◾https://dailynewslive.in/ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം.ഇന്നലെയാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇതോടെ രണ്ട് ദിവസത്തിനിടയില്‍ മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രി അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചില്‍തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്.
◾https://dailynewslive.in/ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി വിഭാഗത്തിലെ രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വനം മന്ത്രി എകെ ശശീന്ദ്രന്‍. വനംവകുപ്പ് മേധാവിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആശ്വാസ ധനസഹായം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അതിരപ്പിള്ളി പിക്നിക്ക് സ്പോട്ടിന് സമീപത്തുവെച്ചാണ് ഇന്നലെ വൈകിട്ടോടെ കാട്ടാന ആക്രമണം ഉണ്ടായത്.
*നേപ്പാള്‍ യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ഹിമാലയത്തിലെ ഉയര്‍ന്ന കൊടുമുടികള്‍ മുതല്‍ സമൃദ്ധമായ താഴ്വരകള്‍, പുരാതന ക്ഷേത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ഫ്രണ്ട്‌ലിയായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ആറ് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7560811888* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മരണ കാരണം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. മുംബൈയിലുള്ള മന്ത്രി, സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അതിരപ്പിള്ളിയിലേത് ‘അസാധാരണ മരണങ്ങള്‍’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.
◾https://dailynewslive.in/ രണ്ട് ദിവസത്തിനിടെ മൂന്ന് ജീവനാണ് കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. വനാതിര്‍ത്തിയിലെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്ത് സര്‍ക്കാര്‍ നിസംഗരായി നില്‍ക്കുകയാണ്. ആനകള്‍ കൂടുതലായി ഇറങ്ങുന്ന സ്ഥലങ്ങളില്‍ പ്രത്യേക സംഘത്തിന്റെ നിരീക്ഷണം ഉറപ്പാക്കി ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ പിഎം ശ്രീ പദ്ധതിയില്‍ അംഗമാകണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിലപാടിനോട് ഇനിയും യോജിക്കാതെ സിപിഐ. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നതോടെ ഈയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ല. പിഎം ശ്രീയില്‍ ചേരാത്തതിനാല്‍ സമഗ്ര ശിക്ഷാ കേരള ഫണ്ട് കൂടി തടഞ്ഞുവെക്കുന്ന കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുന്നത് ശരിയല്ലെന്ന വാദമാണ് സിപിഐ മുന്നോട്ടുവെക്കുന്നത്.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടക്കുന്ന മുനമ്പത്ത് ഇന്ന് ‘നന്ദി മോദി’ പരിപാടി നടക്കും. വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പത്തുകാരെ കുടിയിറക്ക് ഭീഷണിയില്‍ നിന്ന് സംരക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടാണ് എന്‍ഡിഎയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനം കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഉദ്ഘാടനം ചെയ്യും.
◾https://dailynewslive.in/ വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു മുസ്ളിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
◾https://dailynewslive.in/ ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കാനും ആശയവിനിമയം നടത്താനും പാര്‍ട്ടിക്കാകുന്നില്ലെന്നത് സ്വയം വിമര്‍ശനപരമായി വിലയിരുത്തുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സിപിഎമ്മിന്റെ ദേശീയ തലത്തിലെ വളര്‍ച്ചയ്ക്ക് പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതികളില്‍ അഴിച്ചു പണി അനിവാര്യമെന്നും ആര്‍എസ്എസിന്റെ സ്വാധീനം കൂടുന്നത് ചെറുക്കാന്‍ പാര്‍ട്ടി പുതുവഴികള്‍ തേടേണ്ടതുണ്ടെന്നും എംഎ ബേബി പറഞ്ഞു. യുവാക്കളുടെ ഇടയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് പാര്‍ട്ടിക്ക് ഇതിനോട് പ്രതികരിക്കാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടിക്ക് പുതിയ ആശയങ്ങള്‍ കണ്ടെത്താനോ ഭാവനാപരമായി ചിന്തിക്കാനോ കഴിയുന്നില്ലെന്നും സമരങ്ങളിലെ പങ്കാളിത്തം പോലും ചടങ്ങായി മാറുന്നുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
◾https://dailynewslive.in/ മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം.കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നല്‍കിയിരുന്നു.മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട ഇടപാടില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ കോടതി കേസെടുത്തിരുന്നു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി കുറ്റപത്രം എറണാകുളം അഡീഷണല്‍ സെഷന്‍ ഏഴാം നമ്പര്‍ കോടതിയാണ് സ്വീകരിച്ചത്.
