ഈ പ്ലാനിന്റെ സവിശേഷത. കുറഞ്ഞ ഡാറ്റ ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായാണ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 123 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. പ്രധാനമായും കോളുകള്‍ക്കായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രയോജനകരമാണ് ഈ പ്ലാന്‍. എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ തുടങ്ങിയവയുടെ സമാന റീചാര്‍ജ് പ്ലാനുകളില്‍ നിന്ന് കുറഞ്ഞ നിരക്കിലാണ് ജിയോ ഈ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജിബി ഡാറ്റയാണ് പ്ലാന്‍ കാലാവധിക്കുളളില്‍ നല്‍കുന്നത്. ലളിതവും ദീര്‍ഘവുമായ റീചാര്‍ജ് സൈക്കിളുളള പ്ലാനില്‍ രണ്ടു മാസത്തേക്ക് ഏകദേശം രണ്ടു രൂപയാണ് പ്രതിദിനം ചെലവാകുന്നത്. തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ ആയിരിക്കും കമ്പനി ആദ്യം ഓഫര്‍ അവതരിപ്പിക്കുക.
◾https://dailynewslive.in/ വിജയ് നായകനായ ‘സച്ചിന്‍’ തിയറ്ററുകളിലേക്ക് വീണ്ടും എത്തി. സച്ചിന്റെ 59,000 ടിക്കറ്റുകളാണ് ഇതിനകം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെട്ടത് എന്നും നേടിയത് 12 ലക്ഷത്തോളമാണെന്നുമാണ് റിപ്പോര്‍ട്ട്. 2005 ഏപ്രില്‍ 14നായിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്തത്. സച്ചിന്‍ ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിച്ചത്. ജനീലിയ ആയിരുന്നു ചിത്രത്തില്‍ നായിക. വിജയ്യുടെ സച്ചിന്‍ സിനിമയുടെ തിരക്കഥയും സംവിധാനവും ജോണ്‍ നിര്‍വഹിച്ചപ്പോള്‍ ബിപാഷ് ബസു, വടിവേലും, സന്താനം, രഘുവരന്‍, തലൈവാസല്‍ വിജയ്, മോഹന്‍ ശര്‍മ, ബേബി ശര്‍മി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.
◾https://dailynewslive.in/ വിവാദങ്ങള്‍ക്കിടെ ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം അഭിനയിക്കുന്ന ‘സൂത്രവാക്യം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് നടി വിന്‍ സി അലോഷ്യസ്. വിന്‍ സിയുടെ പോസ്റ്റിനു ലവ് ഇമോജി കമന്റുമായി ഷൈന്‍ ടോം ചാക്കോയും എത്തി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററില്‍ വിന്‍ സിയെയും ഷൈന്‍ ടോമിനെയും കാണാം. വിന്‍ സിയുടെ പോസ്റ്റിനില്‍ വൈകാരിക കുറിപ്പുമായി ചിത്രത്തിന്റെ നിര്‍മാതാവായ ശ്രീകാന്ത് കന്ദ്രഗുല എത്തിയിട്ടുണ്ട്. ശ്രീകാന്ത് പങ്കുവച്ച കമന്റിന് ആണ് ഷൈന്‍ ടോം ചാക്കോ ഇമോജി കമന്റുമായി എത്തിയത്. ”സൂത്രവാക്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവയ്ക്കുന്നു. നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന കഥയുമായെത്തുന്ന ഈ ചിത്രം ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല.” എന്നാണ് പോസ്റ്ററിനൊപ്പമുള്ള വിന്‍ സിയുടെ വാക്കുകള്‍. യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂത്രവാക്യം.’ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണിത്.
