◾https://dailynewslive.in/ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട് ദില്ലിയിലെ പ്രത്യേക എന്‍ഐഎ കോടതി. റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്‍കിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. ഇന്നലെ ഉച്ചയോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയെ ദില്ലി വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ദില്ലി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. എന്‍എസ്ജി കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി.
◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി ഇടപാടില്‍ പ്രാരംഭ അന്വേഷണം തുടങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഇതിനുമുന്നോടിയായി എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പിനായി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. പകര്‍പ്പ് ലഭ്യമാകുന്നതോടെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇഡി തുടര്‍ നടപടി സ്വീകരിക്കും.
*ദുബായ് യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ബുര്‍ജ് ഖലീഫയും ബുര്‍ജ് അല്‍ അറബുമടക്കം ഒട്ടേറെ കൗതുകരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന യുഎഇയിലെ ഏറ്റവും മനോഹരമായ നഗരമായ ദുബായിലേക്ക് 4 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര,കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ ലോണുകള്‍ എഴുതി തള്ളുന്ന കാര്യത്തില്‍ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. കേന്ദ്രസര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇക്കാര്യത്തില്‍ വിവേചനാധികാരം പ്രയോഗിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് അവകാശമുണ്ട്. ഇക്കാര്യത്തില്‍ അവര്‍ പരിശോധിക്കണം എന്നും നിര്‍ദ്ദേശമുണ്ട്.
◾https://dailynewslive.in/ പ്രകൃതി വിരുദ്ധ ബന്ധത്തെ എതിര്‍ത്ത ആറു വയസുകാരനെ കുളത്തില്‍ മുക്കി കൊന്ന ഇരുപത് വയസുകാരനെ അറസ്റ്റു ചെയ്തു. തൃശൂര്‍ മാളക്കടുത്ത് യുകെജി വിദ്യാര്‍ത്ഥിയായ കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ആറ് വയസുകാരനായ ഏബലിനെ അയല്‍വാസിയായ ജോജോയാണ്(20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി എതിര്‍ത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് തൃശൂര്‍ റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു. കുട്ടിയെ കാണാതായതോടെ പൊലീസും പ്രദേശവാസികളും നടത്തിയ തെരച്ചിലില്‍ ജോജോയും ഉണ്ടായിരുന്നു.
◾https://dailynewslive.in/ ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെ പേര്‍ പൊലീസ് സേനയുടെ ഭാഗമാകുന്നത് പൊലീസിന്റെ മൊത്തത്തിലുള്ള മികവ് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 376 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ഇതുവരെ ആകെ 774 പേര്‍ക്ക് നിയമനം നടന്നതായും അതില്‍ 69 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.വിഴിഞ്ഞം സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പ്ലേസ്‌മെന്റ് പ്രഖ്യാപനവും വിഴിഞ്ഞം തുറമുഖ ഓഫീസില്‍ നിര്‍വഹിക്കുകയിരുന്നു മന്ത്രി.
◾https://dailynewslive.in/ കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നും അതില്‍ 31 ശതമാനം സ്ത്രീ സംരംഭകരാണെന്നും വ്യവസായ കയര്‍ നിയമകാര്യ വകുപ്പ് മന്ത്രി പി. രാജീവ്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പാപ്പനംകോട് പൂഴിക്കുന്ന് ബീ കീപ്പിംഗ് ഫെഡറേഷനില്‍ ആരംഭിക്കുന്ന ബീ കീപ്പിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതല്‍ ആരംഭിക്കും. ലോക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ലോക്കറ്റുകള്‍ ബുക്ക് ചെയ്യാം.
◾
◾https://dailynewslive.in/ കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണവുമായി കെഎസ്യുവും എസ്എഫ്‌ഐയും. സെനറ്റിലും സ്റ്റുഡന്റ് കൗണ്‍സിലിലും കെഎസ്യുവിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതില്‍ പ്രകോപിതരായാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നാണ് കെഎസ്യുവിന്റെ ആരോപണം. അതേസമയം, കെഎസ്യു പ്രവര്‍ത്തകരാണ് ആക്രണം അഴിച്ചുവിട്ടതെന്നാണ് എസ്എഫ്ഐയുടെ ആരോപണം.