◾https://dailynewslive.in/ എറണാകുളം നേര്യമംഗലം മണിയാമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബസിനടിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (14) ആണ് മരിച്ചത്. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റത്.
◾https://dailynewslive.in/ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മുന്‍ എംപിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെക രാഗേഷിനെ തീരുമാനിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തീരുമാനിച്ചത്.
◾https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദന കേസിലെ സിബിഐ അന്വേഷണ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ കെ.എം എബ്രഹാം. തന്റെ വാദം കേട്ടിലെന്ന എബ്രഹാമിന്റ് നിലപാടിനൊപ്പമാണ് സംസ്ഥാന സര്‍ക്കാരും. കെട്ടിടം അടക്കമുള്ള വിഷയങ്ങളില്‍ അപ്പീലുമായി പോകാനാണ് കെ.എം എബ്രഹാമിന്റെ നീക്കം.
◾https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദനത്തില്‍ അന്വേഷണം നേരിടുന്ന കെഎം എബ്രഹാമിന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ മറുപടി.’കെഎം എബ്രഹാം കള്ളം പറയുന്നതില്‍ വിദഗ്ധനെന്ന് ജേക്കബ് തോമസ് പറഞ്ഞു. തനിക്കെതിരെ ഉണ്ടെന്നു പറയുന്ന കേസ് ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണെന്നും ഇക്കാര്യം മറച്ചു വെച്ചാണ് കെഎം എബ്രഹാം സംസാരിക്കുന്നതെന്നും അഴിമതി ആരോപണങ്ങള്‍ തേച്ചു മാച്ചു കളയാനാണ് റിട്ടയര്‍ ചെയ്ത ശേഷവും എബ്രഹാം അധികാരത്തില്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ബെംഗളൂരുവില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ മുണ്ടേരി വാരം സ്വദേശി മുഹമ്മദ് ഷമല്‍ (25) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന യുവാവിനും അപകടത്തില്‍ പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. ഞായറാഴ്ച രാവിലെ ബിടദിയില്‍ വച്ചാണ് അപകടമുണ്ടായത്.
◾https://dailynewslive.in/ സംസ്ഥാനത്ത് ഭൂമി തരമാറ്റത്തിന് ഈടാക്കുന്ന ഫീസ് വ്യാപകമായി വകമാറ്റുന്നു. തണ്ണീര്‍ത്തട നിയമ പ്രകാരം തരംമാറ്റത്തിലൂടെ ഫീസ് ആയി കിട്ടുന്ന തുക കാര്‍ഷിക അഭിവൃദ്ധി ഫണ്ടിലേക്ക് മാറ്റണമെന്ന ചട്ടം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പൊതുഫണ്ടിലേക്ക് തുക മാറ്റിയത്. കോടി കണക്കിന് രൂപ തരം മാറ്റത്തിലൂടെ കിട്ടിയിട്ടും കാര്‍ഷിക അഭിവൃദ്ധി ഫണ്ടില്‍ നിലവിലുള്ളത് ഒരു രൂപ മാത്രമാണെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്.
◾https://dailynewslive.in/ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ പുറക്കാട് പഴയങ്ങാടി പുത്തന്‍ പുരയില്‍ അമീന്‍ (27) ആണ് മരിച്ചത്. പഴയങ്ങാടി ജുമാ മസ്ജിദില്‍ ആണ്ടുനേര്‍ച്ച ചടങ്ങിന്റെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്.
◾https://dailynewslive.in/ ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. ജോലി നല്‍കാമെന്ന് പറഞ്ഞ് കോട്ടയത്തേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയത്. കേസില്‍ നാല് പേര്‍ അറസ്റ്റിലായി.
◾https://dailynewslive.in/ കൊല്ലത്തെ വാടക വീട്ടില്‍ ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പി.ജി മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപെട്ട് പ്രചരിച്ച വീഡിയോയും തുടര്‍ സംഭവങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയമുണ്ട്. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും.
