p9 yt cover

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

https://dailynewslive.in/ വഖഫ് നിയമ ഭേദഗതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയില്‍ അവതരിപ്പിക്കുക. എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. എല്ലാ എം.പിമാര്‍ക്കും വിപ്പ് നല്‍കാന്‍ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. വഖഫ് ബില്‍ ചര്‍ച്ചയില്‍ സിപിഎം എംപിമാര്‍ പങ്കെടുക്കില്ല. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള മൂന്ന് എംപിമാര്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചു.

*നൈനിറ്റാള്‍, ജിം കോര്‍ബെറ്റ്, മസൂറി യാത്ര ഫോര്‍ച്ചൂണിനൊപ്പം*

നൈനിറ്റാള്‍, ജിം കോര്‍ബെറ്റ്, മസൂറി തുടങ്ങി ഉത്തരാഖണ്ഡിലെ മനോഹരമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് 7 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ്. പ്രതിപക്ഷ നിര്‍ദ്ദേശങ്ങള്‍ പാടേ അവഗണിച്ചാണ് ബില്‍ കൊണ്ടുവരുന്നതെന്ന് പ്രമോദ് തിവാരി എം പി പ്രതികരിച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി ഏകപക്ഷീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ എതിര്‍ക്കുമെന്ന് സമാജ് വാദി പാര്‍ട്ടിയും വ്യക്തമാക്കി. മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും 1000 പേജുള്ള ബില്ല് വായിക്കാനുള്ള സാവകാശം പോലും നല്‍കാതെയാണ് ജെപിസി നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് സമാജ്വാദി പാര്‍ട്ടി എംപി രാംഗോപാല്‍ യാദവ് പറഞ്ഞു.

https://dailynewslive.in/ മുനമ്പത്തിന് പരിഹാരം വഖഫ് ബില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ പ്രതിസന്ധി പരിഹരിക്കുമെന്നും മുനമ്പം വിഷയം വിശദമായി പഠിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവിടെയുള്ളവരുടെ ഭൂമി വഖഫ് ബോര്‍ഡ് അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും ആ ഭൂമി തിരിച്ചുപിടിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ താല്‍പര്യം ബില്ലില്‍ ഉറപ്പ് വരുത്തുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*

class="selectable-text copyable-text false x117nqv4">നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കേരളത്തിലെ എംപിമാര്‍ വഖഫ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് കത്തോലിക്കാ സഭയുടെ മുഖപത്രം ആയ ദീപിക. വഖഫ് നിയമം ഇല്ലാതാക്കാന്‍ അല്ല, കയ്യേറ്റ അനുമതി നല്‍കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണ് ആവശ്യപ്പെടുന്നതെന്നും ബില്ലിനെ പിന്തുണയ്ച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരുടെ മതമൗലികവാദ നിലപാട് ചരിത്രമായിരിക്കുമെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

https://dailynewslive.in/ ആശ സമരം അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്.. സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ആശമാരെ ഇതിനായി കരുവാക്കുകയാണെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ആശമാര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയേക്കും. കഴിഞ്ഞ തവണ ക്യൂബന്‍ സംഘത്തെ കാണാന്‍ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാര്‍ലമെന്റ് നടക്കുന്ന സമയമായതിനാല്‍ അനുവാദം ലഭിച്ചില്ല.

https://dailynewslive.in/ പാര്‍ലമെന്ററി വ്യാമോഹം ചെറുക്കാനാകാതെ പാര്‍ട്ടി നില്‍ക്കുന്നുവെന്നും പാര്‍ലമെന്റി താല്പര്യം വര്‍ഗ്ഗസമരത്തെയും ബാധിക്കുന്നുവെന്നും തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവലോകന റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ പിന്തിരിപ്പന്‍ ചിന്താഗതി വര്‍ദ്ധിക്കുകയാണെന്നും ധനികരുമായും അധികാര വര്‍ഗ്ഗവുമായും ഏറ്റുമുട്ടാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്ററി വ്യാമോഹം കാരണം മേല്‍കമ്മിറ്റികളും ഉപരിവര്‍ഗ്ഗവുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയാണെന്നും തൊഴിലാളി വര്‍ഗ്ഗത്തിനിടയില്‍ പാര്‍ട്ടിയുടെ സ്വാധീനമിടിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