◾https://dailynewslive.in/ കൊല്ലം കോട്ടുക്കല്‍ ദേവി ക്ഷേത്രത്തിലെ ആര്‍എസ്എസ് ഗണഗീത വിവാദത്തില്‍ ഉപദേശക സമിതിയെ പിരിച്ചു വിട്ടു. ഉത്സവാഘോഷത്തിലെ ഗാനമേളയില്‍ ഗണഗീതം പാടിയതില്‍ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിയും തോരണങ്ങളും കെട്ടിയെന്ന പരാതിയില്‍ കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഗാനമേളയില്‍ ഗണഗീതം പാടിയത്.
◾https://dailynewslive.in/ ഇത്തവണ സ്‌കൂള്‍ സഹകരണ സംഘങ്ങള്‍ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 2025-26 അധ്യയന വര്‍ഷത്തേയ്ക്ക് ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികള്‍ മുഖേനയാണ് സ്‌കൂളുകള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ഈ സൊസൈറ്റികള്‍ വഴി തന്നെയാണ് വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
◾https://dailynewslive.in/ അഞ്ചുവയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് സേതുമോഹന്‍ ആണ് കേസില്‍ വിധി പ്രസ്താവിച്ചത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ കൃഷ്ണന്‍ എന്ന കൃഷ്ണമൂര്‍ത്തി (50) യെയാണ് കോടതി ശിക്ഷിച്ചത്. 2020 ഡിസംബറിലാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.
◾https://dailynewslive.in/ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിലെ മുഖ്യപ്രതി സുല്‍ത്താനെന്ന് എക്സൈസ് അധികൃതര്‍. കേസില്‍ നേരത്തെ പിടിയിലായ തസ്ലിമയുടെ ഭര്‍ത്താവ് ചെന്നൈ എണ്ണൂര്‍ സത്യവാണി മുത്ത് നഗര്‍ സ്വദേശി സുല്‍ത്താന്‍ അക്ബര്‍ അലിയെ (43 വയസ്) ഇന്നലെയാണ് തമിഴ്നാട് ആന്ധ്രാ അതിര്‍ത്തിയില്‍ നിന്നും എക്സൈസ് പിടികൂടിയത്.
◾https://dailynewslive.in/ പുതിയതായി 12 റെയില്‍വേ മേല്‍പ്പാലങ്ങള്‍ തുറക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലെവല്‍ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാകുന്ന നാല് റെയില്‍വേ മേല്‍പ്പാലങ്ങള്‍ മെയില്‍ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ പദ്ധതികള്‍ റിവ്യൂ ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
◾https://dailynewslive.in/ സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150.30 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ് അനുവദിച്ചത്. ഇതോടെ ഏപ്രിലില്‍ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിലേക്ക് കടക്കാനാകുമെന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
◾https://dailynewslive.in/ സിപിഐ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പേരുകള്‍ നിര്‍ദ്ദേശിക്കുന്നതില്‍ കുഴപ്പമില്ലെന്നും പക്ഷെ സംഘടിതമായ മത്സരം അനുവദിക്കാനാകില്ലെന്നായിരുന്നു നിലപാട്. അതേസമയം കെഇ ഇസ്മായിലിന്റെ സസ്പെന്‍ഷന് കൗണ്‍സില്‍ അംഗീകാരം നല്‍കി. അച്ചടക്ക നടപടി കടുത്തുപോയെന്ന് ചില അംഗങ്ങള്‍ യോഗത്തില്‍ വിമര്‍ശിച്ചു. മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സെക്രട്ടറി വിശദീകരിച്ചു.
◾https://dailynewslive.in/ വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. ഹൈക്കോടതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സര്‍വകലാശാല അറിയിച്ചത്. 19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി.