◾https://dailynewslive.in/ തൊമ്മന്‍കുത്തിലെ കുരിശ് മാറ്റിയതുമായി ബന്ധപ്പെട്ട് വനം വകുപ്പിനെതിരെ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കേരളത്തില്‍ ഫോറസ്റ്റ് രാജാണെന്നും വന്യമൃഗങ്ങളേക്കാള്‍ ഭീകരജീവികളായി വനം വകുപ്പ് ജീവനക്കാര്‍ മാറിയെന്നും ബിഷപ്പ് കുറ്റപ്പെടുത്തി. തൊമ്മന്‍കുത്തിലെ കുരിശ് മാറ്റിയത് മുന്നറിയിപ്പില്ലാതെ ആണെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. തൊമ്മന്‍കുത്തിലെ കുരിശ് മാറ്റിയത് വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാനങ്ങളുടെ അവകാശം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തമിഴ്നാട് സര്‍ക്കാര്‍. സുപ്രീം കോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ സമിതിയെ ഇതിനായി നിയമിക്കുകയാണെന്ന് തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഭാഷയും വിദ്യാഭ്യാസവുമുള്‍പ്പെടെ തമിഴ്‌നാടിന് കൂടുതല്‍ വിഷയങ്ങളില്‍ സ്വയംഭരണാവകാശം നേടാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 1969ല്‍ കരുണാനിധി സര്‍ക്കാര്‍ രാജമണ്ണാര്‍ സമിതിയെ നിയോഗിച്ചതിന്റെ ആവര്‍ത്തനമാണിത്.
◾https://dailynewslive.in/ സല്‍മാന്‍ ഖാന് നേരെയുള്ള വധ ഭീഷണിയുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 26 വയസുകാരനാണ് പിടിയിലായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നതിന് തെളിവു ലഭിച്ചില്ലെന്ന് പൊലീസ്. പിടിയിലായത് മാനസിക പ്രശ്നമുള്ളയാളെന്നും സംശയമുണ്ട്. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് അറസ്റ്റിലായത്.
◾https://dailynewslive.in/ മെഹുല്‍ ചോക്സിയുടെ സ്വത്ത് കണ്ടു കെട്ടാന്‍ ഇഡിയുടെ ഊര്‍ജിത നീക്കം. പത്തു രാജ്യങ്ങള്‍ക്ക് ഇഡി ഇതിനായി വിദേശകാര്യ മന്ത്രാലയം വഴി കത്തു നല്‍കി. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ ചോക്സിക്ക് സ്വത്തുണ്ടെന്ന് ഇഡി അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികള്‍ക്ക് ആറംഗ ഉദ്യോഗസ്ഥ സംഘത്തെ അയക്കും.
◾https://dailynewslive.in/ വഖഫ് സ്വത്തുക്കള്‍ കൃത്യമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്ലിം യുവാക്കള്‍ക്ക് പഞ്ചറുകള്‍ നന്നാക്കി ഉപജീവനം നടത്തേണ്ടി വരില്ലായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തോട് പ്രതിപക്ഷ നേതാക്കളുടെ രൂക്ഷവിമര്‍ശനം.കഴിഞ്ഞ ദിവസം ഹരിയാണയിലെ ഹിസാറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
◾https://dailynewslive.in/ റോബര്‍ട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിര്‍ദ്ദേശം. ഇന്ന് തന്നെ ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നാണ് റോബര്‍ട്ട് വാദ്ര വിശദമാക്കിയത്. ഇതിനോടകം 11 തവണയാണ് റോബര്‍ട്ട് വാദ്രയെ ഇഡി ചോദ്യം ചെയ്തത്.