https://dailynewslive.in/ നിലമ്പൂര്‍ ഉപ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന സൂചന നല്‍കി സിപിഎം നേതാവ് എം സ്വരാജ്. തനിക്കുള്ളത് തെരെഞ്ഞടുപ്പ് ചുമതലയെന്നും ഒരാള്‍ വിശ്വാസ വഞ്ചന കാണിച്ചെന്ന് കരുതി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇനി വേണ്ടെന്ന നിലപാടില്ലെന്നും നിലമ്പൂരില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വരുമെന്നും പറഞ്ഞ അദ്ദേഹം ഇടതു മുന്നണിക്ക് നിലമ്പൂരില്‍ ഏറ്റവും അനുകൂല സാഹചര്യമാണെന്നും പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഹോസ്റ്റലിലെ ഒരു മുറിയില്‍ നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് പിടികൂടിയ മുറിയില്‍ ആളുണ്ടായിരുന്നില്ല.

https://dailynewslive.in/ എമ്പുരാന്‍ വിവാദം ചര്‍ച്ച ചെയ്യാതെ പാര്‍ലമെന്റ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ നല്‍കിയ നോട്ടീസുകള്‍ ഇരുസഭകളിലും തള്ളി. . കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന്‍, ആന്റോ ആന്റണി എന്നിവര്‍ ലോക്സഭയിലും, സിപിഎം എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, സിപിഐ എംപി സന്തോഷ് കുമാര്‍ എന്നിവര്‍ രാജ്യസഭയിലും നോട്ടീസ് നല്‍കി.

https://dailynewslive.in/ എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. തൃശ്ശൂര്‍ സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വിവി വിജീഷാണ് ഹര്‍ജി നല്‍കിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ബിജെപിയുടെ അറിവോടെ അല്ല പരാതി നല്‍കിയതെന്നും വിജീഷ് പറഞ്ഞു.

https://dailynewslive.in/ മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇതില്‍ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എമ്പുരാന്‍ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് നല്ല കാര്യങ്ങള്‍ സംസാരിക്കൂ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

https://dailynewslive.in/ എമ്പുരാന്‍ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യതയെന്ന് മന്ത്രി എംബി രാജേഷ്. എന്തിന്റെ പേരിലാണ് സംഘപരിവാര്‍ എമ്പുരാനെ എതിര്‍ക്കുന്നതെന്നും നേരിയ വിമര്‍ശനം പോലും അനുവദിക്കില്ലെന്ന നിലപാടാണ് അവര്‍ക്കുള്ളതെന്നും സിനിമയില്‍ വെട്ടി മാറ്റേണ്ട ഒന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍ വരുത്തിയത് 24 വെട്ടുകള്‍. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീനും എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീനും നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്.

https://dailynewslive.in/ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കന്‍ ഇന്ത്യയിലും വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലും ചൂട് കൂടുമെന്നാണ് അറിയിപ്പ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ പാലക്കാട് മീറ്റ്നയില്‍ എസ്ഐയ്ക്കും യുവാവിനും ആക്രമണത്തില്‍ പരിക്ക്. ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും കസ്റ്റഡിയിലുള്ള അക്ബറിനുമാണ് പരിക്കേറ്റത്. ഇരു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്ത് എത്തിയപ്പോഴായിരുന്നു പൊലീസിന് നേരെ ആക്രമണം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്.

https://dailynewslive.in/ സസ്പെന്‍സ് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് എന്‍ പ്രശാന്ത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം കൊഴിഞ്ഞ റോസാ ദളങ്ങളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തു. ‘സംതിങ് ന്യൂ ലോഡിങ്’ എന്ന ഹാഷ് ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലാണ് എന്‍ പ്രശാന്ത്.

https://dailynewslive.in/ കോഴിക്കോട് താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുമുണ്ടെന്ന തടസവാദവും ഷഹബാസിന്റെ പിതാവ് ഇന്ന് കോടതിയില്‍ ഉന്നയിച്ചു.