◾https://dailynewslive.in/ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡിയുടെ കസ്റ്റഡിയില്‍. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇരുവരേയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരേയും കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
◾https://dailynewslive.in/ ഒരാളുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോയ ഓട്ടോ ഡ്രൈവര്‍ പൊലീസിന്റെ പിടിയിലായി. കോട്ടയം വൈക്കത്ത് പ്രസ് ഉടമയെ ഓട്ടോ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തിലാണ് ഡ്രൈവര്‍ പിടിയിലായത്. പാലാരിവട്ടം സ്വദേശി ബാബു കെ.ആര്‍ ആണ് അറസ്റ്റിലായത്.
◾https://dailynewslive.in/ ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ഒരു സംഘം യാത്രക്കാര്‍ മര്‍ദിച്ചതായി പരാതി. ഐലന്‍ഡ് എക്സ്പ്രസിലാണ് സംഭവം. മര്‍ദനമേറ്റ ടിടിഇ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. നെയ്യാറ്റിന്‍കരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്.മര്‍ദിച്ച സംഘത്തിലെ ഒരാളൊഴികെ ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടിരിക്കുകയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മര്‍ദനമേറ്റ ടിടിഇ ജയേഷ് പേട്ട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
◾https://dailynewslive.in/ ഇടുക്കി ഉപ്പുതറ ഒമ്പതേക്കറില്‍ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം.
◾https://dailynewslive.in/ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി. വെട്ടൂര്‍ അരിവാളം സ്വദേശി സുത്താനെ (28) യാണ് കാപ്പ നിയമപ്രകാരം ജയിലാക്കിയത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
◾https://dailynewslive.in/ അച്ഛന്‍ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന്‍ കിണറ്റില്‍ വീണു മരിച്ച കേസില്‍ അച്ഛന് പത്തുവര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കല്ലിയൂര്‍ സ്വദേശി ബേബിയെ (63) ആണ് നരഹത്യയ്ക്ക് പത്തു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. 2014 മാര്‍ച്ച് മാസം 27 ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം.
◾https://dailynewslive.in/ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. എഴുപുന്ന സ്വദേശി സുദീപ് (38) ആണ് മരിച്ചത്. ഭാര്യ നല്‍കിയ പരാതിയിലാണ് സുദീപ് അറസ്റ്റിലായത്. സുദീപിന്റെ മര്‍ദനം സഹിക്കാതെ വന്നപ്പോള്‍ ഭാര്യ നസിയ അരൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടന്നതിനിടെയാണ് ആത്മഹത്യ.
◾https://dailynewslive.in/ പാലക്കാട് പുളിഞ്ചോട് കാര്‍ ചായക്കടയിലേക്ക് ഇടിച്ചു കയറി 2 മരണം. ചായക്കടക്കാരന്‍ ബാലന്‍, കടയില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആലത്തൂരില്‍ നിന്ന് നെന്‍മാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
◾https://dailynewslive.in/ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
◾https://dailynewslive.in/ ആര്‍ത്തവത്തെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചതായി പരാതി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.
◾https://dailynewslive.in/ ഇന്നലെ നടന്ന ബ്രിഗേഡിയര്‍തല ചര്‍ച്ചയില്‍ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. അതിര്‍ത്തി മേഖലയിലെ സമാധാനം തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്തിരിയണമെന്ന് ഇന്ത്യ ഫ്ലാഗ് മീറ്റില്‍ ആവശ്യപ്പെട്ടു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇത്തരം നടപടികള്‍ പാക്കിസ്ഥാന്‍ തുടര്‍ന്നാല്‍ തിരിച്ചടി ഉണ്ടാകുമെന്നും യോഗത്തില്‍ ഇന്ത്യ അറിയിച്ചു. കശ്മീരിലെ പൂഞ്ചിലാണ് വ്യാഴാഴ്ച സൈനികതല ചര്‍ച്ച നടന്നത്.