◾https://dailynewslive.in/ കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്കില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി ഇക്കുറിയും റെക്കോഡ് തുക ലഭിച്ചേക്കും. ഇക്കാര്യത്തില്‍ ആര്‍.ബി.ഐ തീരുമാനമെടുത്തിട്ടില്ലെങ്കിലും 2.5 ലക്ഷം കോടി രൂപയെങ്കിലും കേന്ദ്രത്തിന് ലഭിക്കുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. ലാഭവിഹിതം മൂന്ന് മുതല്‍ മൂന്നര ലക്ഷം കോടി രൂപയായി വര്‍ധിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ചില വിലയിരുത്തലുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.11 ലക്ഷം കോടി രൂപ ആര്‍.ബി.ഐ ലാഭവിഹിതമായി കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടിത്തുകയായിരുന്നു ഇത്. ആര്‍.ബി.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതവും കഴിഞ്ഞ കൊല്ലമായിരുന്നു. 2022-23ല്‍ 87,416 കോടി രൂപയാണ് ലാഭവിഹിതമായി കൈമാറിയത്. 2021-22ല്‍ വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് 30,307 കോടി രൂപയായിരുന്നു ലാഭവിഹിതം. 2021-22ല്‍ 99,112 രൂപയും 2018-19ല്‍ 1.76 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാരിന് ആര്‍.ബി.ഐ അനുവദിച്ചിരുന്നു. ഇക്കൊല്ലത്തെ ബജറ്റില്‍ 2.2 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന ലാഭവിഹിതം. എന്നാല്‍ ആഗോള സാമ്പത്തിക സ്ഥാപനമായ എംകേ ഗ്ലോബലിന്റെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ലക്ഷം രൂപവരെ ലാഭവിഹിതം ലഭിച്ചേക്കാം.
◾https://dailynewslive.in/ ടൂത്ത് പേസ്റ്റ് പോലെ ഏത് ആകൃതിയിലേക്കും മാറ്റിയെടുക്കാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിച്ചെടുത്ത് സ്വീഡനിലെ ശാസ്ത്രജ്ഞര്‍. അടുത്ത തലമുറയിലെ ഗാഡ്ജെറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, റോബോട്ടുകള്‍ എന്നിവയില്‍ പുതിയ കണ്ടുപിടുത്തം മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. കാഠിന്യമില്ലാത്ത തരത്തിലുള്ള ബാറ്ററി വികസിപ്പിക്കാന്‍ സാധിച്ചിരിക്കുന്നുവെന്ന് സയന്‍സ് ജേര്‍ണലില്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഐമാന്‍ റഹ്‌മാനുദീന്‍ പറഞ്ഞു. ടൂത്ത് പേസ്റ്റ് പോലെ തോന്നിക്കുമിത്. ഒരു ത്രീ ഡി പ്രിന്റര്‍ ഉപയോഗിച്ച് ഇഷ്ടമുള്ള രൂപത്തിലേക്ക് അതിനെ മാറ്റാം. ഗവേഷകര്‍ വികസിപ്പിച്ച ബാറ്ററിയുടെ പ്രോട്ടോടൈപ്പ് 500 തവണയിലേറെ ചാര്‍ജ് ചെയ്തും ഡിസ്ചാര്‍ജ് ചെയ്തും പരീക്ഷണം നടത്തിയിരുന്നു. നിലവിലുള്ളതിന്റെ ഇരട്ടിയോളം വലിച്ചുനീട്ടാം. അപ്പോഴും അത് പ്രവര്‍ത്തിക്കും. നിലവിലെ അവസ്ഥയില്‍ ഈ ബാറ്ററി വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയില്ല. ഒരു വോള്‍ട്ട് മാത്രമേ സംഭരിക്കാന്‍ കഴിയൂ എന്നതാണ് ഇതിനുകാരണം. സാധാരണ കാര്‍ ബാറ്ററിയില്‍ സംഭരിക്കാന്‍ കഴിയുന്നതിന്റെ എട്ട് ശതമാനം മാത്രം. എന്നാല്‍ ഇതിന്റെ ശേഷി പിന്നീട് ഉയര്‍ത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