◾https://dailynewslive.in/ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യന്‍ വിപണിയിലെത്തിച്ച ഏക എസ്യുവിയാണ് എലവേറ്റ്. ഈ വാഹനം ജാപ്പനീസ് ഇടി പരീക്ഷയില്‍ അഞ്ചു സ്റ്റാറുകള്‍ നേടി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. ജപ്പാന്‍ എന്‍സിഎ പിയില്‍ 90 ശതമാനം സുരക്ഷയാണ് ഈ വാഹനം ഉറപ്പുനല്‍കുന്നത്. ഫുള്‍ ഫ്രന്റല്‍ കൊളീഷന്‍ ടെസ്റ്റില്‍ ഡ്രൈവര്‍ക്കു 96 ശതമാനവും പിന്‍സീറ്റിലെ യാത്രികള്‍ക്കു 88 ശതമാനവുമാണ് എലവേറ്റ് നല്‍കുന്ന സുരക്ഷ. ഓഫ്‌സെറ്റ് ഫ്രന്റല്‍ കൊളീഷന്‍ പരീക്ഷയില്‍ ഡ്രൈവര്‍ക്ക് ലഭിക്കുന്നത് 86.9 ശതമാനം സംരക്ഷണവും പിന്‍സീറ്റ് യാത്രികന് 100 ശതമാനവുമാണ് സുരക്ഷ. സൈഡ് കോളീഷന്‍ ടെസ്റ്റില്‍ മുഴുവന്‍ പോയിന്റും എലിവേറ്റിന് ലഭിച്ചു. പെഡസ്ട്രിയന്‍ സെയ്ഫ്റ്റിയില്‍ നാലില്‍ 2.91 പോയിന്റും ഹെഡ്, ലെഗ് സുരക്ഷയില്‍ നാലില്‍ നാലു പോയിന്റും എലിവേറ്റിന് ലഭിച്ചു. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച വാഹനത്തിന് 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 121 എച്ച്പിയാണ് പരമാവധി കരുത്ത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 7 സ്റ്റെപ് സിവിടി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സും.
◾https://dailynewslive.in/ തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. ‘കമ്പിളികണ്ടത്തെ കല്‍ഭരണികള്‍’. രണ്ടാം പതിപ്പ്. ബാബു അബ്രഹാം. മാതൃഭൂമി. വില 250 രൂപ.
◾https://dailynewslive.in/ സണ്‍ഫ്ലവര്‍ ഓയില്‍, സോയാബീന്‍ ഓയില്‍, കടുകെണ്ണ തുടങ്ങിയ വിത്ത് എണ്ണകള്‍ സുരക്ഷിതമെന്ന് പറയുമ്പോഴും ഇവയുടെ പതിവ് ഉപഭോഗം സ്തനാര്‍ബുദം ഉണ്ടാക്കുമെന്ന് ന്യൂയോര്‍ക്കിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തി. ഇവയില്‍ കാണപ്പെടുന്ന ഒരു തരം കൊഴുപ്പായ ലിനോലെയിക് ആസിഡ് സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ലിനോലെയിക് ആസിഡ് ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദ കോശങ്ങളില്‍ വളര്‍ച്ചാ പാത നേരിട്ട് സജീവമാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സാധാരണ അര്‍ബുദത്തെക്കാള്‍ ദ്രുതഗതിയില്‍ വ്യാപിക്കുകയും കുറഞ്ഞ അതിജീവന നിരക്കുമായിരിക്കും ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദം എന്ന അവസ്ഥ. മൊത്തം സ്തനാര്‍ബുദ കേസുകളില്‍ ഏകദേശം 15% ട്രിപ്പിള്‍ നെഗറ്റീവ് സ്തനാര്‍ബുദമാണ്. എഫ്എബിപി5 (ഫാറ്റി ആസിഡ്-ബൈന്‍ഡിങ് പ്രോട്ടീന്‍ 5) എന്ന പ്രോട്ടീനുമായി ലിനോലെയിക് ആസിഡ് ബന്ധിപ്പിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ വ്യാപകമാക്കുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഉയര്‍ന്ന ലിനോലെയിക് ആസിഡ് അടങ്ങിയ ഭക്ഷണം നല്‍കിയ എലികളില്‍ ട്യൂമര്‍ വളര്‍ച്ച കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. ട്രിപ്പിള്‍-നെഗറ്റീവ് സ്തനാര്‍ബുദ രോഗികളില്‍ നിന്നുള്ള രക്ത സാമ്പിളുകളില്‍ എഫ്എബിപി5, ലിനോലെയിക് ആസിഡ് എന്നിവ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. ഭക്ഷണക്രമം കാന്‍സറിന്റെ വളര്‍ച്ചയെ കൂടുതല്‍ വഷളാക്കിയെക്കുമെന്ന് ഈ പഠന ചൂണ്ടിക്കാണിക്കുന്നതായി ഗവേഷകര്‍ പറയുന്നു.