https://dailynewslive.in/ കോഴിക്കോട് കടലുണ്ടിയില്‍ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് നേരെ ഉണ്ടായ അക്രമത്തില്‍ ഒരാള്‍ അറസ്റ്റില്‍. പരപ്പനങ്ങാടി സ്വദേശി ഉഫൈദ് ആണ് അറസ്റ്റിലായത്. ഇന്നലെയാണ് വാഹനാപകടത്തില്‍ പരിക്കേറ്റ രോഗിക്കൊപ്പം എത്തിയ യുവാക്കള്‍ കടലുണ്ടിയിലെ ടിഎംഎച്ച് ആശുപത്രി ജീവനക്കാരെ മര്‍ദിച്ചിരുന്നു. ജീവനക്കാരെ ആക്രമിച്ച യുവാക്കള്‍ ആശുപത്രി റിസപ്ഷന്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു.

https://dailynewslive.in/ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികള്‍. 19 കിലോഗ്രാം വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ക്ക് 41 രൂപയാണ് കുറച്ചത്. ദില്ലിയില്‍ പുതുക്കിയ റീട്ടെയില്‍ വില്‍പ്പന വില ഇപ്പോള്‍ 1,762 രൂപയാണ്. ചെന്നൈയില്‍ വില 1921.50 ആയി. കൊച്ചിയില്‍ 1767-1769 രൂപ നിരക്കിലാകും വാണിജ്യ സിലണ്ടറുകള്‍ ലഭിക്കുക.

https://dailynewslive.in/ കര്‍ണാടകയിലെ ദാവണ്‍ഗരെ ജില്ലയിലെ ന്യാമതി എസ്ബിഐ ശാഖയില്‍ നിന്ന് 17 കിലോ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കളെ അഞ്ച് മാസത്തിന് ശേഷം അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരനായ തമിഴ്‌നാട് മധുര സ്വദേശി വിജയ് കുമാര്‍ അടക്കമുള്ള ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. വിജയകുമാറിന് പുറമെ അജയ്കുമാര്‍, അവരുടെ ഭാര്യാ സഹോദരന്‍ പരമാനന്ദ, മൂന്ന് പ്രദേശ വാസികള്‍ എന്നിവരാണ് പിടിയിലായത്.

https://dailynewslive.in/ സംസ്ഥാനത്തെ 17 സ്ഥലങ്ങളുടെ പേരുകള്‍ ഒറ്റയടിക്ക് മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മുഗള്‍ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്. നടപടിയെ ബിജെപി പ്രശംസിച്ചു. ഹരിദ്വാര്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍, ഉദംസിംഗ് നഗര്‍ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. അടിമത്തത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കി എന്നാണ് ബിജെപിയുടെ അവകാശവാദം.

https://dailynewslive.in/ അച്ചടക്കം ഹിന്ദുക്കളില്‍നിന്ന് പഠിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഘോഷങ്ങളും ഉത്സവങ്ങളും ധിക്കാരം കാണിക്കാനുള്ള അവസരമല്ലെന്നും റോഡ് നടക്കാനുള്ളതാണെന്നും നിസ്‌കരിക്കാനുള്ളതല്ലെന്നും സൗകര്യം വേണമെങ്കില്‍ അച്ചടക്കം പിന്തുടരാന്‍ പഠിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. റോഡില്‍ നിസ്‌കാരം വിലക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് യോഗിയുടെ വിവാദ പ്രമര്‍ശം.

https://dailynewslive.in/ അമേരിക്കയുടെ ആഗോള പരസ്പര തീരുവ പ്രഖ്യാപനം നാളെ. ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കുമേലും പരസ്പര ഇറക്കുമതി തീരുവ ചുമത്തുമെന്നും എന്താകുമെന്ന് കാണട്ടേയെന്നുമാണ് ട്രംപിന്റെ വെല്ലുവിളി. തീരുവ പ്രഖ്യാപന ദിനമായ നാളെ വിമോചന ദിനമാണെന്നും ട്രംപ് പറഞ്ഞു.