◾https://dailynewslive.in/ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’യിലെ മനോഹരമായ ഗാനം പുറത്തിറങ്ങി. ‘തേന്‍ കനവിന്‍ ഇമ്പം തൂകി…’ എന്ന് തുടങ്ങുന്ന ഗാനം മധുരമൂറുന്ന വരികളും ഈണവുമായുള്ളതാണ്. ഏപ്രില്‍ 19നാണ് ‘കേക്ക് സ്റ്റോറി’ തിയേറ്ററുകളിലേക്ക് എത്തുന്നത്. സംവിധായകന്‍ സുനിലിന്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജര്‍ രവി, കോട്ടയം രമേഷ്, അരുണ്‍ കുമാര്‍, മല്ലിക സുകുമാരന്‍, നീനാ കുറുപ്പ്, സാജു കൊടിയന്‍, ദിനേഷ് പണിക്കര്‍, ഡൊമിനിക്, അന്‍സാര്‍ കലാഭവന്‍, ടിഎസ് സജി, ഗോവിന്ദ്, അശിന്‍, ജിത്തു, ഗോകുല്‍, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെര്‍ബിയ, ലൂസ് കാലിഫോര്‍ണിയ, നാസ്തിയ മോസ്‌കോ തുടങ്ങി വിദേശികള്‍ ആയിട്ടുള്ള അഞ്ചുപേരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴ് നടനായ റെഡിന്‍ കിന്‍സ്ലി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
◾https://dailynewslive.in/ തെലുങ്ക് സൂപ്പര്‍താരം നാനിയുടെ 32-ാമത് ചിത്രം ‘ഹിറ്റ് 3’ ട്രെയിലര്‍ എത്തി. വയലന്‍സും ആക്ഷനും നിറഞ്ഞ ചിത്രത്തില്‍ പരുക്കന്‍ ഗെറ്റപ്പിലാണ് നാനി എത്തുന്നത്. ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിയും നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. 2025 മേയ് ഒന്നിന് ചിത്രം ആഗോള റിലീസായെത്തും. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത തരത്തില്‍, വളരെ വയലന്റ് ആയ പൊലീസ് കഥാപാത്രമായാണ് നാനി ‘ഹിറ്റ് 3’യില്‍ എത്തുക. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളില്‍ ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പന്‍ ബജറ്റില്‍ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു സിനിമാനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ സംവിധായകന്‍ ശൈലേഷ് കോലാനു.
◾https://dailynewslive.in/ ബസാള്‍ട്ടിന്റെ ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ വിപണിയിലെത്തിച്ച് സിട്രോണ്‍. ഈ എഡിഷന്റെ ആദ്യ യൂണിറ്റ് സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയ്ക്കാണ് കൈമാറിയിരിക്കുന്നത്. ബസാള്‍ട്ടിന്റെ ഡാര്‍ക്ക് എഡിഷന് ഒപ്പം തന്നെ സി 3, സി 3 എയര്‍ക്രോസ് എന്നീ വാഹനങ്ങളുടെയും ഡാര്‍ക്ക് എഡിഷന്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. പെര്‍ള നേര എന്ന ബ്ലാക്ക് ഷെയ്ഡാണ് ബസാള്‍ട്ടിന് സിട്രോണ്‍ നല്‍കിയിരിക്കുന്നത്. ബസാള്‍ട്ടിന്റെ പവര്‍ ട്രെയിന്‍ ഓപ്ഷനിലേക്കു വരുമ്പോള്‍ 82 എച്ച്പി 115 എന്‍എം നാച്ചുറലി ആസ്പിരേറ്റഡ് 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. ടര്‍ബോ പെട്രോള്‍ എന്‍ജിനാണെങ്കില്‍ കരുത്ത് 110 എച്ച്പിയിലേക്കും പരമാവധി ടോര്‍ക്ക് 190എന്‍എമ്മിലേക്കും ഉയരും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്കുമായി ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ മാത്രം. സിംഗിള്‍ വേരിയന്റില്‍ മാനുവല്‍, ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനുമായാണ് ബസാള്‍ട്ട് ഡാര്‍ക്ക് എഡിഷന്‍ പുറത്തിറങ്ങിയിരിക്കുന്നത്. മാനുവലിനു 12.80 ലക്ഷം രൂപയും ഓട്ടമാറ്റിക്കിനു 14.10 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില വരുന്നത്. എയര്‍ ക്രോസ് ഡാര്‍ക്ക് എഡിഷന്‍ മാനുവലിനു 13.13 ലക്ഷവും ഓട്ടമാറ്റിക്കിനു 14.27 ലക്ഷവുമാണ് വില വരുന്നത്. സി 3 ഡാര്‍ക്ക് എഡിഷന്‍ പതിപ്പിനാകട്ടെ 8.38 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