◾https://dailynewslive.in/ ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളില്‍ മദ്യം വിളമ്പുന്നതിനുള്ള ലൈസന്‍സിനായി പിവിആര്‍ ഐനോക്സ് ശ്രമിക്കുന്നുണ്ടെന്ന് എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. പിവിആര്‍ ഐനോക്സ് തീയേറ്ററുകളിലേക്കുളള തിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഇതിനെ ചെറുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ചൈനയില്‍ ഒന്നാം ക്ലാസ് മുതല്‍ തന്നെ കുട്ടികള്‍ക്ക് എഐ പഠനം. 2025 സെപ്റ്റംബര്‍ 1 മുതല്‍ ചൈനയിലെ പ്രാഥമിക വിദ്യാഭ്യസാ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കടക്കം എഐ പഠനം നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
◾https://dailynewslive.in/ യുഎസുമായൊരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെങ്കിലും എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തുന്ന ഉയര്‍ന്ന തീരുവയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും ചൈന. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 125 ശതമാനമായി യുഎസ് ഉയര്‍ത്തിയതിനുപിന്നാലെയാണ് ചൈനയുടെ പ്രതികരണം. വ്യാപാരയുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന പരസ്യപ്രഖ്യാപനമാണ് ചൈന നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ ട്രംപ് ഭരണകൂടത്തിന്റെ ‘നിന്ദ്യമായ’ നടപടികള്‍ക്കെതിരെ ലോക വ്യാപാര സംഘടനയിലും ചൈന പരാതി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ ഐപിഎല്ലില്‍ തോല്‍വിയറിയാതെ ഡല്‍ഹി കാപിറ്റല്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 6 വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി കാപ്പിറ്റല്‍സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബെംഗളൂരുവിന് 7 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 53 പന്തില്‍ 93 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ ഐതിഹാസിക ഇന്നിംഗ്‌സില്‍ 17.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
◾https://dailynewslive.in/ മഹേന്ദ്ര സിംഗ് ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായി തിരിച്ചെത്തുന്നു. നായകന്‍ റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തുപോയതിനാലാണ് നായക സ്ഥാനത്തേയ്ക്ക് വീണ്ടും 43 കാരനായ ധോണി തിരിച്ചെത്തുന്നത്. കൈമുട്ടിന് പൊട്ടലേറ്റ ഗെയ്ക്വാദിന് ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും. ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ ധോണിയാകും ചെന്നൈയെ നയിക്കുക.
◾https://dailynewslive.in/ 2024 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് കുടിശിക 28.42 ശതമാനം വര്‍ധനയോടെ 6,742 കോടി രൂപയായി. ആര്‍.ബി.ഐയുടെ കണക്കുകള്‍ പ്രകാരം 2023 ഡിസംബര്‍ വരെയുള്ള കുടിശിക 5,250 കോടി രൂപയായിരുന്നു. അതായത് 1,500 കോടിരൂപയോളം വര്‍ധിച്ചു. 2023 ഡിസംബറില്‍ മൊത്തം ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ 2.53 ലക്ഷം കോടി രൂപയായിരുന്നു. ഇതിന്റെ 2.06 ശതമാനമായിരുന്നു കിട്ടാക്കടം. 2024ല്‍ 2.92 ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയായി നല്‍കിയത്. ഇതില്‍ 2.3 ശതമാനംം കിട്ടാക്കടമായി മാറി. അതായത് 5,214 കോടി രൂപ തിരിച്ചടച്ചിട്ടില്ല. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ മൂന്നിരട്ടിയാണ് വര്‍ധിച്ചത്. 2021 മാര്‍ച്ചില്‍ 6.30 ലക്ഷം കോടിയായിരുന്നത് 2024 മാര്‍ച്ചില്‍ 18.31 ലക്ഷം കോടിയായി. 2025 ജനുവരിയില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ 1.84 ലക്ഷം കോടിയായി. 2021 ജനുവരിയില്‍ ഇത് വെറും 64,737 കോടി രൂപയയിരുന്നു. ബാങ്കുകള്‍ വിതരണം ചെയ്യുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. 2024 ജനുവരിയിലെ ആര്‍.ബി.ഐയുടെ കണക്കുകള്‍ പ്രകാരം 9.95 കാര്‍ഡുകളാണ് നല്‍കിയത്. 2025 ജനുവരിയില്‍ ഇത് 10.88 കോടിയായി ഉയര്‍ന്നു. 2021 ജനുവരിയിലാകട്ടെ ഇത് 6.10 കോടി മാത്രമായിരുന്നു.