https://dailynewslive.in/ വടക്കന്‍ യൂറോപ്പിലെ ലിത്വാനിയയില്‍ പരിശീലനത്തിനിടെ കവചിത വാഹനം തകര്‍ന്ന് കാണാതായ 4 അമേരിക്കന്‍ സൈനികരില്‍ 3 പേരുടെ മൃതദേഹം കണ്ടെത്തി. പാബ്രേഡ് എന്ന സ്ഥലത്ത് ചതുപ്പില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങളുണ്ടായിരുന്നത്. ഒരു സൈനികനായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ആഴ്ചയാണ് പരിശീലനത്തിനിടെ കവചിത വാഹനത്തിലെ അമേരിക്കന്‍ സൈനികരെ കാണാതായത്.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യ സന്ദര്‍ശിച്ചേക്കും. അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്. അടുത്ത മാസത്തോടെയാകും സൗദി സന്ദര്‍ശനം നടത്തുകയെന്ന് ട്രംപ് തന്നെയാണ് അമേരിക്കന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

https://dailynewslive.in/ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇന്‍സ്റ്റഗ്രാമിലെ ഫീച്ചറിന് സമാനമായ സംവിധാനമാണ് വാട്‌സ്ആപ്പിലും ഒരുക്കിയിരിക്കുന്നത്. ഫോട്ടോകള്‍ക്കായി ഉപയോക്താക്കള്‍ക്ക് 15 സെക്കന്‍ഡ് വരെയും വീഡിയോകള്‍ക്ക് 60 സെക്കന്‍ഡ് വരെയും മ്യൂസിക്ക് ചേര്‍ക്കാന്‍ കഴിയും. എന്നിരുന്നാലും, ടെക്സ്റ്റ്, ജിഐഎഫ് അല്ലെങ്കില്‍ വോയ്സ് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യമല്ല. വാട്‌സ്ആപ്പ് സ്റ്റാറ്റസിനായി ചിത്രത്തിലേക്കോ വിഡിയോയിലേക്കോ മ്യൂസിക്ക് ചേര്‍ക്കാനായി അപ്ഡേറ്റ്‌സ് ടാപ്പ് ചെയ്യുക, ഒരു ഫോട്ടോ അല്ലെങ്കില്‍ വിഡിയോ തെരഞ്ഞെടുക്കുക. ഒരു പുതിയ ഫോട്ടോ എടുക്കുന്നതിനോ വീഡിയോ എടുക്കുന്നതിനോ കാമറയില്‍ ടാപ്പ് ചെയ്യുക. മ്യൂസിക്ക് ബ്രൗസര്‍ തുറക്കുന്നതിന് മ്യൂസിക്ക് നോട്ട് ഐക്കണില്‍ ടാപ്പ് ചെയ്യുക. പാട്ട് തിരയാന്‍ സെര്‍ച്ച് ബാറില്‍ ടാപ്പ് ചെയ്യുക അല്ലെങ്കില്‍ ജനപ്രിയ ഗാനങ്ങള്‍ ബ്രൗസ് ചെയ്യാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. ഉപയോക്താക്കള്‍ക്ക് ഗാനം, ആര്‍ട്ടിസ്റ്റ്, കീവേഡ് എന്നിങ്ങനെ തരംതിരിച്ചും തിരയാന്‍ കഴിയും. ഗാനം പ്രിവ്യൂ ചെയ്യാനോ സ്റ്റാറ്റസിലേക്ക് ചേര്‍ക്കാനോ ടാപ്പ് ചെയ്യുക. പാട്ടിന്റെ ഒരു ഭാഗം സ്റ്റാറ്റസിലേക്ക് ചേര്‍ക്കാന്‍ പ്രോഗ്രസ് ബാര്‍ ഉപയോഗിക്കുക. ഒടുവില്‍ സ്‌ക്രീന്‍ ആരോ ബട്ടണില്‍ അമര്‍ത്തി നടപടികള്‍ പൂര്‍ത്തിയാക്കുക.

https://dailynewslive.in/ 2023ല്‍ റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ‘മാമന്നന്’ ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ‘മാരീശന്‍’. ചിത്രം 2025 ജൂലൈയില്‍ റിലീസ് ചെയ്യും. എന്നാല്‍ തിയതി പുറത്തുവിട്ടിട്ടില്ല. നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീശന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീചന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കര്‍. നിരവധി ഹിറ്റുകള്‍ സിനിമാലോകത്തിന് സമ്മാനിച്ചിട്ടുള്ള സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാം ചിത്രമാണ് മാരീശന്‍. കലൈസെല്‍വന്‍ ശിവജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവന്‍ ശങ്കര്‍ രാജയുമാണ്.