◾https://dailynewslive.in/ ഭ്രാന്തിന് നിറമുണ്ടോ? ഉണ്ട്, ഭ്രാന്തുതന്നെ അവര്‍ക്ക് നിറമാണ്. ആ നിറങ്ങളാണ് കറുപ്പായും ചുവപ്പായും മഞ്ഞയായും നീലയായും വെള്ളയായും ഈ പുസ്തകത്തില്‍ നിറയുന്നത്. വികാരങ്ങള്‍ പൊള്ളിച്ച ഒരുപിടി മനുഷ്യരുടെ കഥയാണിത്, പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം നിറഞ്ഞ ലോകത്തുനിന്നും ഭ്രാന്താശുപത്രിയിലേക്കെത്തപ്പെട്ട ചിലരുടെ ലോകം. തീപ്പൊള്ളലേറ്റവരെക്കാള്‍ നീറ്റലാണവര്‍ക്ക്; അകമേ വേവുമ്പോഴും ഉറക്കെ ചിരിക്കും, ചിന്തകളുടെ വേലിയേറ്റങ്ങളില്‍ ഓര്‍മ്മകള്‍ നുരഞ്ഞുപൊന്തുമ്പോള്‍ നൊന്തുപിടയും. ഇതവരുടെ ജീവിതമാണ്… ഭ്രാന്ത് പൂക്കുന്നിടം. ‘ഭ്രാന്തിന്റെ നിറം’. നയന വൈദേഹി സുരേഷ്. ഡിസി ബുക്സ്. വില 135 രൂപ.
◾https://dailynewslive.in/ തുളസി വീട്ടില്‍ ഉണ്ടെങ്കില്‍ പല രോഗങ്ങള്‍ക്കും മരുന്നായി ഇത് ഉപയോഗിക്കാന്‍ സാധിക്കും. മലിനമായ വായുവിനെ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ചെടിയാണ് തുളസി. ഇത് അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ ഡയോക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജനെ പുറംതള്ളുന്നു. ഇത് വീട്ടില്‍ വളര്‍ത്തുകയാണെങ്കില്‍ വായുവിനെ ശുദ്ധീകരിക്കുകയും നല്ല അന്തരീക്ഷത്തെ സൃഷ്ടിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. തുളസി ഇല പതിവായി കഴിക്കുന്നത് പനി,ചുമ എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു. ഇതില്‍ യുജെനോള്‍, ഉര്‍സോളിക് ആസിഡ്, ബീറ്റ കാരിയോഫിലീന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇതില്‍ ശക്തമായ ആന്റിഓക്സിഡന്റുകളും ആന്റി ഇന്‍ഫ്ലമേറ്ററി പ്രോപര്‍ട്ടികളും ഉണ്ട്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ രോഗ പ്രതിരോധ ശേഷി നല്‍കുന്നു. തുളസിയിലെ അഡാപ്റ്റോജെനിക് ഗുണങ്ങള്‍ നിങ്ങളുടെ സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയെ കുറയ്ക്കുന്നു. നല്ല മാനസികാരോഗ്യം നിലനിര്‍ത്താനും ശാന്തത നല്‍കാനും തുളസി വീട്ടില്‍ വളര്‍ത്തുന്നത് നല്ലതാണ്. എന്നും തുളസി കഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ശ്വസനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇത് ചായയിലിട്ടും കുടിക്കാവുന്നതാണ്. ശ്വസന അണുബാധ തടയാനും ആസ്മ, ബ്രോണ്‍ചിറ്റീസ്, ചുമ തുടങ്ങിയ രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു. ചായയിലിട്ട് കുടിക്കുകയോ തുളസി ഇല കഴിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് നല്ല ദഹന ശേഷി ലഭിക്കുന്നു. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കാനും, വയര്‍ വീര്‍ക്കുന്നത് തടയാനും സഹായകരമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.74, പൗണ്ട് – 113.39, യൂറോ – 97.33, സ്വിസ് ഫ്രാങ്ക് – 105.23, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.50, ബഹറിന്‍ ദിനാര്‍ – 227.50, കുവൈത്ത് ദിനാര്‍ -279.59 ഒമാനി റിയാല്‍ – 222.74, സൗദി റിയാല്‍ – 22.85, യു.എ.ഇ ദിര്‍ഹം – 23.34, ഖത്തര്‍ റിയാല്‍ – 23.55, കനേഡിയന്‍ ഡോളര്‍ – 61.89.