◾https://dailynewslive.in/ ഗദര്‍ 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ പുതിയ ചരിത്രമെഴുതിയ നടനാണ് സണ്ണി ഡിയോള്‍. ‘ജാട്ട്’ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ ബോളിവുഡില്‍ വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങുകയാണ് സണ്ണി. ചിത്രത്തില്‍ 22 രംഗങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അധിക്ഷേപകരമായ വാക്കുകളും, പീഡന രംഗങ്ങളുമാണ് മാറ്റിയിരിക്കുന്നത്. ‘ഭാരത്’ എന്നതിന് പകരം ‘ഹമാര’ എന്നും ‘സെന്‍ട്രല്‍’ എന്നതിന് പകരം ‘ലോക്കല്‍’ എന്നും മാറ്റിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയെ അപമാനിക്കുന്ന രംഗത്തിന്റെ 40% കുറച്ചു. അക്രമാസക്തമായ രംഗം 30% കുറച്ചിട്ടുണ്ട്. ഇ സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. പത്ത് സീനുകള്‍ വരെ സിജിഐ ഉപയോഗിച്ചു എന്ന നിര്‍ദേശം കാണിക്കാനും നിര്‍ദേശിച്ചിരുന്നു. 2 മണിക്കൂര്‍ 33 മിനിറ്റും 31 സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പുഷ്പ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും പീപ്പിള്‍ ഫിലിം ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
◾https://dailynewslive.in/ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ മനു സ്വരാജ് ഒരുക്കിയ ‘പടക്കളം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 മേയ് 8 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മാണം. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബര്‍ വര്‍ക്സ് എന്ന ബാനറില്‍ വിജയ് സുബ്രമണ്യവും കൂടി ചേര്‍ന്നാണ് നിര്‍മാണ നിര്‍വഹണം. സുരാജ് വെഞ്ഞാറമൂട്, ഷറഫുദീന്‍ എന്നിവരെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന പുത്തന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് ഇപ്പോള്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ സുരാജിനും ഷറഫുദീനുമൊപ്പം സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുണ്‍ പ്രദീപ്, അരുണ്‍ അജികുമാര്‍ എന്നിവരും ചിത്രത്തില്‍ നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ഒരു യുവതാരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾https://dailynewslive.in/ രാജ്യത്തെ ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹീറോ മോട്ടോകോര്‍പ്പ് പുതുക്കിയ സ്പ്ലെന്‍ഡര്‍ പ്ലസ് ശ്രേണി രാജ്യത്ത് പുറത്തിറക്കി. 2025 സ്പ്ലെന്‍ഡര്‍ പ്ലസ് ഡ്രം, സ്പ്ലെന്‍ഡര്‍ പ്ലസ് ഐ3എസ് എന്നിവയ്‌ക്കൊപ്പം സ്പ്ലെന്‍ഡര്‍ പ്ലസ് ഐ3എസ് ബ്ലാക്ക്, ആക്‌സന്റ് നിറങ്ങള്‍ക്കും യഥാക്രമം 79,096 രൂപയും 80,066 രൂപയുമാണ് വില. സ്പ്ലെന്‍ഡര്‍ പ്ലസ് എക്സ്ടെക് ഡ്രം, സ്പ്ലെന്‍ഡര്‍ എക്സ്ടെക് ഡിസ്‌ക്, സ്പ്ലെന്‍ഡര്‍ എക്സ്ടെക് 2.0 എന്നിവ യഥാക്രമം 82,751 രൂപ, 86,051 രൂപ, 85,001 രൂപ എന്നീ വിലകളില്‍ ലഭ്യമാണ്. 97.2 സിസി മോട്ടോര്‍ ഇപ്പോള്‍ കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നു; എങ്കിലും, അതിന്റെ പവര്‍, ടോര്‍ക്ക് കണക്കുകള്‍ മാറ്റമില്ലാതെ തുടരുന്നു. ഇത് പരമാവധി 7.91 ബിഎച്പി പവറും 8.05 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നത് തുടരുന്നു. 4-സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. 2027-ല്‍ സ്പ്ലെന്‍ഡര്‍ ഇലക്ട്രിക്കുമായി ഇലക്ട്രിക് ബൈക്ക് വിഭാഗത്തിലേക്ക് കടക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മാസ്-മാര്‍ക്കറ്റ് ഇ-മോട്ടോര്‍സൈക്കിളായിരിക്കും ഇത്.