https://dailynewslive.in/ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം ‘റെട്രോ’യുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്‍മാതാവ് പി. സുബ്രഹ്‌മണ്യത്തിന്റെ ചെറുമകന്‍ സെന്തില്‍ സുബ്രഹ്‌മണ്യന്‍ നേതൃത്വം നല്‍കുന്ന വൈക മെറിലാന്‍ഡ് റിലീസ് കരസ്ഥമാക്കി. എണ്‍പത്തി രണ്ടോളം സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സ്റ്റുഡിയോസ് വന്‍ തുകയ്ക്കാണ് റെട്രോയുടെ കേരളാ വിതരണാവകാശം കരസ്ഥമാക്കിയത്. പൂജാ ഹെഗ്ഡെ നായികയായെത്തുന്ന റെട്രോയില്‍ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ജയറാം എന്നിവരും നാസര്‍, പ്രകാശ് രാജ്, കരുണാകരന്‍, വിദ്യാ ശങ്കര്‍, തമിഴ് തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. മേയ് ഒന്നിന് റെട്രോ ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. 65 കോടിയാണ് റെട്രോയുടെ ബജറ്റ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കങ്കുവയാണ് സൂര്യയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

https://dailynewslive.in/ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ്യുവിയായ ആസ്റ്ററിന്റെ 2025 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ‘ദി ബ്ലോക്ക്ബസ്റ്റര്‍ എസ്യുവി’ എന്ന പേരില്‍ വിപണനം ചെയ്യുന്ന 2025 എംജി ആസ്റ്ററിന്റെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ എക്സ്-ഷോറൂം വില 9.99 ലക്ഷം രൂപയാണ്. പവര്‍ട്രെയിന്‍ എന്ന നിലയില്‍, കാറില്‍ 1.5 ലിറ്റര്‍ പെട്രോളും 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും നല്‍കിയിട്ടുണ്ട്. വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായിട്ടാണ് കമ്പനി പുതിയ ബ്രാന്‍ഡിംഗും പുതിയ സവിശേഷതകളുമുള്ള 2025 ആസ്റ്റര്‍ എസ്യുവി പുറത്തിറക്കിയത്. പുതിയ ഷൈന്‍ വേരിയന്റിനൊപ്പം 12.5 ലക്ഷം രൂപയില്‍ താഴെ എക്സ്-ഷോറൂം വിലയില്‍ പനോരമിക് സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്ന ഒരേയൊരു എസ്യുവിയാണ് 2025 എംജി ആസ്റ്റര്‍. കൂടാതെ, മിഡ്-സൈസ് എസ്യുവിയുടെ സെലക്ട് വേരിയന്റില്‍ ആറ് എയര്‍ബാഗുകളും പ്രീമിയം ഐവറി ലെതറെറ്റ് സീറ്റുകളും ഘടിപ്പിച്ചിരിക്കുന്നു.

https://dailynewslive.in/ രണ്ടുകാലില്‍ നടക്കുന്നവരുടേതു മാത്രമല്ല ഭൂമി. ഉറുമ്പു മുതല്‍ ആന വരെ, ചേര മുതല്‍ രാജവെമ്പാല വരെ, തേനീച്ച മുതല്‍ കാലന്‍കോഴി വരെ… വൈവിദ്ധ്യത്താല്‍ സമ്പുഷ്ടമാണ് ഇവിടം, നിനച്ചിരിക്കാത്ത നേരത്താവും ഈ അതിഥികള്‍ നമ്മുടെ വീടു തേടി വരിക. വരൂ, നമുക്ക് അവരില്‍ ചിലരെ അടുത്തു പരിചയപ്പെടാം. കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും മലയാളിയുടെ വായനാനുഭവത്തില്‍ നിറച്ച പി. വത്സല കുട്ടികള്‍ക്കായി എഴുതിയ കഥകളും കുറിപ്പുകളും. ‘കാട്ടിലെ വീടും അതിഥികളും’. പി.വത്സല. മാതൃഭൂമി. വില 130 രൂപ.

https://dailynewslive.in/ ഓരോ ദിവസം കഴിയുമ്പോഴും കഷണ്ടി കയറിക്കയറി വരുന്നുവെന്ന് പരിഭവപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇനി അതില്‍ ആശങ്ക വേണ്ടന്നാണ് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത്. ബിസിഎല്‍-2 കുടുംബത്തില്‍പ്പെട്ട ഒരു ആന്റി-അപ്പോപ്റ്റോട്ടിക് പ്രോട്ടീനായ എംസിഎല്‍-1 (മൈലോയ്ഡ് സെല്‍ ലുക്കീമിയ-1) ഹെയര്‍ ഫോളിക്കുകളിലെ കോശങ്ങളുടെ നശീകരണം (അപ്പോപ്റ്റോസിസ്) തടയുന്നതിലൂടെ മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ഹെയര്‍ ഫോളിക്കിള്‍ സ്റ്റെം കോശങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കാന്‍ എംസിഎല്‍-1 എന്ന ശക്തമായ ഒരു സംരക്ഷക പ്രോട്ടീന്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പഠനത്തില്‍ വ്യക്തമാക്കി. എംസിഎല്‍-1 ഇല്ലാതെ ഈ കോശങ്ങള്‍ സമ്മര്‍ദത്തിന് വിധേയമാവുകയും ഒടുവില്‍ നശിക്കുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. ഹെയര്‍ ഫോളിക്കുകള്‍ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെ ആവര്‍ത്തിക്കുന്നു. സജീവ വളര്‍ച്ചാ ഘട്ടമായ അനജെന്‍, മന്ദഗതിയിലുള്ള വളര്‍ച്ചയും ഫോളിക്കിള്‍ ചുരുങ്ങലും അടയാളപ്പെടുത്തുന്ന പരിവര്‍ത്തന ഘട്ടമായ കാറ്റജെന്‍, വളര്‍ച്ച നിലയ്ക്കുകയും കൊഴിയുകയും ചെയ്യുന്ന വിശ്രമ ഘട്ടമായ ടെലോജന്‍. ഇതിന് ശേഷം ഈ ചക്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഫോളിക്കിളുകള്‍ ചുരുങ്ങുന്നതു മൂലം സമ്മര്‍ദം ഉണ്ടാകാം. ഇത് ഹെയര്‍ ഫോളിക്കിള്‍ സ്റ്റെം കോശങ്ങള്‍ക്ക് അപ്പോപ്‌ടോസിസ് എന്ന അവസ്ഥ ഉണ്ടാക്കാം. എന്നാല്‍ ബിസിഎല്‍-2 പ്രോട്ടീനുകള്‍ ഈ പ്രക്രിയ നിയന്ത്രിക്കും. ബിസിഎല്‍-2 പ്രോട്ടീന്‍ ആയ എംസിഎല്‍-1 കോശങ്ങളുടെ അതിജീവനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രോട്ടീന്‍ ആണെന്ന് മുന്‍ പഠനങ്ങള്‍ തെളിയിച്ചിരുന്നെങ്കിലും ഹെയര്‍ ഫോളിക്കിള്‍ സ്റ്റെം കോശങ്ങളുടെ നിയന്ത്രണത്തിലും മുടി പുനരുജ്ജീവനത്തിലും അതിന്റെ പങ്ക് നിഗൂഢമായിരുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ എംസിഎല്‍-1 ഇല്ലാതാക്കല്‍ സജീവമായ ഹെയര്‍ ഫോളിക്കിള്‍ സ്റ്റെം കോശങ്ങളെ വേഗത്തില്‍ നശിക്കുകയും ഇത് രോമം നീക്കം ചെയ്ത പാടുകളിലെ രോമ പുനരുജ്ജീവനത്തെ പൂര്‍ണ്ണമായും തടഞ്ഞുവെന്നും ഗവേഷകര്‍ വിശദീകരിച്ചു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.57, പൗണ്ട് – 110.47, യൂറോ – 92.44, സ്വിസ് ഫ്രാങ്ക് – 96.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.47, ബഹറിന്‍ ദിനാര്‍ – 227.02, കുവൈത്ത് ദിനാര്‍ -277.60, ഒമാനി റിയാല്‍ – 222.29, സൗദി റിയാല്‍ – 22.81, യു.എ.ഇ ദിര്‍ഹം – 23.30, ഖത്തര്‍ റിയാല്‍ – 23.48, കനേഡിയന്‍ ഡോളര്‍ – 59.43.