◾https://dailynewslive.in/ സന്തോഷവും സന്താപവും തമ്മിലുള്ള ജീവിതവും മരണവും തമ്മിലുള്ള സംവാദമാണ് യഥാര്‍ത്ഥത്തില്‍ ഡിയര്‍ നീരജ് എന്ന നോവല്‍. ഏറെ പ്രിയപ്പെട്ട പലതും കൈവിട്ടു പോകുമ്പോഴും പ്രതീക്ഷാഭരമായ ഒരു നാളിനെ സ്വപ്നം കാണുന്ന കഥാപാത്രങ്ങളാണ് അതിന്റെ കരുത്ത്. നിരാശയും നിരാശ്രയത്വവുമല്ല. മറിച്ച് അഭാവത്തിലും ഓര്‍മകളുടെ നാളത്തെ കെടാതെ ചേര്‍ത്തുവച്ച് ജീവിതത്തെ പ്രതീക്ഷയുടെ സുരഭില വെളിച്ചമാക്കുന്ന പ്രണയത്തിന്റെ മാന്ത്രികതയെയാണ് നോവല്‍ ആവിഷ്‌കരിക്കുന്നത്. ‘ഡിയര്‍ നീരജ്’. ജയലക്ഷ്മി ശ്രീനിവാസന്‍. ഡിസി ബുക്സ്. വില 189 രൂപ.
◾https://dailynewslive.in/ രക്തം ശുദ്ധീകരിക്കാനും വിഷാംശം പുറന്തള്ളാനുമൊക്കെ ദിവസവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ എല്ലാവര്‍ക്കും നെല്ലിക്ക ഗുണം ചെയ്യില്ലതാനും. ചിലരില്‍ നെല്ലിക്ക അലര്‍ജി ഉണ്ടാക്കാം. മറ്റുചിലര്‍ വിപരീതഫലം ഉണ്ടാക്കാം. വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി മുതല്‍ ഹൃദയാരോഗ്യം വരെ മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ രണ്ടാമത്തെ ഫലമാണ് നെല്ലിക്ക. ഹൈപ്പര്‍ അസിഡിറ്റി ഉള്ളവര്‍ നെല്ലിക്കയുടെ ഉപയോഗം പരിമിതപ്പെടുത്തണം, പ്രത്യേകിച്ച് വെറും വയറ്റില്‍ ഒട്ടും കഴിക്കാന്‍ പാടില്ല. കാരണം അമ്ലഗുണം ഉള്ളതാണ് നെല്ലിക്ക. ഇത് നെഞ്ചിരിച്ചില്‍ ഉണ്ടാക്കും. ഇത് ഉദരപാളികളെ അസ്വസ്ഥപ്പെടുത്തുകയും വായുസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കൂടിയ അളവില്‍ കഴിച്ചാല്‍ മലബന്ധം ഉണ്ടാകാനും കാരണമാകും. നെല്ലിക്കയ്ക്ക് ആന്റിപ്ലേറ്റ്‌ലെറ്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ രക്തം കട്ടപിടിക്കുന്നതിനെ ഇത് തടയുന്നു. ഏതെങ്കിലും ബ്ലഡ് ഡിസോര്‍ഡര്‍ ഉള്ള ആളാണെങ്കില്‍ നെല്ലിക്ക കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് രക്തത്തിന്റെ കട്ടി കുറയ്ക്കുകയും കട്ട പിടിക്കുന്നതിനെ തടയുകയും ചെയ്യും. കരള്‍ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക അത്ര നല്ലതല്ല. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ഉയര്‍ന്ന അസിഡിറ്റി സ്വഭാവവും ലിവര്‍ സിറോസിസ് പോലുള്ള കരള്‍ രോഗങ്ങളെ വഷളാക്കും. വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും നെല്ലിക്ക കഴിക്കുമ്പോള്‍ സൂക്ഷിക്കണം. നെല്ലിക്ക ജ്യൂസ് ഡൈയൂററ്റിക് ഗുണങ്ങള്‍ അടങ്ങിയതാണ്. വൃക്കയിലെ ചില കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ചില ബയോആക്ടീവ് ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. വൃക്കരോഗികളില്‍ ഇത് സ്ഥിതി വഷളാക്കും. കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും നെല്ലിക്ക ഗുണകരമല്ല. നെല്ലിക്ക രക്തസമ്മര്‍ദം കുറയ്ക്കും. ഹൈപ്പോടെന്‍ഷന്‍ ഉള്ളവരില്‍ ഇത് ദോഷം ചെയ്യും. ഗര്‍ഭകാലത്ത് നെല്ലിക്ക കഴിക്കുന്നത് പല തരത്തിലും ദോഷം ചെയ്യാം. അസിഡിറ്റി, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. കൂടാതെ മൂത്രത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലൂടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. ഇത് ഗര്‍ഭകാലത്ത് ദോഷകരമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
അവര്‍ രണ്ടുപേരും ദീര്‍ഘദൂരയാത്രയ്ക്കിയില്‍ സത്രത്തില്‍ വിശ്രമിച്ചു. പിറ്റേന്നു പോകാനിറങ്ങിയപ്പോള്‍ സത്രം ഉടമ പറഞ്ഞു: വേണമെങ്കില്‍ ആ കൈവിളക്കുകള്‍ എടുക്കാം. ഒരെണ്ണത്തിന് ഇരുന്നൂറ് രൂപയാണ്. ഒന്നാമന്‍ ഒരെണ്ണം വാങ്ങി. വെറുതെ എന്തിന് പണം മുടക്കണം എന്ന് കരുതി രണ്ടാമന്‍ വിളക്ക് വാങ്ങുന്നില്ലെന്ന് തീരുമാനിച്ചു. മാത്രമല്ല, ഒന്നാമന്റെ കയ്യില്‍ വിളക്കുണ്ടല്ലോ, അവന്റെ കൂടെ നടക്കാം, വെറുതെയെന്തിന് പൈസകളയണം. അവര്‍ യാത്ര തുടര്‍ന്നു. സന്ധ്യയായപ്പോള്‍ അവര്‍ കാട്ടിലെത്തി. ഒന്നാമന്‍ തന്റെ വിളക്ക് തെളിച്ചു നടന്നു. രണ്ടാമന്‍ പിന്നാലെയും. കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ ഒന്നാമന്‍ തനിക്ക് പോകേണ്ട ദിശയിലേക്ക് തിരിഞ്ഞു. രണ്ടാമന്‍ പിന്നെയുളള യാത്രയെല്ലാം ഇരുട്ടത്തായി.. വിളക്ക് വാങ്ങിയാല്‍ മതിയായിരുന്നു എന്നയാള്‍ ഓര്‍ത്തു. ആര്‍ക്കും ആരേയും അധികകാലം വഴിനടത്താനാകില്ല. ആരുടേയും തണലില്‍ അധികനാള്‍ കഴിയാനുമാകില്ല. വെളിച്ചത്തിലൂടെ നടക്കാനുളള എളുപ്പമാര്‍ഗ്ഗം സ്വയം വെളിച്ചമാകുക എന്നതാണ്. വഴിവിളക്കുകള്‍ എല്ലായിടത്തും ഉണ്ടാകണമെന്നില്ല. വഴികാട്ടികളോ ദിശാസൂചകങ്ങളോ മാര്‍ഗ്ഗദര്‍ശക സംവിധാനങ്ങളോ ഇല്ലാത്ത വഴിയിലൂടെ ചിലപ്പോള്‍ യാത്ര ചെയ്യേണ്ടിവരാം. ആ വഴിക്കും സമയത്തിനനുസൃതമായി സ്വയം പരുവപ്പെടുക എന്നതാണ് പോംവഴി. സ്വയം വെളിച്ചമാന്‍ ശീലിക്കാം – ശുഭദിനം.